ഗൗരി: ഭാഗം 21

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അരാണ് അച്ഛനെ കാണാൻ വന്നത്. ആ സമയത്താണ് മഹാദേവൻ്റെ ഫോൺ ബെല്ലടിച്ചത്. മഹാദേവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കി റഷീദിൻ്റെ കോൾ ആണല്ലോ എന്നും പറഞ്ഞ് മഹി പുറത്തേക്കു പോയി പിറകെ ഗൗരിയും ഹലോ റഷീദ് നീ എവിടെയാ മച്ചാനെ എന്താടാ കാര്യം ഞാനിവിടെയൊക്കെ തന്നെയുണ്ട്. നീ ഉടനെ കോഴിക്കോടിന് വരണം എന്താ അളിയാ കാര്യം നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും എന്തെങ്കിലും? അതൊന്നും അല്ല മച്ചാനെ കാര്യം നിന്നെ തിരക്കി രണ്ടു പോലീസുകാർ ഇവിടെ വന്നിട്ടുണ്ട് കൂട്ടത്തിൽ വേറെ രണ്ടു പേരും ഉണ്ട്. പോലീസുകാരോ...?... എന്താ അളിയാ കാര്യം അതൊന്നും എനിക്കറിയില്ല. നീ ഉടനെ ഇവിടെ എത്തണം നീ ഇപ്പോൾ എവിടാന്ന് അവരു ചോദിച്ചു

ഞാനൊന്നും തെളിച്ചു പറഞ്ഞില്ല നിനക്ക് പറയാൻ പാടില്ലായിരുന്നോ ഞാനിപ്പോ എവിടെയുണ്ടന്ന് നീ എന്തിനാ പേടിക്കുന്നത് ഞാനാരേയും കൊന്നിട്ടും ഇല്ല ആരുടേയും ഒന്നും പിടിച്ച് പറിച്ചിട്ടുമില്ല. എനിക്കൊന്നും അറിയില്ല നീ വേഗം വരാൻ നോക്ക്. അതും പറഞ്ഞ് റഷീദ് കോൾ കട്ട് ചെയ്തു. എന്താ മഹിയേട്ടാ കാര്യം മഹി റഷീദ്, പറഞ്ഞ കാര്യങ്ങൾ ഗൗരിയോട് വിവരിച്ചു. ഇതാണോ കാര്യം ഞാനിപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ചു ചോദിക്കാലോ ഗൗരി തൻ്റെ ഫോണെടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചു. അസി: കമ്മീഷണർ ഗൗരിയാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോൾ SI ഷാനവാസ് കാര്യങ്ങൾ വിശദികരിച്ചു. സാർ അവരോട് വെയിറ്റ് ചെയ്യണ്ട എന്നു പറഞ്ഞ് അവരോട് തിരികെ പൊയ്ക്കോളാൻ പറ ഞങ്ങൾ നാളെ സ്റ്റേഷനിൽ എത്തിക്കോളാം. അങ്ങനെ പറഞ്ഞ്ഗൗരി ഫോൺ കട്ട് ചെയ്തു.

എന്താ ഗൗരി പ്രശ്നം പ്രശ്നം ഒന്നുമില്ല മഹിയേട്ടനെ തിരക്കി ആരോ സ്റ്റേഷനിൽ ചെന്നിരുന്നു അതാണ്. ആരായിരിക്കും അവർ അതു വിട് ആരെങ്കിലും ആകട്ടെ മഹിയേട്ടാ. നാളെ അറിയാലോ ഗൗരി മുറിയിലേക്ക് കയറി പോയി. ഒന്നും മനസ്സിലാകാതെ മഹി പുറത്തു തന്നെ നിന്നു ഗൗരി പ്രഭാകരൻ കിടക്കുന്ന മുറിയിലേക്ക് ചെല്ലുമ്പോൾ ശരത്ത് അച്ഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹി എവിടെ മോളെ മഹിയേട്ടൻ പുറത്തുണ്ട് സാർ എന്നാൽ നമുക്കിനി ഇറങ്ങിയാലോ സാർ. എന്താ മോളെ ഇത്ര ധൃതി ശരത്തിൻ്റെ അമ്മ ഗൗരിയുടെ അടുത്ത് വന്ന് ചോദിച്ചു. അല്പം അത്യാവശ്യമുണ്ട് ഉടൻ പോകണം. എന്നാൽ ചായകുടിച്ചിട്ട് പോകാം

പിന്നീടൊരിക്കലാവാം ഞങ്ങളിറങ്ങുന്നു. സാർ ചായ കുടിച്ചിട്ട് പോന്നോളു ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്യാം ഗൗരി പ്രഭാകരനോടും ഭാര്യയോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ശരത്ത് അമ്മ കൊണ്ടുവന്ന ചൂട്ചായ ഊതി കുടിച്ചു കൊണ്ടിരിക്കുകയാണ്. മോനെ നീ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഗൗരി ഞങ്ങളുടെ കൊച്ചു മോളല്ലേ .മീനൂട്ടിയെ പോലെ തന്നെയല്ലേ ഞങ്ങൾക്ക് ഗൗരിയും അതെയച്ഛാ എന്തൊരു വിധിയാ ഇത് .സ്വന്തം കൊച്ചുമോൾ മുന്നിൽ വന്നു നിന്നിട്ടും ഒന്നു തലോടാനോ ചേർത്തു പിടിക്കാനോ പറ്റിയില്ലല്ലോ. അല്ല ഞാൻ ചെയ്ത തെറ്റിൻ്റെ ഫലം അനുഭവിക്കാതെ ഇവിടെ നിന്നും പോകാൻ പറ്റില്ലല്ലോ അനുഭവിക്കുക തന്നെ അന്നു ഞാൻ നിങ്ങളുടെ കാലുപിടിച്ചു പറഞ്ഞതല്ലേ മോൻ്റെ ഇഷ്ടം നടത്തി കൊടുക്കാൻ .ഞാൻ പറഞ്ഞത് ആരു കേൾക്കാൻ സ്വയം അനുഭവിച്ചോ

ശവത്തിൽ കുത്താതെടി അന്ന് അങ്ങനെ ഒരു തെറ്റു ചെയ്തതിൻ്റെ ശിക്ഷ അല്ലേ ഇന്ന് അനുഭവിക്കുന്നത്. അച്ഛാ...അമ്മേ.... ഞാൻ ഇറങ്ങുന്നു. ചായ കപ്പ് അമ്മക്ക് തിരികെ ഏൽപ്പിച്ചു കൊണ്ട് ശരത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. ശരത്ത് ചെല്ലുമ്പോൾ ഗൗരി ഫോൺ ചെയ്തു കൊണ്ട് കാറിന് പുറത്തും മഹാദേവൻ കാറിനകത്തും ആയിരുന്നു. ശരത്ത് വരുന്നത് കണ്ട് ഗൗരി ഫോൺ കട്ട് ചെയ്ത് കാറിൽ കയറി. കാർ തറവാടിൻ്റെമുറ്റം കടന്ന് റോഡിലേക്കിറങ്ങി. ഇന്നത്തെ യാത്ര വെറുതെ ആയി അല്ലേ സാർ ആരു പറഞ്ഞു. ഗായത്രിയുടെ മകൻ എവിടെ ഉണ്ടന്നറിഞ്ഞില്ലേ ഗായത്രിയുടെ മകൻ എവിടെ ഉണ്ട് എന്ന് അന്വേഷിക്കാനല്ലല്ലോ നമ്മളിവിടെ വന്നത്. അതെ മഹി ഞാൻ അത് അറിയാനാണ് ഇവിടെ വന്നത്.

കൃഷണനമ്മാവൻ നിന്നെ കാണാൻ അനാഥാലയത്തിൽ വരാറുണ്ടായിരുന്നു എന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഉറച്ചു വിശ്വസിച്ചു ഗായത്രിയുടെ മകൻ നീയാണന്ന്. എൻ്റെ വിശ്വാസം ഒന്നും കൂടി ഉറപ്പിക്കാനാണ് ഞാൻ നിങ്ങളേയും കൂട്ടി എൻ്റെ അച്ഛനെ കാണാൻ പോയത്. എന്നാൽ അച്ഛൻ പറഞ്ഞതു കേട്ടില്ലേ നിങ്ങൾ? ഗായത്രിയുടെ മകൻ വിഷ്ണുവിനൊപ്പം ഉണ്ടന്ന്.' ആ വിഷ്ണുവിനെ കണ്ടു പിടിക്കണം ആ മോനെയും അതൊക്കെ നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലേ ? ഞാൻ വെറുതെ ആഗ്രഹിച്ചു. സ്വന്തം അച്ഛനും അമ്മയും അരാണന്ന് അറിയാനൊരു വഴി തെളിയും എന്നോർത്താണ് ഞാനി യാത്രക്ക് ഇറങ്ങി പുറപ്പെട്ടത്. മഹിയേട്ടൻ വിഷമിക്കണ്ട ആ ഗായത്രി മാഡത്തിൻ്റെ മോൻ അല്ല എന്നറിഞ്ഞതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. അതു ശരിയാ അവരാണ് എൻ്റെ അമ്മ എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടുന്ന് തന്നെ നേരെ മറ്റൊരു നാട്ടിലേക്ക് പോയേനെ

അവളെ നിങ്ങൾ കുറ്റപ്പെടുത്തണ്ട. ഗായത്രി നല്ലൊരു സ്വഭാവത്തിന് ഉടമയായിരുന്നു. വിഷ്ണുവിനേയും അവളുടെ കുഞ്ഞിനേയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഗായത്രിയിൽ ഈ മാറ്റം ഉണ്ടായത്. അവൾ അവളിലേക്കു മാത്രം ഒതുങ്ങി. അവൾക്ക് ആരോടും സ്നേഹവും വിശ്വാസവും ഇല്ലാതായി. അതാണ് അവൾ അന്ന് മഹിയോട് അങ്ങനെയൊക്കെ പെരുമാറിയത്. ഓ ഞാനൊന്നും പറയുന്നില്ല. ഓരോന്നും പറഞ്ഞും സംസാരിച്ചു സസ്യയോടെ അവർ പാലക്കൽ തറവാടിൻ്റെ മുറ്റത്തു വന്നിറങ്ങി. ശരത്തിനോട് യാത്ര പറഞ്ഞ് അവർ ഔട്ട് ഹൗസിൻ്റെ മുന്നിലെത്തി. മഹിയേട്ടാ നമുക്കിന്നു തന്നെ പുറപ്പെടണോ അതോ രാവിലെ പുറപ്പെട്ടാൽ മതിയോ. രാവിലെ പത്തിന് സ്റ്റേഷനിൽ ഹാജരാക്കണം മഹിയേട്ടനെ ഇന്ന് എന്തായാലും ഇല്ല എനിക്കൊന്ന് റെസ്റ്റ് എടുക്കണം. നന്നായി ഉറങ്ങി രാവിലെ എണീറ്റും പോകാം. രാവിലെ പോയാലും 10-ന് മുൻപ് അവിടെയെത്താം

എന്നാൽ അങ്ങനെ രാവിലെ പുറപ്പെടാം ഗസ്റ്റ്ഹൗസിൻ്റെ വാതിൽ തുറന്ന് രണ്ടു പേരും അകത്ത് കയറി കുളിച്ച് ഫ്രഷ് ആയി. താൻ റെസ്റ്റ് എടുക്ക് ഞാൻ പുറത്ത് പോയി ഭക്ഷണം വാങ്ങി വരാം. മഹിയേട്ടാ ഇനി ഭക്ഷണമൊന്നും വാങ്ങണ്ട മുട്ടയും ബ്രഡും ഇരിപ്പുണ്ടല്ലോ അതുകൊണ്ട് ഇന്ന് തൃപ്തിപ്പെടാം ഗൗരി കിച്ചണിൽ കയറി ബ്രഡ് റോസ്റ്റ് ഉണ്ടാക്കി. രണ്ടു പേരും അതു കഴിച്ച് നേരത്തെ കിടന്നുറങ്ങി. രാവിലെ നേരത്തെ ഉണർന്ന് ഒരുങ്ങി ഗസ്റ്റ് ഹൗസും പൂട്ടി മഹി താക്കോലുമായി പാലയ്ക്കൽ തറവാടിൻ്റെ മുറ്റത്ത് എത്തി ശരത്തിനെ ഫോൺ വിളിച്ച് വരുത്തി തക്കോല് ഏൽപ്പിച്ചു. മഹാദേവൻ പോകാൻ തന്നെ തീരുമാനിച്ചോ തീരുമാനിച്ചു സാർ ഇനി അതിനെ കുറിച്ചൊരു സംസാരം വേണ്ട ഞാൻ പോകുന്നു. ഗൗരിയുടെ കാർ കോഴിക്കോടിന് പുറപ്പെട്ടു

പത്തു മണിക്ക് മുൻപായി ഗൗരിയുടെ കാർ പോലീസ്സ്റ്റേഷൻ്റെ മുന്നിലെത്തി. ഗൗരി സ്റ്റേഷനകത്തേക്കു കയറി പോയി. മഹി പുറത്ത് കാറും ചാരി നിൽക്കുകയാണ്. മഹിയെ കാണാനെത്തിയവർ സ്റ്റേഷനുള്ളിൽ വെയിറ്റ് ചെയ്തിരിക്കുന്നുണ്ടായിരുന്നു ഗൗരി അവരെ തൻ്റെ ക്യാമ്പിനുള്ളിലേക്ക് വിളിപ്പിച്ചു. ഗൗരിയുടെ മുന്നിലെത്തിയ മധ്യവയസ്കരായ സ്ത്രിയോടും പുരുഷനോടും പ്രായം ചെന്ന കന്യാസ്ത്രീയോടും ഇരിക്കാൻ പറഞ്ഞു മാഡം. ഞാൻ അഡ്വ: ഹരിപ്രസാദ് ഇത് നന്ദന ഇത് കൊല്ലം അനാഥയത്തിലെ മുൻ മദർ സുപ്പീരിയർ സിസ്റ്റർ സിസിലിയ മാഡം ഞങ്ങൾ മഹാദേവനെ അന്വേഷിച്ചാണ് ഈ സ്റ്റേഷൻ പരിധിക്കുള്ളിലെത്തിയത്.

ഞങ്ങൾക്ക് മഹാദേവനെ ഒന്നു കാണണം. മഹാദേവനെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്. മഹാദേവൻ ഞങ്ങളുടെ മകനാണ് മാഡം. എൻ്റെയും നന്ദനയുടെയും മകൻ. മിസ്റ്റർ ഹരിപ്രസാദ് താങ്കളുടെ ഭാര്യ ആണോ നന്ദന അല്ല മാഡം. ഞങ്ങൾ ഇതുവരെ വിവാഹിതരായിട്ടില്ല അപ്പോ പിന്നെ മഹാദേവൻ എങ്ങനെ നിങ്ങളുടെ മകനായി. അതൊരു കഥയാണ്. ഞങ്ങൾ പറയാം മാഡം ആ കഥ.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story