ഗൗരി: ഭാഗം 19

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ദേ ഇതാണ് ആ ഫോട്ടോ മഹാദേവൻ തൻ്റെ കൈയിൽ ഇരുന്ന ഫോട്ടോ ഗൗരിയുടെ നേരെ നീട്ടി. ഗൗരി ആ ഫോട്ടോ മഹാദേവനിൽ നിന്നും വാങ്ങി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി. മഹിയേട്ടാ ഈ ഫോട്ടോയിൽ കാണുന്ന ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് എവിടാന്ന് ഓർമ്മ കിട്ടുന്നില്ലല്ലോ. നീ എന്താ ഗൗരി ഈ പറയുന്നത് അതെ മഹിയേട്ടാ പക്ഷേ ...,, എന്താ ഗൗരി എന്തോ ഓർത്ത് ഗൗരി വേഗം തന്നെ ഫോണെടുത്ത് ശരത്തിൻ്റെ നമ്പർ ഡയൽ ചെയ്തു നീ ആരെയാ ഗൗരി വിളിക്കുന്നത്. ശ്ശു..... ചുണ്ടുവിരൽ തൻ്റെ ചുണ്ടോട് ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ഹലോ സാർ ഞാൻ ഗൗരിയാണ് എന്താ മോളെ സാർ ഔട്ട് ഹൗസ് വരെ അത്യാവശ്യമായി ഒന്നു വരണം എന്താ മോളെ എന്തു പറ്റി സാർ വാ വരുമ്പോൾ പറയാം ശരത്ത് ഫോൺ കട്ട് ചെയ്ത് വേഗം തന്നെ ഔട്ട് ഹൗസിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി. ഈ ഫോട്ടോയിൽ കാണുന്ന ആളെ ആരാണന്ന് ഗൗരിക്ക് മനസ്സില്ലാ യോ? എന്തിനാ ശരത്ത് സാറിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്. പറയാം മഹിയേട്ടാ എനിക്കൊരു സംശയം അതിനാ സാറിനോട് വരാൻ പറഞ്ഞത് ആദ്യം സാർ വരട്ടെ എന്താ ഗൗരി എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എനിക്കും. മഹിയും ഗൗരിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ശരത്ത് അവിടേക്ക് വന്നത്. എന്താ ഗൗരി എന്തു പറ്റി?

മഹാദേവനും ഗൗരിക്കും ആപത്തൊന്നും ഇല്ലന്നറിഞ്ഞപ്പോൾ ശരത്തിന് ആശ്വാസമായി. സാർ ടെൻഷൻ വേണ്ട സാറ് ഇരിക്ക് ശരത്ത് സെറ്റിയിലേക്ക് ഇരുന്നു. ഗൗരി തൻ്റെ കൈയിലിരുന്ന ഫോട്ടോ ശരത്തിന് നേരേ നീട്ടി സാർ ഈ ഫോട്ടോയിൽ ഉള്ള ആളെ സാർ അറിയുമോ? ആ ഫോട്ടോയിലേക്ക് ശരത്ത് തന്നെ മിഴികളൂന്നി ഇത് ഗായത്രിയുടെ അച്ഛനല്ലേ കൃഷ്ണമ്മാവൻ ഈ ഫോട്ടോ നിങ്ങൾക്കിത് എവിടുന്ന് കിട്ടി. ഗൗരിയും മഹിയും ഒരുപോലെ ഞെട്ടി ശരത്ത് പറഞ്ഞതു കേട്ട് സാർ മഹിയേട്ടൻ്റെ അനാഥാലയത്തിൽ മഹിയേട്ടനെ കാണാൻ ചെല്ലാറുണ്ടായിരുന്ന ആളായിരുന്നു ഈ മനുഷ്യൻ ഞാനൊരിക്കൽ സാറിൻ്റെ വീട്ടിൽ വന്നപ്പോൾ ഇദ്ദേഹത്തിൻ്റെ ഫോട്ടോ സാറിൻെറ വീട്ടിലെ ഭിത്തിയിൽ മാലയിട്ട് ഇരിക്കുന്നത് കണ്ടു. മഹാദേവ ഗൗരി പറഞ്ഞത് സത്യമാണോ അതെ സാർ എല്ലാ വർഷവും പുത്തനുടുപ്പും കേക്കുമായി വരാറുണ്ടായിരുന്നു എനിക്കു മാത്രമല്ല അനാഥാലയത്തിലെ എല്ലാ കുട്ടികൾക്കും പുത്തനുടുപ്പ് കൊണ്ടുവരും വന്നു കഴിഞ്ഞാലോ എന്നെ മടിയിലിരുത്തും മുടിയിലൊക്കെ തലോടി ഉമ്മ തരും നെഞ്ചോട് ചേർത്തു പിടിച്ച് കഥ പറഞ്ഞു തരും'

അവസാനമായി എന്നാണ് ഇദ്ദേഹം നിന്നെ കാണാനായി വന്നത്. അന്നു ഞാൻ പത്താം ക്ലാസ്സിലെ പരീക്ഷക്ക് ഫുൾ മാർക്ക് വാങ്ങി വിജയിച്ചപ്പോൾ എന്നെ അഭിനന്ദിക്കാൻ വേണ്ടി പിന്നെ വന്നിട്ടില്ല അതായത് ഇപ്പോ പത്തുവർഷം ആയി കാണും അല്ലേ അവസാനമായി കണ്ടിട്ട് അതെ ഏകദേശം അത്രയും ആയിട്ടുണ്ടാകും കൃഷ്ണമ്മാവൻ മരിച്ചിട്ട് പത്തുവർഷം ആയി. അതാണ് പിന്നെ നിന്നെ കാണാൻ വരാതിരുന്നത്. ഗായത്രി ആൻറിയുടെ അച്ഛൻ എന്തിനാണ് മഹിയേട്ടനെ കാണാൻ അനാഥാലയത്തിൽ ചെന്നിരുന്നത്. അദ്ദേഹവും മഹിയേട്ടനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ. രാവിലെ നമുക്കൊരിടം വരെ പോകണം. അല്ല വേണ്ട നമുക്കിപ്പോ തന്നെ പുറപ്പെടാം എവിടേക്കാ സാർ എനിക്കു ചില സംശയങ്ങൾ ഉണ്ട്എല്ലാറ്റിനും ഉത്തരം തരാൻ പറ്റുന്നൊരാൾ ഇന്നു ജീവിച്ചിരിപ്പുണ്ട്. ആരാണ് സാർ ആ ആള്. മറ്റാരുമല്ല എൻ്റെ അച്ഛൻ കൃഷ്ണനമ്മാവൻ്റെ മനേജർ എവിടാണ് സാറിൻ്റെ അച്ഛൻ താമസിക്കുന്നത് പാലക്കാട് നമ്മളിപ്പോ പോയാൽ പാതിരാത്രിക്ക് അവിടെ ചെന്നാൽ അവർക്ക് ബുദ്ധിമുട്ടാകില്ലേ സാർ നമുക്ക് വെളുപ്പിന് പോകാം. മഹാദേവാ മോനെ നീ എത്തേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നു എല്ലാറ്റിനും ഉള്ള ഉത്തരം എനിക്കു നാളെ കിട്ടും. ശരത്ത് മനസ്സിൽ എന്താ തീരുമാനിച്ചുറപ്പിച്ചു. എന്നാൽ നാളെ പോകാം മഹാദേവൻ ഒന്നും മിണ്ടാതെ സ്തംഭിച്ചു നിൽക്കുകയാണ്.

താനും ഗായത്രി മാഡത്തിൻ്റെ അച്ഛനുമായുള്ള ബന്ധം എന്താണ്. മഹാദേവന് ഒന്നും മനസ്സിലായില്ല എന്നാൽ ഞാൻ ഇറങ്ങുന്നു രാവിലെ പോകാനായി ഒരുങ്ങിയിരുന്നോളു .ശരത്ത് യാത്ര പറഞ്ഞിറങ്ങി. മഹിയേട്ടാ ഗായത്രി ആൻ്റിയുമായി മഹിയേട്ടന് എന്തോ ബന്ധം ഉണ്ട്. ഗൗരി ഗായത്രി മാഡത്തിന് വിവാഹത്തിന് മുൻപ് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. ആ ബന്ധത്തിൽ ഗായത്രി മാഡത്തിന് ഒരു കുട്ടി ഉണ്ടായി.എന്നാൽ ആ കുട്ടി ജനനത്തോടെ മരിച്ചു പോയി ഇതൊക്കെ മഹിയേട്ടൻ എങ്ങനെ അറിഞ്ഞു. ഒരിക്കൽ ശരത്ത് സാർ പറഞ്ഞതാണ്. മഹിയേട്ടാ എനിക്കൊരു സംശയം അന്ന് ആ കുട്ടി മരിച്ചിട്ടില്ലായിരുന്നെങ്കിലോ. മരിച്ചു എന്ന് ഗായത്രി ആൻ്റിയെ എല്ലാവരും കൂടി വിശ്വസിപ്പിച്ചതാണങ്കിലോ? ആരും അറിയാതെ ആ കുട്ടിയെ ആ കൃഷ്ണനമ്മാവൻ അനാഥമായത്തിൽ ഏൽപ്പിച്ചു കാണും. അങ്ങനെയെങ്കിൽ ആ കുട്ടി . ആ കുട്ടി? എന്താ ഗൗരി ഉദ്ദേശിച്ചത്. ഒന്നുമില്ല മഹിയേട്ടാ നമുക്ക് നാളെ ശരത്ത് സാറിനൊപ്പം പാലക്കാടിന് പോകാം. അവിടെ ചെന്നാൽ അറിയാലോ കൃഷ്ണനമ്മാവൻ എന്തിനാണ് കൊല്ലത്തെ അനാഥാലയത്തിൽ വന്നതെന്ന് ഓരോന്ന് പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല നമുക്ക് ഉറങ്ങിയാലോ മഹിയേട്ടാ എൻ്റെ ഉറക്കം പോയി ഗൗരി എന്നാൽ നമുക്ക് സംസാരിച്ചിരിക്കാം. ഗൗരിക്ക് ഉറക്കം വരുന്നില്ലേ. ഉറങ്ങുന്നതിനേക്കാൾ എനിക്കിഷ്ടം മഹിയേട്ടനോട് സംസാരിച്ചിരിക്കാനാണ് എന്നാൽ ഗൗരിക്കുട്ടി സംസാരിക്ക് ഞാൻ കേൾക്കാം.

അതു വേണ്ട മഹിയേട്ടനും പറ ഞാനെന്താടോ പറയുക. മഹിയേട്ടൻ പറഞ്ഞില്ലേ എന്നോട് നേരത്തെ മുതൽ ഇഷ്ടമായിരുന്നു എന്ന്. ആ ഇഷ്ടം എന്നു മുതലാ തോന്നി തുടങ്ങിയത്. അതൊന്നും ചോദിച്ചാൽ കൃത്യമായി പറയാൻ അറിയില്ല എന്നാലും ഒന്നെനിക്ക് അറിയാം തന്നെ കണ്ട നാൾ മുതൽ ഈ മനസ്സിൽ കയറി കൂടിയതാ ഈ മുഖം എന്നിട്ടെന്തേ മഹിയേട്ടൻ ഇത്രയും നാളായിട്ടും എന്നോട് ഇഷ്ടം തുറന്നു പറയാതിരുന്നത്. എനിക്കതിനുള്ള യോഗ്യത ഇല്ലന്നു തോന്നി. തന്നെ പോലെയൊരു പെൺകുട്ടിയെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. അച്ഛനില്ല അമ്മയില്ല കുടുംബമില്ല. വീടില്ല.വെറും ഒരു തെരുവുതെണ്ടിയായി ജീവിക്കുന്ന ഞാൻ വന്ന് തന്നോട് ഇഷ്ടമാണന്ന് പറഞ്ഞിരുന്നെങ്കിൽ താൻ എങ്ങനെ അന്ന് പ്രതികരിക്കുമായിരുന്നു. ശരിയാ മഹിയേട്ടൻ അന്നു ഇഷ്ടം ആണന്നു പറഞ്ഞിരുന്നെങ്കിൽ ഇന്നു നമ്മൾ ഇങ്ങനെ ഇവിടെ. ഇരിക്കില്ലായിരുന്നു എല്ലാറ്റിനും ഒരു സമയം ഉണ്ട് ഗൗരി ഞാനൊരു സത്യം പറയട്ടെ മഹിയേട്ടാ പറ കേൾക്കട്ടെ എൻ്റെ ഉള്ളിലും എപ്പോഴൊ ആ ഗുണ്ടാ മഹാദേവനോട് ഇഷ്ടം തോന്നിയിട്ടുണ്ട് കോളേജിൽ പോകുമ്പോഴും വരുമ്പോളും മെല്ലാം അറിയാതെ ഞാൻ നോക്കും ഈ മുഖം എവിടേലും 'ഉണ്ടോന്ന്.

അഹാ അതു കൊള്ളാലോ ഗൗരിയോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ മഹിയേട്ടനോട് ഞാൻ കള്ളം പറയില്ല സുധാകരേട്ടൻ ഗൗരിയുടെ രണ്ടാനച്ഛൻ അല്ലേ ?അപ്പോ ഗൗരിയുടെ സ്വന്തം അച്ഛൻ? എൻ്റെ സ്വന്തം അച്ഛൻ ആരാന്ന് എനിക്കറിയണ്ട മഹിയേട്ടാ. എൻ്റെ അച്ഛൻ സുധാകരനാണ്. സുധാകരൻ എന്നു പറയുന്ന ആ വലിയ മനുഷ്യൻ്റെ മോളാണ് എന്നറിയപ്പെടാനാണ് എനിക്കിഷ്ടം. ഒരച്ഛൻ്റെ സ്നേഹവും വാത്സല്യവും അവശ്യത്തിന് തന്നാണ് എന്നെ വളർത്തിയത്. ജന്മം തന്നാൽ ഒരാൾ അച്ഛൻ ആകില്ല മഹിയേട്ടാ അതുകൊണ്ട് എനിക്ക് ജന്മം തന്ന ആളാരാണെന്ന് ഞാൻ ഇതുവരെ അമ്മയോട് ചോദിച്ചിട്ടില്ല. അയ്യോ ഗൗരിക്ക് വിഷമം ആയോ എന്തിന്? മഹിയേട്ടാ ഞാൻ മഹിയേട്ടൻ്റെ മടിയിൽ തലവെച്ചു കിടന്നോട്ടെ എന്നു ചോദിച്ചു കൊണ്ട് ഗൗരി മഹാദേവൻ്റെ മടിയിലേക്ക് തലവെച്ചു കിടന്നു. തനിക്ക് ഉറക്കം വരുന്നുണ്ടങ്കിൽ റൂമിൽ പോയി കിടന്നോളു . ഇല്ല എനിക്ക് ഉറക്കം വരുന്നില്ല നമുക്കിന്ന് സംസാരിച്ചിരിക്കാം ഗൗരിക്ക് പേടിയുണ്ടോ എന്നോടൊപ്പം ഇവിടെ താമസിക്കാൻ? .താനിന്ന് മീനൂട്ടിക്കൊപ്പം ശരത്ത് സാറിൻ്റെ വീട്ടിൽ താമസിക്കാനായിരുന്നല്ലോ പ്ലാൻ ഞാനെന്തിന് പേടിക്കണം. ഞാൻ താമസിക്കുന്നത് ഒരു അന്യപുരുഷനൊപ്പം ഒന്നും അല്ലാലോ എൻ്റെ മാനവും ജീവനും രക്ഷിച്ച ആളോടൊപ്പമല്ലേ എനിക്കു വിശ്വാസമാണ് മഹിയേട്ടനെ മഹി തൻ്റെ മടിയിൽ കിടക്കുന്ന ഗൗരിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു -

ഗൗരി കണ്ണുകളടച്ച് ആസ്വദിച്ച് കിടന്ന് എപ്പഴോ ഉറങ്ങി പോയി.ഗൗരി ഉറങ്ങി എന്നറിഞ്ഞപ്പോൾ മഹാദേവനും സെറ്റിയിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. നേരം പുലർന്ന് 5 മണിയുടെ അലാറാം കേട്ടാണ് മഹിയും ഗൗരിയും കണ്ണുതുറന്നത്. വേഗം എണീറ്റ് കുളിച്ചൊരുങ്ങി കൊണ്ടുപോകാനുള്ളതെല്ലാം പായ്ക്ക് ചെയ്ത് കാറിൻ്റെ ഡിക്കിയിലെടുത്തു വെച്ചു. അപ്പോഴെക്കും ശരത്തും എത്തി. നിങ്ങളും കയറ് നമുക്ക് ഈ വണ്ടിയിൽ പോകാം ഇല്ല സാർ ഞങ്ങൾ ഈ വണ്ടിയിൽ വന്നോളാം ഞാൻ പറയുന്നത് അനുസരിക്ക് അവിടെ പോയി തിരിച്ച് ഇവിടെ വന്നിട്ടു പോകാം ഗൗരിയും മഹിയും തർക്കിക്കാൻ നിൽക്കാതെ ശരത്തിനോടൊപ്പം കാറിൽ കയറി. ഉച്ചയോടടുത്ത നേരത്താണ് ശരത്തിൻ്റെ കാർ തറവാടിൻ്റെ മുറ്റത്തെത്തിയത്. കാറിൻ്റെ ശബ്ദം കേട്ടു വൃദ്ധയായ ഒരു സ്ത്രി പൂമുഖത്തേക്കു വന്നു. ശരത്തിനെ കണ്ട് ആ മുഖം വിടർന്നു. മോനേ..... ആ അമ്മ സന്തോഷത്തോടെ വന്ന് മകനെ കെട്ടിപിടിച്ചു. എത്ര നാളായി എൻ്റെ പൊന്നുമോനെ ഒന്നു കണ്ടിട്ട് എവിടെ എൻ്റെ ഗായത്രി മോളും മിനുട്ടിയും. അവരു വന്നില്ലമ്മേ എവിടെ അച്ഛൻ. അച്ഛനു തീരെ വയ്യ മോനെ നിന്നെ ഒന്നു കാണണം എന്ന് എപ്പോഴും പറയും. അതെങ്ങനാ നിനക്ക് ഇപ്പോഴും നിൻ്റെ അച്ഛനോട് ദേഷ്യമല്ലേ. എനിക്ക് ദേഷ്യമൊന്നും ഇല്ലമ്മേ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ഇതൊക്കെ ആരാ- മോനെ മനസ്സിലായില്ലല്ലോ അതൊക്കെ പറയാം ആദ്യം അച്ഛനെ ഒന്നു കാണട്ടെ ശരത്ത് അച്ഛൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. പിന്നാലെ ഗൗരിയും മഹിയും...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story