ഗൗരിനന്ദനം: ഭാഗം 12

രചന: വിജിലാൽ

 ഹലോ ഫ്രണ്ട്സ് നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങൾ ഈ സീനിയർ ചേട്ടന്മാർ തന്ന ഈ ചെറിയച്ചെറിയ പണികൾ ഒക്കെ ഇഷ്ടപ്പെട്ടുകാണും എന്നു കരുതുന്നു ഇനി നിങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക്‌കൂടെ ഒരു ചെറിയൊരു പണി കൊടുക്കാൻ ഉണ്ട് അത് വേറെ ആർക്കും അല്ല അത് പറഞ്ഞതും എന്റെ കൈയിൽ നിന്നും മൈക്കും വാങ്ങി ജ്യോതിഷ് പോയി ഇനിയുള്ള പണി കൊടുക്കാൻ പോകുന്നത് എന്റെ അനിയത്തികുട്ടിക്കാണ്‌ ഞാൻ അവളെ ഈ സ്റ്റേജിലേക്ക് നിങ്ങളുടെ എല്ലാവരുടെയും കൈയടികളോടെ സ്വാഗതം ചെയ്യുന്നു അത് വേറെ ആരും അല്ല ഗൗരി......

എല്ലാവരുടെയും പേരുകൾ വിളിച്ചു ഓരോരോ പണികൾ കൊടുത്തുകൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു എനിക്ക് എന്തെങ്കിലും ഒന്ന് ഈ വേലപ്പൻ തയ്യാറാക്കി വെച്ചിട്ടുണ്ടാവും എന്ന് പക്ഷെ എല്ലാവരുടെയും പേരു വിളിച്ചിട്ട് എന്റെ പേര് വിളിക്കാത്തപ്പോൾ പിന്നെ ചുമ്മാ ഒന്നു സന്തോഷിച്ചു എന്നെ വിളിക്കില്ല എന്നു കരുതി പക്ഷെ അതെല്ലാം എന്റെ വെറും തോന്നൽ മാത്രമായിരുന്നു

കൂട്ടുകാരേ തോന്നൽ മാത്രമായിരുന്നു അണായാന് പോകുന്ന തീ കുറച്ചു നേരത്തേക്ക് ഒന്നു ആളി കത്തും എന്നു പറഞ്ഞു അത് അണയാതെ ഇരിക്കില്ല എന്ന്‌ എനിക്ക് ഇപ്പോൾ മനസിലായി😞😞 ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അതുകൊണ്ടുമാത്രം ഞാൻ അംഗതട്ടിലേക്ക് കാലെടുത്ത് വെക്കാൻ തീരുമാനിച്ചു.ഞാൻ മനസില്ല മനസോടെ സ്റ്റേജിലേക്ക് കയറി നോക്കുമ്പോൾ ഉണ്ട് എന്റെ അലവലാതിസ് എനിക്ക് ഓൾ ദി ബെസ്റ്റ് ഒക്കെ തരുന്നുണ്ട്

എന്തിനാണോ എന്തോ അതും ആലോചിച്ചു നിന്നതും എന്റെ കണ്ണുകൾ ചെന്നു പതിച്ചത് ആ വേലപ്പന്റെ മുഖത്ത് എന്തോ അപ്പോൾ അവന്റെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല നല്ല ക്യൂട്ട് ആയി ചിരിച്ചു നിൽക്കുന്നു🙂 തെണ്ടി മനുഷ്യന്റെ കണ്ട്രോൾ കളയാൻ നിക്ക സാധനം എന്തോ ഒന്ന് കണ്ണിന്റെ മുന്നിലൂടെ നീങ്ങുന്നത് പോലെ തോന്നി അപ്പോൾ ഉണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന വേലപ്പൻ ഞാൻ അവളുടെ അടുത്ത് ഞാൻ വന്നത് പോലും അറിയാതെ ഏതോ ഒരു ലോകത്താണ് എന്റെ പെണ്ണ്

ഞാൻ അവളുടെ മുന്നിലൂടെ കൈകൾ ഓടിച്ചപ്പോൾ ആണ് പെണ്ണിന് എവിടെയാണ് എന്നുള്ള ബോധം വന്നത് അമ്മുട്ടി ഞാൻ എന്റെ അമ്മുട്ടി മാത്രമായി ഒരുക്കി വെച്ച ഒരു പണിയാണ് ഇപ്പോൾ ഇവിടെ അരങ്ങേറാൻ പോകുന്നത് അപ്പോൾ എങ്ങനെയാ നമുക്ക് തുടങ്ങാം വിച്ചു കൊണ്ടുവാടാ അത് വേലപ്പൻ അങ്ങനെ പറഞ്ഞതും ഒരു ചില്ലിന്റെ ഗ്ലാസ്സ് എന്റെ മുമ്പിലേക്ക് വന്നു ഇനി ഇത് എന്ത് പാഷാണം ആണവോ തമ്പുരാൻ അറിയാം വേലപ്പനെ ആയത് കൊണ്ട് വിശ്വസിക്കാനും ബുദ്ധിമുട്ടാണ്

എന്തായാലും തോറ്റ് പിന്മാറാൻ ഈ ഗൗരി തയാറല്ല ഫ്രണ്ട്സ് ഇതാണ് നമ്മുടെ ഗൗരിക്ക് ഉള്ള ടാസ്‌ക്ക് ഇതു വരെ ഒന്നും ഇല്ല ഇതിൽ രണ്ടു പാവയ്ക്കയുടെ ജ്യൂസ് ആണ് അതും പറഞ്ഞു ഞാൻ അമ്മുവിനെ നോക്കിയപ്പോൾ അവൾ എന്നെ ഒന്ന് പുച്ഛിച്ചു ചിരിച്ചു പിന്നെ ഇതിൽ ഒരു ഏഴു കാന്താരിമുളക് കൂടെ ഞങ്ങൾ ചേർത്തിട്ടുണ്ട് ഇതെല്ലാം ഗൗരിക്ക് ഒന്നും അല്ല എന്ന് ആ മുഖം കണ്ടാൽ തന്നെ അറിയാം

അതും പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോൾ ഉണ്ട് കാറ്റ് പോയ ബലുൺ പോലെയായി പെണ്ണിന്റെ മുഖം എന്നാലും എന്നെ കാണിക്കൻ ഇതൊക്കെ ഒക്കെ എന്നതു പോലെ നിക്കുന്നുണ്ട് അപ്പോൾ ഗൗരി നമുക്ക് തുടങ്ങാം ജാങ്കോ.... നീ അറിഞ്ഞോ ഞാൻ പെട്ടു......ഇതിലും നല്ലത് എന്നെ പൊട്ടക്കിണറ്റിൽ കൊണ്ടുപോയി ഇടുന്നത് ആണ് പാവയ്ക്ക അത് പണ്ടുമുതലേ എനിക്ക് ഇഷ്ട്ടമല്ല പിന്നെ ആ സമയത്ത് വേലപ്പൻ എന്നെ നോക്കിയപ്പോൾ ഒന്നും പുച്ഛിച്ചു എന്ന് വിചാരിച്ചു

ഇങ്ങനെ ഒക്കെ ഒരു പാവം പെണ്കുട്ടിയോട് ചെയ്യാൻ പാടോണ്ടോ പിന്നെ കാന്താരി അത് പറയെ വേണ്ട എനിക്ക് ഒരു കാന്താരിമുളകിന്റെ സ്വഭാവം ഉണ്ട് എന്ന് കരുതി എനിക്ക് കാന്താരി ഒന്നും ഇഷ്ട്ടമല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം അപ്പോൾ ഫ്രണ്ട്സ് എനിക്ക് വേണ്ടി എല്ലാവർക്കും രണ്ടു ബക്കറ്റ് വെള്ളം വാങ്ങിവച്ചോ ദൈവമേ എനിക്ക് അവസാനം ഹരികൃഷ്ണൻസിലെ മമ്മുട്ടി യുടെ അവസ്ഥ അകരുതെ എന്ന്‌ പ്രാര്ഥിച്ചുകൊണ്ടു ഞാൻ ജ്യൂസ് കുടിക്കാൻ പോവുകയാണ്

അദ്യത്തേ സിപ്പ് എടുത്തപ്പോൾ അത്ര പ്രശ്നം ഒന്നും തോന്നിയില്ല കയിപ്പാണോ എരിവാണോ മുമ്പിൽ എന്ന് അറിയാൻ പറ്റിയില്ല പെട്ടെന്ന് തീർക്കാം എന്നുള്ള പ്രീതിഷയിൽ കുടിച്ചു തുടങ്ങിയതും എരിവ് മുമ്പിൽ നിൽക്കാൻ തുടങ്ങി കണ്ണിൽ നിന്ന് ഇപ്പോൾ ചാടാൻ കാത്തിരിക്കുന്നത് പോലെ നിക്ക കണ്ണുനീര് നാക്ക് കൊണ്ടുപോയി വെള്ളത്തിൽ ഇടണം എന്നും ഉണ്ട് ഗ്ലാസ്സിലേക്ക് നോക്കിയപ്പോൾ ആണെങ്കിൽ ഇതിൽ ഉണ്ടായിരുന്ന ജ്യൂസിന് ഒരു അനക്കവും സംഭവിക്കാത്തത് പോലെ നിക്കുന്നു

ഇത് എന്താ ദൈവമേ അക്ഷയ പത്രം ആണോ കുടിച്ചിട്ട് തിരുന്നും ഇല്ല നിങ്ങൾ കണ്ടതല്ലേ അവള് അവിടെ കിടന്നു കാണിക്കുന്നത് എന്തോ അത് കണ്ടപ്പോൾ ഇത്രയും വേണ്ട എന്നു തോന്നിപ്പോയി എടാ..... കണ്ണാ ഒരു പ്രോബ്ലം ഉണ്ട് അവൾ കുടിക്കുന്ന ആ ഗ്ലാസ്സിൽ കാന്താരിമുളകിന്റെ എണ്ണം ഏഴ് അല്ല അതിൽ പതിനഞ്ച് കാന്താരി ഉണ്ടാടാ അവളെകൊണ്ടു അത് കുടിക്കാൻ പറ്റില്ല നീ എന്തെങ്കിൽ ഒന്ന് ചെയ്യ് പിന്നെ ഒന്നും നോക്കിയില്ല അവിടന്ന് ഒരു സ്ട്രോയും എടുത്തു

അവളുടെ അടുത്തേക്ക് പോയി എന്നിട്ട് ആ ഗ്ലാസ്സിൽ ആ സ്ട്രോയിട്ട ഞാനും ആ സ്ട്രോയിലൂടെ കുടിക്കാൻ തുടങ്ങി പാവം എന്റെ പെണ്ണ് എരിവ് കൂടുതൽ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ട് അടുത്ത് ആരുടെയോ സാമിപ്യം പോലെതോന്നി കണ്ണുകൾ തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന വേലപ്പനെയാണ് കണ്ടത് ആ കണ്ണുകളിലേക്ക് നോക്കി നിന്നതും എന്റെ കണ്ണുകൾ ആ കണ്ണുകളുമായി ഉടക്കി എത്രനേരം അങ്ങനെ നിന്നു എന്ന് എനിക്ക് അറിയില്ല

കൈയ്യടികളുടെ ശബ്ദമാണ് ഞങ്ങളെ രണ്ടുപേരെയും സ്വാബോധത്തിലേക്ക് കൊണ്ടുവന്നത് ആ കണ്ണുകളിലേക്ക് നോക്കിനിന്നപ്പോൾ അത്രെയും നേരം എനിക്ക് ഉണ്ടായിരുന്ന എരിവ് പോലും ആ നിമിഷം മുതൽ മധുരമായി തോന്നി എനിക്ക് എന്തോ പറഞ്ഞു അറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് അവിടെ നിന്ന്‌ഇറങ്ങി ക്ലാസ്സ്‌റൂമിലേക്ക് പോയതും അവിടെ എത്തിയത് പോലും ഞാൻ അറിഞ്ഞില്ല എന്നു പറയുന്നത് ആകും ശെരി എന്തോ ക്ലാസ്സിൽ ഇരുന്നിട്ട് ഒരു സുഖവും തോന്നാത്തത് കൊണ്ടു ലേബ്രറിയിലേക്ക് പോയി ഇവിടെയാണ് എങ്കിൽ ഒരു ഈച്ച കുഞ്ഞു പോലും ഇല്ല ഞാൻ ഓരോ ബുക്ക്സ് തപ്പൻ തുടങ്ങി ഇന്ന് നടന്ന കാര്യം പറഞ്ഞു

എന്നെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ആണ് അമ്മു ലേബ്രറിയിലേക്ക് പോകുന്നത് കണ്ടത് എടാ നിങ്ങൾ ക്ലാസ്സിലേക്ക് വിട്ടോ ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞു ഞാൻ ലേബ്രറിയിലേക്ക്‌ പോയി അവിടെയാണെങ്കിൽ ആരും ഇല്ലായിരുന്നു ഞാൻ അമ്മുവിനെ നോക്കി പോയപ്പോൾ ഉണ്ട് മേഡം കാര്യമായ അനേഷണത്തിൽ ആണ് ശല്യം ചെയ്ത് ഞാൻ അവൾ ചെയ്യുന്ന ഓരോ കാര്യവും നോക്കി നിന്നു

പെണ്ണ് പെട്ടെന്ന് തിരിഞ്ഞതും ഞാനും അവളും തമ്മിൽ ഒരു കടുക് മണിയുടെ ദൂരവ്യത്യസം മാത്രം ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി ഇപ്പോൾ അവളുടെ ഹ്യദയസ്പദനം എനിക്ക് കേൾക്കാൻ കഴിയുന്ന അത്രെയും അടുത്താണ് അവളുടെ ഹ്യദയംഎന്നോട് എന്തോ പറയാൻ കൊതിക്കുന്നത് പോലെ എനിക്ക് തോന്നി അമ്മു.... എനിക്ക് നിന്നെ എന്റെ ജീവനെക്കൾ ഏറെ ഇഷ്ട്ടമാണ് അത് ഞാൻ പലപ്പോഴായി നിന്നോട് പറഞ്ഞിട്ട് ഇതുവരെ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല

നിന്നെ കണ്ട ആ നിമിഷം മുതൽ നീ മാത്രമാണ് എന്റെ ലോകം..... എന്റെ സ്നേഹം എന്താ പെണ്ണേ നീ മനസിലാക്കാതത് പ്രണയം അത് വെറുതെയാണ് പിന്നെ ഈ പ്രണയം എന്നു പറയുന്നത് അത് വെറും ശരീരത്തിനോട് തോന്നുന്നത് ആണ് അല്ലാതെ മനസ്സിനോട് അല്ല ശരീരത്തിനോട് തോന്നുന്ന പ്രണയം അത് എന്റെ ശരീരം നീ നേടുന്നതോടെ അവിടെ തീരും അത് പ്രണയമല്ല വേരു കാമം മാത്രം "പ്രണയം എന്ന അനുഭൂതിതൊട്ടറിയാൻ നമ്മൾ പ്രണയിച്ചു തന്നെ നോക്കണം

കാലങ്ങൾ കടന്നു ചെന്നാലും അതിന്റെ മധുര്യം കുടുകയല്ലാതെ കുറയുകയില്ല"...... കണ്ണൻ "സ്നേഹം പലവിധം പലരോടും തോന്നാം എന്നാൽ നമ്മളോട്‌ തോന്നുന്ന സ്നേഹം അത് ഏത് രീതിയിലാണ്‌ എന്നറിയാൻ ഇടയ്ക്ക് നമ്മൾ വൈകി പോകും"..... ഗൗരി "കാലങ്ങൾ പലത് കടന്ന് പോയാലും നിന്നോടുള്ള പ്രണയം അത് കുടുകയല്ലാതെ കുറയുകയില്ല ഒരിക്കലും ഞാൻ മണ്ണിൽ അലിഞ്ഞു ചേരുന്ന കാലം വരെ".....

കണ്ണൻ ഗൗരി നീ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായില്ല നീ ഒന്നും തെളിച്ചു പറ എനിക്ക് ക്ലാസ്സിൽ പോണം ഞാൻ പോവ.... അതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി അവൾ എന്തിനാ അങ്ങനെ പറഞ്ഞത് എനിക്ക് ഉറപ്പാണ് നിനക്ക് എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട് അത് എന്തായാലും ഞാൻ കണ്ടു പിടിച്ചിരിക്കും.......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story