ഗൗരി: ഭാഗം 20

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അച്ഛാ.... മുറിയിലേക്ക് കയറി ചെന്ന ശരത്ത് അച്ഛൻ കിടക്കുന്ന കട്ടിലിനരികിലെത്തി അച്ഛനെ തട്ടി വിളിച്ചു. ശരത്താണോ അതെ അച്ഛാ ശരത്താണ് ശരത്ത് ആണന്നറിഞ്ഞതും ശരത്തിൻ്റെ അച്ഛൻ പ്രഭാകരൻ എഴുന്നേറ്റിരുന്നു മോനേ....ശരത്തേ.... നിനക്ക് അച്ഛനോട് ദേഷ്യമാണോ മോനേ ഇല്ലച്ഛാ നീ കള്ളമൊന്നും പറയണ്ട എനിക്കറിയാം. അന്ന് അച്ഛന് അതേ നിവർത്തി ഉണ്ടായിരുന്നുള്ളു. ഉം ശരത്തിൻ്റെ മുഖം മ്ലാനമായി കഴിഞ്ഞ കാര്യങ്ങളെല്ലാം ഓർത്ത് അച്ഛൻ വിഷമിക്കണ്ട ഇത് ആരൊക്കെയാ മോനെ. അതു പറയാം അതിനു മുൻപ് ഞാൻ ചോദിക്കുന്നതിന് അച്ഛൻ സത്യം പറയണം. എന്താ മോനെ? അന്നു ഗായത്രി പ്രസവിച്ച കുഞ്ഞ് എവിടെ? ആ കുട്ടി അന്നു തന്നെ മരിച്ചു പോയില്ലേ? ഇല്ല ഞാനതു വിശ്വസിക്കുന്നില്ല.എല്ലാ സത്യങ്ങളും അറിഞ്ഞിട്ടു തന്നെയാണ് ഞാൻ ഇപ്പോ വന്നത്. എന്തറിഞ്ഞൂന്ന്. ഗായത്രി പ്രസവിച്ച കുഞ്ഞിനെ കൊല്ലത്ത് ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചില്ലെ നിങ്ങൾ എന്നിട്ട് കുഞ്ഞു മരിച്ചെന്ന് ഗായത്രിയെ വിശ്വാസിപ്പിച്ചു.

ആ കുട്ടിയെ കാണാൻ കൃഷ്ണമ്മാവൻ വർഷത്തിലൊരിക്കൽ അനാഥാലയം സന്ദർശിച്ചിരുന്നു. പത്ത് വർഷം മുൻപ് വരെ അതായത് കൃഷ്ണനമ്മാവൻ മിക്കുന്നതു വരെ ആ കുട്ടിയെ കാണാൻ കൃഷ്ണനമ്മാവൻ ചെന്നിരുന്നു ആ അനാഥാലയത്തിൽ. ശരിയല്ലേ. മഹാദേവന് ' തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നി ശരത്ത് സാർ പറയുന്നത് കേട്ട്. അപ്പോ ഗായത്രി മാഡം എൻ്റെ അമ്മയാണന്നോ? തൻ്റെ അമ്മ ഗായത്രി മാഡം ആ ഓർമ്മ ശരത്തിൻ്റെ ഹൃദയത്തെ പൊള്ളിച്ചു. അപ്പോ മീനൂട്ടി എൻ്റെ സ്വന്തം സഹോദരി ആയിരുന്നോ.? എന്നാൽ നീ അറിഞ്ഞതൊന്നുമല്ല സത്യം . ഇനിയും അച്ഛൻ കള്ളം പറയാൻ ശ്രമിക്കണ്ട. ദാ ഇവനാണ് ആ കുട്ടി മഹാദേവൻ. ഗായത്രിയുടെ മകൻ. അല്ല.... ഇവനല്ല ഗായത്രിയുടെ മകൻ...... ഞാൻ പറയാം സത്യങ്ങളെല്ലാം പ്രഭാകരൻ പറഞ്ഞതു കേട്ട് മൂവരും ഒരുപോലെ ഞെട്ടി. പിന്നെ ഇവനാരാണ്.? ഗായത്രിയുടെ മകൻ എവിടെയാണ്.? മരിച്ചോ? അതോ ജീവിച്ചിരിക്കുന്നുണ്ടോ? എല്ലാം ഞാൻ പറയാം ഇനി ഞാൻ പറയാൻ പോകുന്നതാണ് സത്യം .

അച്ചൻ പറ ഗായത്രിയുടെ മകൻ ജീവനോടെ ഉണ്ട് പക്ഷേ അത് ഇവനല്ല ങേ? പിന്നെ ? ഗായത്രിയുടെ മകൻ ആ കുട്ടിയുടെ അച്ഛനോടൊപ്പം വളരുന്നുണ്ട് വിഷ്ണുവിനൊപ്പം ഗായത്രിയുടെ കാമുകൻ ആയിരുന്ന വിഷ്ണുവിനൊപ്പം. ഞാൻ പറയാം. എല്ലാം തുറന്നു പറയാൻ സമയമായി എന്നു തോന്നുന്നു അന്ന് ഗായത്രി ഗർഭിണി ആണന്നറിഞ്ഞ ആ ദിവസം കൃഷണൻ സാർ ആകെ തകർന്നു പോയി. ഏകമകൾ ഗായത്രി സ്നേഹിച്ചത് ഒരു താഴന്ന ജാതിക്കാരനും അത്താഴപട്ടിണിക്കാരനും ആണന്നറിഞ്ഞപ്പോൾ ഏതൊരച്ഛനെ പോലെ കൃഷ്ണൻ സാറും മകളുടെ പ്രണയത്തെ എതിർത്തു. കൃഷ്ണൻ സാറിൻ്റെ കമ്പനിയിലെ ജോലിക്കാർ ആയിരുന്ന വിഷ്ണുവിനേയും അവൻ്റെ അമ്മയേയും സഹോദരിയേയും ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഭീക്ഷണിപ്പെടുത്തി ആ നാട്ടിൽ നിന്നും ഓടിച്ചു. ഗായത്രി ഗർഭിണി ആണന്നറിഞ്ഞ വിഷ്ണു .എന്തു സാഹസം കാണിച്ചിട്ടണങ്കിലും ഗായത്രിയെ സ്വന്തമാക്കാൻ പല വഴികളും നോക്കി.എന്നാൽ വിഷ്ണുവിൻ്റെ നീക്കക്കൾ മണത്തറിഞ്ഞ കൃഷ്ണൻ സാർ വിഷ്ണുവിനെ കൊലപ്പെടുത്തുവാൻ എന്നെ ഏൽപ്പിച്ചു. ഞാൻ വിഷ്ണുവിനെ നേരിൽ കണ്ട് കൃഷ്ണൻ സാറിൻ്റെ പ്ലാനിനെ കുറിച്ച് സംസാരിച്ചു.

വിഷ്ണു ഗായത്രിയെ വിവാഹം കഴിച്ചാലും കൃ ഷണൻ സാർ അവരെ സമാധാനമായി ജീവിക്കാൻ അനുവധിക്കില്ലന്ന് മനസിലായ അവൻ്റെ അമ്മ വിഷ്ണുവിൻ്റെ കാലു പിടിച്ചപേക്ഷിച്ചു. അമ്മയുടെ അപേക്ഷ സഹോദരിമാരുടെ ജീവിതം എല്ലാം കൂടി ഓർത്തിട്ടാകാം വിഷ്ണു മനസ്സില്ലാ മനസ്സോടെ ഒരു തീരുമാനമെടുത്തു ഗായത്രിയെ മറക്കുക. ഗായത്രിയെ മറക്കാൻ അവനൊരു കണ്ടീഷൻ എൻ്റെ മുന്നിൽ വെച്ചു ഗായത്രിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ അനാഥാലയിൽ ഏൽപ്പിക്കരുത്. ആ കുട്ടിയെ അവനെ ഏൽപ്പിക്കണമെന്ന് . ഞാൻ സമ്മതിച്ചു.അങ്ങനെ ഗായത്രി പ്രസവിച്ചു.കുട്ടി മരിച്ചെന്ന് ഗായത്രിയെ വിശ്വസിപ്പിച്ച് ആ കുട്ടിയെ കൃഷ്ണൻ എന്നെ ഏൽപ്പിച്ചു.കുട്ടിയെ ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാൻ എന്നിട്ട് ഗായത്രിയുടെ കുഞ്ഞിനെ ആശുപത്രിക്കു മുന്നിൽ കാത്തുനിന്ന വിഷ്ണുവിനെ ഏൽപ്പിച്ചു ഗായത്രിയുടെ കുഞ്ഞ് ആണോ പെണ്ണോ? ആൺകുട്ടി ആയിരുന്നു. അപ്പോ കൃഷ്ണനമ്മാവൻ അനാഥായത്തിൽ വർഷത്തിലൊരിക്കൽ പോയി കണ്ടിരുന്ന കുട്ടി ആരാണ്?

കൃഷണൻ സാർ എന്നെ ഏൽപ്പിച്ച കുട്ടിയെ ഞാൻ വിഷ്ണുവിനെ ഏൽപ്പിച്ചു എന്നറിഞ്ഞാൽ സാർ പ്രശ്നം ഉണ്ടാക്കും പിന്നീട് എപ്പോഴെങ്കിലും വിഷ്ണു കുട്ടിയെ കൊണ്ട് അവകാശം ചോദിച്ച് വന്നാലോ എന്നോർത്ത് സാറാണ് പറഞ്ഞത് കുട്ടിയെ ആരും അറിയാതെ അനാഥായത്തിൽ ഏൽപ്പിക്കാൻ. ഗായത്രി പ്രസവിച്ച അന്നു തന്നെ ആ അശുപത്രിയിൽ മറ്റൊരു പ്രസവം നടന്നു.അവിവാഹിതയായ നിയമ വിദ്യാർത്ഥിനി നന്ദനയുടെ ആ ജനിക്കുന്ന കുട്ടിയേയും അവർക്ക് ഉപേക്ഷിക്കണം' അന്ന് എൻ്റെയും കൃഷ്ണൻ സാറിൻ്റേയും .സംസാരം കേട്ടിരുന്ന അവർ എനിക്കു പണം വാഗ്ദാനം ചെയ്ത് ആ കുട്ടിയേയും എന്നെ ഏൽപ്പിച്ചു. അവർ എന്നെ ഏൽപ്പിച്ച കുട്ടിയെ ഞാൻ കൊല്ലത്ത് ഒരു അനാഥാലയത്തിന് കൈമാറി അങ്ങനെ സമാധാനമായി മാസങ്ങൾ വർഷങ്ങൾ കടന്നു പോയി. ഗായത്രി കുഞ്ഞു മരിച്ചതിൻ്റെ വേദനയിൽ നിന്നും മാനസികമായി തകർന്നിരിക്കുന്ന സമയം അതിൽ നിന്നൊരു മോചനം അതിനായി സാർ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്ന് എന്നാൽ മറ്റൊരു വിവാഹത്തിനും ഗായത്രി സമ്മതിക്കുന്നില്ലന്ന് കണ്ടപ്പോളാണ് എല്ലാ കഥകളും അറിയാവുന്ന നിൻ്റെ കാര്യം ഞാൻ കൃഷ്ണൻ സാറിനോട് പറയുന്നത്. ആ സമയത്താണ് നീ നിൻ്റെ പ്രണയവും പറഞ്ഞ് എൻ്റെ കാലു പിടിക്കുന്നതും നിൻ്റെ താമസസ്ഥലത്ത് വന്ന് നിന്നെ ബലമായി പിടിച്ചു കൊണ്ടുവന്ന് നിങ്ങളുടെ വിവാഹം നടത്തുന്നതും.

നിൻ്റെയും ഗായത്രിയുടെയും വിവാഹം നടന്നു. കൃഷ്ണൻ സാറിന് സന്തോഷമായി. പഴയതെല്ലാം മറന്നിരിക്കുമ്പോളാണ് നിങ്ങളുടെ കല്യാണം കഴിഞ്ഞ് 2 വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾക്ക് കുട്ടികളൊന്നും ഉണ്ടാകാത്തതറിഞ്ഞ് സാർ ഒരിക്കൽ എൻ്റെ അടുത്ത് വന്നു അന്ന് അനാഥാലയത്തിൽ ഏൽപ്പിച്ച കുഞ്ഞിനെ തിരക്കിയാണ് സാർ വന്നത്. സാറിന് ആ കുഞ്ഞിനെ കാണണം ആ കുട്ടിയുടെ ശാപം ആണു പോലും മകൾക്ക് കുട്ടികൾ ഉണ്ടാകത്തത്. കൃഷ്ണൻ സാറിൻ്റെ ആവശ്യം കേട്ട് ഞാൻ ഞെട്ടി. കുട്ടിയെ വിഷ്ണുവിനെ ഏൽപ്പിച്ചു എന്നറിഞ്ഞാൽ അതോടെ എൻ്റെ കഥ തീരും. എന്തു ചെയ്യും എന്നോർത്ത് ഞാൻ തല പുകഞ്ഞിരിക്കുമ്പോളാണ്. എനിക്കൊരു ബുദ്ധി തോന്നിയത്. അന്ന് ഗായത്രി പ്രസവിച്ച അന്ന് മറ്റൊരാൾ എന്നെ ഏൽപ്പിച്ച കുഞ്ഞിനെ അനാഥാലയിൽ ഏൽപ്പിച്ചതു ഞാനാണല്ലോ. ആ കുട്ടി ഗായത്രിയുടെ കുട്ടി ആയിട്ട് തെറ്റിദ്ധരിപ്പിച്ച് ഞാൻ കൃഷണൻ സാറിനേയും കൂട്ടി അനാഥാലയിലെത്തി. ഗായത്രി പ്രസവിച്ച ഡേറ്റ് പറഞ്ഞ് ഞാൻ അന്നു അവിടെ ഏൽപ്പിച്ച കുട്ടിയെ അവർ കൃഷ്ണൻ സാറിൻ്റെ മുന്നിൽ എത്തിച്ചു.

തൻ്റെ കൊച്ചുമകനെന്ന് തെറ്റിദ്ധരിച്ച് സാർ സ്നേഹിച്ചതും പുത്തനുടുപ്പുകൾ വാങ്ങി കൊടുത്തതും അന്ന് ഞാൻ അവിടെ ഏൽപ്പിച്ച ആ കുട്ടിയെ ആയിരുന്നു. പിന്നീട് സാർ ആ അനാഥാലയത്തിലെ നിത്യ സന്ദർശകൻ അയി. ആ കുട്ടിയുടെ പേര് എന്താന്ന് അച്ഛനറിയോ? അറിയാം മഹാദേവൻ മഹാദേവൻ അതു കേട്ടു ഞെട്ടി. കൃഷ്ണൻ സാർ അവസാനമായി മഹാദേവനെ കണ്ടു മടങ്ങി എത്തിയത് വളരെ സന്തോഷത്തോടെ ആയിരുന്നു. മഹാദേവനെ തുടർന്ന് പഠിപ്പിക്കണം അതിനായി അവനെ അവിടെ നിന്നും കൂട്ടികൊണ്ടുവരാൻ സാർ തീരുമാനിച്ചു. അന്ന് ഞാൻ സാറിനോട് സത്യമെല്ലാം തുറന്നു പറഞ്ഞു. അതെല്ലാം കേട്ട് വളരെ വിഷമത്തോടെയാണ് സാർ വീട്ടിലേക്ക് പോയത് ആ രാത്രി സാർ ഈ ലോകത്തോട് വിട പറഞ്ഞു. അറ്റാക്കായിരുന്നല്ലോ. അങ്ങനെ ആ അദ്ധ്യായം അവിടെ അടഞ്ഞു. ഞാൻ പിന്നീട് ആരോടും ഈ സത്യങ്ങൾ പറയാനും പോയില്ല. കഴിഞ്ഞ ദിവസം ഒരാൾ എന്നെ കാണാൻ ഇവിടെ വന്നിരുന്നു പഴയ എൻ്റെ അഡ്രസ്സ് തേടി പിടിച്ച് . അത് ആരാണ്......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story