ഗൗരി: ഭാഗം 7

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

എടാ മഹാദേവാ കൊച്ചിയിലൊരു കമ്പനിയിൽ ഡ്രൈവർമാരുടെ ഒഴിവുണ്ടന്ന് ഒന്ന് .അനോഷിച്ചു നോക്കടാവേ ഏതു കമ്പനിയിലാടാ അഡ്രസ്സ് വല്ലതും ഉണ്ടോ. ഞാൻ അന്വേഷിച്ചു പറയാടാ നീ പോകാൻ തയ്യാറാണോ. ഉം പോകണം ഇവിടെ നിന്നിട്ട് എന്തു ചെയ്യാനാ ഗൗരിയില്ലാത്ത ഈ നാട്ടിൽ നിൽക്കാൻ എന്തു കൊണ്ടോ മനസ്സു വരുന്നില്ല പോകണം കമ്പനിയെങ്കിൽ കമ്പനി മഹാദേവൻ മനസ്സിൽ ഉറപ്പിച്ചു നാളെ ലോറി കേശവേട്ടനെ ഏൽപ്പിക്കണം. അപ്പോ നീ നാളെ മുതൽ എവിടെ കിടക്കും നീ എൻ്റെ വീട്ടിലേക്ക് പോരെ ഇല്ല റഷീദെ നിൻ്റെ വീട്ടിലേക്ക് ക്ഷണിക്കാൻ തോന്നിയ നിൻ്റെ വലിയ മനസിന് നന്ദി. പക്ഷേ അതു വേണ്ട കെട്ടിക്കാൻ പ്രായമായ രണ്ടു പെങ്ങൻമാരുള്ള വീടാ നിൻേറത് -ഗുണ്ടാ മഹാദേവൻ നിൻ്റെ വീട്ടിൽ അന്തിയുറങ്ങി എന്ന് നാട്ടുകാരറിഞ്ഞാൽ എന്താകും നിനക്കറിയാലോ നാട്ടുകാർ എന്തേലും പറഞ്ഞോട്ടെ. എനിക്കറിയാം എൻ്റെ ചങ്ങാതി മഹാദേവനെ . വേണ്ടടാ നീ ആ കമ്പനീടെ അസ്രസ്സ് തപ്പി എടുത്തു തന്നാൽ മതി ഞാനൊന്നു പോയി നോക്കാം.

പറ്റിയാൽ നാളെത്തന്നെ ശരിയടാ പിറ്റേന്ന് രാവിലെ തന്നെ ലോറി കേശവേട്ടനെ ഏൽപ്പിച്ച് റഷീദ്കുറിച്ചു തന്ന അഡ്രസ്സുമായി മഹാദേവൻ കൊച്ചിയിലേക്ക് വണ്ടി കയറി. കേശവേട്ടനേയും കൂട്ടുകാരനേയും തൻ്റെ സന്തത സഹചാരിയായ ലോറിയും വിട്ട് മറ്റൊരു നാട്ടിലേക്ക് നെഞ്ചു വിങ്ങുന്നതു പോലെ തോന്നി. ഗൗരി അവൾ ഇനി അവളെ എന്നെങ്കിലും കാണാൻ പറ്റുമോ ഒരിക്കലെങ്കിലും നേരിട്ട് കാണണം അന്നു കാണിച്ച പ്രവർത്തിക്ക് ക്ഷമ ചോദിക്കണം. ഗൗരിയെ കുറിച്ചോർത്തതും ഇടനെഞ്ചിലെവിടെയോ കൊളുത്തി വലിക്കുന്നു തൻ്റെ സ്വപ്നത്തിലെ രാജകുമാരി അവളെ നഷ്ടമായി. മറ്റൊരു നാട്ടിലെത്തി മറ്റൊരാളായി തിരിച്ചു വരുമ്പോൾ ഈ മഹാദേവനെ മറന്നിട്ടുണ്ടാകും. വേണ്ട മറക്കണം .തനിക്ക് വിധിച്ചിട്ടില്ല വിവാഹം. കുടുംബജീവിതമൊന്നും. അല്ലേലും ഗൗരിയെ പോലൊരു പെൺകുട്ടിയെ സ്വപനം കാണാനുള്ള യോഗ്യത തനിക്കുണ്ടോ. ആരോ പെറ്റ് വലിച്ചെറിഞ്ഞാരു ജന്മം. അനാഥാലയത്തിൻ്റെ നാലു ചുവരുകൾക്കുള്ളിൽ കിടന്നു എത്രയോ രാത്രികളിൽ തേങ്ങിക്കരഞ്ഞിട്ടുണ്ട്. മഹാദേവൻ തൻ്റെ പോക്കറ്റിൽ കിടന്ന പേഴ്സ് വലിച്ചെടുത്തു. പേഴ്സ് തുറന്ന് അതിനകത്ത് സൂക്ഷിച്ചു വെച്ചിരുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തെടുത്തു.

ആ ഫോട്ടോയിലേക്ക് വെറുതെ നോക്കിയിരുന്നു അല്പനേരം വീണ്ടും ആ ഫോട്ടോ എടുത്ത് പേഴ്സിനുള്ളിൽ വെച്ച് പേഴ്സ് മടക്കി പോക്കറ്റിലിട്ടു. വീണ്ടും സീറ്റിലേക്ക് ചാരി കിടന്ന് കണ്ണുകളടച്ചു. വർഷത്തിലൊരിക്കൽ മാത്രം അനാഥാലയത്തിൽ തന്നെ സന്ദർശിക്കാനെത്തിയ വ്യക്തി കാണാൻ വരുമ്പോൾ അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും പുത്തനുടുപ്പും ചോക്ലേറ്റും കൊണ്ടുവരും .ആ അപ്പൂപ്പൻ വരുമ്പോൾ എന്നെ മാത്രം എടുത്ത് മടിയിലിരുത്തും ഉമ്മകൾ തന്ന് നറുകയിൽ തലോടും. നെഞ്ചോടു ചേർക്കും. ആ തലോടലുകൾ ഏറ്റുവാങ്ങുമ്പോൾ തൻ്റെ കുഞ്ഞു ഹൃദയം തുള്ളി ചാടുമായിരുന്നു. അപ്പൂപ്പൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ അറിയാതെ ഒരു തേങ്ങൽ വന്ന് തൊണ്ട കുഴിയിൽ തടയും അവസാനമായി അപ്പൂപ്പൻ വന്നത് പത്താ ക്ലാസ്സിലെ പരീക്ഷയ്ക്ക് ഉയർന്ന മാർക്കു വാങ്ങിയ എന്നെ അഭിനന്ദിക്കാനായിരുന്നു അന്ന് പുത്തനുടുപ്പും ചോക്ലേറ്റ് മായി വന്നു പോയ അപ്പൂപ്പനെ പിന്നെ കണ്ടിട്ടില്ല അന്നു ആപ്പൂപ്പൻ്റെ താഴെ വീണ പേഴ്സിൻ നിന്ന് ആരും കാണാതെ എടുത്തൊളിപ്പിച്ചതാണി ഫോട്ടോ .

മഹാദേവൻ കയറിയ ബസ് കൊച്ചിയിലെത്തി. അവിടെ ഇറങ്ങിയ മഹാദേവൻ തൻ്റെ കൈയിലിരുന്ന അഡ്രസ്സ് ഒരു ഓട്ടോക്കാരനെ കാണിച്ചു. മഹാദേവൻ കയറിയ ഒട്ടോ വന്നു നിന്നത് മീനാക്ഷി ഗ്രൂപ്പ് ഓഫ് കമ്പനി എന്നു ബോർഡു വെച്ചിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലാണ്. ഓട്ടോക്കാരന് കൂലിയും കൊടുത്ത് മഹാദേവൻ സെക്യരിറ്റിയുടെ അടുത്തെത്തി താൻ വന്നതിൻ്റെ ഉദ്ദേശ്യം പറഞ്ഞു സെക്യരിറ്റി ആർക്കോ ഫോൺ ചെയ്തു MD അകത്തുണ്ട് ചെന്നോളു . മഹാദേവൻ MD യുടെ ക്യാമ്പനുള്ളിലേക്ക് ചെല്ലുമ്പോൾ ശരത്ത് ഫോൺ ചെയ്യുകയായിരുന്നു. മഹാദേവനെ കണ്ട് ശരത്ത് കോൾ അവസാനിപ്പിച്ച് മഹാദേവനോട് വരാൻ ആംഗ്യം കാണിച്ചു. സാർ ഞാൻ മഹാദേവൻ കോഴിക്കോടുനിന്നു വരുന്നു കമ്പനിയിൽ ഡ്രൈവറുടെ ഒഴിവ് ഉണ്ടന്നറിഞ്ഞ് വന്നതാണ്. മഹാദേവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. താൻ ആദ്യം ഇരിക്ക് എന്താ പേരു പറഞ്ഞത് മഹാദേവൻ മഹാദേവാ താൻ അല്പം താമസിച്ചു പോയല്ലോ കമ്പനിയിൽ ഒഴിവുണ്ടായിരുന്നു ഇന്നലെ ആ ഒഴിവിൽ ഡ്രൈവർമാർ ജോയിൻ ചെയ്തല്ലോ. സോറി സാർ ഞാൻ ഇന്നലെയാണ് വിവരം അറിഞ്ഞത്. മഹാദേവൻ തൻ്റെ വീട് എവിടാന്നാ പറഞ്ഞത്.

ഞാൻ പറഞ്ഞില്ല സാർ എനിക്ക് വീട് എന്നൊന്നില്ല ഞാനൊരു ലോറി ഡ്രൈവർ ആയിരുന്നു. ആ ലോറി ആയിരുന്നു എൻ്റെ വീട്. അപ്പോ മതാപിതാക്കൾ അപ്പനും അമ്മക്കും ജനിച്ചതാണെങ്കിൽ അല്ലേ സാർ അവരെന്നെ കൂടെ താമസിപ്പിക്കു. അനാഥാലയത്തിൽ വളർന്ന എനിക്കെവിടാ സാർ മാതാപിതാക്കൾ. സോറി മഹാദേവാ ഞാനറിയാതെ ചോദിച്ചതാ അതു വിട്ടേക്കു സാർ ഞാൻ പോകുന്നു മഹാദേവൻ പോകാനായി തിരിഞ്ഞു വാതിൽക്കലെത്തി. മഹാദേവൻ മഹാദേവൻ പിറകിലേക്കും തിരിഞ്ഞു നോക്കി. ശരത്ത് തൻ്റെ ചെയറിൽ നിന്നെഴുന്നേറ്റ് മഹാദേവൻ്റ അരികിലെത്തി. കമ്പനിയിലാണ് ഒഴിവില്ലാത്തത്. വീട്ടിലൊരു ഡ്രൈവറിൻ്റെ ഒഴിവുണ്ട്. രാവിലെ മോളെ സ്കൂളിലാക്കണം.വൈകുന്നേരം മോളെ സ്ക്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരണം പിന്നെ എനിക്കും ഒരു ഡ്രൈവറിൻ്റെ ആവശ്യമുണ്ട്. താൻ റെഡിയാണെങ്കിൽ തന്നെ ഞാനിപ്പോ തന്നെ അപ്പോയിൻ്റ് ചെയ്യുന്നു. റെഡിയാണ് സാർ എന്നാൽ ഇതാ എൻ്റെ കാറിൻ്റെ കീ ഐശ്വര്യമായ് താനിതങ്ങു വാങ്ങു ശരത്ത് ടേബിളിൽ പുറത്തിരുന്ന കാറിൻ്റെ കീ എടുത്ത് മഹാദേവൻ്റ കൈയിൽ കൊടുത്തു.

മഹാദേവൻ ആ കീ സ്വീകരിച്ചു. തനിക്ക് ഇവിടെ ആരെയെങ്കിലും പരിചയമുണ്ടോ താമസ സൗകര്യം എവിടെയാണ്. എനിക്ക് ആരേയും പരിചയമില്ല സാർ താമസിക്കാനായി ഒരിടം കണ്ടുപിടിക്കണം തത്കാലം താൻ ഒന്നും കണ്ടു പിടിക്കണ്ട എൻ്റെ വീടിൻ്റെ ഔട്ട് ഹൗസിൽ താമസിക്കാം. അതു വേണ്ട സാർ ഞാൻ മറ്റൊരു സ്ഥലം കണ്ടു പിടിക്കുന്നതു വരെ ഹോട്ടലിൽ റും എടുത്തോളാം. മഹാദേവാ എനിക്ക് എപ്പഴാ തൻ്റെ ആവശ്യം വരിക എന്നു പറയാൻ പറ്റില്ല. അതു കൊണ്ട് താനിപ്പോ ഞാൻ പറയുന്നത് കേട്ടാൽ മതി. ശരി എന്നാൽ താൻ പുറത്ത് വെയിറ്റ് ചെയ്യ് ആവശ്യം വരുമ്പോൾ ഞാൻ വിളിപ്പിച്ചോളാം. തനിക്കു ഫോൺ ഉണ്ടോ മഹാദേവാ ഇല്ല സാർ. ok പുറത്ത് പോയി വിശ്രമിക്ക് ഞാൻ വിളിക്കാം. മഹാദേവൻ പുറത്തു പോയി കമ്പനിയൊക്കെ ചുറ്റി കണ്ടു. വിശന്നപ്പോൾ കമ്പനിക്കടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഫോൺ ഉണ്ടായിരുന്നെങ്കിൽ റഷീദിനെ ഒന്നു വിളിക്കാമായിരുന്നു കേശവേട്ടൻ തന്ന പഴയ ഒരു ഫോണുണ്ടായിരുന്നു.പോരുമ്പോൾ അതും ലോറിയുടെ കൂടെ ഏൽപ്പിച്ചു.

മഹാദേവൻ പാൻ്റിൻ്റെ പോക്കറ്റ് തപ്പി നോക്കി. ATM കാർഡുണ്ട് അവശ്യത്തിന് പൈസ കൈയിലുണ്ട്. മഹാദേവൻ വെറുതെ റോഡിലൂടെ നടന്നു.അപ്പോഴാണ് ഒരു മൊബൈൽ കട മഹാദേവൻ്റെ കണ്ണിലുടക്കിയത്. ആ കട ലക്ഷ്യമാക്കി നടന്നു.കൈയിലുണ്ടായിരുന്ന കാശിന് ഒരു ഫോണും സിം കാർഡും വാങ്ങി. തിരിച്ച് കമ്പനിയിലെത്തി ശരത്ത് സാറിനേയും കാത്തിരുന്നു. 5 മണി ആയപ്പോൾ ശരത്ത് തൻ്റെ ക്യാമ്പിനു പുറത്തിറങ്ങി ശരത്തിനൊപ്പം പാലക്കൽ തറവാടിനു മുന്നിൽ വന്നു കാറു നിന്നു. കാറിൽ നിന്നിറങ്ങിയ ശരത്ത് മഹാദേവ നോട് പറഞ്ഞു ഇതാണ് എൻ്റെ വീട് പാലക്കൽ തറവാട് താൻ വാ ഭാര്യയേയും മോളെയും പരീചയപ്പെടാം ഇല്ല സാർ പിന്നീടൊരിക്കലവാം ഔട്ട് ഹൗസിൻ്റെ താക്കോൽ തന്നാൽ ഞാനങ്ങോട് പൊയ്ക്കോളാം എന്നാൽ താനിവിടെ നിൽക്ക് ഞാൻ തക്കോലുമെടുത്ത് ഉടൻ വരാം തക്കോലുമെടുത്ത് വന്ന ശരത്തിനു പിന്നാലെ മഹാദേവൻ നടന്നു. ഔട്ട് ഹൗസിൻ്റെ വാതിൽ തുറന്ന് ശരത്തിനൊപ്പം മഹാദേവനും അകത്തു കയറി.

ഒരാൾക്കു താമസിക്കാനുള്ള സൗകര്യമൊക്കെയുണ്ട് തനിക്കു ഇഷ്ടമായോ ഇവിടം ഇന്നലെ വരെ ഒരു ലോറിയിലായിരുന്നു എൻ്റെ താമസം ആ എനിക്ക് ഇവിടം സ്വർഗ്ഗമാണ് സാർ തനിക്ക് എത്ര വയസായി. അനാഥാലയത്തിലെ കണക്കനുസരിച്ച് 25 ആയി. കറക്ട് ആയി അറിയണമെങ്കിൽ എന്നെ പെറ്റിട്ടു കളഞ്ഞു പോയ ആ സ്ത്രിയോട് ചോദിക്കണം ങാ പിന്നെ ആ അനാഥാലയത്തിലെ സിസ്റ്റേഴസ് പറഞ്ഞത് ജനിച്ച അന്നു തന്നെ ആരോ അവിടെ കൊണ്ടു കൊടുത്തതാണന്നാ ശരി മഹാദേവാ താൻ റെസ്റ്റ്ടുക്ക് ഞാൻ പോകുന്നു. പിന്നെ അത്യാവശ്യമുള്ള സാധനങ്ങളെല്ലാം പുറത്തു പോയി വാങ്ങേണ്ടി വരും. ശരി സാർ. ശരത്ത് പോകാനായി പുറത്തേക്കിറങ്ങി മഹാദേവാ എനിക്കു നിന്നെ അറിയില്ല നീ നല്ലവനാണോ അല്ലാത്തവനാണോ എന്നൊന്നും അറിയില്ല നിന്നെ കണ്ടപ്പോൾ തോന്നി ചതിക്കില്ലന്ന് .നിന്നെ ഞാൻ വിശ്വസിച്ചോട്ടെ മഹാദേവാ ഒന്നു മിണ്ടാതെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു മഹാദേവൻ. എന്താ മഹാദേവൻ താൻ മറുപടി ഒന്നും പറഞ്ഞില്ല ഞാനിപ്പോ എന്താ പറയുക എന്നെ പറ്റി ഞാൻ തന്നെ പറയണോ നല്ലവനാണന്ന് അല്ലങ്കിൽ അലമ്പനാന്നെന്ന് സാറു തന്നെ കണ്ടു ബേധ്യപ്പെട്ടാ മതി അതല്ലേ സാർ നല്ലത്. എന്നാൽ ഞാനിറങ്ങുന്നു ശരത്ത് കണ്ണിൽ നിന്നു മറയന്നതു വരെ മഹാദേവൻ നോക്കി നിന്നു.

തിരിച്ച് വീടിനകത്തു കയറി വീടൊക്കെ ചുറ്റി കണ്ടു. കുളിച്ചിറങ്ങി അടുക്കളയിൽ കയറി നല്ലൊരു കട്ടനിട്ടു കുടിച്ചു. അപ്പോഴാണ് മഹാദേവൻ ആക്കാര്യം ഓർത്തത് കമ്പനി വക ലോറിയോ മറ്റ് ഏതെങ്കിലും വണ്ടിയുടെ ഡ്രൈവർ ആയിട്ടാകും ജോലി കിട്ടുക എന്നാണ് ഓർത്തത് കൊണ്ടുവന്നതെല്ലാം ലുങ്കിയും ഷർട്ടുമാണ്. ആകെയുള്ള നല്ലൊരു പാൻ്റും ഷർട്ടുമാണ് ഇന്ന് ഇട്ടു കൊണ്ടുവന്നത്. അതാകെ മുഷിഞ്ഞു ഇനീപ്പോ നാളെ സാറിനൊപ്പം എങ്ങനെ ഈ ഡ്രസ്സിൽ പോകും. പുറത്തൊന്നു പോകാം റഷീദിനെ ഒന്നു വിളിക്കണം. ഫോണെടുത്ത് റഷീദിനെ വിളിച്ചു ഉണ്ടായതെല്ലാം അവനോട് വിവരിച്ചു പറഞ്ഞു ഒരു പരിചയവും ഇല്ലാത്ത നിന്നെ അയാളുടെ ഔട്ട് ഹൗസിൽ താമസിപ്പിക്കണമെങ്കിൽ എന്തോ ചതി ഉണ്ടല്ലോ മച്ചാനേ നീ സൂക്ഷിക്കുന്നതു നല്ലതാ ശരിയെടാ ഞാൻ സൂക്ഷിച്ചോളാം ഫോൺ കട്ട് ചെയ്തു വെറുതെ കട്ടിലിൽ മലർന്നു കിടന്നു. ശരത്ത് സാർ നല്ലൊരു മനുഷ്യനാണന്നു തോന്നുന്നു അതയോ ഇനി റഷീദ് പറഞ്ഞതുപോലെ എന്തേലും പ്രശ്നമുണ്ടോ? എന്തായാലും വരുന്നിടത്തു വെച്ചു കാണാം. ഒരു പരിചയവും ഇല്ലാത്ത എന്നെ എന്തിനാണ് സാറു വിശ്വസിച്ചത്?....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story