ഗൗരിനന്ദനം: ഭാഗം 10

gaurinanthanam

രചന: വിജിലാൽ

നാളെയാണ് ഫ്രഷെഡ് ഡേ അതിനു വേണ്ട കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്തു ഞാൻ കോളജിൽ നിന്നു നേരെ വീട്ടിലേക്ക് വിട്ടു വീട്ടിൽ ചെന്നപ്പോൾ എന്നെയും കാത്തു പാറു നിൽക്കുന്നുണ്ടായിരുന്നു ഇന്ന് എന്റെ മോൻ ഭയങ്കര ഹാപ്പി ആണല്ലോ എന്താടാ കാര്യം അതു വേറെ ഒന്നും അല്ല പാറു ഇന്ന് നിങ്ങളുടെ മരുമകൾ എനിക്ക് ഒരു അടർ സമ്മാനം തന്നു അതു എന്താ അത് അത് ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള വിഷയം ആണ് ഇനി ഞാൻ അതു പറഞ്ഞു എന്ന് ഇരിക്കട്ടെ പിന്നെ അവൾ ഈ വീട്ടിലേക്ക് വന്നു കഴിഞ്ഞു പാറു അതും പറഞ്ഞു അവളെ എങ്ങാനും കളിയാക്കി അതു മതി ഇല്ലാട അവൾ എന്റെ മോളല്ലേ

ഞാൻ അവളെ കളിയാക്കാൻ ഒന്നും പോകില്ല ആ അങ്ങനെയാണ് എങ്കിൽ പറഞ്ഞു തരാം അതു എന്താന്ന് വെച്ചാൽ ഇല്ലേ പാറു അയ്യോടാ ഇതു ഞാൻ പറഞ്ഞു തന്നിട്ട് വേണം അവൾ എന്നെ റൂമിൽ നിന്നു ചവിട്ടി പുറത്താക്കാൻ ആര് ആരെ റൂമിൽ നിന്ന് ചവിട്ടി പുറത്താക്കുന്ന കാര്യമാ പാറു ഇവൻ പറയുന്നത് അച്ഛൻ 😳 പാറു അച്ഛൻ എപ്പോൾ വന്നു ഞാൻ വന്നിട്ടു നാല്പതിരണ്ടു കൊല്ലം കഴിഞ്ഞു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അച്ഛാ ഞാൻ അത് അല്ല ഉദ്ദേശിച്ചത് അച്ഛൻ ബിസനസ് ട്രിപ്പ് ഒക്കെ കഴിഞ്ഞു എപ്പോൾ വന്നു എന്നാ ഇതായിരുന്നോ എന്റെ മോൻ ഉദ്ദേശിച്ചത് ചോദിക്കുമ്പോൾ തെളിച്ചു ചോദിക്കണ്ടേ എന്നാൽ അല്ലേ അതിന് ശെരിയായ ഉത്തരം തരാൻ പറ്റു.....

അതൊക്കെ പോട്ടെഎന്റെ മോൻ ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല ആര് ആരെ ബെഡ് റൂമിൽ നിന്ന് പുറത്താക്കുന്ന കാര്യം ആണ് പറഞ്ഞത്.... അച്ഛൻ വീണ്ടും ആ ചോദ്യം ചോദിച്ചതും ഒരു സഹായത്തിനായി ഞാൻ പാറുവിനെ നോക്കി അപ്പോൾ ഉണ്ട് കൈ പൊത്തിപ്പിടിച്ചു ചിരിക്കുന്നു അത് പിന്നെ അച്ഛാ ഇത്രേം ദിവസത്ര ബിസിനസ്സ് ട്രിപ്പിന് ശേഷം ഇന്നല്ലെ അച്ഛൻ വന്നത് അതുകൊണ്ട് ചിലപ്പോ പാറു ഇന്ന് റൂമിൽ നിന്ന് പുറത്താക്കിയാൽ ഒറ്റക്ക് കിടക്കേണ്ട എന്റെ റൂമിലേക്ക്‌ വന്നാൽ അവിടെ ഒരു ദിവസത്തെക്ക്‌ എനിക്ക് കുഴപ്പം ഇല്ല എന്ന് പറയുകയായിരുന്നു.... അല്ലെ പാറു.....

ഞാൻ കുറച്ചു കരുണ പൂർവം പാറുവിനെഒന്ന് നോക്കി എന്റെ അവസ്‌ഥ മനസിലായത് കൊണ്ടാണോ എന്ന് അറിയില്ല പാറു അച്ഛനെയും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി..... ഞാൻ റൂമിലേക്ക് പോയി ഫ്രഷായി താഴേക്ക് പോകണം എന്ന് ഉണ്ട് പോകണ്ട എന്നും ഉണ്ട് പക്ഷെ എന്തു ചെയ്യാം എന്റെ വയറിന്റെ കരച്ചിൽ കേട്ട് അവസാനം ഞാൻ താഴേക്ക് പോകാൻ തന്നെ തീരുമാനിച്ചു ബാക്കിയെല്ലാം വരുന്നിടത് വെച്ച് കാണാൻ തീരുമാനിച്ചു ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയാണ് കൂട്ടുകാരെ.... പാറു..... ഉം....... എടി പാറുകുട്ടി...... അവൻ എന്റെയും കൂടെ മോൻ അല്ലെടി.....

നിങ്ങൾക്ക് അതിൽ എന്താ ഇപ്പോൾ ഒരു സംശയം അല്ല ഇവിടെ ഞാൻ അറിയാതെ പലതും ചീഞ്ഞുനാറുന്നുണ്ട് ശെരിയ നിങ്ങൾ ഇരിക്കുന്നിടത്ത് ഇന്നലെ ഞാൻ കൊണ്ടു വന്നു വെച്ച പച്ചക്കറിയുടെ വെസ്റ്റ് ഇരിക്കുന്നുണ്ട് അതാ നാറുന്നത് ഞാൻ നമ്മുടെ മോന്റെ കാര്യം ആണ് പറഞ്ഞത് പാറു ഓ അതായിരുന്നോ ഞാൻ കരുതി ഈ പച്ചക്കറിയുടെ കാര്യം ആണെന്ന് പാറു എന്താ കാര്യം അത് എന്നോട് കുടി പറ ഇതും പറഞ്ഞു ശിവന്റെ കൈകൾ പാറുവിന്റെ വയറിന് പുറത്തു കൂടി ഓടി നടക്കാൻ തുടങ്ങി വിരലുകൾ ഓടി നടക്കാൻ തുടങ്ങിയതും പാറു ശിവനിൽ നിന്നും തെന്നി മാറാൻ ശ്രെമിച്ചു

പക്ഷെ അതൊന്നും വക വെക്കാതെ പാറുവിനെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് നിർത്തി പാറുവിന്റെ പിൻകഴുത്തിലെ മറുകിൽ ശിവൻ ചുണ്ടുകൾ അമർത്തി ചുംബിച്ചു ഇവിടെ ഞാൻ വന്ന് ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞു പാറു......എനിക്ക് വിശക്കുന്നു....ആ വന്നല്ലോ തലവും ആയി ഇത് ആരു അച്ഛനോ അച്ഛൻ ഇത് എപ്പൊ വന്നു പാവം എന്റെ മോൻ നേരത്തെ ഞാൻ ചോദിച്ച കാര്യങ്ങൾ ഇനി ചോദിക്കതെ ഇരിക്കാനുള്ള നിന്റെ ഈ അഭിനയം കൊള്ളാം നിനക്ക് സിനിമയിൽ ഒന്ന് നോക്കിക്കൂടെ ഓ....അതുവേണ്ട ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയാൽ എന്തായാലും എനിക്ക് അവസരം കിട്ടും

പിന്നെ പോകാത്തത് അത് എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ ആയി ജീവിക്കാൻ ആണ് ആഗ്രഹം അതുകൊണ്ടു മാത്രം എനിക്ക് മേലേടത്തെ ശിവനാദിന്റെ മോൻ ആണ് എന്ന് അറിയപ്പെടാൻ ആണ് ഇഷ്ട്ടം, അല്ലാതെ ആ പോകുന്നത് ആക്ടർ നന്ദന്റെ അച്ഛനും അമ്മയും ആണ് എന്ന് കേൾക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല അപ്പോൾ അങ്ങനെ ആണ് കാര്യം ശെരി ഡാ പതുക്കെ തിന്നാൽ മതി ആരും കൊണ്ടുപോകില്ല 😁എനിക്ക് ഒരുപാട് പഠിക്കാനുണ്ട് അല്ലെ പാറു അതുകൊണ്ട് പെട്ടന്ന് കഴിച്ചു പോയി കിടന്ന് ഉറങ്ങാം എന്ന തീരുമാനിച്ചു അപ്പോൾ പഠിക്കുന്നില്ലേ

ആ ഉണ്ട് രാവിലെ എഴുന്നേക്കാൻ ഇപ്പോൾ നേരത്തെ ഉറങ്ങേണ്ടേ അതാ ഞാൻ ഉം.....ഉം.... പാറുവിന് കാര്യം മനസിലായത്കൊണ്ട് എന്നെ ഇട്ട് ആക്കി ഒന്ന് മൂളി ഞാൻ ഒരു ചിരിയും പാസ്സാക്കി നേരെ റൂമിലേക്ക് പോയി ഡ്രെസ്സും മാറി താഴെ ചെന്നപ്പോൾ പാറു എന്തോ ആലോചിച്ചു നിക്കുന്നതാണ് കണ്ടത് ഹാലോ മേടം എന്താ ഈ പാതിരാത്രിക്ക് ഇത്ര കാര്യം ആയി ആലോചിക്കാൻ ഞാൻ എന്റെ ക്രൈം പാർട്ണറെ കുറിച്ചു ആലോജിച്ചതാ ഇല്ല വേറെ ഒന്നും ഇല്ല അവന്റെ കാര്യം എന്റെ ചെക്കാനോട് പറഞ്ഞാലോ എന്ന 🤔 എന്റെ പൊന്നു പാർട്ണർ അല്ലെ 😘 അച്ഛനോട് പറയരുത് പ്ലീസ്... പ്ലീസ് അല്ല നിന്റെ രാത്രിയിലുള്ള കറക്കം എന്റെ ചെക്കനും കൂടി ഒന്നു അറിയട്ടെ നേരത്തും കാലത്തും ഉള്ള ഒരു മോനെ കെട്ടിച്ചു

എങ്കിൽ ഇപ്പൊ രണ്ടും മൂന്നു പേരകുട്ടികളെ കളിപ്പിക്കേണ്ട നേരത്ത ഇവിടെ രണ്ടിന്റെയും റൊമാൻസ് പാറു ഞാൻ പോട്ടെ ബൈ പാറുവിനോട് യാത്ര പറഞ്ഞു ഞാൻ എന്റെ ബുള്ളറ്റും എടുത്തു അവനെ തള്ളി പുറത്തു കൊണ്ടുവന്നു അത് വേറെ ഒന്നും കൊണ്ടല്ല അവനെ സ്റ്റാർട്ട് ചെയ്താൽ ഉറപ്പായിട്ടും എന്റെ അച്ഛനും എന്റെ കൂടെ വരും ഇവനെ എടുക്കുന്നത് തന്നെ അച്ഛന്റെ കൂടെ നൈറ്റ് റൈഡിന് പോകാൻ വേണ്ടിയാണ് പിന്നെ ഇപ്പോൾ എന്റെ പെണ്ണിനെ കാണാൻ വേണ്ടിയും ആ കാന്താരിയെ കണ്ട ആദ്യ ദിവസം തന്നെ എന്റെ പെണ്ണായി മനസുകൊണ്ട് താലി ചാർത്തിയതാ ഞാൻ ഈ ഭൂമിയിലെ എന്തിനെക്കാളും ഇപ്പോൾ നന്ദൻ സ്നേഹിക്കുന്നുണ്ട് അവന്റെ ഗൗരിയെ ഓരോന്ന് ആലോജിച്ച് അവളുടെ വീട് എത്തിയത്

അറിഞ്ഞില്ല എന്റെ ബുള്ളറ്റിനേ ആരുടെയും ശ്രദ്ധ പെട്ടന്ന് ചെല്ലാത്ത ഒരിടത്തു വെച്ചു എന്നിട്ട് അന്ന് വന്നത് പോലെതന്നെ മതിൽ ചാടി കടന്ന് പരിചയം ഉള്ളത് കൊണ്ട് അധികം കഷ്ടപെടാതെ ഒരുവിധം അവളുടെ മുറിയുടെ അകത്തുകയറി പക്ഷെ ഇവിടെ എങ്ങും പെണ്ണിന്റെ പൊടി പോലും കാണാൻ ഉണ്ടായിരുന്നില്ല താഴെ ആരുടെയൊക്കെയോ ശബ്‌ദം കേട്ടു അവളുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി എന്നിട്ട് ആരുടെയും ശ്രെദ്ധാ കിട്ടാത്ത ഒരു തൂണിന്റെ പുറകിൽ പോയിനിന്നു ഇവിടെ നിന്നാൽ താഴെ ഉള്ള എല്ലാവരെയും എനിക്ക് വ്യക്തമായി കാണാൻ കഴിയും പക്ഷെ അവർക്ക് എന്നെ കാണാൻ കഴിയില്ല

ഞാൻ അവിടെ നിന്ന് എന്റെ പെണ്ണിനെയും നോക്കി നിക്കുമ്പോളാണ് അവളോട്‌ ഒരു ചെറുപ്പക്കാരൻ കോളേജ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചതും അവളുടെ അമ്മയും ചേട്ടനും ചിരിക്കാൻ തുടങ്ങി എന്റെ പെണ്ണ് രണ്ടുപേരെയും അവളുടെ ഉണ്ടകണ്ണ് മിഴിച്ചു കാണിച്ചു നോക്കുന്നുണ്ട് പക്ഷെ അവർ ചിരിനിർത്താതെ അവളെ നോക്കി കൈ പൊത്തിപ്പിടിച്ചു ചിരിക്കുന്നുണ്ട് ഇതിൽ നിന്നും ഒരു കാര്യം മനസിലായി

അവൾ ഇന്ന് കോളേജിൽ നടന്ന കാര്യം വീട്ടിൽ വന്ന് പറഞ്ഞിട്ടുണ്ട് അതാണ് ഇങ്ങനെ ഉള്ള ഒരു റീയാക്ഷൻ അവരുടെ ചിരി കണ്ടിട്ട് ബാക്കി ഉള്ളവർ എന്താ കാര്യം എന്നൊക്കെ തിരക്കുന്നുണ്ട് എങ്കിലും ആരും ഒന്നും പറയാതെ നിക്കുവാ അവസാനം പെണ്ണ് വാ തുറന്നു ഗൗരി ആ തെണ്ടി കിരൺ അവന് ഇപ്പോൾ എന്റെ കോളജ് എങ്ങനെ ഉണ്ടെന്ന് അറിയണം അവൻ അത് ചോദിച്ചതും ഇവിടെ രണ്ടും മുട്ടൻ ചിരി ഞാൻ നോക്കിയപ്പോൾ ഒരുത്തൻ കൈ വായിൽവെച്ചു പൊത്തിപിടിച്ചു ചിരിക്കുന്നു

അതും കൂടെ ആയപ്പോൾ ബാക്കി ഉള്ള മൂന്നിനും കാര്യം അറിഞ്ഞേ പറ്റുപോലും ഇനിയും ഞാൻ മൗനം പാലിച്ചാൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വാ തുറക്കാൻ അങ്ങു തീരുമാനിച്ചു നിങ്ങൾക്ക് ഇപ്പൊ എന്താ അറിയേണ്ടത് എന്റെ കോളേജിൽ നടന്ന കാര്യം അല്ലെ ഞാൻ പറഞ്ഞു തരാം അങ്ങനെ പറയാൻ മാത്രം ഒന്നും ഉണ്ടായില്ല സ്റ്റുഡന്റസിനെ എല്ലാവരെയും പരിജയപ്പെട്ടൂ വരുന്നതെയുള്ളൂ ടൈം ഉണ്ടല്ലോ പരിജയപ്പെടാം പിന്നെ എന്തൊക്കെയാ ഉണ്ടായത് നീ ആ കോളേജിൽ പോയതുകൊണ്ട ഇല്ലെങ്കിൽ ചോദിക്കില്ലായിരുന്നു

കിച്ചു അതിനുള്ള മറുപടി ഞാൻ പറഞ്ഞു തരാം വേണ്ട ഞാൻ അല്ലെ കോളേജിൽ പോയത് അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞോളാം വിച്ചു ഇതിൽ ഇടപെടണ്ട എന്നാ നല്ല കുട്ടിയായി ഇന്ന് കോളേജിൽ ഉണ്ടായത് എന്താണെന്ന് പറ അത് കിരാ എന്താന്ന് വെച്ചാൽ നമ്മുടെ ദിലു ഇല്ലേ അവൾ തിരിച്ചു വന്നു ഞങ്ങൾ കരുതിയത് പോലെയെ അല്ല റിതു അവൾ ഒരു പാവം കുട്ടിയ പിന്നെ ആ മെഹറൂഫ് അവൻ ശെരിയല്ല അവൻ ആണ് RK😠

ആഷു പറയുന്നത് ആർഷിക്ക് ഒന്ന് കേട്ടാൽ എന്താ കുഴപ്പം 😏 ബട് ഇതൊന്നും അല്ല ഇവിടത്തെ പ്രധാന പ്രശ്നം ദിലു വീണ്ടും മുങ്ങി ആരു മുങ്ങി ആരാ ഈ ദിലു ആരാ ഈ റിതു ഇവരൊക്കെ ആരാ🤔 ആദിൽ സാഹിബ് കരീമിന്റെ മകളും DCP*അഫ്‌സിയാൻ അഹമ്മദിന്റെ* വൈഫും നാസിഫിന്റെ ഇഷ്ട്ടിയുമാണ് ദിലു എന്ന ആദിലാ ഇഷ ഇവളുടെ ഇരട്ട സഹോദരി ആണ് റിതു ആണ് റിതുവ zain ഇനി നമ്മുടെ ദിലുവിന്റെ ബ്രോ ആണ് ആർഷിക്ക് ആദിൽ സാഹിബ് അവന്റെ വൈഫ് ആണ് അഷ്മിദ ഷെറിൻ എന്നാ ആഷു...... അല്ല ഗൗരി ഇവരെയൊക്കെ നിനക്ക് എങ്ങനെ അറിയാം ഓ........

അത് നമ്മുടെ മുബി ഷേർചാറ്റിലെ മുബഷിറ MSKH ന്റെ നീയില്ല ജീവിതം2 അതിലെ കഥാപാത്രങ്ങളുടെ കാര്യം ആണ് ഞാൻ ഇന്ന് കോളേജിൽ പറഞ്ഞത് ആആ...... എന്താവുമോ എന്തോ....🤔 ഇതിനാണോ നീയും ഇവളുംകൂടി നിന്ന് ചിരിച്ചത് ഞാൻ കരുതി ഇവളെ തള്ളക്കാൻ പറ്റിയ ആരെങ്കിലും ഇവളുടെ കോളേജിൽ ഉണ്ട് എന്ന് അത് അച്ഛാ....... ആ തെണ്ടി വിച്ചു ഡോക്ടറോട് കാര്യങ്ങൾ പറയാൻ തുടങ്ങും എന്ന് ആയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല വിളിച്ചു കൃഷ്ണനെ...... എന്റെ കൃഷ്ണ..... നീ തന്നെ തുണ.... പാവം അല്ലെ നമ്മുടെ അപ്പു അവൻ മൂന്ന് വർഷമായി കാത്തിരിക്കുന്നത് നമ്മുടെ ദിലുവിന് വേണ്ടിയാണ് നീ കാക്കണേ കൃഷ്ണാ...... കൃഷ്ണാ.... കൃഷ്ണാ...... മുകുന്ദാ....... ജനാർദ്ദന....... കൃഷ്ണ........ ഗോവിന്ദ....... നാരായണ ഹരേ.......

ഞാൻ വിച്ചുവിനെ നോക്കി പാടാൻ തുടങ്ങിയതും അവൻ ഒന്ന് ഞെട്ടിയിട്ട് എന്നെ ദയാനിയമായീ ഒന്നു നോക്കി അപ്പോൾ ആ കിച്ചു എനിക്കിട്ട് അടുത്ത പാരാ വെച്ചത്..... അല്ല ഗൗരി നീ ശിവനെ വിട്ട് കൃഷ്ണനെ പിടിച്ചോ എന്തു പറ്റി....... എടി പൊട്ടി കൃഷ്ണനെ പിടിച്ചിട്ട് ഒരു കാര്യവും ഇല്ല അങ്ങേർക്ക് ഉള്ളത് അയ്യായിരത്തി എട്ടും പെണ്ണുങ്ങൾ ആണ് അതിൽ ഒന്നിനെ കിട്ടിയിട്ട് നിനക്ക് എന്ത് ചെയ്യാനാ പകരം ഞങ്ങൾ ബോയ്‌സ് ആയിരുന്നു എങ്കിൽ അതിൽ നിന്ന് ഒന്നിനെ എങ്കിൽ കിട്ടും.... എടാ വിച്ചു.... നിങ്ങൾ എന്തിനാ ചിരിച്ചത് എന്ന് പറ......

വിച്ചുവേട്ടൻ അങ്ങനെ ചോദിച്ചതും വിച്ചു എന്നെ ഒന്ന് നോക്കി ഞാൻ ടേബിളിന്റെ അടിയിലൂടെ ഓപ്പോസിറ്റ് ഇരിക്കുന്ന വിച്ചുവിന്റെ കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു ചെക്കൻ എന്റെ ചവിട്ടിന്റെ വേദന കൊണ്ടാണോ അതോ എന്റെ കൃഷ്ണ വിളി കൊണ്ടാണോ എന്ന് അറിയില്ല അതേ എന്ന് തലയാട്ടി..... പക്ഷെ അവൻ പറഞ്ഞത്‌ വിശ്വാസം വരാതെ കിച്ചു അമ്മയെ നോക്കിയപ്പോൾ വേറെ വഴി ഇല്ലാത്തത് കൊണ്ട് അടുത്ത അടവ് പുറത്തെടുത്തു...... അമ്മേ നമ്മുടെ ചിറ്റയുടെ പഴയ വീട്ടിൽ താമസിക്കാൻ പുതിയ വാടകക്കാര് വന്ന കാര്യം അറിഞ്ഞായിരുന്നു അറിഞ്ഞില്ല എങ്കിൽ ഇപ്പോൾ അറിഞ്ഞോ അവിടെ രണ്ടു വയസുള്ള ഒരു പെണ്കുട്ടി ഉണ്ട് ആ കുട്ടിയുടെ പേര്.. ഉം........🤔

എന്തായിരുന്നു ആ..... കിട്ടി അഹസിയാ ഫത്തിമ.... അവിടെ എല്ലാവരും ആ മോളെ സിയ എന്നാ വിളിക്കുന്നത് ഞാൻ അത്രെയും പറഞ്ഞതും ചോദിക്കാൻ വന്ന ചോദ്യം പോലും ചോറിന്റെ കൂടെ വിഴുങ്ങുന്ന കിച്ചുവിനെയാണ് ഞാൻ കണ്ടത് അപ്പോൾ രണ്ട് ഇരട്ടകളുടെയും .മുഖം ഒന്ന് കാണണം ഒരു തുള്ളി ചോര ഇല്ലാതെ വിളറി വെളുത്തിരിക്കുന്നുണ്ട് ഞാൻ രണ്ടുപേരും നോക്കി ഒന്ന് ചിരിച്ചു കൊടുത്തു 😁 എന്നിട്ട് റൂമിലെക്ക് പോയി...... ഇനി അവര് രണ്ടുപേരും എന്റെ കാര്യത്തിൽ മിണ്ടാൻ വരില്ല......

റൂമിൽ ചെന്ന് നേരെ കട്ടിലിലേക്ക് മറിഞ്ഞു കണ്ണുകൾ അടച്ചതും കാണുന്നത് ആ വേലപ്പന്റെ മുഖം ആണ് അതുകൊണ്ട് തന്നെ കിട്ടുന്നതിനേക്കാൾ സ്പീഡിൽ ചാടി എഴുന്നേറ്റു അപ്പോഴേക്കും എന്റെ ഫോൺ കിടന്ന് കരയാൻ തുടങ്ങി.... നിബിയായിരിക്കും എന്നാ പ്രീതിഷയിൽ അവനെ തെറിയും പറഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ തെളിഞ്ഞു വന്ന പേര് ആര്യ ആയിരുന്നു ഇത് എന്ത് ഒപ്പിച്ചിട്ട് ഉള്ള വിളിയാണ് എന്നാവോ..... എന്താ മുത്തേ..... കിടന്ന് മോങ്ങാതെ കാര്യം പറയടി.....😠

നിങ്ങൾ വീണ്ടും ഉടക്കിയോ..... ഉം......... എന്ന ഉടകാൻ ഉണ്ടായ കാര്യം ഞാൻ പറയട്ടെ വെറുതെ നിന്ന ച്ചെക്കനെ നീ പോയി അന്തസായി ചൊറിഞ്ഞു എന്നിട്ട് അവൻ അതിലും അന്തസായി നിന്നെ മാന്തി അല്ലെ........ ഉം....... ഞാൻ അതും പറഞ്ഞു തിരിഞ്ഞതും കണ്ണാടിയിലൂടെ ഞാൻ കാണുന്നത് വേലപ്പനെയാണ് എന്നെ തന്നെ നോക്കി കൈയും കെട്ടി പുഞ്ചിരിച്ചു നിൽക്കുന്ന വേലപ്പനെ അത് കണ്ടതും ഫോണിലൂടെ അവള് പറയുന്നത് ഒന്നും തന്നെ ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല...... ചുമ്മാ ഞാൻ മുളികൊണ്ടിരുന്നു അവളോട് നാളെ കോളേജിൽ വെച്ച് എല്ലാം സെറ്റാക്കാം എന്നും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.....

എന്നിട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ പൊടിപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം അതു കഴിഞ്ഞു വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ വീണ്ടും എന്നെ നോക്കി ചിരിക്കുന്നു ഞാൻ പതിയെ നടന്ന് വേലപ്പന്റെ അടുത്തേക്ക് പോയി........ തനിക്ക് എന്താ വേണ്ടത് വേലപ്പ താൻ എന്തിനാ എന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത് താൻ എനിക്ക് സ്വാപ്നത്തിലെ സമാധാനം താരത്തെ കാണുകൾ അടയ്ക്കുമ്പോൾ തന്നെ വരുന്നുണ്ട് അതും പോരാതെ ദേ ഇപ്പോൾ ഇങ്ങനെയും വരുന്നു.... ഗൗരി...... നീ വാതിൽ ഒന്ന് തുറന്നെ ഇത് ഞാൻ ആണ് കിരൺ...... അയ്യോ....... കിരൺ..... വേലപ്പ താൻ പോകാൻ നോക്ക്....

. എന്റെ തല...... പോ..... എന്താ ഗൗരി കിടക്കുകയായിരുന്നോ..... തുറക്കാൻ ഇത്ര താമസം..... എന്താ കാര്യം........ ഇത് എങ്ങോട്ടാ ഈ പോകുന്നത് ഇവിടെ നിന്ന് സംസാരിച്ചാൽ മതി........ ഗൗരി നിനക്ക് എന്തു പറ്റി....... നീ എന്തിനാ തല കുടയുന്നത്...... ആ..... തലയ്ക്ക് എന്തോ പോലെ തോന്നുന്നു...... തലവേദന ഉണ്ടോ..... നീ ഇവിടെ ഇരിക്ക് എന്നിട്ട് ഞാൻ പറയുന്നത് എന്റെ പെണ്ണ് ഒന്ന് കേൾക്ക്...... അതിന് മുൻപ് ബാം എവിടെയാ ഇരിക്കുന്നത് എന്ന് പറ..... ദേ.... അവിടെ അവൾ ചൂണ്ടിക്കാട്ടി കാട്ടിയ ഷെൽഫിൽ നിന്ന് ഞാൻ ബാം എടുത്ത് കൊണ്ട് വന്ന് അവളുടെ നെറ്റിയിൽ തടവി കൊടുത്തു.... ഗൗരി എനിക്ക് നിന്നെ എന്ത് ഇഷ്ട്ടമാണ് എന്ന് നിനക്ക് അറിയോ.....

എനിക്ക് നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല പെണ്ണേ..... പിന്നെ നിന്റെ പിറന്നാളിന്റെ അന്ന് ഞാൻ നിന്നെ കിസ്സ് ചെയ്തത് അത് എന്റെ പെണ്ണാണ് എന്ന് ഉറപ്പിച്ചത് കൊണ്ടാണ്..... ഗൗരി.....I LOVE YOU....... നീ നല്ലത് പോലെ ആലോചിച്ചിട്ട് ഒരു തീരുമാനം പറ.... പ്ലീസ്.... ഞാൻ പോവ ബൈ..... ഗുഡ് നെറ്റ്...... എന്നിട്ട് അവളുടെ നെറ്റിയിൽ ഞാൻ പ്രണയതോടെ എന്റെ ചുണ്ടുകൾ ചേർത്തു.... _________

താഴെ കിച്ചു... എന്നാലും അത് ഇവിടെ പോയി ഞാൻ എനിക്കും കിച്ചുവിനും ചെറുത് ഒഴിച്ചു വെച്ചതാണ് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കാൻ അത് ആവുമ്പോൾ ആർക്കും സംശയം തോന്നില്ല....... ഡാ..... നീ കുറെ നേരമായല്ലോ എന്തോ അന്വോഷിക്കുന്നു കാര്യം പറ വിലപിടിപ്പുള്ള എന്തെങ്കിലും ആണോ എങ്കിൽ എനിക്ക് അതിന്റെ ചെറിയൊരു പങ്ക് തന്നാൽ മതി.... വിലപിടിപ്പുള്ള സാധനം ആണോ എന്ന് ചോദിച്ചാൽ ആണ് ബട് അത് എടുത്ത ആളെ കണ്ടുപിടിക്കാൻ അതിലും എളുപ്പം ആണ്..... അത് എന്താ അങ്ങനെ ഒരു സാധനം...... അത് കിച്ചു ഞാൻ നമുക്ക് കഴിക്കാൻ ഒരു ചെറുത് ഒഴിച്ചു വെച്ചിരിക്കുന്നു..... അത് കിട്ടിയല്ലോ..... പിന്നെ എന്താ ഞാൻ കിടിച്ചായിരുന്നു......

നീ കുടിച്ചു പക്ഷേ ഞാൻ ഒഴിച്ച സാധനം എനിക്ക് കിട്ടിയില്ല...... കിട്ടി....... ഇല്ലാട എനിക്ക് കിട്ടിയില്ല...... ഇല്ലാട കിട്ടി ഗൗരിക്കും കിട്ടി ഞാൻ റൂമിൽ ചെന്നപ്പോ അവൾ ഇരുന്ന് തല കുടയുന്നുണ്ടായിരുന്നു... ഞാൻ കരുതി തല വേദനയാണ് എന്ന് സാധനം കഴിച്ചു തലക്ക് പിടിച്ചവളോട് ആണോ ഞാൻ അതൊക്കെ പറഞ്ഞിട്ട് വന്നത് ഞാൻ ആലോചിക്കേണ്ടത് ആയിരുന്നു ഞാൻ ഇത്രയും പറഞ്ഞപ്പോൾ അവൾ പ്രതികരിക്കാതെ ഇരുന്നപ്പോൾ (കിരൺ ആത്മ) നീ എന്താ കിച്ചു ആലോചിക്കുന്നത്.... ഒന്നും ഇല്ലാട ഞാൻ പോവ നാളെ കാണാം.... _________

കണ്ണൻ താഴെ പെണ്ണ് തള്ളി മറിക്കുന്നത് കേട്ടുകൊണ്ട് ഇരുന്നപ്പോൾ ആണ് ഒരുത്തൻ ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചത് അത് കേട്ടപ്പോൾ തന്നെ മാനസിലൂടെ കടന്ന് പോയത് ഞാൻ അവളുടെ ലിപ്പിൽ കിസ്സ് ചെയ്തത് ആയിരുന്നു അത് ഓർത്തപ്പോൾ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എന്നിട്ട് അമ്മു പറയുന്ന മറുപടിക്കായി നോക്കിനിന്നതും അവൾ പറഞ്ഞ മറുപടി നിങ്ങളും കേട്ടതല്ലേ നീയില്ല ജീവിതം അത് ഞാനും വായിക്കുന്ന ഒരു സ്റ്റോറിയാണ് സത്യത്തിന്റെ അവളുടെ അതേ പ്രശ്നം സ്റ്റോറി വായിക്കുന്ന എല്ലാവർക്കും ഉണ്ട് അത് മുബി നോക്കിക്കൊള്ളും......

പക്ഷേ എന്റെ അമ്മുവിന്റെ മറുപടിയായി എന്തോ അപാകത തോന്നിയത് കൊണ്ടാണോ എന്നറിയില്ല അവളുടെ ബ്രോ അമ്മയോടും ഇരട്ടസഹോദരനോടും ചോദിച്ചു... നമ്മുടെ അളിയൻ പറയാൻ പോയതും പെണ്ണ് ഇരുന്ന് കൃഷ്ണ ഭഗവാനെ വിളിച്ചതും അളിയൻ അവൾ പറഞ്ഞത് ശെരി വെച്ചു അതുപോലെ ഒരു പണി എന്റെ രണ്ടാമത്തെ അളിയനും കിട്ടി.... അമ്മു മുറിയിലേക്കും കയറുന്നതിന് മുൻപ് ഞാൻ കയറി ഞാൻ അവളെ നോക്കി നിൽക്കുന്ന സമയത്താണ് അവളുടെ ഫ്രണ്ട് അവളെ വിളിച്ചത് അവള് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും കണ്ണാടിയിൽ ആണെന്ന് കരുതി

എന്നോട് കോൾ കട്ട് ചെയ്ത് സംസാരിക്കാൻ തുടങ്ങി അവൾ എന്നെ നോക്കുന്നത് ഒക്കെ കണ്ടപ്പോൾ ചിരിക്കാൻ ആണ് തോന്നിയത് അപ്പോൾ ആണ് ആരോ വാതിൽ തട്ടിയത് അവൾ എന്നോട് പോകാൻ പറഞ്ഞു ഞാൻ പെട്ടെന്ന് ഷെൽഫിന്റെ പുറകിലേക്ക് മാറി അവൻ അകത്തേക്ക് വന്ന് അവളോട് പറയുന്നത് കേട്ടതും എനിക്ക് അവനെ പച്ചക്ക് കത്തിക്കാൻ തോന്നി..... അവൻ പോയതും പെണ്ണ് തലയ്ക്ക് കയ്യും വെച്ച് ഇരുന്ന് കരയാൻ തുടങ്ങി...... അമ്മു........ അമ്മുട്ടി....... എന്ത് പറ്റി ഭയങ്കര തലവേദന വേലപ്പ...... നിലക്ക് ഞാൻ ഇപ്പോൾ വരാം വേലപ്പ....... വേണ്ട എന്റെ കൂടെ ഇവിടെ ഇരിക്കോ...... പ്ലീസ്......

എന്തോ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയതും പെണ്ണ് തന്നെ എന്നെ പിടിച്ച് അവളുടെ അടുത്തു ഇരുത്തി എന്നിട്ട് അമ്മു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു എന്നിട്ട് അവൾ എന്റെ കൈകൾ എടുത്ത് അവളുടെ ഇടുപ്പിലേക്ക് എടുത്ത് വെച്ചു എന്നിട്ട് ഒരു കൊച്ചു കുഞ്ഞു ചേർന്ന് ഇരിക്കുന്നത് പോലെ എന്നോട് ചേർന്ന് ഇരുന്നു...... അമ്മുട്ടി...... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ....... ഉം...... അതിന് മുൻപ് ഞാൻ ചോദിക്കുന്നത്തിന് മറുപടി താ..... ശെരി..... അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്ന് എഴുനേറ്റ് എന്റെ മടിയിൽ കയറി ഇരുന്നു..... വേലപ്പാ...... നീ എന്തിനാ എന്റെ സ്വാപ്നത്തിൽ വരുന്നത്.....

ഞാനോ..... എപ്പോ.... അമ്മു...... അമ്മുട്ടി..... എന്നെ കണ്ടതിന് ശേഷം ഇപ്പോൾ നീ കണ്ണുകൾ അടച്ചാലും എന്റെ മുഖം ആണ് കാണുന്നത് അത്രെയും പറഞ്ഞതും അവൾ ഉറക്കത്തിലേക്ക് വീണു...... ഞാൻ അവളെ കട്ടിലിൽ കിടത്തി പുതപ്പിച്ചു കൊടുത്തു അവളുടെ പാവകുട്ടിയെ അടുത്ത് കിടത്തി അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് വിട്ടു പാറു വാതിൽ അടക്കാതെ ഇരുന്നത് കൊണ്ട് അകത്തു കയറി റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു അപ്പോൾ ആണ് അവളുടെ ഡയറി എന്റെ കയ്യിൽ ഉള്ളത് ഓർമയിൽ വന്നത് അത് എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കണ്ണുകൾ എന്നെ ചതിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു..........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story