ഗൗരി: ഭാഗം 18

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

മഹിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചോ? എല്ലാം കേട്ടു നിന്ന മീനൂട്ടി മഹിയുടെ അടുത്ത് വന്ന് ചോദിച്ചു പോകണം മോളെ പോകാതെ പറ്റില്ല. വിശ്വാസം,.. അതല്ലേ എല്ലാം. ....ശരത്ത് സാറിന് തോന്നി തുടങ്ങി എന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്തവൻ ആണന്ന്. അപ്പോ ഞാൻ പോയല്ലേ പറ്റു. ഞാൻ പറഞ്ഞല്ലോ മഹാദേവാ എനിക്കൊരബദ്ധം പറ്റിയതാണന്ന്. മഹാദേവൻ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് മഹിയേട്ടാ ഇനി എങ്ങോട്ടാ അറിയില്ല മോളെ എനിക്കൊരു റിക്വസ്റ്റ് ഉണ്ട് മഹിയേട്ടൻ ഈ നാട് വിട്ടു പോകരുത് എനിക്കത് സഹിക്കാൻ പറ്റില്ല. അച്ഛന് ഓഫീസ് തിരക്കും പുറത്തിറങ്ങാത്ത അമ്മയും ഇതിനിടയിൽ ഇവർ മറന്നു പോയ ഒരാൾ ഉണ്ട് ആ വീട്ടിൽ ഈ ഞാൻ. മഹിയേട്ടൻ വന്നതിൽ പിന്നെയാണ് ഞാൻ സന്തോഷമെന്താണന്ന് അറിഞ്ഞത്.എനിക്കാവശ്യമുള്ളതെല്ലാം വാങ്ങി തന്നാൽ അച്ഛൻ്റെ കടമ തീർന്നെന്നാണ് അച്ഛൻ കരുതിയിരിക്കുന്നത്. ഉള്ളിലെ സ്നേഹം പുറത്തു കാണിച്ചാൽ ഞാൻ വഴിതെറ്റി പോയാലൊ എന്നോർത്ത് ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അമ്മ കൂട്ടുകൂടാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച് ഞാൻ എന്നിട്ടും ഞാൻ എൻ്റെ സങ്കടങ്ങൾ ഒരിക്കൽ പോലും ആരോടും പറഞ്ഞിട്ടില്ല

എൻ്റെ എല്ലാ സങ്കടങ്ങളും മാഞ്ഞു പോയത് മഹിയേട്ടൻ വന്നപ്പോഴാണ്.ഗൗരിയേച്ചിയെ പരിചയപ്പെട്ടപ്പോൾ എനിക്ക് എത്ര സത്തോഷമായി എന്ന് അറിയോ എനിക്ക് സ്വന്തമായി ഒരു ചേച്ചിയെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് മഹിയേട്ടൽ പോയാൽ ഗൗരിയേച്ചിയേയും എനിക്ക് നഷ്ടപ്പെടും മഹിയേട്ടൻ ഈ നാട്ടിൽ ഉണ്ടങ്കിൽ ഗൗരിയേച്ചി മഹിയേട്ടനെ കാണാൻ വരും അപ്പോ എനിക്ക് മഹിയേട്ടനേയും ഗൗരിയേച്ചിയേയും ഇടക്ക് കാണാൻ പറ്റും അതോർത്താ മഹിയേട്ടൻ ഈ നാട്ടിൽ നിന്നു പോകണ്ടാന്ന് പറഞ്ഞത്. ഞാൻ എവിടെ പോയാലും എൻ്റെ മീനൂട്ടിയെ കാണാൻ ഞാൻ വരും. എന്നോടൊപ്പം മീനൂട്ടിയുടെ ഗൗരിയേച്ചിയും ഉണ്ടാകും. സാർ. മീനൂട്ടി പറഞ്ഞതൊക്കെ സാർ കേട്ടോ? ഇനിയെങ്കിലും മീനൂട്ടി ആഗ്രഹിക്കുന്ന പോലെയൊരച്ഛനാകാൻ ശ്രമിക്ക് ഗായത്രി ആൻ്റിയോടും പറ മോളെ സ്നേഹിക്കാൻ.മീനൂട്ടിയുടെ പ്രായം ഇതാണ്. അവളാഗ്രഹിക്കുന്ന സ്നേഹം നിങ്ങൾ കൊടുത്തില്ലങ്കിൽ അവളാഗ്രഹിക്കുന്ന സ്നേഹം കൊടുക്കാൻ പലരും വരും ചതി പറ്റി കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല. ഒന്നും മിണ്ടാതെ തലയും കുമ്പിട്ടിരിക്കുന്ന ശരത്തിനോടായി ഗൗരി പറഞ്ഞു.

മോളു വിഷമിക്കണ്ടട്ടോ ചേച്ചിയെ സ്വന്തം ചേച്ചിയായി തന്നെ മോളു കണ്ടോ. ചേച്ചിക്ക് ഇപ്പോ അനിയത്തിമാർ മൂന്നു പേരാണ് മീനൂട്ടിചേച്ചീടെ സ്വന്തം അനിയത്തി കുട്ടി തന്നെയാണട്ടോ.മീനൂട്ടി ഗൗരിയെ ഓടി ചെന്ന് കെട്ടി പിടിച്ചു.ഗൗരി മീനാക്ഷിയെ ചേർത്തു പിടിച്ചു. മഹാദേവൻ സത്യങ്ങളെല്ലാം ഗൗരിയോടു പറഞ്ഞോ ? ഗൗരി എന്തോ അർത്ഥം വെച്ചാണല്ലോ സംസാരിക്കുന്നത്. ഗൗരി തിരിച്ചറിഞ്ഞോ സത്യങ്ങളെല്ലാം ? പല സംശയങ്ങളും ശരത്തിൻ്റെ മനസ്സിലൂടെ കടന്നു പോയി. അപ്പോ സാറേ ഞാൻ നാളെ രാവിലെ ഇവിടുന്ന് പോകും ഇനി ഒരു യാത്ര പറച്ചിൽ ഇല്ല. സാർ തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. ഒരിക്കൽ കൂടി ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് പോകരുത് ഞാൻ വേണ്ട മഹിയേട്ടാ മഹിയേട്ടൻ പൊയ്ക്കോളു. മീനൂട്ടി അതും പറഞ്ഞ് പുറത്തേക്കിറങ്ങി പോയി. മഹാദേവൻ ശരത്തിനേയും കൂട്ടികൊണ്ട് പുറത്തേക്കു പോയി. ശരി സാർ ,സാറിന് എന്നെ വിശ്വാസമില്ലങ്കിലും ഞാനൊരിക്കലും സാറിനോട് വിശ്വാസ വഞ്ചന കാണിക്കില്ല. ഞാനറിഞ്ഞ രഹസ്യങ്ങൾ ഞാനായിട്ട് ഒരിക്കലും ഗൗരിയോട് പറയില്ല.

സാറിന് ഗൗരിയെ കാണാൻ തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ ഗൗരിയേയും കൂട്ടി സാറിനെ കാണാൻ വരാം. സാർ ഞാൻ ഒരനാഥനാണ് എങ്കിലും എനിക്ക് ബന്ധങ്ങളുടെ വില അറിയാം. എനിക്ക് എപ്പഴൊക്കെയോ ഒരച്ഛൻ്റെ സ്നേഹം സാറിൽ നിന്നും കിട്ടിയിട്ടുണ്ട്. അതിൻ്റെ നന്ദി എനിക്ക് സാറിനോട് ഉണ്ടാകും മഹാദേവാ സോറി ഞാൻ ഈ മനസ്സു കാണാതെ വായിൽ വന്നത് എന്തോ വിളിച്ചു പറഞ്ഞു. ഇത്തിരി നേരം ഞാനൊരു സ്വാർത്ഥനായി പോയി. സാരമില്ല. നീ പൊയ്ക്കോ എന്ത് ആവശ്യമുണ്ടേലും നീ എന്നെ വിളിക്കണം അപ്പോ ശരി സാർ ഞാൻ പോകുന്നു മഹാദേവാ ഗൗരിയോടു യാത്ര പറയുന്നില്ലേ. ഇല്ല നീ പറഞ്ഞാൽ മതി ഞാൻ പോകുന്നു. പിന്നെ നിൻ്റെ ഈ മാസത്തെ ശമ്പളം ഞാൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തേക്കാം ശരി സാർ ശരത്ത് യാത്ര പറഞ്ഞ് പോകുന്നത് കണ്ണിൽ നിന്ന് മറയുന്നതു വരെ മഹി നോക്കി നിന്നു. ഗൗരി... ഹാളിലേക്ക് കയറി വന്ന മഹി വിളിച്ചു. മഹിയേട്ടാ മഹിയേട്ടൻ ഇവിടെ നിന്നും പോകുവാന്ന് തീരുമാനം എടുത്തത് എന്തായാലും നന്നായി. നമുക്ക് കോഴിക്കോടിന് തന്നെ തിരിച്ചു പോകാം

അങ്ങനെ ആണങ്കിൽ നമുക്ക് എപ്പോഴും കാണാലോ എന്നാലൊരു കാര്യം ചെയ്യാം നിൻ്റെ കാറിൻ്റെ ഡ്രൈവർ ആയാലോ ഞാൻ അയ്യടാ അതു വേണ്ട ഞാനുടൻ തന്നെ അച്ഛനോടും അമ്മയോടും നമ്മുടെ കാര്യം പറയും എന്നിട്ട് നമ്മുടെ ജീവിതമാകുന്ന വാഹനത്തിൻ്റെ ഡ്രൈവറാക്കാം എന്താ സമ്മതമാണോ? കാർത്യായനി ചേച്ചി സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല അമ്മ സമ്മതിക്കും ഇല്ലങ്കിൽ ഞാൻ സമ്മതിപ്പിക്കും മഹിയേട്ടാ എന്താ ഗൗരി മഹിയേട്ടൻ വളർന്ന അനാഥാലയം എവിടാന്നാ പറഞ്ഞത്. കൊല്ലത്താണ് എന്താണ് ഗൗരി നമുക്ക് അവിടെ വരെ ഒന്നു പോയാലോ എന്തിനാ ഗൗരി? അവിടെ ചെന്നാലും ഒരു വിവരവും കിട്ടാൻ പോകുന്നില്ല. നമുക്കൊന്നു പോയി നോക്കാന്നേ അവിടെ ചെന്ന് എന്തെങ്കിലും വിവരം കിട്ടി നമ്മൾ അന്വേഷിച്ച് എൻ്റെ മാതാപിതാക്കളെ കണ്ടെത്തി എന്നിരിക്കട്ടെ. എന്താ പ്രയോജനം അവരിപ്പോ ഓരോ കുടുംബങ്ങളായി സന്തോഷത്തോടെ ജീവിക്കുകയാണങ്കിൽ എന്തിനാ ഞാനായിട്ട് ഞാൻ അവരുടെ സമാധാനം കളയുന്നത്.

നമ്മൾ അവരുടെ സന്തോഷവും സമാധാനവും കളയാനായിട്ട് അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നില്ല പിന്നെ എന്തിനാ വെറുതെ അവരെ കണ്ടെത്തുന്നത് വെറുതെ..... മഹിയേട്ടൻ്റെ മതാപിതാക്കൾ ആരാണന്നറിയാനുള്ള ആഗ്രഹം കൊണ്ട് എന്തിനാ അവരു എൻ്റെ മഹിയേട്ടനെ ഉപേക്ഷിച്ചതെന്ന് ഒന്ന് അറിയാൻ വേണ്ടി. ങാ ഗൗരി ഞാൻ ഒരു ഫോട്ടോ കാണിച്ചു തരാം ഞാൻ അനാഥാലയത്തിൽ ഉണ്ടായിരുന്ന സമയത്ത് എല്ലാവർഷവും എന്നെ കാണാൻ വന്നിരുന്ന ഒരപ്പൂപ്പൻ വരുമ്പോളെല്ലാം എന്നെ മടിയിലിരുത്തി ഉമ്മ തരുന്ന ഒരപ്പൂപ്പൻ പോകാൻ നേരം നിറഞ്ഞു വരുന്ന കണ്ണുനീർ ആരും കാണാതെ ഒപ്പുന്ന ഒരപ്പൂപ്പൻ എവിടെ എവിടെയാ ആ ഫോട്ടോ ഞാനൊന്നു കാണട്ടെ. കാണിച്ചു തരാം മഹാദേവൻ തൻ്റെ പേഴ്സ് തുറന്ന് ആ ഫോട്ടോ പുറത്തെടുത്തു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story