ഗൗരി: ഭാഗം 22

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഞാനും നന്ദനയും ലോ കോളേജിലെ നിയമ വിദ്യാർത്ഥികൾ ആയിരുന്നു. കോളേജിൽ എൻ്റെ ജൂനിയർ ആയിരുന്നു നന്ദന .സുന്ദരിയായ നന്ദന കോളേജിൽ വന്ന ദിവസം തന്നെ എൻ്റെ ഹൃദയം കീഴടക്കി . നന്ദനുമായി ഒരു സൗഹൃദം സ്ഥാപിച്ചെടുക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു റിട്ടയർ ജഡ്ജിയുടെ പുന്നാരമോൾ നാല് ആങ്ങളമാരുടെ വാത്സല്യനിധിയായ കുഞ്ഞനുജത്തി. നന്ദനുമായുള്ള സൗഹൃദയം പതുക്കെ പ്രണയത്തിന് വഴിമാറി പ്രണയം അതിരുവിടാതെ ഞങ്ങൾ പ്രണയിച്ചു. അങ്ങനെ ഇരിക്കുമ്പോളാണ് എൻ്റെ ഫ്രണ്ടിൻ്റെ കല്യാണം ഞങ്ങൾഫ്രണ്ട്സ് എല്ലാവരും കൂടി തലേന്ന് തന്നെ കല്യാണത്തിന് പോയി.കൂടെ നന്ദനയും ഫ്രണ്ട്സും ഉണ്ടായിരുന്നു തലേന്ന് രാത്രി ഫംഗഷന് മദ്യം ഉണ്ടായിരുന്നു ഫ്രണ്ട്സ് എല്ലാവരും കൂടി നിർബദ്ധിച്ചപ്പോൾ ഞാനും കൂടി അവരോടൊപ്പം മദ്യപിച്ചു. അന്ന് ആ രാത്രി എന്തോ ഞങ്ങളുടെ പ്രണയത്തിൻ്റെ അതിരു ഭേദിച്ചു .ഞങ്ങൾ പിറ്റേന്ന് കല്ലാണമെല്ലാം കഴിഞ്ഞ് evening പാർട്ടിയും കഴിഞ്ഞാണ് ഞങ്ങളവിടുന്ന് മടങ്ങിയത്. എല്ലാവരും നല്ല ഫോമിൽ ആയിരുന്നു.

ആ യാത്രയാണ് ഞങ്ങളുടെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയത്. പാട്ടും ബഹളവുമായി വന്ന ഞങ്ങളുടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ട്രാവലർ ആയിരുന്നു ഞങ്ങൾ 20 പേർ ഉണ്ടായിരുന്നു ട്രാവലറിൽ ആ അപകടത്തിൽ ഡ്രൈവറുടേയും രണ്ട് കുട്ടുകാരുടെയും ജീവൻ പൊലിഞ്ഞു ആ അപകട വാർത്ത അറിഞ്ഞ് എല്ലാവരുടേയും വീട്ടുകാർ ആശുപത്രിയിൽ എത്തി അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. ആർക്കൊക്കെ എന്തു പറ്റി എന്നൊന്നും അറിയാതെ എല്ലാവരും പിരിഞ്ഞു ആ അപകടത്തിൽ നന്ദനയുടെ ഓർമ്മ നഷ്ടപ്പെട്ടത് ഞാൻ അറിഞ്ഞിരുന്നില്ല. അന്നത്തെ ഞങ്ങളുടെ കൂടി ചേരലിൽ എൻ്റെ ജീവൻ്റെ തുടിപ്പ് നന്ദനയുടെ ഉദരത്തിൽ നാമ്പെടുത്തതും. ഞാനറിയുന്നുണ്ടായിരുന്നില്ല കാരണം ഞാൻ ആ അപകടത്തെ തുടർന്ന് കോമാ സ്റ്റേജിലായിരുന്നു. ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ ഞാൻ നന്ദനയെ തിരക്കി നന്ദനയുടെ നാട്ടിലെത്തി പക്ഷേ നന്ദനയെയോ വീട്ടുകാരെയോ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല അപകടം നടന്ന് നാല് മാസം കഴിഞ്ഞപ്പോളാണ് നന്ദനയുടെ വീട്ടുകാർ ആ സത്യം അറിഞ്ഞത് നന്ദന ഗർഭിണി ആണന്നുള്ള സത്യം .

ഓർമ്മ നഷ്ടപ്പെട്ട നന്ദനക്ക് തൻ്റെ ഗർഭത്തിൻ്റെ ഉത്തരവാദി ആരാണന്ന് തൻ്റെ അച്ഛനോടോ സഹോദരങ്ങളോടൊ പറയാൻ കഴിയാത്ത അവസ്ഥ ഈ സാഹചര്യത്തിലാണ് നന്ദന പ്രസവിച്ച കുട്ടിയെ അനാഥാലയത്തിലാക്കിയത്. നീണ്ട നാളത്തെ ചികിത്സക്ക് ശേഷമാണ് നന്ദനക്ക് ഓർമ്മ തിരിച്ച് കിട്ടിയത്. ഇതിനിടയിൽ ഞാൻ വക്കീൽ പരീക്ഷ പസ്സായി എൻ്റെ വീട്ടുകാർ എൻ്റെ വിവാഹം ഉറപ്പിച്ചു എൻ്റെ മുറപ്പെണ്ണുമായി. എൻ്റെ നിശ്ചയം കഴിഞ്ഞതിൻ്റെ പിറ്റേന്ന് ഞാൻ ആ നാട് വിട്ടു. എനിക്ക് എൻ്റെ നന്ദനയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ മറ്റൊരു പെണ്ണിനെ കെട്ടി അവളുടെ ജീവിതം നശിപ്പിക്കാൻ എനിക്കു കഴിയില്ല. അതു കൊണ്ടാണ് ഞാൻ നാടുവിട്ടത്.നേരെ ബാഗ്ലൂർക്കാണ് പോയത്. അവിടെ വെച്ചു പരിചയപ്പെട്ട ഒരു നല്ല മനുഷ്യൻ വഴി നല്ലൊരു വക്കീലിൻ്റ കീഴിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടി. അങ്ങനെ ഞാനവിടെ സ്ഥിരതാമസമാക്കി. അവിടെ നിന്ന് ഞാൻ പേരെടുത്ത ഒരു അഡ്വക്കേറ്റായി നന്ദനയുടെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും അതു പരാജയമായിരുന്നു. പഴയകാര്യങ്ങൾ ഓർമ്മ വന്ന സമയം മുതൽ നന്ദന വിഷാദ രോഗത്തിന് അടിമപ്പെട്ടു തുടങ്ങി. താൻ പ്രസവിച്ച മകൻ മരിച്ചു പോയി എന്നാണ് വീട്ടുകാർ വിശ്വസിപ്പിച്ചത്.

മകൻ്റെ മരണവും കാമുകൻ്റെ തിരോധാനവും നന്ദനക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല അങ്ങനെ വർഷങ്ങൾ കടന്നു പോയി നന്ദനയുടെ അച്ഛൻ മരിച്ചു നന്ദനയുടെ സംരക്ഷണം സഹോദരങ്ങളുടെ വീടുകളിലായിരുന്നു ഒരിക്കൽ നന്ദനക്ക് അച്ഛൻ്റെ ഡയറി കിട്ടി.ആ ഡയറിയിൽ നിന്നാണ് താൻ പ്രസവിച്ച തൻ്റെ മകൻ അനാഥാലയത്തിൽ വളരുന്നുണ്ടന്ന് അറിഞ്ഞത്. എന്നാൽ മകനെ കണ്ടെത്താൻ നന്ദനയെ സഹായിക്കാൻ സഹോദരങ്ങൾ ആരും തയാറായില്ല അങ്ങനെ നന്ദനയുടെ മനോനില പൂർണ്ണമായും തെറ്റി അവളെ സഹോദരങ്ങൾ പാലക്കാടുള്ള മനോരോഗാശുപത്രിയിലാക്കി. അവിടെ വെച്ച് നന്ദനയുടെ കഥകളെല്ലാം അറിഞ്ഞ ഒരു യുവ ഡോക്ടർ നന്ദനയെ സഹായിക്കാം എന്ന് ഏറ്റു . വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടിലെത്തി ആ സമയത്താണ് എൻ്റെ ഒരു പഴയ ഫ്രണ്ടിനെ കാണുന്നത്. പഴയ കാര്യങ്ങളൊക്കെ സംസാരിക്കുന്ന കുട്ടത്തിലാണ് അവൻ്റെ അമ്മ പാലക്കാട് മനോരോഗാശുപത്രിയിൽ ചികിത്സയിലാണന്ന് അവൻ പറയുന്നത്. അവൻ പാലക്കാടിന് അമ്മയെ കാണാൻ പോകുവാണന്ന് പറഞ്ഞപ്പോൾ ഞാനും വെറുതെ അവനോടൊപ്പം കാറിൽ കയറി.

പാലക്കാട് മനോരോഗാശുപത്രിയിലെത്തി അവൻ്റെ അമ്മയെ കണ്ട് മടങ്ങുമ്പോളാണ് ഞാനെൻ്റെ.നന്ദനയെ അവിടെ വെച്ചു കാണുന്നത്. എന്നെ കണ്ട് എന്നെ അവൾക്കു മനസ്സിലായി. അത് ആ ഡോക്ടറിൽ പ്രതീക്ഷ ഉണർത്തി. എൻ്റെ സാമീപ്യവും മരുന്നും കൗൺസിലിംഗും യോഗയും എല്ലാം കൂടി ആയപ്പോൾ എൻ്റെ നന്ദന പതുക്കെ തിരിച്ചു വരാൻ തുടങ്ങി. അങ്ങനെ ഒരു ദിവസമാണ് നന്ദന പറയുന്നത് ഞങ്ങളുടെ മകനെ കുറിച്ച്. അച്ഛൻ്റെ ഡയറിയിൽ കണ്ട് അഡ്രസ്സ് തേടി ഞങ്ങൾക്ക് അലയേണ്ടി വന്നില്ല. പാലക്കാട്ടുക്കാരൻ പ്രഭാകരൻ അദ്ദേഹത്തെ ചെന്നു കണ്ടപ്പോളാണ് കൊല്ലത്തെ അനാഥലയത്തിലാണ് ഞങ്ങളുടെ മകൻ വളർന്നത് എന്നറിഞ്ഞത്. പതിനെട്ട് വയസു പൂർത്തി ആയപ്പോൾ ഞങ്ങളുടെ മകൻ അവിടെ നിന്നും പോന്നിട്ടും എല്ലാവർഷവും അവൻ ആ അനാഥാലയത്തിലെ ഒരാളെ കാണാൻ ചെല്ലാറുണ്ടന്ന് അറിഞ്ഞു. അവനെ ഇരുകൈയും നീട്ടി സ്വീകരിച്ച അന്നത്തെ മദർ നൂപ്പിരിയർ സിസ്റ്റർ സിസിലയ .സിസ്റ്റർ സിസിലിയ കണ്ടപ്പോളാണ് അറിയുന്നത് ഞങ്ങളുടെ മകൻഈ നാട്ടിലുണ്ടന്ന് അറിഞ്ഞത് അഡ്വ: ഹരിപ്രസാദ് പറഞ്ഞ് നിർത്തി മാഡം എവിടെ എൻ്റെ മോൻ നന്ദന ഗനരിയുടെ മുന്നിൽ കെഞ്ചി നിങ്ങളുടെ മകൻ ഇവിടെ ഉണ്ട് ഞാൻ വിളിപ്പിക്കാം

പുറത്ത് നിൽക്കുന്ന മഹാദേവനോട് വരാൻ പറയു ഗൗരി ഒരു കോൺസ്റ്റബിളിനെ വിളിച്ചു വരുത്തി പറഞ്ഞു. മഹാദേവൻ വാതിലിനു വെളിയിലുണ്ട് മാഡം എല്ലാം കേട്ടുകൊണ്ട് മഹാദേവൻ വാതിലിനു വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ അച്ഛനും അമ്മയും ഇതാ തൊട്ടു മുന്നിൽ. അവർക്ക് വേണ്ടാത്തതു കൊണ്ട് ഉപേക്ഷിച്ചതല്ല എന്നെ .മകനായ എന്നെ നഷ്ടപ്പെട്ടതറിഞ്ഞ് മനോനില തെറ്റിയ ഒരമ്മയാണ് എൻ്റെ അമ്മ .ഇന്നു മുതൽ ഈ മഹാദേവൻ അനാഥൻ അല്ല ,അലവലാതിയും അല്ല ഓരോന്നോർത്ത് മഹാദേവൻ്റെ കണ്ണുകൾ നിറഞ്ഞു. മഹാദേവനോട് അകത്തേക്കു ചെല്ലാൻ പറഞ്ഞു. മഹാദേവൻ ഗൗരിയുടെ ക്യാമ്പിനുള്ളിലേക്കു ചെന്നു ഇതാണ് മഹാദേവൻ ഗൗരി മഹാദേവനെ ചൂണ്ടി അഡ്വ: ഹരിപ്രസാദിനോടായി പറഞ്ഞു. നന്ദനയും ഹരിപ്രസാദും ഇരിന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. നന്ദന ഓടി വന്ന് മഹാദേവനെ കെട്ടിപിടിച്ചു. മോനേ.... സിസ്റ്റർ സിസിലിയയെ കണ്ടതും മഹാദേവൻ നന്ദനയുടെ കൈകൾ വിടുവിച്ച് സിസ്റ്ററിൻ്റെ അടുത്തെത്തി

സിസ്റ്റർ മോനെ ഇവരാണ് നിൻ്റെ മാതാപിതാക്കൾ നിന്നെ നഷ്ടപ്പെട്ടതിൻ്റെ വേദനയിൽ മനോനില തെറ്റിയ ഒരമ്മയാണ് നിൻ്റെ അമ്മ ഇനി ആ അമ്മ നിന്നെ ഓർത്ത് വേദനിക്കരുത്. നീ ഇവരോടൊപ്പം പോകണം ഇന്നുതന്നെ ഹരിപ്രസാദ് വന്ന് മഹാദേവനെ ചേർത്തു പിടിച്ചു. ഒരു കൈയ്കൊണ്ട് നന്ദനയേയും. മാഡം ഒത്തിരി നന്ദിയുണ്ട് ഞങ്ങളെന്നാൽ പൊയ്ക്കോട്ടെ. ശരി സാർ. മഹാദേവനെയും നന്ദനയേയും ചേർത്തു പിടിച്ചു കൊണ്ട് ഹരിപ്രസാദ് പുറത്തേക്കു പോകുന്നത് നിറഞ്ഞ മനസ്സോടെ ഗൗരി നോക്കി നിന്നു. സ്റ്റേഷൻ മുറ്റത്തെത്തിയ മഹാദേവൻ ഹരിപ്രസാദിനോടായി പറഞ്ഞു. ഞാനിപ്പോ വരാം തിരിഞ്ഞ് സ്റ്റേഷനിലേക്ക് കയറി പോയി.ഗൗരിയുടെ ക്യാമ്പിനകത്തേക്ക് കയറി. ഹലോ മാഡം മഹിയേട്ടൻ പോയില്ലേ അങ്ങനെ അങ്ങു പോകാൻ പറ്റോ തനിക്ക് ഇന്നും കൂടി ലീവെടുക്കാൻ പറ്റോ എന്താ മഹിയേട്ടാ എന്തോ ഒരു ചമ്മൽ അവരുടെ കൂടെ പോകാൻ താനും കൂടി ഉണ്ടങ്കിൽ എനിക്കൊരു ധൈര്യം കിട്ടിയേനെ മഹിയേട്ടാ അവരു മഹിയേട്ടൻ്റെ അച്ഛനും അമ്മയും ആണ്. നിങ്ങളുടെ ഇടയിലേക്ക് ഞാനെന്തിനാ വരുന്നത് ഗൗരി..... മര്യാദക്ക് ലീവെടുത്ത് എൻ്റെ കൂടെ വാടി .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story