ഗൗരിനന്ദനം: ഭാഗം 13 || അവസാനിച്ചു

രചന: വിജിലാൽ

അവിടുന്ന് നേരെ പോയത് ക്യാന്റീനിലേക്കാണ് അവിടെ ചെന്നിരുന്നു കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ എല്ലാം ഇരുന്ന് ആലോചിച്ചു എനിക്ക് എന്താ സംഭവിക്കുന്നത് ഇല്ല ഒരിക്കലും അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും എനിക്ക് അവകാശം ഇല്ല പക്ഷെ എനിക്ക് കഴിയുന്നില്ല എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ കണ്ണേട്ടൻ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു എല്ലാം വേണ്ടന്ന് വെച്ചത് എന്റെ സ്വാപ്നങ്ങൾ തകർണാടിഞ്ഞത് ആ ഒരു ദിവസമായിരുന്നു

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ദിവസം മറക്കാൻ ശ്രമിക്കും തോറും എന്റെ ഓർമകൾ അതിനെ മാത്രം ചികഞ്ഞു എന്റെ മുൻപിൽ കൊണ്ടുവന്നു തരുന്നത് പോലെ വീട്ടുകാരുടെ സങ്കടം കാണാൻ കഴിയാത്തതു കൊണ്ട് മാത്രം അവരുടെ പഴയ ഗൗരിയായി പുറമെ ചിരിച്ചും അകമേ കരഞ്ഞു ജീവിക്കുന്നു പക്ഷെ വീണ്ടും കണ്ണേട്ടനെ കണ്ടുമുട്ടിയ ദിവസം എല്ലാം ഒരു മിന്നൽ പോലെ കണ്ണിന് മുന്നിലൂടെ ഓടിമറഞ്ഞു

എന്നിട്ടും മനപ്പൂർവ്വം ദേഷ്യം പ്രേകടിപ്പിച്ചു ആ മനുഷ്യൻ എന്റെ ആരും അല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ പക്ഷെ അവിടെയും തോൽവി മാത്രമയിരുന്നു ഈ കോളേജിൽ വന്നപ്പോൾ എങ്കിലും എല്ലാം മറന്ന് ജീവിക്കാൻ കൊതിച്ച എനിക്ക് അവിടെയും കണ്ണേട്ടനെ കൊണ്ടുവന്ന് വിധി എന്നെ ചതിച്ചു എന്തിനാ എന്നോടു മാത്രം ഇങ്ങനെയൊക്കെ അതിനു മാത്രം ഞാൻ എന്തു തെറ്റ് ചെയ്തു പെട്ടെന്ന് ആരുടെയോ കൈകൾ എന്റെ ഷോള്ഡറിൽ വന്നു പതിഞ്ഞത്

തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി അത് നിബിൻ ആണ് എന്ന് എന്റെ ലൈഫിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിനെല്ലാം അവനും സാക്ഷിയായിരുന്നു ഡീ...... നീ എന്ത് ആലോചിച്ചു കൊണ്ടിരിക്ക ഞാൻ വന്നിട്ട് എത്ര നേരമായി എന്ന് അറിയോ ഞാൻ ക്ലാസ്സിൽ വന്ന് നീ എവിടെയാ എന്നു ചോദിച്ചപ്പോൾ അവരെല്ലാവരും കൈ മലർത്തി കാണിച്ചു

പിന്നെ എനിക്ക് ഉറപ്പായിരുന്നു നീ ലേബ്രറിയിൽ ഉണ്ടാവും എന്ന് പക്ഷെ ഞാൻ അവിടെ വന്നു നോക്കിയപ്പോൾ നമ്മുടെ ചെയർമാൻ ഇറങ്ങിവരുണാതാണ് കണ്ടത് നീ അവിടെ ഉണ്ടോ എന്ന് ചോദിച്ചതും എന്നെ നോക്കി കണ്ണുരുട്ടി ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ ഡീ..... ഞാൻ ഈ പറഞ്ഞത് എന്തെങ്കിലും നീ കേട്ടോ ആര് അല്ലെ ഇതിലും നല്ലത്‌ പട്ടിയോട് പറയുന്നതാ അത് വാല് എങ്കിലും ആട്ടി കാണിക്കും നിബി......

ഞാൻ അതും പറഞ്ഞു അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ഡീ നീ എന്തിനാ കരയുന്നത് എന്ന് എനിക്ക് അറിയാം എടാ എനിക്ക് ഇവിടെ നിക്കണ്ട എനിക്ക് ഇവിടെ നിക്കുമ്പോൾ എന്തോ ഒന്ന് ശെരി വാ നമുക്ക് പുറത്ത് പോവാം ഞാൻ പോയി നമ്മുടെ ബാഗ് എടുത്തിട്ട് വരാം അതും പറഞ്ഞു അവൻ ക്ലാസ്സിലേക്ക് പോയി ഞാൻ പാർക്കിങ് ഏരിയയിലേക്കും * * * * * * * * കണ്ണൻ അവൾ അങ്ങനെ പറഞ്ഞത് എന്താണ് എന്ന് എനിക്ക് എത്ര ആലോചിച്ചട്ടും മനസിലാക്കാൻ കഴിഞ്ഞില്ല

അവൾ എന്റെ കണ്ണ്മുനിൽ നിന്നും മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കിനിന്നു ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ കണ്ടത് എന്റെ എതിരെ നടന്ന് വരുന്ന നിബിയെ ആയിരുന്നു അവൻ വന്ന് അവളെ അനേഷിച്ചതും അതിന് മറുപടിയായി ഞാൻ ഒന്ന് നോക്കുക മാത്രമേ ചെയ്തോളു എന്നിട്ട് ഞാൻ അവനെ മറികടന്ന് പോയി എന്തോ ക്ലാസ്സിലേക്ക് പോകാൻ ഒരു താൽപര്യവും ഇല്ലായിരുന്നു അതുകൊണ്ട് ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് ഞാൻ പോയി ഇരുന്നു

അവിടെ ഇരുന്നിട്ടും മനസിൽ മുഴുവൻ അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു "സ്നേഹം പലവിധം പലരോടും തോന്നാം എന്നാൽ നമ്മളോട് തോന്നുന്ന സ്നേഹം അത് ഏത് രീതിയിൽ ആണ് എന്നറിയാൻ ഇടക്ക് നമ്മൾ വയ്ക്കി പോകും"....... എന്താണ് ആ വാക്കുകൾ പിന്നിലെ പൊരുൾ എത്രയൊക്കെ നീ എന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രെമിച്ചാലും അത് നിന്നെ കൊണ്ട് കഴിയില്ല അമ്മു എന്തെന്നാൽ ഞാൻ കണ്ടതാണ് ഇന്ന് നിന്റെ കണ്ണിൽ എന്നോടുള്ള സ്നേഹത്തിന്റെ ആഴം ഡാ....

കണ്ണാ നീ ഇവിടെ ഇരിക്കുകയായിരുന്നോ നിന്നെ ഞങ്ങൾ എവിടെയെല്ലാം നോക്കി ഞാൻ കരുതിയത് നീ ഗൗരിയുടെ കൂടെ ഉണ്ടാവും എന്ന (ജ്യോതി) എന്റെ അനിയത്തി ആയത് കൊണ്ടു പറയില്ല അവളെ പോലെ ഒരു കാഞ്ഞ വിത്ത് ഈ ഭൂമിയിൽ വേറെ കാണില്ല അതെന്താ നീ അങ്ങനെ പറഞ്ഞത് (വിച്ചു) അതോ അവൾ ഒരാളെ സ്നേഹിച്ചാൽ അവൾ അയാൾക്ക് വേണ്ടി വേണം എങ്കിൽ സ്വന്തം ജീവൻ വരെ കൊടുക്കും പക്ഷെ വെറുത്താൽ അത് വെറുത്താത് തന്നെയാണ്

അതുകൊണ്ട്‌ മോനെ കണ്ണാ നീ അവളെ കൊണ്ടു വെറുപ്പിക്കാൻ ഒരവസരം കൊടുക്കരുത് അളിയൻ എന്ന നിലയിൽ ഈ ഉപദേശം എടുത്താൽ മതി അവൻ അങ്ങനെ പറഞ്ഞതും ഞാൻ അവനെ ഒന്നു നോക്കി നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അവളുടെ പുറകെ നടക്കുന്നത് വെറുപ്പിക്കാൻ ആണ് എന്ന് ഈ നന്ദൻ നിന്റെ അനിയത്തി ഗൗരിയെ സ്നേഹിച്ചട്ടുണ്ടെങ്കിൽ എന്റെ ജീവിതത്തിൽ ഈ നന്ദന്റെ പാതിയായിൽ വരാൻ പോകുന്നത് അവളയിരിക്കും

കണ്ണന്റെ അമ്മു അത് ആരൊക്കെ എതിർത്താലും എന്റെ മരണം വരെ അവളുടെ സിമന്തരേഖയിൽ ഈ കണ്ണന്റെ ചുവപ്പ് ഉണ്ടാവും എടാ.... അത് നിബിൻ അല്ലെ അവൻ ഇത് എങ്ങോട്ടാ ഈ പോകുന്നത് അവൻ എങ്ങോട്ടെങ്കിലും പോട്ടെ അതിന് നിനക്ക് എന്താ അവൻ നിന്റെ കുഞ്ഞമ്മയുടെ മോൻ ഒന്നും അല്ലല്ലോ അവൻ എന്റെ കുഞ്ഞമ്മയുടെ മോൻ ഒന്നും അല്ല പക്ഷെ അവന്റെ കയ്യിൽ നീ കുറച്ചു മുൻപ് ഡയലോഗ് അടിച്ചവളുടെ ബാഗ് ഉണ്ട് അതാ അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് ഞാനും അവനെ നോക്കിയത് അവൻ പോകുന്നത് പാർക്കിങ് ഏരിയയിലേക്ക് ആണ് വാടാ നമുക്ക് ഒന്നു പോയി നോക്കാം അതിന്റെ ആവശ്യം ഇല്ല

അവൻ ബൈക്കും കൊണ്ടു നമ്മുടെ മുൻപിലൂടെ അല്ലെ പോകേണ്ടത് അപ്പോൾ നോക്കാം * * * * * * * * * ഗൗരി ഡീ.... പോവാം നീ അവളുമ്മാരോട് പറഞ്ഞോ നമ്മൾ പോകുന്ന കാര്യം ഞാൻ ക്ലാസിൽ നോക്കിയപ്പോൾ നമ്മുടെ കൂട്ടത്തിലെ ഒറ്റഒരാണത്തിനെയും ഞാൻ കണ്ടില്ല ആ നമ്മളെ കാണാതെ ആവുമ്പോൾ വിളിച്ചോളും നീ അതൊന്നും ആലോചിക്കാതെ കേറിയിരിക്കാൻ നോക്ക് അവൻ കേറാൻ പറഞ്ഞതും ഞാൻ വണ്ടിയിൽ കയറി എന്നിട്ട് അവന്റെ പുറത്ത് തലവെച്ചു കിടന്നു ബൈക്ക് കോളേജ് ഗേറ്റ് ലക്ഷ്യം വച്ച് മുന്നോട്ട് പോയതും പെട്ടന്നാണ് അവൻ വണ്ടി നിർത്തിയത് എന്താ കാര്യം എന്നറിയാൻ നോക്കണം എന്ന് ഉണ്ടായിരുന്നു

പക്ഷേ ജ്യോതിയുടെ ശബ്ദം കേട്ടതും അതിനോടുള്ള താൽപര്യം ഇല്ലാതെയായി വേറെ ഒന്നും അല്ല അവിടെ കണ്ണേട്ടൻ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു ചിലപ്പോൾ ഞാൻ എന്നെ തന്നെ മറന്ന് ആ മാറിൽ ചാഞ്ഞു പോവും നിങ്ങൾക്ക് ക്ലാസ്സ് ഇല്ലേ എന്ന് ജ്യോതി ചോദിച്ചതും അവൻ ഉണ്ട് എന്ന് പറഞ്ഞു പിന്നെ ഇപ്പോൾ നീ ഇവളെയും കൊണ്ടു നീ എവിടെ പോവ അത് അവൾക്ക് പുറത്ത് പോണം എന്നു പറഞ്ഞു

അതുകൊണ്ട്‌ ഞങ്ങൾ ഒന്ന് ബീച്ചിൽ പോവാം എന്ന് കരുതി നിബി നീ വണ്ടി എടുക്ക് പ്ലീസ്...... അപ്പോൾ പിന്നെ നാളെ കാണാം പിന്നെ ഞങ്ങളെ ഞങ്ങളുടെ ഫ്രണ്ട്സ് അന്വേഷിച്ചാൽ പറഞ്ഞേക്കു ഞങ്ങൾ പോയ കാര്യം അതും പറഞ്ഞു അവൻ വണ്ടി ബീച്ചിലേക്ക് വിട്ടു ബീച്ചിൽ എത്തിയതും ഞാൻ അവനെ പോലും നോക്കാതെ നടന്നു തിരയിൽ വന്നു നിന്നും അപ്പോൾ എന്റെ മനസും ആ കടലുപോലെ അലയടിക്കുകയായിരുന്നു...ശുഭം

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story