ഗൗരി: ഭാഗം 6

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

മഹാദേവാ..... താൻ എന്നും പോയിരിക്കുന്ന പാറ പുറത്ത് കണ്ണുകളടച്ച് മലർന്നു കിടക്കുകയായിരുന്ന മഹാദേവൻ. ആരോ തൻ്റെ പേരു വിളിക്കുന്നതു കേട്ട് മഹാദേവൻ കണ്ണു തുറന്നു. തൻ്റെ മുന്നിൽ നിൽക്കുന്ന സുധാകരനെ കണ്ട് മഹാദേവൻ എഴുന്നേറ്റിരുന്നു. സുധാകരേട്ടാ ഞാൻ നിന്നെ എവിടെയെല്ലാം തിരഞ്ഞു നിൻ്റെ കൂട്ടുകാരനാ പറഞ്ഞത് ഇവിടെ കാണുമെന്ന് . എന്താ സുധാകരേട്ടാ എന്തിനാ എന്നെ അന്വേഷിച്ചത്. നിന്നെ ഒന്നു കാണാൻ സുധാകരേട്ടാ ഞാനന്ന് ഗൗരിയെ ഒന്നും ചെയ്തില്ല സുധാകരേട്ടന്നെങ്കിലും എന്നെ വിശ്വസിക്കണം. ഉം ഗൗരിയെ കുറിച്ചു പറയാൻ തന്നെയാണ് നിന്നെ അന്വേഷിച്ചത്. സുധാകരേട്ടാ ഗൗരിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ ? ഗൗരിയെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ അത് എനിക്ക് മാത്രമാണ് മഹാദേവാ ഗൗരി എവിടെ പോയി എന്ന് സുധാകരേട്ടന് അറിയാമെന്നോ.? അറിയാമെന്നല്ല ഞാനാണ് എൻ്റെ മോളെ ഇവിടെ നിന്നും മാറ്റിയത്. ങേ എന്താ സുധാകരേട്ടൻ ഈ പറയുന്നത്. സത്യമാണോ സുധാകരേട്ടാ ഗൗരി ജീവനോടെയുണ്ടല്ലേ?

സത്യം മഹാദേവാ ഞാനന്ന് കണ്ടില്ലായിരുന്നെങ്കിൽ എൻ്റെ മോളിന്ന് 'ജീവനോടെ കാണില്ലായിരുന്നു. സുധാകരൻ അന്നത്തെ സംഭവം മഹാദേവനോട് വിവരിച്ചു. ശ്രീരാഗ് വന്നു പിറ്റേന്ന് അമ്പലത്തിൽ വെച്ച് മാലയിട്ട് അന്നു തന്നെ മുംബൈക്ക് പോവുകയാണന്ന് പറഞ്ഞപ്പോൾ എനിക്കെന്തോ അതിലൊരു അസ്വഭാവികത തോന്നി. കാർത്യായനിയോട് ' ഞാനും ഗീതുവും സംസാരിച്ചിട്ടും ഗൗരിയുടെ ഇഷ്ടം നോക്കാൻ കാർത്യായനി തയ്യാറായില്ല. ആകെ വിഷമിച്ചു' കിടന്ന എനിക്ക് ഉറക്കം വന്നില്ല. കട്ടിലുകണ്ടാൽ പോത്തുപോലെ ഉറങ്ങുന്ന കാർത്യായനി അറിയാതെ മോളോടൊന്ന് സംസാരിക്കാനായി മോളുടെ മുറിയിൽ ചെന്നപ്പോൾ എൻ്റെ മോൾ ഫാനിൻ്റെ ഹുക്കിൽ കുരുക്കിടുന്നതാണ് കണ്ടത് എന്നെ കണ്ട് പകച്ചുപോയ എൻ്റെ മോൾ എന്നെ കെട്ടിപ്പിടിച്ച് ഒരു പാട് കരഞ്ഞു. എൻ്റെ മോളെ മരണത്തിനും ശ്രീരാഗിനും വിട്ടുകൊടുക്കാതെ രക്ഷിച്ചേ മതിയാകു എന്നു തോന്നി. എനിക്കൊറ്റക്ക് ഒന്നിനും പറ്റില്ല ഞാൻ ഗീതുവിനെ വിളിച്ചുണർത്തി ഗീതുവാണ് പറഞ്ഞത് ആരും അറിയാതെ നാടുവിടാന്ന് അതിനുള്ള മാർഗ്ഗവും ഗീതു പറഞ്ഞു

അത്യാവശ്യം സാധനങ്ങളുമെടുത്ത് ഞാനും ഗൗരി മോളും കൂടി നടന്നു.ബസ്സ്റ്റാൻഡ് ആയിരുന്നു ലക്ഷ്യം അതുവഴി വന്ന ഓട്ടോക്ക് കൈ കാണിച്ച് ബസ് സ്റ്റാൻഡിലെത്തി. വെളുപ്പിന് നാലിനുള്ള ബാഗ്ലൂർ ബസിന് ടിക്കറ്റെടുത്ത് അവിടെ കാത്തിരുന്നു. ബസ് കാത്തിരിക്കുന്ന സമയത്താണ് ഗൗരി മഹാദേവനെ കുറിച്ച് പറഞ്ഞത് അന്നു മഹാദേവൻ എൻ്റെ മോളെ ഉപദ്രവിച്ചില്ല എന്നൊക്കെ പറഞ്ഞു. കാർത്യായനി വെളുപ്പിന് ഉണരും മുൻപ് ഞാൻ വീട്ടിലെത്തി റൂമിൽ കയറി കിടന്നു. കാർത്യായനിക്ക് ഒരു സംശയവും വരാത്ത രീതിയിൽ ഞാനും ഗീതുവും നന്നായി തന്നെ അഭിനയിച്ചു ശ്രീരാഗ് കേസ് കൊടുക്കണ്ട എന്നു പറഞ്ഞതും ഭാഗ്യം എൻ്റെ മോൾക്ക് ഒരു ലക്ഷ്യമുണ്ട് അതവൾ നേടിയെടുക്കും വരെ അവളൊന്നു മാറി നിൽക്കുന്നത് നല്ലതാ. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മഹാദേവൻ്റെ മുഖത്ത് അശ്വാസത്തിൻ്റെ തിളക്കം സുധാകരൻ കണ്ടു് ഗൗരി ൻ്റെ ഗൗരി ഇപ്പോ എവിടെയുണ്ട് സുധാകരേട്ടാ ബാഗ്ലൂരിൽ അവൾ സുരക്ഷിത യാണോ.? എൻ്റെ പെങ്ങൾ ബാഗ്ലൂർ ഉണ്ട് അവിടേക്കാണ് ഗൗരിമോൾ പോയത്.

അവർ അവിടെ എന്തെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കും. എൻ്റെ മോൾ അവിടെ സുരക്ഷിത ആയിരിക്കും മഹാദേവാ എനിക്കുറപ്പുണ്ട്. സമാധാനമായി സുധാകരേട്ടാ സുധാകരേട്ടൻ ഇപ്പോ വന്നത് നന്നായി ഗൗരി അവിവേകം കാണിച്ചെന്നോർത്ത് ഞാനും എൻ്റെ ജീവിതം അവസാനിപ്പിക്കാനാണ് ഇവിടെ വന്നത്.ദാ ഇതു കണ്ടോ ഇതും കഴിച്ച് ഇവിടെ കിടന്നൊരുറക്കം തൻ്റെ കൈയിൽ ഇരുന്ന വിഷ കുപ്പി മഹാദേവൻ സുധാകരൻ്റെ നേരെ നീട്ടി കാണിച്ചു. എന്താ മഹാദേവാ നീ ഈ പറയുന്നത് ഗൗരിക്ക് എന്തേലും പറ്റിയാൽ നിനക്കെന്താ നീ എന്തിനാ ആത്മഹത്യ ചെയ്യുന്നത്. അതൊന്നും സുധാകരേട്ടന് പറഞ്ഞാൽ മനസ്സിലാകില്ല. ശ്രീരാഗിൻ്റെ ഉദ്ദേശം മനസ്സിലാക്കിയിട്ടാ ഞാനന്നവിടെ വന്നത്. മറ്റൊരുത്തൻ തൊട്ടവളാന്നറിയുമ്പോൾ അവൻ പിൻമാറുമെന്ന് ഞാൻ വിചാരിച്ചു. അവനെ അങ്ങനെ വിശ്വസിപ്പിക്കാനാ ഞാനന്നങ്ങനെയൊക്കെ ചെയ്തതു് .എൻ്റെ അന്നത്തെ പ്രവർത്തിയിൽ മനംനൊന്ത് ഗൗരി എന്തെങ്കിലും അവിവേകം കാണിച്ചിട്ടുണ്ടാകുമെന്ന് ഞാനോർത്തു.

ശ്രീരാഗ് അവനെന്തു മനുഷ്യനാണ് മഹാദേവൻ അവിടെ വന്നു പോയത് അവൻ നേരിട്ടു കണ്ടതാ എന്നിട്ടും അവന് എൻ്റെ ഗൗരി മോളെ വേണമെന്ന് വാശി.അതിൽ എന്തോ ഒരു ...അതാണ് എൻ്റെ മോളെ ഞാൻ രക്ഷിച്ചത്. അതിൽ എന്തോ അല്ല സുധാകരേട്ടാ അവൻ ആശ്രീരാഗ് നല്ലവനല്ലന്ന് മനസ്സിലാക്കിയിട്ടു തന്നെയാ ഞാൻ.... ഈശ്രീരാഗിന് മുംബൈയിൽ ഭാര്യയും മകളും ഉണ്ട് പിന്നെ അവൻ കണ്ണുവെച്ച പെൺകുട്ടികളെയെല്ലാം അവൻ സ്വന്തമാക്കി അവൻ്റെ അവശ്യം കഴിയുമ്പോൾ വിറ്റു കാശാക്കും അതുപോലെ ൻ്റെ ഗൗരിയേയും അവൻ തെരുവിലേക്ക് വലിച്ചെറിയാതെ ഇരിക്കാനാ സുധാകരേട്ടാ ഞാൻ..... അയ്യേ ഗുണ്ടാ മഹാദേവൻ കരയുന്നോ 18-ാം വയസിൽ അനാഥാലയത്തിൻ്റെ പടികളിറങ്ങുമ്പോൾ കൈ പിടിക്കാൻ ആരും ഉണ്ടായിരുന്നില്ല 18 വയസിൽ മഹാദേവൻ ഇവിടെ എത്തിയതാ അന്നു മുതൽ സങ്കടവും സന്തോഷവും എല്ലാം പങ്കുവെയ്ക്കുന്നത് ഈ പാറ കെട്ടുകളോടാണ്. തെരുവിൽ വളർന്ന എന്നെ ചുമടെടുക്കാനും ലോഡ് കയറ്റാനുമൊക്കെ ഓരോരുത്തർ വിളിക്കാൻ തുടങ്ങി. അങ്ങനെ ലോറി ഡ്രൈവർ കേശവേട്ടനെ പരിചയപ്പെട്ടത്.കേശവേട്ടൻ്റെ ലോറിയിൽ ക്ലീനറായി കൂടിയ ഞാനിന്നു ലോറി ഡ്രൈവറായി. തെറ്റു കണ്ടാൽ മഹാദേവൻ പ്രതികരിക്കും അങ്ങനെ ചോദിക്കാനും പറയാനും ആളില്ലാത്ത മഹാദേവൻ ഗുണ്ടാ മഹാദേവനായി.

ഞാനിന്നു വരെ ആരേയും കൊന്നിട്ടില്ല ഒരു പെണ്ണിനേയും പിഴപ്പിച്ചിട്ടും ഇല്ല ആരുടെയും ഒന്നും പിടിച്ചു പറിച്ചിട്ടുമില്ല. എന്നിട്ടും എൻ്റെ പേര് ഗുണ്ടാ മഹാദേവൻ. അയ്യോ മോനെ ഞാനങ്ങനെ ഒന്നും ഓർത്തു പറഞ്ഞതല്ല സുധാകരേട്ടൻ മാത്രമല്ല ഈ നാട്ടുകാരെല്ലാം എന്നെ അങ്ങനെയാ വിളിക്കുന്നത്. അതൊന്നും സാരമില്ല സുധാകരേട്ടാ എന്തായാലും ഗൗരി സുരക്ഷിതമായൊരിടത്തുണ്ടല്ലോ. ഇനി ഞാനി നാട്ടിൽ നിൽക്കുന്നില്ല പോവുകയാ എങ്ങോട്ട് എങ്ങോട്ടാ മഹാദേവൻ പോകുന്നത്. കേശവേട്ടൻ്റെ പരിചയത്തിലൊരാളുടെ ലോറിയാണ് ഞാൻ ഓടിക്കുന്നത് ലോറിയുടെ ഉടമ ലോറി വിൽക്കാൻ പോവുകയാണ്. ഞാൻ നാട്ടിൽ നിന്നു പോവുകയാണ് എവിടേലും ഡ്രൈവറായി ജോലി അന്വേഷിച്ചു കണ്ടു പിടിക്കണം. അപ്പോ ശരി സുധാകരേട്ടാ ഇനി ഒരു കൂടി കാഴ്ച ഉണ്ടാകുമോന്നറിയില്ല. ഗൗരിയോട് ഞാൻ ക്ഷമ ചോദിച്ചതായി പറയണം. എന്തിനാ ഞാനന്നങ്ങനെ ചെയ്തതെന്നും അയാളോടു പറയണം. മഹാദേവൻപാറപ്പുറത്തു നിന്നെഴുന്നേറ്റു. പാറപ്പുറത്ത് വിരിച്ചിരുന്ന തൻ്റെ തോർത്തെടുത്ത് കുടഞ്ഞ് തലയിൽ കെട്ടി പാറപ്പുറം ഇറങ്ങി പോകുന്നത് മനസ്സിലൊരു വിങ്ങലോടെ സുധാകരൻ നോക്കി നിന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story