ഗൗരിനന്ദനം: ഭാഗം 11

gaurinanthanam

രചന: വിജിലാൽ

 ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ടാണ് രാവിലെ കണ്ണുതുറന്നത് നോക്കുമ്പോൾ ഉണ്ട് സിദ്ധു ഇത്ര രാവിലെതന്നെ ആരുടെ പതിനാറിന് പോകാനാടാ ഈ വിളിക്കുന്നത് സാറെ രവിലെയോ സമയം എന്തായിയെന്നു നോക്കാടാ തെണ്ടി സമയം എട്ടുമണി കഴിഞ്ഞു എഴുനേറ്റ് റെഡിയായി നീ കോളേജിലേക്ക് വരാൻ നോക്ക് നീ എന്താ പറഞ്ഞേ സമയം എട്ട്.....എട്ടു... നീ എന്താടാ സമയം പറഞ്ഞു കളിക്കുന്നത് നിന്റെ ചെവിക്ക് വെല്ല കുഴപ്പവും പറ്റിയോ കണ്ണാ സമയം എട്ടുമണിയായി എന്നു ഇന്നലെ കിടക്കാൻ വൈകിയത് കൊണ്ടു ഞാൻ നന്നായിട്ട് ഉറങ്ങിപ്പോയി വേഗം തന്നെ എഴുനേറ്റ് ഫ്രഷായി താഴേക്ക് പോയി പാറു...... പാറു.......

എന്താടാ ചെക്കാ...... നീ എന്തിനാ കിടന്ന് കാറുന്നത്.... ഞാൻ എവിടെയും പോയിട്ടില്ല ഇവിടെത്തന്നെ ഉണ്ട് പാറു എന്തുപണിയാ കാണിച്ചത് എന്താ എന്നെ വിളിക്കാതെ ഇരുന്നത് ഇന്നു കോളേജിൽ ഫ്രഷെസ് ഡേ അന്നെന്നു ഞാൻ പറഞ്ഞതല്ലേ അതിനായിരുന്നോ എന്റെ മോൻ കിടന്നു ഇങ്ങനെ കാറിയതു പാറു ഞാൻ പോവ.... ബൈ ഡാ.... ചെക്കാ എന്തെങ്കിലും കഴിച്ചിട്ട് പോകാൻ നോക്ക് സമയമില്ല പാറു ഇപ്പോൾ തന്നെ ലൈറ്റ് ആയി ഞാൻ കാന്റീനിൽ നിന്നും കഴിച്ചോളാം അതും വിളിച്ചു പറഞ്ഞു ഇറങ്ങാൻ നേരത്തു അച്ഛൻ ജോഗിങ് കഴിഞ്ഞു വന്ന് പത്രം വായിക്കുകയായിരുന്നു..... അച്ഛാ ഞാൻ ഇറങ്ങുവാ.... ബൈ... ഓക്കെ ബൈ..... _________

ഗൗരി രാവിലെ തന്നെ എഴുന്നേറ്റപ്പോൾ തലയ്ക്ക് വല്ലാത്ത ഒരു ഭാരം കുറച്ചുനേരം അവിടെ തന്നെ ഇരുന്നു തല കുടഞ്ഞു ഒരു വിധം നമ്മുടെ സ്ഥിരം പരിപാടി ഒക്കെ കഴിഞ്ഞു താഴെ ചെന്നു ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് എന്റെ പുന്നാര ബ്രോ എഴുന്നേറ്റു വന്നത് മോർണിംഗ് കിച്ചുവേട്ടാ..... നിന്റെ ഒരു മോർണിംഗ്.....😏 കിച്ചുവേട്ടാ...... ഉം....... ചേട്ടാ..... എന്താടി......😠 ഇപ്പോൾ നീ എന്തിനാ ആപ്പിൾ പോലെ ചുവന്ന് ഇരിക്കുന്നത്..... അതോ ഇന്നലെ ഞാൻ ആപ്പിൾ ഫേഷ്യൽ ചെയ്തിട്ട കിടന്നത് ചിലപ്പോൾ അതായിരിക്കും കിച്ചുവേട്ടാ..... നീ എന്നോട് മിണ്ടാൻ നിൽക്കണ്ട ചൊരി.....😁

അവളുടെ ഒരു ചൊരി..... എടി..... എടി..... ഒന്നിലെങ്കിലും ഞാൻ നിന്നെക്കാളും നാല് വയസ്സിന് മുത്തത് അല്ലെ..... ഓ....... ആ ഒരു റെസ്പെക്റ്റ് നീ എനിക്ക് തന്നിട്ടില്ല പോട്ടെ ഒന്നിലെങ്കിലും നീ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പലഹാരം കാണാൻ പലഹാരം അല്ല പരിഹാരം ഓ..... സോറി അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത് മാറിപ്പോയി നിന്നോട് ഞാൻ എന്ത് തെറ്റാടി ചെയ്തത്.... എന്റെ വിശ്വാസം ശെരിയാണ് എങ്കിൽ ഞാൻ നിന്നോട് ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ അത് അത് ഇവളുടെ ചേട്ടന്മാരായി ജനിച്ചു എന്നാ ഒരു തെറ്റ് മാത്രം....

(വിച്ചു) പെട്ടെന്നുള്ള ഈ ഡയലോഗ് എവിടെ നിന്നാണ് എന്നു നോക്കിയപ്പോൾ ഉണ്ട് വിച്ചു.... ആഹാ... നീയും ഇന്നലെ ഇവനെപോലെ ഇന്നലെ രാത്രി ആപ്പിൾ ഫേഷ്യൽ ചെയ്തോ......😁 ലെവ കുശൻ എന്നെ ചീത്ത പറയുന്നു..... ചോ...... ദി....... ആആആ...... വിട്....... എന്റെ ചെവി എന്താ രണ്ടിന്റെയും പ്രേശ്നം.... അതേ രണ്ടിന്റെയും പ്രേശ്നം ഞാൻ തീർത്തു തരാം ആദ്യം എനിക്ക് ഒരു ഗ്ലാസ്സ് ചായ ഇട്ടുതാ ആരെങ്കിലും.... വേണമെങ്കിൽ അങ്ങു ഇട്ടുകുടിച്ചോ....😏

പ്ലീച്ച് എന്നെക്കൊണ്ട് വയ്യാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളോട് എനിക്ക് ഒരു ഗ്ലാസ്സ് ചായ ഇട്ടുതരാൻ പറഞ്ഞത്..... അതിനുമാത്രം നിനക്ക് എന്താണാവോ അസുഖം...... അതോ ഇന്നലെ രാത്രി ഫുഡുകഴിച്ചതിനുശേഷം എന്റെ തല നേരെ നിന്നിട്ടില്ല..... സഭാഷ്.....🙄 അപ്പോൾ ഞാൻ ഇന്നലെ ഒഴിച്ചു വെച്ചാ സാധനം ഇവളാണോ കുടിച്ചത്..... ശെരി ഞാൻ നിനക്ക് ചായ ഇട്ടു തരാം (കിച്ചു) താങ്കുബ്രദർ അതിനു മുൻപ് ഒരു കാര്യം (കിച്ചു) അതുകേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി കിച്ചു ചോദിക്കാൻ വരുന്നത് എന്താണ് എന്ന് ഞാൻ അപ്പോൾ തന്നെ അവന് നേരെ കൈ ഉയർത്തി കാണിച്ചു നീ ചോദിക്കാൻ വന്ന അതേ ചോദ്യം ചോദിക്കാനാണ് ദേ ഇവനുംഇവിടെ നിൽക്കുന്നത് അല്ലെ......

ഞാൻ അത് പറഞ്ഞതും രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിട്ട് പുളി മാങ്ങാ തിന്ന ഒരു ഇളി എനിക്ക് നേരെ നീട്ടി😁 ഞാൻ എല്ലാത്തിനും ഉള്ള മറുപടി പറയാം പ്ലീച്ച് പ്ലീച്ച് ചായ..... എന്റെ വയായിൽ നിന്നും വല്ലതും വീണുകിട്ടും എന്ന് പ്രീതിക്ഷിച്ചു തിളയ്ക്കുന്ന വെള്ളം..... ഓ.... എന്താല്ലേ.... ഇന്നാ മുണ്ങ്..... ഇനി പറ നീ എങ്ങനെയാ ഞങ്ങളുടെ കാര്യം അറിഞ്ഞത്..... (കിച്ചു) ആ..... ഞാൻ ഈ ചായ ഒന്നും കുടിച്ചിട്ട് എന്റെ തല ഒന്ന് നേരെ നിർത്തിക്കോട്ടെ..... പ്ലീസ് ഡോണ്ട് ഡിസ്റ്റർബ് മീ.... (ഗൗരി) ഡീ........😠 പ്ലീസ്.... ഒന്നു പറ...... പ്ലീസ്..... ( വിച്ചു) അതിലെ അയ്യോ ഞാൻ പോട്ടെ സമയം പോയി......😁

അതും പറഞ്ഞു അവിടെനിന്നും കാന്താരിയുടെ താക്കോലും എടുത്തു ഓടിയപ്പോൾ ഉണ്ട് വിച്ചു നിന്നെ എന്റെ കയ്യിൽ കിട്ടും എന്ന് വിളിച്ചു പറഞ്ഞത് വിളിച്ചു പറഞ്ഞത് ഇനിയും ഇവിടെ നിൽക്കുന്നത് എന്റെ ശരീരത്തിന് നല്ലത് അല്ലാത്തതുകൊണ്ടു വേഗം കോളേജിലേക്ക് വിട്ടു അവിടെ എത്തിയപ്പോൾ എന്റെ വനരപട എന്നെയും കാത്തു അവിടെയുണ്ടായിരുന്നു ഞാൻ പോയി വണ്ടി പാർക്ചെയ്തു അവരുടെ അടുത്തേക്ക്‌ പോവാൻ നിന്നതും എന്റെ ഫ്രണ്ടിലായി വേലപ്പൻ അവന്റെ തുകടാ ബുള്ളറ്റ് കൊണ്ടു വന്നു നിറുത്തി...... ഞാൻ അവനെ നോക്കി പുച്ഛിച്ചു ഒരു ചിരിച്ചിരിച്ചു😏

പക്ഷേ അതുകഴിഞ്ഞു അവൻ പറയുന്ന കാര്യം കേട്ടതും തല കറങ്ങുന്നത് പോലെ തോന്നി....... അപ്പോഴേക്കും അങ്ങോട്ടേക്ക് അവന്റെ കൂതറ ഫ്രണ്ട്‌സും എന്റെ വാനരപടകളും വന്നു എന്നിട്ട് എന്നെ ഒന്നും മയിന്റു പോലും ചെയ്യാതെ എന്റെ തെണ്ടി ഫ്രണ്ട്‌സ് അവന്മാരോട് ഇരുന്നു കെഞ്ചുന്നു...... __________ കണ്ണൻ കോളേജിൽ ചെല്ലുമ്പോൾ ആരുടെ മുഖമാണോ കാണണം എന്നാണ് ആഗ്രഹിച്ചത് അവളെ തന്നെ കണ്ടു ബുള്ളറ്റ് പാർക്ക് ചെയ്യാൻ പോയപ്പോൾ ഉണ്ട് അമ്മു അവളുടെ സ്‌കൂട്ടി പാർക്ക് ചെയ്ത് ഇറങ്ങിയത് ഞാൻ വേഗം എന്റെ ബുള്ളറ്റ് അവളുടെ മുന്നിലേക്ക് വട്ടം വെച്ചു എന്നെ കണ്ടതും പെണ്ണ് പുച്ഛിച്ചു ചിരിച്ചു

എന്റെ അമ്മുട്ടി അനുസരണ ശീലം ഉള്ള കിട്ടിയാണ് എന്നു കണ്ണേട്ടന് മനസിലായി ഞാൻ കരുതി നീ ഇന്ന് വരില്ല എന്ന് ഞാൻ അങ്ങനെ പറഞ്ഞതും പെണ്ണ് ഒരു ചോദ്യ ഭാവത്തിൽ എന്നെ ഒന്നു നോക്കി ഇന്ന് ഫ്രഷെസ് ഡേ ആണ് എന്റെ അമ്മുട്ടി മറന്നുപോയോ സാരമില്ല കുറച്ചു കഴിഞ്ഞു നമ്മുടെ ഓഡിറ്റോറിയത്തിലേക്ക് വന്ന മതി😉 അതും പറഞ്ഞു നിന്നതും പെണ്ണ്‌ തലയ്ക്ക് കൈ കൊടുത്തു എന്തോ അതു കണ്ടതും ഇന്നലെ നടന്ന കാര്യങ്ങൾ ആണ് ഓർമായി വന്നത് അപ്പോഴേക്കും അങ്ങോട്ടേക്ക് എന്റെയും അവളുടെയും വാലുകൾ എത്തി എന്നിട്ട് പെണ്ണിനെ ഒന്നു മയിന്റു പോലും ചെയ്യാതെ അവരു ഞങ്ങളോട് ഇന്ന് ഞങ്ങൾക്ക് അധികം കട്ടിയുള്ള പണികൾ തരരുത് എന്നു .

തുടങ്ങി ഇവിടെ ഒരുത്തിക്ക് അതെല്ലാം കണ്ടു കലി തുള്ളാൻ തുടങ്ങി സത്യമായിട്ടും ഇന്നാണ് ആ പണിയുള്ള ദിവസമ്മേന്ന് എന്റെ ഓർമായിൽ നിന്നും പോയി ആ വേലപ്പൻ അതു പറഞ്ഞപ്പോൾ എങ്ങോട്ട് എങ്കിലും ഓടാൻ ആണ് തോന്നിയത് അവന്റെ ആ പറച്ചിലിൽ നിന്നും തന്നെ ഉറപ്പിക്കാം എന്തോ ഒരു പണി അവൻ എനിക്കുവേണ്ടി ഒരുക്കിയിട്ടുണ്ട് അതിൽ നിന്നും എങ്ങനെയാ ദൈവമേ ഞാൻ രക്ഷപ്പെടുക ഇനിയും ഇവിടെ നിൽക്കുന്നത് നല്ലത് അല്ല എന്ന് തോന്നിയത് കൊണ്ടു ഞാൻ ആരെയും നോക്കാതെ ക്ലാസിലേക്ക് നടന്നു എന്റെ പോക്ക് കണ്ടിട്ട് അവര് പുറകിൽ നിന്നു വിളിക്കുന്നുണ്ട് പക്ഷെ ഞാൻ അതൊന്നും ശ്രെദ്ധിക്കാൻ പോയില്ല ഗൗരി..... ഗൗരി.....

ഒന്നു പതിയെപ്പോ ഞങ്ങളും ഉണ്ട് (ശ്രുതി) ഞാൻ ക്ലാസ്സിലേക്ക് കയറാൻ നിന്നതും എല്ലാവരും എനിക്ക് ചുറ്റും നിന്നു ഡീ കോപ്പേ എന്താടി നിന്റെ പ്രശ്നം എത്ര നേരമായി ഞങ്ങൾ നിന്റെ പുറകെ നടന്നു വിളിക്കുന്നു എന്താ നിന്റെ പ്രശ്നം നിന്നോട് കണ്ണേട്ടന് എന്തെങ്കിലും പറഞ്ഞോ പറാ (ശ്രുതി) എന്തോ അവര് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്നു അറിയില്ലായിരുന്നു ഡീ നിന്നോടാ ചോദിച്ചത് ഹലോ.... ഒരു മിനിറ്റ് എന്നു പറഞ്ഞു ഞാൻ ചെവിയിൽ നിന്ന് ഹെഡ്സെറ്റ് എടുത്തു കാണിച്ചു

എന്നിട്ട് വയായിൽ ഇട്ടിരുന്ന ബാബ്‌ളിക്കാം ഊതി പൊട്ടിച്ചു സത്യമായിട്ടും ഞാൻ നിങ്ങൾ ആരും പറഞ്ഞു കേട്ടില്ല അതാ ഇനി പറാ എന്താ നിങ്ങളുടെ പ്രശ്നം ഞാൻ അങ്ങനെ പറഞ്ഞതും എല്ലാവരും എന്നെയും കൊണ്ടു ക്ലാസ്സിൽ കയറി ഞാൻ അങ്ങനെ പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല ആ വേലപ്പൻ എന്നോട് സംസാരിക്കുന്ന സമയത്തു ഞാൻ കണ്ടതാ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന പ്രിയയെ ഉറപ്പായിട്ടും അവൾ അത് കിരണിനോട് പറയുമെന്ന് എനിക്ക് ഉറപ്പാണ് ഇവര് വന്ന് ചോദിച്ചപ്പോഴും ഞങ്ങളുടെ അടുത്തു ടീച്ചേഴ്സിന്റെ കൂടെ വന്നു നിൽക്കുന്നത് ഞാൻ കണ്ടതാ അതുകൊണ്ടാ ഇങ്ങനെ ഒരു കള്ളം ഞാൻ അവരോടു പറഞ്ഞത്

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് മിസ്സ് കയറി വന്നു മിസ്സിനെ കണ്ടതും ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു അവസ്‌ഥയായിരുന്നു മിസ്സ് പെട്ടെന്ന് നോക്കിയതും ആ നോട്ടം വന്നു പതിച്ചത് എന്റെ മുഖത്തും ഞങ്ങളുടെ രണ്ടു പേരുടെയും അവസ്‌ഥ ഇപ്പോൾ തുല്യം ഞാൻ ഒന്നു ചിരിച്ചു മിസ്സും ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ് ടീച്ചർ എന്റെ പേര് കൃഷ്ണപ്രിയ അതു പറഞ്ഞതും ആ വേലപ്പൻ ക്ലാസ്സിലേക്ക് വന്ന് എല്ലാവർക്കും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ പറഞ്ഞു എല്ലാവരും അത് കേക്കാൻ കാത്തു നിന്നത് പോലെയായിരുന്നു എല്ലാത്തിന്റെയും പോക്ക്

അവിടെ ചെന്നതും കട്ട ബോറിംഗ് പ്രിൻസിയുടെ ഒടുക്കാത്ത ഉപദേശം ആ സംഭവം പണ്ടേ എനിക്ക് ഇഷ്ട്ടമല്ലാത്തത് കൊണ്ടു കയ്യിൽ ഉണ്ടായിരുന്ന ഹെഡ് സെറ്റ് വേഗം എടുത്തു ചെവിയിൽ വച്ചു എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു ബാബ്‌ളിക്കാം എടുത്തു വയായിൽ ഇട്ടു..... കുറച്ചു കഴിഞ്ഞപ്പോൾ ആ വേലപ്പന്റെ പ്രസംഗം എന്തോ അത് തുടങ്ങിയപ്പോൾ പാട്ട് ഓഫ് ചെയ്തു എന്നിട്ട് ഫോണിൽ റെക്കോർഡ് ഓൺ ചെയ്തു എല്ലാവരുടെയും ആരെയും പിടിച്ചിരുത്താൻ കഴിവുള്ളതായിരുന്നു അവന്റെ പ്രസംഗം അവൻ വന്നു നിന്നതും ഹോൾ മുഴുവൻ സിലെന്റായി പിന്നീടുള്ള കൈയടി കേട്ടപ്പോൾ ആണ് പ്രസംഗം കഴിഞ്ഞു എന്ന് മനസിലായത്

അതുകഴിഞ്ഞു സാറുമാര് ഞങ്ങളോട് എൻജോയ് ചെയ്തോളാൻ പറഞ്ഞിട്ടു പോയി അപ്പോഴേക്കും വേലപ്പൻ സ്റ്റേജിലേക്ക് വന്നു ഹലോ...... ഫ്രണ്ട്‌സ്...... ഇന്ന് നമ്മൾ എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത് ഫ്രഷെസ് ഡേ സെലിബ്രെറ്റ്‌ചെയ്യാൻ ആണ് അപ്പോൾ എങ്ങനെയാ തുടങ്ങാല്ലോ...... വേലപ്പൻ അങ്ങനെ പറഞ്ഞതും എല്ലാവരും ഒരേ സ്വരത്തിൽ ഒക്കെ പറഞ്ഞു അപ്പോഴേക്കും അങ്ങോട്ടേക്ക് സിദ്ധു ചേട്ടനും വിച്ചു ചേട്ടനു ഓരോ ബവുളും ആയി വന്നു ഫ്രണ്ട്‌സ് ......

ഇതിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ അടങ്ങിയ ലോട്ടുകൾ അടങ്ങിയ ഒരു ബവുൾ ആണ് വിഷ്ണുവിന്റെ കൈയിൽ ഇരിക്കുന്നത് ഈ ബവുളിൽ നിങ്ങളുടെ പേരുകൾ അടങ്ങിയ ലോട്ടുകൾ ആണ് ഇനി ഇതിൽനിന്നും ഒരുലോട് എടുത്തു അതിൽ ആരുടെ പേരാണോ ഉള്ളത് ആ വ്യക്തി ഇവിടെ വന്നു ഇതിൽ നിന്നും ഒരു ലോട്ട് എടുക്കുക എന്നിട്ട് അതിൽ എഴുതിയിരിക്കുന്നത് എല്ലാവരെയും വായിച്ചു കേൾപ്പിക്കുക എന്നിട്ട് അത് ഇവിടെ പെർഫോമ്മം ചെയ്ത് കാണിക്കുക ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി ഓരോരുത്തർക്കും കിട്ടുന്ന പണികൾ കണ്ടു എല്ലാവരും ചിരിച്ചു ഒരുവഴിയായി നിബിന് വിളിച്ചിട്ട് അവനുകിട്ടിയത് സാരി ഉടുക്കാൻ ആയിരുന്നു

പാവം ചെക്കൻ സാരിയും പിടിച്ചു എന്തൊക്കെയോ കാണിച്ചു പിന്നെ സൗമ്യയെ അവളോട്‌ ഡാൻസ് കളിക്കാൻ ജീവിത്തിൽ ഇതുവരെ ഒരു ഡാൻസ് പോലും കളിക്കാതെ അവളോടാണ് പെണ്ണ്‌എന്തൊക്കെയോ കാണിച്ചു കുട്ടി അതുകണ്ട് എല്ലാവർക്കും ഭയങ്കര ചിരി എല്ലാം കഴിഞ്ഞു ഇനി എന്റെ പേരു മാത്രമേ വിളിക്കാൻ ബാക്കിയുള്ളൂ പക്ഷെ ആ ബവുളിൽ ലോട്ട് ഒന്നും തന്നെ കാണുന്നില്ല രക്ഷാ പെട്ടു എന്ന് സമാധാനിച്ചു ഇരിക്കുമ്പോൾ ആണ് വേലപ്പൻ ആ കാര്യം പറഞ്ഞത് .......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story