ഗൗരി: ഭാഗം 9

gauri sneha

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

സാർ പറഞ്ഞോ ഞാൻ കേൾക്കാം കഥ കേൾക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. നല്ല പ്രായത്തിൽ കഥ കേൾക്കാനുള്ള യോഗം ഉണ്ടായിട്ടില്ല താൻ ഒരു തമാശക്കാരനാണന്നു തോന്നുന്നല്ലോ? ഹ ഹ സാറ് മാത്രമേ ഇതു പറയു ബാക്കി എല്ലാവർക്കും ഞാനൊരു ഗുണ്ടയാണ് ഗുണ്ടയോ അതെ ഗുണ്ട മഹാദേവൻ എന്നാണ് എൻ്റെ നാട്ടിൽ എന്നെ അറിയപ്പെടുന്നത്. അതൊരു കഥയാ അതു പിന്നെ പറയാം ആദ്യം സാർ സാറിൻ്റെ കഥ പറ കഥയൊന്നും അല്ല മഹാദേവാ താൻ ചോദിച്ചില്ലേ എൻ്റെ ഭാര്യയെ താനിതുവരെ പുറത്ത് കണ്ടിട്ടില്ലന്ന് . അതെ സാർ മേഡത്തിനെ ഇതുവരെ പുറത്ത് കണ്ടിട്ടില്ല അതുകൊണ്ടാ ഞാൻ ചോദിച്ചത് ബിസിനസ്സിൽ അത്ഭുതം സൃഷ്ടിച്ച കൃഷ്ണൻ്റേയും ജയന്തിയുടെയും ഒരേ ഒരു മകളാണ് ഗായത്രി ദേവി. പഠിക്കാൻ സമർത്ഥ ആയിരുന്ന ഗായത്രിയുടെ കോളേജ് പഠനം പട്ടണത്തിലെ കോളേജിലായിരുന്നു. കോളേജ് പഠനത്തിനിടയിലാണ് കൂടെ പഠിച്ച ഒരു ദരിദ്രവാസി പയ്യനുമായി പ്രണയത്തിലാകുന്നതും ഗർഭിണി ആകുന്നതും. ഇതറിഞ്ഞ കൃഷ്ണനമ്മാവൻ ഗായത്രിയുമായി ആ നാടുവിട്ട് ഈ നാട്ടിലെത്തുകയും ചെയ്തു.

അന്ന് കൃഷ്ണനമ്മാവൻ്റെ എല്ലാ കാര്യവും അറിയാവുന്നത് കമ്പനി മാനേജരായിരുന്ന എൻ്റെ അച്ഛനായിരുന്നു. മകളെ മറ്റൊരു നാട്ടിലേക്ക് മാറ്റി അവിടെ വെച്ച് പ്രസവം നടത്തി കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിലേക്ക് മാറ്റാനായിരുന്നു അമ്മാവൻ്റെ തീരുമാനം എന്നാൽ ആ കുട്ടി ജനിച്ചപ്പോ തന്നെ മരിച്ചു പോയി.എന്നാൽ അമ്മാവൻ്റെ ഉദ്ദേശങ്ങളൊന്നും അറിയാത്ത ഗായത്രി കുഞ്ഞിൻ്റെ മരണം അറിഞ്ഞ ആ നിമിഷം തകർന്നു പോയി. അന്നു മനോനില തെറ്റിയ ഗായത്രിയെ നീണ്ട കാലത്തെ ചികിത്സക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചത്. സാധാരണ ജീവിതത്തിലേക്ക് ഗായത്രി തിരിച്ചു വന്നെങ്കിലും ഗായത്രി മറ്റൊരു വിവാഹത്തിന് തയ്യാറല്ലായിരുന്നു. കൃഷ്ണമ്മാവൻ്റെ സങ്കടം കണ്ട് എൻ്റെ അച്ഛനാണ് കൃഷ്ണനമ്മാവനോട് ഞാനും ഗായത്രിയും തമ്മിലുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ചത് കൃഷ്ണമ്മാവൻ എതിരൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിന് സമ്മതിക്കാതെ ഇരുന്ന ഗായത്രിയെ ആത്മഹത്യ ഭീക്ഷണി മുഴക്കിയാണ് അമ്മാവൻ സമ്മതിപ്പിച്ചത്.

ഈ സമയം ഞാനും മറ്റൊരു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു. കൃഷ്ണനമ്മാവൻ്റെ കമ്പനിയിലെ ജോലിക്കാരിയായിരുന്നു ആ കുട്ടി .അവളും ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. വീട്ടിലെ പട്ടിണിയിൽ നിന്നും കഷ്ടപാടിൽ നിന്നും സഹോദരങ്ങളെ രക്ഷിക്കാനും അച്ഛനൊരു കൈ താങ്ങായി മാറാനും വേണ്ടി തൊഴിലന്വേഷിച്ചു വന്നതായിരുന്നു അവൾ. നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു ഗ്രാമീണ സുന്ദരി. കമ്പനിയിലെ എല്ലാ ചെറുപ്പക്കാരും നോട്ടമിട്ടിട്ടും ആരുടെയും നോട്ടത്തിൽ വീഴാതെ ഇരുന്നവളെ ഞാൻ സ്വന്തമാക്കി. അവളുടെ പ്രശ്നങ്ങൾ എൻ്റേതുമായി കണ്ട് ഞാനവളെ പ്രണയിച്ചു. കൃഷ്ണനമ്മാവന് കുറെ കമ്പിനികൾ ഉണ്ടായിരുന്നു. അതിലൊരു കമ്പനിയിലെ സൂപ്പർവൈസർ ആയിരുന്നു ഞാൻ. ആ കമ്പനിയിലെ ഒരു തൊഴിലാളി ആയിരുന്നു അവൾ എന്നെ വിശ്വാസമായതുകൊണ്ട് കൃഷ്ണനമ്മാവനും അച്ഛനും ആ കമ്പനിയിലേക്ക് വരവ് കുറവായിരുന്നു.അതു കൊണ്ടു തന്നെ ആരും ഞങ്ങളുടെ പ്രണയം അറിഞ്ഞില്ല കമ്പിനിക്കടുത്തുള്ള അമ്പലത്തിൽ പോയി പരസ്പരം മാലയിട്ട് ഇരു വീട്ടുകാരും അറിയാതെ ഞങ്ങളൊരു വാടകവീടെടുത്ത് താമസം തുടങ്ങി.

മാസത്തിലൊരിക്കൽ അവൾ അവളുടെ വീട്ടിൽ പോകും. പിറ്റേന്നു തന്നെ തിരിച്ചെത്തുമായിരുന്നു. ഒരു ദിവസം വീട്ടിൽ പോയ അവൾ ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഈ സമയത്ത് ആരോ പറഞ്ഞ് ഞങ്ങളുടെ കാര്യം എൻ്റെ വീട്ടിൽ അറിഞ്ഞു. അന്നെനിക്ക് 27 വയസുണ്ടെങ്കിലും അച്ഛനെ ധിക്കരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അന്ന് ഞാൻ അച്ഛനൊപ്പം ഞങ്ങളുടെ നാട്ടിലേക്കു പോയി - ഒരിക്കൽ ഒരു സുഹൃത്തിനെ കണ്ടപ്പോൾ അവൾ എന്നെ അന്വേഷിച്ച് അവിടെ വന്ന് ച്ചെന്നന്നറിഞ്ഞു. ഇതറിഞ്ഞ് ഞാൻ അവളെ അന്വേഷിച്ച് അവളുടെ നാട്ടിലെത്തിയെങ്കിലും അവളെ കണ്ടെത്താൻ സാധിച്ചില്ല അവളുടെ അച്ഛൻ മരിച്ചെന്നും അതിനു ശേഷം അവളും സഹോദരങ്ങളും ആ നാട് വിട്ടു പോയി എന്നറിഞ്ഞു അങ്ങനെ ആ അദ്ധ്യായം അടഞ്ഞു.അങ്ങനെ ഇരിക്കുമ്പോളാണ് ഗായത്രിയുമായുള്ള വിവാഹത്തിന് അച്ഛൻ കൃഷ്ണനമ്മാവന് വാക്കു കൊടുക്കുന്നത്. അങ്ങനെ ആ വിവാഹം നടന്നു. ഗായത്രി ഇപ്പോഴും ആ പഴയ കാര്യങ്ങളൊന്നും മറന്നിട്ടില്ല മാനസികമായും ഇന്നും അവളെൻ്റെ ഭാര്യ ആയിട്ടില്ല. പഴയതെല്ലാം മറന്ന് ഞാൻ നല്ലൊരു ഭർത്താവാകാൻ ശ്രമിച്ചു. പക്ഷേ അവളിന്നും ആ മരിച്ചു പോയ കുഞ്ഞിനേയും ഓർത്തിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് മീനൂട്ടി ജനിച്ചത്. മീനൂട്ടിയുടെ ജനനത്തോടെ ഗായത്രിയിൽ ഒരു മാറ്റം ഉണ്ടാവും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ നിരാശ ആയിരുന്നു ഫലം. 9 വർഷം മുൻപ് കൃഷണനമ്മാവൻ മരിച്ചു മരിക്കും മുൻപ് സ്വത്തുക്കളെല്ലാം മീനാക്ഷിയുടെയും ഗായത്രിയുടെയും പേരിൽ എഴുതി വെച്ചു. ജീവിക്കാൻ ആവശ്യത്തിലേറെ പണമുണ്ട് പക്ഷേ സന്തോഷവും സമാധാനവുമായിട്ടൊരു കുടുംബ ജീവിതം ഉണ്ടായിട്ടില്ല. അവളുടെ ശാപം ആയിരിക്കും മീനൂട്ടി അവളാണ് എൻ്റെ സന്തോഷം പക്ഷേ ഗായത്രി മോളുടെ ഒരു കാര്യത്തിൽ പോലും ശ്രദ്ധിക്കാറില്ല അതിൻ്റെ സങ്കടമുണ്ട് എൻ്റെ മോൾക്ക്. മോളെ സ്നേഹിക്കാനോ ചേർത്തൊന്നു പിടിക്കാനോ ഒന്നും ഗായത്രിക്ക് താത്പര്യമില്ല ഈ വയസനാം കാലത്ത് എനിക്കൊരാഗ്രഹം മഹാദേവാ നടക്കുമോന്നറിയില്ല എന്താണ് സാറിൻ്റെ ആഗ്രഹം. മരിക്കും മുൻപ് ഒരിക്കലെങ്കിലും അവളെ ഒന്നു കാണണം എൻ്റെ .......... യെ എന്നെ വിശ്വസിച്ച് എൻ്റെയൊപ്പം ജീവിതം ആരഭിച്ചഎൻ്റെ...... അവളിപ്പോ എവിടെയുണ്ടന്ന് കണ്ടു പിടിക്കാൻ തനെന്നെ സഹായിക്കാമോ.? ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story