ഗൗരി: ഭാഗം 4

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഗൗരിയെ കാണാനില്ല കള്ളു കാർത്യായനിയുടെ മകൾ ഗൗരിയെ കാണാനില്ല നേരം വെളുത്തതും ഈ വാർത്ത കേട്ടാണ് ആ നാട്ടുകാർ ഉണർന്നത്. കേശവേട്ടൻ്റെ ചായക്കടയിൽ ചൂടു ചായക്കൊപ്പം ചൂടുള്ള വാർത്തയും പരന്നു. ആ മഹാദേവൻ തട്ടികൊണ്ടു പോയി കാണും എന്നാൽ ആ കൊച്ചിന് കഷ്ടകാലം തങ്കം പോലൊരു കൊച്ചായിരുന്നു. അവനതിനെ അവൻ്റെ ആവശ്യം കഴിയുമ്പോൾ വിറ്റു കാശാക്കും. അതെയതെ അതിനും മടിയില്ലാത്തവനാ ആ മഹാദേവൻ കള്ളു കാർത്യായനി വിറ്റതായിരിക്കും ആ മഹാദേവന് അതും പറയാൻ പറ്റില്ല. കാശിനു വേണ്ടി ആ കാർത്യായനി എന്തും ചെയ്യും അങ്ങനെ ഓരോരുത്തർ ഓരോ കഥയുണ്ടാക്കി രസിച്ചു. ഈ സമയത്താണ് കാർത്യായനിയും സുധാകരനും ചായക്കടയുടെ മുന്നിലെത്തിയത്. ആ മഹാദേവൻ ആ@@### അവൻ എവിടാ താമസിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ. അവനു താമസിക്കാനാരിടം ഉണ്ടോ അവനാലോറിയിലല്ലേ ഉറക്കവും കിടപ്പും എല്ലാം ചായക്കടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു. ദേ വരണു മഹാദേവൻ്റെ ലോറി അതെ അതവനാണല്ലോ. ചായക്കടക്കു മുമ്പിൽ ലോറി നിർത്തി മഹാദേവൻ ലോറിയിൽ നിന്നും ചാടിയിറങ്ങി. മഹാദേവനെ കണ്ട കലിപൂണ്ട കാർത്യായനി മഹാദേവൻ്റെ അടുത്തേക്ക് പാഞ്ഞടുത്തു

എവിടെയാടാ പന്ന....മോനേ എൻ്റെ മോളു ഗൗരി നിങ്ങളുടെ മോള് നിങ്ങളുടെ വീട്ടിൽ കാണും ഞാനെങ്ങനാ അറിയുന്നത് നീ നീയല്ലേടാ കഴിഞ്ഞ ദിവസം എൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി വന്ന് എൻ്റെ മോളെ... :. ദേ തള്ളേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ ഞാനവിടെ വന്നത് നിങ്ങളുടെ സമ്മതത്തോടെയല്ലേ എന്നിട്ടു പറയുന്നു അതിക്രമിച്ചു കയറീന്ന് നിങ്ങള് ചോദിച്ച പണം എണ്ണി തന്നിട്ടു തന്നാ ഞാനവിടെ വന്നത് ചെറ്റത്തരം പറഞ്ഞാൽ നിന്നെ ഞാൻ എന്തു ചെയ്യും ഒന്നും ചെയ്യില്ല നിങ്ങളെ പേടിയുള്ളവർ ഇവിടെ കാണും പക്ഷേ മഹാദേവന് പേടിയില്ല .മാറി നില്ല് രാവിലെ തന്നെ വഴി മുടക്കാനായി വന്നോളും എടാ എൻ്റെ മോള് എവിടാന്നു പറയടാ ദേ എൻ്റെ പോക്കറ്റിൽ . നിങ്ങൾടെ മോൾ എവിടാന്നു ഞാനെങ്ങനെ അറിയും എനിക്കറിയില്ല. എന്നോടു തർക്കിച്ചു നിൽക്കുന്ന നേരത്തിന് മോളെ പോയി തിരക്ക് പോ ചെല്ല്‌ മഹാദേവാ ഞാൻ ചോദിച്ചാൽ അല്ലേ നിനക്ക് പറയാൻ മടി പോലീസു ചോദിക്കുമ്പോളും ഇതു തന്നെ പറയണം. ചെല്ല് ചെന്നു കേസ് കൊടുക്ക് പോലീസു വരുമ്പോൾ ഞാൻ പറഞ്ഞോളാം.

മഹാദേവൻ കാർത്യായനിയെ മറികടന്ന് ചായക്കടയിലേക്ക് കയറി പോയി കേശവേട്ടാ കടുപ്പത്തിലൊരു ചായ. മഹാദേവൻ ചായക്കു പറഞ്ഞിട്ട് ബെഞ്ചിലിരുന്നു. കേശവേട്ടൻ ചായ മഹാദേവൻ്റെ മുന്നിൽ കൊണ്ടു വെച്ചു.മഹാദേവൻ ആ ചായ എടുത്ത് ഊതി കുടിച്ചു. കേശവേട്ടാ ആ പെണ്ണിനു എന്തു പറ്റിയെന്നാ കാർത്യായനി പറഞ്ഞത്.? അല്ല അപ്പോ മഹാദേവൻ ഒന്നും അറിഞ്ഞില്ലേ ഗൗരിയെ കാണാനില്ലന്ന് . കാണാനില്ലന്നോ.? അതെ മഹാദേവാ ഇന്നു നേരം വെളുത്തപ്പോ ആ കുട്ടിയെ കാണാനില്ല കുടിച്ചുകൊണ്ടിരുന്ന ചായ അവിടെ വെച്ചിട്ട് മഹാദേവൻ കടയിൽ നിന്ന് ഇറങ്ങിപ്പോയി. ശ്രീരാഗ് ഇതൊന്നും അറിയാതെ സ്വപന ലോകത്തായിരുന്നു ഗൗരിയെ ഇന്നു തനിക്കു കിട്ടുന്നതും സ്വപ്നം കണ്ട് കുളിക്കാനായി കയറി. ഇന്നുതന്നെ അവളേയും കൊണ്ട് ഇവിടുന്ന് പോകണം നേരെ ഗോവയ്ക്ക് .അവിടെ ഒരാഴ്ച അടിച്ചു പൊളിച്ച് കഴിഞ്ഞിട്ട് അവളേയും കൊണ്ട് നേരെ മുംബൈ അവിടെ ചെന്നാൽ വേണി എല്ലാം മണത്തറിയും മുൻപ് ഇടനിലക്കാരന് കൈമാറി കാശു വാങ്ങണം ഗൗരിയെ കുറിച്ചോർത്തതും ശ്രീരാഗിന് എത്രയും പെട്ടന്ന് 10 മണി ആയാൽ മതി എന്നേ ഉണ്ടായിരുന്നുള്ളു. കുളി കഴിഞ്ഞിറങ്ങിയ ശ്രീരാഗ് യാത്രക്കുള്ള എല്ലാം ഒരുക്കി കാറിൽ എടുത്തു വെച്ചു.

ഒരുക്കങ്ങളെല്ലാം കണ്ട് അശോകൻ മകനോട് ചോദിച്ചു അല്ല നീ ഇന്നു മടങ്ങുകയാണോ മുംബക്ക് അതെ അച്ഛാ ഈത്തവണ നീ പോകുന്നതും നീ ഞങ്ങളെ നിരാശപ്പെടുത്തിക്കോണ്ടാണം അടുത്ത വരവിന് ഞാൻ നിങ്ങളുടെ ആഗ്രഹം നടത്തിയിരിക്കും. ഇതെല്ലാവരവിനും നീ പറയുന്നതാ ഇതങ്ങനെയല്ലാ ഉറപ്പായിട്ടും നടത്തും അച്ഛൻ പെണ്ണു കണ്ടു പിടിച്ചു വെച്ചേക്കു അശോകന് സന്തോഷമായി. എന്നാൽ ഞാൻ ഇറങ്ങട്ടെയച്ഛാ ഇനി എന്നാ മോൻ നാട്ടിലേക്ക് - അവിടെ തിരക്കല്ലേ തിരക്കില്ലാത്ത സമയം നോക്കി വരാം. അതു പറഞ്ഞ് ശ്രീരാഗ് ഒരു മൂളി പാട്ടും മൂളികൊണ്ട് കാറിൽ ചെന്നു കയറി. ശ്രീരാഗിൻ്റെ കാർ അമ്പലമുറ്റത്തെത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല കാർത്യാനിയേയും മോളേയും കണ്ടില്ലല്ലോ എന്തു പറ്റി ആവോ. ശ്രീരാഗ് കൈയിലെ വാച്ചിലേക്കു നോക്കി സമയം 10.30 ഈ സമയത്ത് മാലയിടാം എന്നാണല്ലോ കാർത്യായനി ഇന്നലെ പറഞ്ഞത്. അവരെ കാണുന്നില്ലല്ലോ ഇനി ഗൗരി സമ്മതിച്ചു കാണില്ലേ എന്തായാലും അല്പനേരംകൂടി കാത്തിരിക്കാം. സമയം 11 ആയിട്ടും ഗൗരിയേയും കാർത്യായനിയേയും കാണാതായപ്പോ ശ്രീരാഗ് കാറുമെടുത്ത് കാർത്യായനിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു. കാർത്യായനിയുടെ വീടിനു മുന്നിൽ കാർ നിർത്തി ശ്രീരാഗ് കാറിൽ നിന്നിറങ്ങി.

കാർത്യായനിയും സുധാകരനും എവിടെയോ പോകാനുള്ള തയ്യാറെടുപ്പിൽ മുറ്റത്തു നിൽക്കുന്നുണ്ട്. കാറിൽ നിന്നിറങ്ങിയ ശ്രീരാഗിനെ കണ്ടു കാർത്യായനിയുടെ മുഖം മങ്ങി. അല്ല കാർത്യായനി ചേച്ചി നിങ്ങള് ആളെ പറഞ്ഞു പറ്റിക്കുകയായിരുന്നോ എവിടെ ഗൗരി 10.30-ന് മാലയിടൽ ചടങ്ങ് നടത്താം എന്ന് പറഞ്ഞിരുന്നതല്ലേ അത് പിന്നെ മോനെ ഗൗരിയെ രാവിലെ മുതൽ കാണാനില്ല എല്ലായിടത്തും അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാൻ വേണ്ടി ഞങ്ങളിറങ്ങുകയായിരുന്നു. എന്താ പറഞ്ഞേ ഗൗരിയെ കാണാനില്ലന്നോ. ആ മഹാദേവനൊപ്പം പോയിട്ടുണ്ടാകും അവനെ കണ്ടിരുന്നു. അവനെ കുറിച്ച് അന്വേഷിച്ചു. മിനിഞ്ഞാന്ന് ഇവിടെ നിന്നും പോയ അവൻ ഒരോട്ടം പോയിട്ട് ഇന്നു വെളുപ്പിനാ അവനീ നാട്ടിലെത്തിയത്. അവൻ്റെ കൂട്ടുകാരെല്ലാവരും പറയുന്നത് അവൻ കൊണ്ടു പോയിട്ടില്ലാന്നാണ്‌ പിന്നെ അവളെവിടെ പോയി.കൂട്ടുകാരുടെ വീട്ടിലൊക്കെ അനോഷിച്ചോ. അവൾക്കങ്ങനെ അധികം കൂട്ടുകാരൊന്നും മില്ല എന്നാലും അന്യേഷിച്ചു. പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം.

അതിനായി പോകുകയാണ് ഞങ്ങൾ പോലീസ് സ്റ്റേഷൻ എന്നു കേട്ടതും ശ്രീരാഗിൻ്റ തലച്ചോറിൽ ഒരു മിന്നലാട്ടമുണ്ടായി. പോലീസ് കേസ് അത് പ്രശ്നമാകുമല്ലോ താനും ഉൾപ്പെടും വേണ്ട ഇവരെ തടയണം എൻ്റെ കാർത്യായനി ചേച്ചി അവള് ഇന്ന് ഇങ്ങ് എത്തും അല്ലാതെ എവിടെ പോകാനാ ഈ കല്യാണം അവൾക്കിഷ്ടമായി കാണില്ല. അവൾ മഹാദേവനെ അന്വേഷിച്ചിറങ്ങി കാണും. അവനെ കാണാതെ മറ്റെവിടെയെങ്കിലും പോയിട്ടുണ്ടാകും പോലീസിലൊക്കെ അറിയിച്ചാൽ ആകെ നാണക്കേടാകും. അതുമല്ല അവൾക്കിഷ്ടമല്ലാത്ത വിവാഹത്തിന് നിർബന്ധിച്ചതതിനാകും പ്രശ്നം. പിന്നെ ഇന്നു നടക്കാനിരുന്ന വിവാഹം നിയമാനുസൃതവും അല്ലായിരുന്നു. എല്ലാം കൂടെ കൂട്ടിചേച്ചീടെ പേരിൽ ആയിരിക്കും അവർ കേസ് എടുക്കുക. ശ്രീരാഗ് പറഞ്ഞു വരുന്നത് കേസ് കൊടുക്കണ്ട എന്നാണോ അതെ ചേച്ചി കേസ് കൊടുത്താൽ കുടുങ്ങുന്നത് ചേച്ചി ആയിരിക്കും അതുകൊണ്ട് തത്കാലം കേസു കൊടുക്കാതിരിക്കുന്നതാണ് ബുദ്ധി. ശ്രീരാഗ് പറഞ്ഞതു കേട്ട് കാർത്യായനി കേസ് കൊടുക്കുന്നതിൽ നിന്നും പിൻ വലിഞ്ഞു ഇനി അവിടെ നിൽക്കുന്നത് ബുദ്ധിയല്ലന്നു കണ്ട ശ്രീരാഗ് അവിടെ നിന്നും മടങ്ങി .

തൻ്റെ സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞല്ലോ എന്നോർത്ത് വണ്ടി ഓടിച്ചു പൊയ്കൊണ്ടിരുന്ന ശ്രീരാഗിൻ്റെ കാറിൻ്റെ മുന്നിലായി മഹാദേവൻ്റെ ലോറി വന്നു നിന്നു. മഹാദേവൻ ലോറിയിൽ നിന്നും ചാടിയിറങ്ങി. ശ്രീരാഗ് ഇറങ്ങടാ വെളിയിൽ കാറിൻ്റെ ചില്ലിൽ ഇടിച്ചു കൊണ്ട് മഹാദേവൻ അലറി ശ്രീരാഗ് കാറിൻ്റെ ഡോർ തുറന്നു പുറത്തിറങ്ങി. എന്താടാ മാന്യൻമാരുടെ വഴിതടയുന്നോ . നിൻ്റെ മാന്യത ഒന്നും എൻ്റെയടുത്ത് വിളമ്പണ്ട എവിടെ എൻ്റെ ഗൗരി നിൻ്റെ ഗൗരിയോ കാർത്യായനിയുടെ മകൾ ഗൗരിയെ കാണാനില്ലന്നു ഞാനറിഞ്ഞു പക്ഷേ അതു നിൻ്റെ ഗൗരിയാണന്നു ഞാനറിഞ്ഞിരുന്നില്ല. നീ വിശേഷം വിളമ്പാതെ ഗൗരി എവിടെയുണ്ടന്ന് പറ ശ്രീരാഗെ ഞാനെങ്ങനെ അറിയും ഗൗരി എവിടെ ഉണ്ടന്ന് നീ നീയല്ലേ അവളെ പിഴപ്പിച്ചത് അപ്പോ നിനക്കല്ലേ അറിയു മഹാദേവാ അവളെവിടെയുണ്ടന്ന്. നീ അവളെ വിവാഹം ചെയ്തു മുംബൈക്ക് കടത്താനായിരുന്നല്ലോ പ്ലാൻ.ഞാൻ തൊട്ടന്നറിഞ്ഞപ്പോ നീ അവളെ എന്തു ചെയ്തു അതു പറ ശ്രീരാഗേ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചൂന്നുള്ളത് ശരിയാ പക്ഷേ നീ തൊട്ട് അശുദ്ധമാക്കി എന്നറിഞ്ഞപ്പോൾ ഞാനാഗ്രഹം വിട്ടായിരുന്നു

മഹാദേവാ നീ പിഴപ്പിച്ച സങ്കടത്തിൽ അവളു വല്ല ആത്മഹത്യയും ചെയ്തോ എന്നു അന്വേഷിക്കു മഹാദേവാ വല്ല കുളത്തിലോ കിണറ്റിലോ പോയി തപ്പ് ശ്രീരാഗിൻ്റെ വാക്കുകൾ കേട്ട് മഹാദേവൻ ഞെട്ടി മഹാദേവൻ്റെ തളർച്ച കണ്ട് ശ്രീരാഗ് തൻ്റെ കാറിലേക്കു കയറി കാർ ഓടിച്ചു പോയി. ശ്രീരാഗ് പറഞ്ഞതുപോലെ സംഭവിച്ചിട്ടുണ്ടാകുമോ. ഗൗരിയെ പോലൊരു പെൺകുട്ടിക്ക് തങ്ങാവുന്ന കാര്യമല്ല ഞാനന്നു ചെയ്തതു് നാട്ടുകാരെല്ലാം അറിഞ്ഞന്നു മനസ്സിലായപ്പോൾ അവളുജീവനൊടുക്കി കാണുമോ ആ ഓർമ്മ മഹാദേവനിൽ വേദനയുളവാക്കി. തൻ്റെ ഗൗരി താൻ ഹൃദയത്തിൽ വെച്ചാരാധിക്കുന്ന തൻ്റെ ഗൗരി ഈ ലോകത്തില്ലന്നോ താൻ കാരണമല്ലേ ഗൗരി അങ്ങനെ ചെയ്തിട്ടുണ്ടാകുക. ഗൗരി ഇല്ലാത്ത ലോകത്ത് എനിക്കും ജീവിക്കണ്ട ഒരുറച്ച തീരുമാനമെടുത്ത് മഹാദേവൻ തൻ്റെ ലോറിയിലേക്ക് കയറി മനസ്സിൻ്റെ നിയന്ത്രണം വിട്ട മഹാദേവൻ്റെ ലോറി അമിത വേഗത്തിൽ അവിടെ നിന്നു അകന്നുപോയി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story