ഗൗരിനന്ദനം: ഭാഗം 4

gaurinanthanam

രചന: വിജിലാൽ

എന്താ കാര്യം എന്ന് നീ ചോദിച്ചില്ലേ ചോദിച്ചു... പക്ഷെ പറഞ്ഞു തന്നില്ല😔 സമയം ആകുമ്പോൾ അറിഞ്ഞാൽ മതി എന്ന് പറഞ്ഞു നല്ലകാര്യം എന്നാ ആ സമയം ഇങ്ങു എത്തി മോളെ നമ്മുക്ക് കണ്ടുപിടിക്കാം..😉 അല്ല ഗൗരി നമുക്ക് ആ ഹീറോയെ ഒന്നു പരിചയപെട്ടല്ലോ ഞാൻ ഇല്ല നിങ്ങൾക്ക് വേണം എങ്കിൽ പോയി പരിചയപ്പെട്ടോ എന്നെ വെറുതെ വിട്ടേക്ക് ഞാൻ ഇല്ല നാനു നമ്മുടെ ഹീറോ എങ്ങനെയാ ആള് കണ്ണേട്ടന് ആൾ പവാമൊക്കെയാണ് പക്ഷേ കലിപ്പ് അത് വന്നാൽ പിന്നെ പറയേണ്ട എന്നാ എന്നോട് ചേച്ചി പറഞ്ഞത് ഇതുവരെ ഞാൻ കണ്ടിട്ടില്ല കണ്ണേട്ടന് ചൂടായി😁

ഗൗരി നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ ഇല്ല നിങ്ങൾ പോയിട്ട് വാ ഞാൻ പിന്നെ പരിചയപ്പെട്ടോളം....... നമ്മൾ എവിടെയാ എന്നു കരുതി തപ്പും നിനക്ക് അറിയോ കണ്ണേട്ടന് ഈ സമയത്തു എവിടെയായിരിക്കും എന്ന്‌.......🤔 നീയും ആയിട്ടാണോ അതോ ഞാനും ആയിട്ടാണോ കണ്ണേട്ടന് കമ്പിനി.. വാ കണ്ടു പിടിക്കാം...... ആദ്യം നമുക്ക് ക്ലാസ്സ് റൂമിൽ ഒന്നു നോക്കാം അവിടെ കണ്ടില്ല എങ്കിൽ നമുക്ക് കോളേജ് മൊത്തം അന്വേഷിക്കാം ഒക്കെ __________

may l come in sir... കണ്ണാ വാ ഇരിക്ക്... നീ വീണ്ടും അവനെ പഞ്ഞിക്ക് ഇട്ടു അല്ലെ നീ സൂക്ഷിക്കണം അവൻ എന്തു ചെയ്യാൻ മടിയില്ലാത്തവൻ ആണ്.... അവന്റെ തന്തയുടെ ബലത്തിൽ ആണ് അവൻ ഇവിടെ കിടന്നു വിലസുന്നത് ഇനി അവനെ ഒരു രണ്ട് ആഴ്ചത്തെക്ക് പ്രീതിഷിക്കണ്ട അല്ലെ കണ്ണാ..... ___________ എടി ഇവിടെ എങ്ങും നമ്മുടെ ഹീറോയെ കാണുന്നില്ലല്ലോ ഇനി എവിടെ പോയി നോക്കും....... ഒരു കാര്യം ചെയ്യാം നമുക്ക് കോളേജ് മൊത്തത്തിൽ ഒന്ന് നോക്കാം.

അതാകുമ്പോൾ നമുക്ക് കോളേജ് കാണലുമായി.... നമ്മുടെ ഹീറോയെ അന്വേഷിക്കലും ആയി എങ്ങനെ ഉണ്ട് എന്റെ ഐഡിയാ...... കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക് 😏 വന്നേക്കുന്നു ഒരു ഓഞ്ഞ ഐഡിയയുമായി നടക്ക് ഞാൻ കാണിച്ചു തരാം നമുക്ക് ആ മരച്ചുവട്ടിൽ പോയി നോക്കാം സാധാരണ അതാണ് അവരുടെ താവളം ___________ പ്രിൻസിയുടെ അടുത്ത് നിന്നും നേരെ ഞാൻ അവന്മാരുടെ അടുത്തേക്ക് പോയി ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് അവന്മാർ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.

ഡാ കണ്ണാ പ്രിൻസി എന്തു പറഞ്ഞു എന്ത് പറയാൻ ഇനി രണ്ട് ആഴ്ചത്തെക്ക് അവന്റെ ശല്യം ഉണ്ടാവില്ല പിന്നെ ഇതുവരെ പോലീസിൽ കോംപ്ലയ്ന്റ് ഒന്നും കൊടുത്തിട്ടില്ല കൊടുത്താൽ നാണക്കേട് അവനു തന്നെയാണ് എന്ന് അറിയാം പക്ഷേ കണ്ണാ അവൻ ഇനി വെറുതെ ഇരിക്കില്ല അത് തന്നെയാണ് പ്രിൻസിയും പറഞ്ഞത് എന്തായാലും അവൻ ഒന്നും നിവർന്ന് നിൽക്കാൻ രണ്ട് ആഴ്ച സമയം എടുക്കും ബാക്കി നമുക്ക് അപ്പോൾ ആലോചിക്കാം എടാ...

ആ വരുന്നത് നമ്മുടെ വിൻസിയുടെ അനിയത്തി നാൻസി അല്ലെ അവൾക്ക് ഇവിടെയാണോ അഡ്മിഷൻ കിട്ടിയത്...... നീയൊക്കെ എന്താടി ഇവിടെ...... ഞങ്ങൾ കണ്ണേട്ടനെ കാണാൻ വേണ്ടി വന്നതാ..... ഇതിനു മുൻപ് നീ ഇവനെ കണ്ടിട്ടില്ലേ....... എനിക്ക് അല്ല ദേ ഇവർക്ക്..... കണ്ണേട്ടനെ പരിചയപ്പെടണം എന്നു പറഞ്ഞു..... അതാ ഞാൻ ഇങ്ങോട്ട് വന്നത്..... ഹായ്...... എന്റെ പേര് ജ്യോതിഷ് (ജ്യോതി) സിദ്ധാർത്ഥ്(സിദ്ധു),വിഷ്ണു(വിച്ചു),നന്ദൻ(കണ്ണൻ).....

ഇനി നിങ്ങളുടെ പേര് പറ..... ഞാൻ നിബിൻ (നിബി),ശ്രുതി,സൗമ്യ, കാർത്തിക, നാൻസി(നാനു) പിന്നെ ഗൗരി.... ഗൗരി..... ആരാ അത്....🤔 ഞങ്ങളുടെ ഫ്രണ്ട് ആണ് അവൾ കാന്റീനിൽ ഉണ്ട്.... ഇങ്ങോട്ട് വരുന്നില്ല എന്ന് പറഞ്ഞു... __________ കാന്റീനിൽ ഇരുന്ന് ബോർ അടിച്ചു.... ഇവര് കണ്ണൻ മുതലാളിയെ കാണാൻ പോയതാണോ അതോ ഉണ്ടാക്കിയെടുക്കാൻ പോയതാണോ.....😜 എനിക്ക് മുൻപ് വന്നവരും..... പിൻപ് വന്നവരും പോയി എന്നിട്ടും ഞാൻ മാത്രം പോസ്റ്റ്.... ഇനിയും ഇവിടെ നിന്നാൽ അവര് എന്നെ ചവിട്ടി പുറത്താക്കും.... അതുകൊണ്ട് ഞാൻ തന്നെ അവിടെ നിന്ന് വലിഞ്ഞു..... അവരെ അനേഷിച്ചു നടന്ന് ഞാൻ ഈ കോളേജ് മൊത്തം കണ്ടു.....

എന്നിട്ടും അവരുടെ പുക പോലും കണ്ടില്ല.... അങ്ങനെ നിൽക്കുമ്പോൾ ആണ് ആരോ എന്റെ പേര് വിളിക്കുന്നത് പോലെ തോന്നിയത്..... നോക്കിയപ്പോൾ വേറെ ആരും അല്ല നമ്മുടെ കണ്ണൻ മുതലാളിയെ ഉണ്ടാക്കിയെടുക്കാൻ പോയ എന്റെ ഫ്രണ്ട്സ്.... ഞാൻ നേരെ അവരുടെ അടുത്തേക്ക് വിട്ടു..... __________ അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ജ്യോതിയുടെ കയിൽ ഒരു മാസ്‌ക്ക് കണ്ടത്... അവൻ പിന്നെ ഇത്രയും വളർന്നു എന്ന് മാത്രമേ ഒള്ളു... അമ്പലപാടത്ത് മറ്റും ചെന്നാൽ കൊച്ചുകുട്ടികളെകളും കഷ്ടമാണ്..... ഞാൻ അവന്റെ കയ്യിൽ നിന്നും ആ മാസ്‌ക്ക് വാങ്ങി വെച്ചു..... അപ്പോൾ ആണ് നിബിൻ വരാന്തയിലേക്ക് നോക്കി ഗൗരി എന്ന് വിളിച്ചത്....

ആരാണ് എന്നറിയാൻ ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ആ കാന്താരി....... അവളെ കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷം ഉണ്ടായിരുന്നു... പിന്നെ ആ കാന്താരിയെ കണ്ടപ്പോൾ ഉണ്ടായ ഓരോ കാര്യങ്ങൾ എല്ലാം മനസിലേക്ക് വന്നു..... സിദ്ധു വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത് നോക്കുമ്പോൾ എന്റെ മുന്നിൽ നിൽക്കുന്നു എന്റെ കാന്താരി......😍 ഡാ..... തെണ്ടി.... നീ ഒക്കെ ഉണ്ടാക്കാൻ പോയ ആളെ ഉണ്ടാക്കി തീർന്നില്ലേ..... മനുഷ്യൻ എത്ര നേരം എന്ന് വെച്ച അവിടെ പോസ്റ്റ് ആകുന്നത്...... അങ്ങേര് ആരെങ്കിലും തല്ലുകയോ കൊല്ലുകയോ എന്തെങ്കിലും ചെയ്യട്ടെ അതിന് നിങ്ങൾക്ക് എന്താ കുഴപ്പം......

കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കുട്ടിയുടുപ്പും ബേബിസോപ്പും വാങ്ങാൻ ഇറങ്ങിയിരിക്കാ കൊറേയെണ്ണം..... നീ ഒക്കെ ആ പെണ്ണിന്റെ ഡയലോഗ് കെട്ടിട്ടാണോ ആ കണ്ണൻ മുതലാളിയെ അനേഷിച്ചു ഇറങ്ങിയത്...... I think....... ആ പെണ്കുട്ടിക്ക് ആ കണ്ണൻ മുതലാളിയുടെ മുകളിൽ ഒരു കണ്ണ് ഉണ്ട്...... പക്ഷേ ഒന്നും വിചാരിക്കരുത്.... അതിന്റെ ശെരിക്കും ഉള്ള കോലം എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാം മൊത്തം പൂട്ടി ഇട്ട് നടക്കുന്നത് കൊണ്ട് പറഞ്ഞതാ...... അതും പറഞ്ഞു നിന്നപ്പോൾ ആണ് എന്റെ ഫോൺ വൈബ്രെറ്റ് ആയത്..... നോക്കിയപ്പോൾ ഇച്ഛയൻ...... എടാ...ഇച്ഛയൻ ഞാൻ ഇപ്പോൾ വരാം..... ആരാടാ... അത്.... ഏതാ... ഈ ഇച്ഛയൻ.....

(ശ്രുതി) ആർക്ക് അറിയാം..... എന്നോട് പറഞ്ഞിട്ടില്ല ഞങ്ങൾക്ക് ഇടയിൽ ഒരു രഹസ്യം ഉണ്ടെങ്കിൽ അത് ഈ ഒരു കാര്യം മാത്രമാണ്....... (നിബി) അപ്പോൾ നീ അവളോട് ചോദിച്ചില്ലേ...... (ശ്രുതി) ചോദിച്ചു.... സമയം ആവുമ്പോൾ കാണിച്ചു തരാം എന്ന് പറഞ്ഞു..... (നിബി) ഇച്ഛായനോട് സംസാരിച്ചു കഴിഞ്ഞു അവരുടെ അടുത്തേക്ക് ചെന്നപ്പോൾ ദേ നിൽക്കുന്നു എന്റെ ബ്രോ ജ്യോതിഷ്...... ഞാൻ അവനെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും വെച്ചില്ല.... എനിക്ക് ഇവിടെയാണ്‌ അഡ്മിഷൻ കിട്ടിയത് എന്ന് ഞാൻ ആ തെണ്ടിയോട് പറഞ്ഞപ്പോൾ ചേട്ടാ എന്ന് വിളിച്ചു കോളേജിലേക്ക് വന്നേക്കരുത് എന്നാ.... അപ്പോൾ ഞാൻ ആ തെണ്ടിയെ മെയിന്റ് ചെയ്യണോ.......

അവിടെ നിന്ന് എല്ലാവരെയും പരിജയപ്പെട്ടൂ ഇവരുടെ ഹീറോ മാത്രം എന്നെ ഒന്ന് തല പൊക്കി നോക്കിയിട്ട് അപ്പോൾ തന്നെ താഴിത്തി കളഞ്ഞു..... പക്ഷെ ഒരുതവണ നോക്കിയൊള്ളു എങ്കിലും ആ കണ്ണുകൾ അത് എനിക്ക് പരിചിതമായതാണ്..... പക്ഷെ അത് എത്ര ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ല...... എന്തോ ഒന്ന് എന്റെ മുൻപിലൂടെ ചലിക്കുന്നത് കണ്ടപ്പോൾ ആണ് ഞാൻ ചിന്ത വെടിഞ്ഞത്...... ഗൗരി.... ഞാൻ പറഞ്ഞത് കേട്ടോ..... എന്ത്.... ആ ബെസ്റ്റ് എടി പൊട്ടി..... ഇന്ന് ഇവിടെ തല്ല് ഉണ്ടാക്കിയത് കൊണ്ട് എല്ലാ സ്റ്റുഡൻസിനോടും വീട്ടിലേക്ക് തിരിച്ചു പോയിക്കൊള്ളാൻ പറഞ്ഞു..... ആര്...... എപ്പോൾ...... പ്രിൻസിപ്പൽ..... അപ്പോൾ ഇവിടെ വിളിച്ചു പറഞ്ഞത് നീ കേട്ടില്ലേ...... ഇല്ല......😁

അപ്പോൾ ചേട്ടന്മാരെ നമുക്ക് നാളെ കാണാം..... ഗെയ്റ്റ് കടക്കുന്നത് വരെ ഞാൻ ആ മുഖം മുടിയെ നോക്കി തന്നെയാണ് നടന്നത്...... ആ മുഖം മൂടി ഒന്ന് മാറ്റിയിരുന്നു എങ്കിൽ എന്ന് ഞാൻ മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചു..... ഞാൻ ശശിയായത് അല്ലാതെ അത് മാത്രം ഉണ്ടായില്ല...... നാനു വീട്ടിലേക്ക് പോയി...... ഞങ്ങൾ വീട്ടിലേക്ക് പോയിട്ട് ഒരു കാര്യവും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി...... അവിടെ ചെന്ന് ഞാൻ മണൽ തീരത്ത് ഇരുന്നു......

അവരെല്ലാവരും കൂടി കടലിൽ ഇറങ്ങി കളിക്കുന്നുണ്ട്...... എനിക്ക് മാത്രം ഒരു താൽപര്യവും തോന്നിയില്ല.... കുറച്ചു കഴിഞ്ഞതും ഞങ്ങൾ നാല് പേരും ബസിന് വീട്ടിലേക്ക് വിട്ടു..... ഞങ്ങളുടെ സ്റ്റോപ് എത്തിയപ്പോൾ അവരോട് ബൈ പറഞ്ഞു ഞങ്ങൾ ഇറങ്ങി..... നടക്കുന്ന വഴിക്ക് അവൾ എന്നോട് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാൻ അതൊന്നും കേട്ടില്ല..... അവളോട് ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക്ക് കയറി നേരെ റൂമിൽ പോയി കിടന്നു...... __________ അവൻ വിളിച്ചപ്പോൾ അവന്റെ അടുത്തേക്ക് വന്ന് ഓരോന്ന് പറയുന്നുണ്ടായിരുന്നു.... ഞാൻ അതെല്ലാം ആസ്വദിച്ചു കേട്ട് കൊണ്ടിരിക്കുകയായിരുന്നു...

അപ്പോൾ ആണ് മനസിലായത് അവൾ പറയുന്നത് എന്നെ പറ്റിയാണ് എന്ന്..... ഞാൻ അതെല്ലാം ഒരു പുഞ്ചിരിയോടെ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ആണ് അവളുടെ ഫോണിലേക്ക് നോക്കിയിട്ട് ഇച്ഛയൻ എന്ന് പറഞ്ഞത് ആ സമയത്ത് അവളുടെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അത് കണ്ടപ്പോൾ തന്നെ എന്റെ ചുണ്ടുകളിൽ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു..... അയാളോട് സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ അത് മാത്രം മതി അവൾക്ക് അവൻ എത്ര മാത്രം ഇമ്പോര്ടൻറ് ആണ് എന്ന് മനസ്സിലാക്കാൻ..... എന്തോ അത് കണ്ടപ്പോൾ എന്റെ ചങ്ക് പിടയുന്നത് പോലെ ഒരു വേദന പോലെ പിന്നെ അവളെ നോക്കിയാൽ ശെരിയവില്ല എന്ന് തോന്നി ഞാൻ തല താഴ്ത്തി ഇരുന്നു........

പെണ്ണ് ഗെയ്റ്റ് കടന്ന് പോകുന്നത് വരെ എന്നെ തിരിഞ്ഞു നോക്കിയിട്ടാണ് പോയത്..... അവളുടെ ആ നോട്ടം പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു ഫീൽ ആണ് ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീൽ അത് അവളോട് മാത്രമാണ് തോന്നിയത്..... അവരോട്‌ബൈ പറഞ്ഞു ഞാൻ വീട്ടിലേക്ക് ചെന്നു...... അവിടെ എന്റെ പാറു എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.... പാറുവിന് ഒരു ഉമ്മയും കൊടുത്തു ഞാൻ റൂമിലേക്ക് പോയി ഫ്രഷായി താഴേക്ക് വന്നു..... പാറുവിനോട് അവളെ കണ്ട കാര്യം പറഞ്ഞു....

പിന്നെ കോളേജിൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു ഞാൻ ഒരു മകൻ ആയത് കൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്റെ അച്ഛനും അമ്മയും ആണ്...... അച്ഛൻ വരാൻ വൈകും എന്നും വിളിച്ചു പറഞ്ഞത് കൊണ്ട് ഞാനും പാറുവും ഭക്ഷണം കഴിച്ചു കിടന്നു അച്ഛൻ ഇല്ലാത്തത് കൊണ്ട് ഞാൻ പാറുവിന്റെ കൂടെ പാറുവിന്റെ മടിയിൽ തല വെച്ചു കിടന്നു..... അപ്പോഴും മനസിൽ ആ കാന്താരിയുടെ മുഖം ആയിരുന്നു അവളെയും ഓർത്തു ഞാൻ എപ്പോഴോ ഇറങ്ങി..... _________ കിടന്നതും ഞാൻ ഉറങ്ങി പോയി..... പിന്നെ ഡോക്ടർ വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.....

എഴുനേറ്റ് താഴെ ചെന്നപ്പോൾ എല്ലാവരും എന്നെയും കാത്ത് ഇരിക്കുകയായിരുന്നു..... ഗൗരിയമ്മേ..... ഇന്ന് കോളേജ് എങ്ങനെ ഉണ്ടായിരുന്നു...... ഇന്ന് ഞാൻ ചെന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ എല്ലാം ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു...... എന്നാലും എന്റെ ചിന്ത ആ കണ്ണുകളുടെ ഉടമ ആരായിരുന്നു എന്നായിരുന്നു....... എന്തോ ആ കണ്ണുകൾ എന്നെ വിടാതെ പിന്തുടരുന്നത് പോലെ അതുകൊണ്ട് ഭക്ഷണം പകുതിയിൽ നിറുത്തി ഞാൻ എഴുനേറ്റ് റൂമിലേക്ക് പോയി...... മുറിയിൽ പോയി കിടന്ന് കണ്ണുകൾ അടയ്ക്കുമ്പോഴും വരുന്നത് ആ കണ്ണുകൾ ആണ്...... അവസാനം നാളെ ആ കണ്ണുകളുടെ ഉടമയെ കണ്ടുപിടിക്കണം എന്ന് തീരുമാനിച്ചു ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story