ഗൗരി: ഭാഗം 24

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഹരിപ്രസാദിൻ്റെ കാർ ആദ്യം ചെന്നുനിന്നത് ശരത്തിൻ്റെ തറവാടു മുറ്റത്തായിരുന്നു. പ്രഭാകരനമ്മാവനെ കണ്ടിട്ടാകാം വിവേകിനെ കാണാൻ പോകുന്നതെന്ന് നേരെത്തെ തീരുമാനിച്ചിരുന്നു. ഹരിപ്രസാദും കൂട്ടരും ചെല്ലുമ്പോൾ പ്രാഭാ കരൻ കിടക്കുകയായിരുന്നു. അമ്മാവാ ഹരിപ്രസാദ് പ്രഭാകരനെ തട്ടി വിളിച്ചു ആരാ പ്രഭാകരൻ എഴുന്നേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു. ഞാൻ അഡ്വ: ഹരിപ്രസാദ് ആണ് എന്താ ഹരി മഹാദേവനെ കണ്ടു കിട്ടിയോ? ഇല്ലങ്കിൽ അവൻ എവിടെ ഉണ്ടന്ന് എൻ്റെ മോൻ ശരത്തിനറിയാം കഴിഞ്ഞ ദിവസം ശരത്തിനോടൊപ്പം ഇവിടെ വന്നിരുന്നു. മഹിയെ കണ്ടു കിട്ടി ദേ മോനും വന്നിട്ടുണ്ട് ഞങ്ങളോടൊപ്പം ആണോ? സന്തോഷമായോ ഹരിക്കും നന്ദനക്കും സന്തോഷമായോന്നോ? അമ്മാവനോട് നന്ദി പറയാനും മോൻ്റെ വിവാഹം ക്ഷണിക്കാനും ആണ് ഞങ്ങളിപ്പോ വന്നത് അതു ശരി മോന് വിവാഹം ശരിയായോ ദാ ഇതാണ് പെൺകുട്ടി ഗൗരി അവരു തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഏത് ഗൗരിമോളോ ? ഗൗരി മോളാണോ മഹാദേവൻ്റെ പെണ്ണ് അതെ ഗൗരിയാണ് മഹിയുടെ പെണ്ണ്' അമ്മാവൻ മക്കളെ അനുഗ്രഹിക്കണം. ചെല്ല് ചെന്ന് അമ്മാവൻ്റെ അനുഗ്രഹം വാങ്ങ് മഹിയും ഗൗരിയും പ്രഭാകരൻ്റെ മുന്നിൽ മുട്ടുകുത്തി ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.

മോളെ ഗൗരി നീ എൻ്റെ കൊച്ചു മോളാണ് ഈ മുത്തച്ഛൻ്റെ അനുഗ്രഹം നിനക്ക് എന്നും ഉണ്ടാകും. പ്രഭാകരൻ മനസ്സിൽ പറഞ്ഞു കൊണ്ട് രണ്ടു പേരേയും അനുഗ്രഹിച്ചു. നല്ലതേ വരു. ഇരുവരേയും തൻ്റെ ഇരു സൈഡിലും ചേർത്തിരിത്തി കൊണ്ട് പ്രഭാകരൻ പറഞ്ഞു് നിറമിഴികളോടെ ഇതെല്ലാം കണ്ടു കൊണ്ട് ശരത്തിൻ്റെ അമ്മ നില്പുണ്ടായിരുന്നു മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങിക്കോ മക്കളെ പ്രഭാകരൻ അവരോട് പറഞ്ഞു. ഗൗരിയും മഹിയും മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി ശരത്തിൻ്റെ അമ്മ ഗൗരിയെ ചേർത്തു പിടിച്ച് ആ മൂർദ്ധാവിൽ ചുംബിച്ചു. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ നന്ദനയെ ചികിത്സിച്ച ഡോക്ടർ വിവേകിനേയും ഒന്നു കാണണം. തിരക്കാണങ്കിൽ പൊയ്ക്കോ വിവാഹം കഴിഞ്ഞ് എല്ലാവരും കൂടി വരണം കേട്ടോ ഞങ്ങൾ വരാം മുത്തച്ഛാ എന്താ മോളുവിളിച്ചത് മുത്തച്ഛാന്നോ ഒന്നും കൂടി വിളിച്ചേ മോളെ അങ്ങനെ മുത്തച്ഛാ....എനിക്ക് മുത്തച്ഛൻമാർ ഇല്ല അതുകൊണ്ടു വെറുതെ വിളിച്ചതാ വെറുതെ ആക്കണ്ട ഇനി അങ്ങനെ വിളിച്ചാൽ മതി ശരി മുത്തച്ഛാ എന്നാൽ ഞങ്ങളിറങ്ങട്ടെ. അവിടെ നിന്നും ഇറങ്ങിയപ്പോ മുതൽ നന്ദന ഡോക്ടർ വിവേകിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. മോനെ മഹി ഈ വിവേക് എന്നു പറയുന്ന ഡോക്ടറും മോനും ഒരു ദിവസം ഒരേ ആശുപത്രിയിൽ ജനിച്ചവരാണ്.

എനിക്ക് വിവേക് സ്വന്തം മോനെ പോലെ ആയിരുന്നു. അവൻ ജനിച്ച് ഉടൻ തന്നെ ആ മോൻ്റെ അമ്മ ഈ ലോകത്തു നിന്ന് വിട പറഞ്ഞു പിന്നെ അവൻ്റെ അച്ഛനാണ് വളർത്തിയത്. അച്ഛൻ്റെ സഹോദരിക്കും അതേ പ്രായമുള്ള കുഞ്ഞുണ്ടായിരുന്നതുകൊണ്ട് അപ്പിച്ചിയുടെ മുലപ്പാൽ കുടിച്ചാണ് വിവേക് വളർന്നത്. നല്ല സ്വഭാവമുള്ള കുട്ടിയാട്ടോ ഡോ: വിവേക് . വിവേകിൻ്റെ അമ്മ മരിച്ചതിൽ പിന്നെ അവൻ്റെ അച്ഛൻ വേറെ വിവാഹം കഴിച്ചില്ല. മോനേയും വളർത്തി ജീവിച്ചു നിങ്ങൾ അറിയുമായിരിക്കും വിവേകിൻ്റ അച്ഛനെ ഞങ്ങളെങ്ങനാ അറിയുന്നത് ഈ പറയുന്ന വിവേകിനെ പോലും ഞങ്ങളറിയില്ല. മോനെ വിവേകിൻ്റെ അച്ഛൻ വിഷ്ണു സിനിമാ ഫീൽഡിൽ ഉള്ളതാണ് ഫിലിം ഡയറക്ടർ ആണ് ' വിവേകിൻ്റെ അച്ഛൻ. ഏത് ഫിലിം ഡയറക്ടർ വിഷ്ണുസാറിൻ്റെ മോനാണോ വിവേക് അതെ മോനെ പ്ഠിക്കുന്ന കാലം മുതൽ നാടകവും സിനിമയും ഇഷ്ടമായിരുന്നെന്ന് വിവേകിൻ്റെ അച്ഛന് നമുക്ക് വിഷ്ണു സാറിനേയും നിങ്ങളുടെ കല്യാണത്തിന് ക്ഷണിക്കണം. ഇതു ഗായത്രി മാഡത്തിൻ്റെ കാമുകൻ വിഷ്ണു ആണന്ന് തോന്നുന്നല്ലോ മഹിയേട്ടാ ഒന്നു പോടി വിഷ്ണു എന്നു പേരുള്ള എത്ര പേരുണ്ട് ഈ ലോകത്ത് അവരെല്ലാം ഗായത്രി മാഡത്തിൻ്റെ കാമുകൻ ആണോ ഓ ഞാനൊന്നും പറഞ്ഞില്ലേ മനസ്സിൽ തോന്നിയത് പറഞ്ഞന്നേയുള്ളു.

പോലീസ്കാരി ആണന്നും പറഞ്ഞ് മനസ്സിൽ തോന്നിയതൊന്നും ശരിയാകണമെന്നില്ല. ഓ പിന്നെ മഹിയേട്ടൻ പറയുന്നതു മാത്രമാണ് ശരി നമുക്ക് നോക്കാട്ടോ നോക്കാനൊന്നും ഇല്ല. ഈ മരത്തലയിൽ തോന്നിയതൊന്നും ശരിയാവണന്നില്ല. മരത്തലയൻ മഹിയേട്ടൻ്റെ........ പറയടി എൻ്റെ ആരാ മരത്തലൻ എന്നു മഹി ഗൗരിയുടെ ചെവിയിൽ പിടിച്ചു കിഴുക്കി കൊണ്ട് ചോദിച്ചു. വിട് മഹിയേട്ടാ എനിക്കു വേദനിക്കുന്നു. നിനക്ക് വേദനിക്കട്ടേടി പറ ആരാ മരത്തലയൻ എന്ന് അച്ഛാ ....അമ്മേ.... ഈ മഹിയേട്ടനോട് ചെവീന്ന് വിടാൻ പറ എടാ മോനെ അങ്ങോട്ട് വിട്ടേക്കടാ അവളൊരു പാവമല്ലേ ഈ പിള്ളേരുടെ ഒരു കാര്യം എന്താ നന്ദനേ നിൻ്റെ ചെവിയിലും കിഴുക്കണോ ഞാൻ ശ്ശെ നാണമില്ലല്ലോ ഈ മനുഷ്യന് അച്ഛൻ നാണിക്കേണ്ടച്ഛാ അച്ഛനും വേണമെങ്കിലൊന്ന് കിഴുക്കിക്കോ അമ്മേടെ ചെവി ദാ എത്തിയല്ലാ ആശുപത്രിയിൽ നന്ദന പറഞ്ഞതു കേട്ട് എല്ലാവരുടേയും ശ്രദ്ധ അവിടേക്ക് ആയി. ആശുപത്രിയുടെ മുറ്റത്തെത്തി കാർ നിന്നു.എല്ലാവരും കാറിൽ നിന്നിറങ്ങി സെക്യംരിറ്റി കാരൻ അവിടേക്ക് വന്നു അല്ല ഇതാരാ നന്ദനാമേഡമോ ഹരി സാറും ഉണ്ടല്ലോ.

എന്തൊക്കെയുണ്ട് വിശേഷം നല്ലതു തന്നെ ഞങ്ങൾ ഡോക്ടർ വിവേകിനെ ഒന്നു കാണാൻ വന്നതാണ്. എന്താ എന്തു പറ്റി നന്ദനാ മേഡത്തിന് പിന്നേയും? ഇല്ല ഗോപിയേട്ടാ പേടിക്കേണ്ട ഞങ്ങൾ ചുമ്മ ഡോക്ടർ വിവേകിനെ ഒന്നു കാണാൻ വന്നതാ ഡോക്ടർ അകത്തുണ്ട് ചെന്നോളു . അവരു നാലു പേരും ആശുപത്രിയുടെ അകത്തേക്ക് പ്രവേശിച്ചു. ഡോക്ടർ വിവേക് എന്നെഴുതിയ മുറിയുടെ പുറത്ത് കാത്തു നിന്നു. ഒരു സിസ്റ്റർ വന്നു നന്ദന മേഡത്തിനോട് വിശേഷം തിരക്കി ഞങ്ങൾ ഡോക്ടർ വിവേകിനെ ഒന്നു കാണാൻ വന്നതാണ് അകത്തേക്കു ചെന്നോളു സാറിപ്പോ ഫ്രീയാണ്. അവർ ഡോക്ടർ വിവേകിൻ്റെ മുറിയിലേക്ക് കയറി ചെന്നു സുന്ദരനായ ഒരു ചെറുപ്പക്കാരൻ. അല്ല ഇതാരാണ് നന്ദനാമ്മയോ എന്താ വിളിച്ചു പറയാതെ വന്നത്. അമ്മക്ക് മോനെ കാണാൻ വരണമെങ്കിൽ വിളിച്ചു പറയണോ. യ്യോ വേണ്ട മോനെ ഇതാണ് ഞങ്ങൾടെ മോൻ മഹി ഇത് മഹികെട്ടാൻ പോകുന്ന പെണ്ണ് ഗൗരി. ഡോക്ടർ വിവേക് ഇരുവർക്കും ഷേക്ക് ഹാൻഡ് നൽകി. നന്ദനാമ്മേ നമുക്ക് എൻ്റെ കോർട്ടേഴ്സിലേക്ക് പോകാം അച്ഛനും അച്ഛമ്മയും ഉണ്ട് അവിടെ എന്നാൽ അങ്ങോട് പോകാം...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story