ഗൗരി: ഭാഗം 3

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

കാറിൽ നിന്നിറങ്ങിയ ശ്രീരാഗ് വീടിൻ്റെ മുന്നിലെത്തി ഡോർ ബെല്ലടിച്ചു കാത്തു നിന്നു. വാതിൽ തുറന്നു നോക്കിയ കാർത്യായനി പുറത്തു നിൽക്കുന്ന ശ്രീരാഗിനെ കണ്ട് ഞെട്ടി. ഞെട്ടൽ പുറത്തു കാണിക്കാതെ ശ്രീരാഗിനെ വീടിനകത്തേക്കു ക്ഷണിച്ചു. അല്ല ഇതാര് ഗ്രീരാഗോ എന്താ മോനെ ഈ നേരം ഇരുട്ടിയ നേരത്ത് വാ വരുമോനെ അകത്തിരുന്ന് സംസാരിക്കാം കാർത്യായനിക്കൊപ്പം വീടിനകത്തേക്ക് പ്രവേശിച്ചു ശ്രീരാഗ് ഇരിക്കുമോനെ ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം. വേണ്ട ചേച്ചി എനിക്കിപ്പോ ഒന്നും വേണ്ട സുധാകരൻ ചേട്ടനെവിടെ ചേച്ചി. ഇവിടെ ഉണ്ട് മോനേ ഞാൻ വന്നത് സുധാകരൻചേട്ടനോടൊന്ന് സംസാരിക്കാനാണ് ഞാനിപ്പോ വിളിക്കാം മോളെ ഗീതു അച്ഛനോടിങ്ങോട്ട് വരാൻ പറയു കാർത്യായനി വീടിനകത്തേക്കു നോക്കി ഗീതുവിനോടായി വിളിച്ചു പറഞ്ഞു. സുധാകരൻ ഹാളിലേക്കു വന്നതു കണ്ട് ശ്രീരാഗ് ഭവ്യതയോടെ എഴുന്നേറ്റു നിന്നു മോനിരിക്ക് ചേട്ടനെന്നെ മനസ്സിലായോ കാർത്തു പറഞ്ഞു അശോകൻ മുതലാളിടെ മോൻ ആണല്ലേ അതെ ,മുംബൈയിൽ ബിസിനസ്സ് ചെയ്യുന്നു.

ഞാൻ വന്ന കാര്യം പറയാം. കാർത്യായനി അകാംഷയോടെ ശ്രീരാഗിൻ്റെ മുഖത്തേക്കു നോക്കി. ഇവിടുത്തെ മൂത്ത മോൾ ഗൗരിയെ ഞാൻ പുറത്തു വെച്ചു കണ്ടിരുന്നു എനിക്കിഷ്ടമായി ആ കുട്ടിയെ .ആ കുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യം തോന്നി അന്വേഷിച്ചപ്പോളാണ് ആ കുട്ടി കള്ളു കാർത്യായനിയുടെ മോളാണന്ന് അറിയുന്നത്. അതു കൊണ്ടു തന്നെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കില്ല. എനിക്ക് ഗൗരിയെ അത്രക്ക് ഇഷ്ടമായി.അച്ഛന് ഇഷ്ടമില്ല എന്ന ഒറ്റ കാരണത്താൽ ഗൗരിയെ നഷ്ടപ്പെടുത്താൻ വയ്യ അതു കൊണ്ട് അച്ഛനറിയാതെ ഗൗരിയെ അമ്പലത്തിൽ വച്ച് മാല ചാർത്തി എൻ്റെ കൂടെ മുംബയ്ക്ക് കൊണ്ടു പോകാം എന്നു വിചാരിക്കുന്നു.കുറച്ച് നാൾ കഴിയുമ്പോൾ അച്ഛൻ ഗൗരിയെ അംഗികരിക്കും എനിക്ക് ഉറപ്പുണ്ട്.അടുത്ത വരവിന് അച്ഛൻ്റെ അനുഗ്രഹത്തോടെ വിവാഹം ആർഭാടമായി നടത്താം ഇതു ഞാൻ ഞാൻ കാർത്യായനി ചേച്ചിയോട് പറഞ്ഞു. ചേച്ചിക്ക് സമ്മതം അതുകൊണ്ടാണ് ഞാനിന്നിവിടെ വന്നത്. ചേട്ടനോടും സംസാരിച്ച് ഗൗരിയെ പെണ്ണുകാണാനുമാണ് ഞാനിവിടെ വന്നത് പക്ഷേ വന്നപ്പോൾ കണ്ട കാഴ്ച അത്ര നല്ലതായിരുന്നില്ല

ഞാൻ തിരിച്ചുപോയി ഒരുപാട് ചിന്തിച്ചു.ആ കുട്ടീടെ സമ്മതത്തോടെയല്ലല്ലോ ഒന്നും നടന്നത് അതുകൊണ്ട് എനിക്കിപ്പോഴും സമ്മതമാണ് ഗൗരിയെ വിവാഹം കഴിക്കാൻ . ശ്രീരാഗ് പറഞ്ഞതു വിശ്വസിക്കാനാവാതെ കാർത്യായനി പകച്ചു നിൽക്കുകയാണ്. ശ്രീരാഗ് അച്ഛന് ഇഷ്ടമല്ലങ്കിൽ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ച് വരു ആ സമയത്ത് ആലോചിക്കാം അതല്ലേ നല്ലത്. സുധാകരൻ തൻ്റെ അഭിപ്രായം പറഞ്ഞതും കാർത്യായനി സുധാകരൻ്റെ നേരെ രൂക്ഷമായി നോക്കി കൊണ്ട് ശ്രീരാഗിനോടായി പറഞ്ഞു ഗൗരി അവളെൻ്റെ മോളാ അവളുടെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്. മോനെ ശ്രീരാഗ് എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന് കാർത്യായനി മോളോടൊന്നു ചോദിക്കുക പോലും ചെയ്യാതെയാണോ നീ ഈ കൊച്ചന് വാക്കു കൊടുക്കുന്നത്. മിണ്ടാതെ അവിടെ ഇരുന്നോണം എൻ്റെ മോളാണ് ഗൗരി ഞാൻ പറഞ്ഞാൽ എൻ്റെ മോൾ അനുസരിക്കും അതാണ് ഞാനിമോന് വാക്കു കൊടുത്തത്. ഇതെല്ലാം കേട്ടു എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിൽക്കുകയാണ്.ഗൗരി.

ചേച്ചി ആ മഹാദേവൻ ചേച്ചിയെ ഉപദ്രവിച്ചു എന്നറിഞ്ഞിട്ടും ശ്രീരാഗ് ചേട്ടൻ വീണ്ടും വന്നെങ്കിൽ ആ ചേട്ടന് ചേച്ചിയെ ഒത്തിരി ഇഷ്ടായിരിക്കും. നീതു ഗൗരിയോടായി പറഞ്ഞു. എനിക്കു തോന്നുന്നില്ലാട്ടോ ഇതിലെന്തോ ചതിയുണ്ടന്നാ എനിക്കു തോന്നുന്നത്. "എന്തു ചതി " അങ്ങോടു വന്ന കാർത്യായനി ഗീതുവിൻ്റെ മേൽ തട്ടി കയറി മോളെ ഗൗരി ശ്രീരാഗ് നല്ലൊരു പയ്യനാ കണാനും സുന്ദരൻ ഇട്ടു മൂടാൻ സ്വത്തും ഉണ്ട്. മോൾക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധമാ നമുക്കിതു നടത്തിയാലോ "എനിക്കു സമ്മതമല്ല " ഗൗരി ആദ്യമായ് വായ് തുറന്നു എന്താ നിനക്ക് സമ്മതമല്ലാത്തതു ഗ്രീരാഗിന് എന്താ ഒരു കുഴപ്പം സൗന്ദര്യമില്ലേ പണമില്ലേ നല്ല കഴിവുള്ളവനാ നീ രക്ഷപ്പെട്ടാൽ ദാ ഇവരേയും നിനക്ക് രക്ഷപ്പെടുത്താൻ പറ്റും നീ ആലോചിക്ക്‌ എനിക്ക് ഇപ്പോ ഒരു വിവാഹം വേണ്ടമ്മേ എനിക്കിഷ്ടമല്ല ഈ വിവാഹം - നിൻ്റെ സമ്മതം ആർക്കു വേണം ഞാനിതു തീരുമാനിച്ചു നാളെ അമ്പലത്തിൽ വെച്ചു മാലയിടൽ നാളെത്തന്നെ നീ ശ്രീരാഗിനൊപ്പം മുംബൈക്ക് പോകുന്നു.

അശോകൻ മുതലാളി നിന്നെ മരുമോളായി ഉടനെ അംഗികരിക്കും അന്ന് നിങ്ങളുടെ വിവാഹം ആർഭാടമായി അശോകൻ മുതലാളി നടത്തും. നീ ഒന്ന് ഒരുങ്ങി പുറത്തേക്കു വാ ശ്രീ രാഗിന് നിന്നോടൊന്ന് സംസാരിക്കണമെന്ന് എന്തു ചെയ്യണമെന്നറിയാതെ ഗൗരി വിഷമിച്ചു. അമ്മയെ അനുസരിച്ചില്ലങ്കിൽ അമ്മ കൊന്നു കൊലവിളിക്കും. ആ മഹാദേവൻ എന്തിനായിരിക്കും തന്നോട് അങ്ങനെയൊക്കെ ഇന്നു പെരുമാറിയാത് ഗീതു പറഞ്ഞതുപോലെ ഈ വിവാഹത്തിന് ചതി ഉണ്ടോ. ഒരുത്തരവും കിട്ടാതെ ഗൗരി വിഷമിച്ചു. ചേച്ചി എന്തുമാനിച്ചു. എന്തു തീരുമാനിക്കാൻ എനിക്കു ഇഷ്ടമല്ല ഈ വിവാഹത്തിന് അമ്മ ഒന്നു തീരുമാനിച്ചാൽ അതു നടത്തും എന്ന് ചേച്ചിക്കറിയാലോ. എന്തായാലും ചേച്ചി പുറത്തേക്കൊന്നറങ്ങി ചെല്ല്.അല്ലങ്കിൽ ഇന്ന് അതു മതി അമ്മയ്ക്ക് ഗൗരി താൻ ഇട്ടിരുന്ന ചുരിദാർമാറാതെ തന്നെ മുടിയൊന്നു മാടി ഒതുക്കിയിട്ട് മുറിയിൽ നിന്ന് ഹാളിലേക്കു ചെന്നു. അച്ഛനും അമ്മയും ശ്രീരാഗും സംസാരിച്ചിരിക്കുകയാണ്.

ശ്രീരാഗ് മുംബൈയിലെ തൻ്റെ ബിസിനസിനെ കുറിച്ചും തൻ്റെ സമ്പാദ്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന സുധാകരൻ ഗൗരി ഹാളിലേക്കു വന്നതറിഞ്ഞ് തിരിഞ്ഞു നോക്കി. തൻ്റെ മോളെ കണ്ടപ്പോൾ ആ അച്ഛൻ്റെ ഹൃദയം മുറിഞ്ഞു. ഏതാനും മണിക്കൂറിനുള്ളിൽ എന്തെല്ലാമാണ് ഈ വീട്ടിൽ നടക്കുന്നത്.സുധാകരൻ വാത്സല്യത്തോടെ ഗൗരിയുടെ മുഖത്തേക്കു നോക്കി. ങാ മോളെ ഇതു ശ്രീരാഗ് അശോകൻ മുതലാളിടെ - മോനാണ് ശ്രീരാഗ് ഗൗരിയുടെ മുഖത്തേക്കു നോക്കി. ഒരുങ്ങിയിട്ടില്ലങ്കിലും ഇവളെ കാണാൻ എന്തു സുന്ദരിയാ തൻ്റെ കൈകളിലൂടെ എത്ര പെൺകുട്ടികൾ കടന്നു പോയി അവർക്കൊന്നുമില്ലാത്ത പ്രത്യേകത ഗ്രീരാഗ് ഗൗരിയിൽ കണ്ടു.മഹാദേവൻ കേറി ഒന്നു മേഞ്ഞതാണെങ്കിലും കുഴപ്പമില്ല ആ കാരണം കൊണ്ടു ഇവളെ കൈവിട്ടു കളഞ്ഞാൽ അതൊരു തീരാനഷ്ടമായിരിക്കും ഗൗരി, ഞാൻ ശ്രീരാഗ് തന്നെ വിവാഹം കഴിച്ചു സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഇഷ്ടമല്ല എന്നു മാത്രം പറയരുത്. ഞാനിപ്പോ ഒരു വിവാഹത്തിന് തയ്യാറല്ല വേണ്ട.

എൻ്റെ അച്ഛനെ ഒന്നു ബോധിപ്പിക്കാനായി മാത്രം ഒരു അഡ്ജസ്റ്റ്മെൻ്റ്. അച്ഛനെ വിശ്വസിപ്പിക്കാനായി താൻ എൻ്റെയൊപ്പം നാളെ മുംബൈക്ക് വരണം' അവിടെ തന്നെയൊരു ഹോസ്റ്റലിൽ ആക്കാം. ഒരു ജോലിയും തരാം എൻ്റെ സ്ഥാപനത്തിൽ അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കും വരെ താൻ എന്നോടൊപ്പം മുംബൈയിൽ ഉണ്ടാകണം. അച്ഛൻ സമ്മതിക്കുമ്പോൾ നാട്ടിലെത്തി വിവാഹം എന്നിട്ടുമതി ഒരുമിച്ചുള്ള താമസവും ജീവിതവും. അത്രക്കു ആഗ്രഹിച്ചു പോയി തന്നെ കൈവിട്ടു കളയാൻ പറ്റാത്തതുകൊണ്ടാണ്. ഗൗരിക്ക് എന്തു പറയണമെന്നറിയാതെ മൗനം പാലിച്ചു നിന്നു. മൗനം സമ്മതമായി എടുത്തോട്ടെ അപ്പോ നാളെ രാവിലെ അമ്പലത്തിൽ വെച്ചു കാണാം അമ്പലത്തിൽ വെച്ചു ഒരു മാലയിടൽ മാത്രം പുജാരിയോ കർമ്മങ്ങളോ ഒന്നുമില്ലാതെ ഒരു മാലയിടൽ മാത്രം .അമ്പലത്തിലറിഞ്ഞാൽ അപ്പോ അച്ഛനറിയും അതൊഴിവാക്കാനാണ് എല്ലാ കുരുക്കുകളും മുറുക്കി ശ്രീരാഗ് പോകാനായി എഴുന്നേറ്റു. എല്ലാവരോടും യാത്ര പറഞ്ഞു ശ്രീരാഗ് അവിടെ നിന്നും ഇറങ്ങി. മോളെ നീ ശരിക്കും ഒന്നു കൂടി ആലോചിച്ചിട്ടു മതി ഒരു തീരുമാനം എടുക്കാൻ ഞാൻ ശരിക്കും ആലോചിച്ചു അതു മതി.

എന്നാലും കാർത്യായനി പെട്ടന്നൊരു ദിവസം ഒരുത്തൻ വന്ന് പിറ്റേന്ന് മോളെ കെട്ടിച്ചു തരണം എന്നു പറഞ്ഞാൽ അത് നടത്തുന്നതിനു മുൻപ് ആരോടെങ്കിലുമൊന്ന് ആലോചിക്കണ്ടെ. വേണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പിന്നെ ശ്രീരാഗ് ഒരാഴ്ച മുൻപ് എന്നോടിവിവരം പറഞ്ഞതാ അന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചതാ അപ്പഴാ അവൻ ആ മഹാദേവൻ വന്ന് എല്ലാം നശിപ്പിച്ചത്. എല്ലാം പോയല്ലോ. എന്നോർത്തിരുന്നപ്പോളാണ്. ആ കൊച്ചൻ പിന്നേയും വന്നത്.നല്ല മനസ്സാ ആ കൊച്ചന് അതു മാത്രമല്ല കണക്കില്ലാത്ത സ്വത്തുണ്ട് അവന് ഇവൾ രക്ഷപ്പെട്ടാൽ ഇവളുടെ ഇളയത്തുങ്ങളും രക്ഷപ്പെടും ഒന്നും മിണ്ടാതെ സുധാകൻ വീടനകത്തേക്കു കയറി പോയി. രാത്രി ഇരുട്ടിവെളുത്തു. ഗൗരിയേയും കൂട്ടി അമ്പലത്തിലേക്കു പോകാനുള്ളതുകൊണ്ട് കാർത്യായനി നേരത്തെ എഴുന്നേറ്റു.ഗൗരിയെ വിളിച്ചുണർത്തുന്നതിനായി ഗൗരിയുടെ മുറിയുടെ വാതിക്കൽ എത്തി. എന്നാൽ ഗൗരിയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നു കിടക്കുകയായിരുന്നു. കാർത്യായനി മുറിയിൽ കയറി നോക്കി ഗൗരി മുറിയിൽ ഉണ്ടായിരുന്നില്ല. .. വീടിനകത്തും പുറത്തും ഗൗരിയെ കണ്ടെത്താൻ കാർത്യായനിക്കായില്ല ഗൗരി മോളെ ഗൗരി കാർത്യായനിയുടെ ഉറക്കെയുള്ള വിളി കേട്ട് സുധാകരനും ഗീതുവും നീതുവും അങ്ങോടു വന്നു. എന്താ എന്തമ്മേ ഗൗരിയേച്ചി എവിടെ പോയി. ഒന്നും മിണ്ടാതെ കാർത്യായനി തലയിൽ കൈയുംവെച്ച് നിലത്തേക്കിരുന്നു .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story