ഗൗരി: ഭാഗം 25

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

വിവേകിനൊപ്പം അവർ എല്ലാവരും കൂടി വിവേകിൻ്റെ ക്വാർട്ടേഴ്സിലെത്തി ക്വാർട്ടേഴസിൽ വിഷ്ണുവും അമ്മയും ഉണ്ടായിരുന്നു. വിവേക് നന്ദനയേയും മറ്റ് എല്ലാവരേയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു വിവേക് പറഞ്ഞ് നന്ദനമാഡത്തിനെ നല്ല പരിചയമുണ്ട്. മാഡം ഇപ്പോ എങ്ങനെയുണ്ട് സുഖമായിരിക്കുന്നോ മരുന്നൊക്കെ കഴിക്കുന്നുണ്ടല്ലോ അല്ലേ അച്ഛാ നന്ദനമാഡത്തിന് ഇനി മരുന്നിൻ്റെ ആവശ്യമൊന്നുമില്ല നന്ദനമാഡത്തിനുള്ള മരുന്നാണ് ഇവർ രണ്ടു പേരും വിവേക് ഹരിചന്ദ്രനേയും മ്ഹിയേയും ചൂണ്ടി കൊണ്ട് പറഞ്ഞു.ദാ പിന്നെ പുതിയ ഒരു മരുന്നും കൂടെ ഉടനെ എത്തും. വിവേക് പറഞ്ഞതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. മകനെ തിരിച്ചുകിട്ടി അല്ലേ അതെ സാർ ഒരുപാട് അന്വേഷിച്ച് അലയേണ്ടി വന്നില്ല, പിന്നെ എല്ലാ സത്യങ്ങളും അറിയാവുന്ന പ്രഭാകരനമ്മാവൻ ജീവിച്ചിരിക്കുന്നതു കൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏത് പ്രഭാകരൻ? ശരത്തിൻ്റെ അച്ഛൻ പ്രഭാകരൻ ആണോ? അതെ സാർ ശരത്ത് സാറിനെ അറിയോ? ഇല്ല. മോൻ്റെ പേര് എന്താ മഹിയോടായി വിഷ്ണു ചോദിച്ചു.

എൻ്റെ പേര് മഹാദേവൻ മോളുടെ പേര് ഗൗരി .അല്ലേ? മുംബൈ പെൺവാണിഭ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതു മോളല്ലേ ഞാൻ മോളെ ടിവിയിൽ കണ്ടിരുന്നു അന്ന് . അതെ സാർ ഞാനാണ് ആ ഗൗരി. അയാളുടെ യഥാർത്ഥ മുഖവും ചതിയും വെളിച്ചത്തു കൊണ്ടുവരാൻ സഹായിച്ചത് മഹിയേട്ടനാണ്. അന്നു പറഞ്ഞ മഹാദേവനാണല്ലേ ഈ മഹി അതെ സാർ വിശേഷങ്ങളെല്ലാം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല ഞങ്ങളു വന്നത് ഇവരുടെ വിവാഹം ക്ഷണിക്കാനാണ് നിങ്ങളെല്ലാവരും നിശ്ചയത്തിനും കല്യാണത്തിനും വരണം ഞങ്ങളുറപ്പായിട്ടും വരും. എന്നാൽ ഞങ്ങളിറങ്ങട്ടെ സാർ. ########################## മഹാദേവൻ്റെയും ഗൗരിയുടെയും വിവാഹ നിശ്ചയം ആണ് ഇന്ന് വി ഐ പി കളടക്കം പലരും പങ്ക് എടുക്കുന്നുണ്ട് വിവാഹ നിശ്ചയത്തിന് അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് നിശ്ചയം. ക്ഷണിച്ചവരെല്ലാം ഓരോരുത്തരായും കൂട്ടമായും: എത്തി കൊണ്ടിരിക്കുന്നു ഗായത്രിയും മീനൂട്ടിയും എത്തിചേർന്നു.ശരത്ത് വളരെയധികം നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് ഗായത്രി വന്നത്. ശരത്ത് തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിനിൽക്കുകയാണ്. വിഷ്ണുവും വിവേകും എത്തി വിവേക് എല്ലാ കാര്യത്തിലും ഓടി നടക്കുന്നുണ്ട്.

വന്നവരെല്ലാം ഫിലിം ഡയറക്ടർ വന്നിട്ടുണ്ടന്നറിഞ്ഞ് വിഷ്ണുവിൻ്റെ ചുറ്റും.കൂടി. മഹാദേവൻ ഗോൾഡൻ കളറുള്ള ജുബ്ബയിലും മുണ്ടിലുംമാണ് ഗൗരി മെറൂൺ കളറുള്ള നല്ല കസവു സാരിയിലുമാണ്. മഹാദേവനൊപ്പം ഗൗരിക്കുമൊപ്പം സ്റ്റേജിൽ കാർത്യായനിയും സുധാകരനും ഹരിപ്രസാദും നന്ദനയും ഉണ്ട്. ദൂരെ നിന്ന് ശരത്ത് കാർത്തികയെ തന്നെ നോക്കി നിന്നു. ശരത്തിൻ്റെ ഹൃദയത്തിലൊരു വിങ്ങലനുഭവപ്പെട്ടു.ശരത്തിൻ്റെ കൺമുന്നിൽ മറ്റൊരു കാഴ്ചയും ഉണ്ടായിരുന്നില്ല.കാർത്തികയും തൻ്റെ മോളും മാത്രം ഇന്ന് തൻ്റെ മോളുടെ വിവാഹമാണ്. നിർഭാഗ്യവാനായ അച്ഛനായി പോയല്ലോ ഞാൻ. ഞാനല്ലേമൊളെ കൈപിടിച്ച് കൊടുക്കേണ്ടത്. ആ ഞാൻ വെറുമൊരു കാഴ്ചക്കാരനായി നിൽക്കുന്നു. തീരുമാനം എടുക്കേണ്ട സമയത്ത് തീരുമാനം എടുക്കാൻ പറ്റാത്തതിൻ്റെ ശിക്ഷ അനുഭവിക്കുക തന്നെ. ഗായത്രി തിരക്കുകളിൽ നിന്നെല്ലാംമാറി മീനൂട്ടിക്കൊപ്പം നിൽക്കുകയാണ്. ആ സമയത്താണ് വിഷ്ണുവിൻ്റെ നോട്ടം അവരിലേക്ക് എത്തിയത്. ഗായത്രി... ഗായത്രി എന്താ ഇവിടെ വിഷ്ണുവിന് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നി വിവേക് ഗായത്രിയെ കണ്ടാൽ? ഇല്ല മോന് ഒന്നും അറിയില്ലല്ലോ അവൻ്റെ അമ്മ മരിച്ചു പോയി എന്നല്ലേ അവനോട് പറഞ്ഞിരിക്കുന്നത്.

അമ്മയും മോനും ഒരേ വേദിയിൽ ഉണ്ടായിട്ടും അവരു തിരിച്ചറിയുന്നില്ലല്ലോ. മോനോട് എല്ലാം പറയണം. ഇല്ലങ്കിൽ അവൻ സത്യമെല്ലാം എന്നെങ്കിലും തിരിച്ചറിഞ്ഞാൽ അവനെന്നെ വെറുക്കും ജീവിച്ചിരിക്കുന്ന അവൻ്റെ അമ്മ മരിച്ചെന്ന് പറഞ്ഞ എന്നെ അവൻ വെറുക്കും പാടില്ല. അവൻ സത്യങ്ങളെല്ലാം അറിയും മുൻപ് അവനോട് എല്ലാം തുറന്നു പറയണം. പെട്ടന്നാണ് ഗായത്രിയുടെ മിഴികൾ വിഷ്ണുവിൽ വന്നു പതിച്ചത്. ഗായത്രിക്ക് തൻ്റെ ദേഹം തളരുന്നതുപോലെ തോന്നി. താൻ തേടികൊണ്ടിരുന്ന മുഖം.എന്നാൽ ഒരിക്കൽ പോലും താൻ ചെന്നുപെടരുതെന്ന് ആഗ്രഹിച്ച വ്യക്തിയുടെ മുന്നിൽ തന്നെ വന്നുപ്പെട്ടു. വിഷ്ണു ഗായത്രിയുടെ മുന്നിലേക്ക് നടന്നടുത്തു. ഹായ് വിഷ്ണു സാർ മീനൂട്ടി വിഷ്ണുവിനെ കണ്ട് സന്തോഷത്തോടെ വിളിച്ചു. മോൾ എന്നെ അറിയോ.? അറിയാതെ പിന്നെ. സാർ എൻ്റെ സ്കൂളിൽ വന്നിട്ടുണ്ട് ഒരു ഷൂട്ടിംഗിന് അപ്പോ ഞങ്ങൾ സാറിൻ്റെ അടുത്ത് വന്ന് പരിചയപ്പെട്ടിരുന്നു. ഓ അങ്ങനെ. ഹായ് ഗായത്രി അറിയുമോ ഗായത്രി എന്തു പറയണമെന്ന് അറിയാതെ ഒന്നു മൂളുക മാത്രമാണ് ചെയ്തത് ഉം.

ഇതു മോളാണോ അതെ ഞങ്ങൾ ഒരേ കോളേജിലാണ് പഠിച്ചത് .മോളു പഠിക്കുകയാണോ? അതെ ശരത്ത് വന്നില്ലേ വന്നിട്ടുണ്ട്. ആണോ എന്നിട്ട് കണ്ടില്ലല്ലോ സാർ വാ ഞാൻ കാണിച്ചു തരാം ആ സമയത്താണ് വിവേക് അവിടേക്ക് വന്നത്. അച്ഛൻ ഇവിടെ നിൽക്കുകയായിരുന്നോ ഞാൻ എവിടെയെല്ലാം അന്വേഷിച്ചു. മോനെ ഇത് ഗായത്രി . ഇത് ഗായത്രിയുടെ മോൾ .. ഞങ്ങൾ ഒരേ കോളേജിലാണ് പഠിച്ചത്. ഹായ് ആൻ്റി ഹായ് - ഇതെൻ്റെ മോൻ വിവേക് സൈക്യാട്രിസ്റ്റാണ് മോൻ്റെ അമ്മ വന്നില്ലേ അച്ഛാ ദേ അവരു ഇങ്ങോട് വരുന്നു. സ്റ്റേജിൽ നിന്നിറങ്ങി വന്ന മഹിയും ഗൗരിയും .അവരുടെ അടുത്തേക്കു വന്നു. മഹിയേട്ടാ... മീനൂട്ടി മഹിയുടെയും ഗൗരിയുടെയും അടുത്തേക്ക് ചെന്നു. മീനൂട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് ഗായത്രിയുടെ അടുത്തെത്തി. ഗായത്രി ആൻ്റി ശരത്ത് സാർ വന്നില്ലേ വന്നു ഇവിടെ എവിടെയോ ഉണ്ട് ഹലോ ഗായത്രി മാഡം ഇതു എൻ്റെ അച്ഛൻ അഡ്വ: ഹരിപ്രസാദ് ഇതെൻ്റെ അമ്മ നന്ദന നിർഭാഗ്യവശാൽ ഇവർക്ക് എന്നെ അനാഥ ആക്കേണ്ടി വന്നതാണ്. ഇപ്പോ മാഡത്തിന് മനസ്സിലായി കാണുമല്ലോ അല്ലേ ഞാനൊരു അലവലാതി അല്ലന്ന് അനാഥാലയത്തിൽ വളരുന്നവർ അലവലാതികളാണെങ്കിൽ അന്നു നിങ്ങൾ പ്രസവിച്ച നിങ്ങളുടെ മകനും അലവലാതി ആയിരിക്കുമല്ലോ അല്ലേ. മഹാദേവാ....

. വിഷ്ണു മഹിയെ താക്കീതിൻ്റെ സ്വരത്തിൽ വിളിച്ചു. ക്ഷമിക്കണം സാർ എനിക്കറിയാം ഇവരുടെ പൂർവ്വകാല കഥകളെല്ലാം അങ്ങനെ ഒരു സ്ത്രിയാണ് എന്നെ അപമാനിച്ചത്. അന്നു ഞാൻ അതിന് മറുപടി പറയാതിരുന്നത് അന്ന് എനിക്കറിയില്ലായിരുന്നു ഞാൻ ആരാണന്ന്. ഇന്ന് എനിക്കൊരു അഡ്രസ്സ് ഉണ്ട്. എന്നെ നഷ്ടപ്പെട്ടതിൻ്റെ വേദനയിൽ മാനസിക രോഗിയായ ഒരമ്മയുടെ മകനാണ് ഞാൻ. വിഷ്ണു ഒന്നും മിണ്ടാതെ മാറി നിന്നു. ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്ന് ഓർക്കരുതട്ടോ മാഡം. മുറിവേറ്റ മനസ്സിൻ്റെ വേദനയാണ്. സോറി മഹാദേവാ മാഡം എനിക്ക് മാഡത്തിനോട് ദേഷ്യമൊന്നും ഇല്ല. അതിനൊരു കാരണമുണ്ട്. കുറച്ചു നാൾ എന്നെ സ്നേഹിച്ച് ഒരു മുത്തച്ഛൻ്റെ വാത്സല്യം തന്നത് മാഡത്തിൻ്റെ അച്ഛൻ കൃഷ്ണൻ സാറാണ്. തൻ്റെ മകളുടെ മകനാണന്ന് തെറ്റിദ്ധരിച്ചിട്ടാണങ്കിലും ആ അപ്പൂപ്പൻ എന്നെ വർഷത്തിലൊരിക്കൽ കാണാൻ വന്നത് കൃഷണൻ സാറാണ്. മഹാദേവൻ എന്താണ് പറഞ്ഞതൊന്നും ഗായത്രിക്ക് മനസ്സിലായില്ല.എന്നാൽ വിഷ്ണുവിന് എല്ലാം മനസ്സിലായി. ഇതെല്ലാം കണ്ടു കൊണ്ട് ശരത്ത് അവരുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അപ്പോ ഇതാണല്ലേ വിഷ്ണു .അപ്പോ വിഷ്ണുവിൻ്റെ മകൻ വിവേക്? ഗായത്രിയുടെ മകനാണോ.? ശരത്ത് അവരുടെ അടുത്തേക്കു വന്നു. ദേ ശരത്ത് സാർ വന്നല്ലോ ഗൗരി എല്ലാവരോടുമായി പറഞ്ഞു. മഹാദേവനും ഗൗരിക്കും എല്ലാവിധ ആശംസകളും നേരുന്നു താങ്ക്സ് സാർ അവരുടെ ഇടയിലേക്ക് സുധാകരനും കാർത്തികയും നടന്നടുക്കുന്നത് ശരത്ത് കണ്ടു....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story