ഗൗരി: ഭാഗം 8

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

പിറ്റേന്ന് രാവിലെ തന്നെ ശരത്ത് ഔട്ട് ഹൗസിൽ മഹാദേവൻ്റെ അടുത്തെത്തി. മഹാദേവൻ രാവിലത്തേക്കുള്ള ഉപ്പുമാവ് തയ്യാറാക്കുന്നതിൻ്റെ തിരക്കിലായിരുന്നു. അല്ല മഹാദേവാ ഉപ്പുമാവൊക്കെ ഉണ്ടാക്കാനറിയോ - നിനക്ക്. എൻ്റെ സാറേ ഞാൻ വളർന്നതു സാറിനെപ്പോലെ ഒരു കൊട്ടാരത്തിലല്ല വെറുമൊരു അനാഥാലയത്തിലാ ഞാൻ ചെയ്യാത്ത പണികളൊന്നുമില്ല അവിടെ. വിറക് വെട്ടണോ? പശൂനെ കറക്കണോ ഇനി പറമ്പു കിളയ്ക്കണോ എന്തിനും ഈ മഹാദേവൻ തയ്യാറാ ഞാൻ വെറുതെ ചോദിച്ചതാ മഹാദേവാ മഹാദേവൻ്റെ പുറത്തു തട്ടികൊണ്ട് ശരത്ത് പറഞ്ഞു. അയ്യോ സാറിന് വിഷമമായോ ഇല്ലടോ തന്നെ ഭക്ഷണം കഴിക്കാൻ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കാൻ വന്നതാ ഞാൻ i അതൊന്നും വേണ്ട സാറെ ഞാൻ സാറിൻ്റെ ഡ്രൈവറാ ആ പരിഗണന തന്നാൽ മതി എനിക്ക്. എന്നാൽ താൻ വേഗം ഭക്ഷണം കഴിച്ച് ഒരുങ്ങി വീട്ടിലേക്ക് വാ എനിക്ക് ഓഫീസിലും മോൾക്ക് സ്കൂളിലും പോകണം ശരി സാർ ഞാൻ ദാ ഇപ്പോ തന്നെ വരാം. രാവിലത്തെ ഭക്ഷണവും കഴിച്ച് ഇന്നലെ വാങ്ങിയ പുതിയ ഷർട്ടും ജീൻസും എടുത്തിട്ട് കണ്ണാടിയുടെ മുന്നിലൊന്നു നോക്കി. കൊള്ളാം നന്നായിട്ടുണ്ട് എന്ന് സ്വയം വിലയിരുത്തി മുടിയും ചീകി ഒതുക്കി .

ഇന്നു മുതൽ പുതിയൊരു ജോലിയിൽ പ്രവേശിക്കുകയാണ്. നല്ലതുമാത്രം വരുത്തണേ എന്നു പ്രാർത്ഥിച്ച് വാതിലും പൂട്ടി ഇറങ്ങി. ശരത്തിൻ്റെ വീടിനു മുന്നിലെത്തി കാറിൽ ചാരി നിന്നു മൊബൈൽ എടുത്ത് നോക്കി കൊണ്ട് നിന്നും റഷീദിനെ വിളിച്ചു നോക്കാം ഹലോ മച്ചാനെ റഷീദിൻ്റെ സ്വരം ഫോണിലൂടെ ഒഴുകിയെത്തി. ഹലോ റഷീദേ നിനക്കവിടെ സുഖമാണോ മച്ചാനെ ആ ശരത്ത് ആളെങ്ങനെ ഇന്ന് ആളെ കണ്ടോ.? രാവിലെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ അയാളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ എന്നിട്ട് നീ പോയോ ഞാനോ നിനക്കറിയില്ലേടാ എന്നെ ഞാനങ്ങനെ പോകുമോ. ങാ ഞാനിപ്പോ അങ്ങേരുടെ വീടിനു മുന്നിലുണ്ട്. എടാ ഈ ശരത്തെന്നു പറയുന്ന നിൻ്റെ സാറിന് എത്ര വയസു കാണും. കണ്ടിട്ട് അൻപതു വയസിനു മേലെ ഉണ്ടന്നാ തോന്നുന്നത്‌ അമ്പത്തിയഞ്ചോ അമ്പത്തിയാറോ അതിൽ കൂടുതൽ ഇല്ലന്നാ തോന്നുന്നത്. എന്താടാ നീയങ്ങനെ ചോദിച്ചത്. ചുമ്മ ചോദിച്ചതാടാ അറിയാൻ വേണ്ടി. എടാ സുധാകരേട്ടൻ എന്നെ അന്വേഷിച്ചാൽ എൻ്റെ നമ്പറു കൊടുത്തേക്കണേട്ടോടാ കൊടുക്കാം ഗൗരിയെ കണ്ടാൽ അവൾക്കും കൊടുത്തേക്കട്ടേ ടാ മച്ചാനേ അതിന് അവളെവിടെയുണ്ടന്ന്.

നിനക്കറിയോടാ എൻ്റെ പൊന്നു മച്ചാനെ ഞാൻ ചുമ്മ പറഞ്ഞതാണേ എടാ ഞാൻ പിന്നെ വിളിക്കാം ശരത്ത് സാറും മോളും വരുന്നുണ്ട്. മഹാദേവൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു. മഹാദേവാ ഇത് എൻ്റെ മോൾ മീനാക്ഷി പത്താം ക്ലാസ്സിൽ പഠിക്കുന്നു. മഹാദേവൻ മീനാക്ഷിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ചേട്ടൻ്റെ പേര് എന്താ മഹാദേവൻ മഹാദേവൻ ഡ്രൈവിംഗ് സീറ്റിലേക്കും മീനാക്ഷി മുൻസീറ്റിലും ശരത്ത് പിൻസീറ്റിലും കയറി. മഹാദേവൻ കാർ മുന്നോട്ടെടുത്തു. ആദ്യം മോളെ സ്കൂളിലും അതിനു ശേഷം ശരത്തിനെ ഓഫീസിലും എത്തിച്ചു. മഹാദേവൻ വെറുതെ ഫോണും നോക്കിയിരുന്ന സമയത്താണ് റഷീദിൻ്റെ നമ്പറിൽ നിന്നും കോൾ വന്നത്. ഹലോ മഹാദേവ ഞാൻ സുധാകരേട്ടൻ്റെ കൈയിൽ കൊടുക്കാം മോനേ മഹാദേവാ ഇതു ഞാനാ സുധാകരേട്ടൻ പറഞ്ഞോ സുധാകരേട്ടാ റഷീദ് എല്ലാം പറഞ്ഞു.നീ ഇവിടുന്ന് പോയത് എന്തായാലും നന്നായി നിനക്ക് സുഖമല്ലേടാ മോനെ ഗൗരി വിളിക്കുകയോ മറ്റോ ചെയ്തോ സുധാകരേട്ടാ വിളിച്ചാൽ എൻ്റെ അന്വേഷണം പറയണം.

ഗൗരി വിളിച്ചില്ല ഞാനൊരു നമ്പർ തരാം അതെൻ്റെ സഹോദരിയുടെ നമ്പറാണ് ആ നമ്പറിൽ വിളിച്ചാൽ ഗൗരിയോട് സംസാരിക്കാം. ഒരു മിനിറ്റ് സുധാകരേട്ടാ ങാ പറഞ്ഞോ സുധാകരേട്ടാ സുധാകരേട്ടൻ പറഞ്ഞു കൊടുത്ത നമ്പർ മഹാദേവൻ ഒരു പേപ്പറിൽ എഴുതിയെടുത്തു കോൾ അവസാനിപ്പിച്ച് മഹാദേവൻ ഫോൺ പോക്കറ്റിലിട്ടു. ദിവസങ്ങൾ കടന്നു പോയി മീനാക്ഷിയും ശരത്ത് സാറുമായി നല്ലൊരു ആത്മബന്ധം സ്ഥാപിച്ചെടുക്കാൻ മഹാദേവന് സാധിച്ചു എന്നാൽ ഒരിക്കൽ പോലും ഗായത്രിയെ നേരിട്ട് കണ്ടിട്ടില്ല മഹാദേവൻ അമ്മേ ആ മഹിയേട്ടനെ കാണാൻ എന്തു ഭംഗി ആണന്നറിയോ മീനാക്ഷി സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടയിൽ ഗായത്രിയോട് പറഞ്ഞു. ഏതു മഹിയേട്ടൻ നീ ആരുടെ കാര്യമാ ഈ പറയുന്നത്? നമ്മുടെ പുതിയ ഡ്രൈവറില്ലേമ്മേ ആ മഹാദേവൻ നീ ഡ്രൈവവറുടെ ഭംഗി, കാണാനാണോ സ്കൂളിൽ പോകുന്നത്. അതല്ലമ്മേ ആ ചേട്ടന് എന്തോ പ്രേത്യേകതയുണ്ട് നല്ല പെരുമാറ്റം കാണന്നും നല്ല ഭംഗി. എനിക്ക് ഒത്തിരി ഇഷ്ടായി മഹിയേട്ടനെ. അങ്ങനെ ഒരുപാട് ഇഷ്ടമൊന്നും വേണ്ട. അധികം അടുപ്പത്തിനൊന്നും പോകണ്ട ഇല്ലമ്മേ അങ്ങനെ അടുപ്പത്തിനൊന്നും വരുന്ന ആളല്ല മഹാദേവൻ ചേട്ടൻ. കൂടുതൽ വിശേഷങ്ങൾ പറയാൻ നിക്കാതെ വേഗം സ്കൂളിൽ പോകാൻ നോക്ക്.

ഒരു ദിവസം വൈകുന്നേരം മീനാക്ഷിയേയും വിളിച്ചു കൊണ്ടുവരികയാണ് മഹാദേവൻ. ഞാൻ ചേട്ടനെ മഹിയേട്ടാന്ന് വിളിച്ചോട്ടെ അല്ലങ്കിൽ ദേവേട്ടാന്ന് ഇപ്പോ എന്താ മീനാക്ഷിക്ക് ഇങ്ങനെ തോന്നാൻ അതുണ്ടല്ലോ ഈ മഹാദേവേട്ടാന്ന് വിളിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അങ്ങനെ വിളിക്കണ്ട ഇപ്പോ വിളിക്കുന്നതു പോലെ ചേട്ടാന്ന് വിളിച്ചാൽ പോരെ അത് വേണ്ട ഈ ചേട്ടാന്നുള്ള വിളി എനിക്കിഷ്ടമല്ല. എല്ലാവരേയും നമ്മൾ ചേട്ടാന്നല്ലേ വിളിക്കുന്നത് ഞാനു അതുപോലെയൊരു ചേട്ടനല്ലേ അല്ലാന്ന് എനിക്ക് തോന്നു വാ എനിക്ക് ഈ മഹിയേട്ടനെ ഒത്തിരി ഇഷട്മാ മീനാക്ഷി നീ എന്താ പറഞ്ഞേ എനിക്ക് ഈ മഹിയേട്ടനെ ഒത്തിരി ഇഷ്ടമാണ് ഏയ്യ് അതൊന്നും വേണ്ട ഞാൻ ശരത്ത് സാറിനോട് പറഞ്ഞു കൊടുക്കൂട്ടോ അച്ഛനോട് മഹിയേട്ടൻ പറയണ്ട ഞാൻ പറഞ്ഞുല്ലോ എനിക്ക് മഹിയേട്ടനെ ഒത്തിരി ഇഷ്ടാന്ന് അപ്പോ ശരത്ത് സാർ എന്തു പറഞ്ഞു. എന്തു പറയാൻ മഹിയേട്ടൻ പാവം ആണ് മഹിയേട്ടന് സ്നേഹിക്കാൻ ആരും ഇല്ല എന്നൊക്കെ പറഞ്ഞു - പിന്നെ മഹിയേട്ടൻ ഉദ്ദേശിക്കുന്ന ഇഷ്ടമല്ലാട്ടോ എനിക്ക്. ഏട്ടനില്ലാത്ത എനിക്ക് ഒരേട്ടനെ പോലെ ഇഷ്ടമാണന്നാ ഞാൻ പറഞ്ഞത്. ഹ ഹ മീനാക്ഷി എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ ഞാനോർത്തു... :..... എന്താ മഹിയേട്ടൻ ഓർത്തത് എനിക്ക് മഹിയേട്ടനോട് ലൗവ്വ് ആണന്നോ.

ഞാനങ്ങനെ ഒന്നും ഓർത്തില്ല. പിന്നെ എന്താ ഓർത്തത് ഞാൻ ഒന്നും ഓർത്തില്ലേ... .... മഹിയേട്ടൻ് ഓർഫൻ ആണല്ലേ ഇതൊക്കെ ആരാ മീനാക്ഷിയോട് പാഞ്ഞത് അച്ഛൻ. സത്യമാണോ മഹിയേട്ടാ സത്യമാണല്ലോ മീനാക്ഷി . എന്നാലെ ഇന്നു മുതൽ മഹിയേട്ടന് മീനൂട്ടി ഉണ്ടേ അത് ആരാ ഈ മീനൂട്ടി അതു ഞാനാ അച്ഛനും അമ്മയും അങ്ങനാ എന്നെ വിളിക്കുന്നത് മഹിയേട്ടനും ഇനി എന്നെ അങ്ങനെ വിളിച്ചാ മതി. മീനാക്ഷിയും മഹാദേവനും നല്ല കൂട്ടായി .മീനാക്ഷിക്ക് ഇപ്പോ എപ്പോഴും ഗായത്രിയോട് മഹിയേട്ടൻ്റെ കാര്യം പറയാനെ നേരമുള്ളു ശായത്രിക്ക് അതു കേൾക്കുന്നതേ കലി വരും മഹാദേവൻ കൊച്ചിയിലെത്തിയിട്ട് മാസം ഒന്നു കഴിഞ്ഞു. ഒരു ഞായറാഴ്ച വെറുതെ ഔട്ട് ഹൗസിലിരിക്കുമ്പോളാണ് ശരത്ത് അങ്ങോട് വന്നത് സാർ എന്തെങ്കിലും ആവശ്യമുണ്ടായിരുന്നെങ്കിൽ വിളിച്ചാൽ പോരായിരുന്നോ ഞാനങ്ങോട്ട് വന്നേനലോ ആവശ്യം ഒന്നും ഇല്ല.

താനവിടെ ഇരിക്ക് ശരത്ത് അവിടെ കിടന്ന സെറ്റിയിലേക്കിരുന്നു. മഹാദേവനേയും പിടിച്ച് അടുത്തിരുത്തി. എൻ്റെ മീനുട്ടിക്ക് തന്നെയങ്ങ് വല്ലാതെ ബോധിച്ചൂട്ടോ. ആരേയും അങ്ങനെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലല്ല മീനൂട്ടി. പാവമാടോ എൻ്റെ മോള് കൂട്ടിന് ആരുമില്ലാതെ ഒറ്റക്ക്അല്ലേ വളർന്നത്‌ മീനൂട്ടിയുടെ അമ്മ വീട്ടിൽ ഇല്ലേ ഞാൻ വന്നിട്ട് ഇതുവരെ കട്ടിട്ടില്ല സാറിൻ്റെ ഭാര്യയെ അതൊക്കെക്ക ഒരു കഥയാണടോ അവൾ വീട്ടിലുണ്ട് അവൾ ആ വീടിനു വെളിയിൽ ഇറങ്ങാറില്ല. അതെന്താണ് സാർ. ഞാൻ പറയാം തനിക്കു സമയമുണ്ടോ കേൾക്കാൻ . സാറ് പറഞ്ഞോ. എനിക്ക് തിരക്കൊന്നുമില്ല. ശരത്ത് കഥ പറയാൻ തുടങ്ങി....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story