ഗൗരി: ഭാഗം 2

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

എന്താ മോളെ എന്താ ഇവിടെ നടന്നത്... കാർത്യായനി ഗൗരിക്കരികിൽ ഇരുന്നുകൊണ്ടു ചോദിച്ചു. അമ്മേ ആ മഹാദേവൻ എന്നെ..... അമ്മയല്ലേ അവനെ ഇങ്ങോടു പറഞ്ഞു വിട്ടത്. മോളേ.... നീ എന്താ ഈ പറയുന്നത്. കാശിന് വേണ്ടി ഈ കാർത്യായനി എന്തും ചെയ്യും പക്ഷേ സ്വന്തം മക്കളെ കൂട്ടികൊടുത്തിട്ടു കിട്ടുന്ന കാശ് വേണ്ട ഈ കാർത്യായനിക്ക്. പിന്നെ എന്തിനാ അവനങ്ങനെ പറഞ്ഞത് അമ്മ കാശ് വാങ്ങി പറഞ്ഞു വിട്ടതാണന്ന് അവൻ പറഞ്ഞല്ലോ. ആ നിമിഷം സുധാകരനും നീതുവിനും ഒപ്പം അകത്തേക്കു വന്ന ഗീതു ചോദിച്ചു. ആ എനിക്കറിയില്ല മക്കളെ . അമ്മക്കൊന്നും അറിയില്ല എല്ലാറ്റിനും കാരണം അമ്മയാ എത്ര പ്രാവശ്യം അച്ഛൻ പറഞ്ഞു കള്ളു കച്ചവടം നിർത്തി ഈ നാട്ടിൽ നിന്നു പോകാന്ന്. എന്നിട്ട് അമ്മ കേട്ടോ അതെങ്ങനാ അമ്മ അച്ഛന് ഒരു വിലയും കല്പിച്ചിട്ടില്ലല്ലോ. നിർത്തടി നിൻ്റെ അധികപ്രസംഗം ഈ കള്ളു കച്ചവടം നടത്തിയാടി നിന്നെയൊക്കെ ഇത്ര ആക്കിയത്. പഠിപ്പിച്ചതും വളർത്തിയതുമെല്ലാം.

അല്ലാതെ നിൻ്റെ അച്ഛൻ സമ്പാദിച്ചുകൊണ്ടു വന്നിട്ടല്ല അച്ഛൻ സമ്പാദിച്ചുകൊണ്ടുവരാൻ അമ്മ അച്ഛനെ അനുവധിക്കാഞ്ഞിട്ടല്ലേ .കൂലിപ്പണി എടുത്തിട്ടാണെങ്കിലും മാന്യമര്യാദയായിട്ടു ഞങ്ങൾടെ അച്ചൻ ഞങ്ങളെ നോക്കിയേനെ ഇതെല്ലാം കേട്ടു കലി കയറിയ കാർത്യായനി ചാടി എഴുന്നേറ്റ് ഗീതുവിനെ അടിക്കാനായി കൈയ്യും വീശി കൊണ്ടുവന്നു. തല്ല് തല്ലി കൊല്ല് ഇതിലും ഭേദം അതാ ഇന്നു ചേച്ചീടെ മാനം വിറ്റ് അമ്മ കാശുണ്ടാക്കി നാളെ ഞങ്ങളായിരിക്കും അടുത്ത ഇര തൻ്റെ മുന്നിൽ കൂസാതെ നിന്നു സംസാരിക്കുന്ന മകളെ കണ്ട് കാർത്യായനി അടിക്കാനോങ്ങിയ കൈ പിൻവലിച്ചു. എന്നിട്ടാ മുറിയിൽ നിന്നിറങ്ങി പോയി. ഈ സമയമെല്ലാം എന്താ സംഭവിക്കുന്നതെന്നറിയാതെ ഗൗരി മുറിയുടെ മൂലയിൽ തന്നെ ഇരിക്കുകയാണ്. ചേച്ചി വാ എണീക്ക് എണീറ്റ് ആ കട്ടിലിൽ കയറി ഇരിക്ക് ഗീതു ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ സുധാകരൻ ആ മുറിയിൽ നില്പുണ്ട്. അമ്മ എവിടേക്കാ അച്ഛാ പോയത് നീതു അച്ഛനോട് തിരക്കി.

അച്ഛനറിയില്ല മോളെ അല്ലേലും അവൾ എവിടേക്കു പോകുന്നു എന്തിനു പോകുന്നു എന്ന് എന്നോട് പറയാറുണ്ടോ. സുധാകരൻ പുറത്തേക്കിറങ്ങി ശ്രീരാഗുമായി സംസാരിച്ചുകൊണ്ട് കാർത്യായനി കാറിനടുത്തു നിൽക്കുന്നുണ്ട് ശ്രീരാഗ് നല്ല ദേഷ്യത്തിലാണ് . കാർത്യായനി ശ്രീരാഗിനെ അനുനയിപ്പിക്കാൻ നോക്കുന്നു. അയാളെന്തിനായിരിക്കും ഗീതു ചേച്ചി ഇവിടെ വന്നത്. നീ ചെന്ന് നിൻ്റെ അമ്മയോട് ചോദിക്ക്. ഗീതു നീതുവിനോട് ദേഷ്യപ്പെട്ടു. ശ്രീരാഗിൻ്റെ കാർ ഗേറ്റ് കടന്നു പോയപ്പോൾ കാർത്യായനി വീട്ടിലേക്ക് കയറി വന്ന് സെറ്റിയിലേക്ക് ഇരുന്നു. അവൻ ആ മഹാദേവൻ അവനാണ് എല്ലാം നശിപ്പിച്ചത്. എന്തിനാമ്മേ ആ ശ്രീരാഗ് ചേട്ടൻ ഇവിടെ വന്നത്. ഇനി പറഞ്ഞിട്ടു കാര്യമില്ല എല്ലാം പോയി. എന്താ കാര്യമെന്ന് അമ്മയൊന്ന് തെളിച്ചു പറ മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന അശോകൻ മുതലാളിയുടെ മോൻ ശ്രീരാഗ് കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ വന്നത്‌ നിൻ്റെ ചേച്ചിയെ കണ്ടിഷ്ടപ്പെട്ടു അവളെ വിവാഹം ചെയ്തു കൊടുക്കുമോന്നും ചോദിച്ചവൻ കഴിഞ്ഞ ദിവസം ഷാപ്പിൽ വന്നു.

അവൻ്റെ അച്ഛനിതറിഞ്ഞാൽ ഈ വിവാഹത്തിന് സമ്മതിക്കില്ലന്നും അതുകൊണ്ട് നാളെ തന്നെ അമ്പലനടയിൽ വെച്ചു പരസ്പരം മാലയിട്ട് ഇവളേ കൊണ്ട് മുംബൈയിക്ക് പോകാനുമായിരുന്നു. അവൻ്റെ തീരുമാനം. കുറച്ചു നാൾ കഴിയുമ്പോൾ അച്ഛൻ ഗൗരിയെ അംഗീകരിക്കും അപ്പോൾ ആഘോഷമായി വിവാഹം നടത്താം എന്നും പറഞ്ഞു. അതു നിൻ്റെ അച്ഛനെ കണ്ട് സംസാരിക്കാനാണ് എന്നേയും കൂട്ടി അവനിവിടെ വന്നത് എന്നാൽ അവനതെല്ലാം നശിപ്പിച്ചില്ലേ. ഈ സമയം നാട്ടിലാകെ പാട്ടായി കള്ളു കാർത്യായനിയുടെ മകളെ ഗുണ്ടയും ലോറി ഡ്രൈവറുമായ മഹാദേവൻ പിഴപ്പിച്ചെന്നു. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു തങ്കം പോലൊരു പെങ്കൊച്ചായിരുന്നു ഗൗരി. അവളെ കണ്ട് വെള്ളമിറക്കാത്ത ഒരുത്തനും ഈ നാട്ടിലില്ല എന്നാൽ കള്ളു കാർത്യായനിയ പേടിച്ച് ആരും അടുത്തേക്ക് അടുക്കാറില്ല. ആ മഹാദേവനെങ്ങനെ ധൈര്യം വന്നു ഇനി അവരുതമ്മിൽ ഇഷ്ടത്തിലായിന്നോ .ഗുണ്ട ആണെങ്കിലും അവനെ കണ്ടാൽ ഏതൊരു പെണ്ണും മോഹിച്ചു പോകും.

ശരിയാ ഓരോരുത്തർ അവർക്കു തോന്നിയ രീതിയിലെല്ലാം സംസാരിച്ചു. തൻ്റെ ലോറിയിൽ കിടക്കുകയാണ് മഹാദേവൻ ഈ സമയം. ഗൗരി തൻ്റെ ഹൃദയം കവർന്നവൾ. താൻ ഹൃദയ കോവിലിൽ വെച്ചാരാധിച്ചുപൂജിക്കുന്നവൾ സ്വന്തമാക്കാനും കൂടെ പൊറിപ്പിക്കാനും താൻ ആഗ്രഹിക്കുന്ന തൻ്റെ സ്വപ്നത്തിലെ രാജകുമാരി. കാണുമ്പോളല്ല കാണാതിരിക്കുമ്പോളാണ് താൻ എത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടന്ന് തൻ്റെ ഹൃദയം തന്നോട് വിളിച്ചു പറയുന്നത്.ദേവി ദർശനംപോലെ വല്ലപ്പോഴും ദൂരെ നിന്നും ഒന്നു നോക്കി കാണും അതുമതി അടുത്ത ഒരാഴ്ചത്തേക്ക് ഈ മഹാദേവന് സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ' പറഞ്ഞിട്ടില്ല ഇതുവരെ ആരോടും. ഗുണ്ടാ മഹാദേവനെ ഗൗരിയെ പോലൊരു പെണ്ണിന് ഇഷ്ടമാകുമോ ഇല്ല ഒരിക്കലും ഇല്ല സ്വന്തമാക്കാൻ കഴിയില്ലന്നറിയാം. എന്നാലും വെറുതെ സ്വപ്നം കണാലോ. ആ പെണ്ണിനെയാ ശ്രീരാഗ് വിവാഹം കഴിച്ച് മുംബൈയ്ക്ക് കൊണ്ടുപോവുകയാണന്നറിയുന്നത്. വിഷമം തോന്നിയെങ്കിലും അർഹിക്കാത്തത് ആഗ്രഹിക്കരുതല്ലോ എന്നാശ്വസിച്ചു.

അപ്പോഴാണ് ആ സംസാരം കേൾക്കാനിടയായത്. ഒരു ദിവസം കാർത്യായനിയുടെ കള്ളുഷാപ്പിലിരുന്ന് കള്ളു മോന്തിക്കൊണ്ടിരിക്കുമ്പോളാണ്.ശ്രീരാഗും കാർത്യായനിയും തമ്മിലുള്ള സംസാരം കേട്ടത്.ഗൗരിയെ കുറിച്ചാണ് പറയുന്നതെന്നു കേട്ടപ്പോൾ വെറുതെ ഒന്നു ശ്രദ്ധിക്കാൻ തോന്നി.ഗൗരിയുമായുള്ള വിവാഹക്കാര്യാണ്. ചങ്കുപ്പൊട്ടുന്ന വേദനയുണ്ടായെങ്കിലും പുറത്തു കാണിക്കാതെ ആവശ്യത്തിന് കള്ളു വലിച്ചു കേറ്റി ഉറക്കാത്ത കാലടികളോടെ ഷാപ്പിൽ നിന്നിറങ്ങി. ജന്മം തന്ന അപ്പനോടും അമ്മയോടും വെറുപ്പു തോന്നി. തനിക്കുമൊരു കുടുംബം ഉണ്ടായിരുന്നെങ്കിൽ അപ്പനും അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ നെഞ്ചും വിരിച്ച് കേറി ചെല്ലാമായിരുന്നു. കാർത്യായനിയുടെ മുന്നിലേക്ക് മോളെ തരുമോന്നും ചോദിച്ച് .അച്ഛനും അമ്മയും ആരന്നറിയാതെ തെരുവിൽ വളർന്ന ഈ അനാഥക്ക് എന്തു യോഗ്യതയാണ് ഉള്ളത് ഗൗരിയെ ചോദിക്കാൻ . ശ്രീരാഗിന് വിധിച്ചതാ ഗൗരിയെ എന്നാശ്വസിച്ചു കൊണ്ട് തൻ്റെ ലോറിയുമെടുത്തു കൊണ്ടു മഹാദേവൻ പോയി.

ലോറി സൈഡിൽ ഒതുക്കി സങ്കടം വരുമ്പോൾ താൻ പോയി ഇരിക്കാറുള്ള പാറ പുറത്തേക്കു കയറി പോയി. അവിടെ ഇരുന്നാൽ താഴ് വാരം മുഴുവൻ കാണാം നല്ല കാറ്റും അവിടെ വന്നിരുന്ന് ആളുകൾ മദ്യപിക്കാറുണ്ട്. മഹാദേവൻ താൻ എന്നും ഇരിക്കുന്ന പാറയിൽ പോയി ഇരുന്നു. സങ്കടം സഹിക്കാൻ കഴിയുന്നില്ല തനിക്കു കഴിയോ ഗൗരിയെ മറക്കാൻ .തൻ്റെ ഹൃദയത്തിൽ നിന്നു പറിച്ചെറിഞ്ഞു കളയാൻ പറ്റോ ഗൗരിക്കുട്ടിയെ ഇല്ല പറ്റില്ല തൻ്റെ ഇഷ്ടം തുറന്നു പറയാത്തതിൽ തന്നോടു തന്നെ ദേഷ്യം തോന്നി മഹാദേവന്. വെറുതെ ഓരോന്നോർത്ത് മഹാദേവൻ ആ പാറയിൽ മാനം നോക്കി മലർന്നു കിടന്നു. പതുക്കെ ഒന്നു മയങ്ങിയ നേരത്താണ് ഗൗരി എന്നു പേരുകേട്ടത്. അതൊന്ന് ശ്രദ്ധിക്കാൻ തോന്നി മഹാദേവന് ശ്രീരാഗും മറ്റു രണ്ട് പേരും കൂട്ടുകാരണ ന്നു തോന്നണു.ഇവിടെ കണ്ടു പരിചയമില്ല മദ്യ കുപ്പികളും മറ്റും നിരത്തിവെച്ചിരുന്ന് മദ്യപിക്കുകയാണ്. മഹാദേവൻ ഉറക്കം നടിച്ചു കിടന്നു. ഗൗരി അവളൊരു അഡാർ ചരക്കാണടാ ഞാനവളെ കുറിച്ചന്വേഷിച്ചു.

കാർത്യായനിയെ പേടിച്ച് ഒരുത്തനും അവളുടെ അടുത്തേക്ക് ചെല്ലില്ല നിങ്ങൾക്കറിയാലോ ആരും തൊടാത്ത പെണ്ണ് അവളെന്നും എതിക്കൊരു ഹരമാണന്ന്. ഇവളെ എനിക്കു വേണം പണകൊതിച്ചിയായ കാർത്യായനിയെ ഈ കാര്യത്തിൽ മാത്രം പണം കൊടുത്ത് വീഴിക്കാൻ പറ്റില്ല അതിന് ഞാൻ കണ്ടെത്തിയ മാർഗ്ഗമാണ് വിവാഹം അമ്പലത്തിൽ വെച്ചൊരു മാലയിടൽ എന്നിട്ട് വേണമെടാ എനിക്കൊന്നു ശരിക്കാസ്വദിക്കാൻ അവളിലെ തേൻ മുഴുവൻ ഊറ്റി കുടിച്ചിട്ട് വേണമെങ്കിൽ നിങ്ങൾക്കും തരാം എന്നിട്ടു വേണം മുംബൈയിലെ തെരുവിലേക്ക് വലിച്ചെറിയാൻ. ഹ ഹ ശ്രീരാഗ് പറഞ്ഞതു കേട്ട് മഹാദേവൻ്റെ .രക്തം തിളച്ചു ഒറ്റ തള്ളിന് പാറയിൽ നിന്നു താഴെ താഴ് വാരത്തിലേക്ക് തള്ളിയിടാൻ തോന്നി. പക്ഷേ മഹാദേവൻ ക്ഷമ കാണിച്ചു. പിന്നെ അവനെ കുറിച്ചായി എൻ്റെ അന്വേഷണം മുംബെയിലെ കൂട്ടുകാരുവഴി ഞാനവൻ്റെ വിവരം ശേഖരിച്ചു.

കോടീശ്വരനായ മുംബൈ മലയാളിയുടെ മകളുമായി രഹസ്യ കല്യാണം നടത്തി അവരോടൊപ്പം താമസിച്ചുവരുന്ന ശ്രീരാഗിന് പെണ്ണാണ് ലഹരി നാട്ടിലെത്തുമ്പോഴും ഓരോരുത്തരുമായി പ്രണയിച്ച് മുംബൈയിലേക്ക് കടക്കുന്നു. അവൻ്റെ ആവശ്യം കഴിയുമ്പോൾ ഇടനിലക്കാരന് കൈമാറുന്നു. തൻ്റെ ഗൗരിയേയും അവൻ അതോർത്തപ്പോൾ മഹാദേവന് സഹിക്കാനായില്ല.കാർത്യായനി തൻ്റെ വീട്ടിലേക്ക് കൊണ്ടുപോകാനായി ശ്രീരാഗിനെ കള്ളുഷാപ്പിൽ കാത്തിരിക്കുകയാണന്നറിഞ്ഞ ആ നിമിഷമാണ് മഹാദേവൻഷാപ്പിൽ നിന്നിറങ്ങി കാർത്യായനിയുടെ വീട്ടിലെത്തിയത് ഇന്നു നടന്നതെല്ലാം ഓർത്തു മഹാദേവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു തൻ്റെ മുന്നിൽ പേടിച്ചരണ്ടു നിന്ന ഗൗരിയുടെ മുഖം ഓർത്തെടുത്തതും മഹാദേവൻ്റെ മനസ്സിൽ ഒരു മിന്നലാട്ടം. ഗ്രീരാഗ് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല അവൻ്റെ പിറകെ തന്നെ തൻ്റെ കണ്ണുകൾ വേണം. സന്ധ്യ മയങ്ങിയ നേരം ശ്രീരാഗിൻ്റെ കാർ കാർത്യായനിയുടെ വീടിനു മുന്നിലെത്തി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story