ഗൗരിനന്ദനം: ഭാഗം 6

gaurinanthanam

രചന: വിജിലാൽ

അവളെ നോക്കിയിരുന്നു എപ്പോൾ ആണ് ഉറക്കത്തിലേക്ക് വഴുതി പോയത് എന്ന് അറിയില്ലപെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ ആ കാന്താരി അപ്പോൾ പിടിച്ച പിടി ഇതുവരെ വിട്ടിട്ടില്ല എന്നു മനസിലായി എന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 4 മണി കഴിഞ്ഞു ഇനിയും ഞാൻ ഇവിടെ നിന്നാൽ ശരിയാകില്ല എന്നു തോന്നിയത് കൊണ്ടു പതിയെ അവളുടെ കൈകൾ എന്നിൽ നിന്നും അടർത്തി മറ്റുവാനായി നോക്കി പക്ഷേ നടന്നില്ല പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളുടെ മുഖത്തേക്ക് പതിയെ ഊതി അവൾ തിരിഞ്ഞു കിടക്കും എന്നു കരുതിയ എനിക്കു തെറ്റി അവൾ എന്നിലേക്ക് അടുത്ത് കിടന്നു

ഇങ്ങനെയാണ് പെണ്ണിന്റെ പെരുമാറ്റം എങ്കിൽ അധികം വൈകാതെ ഇവൾക്ക് എന്റെ കുഞ്ഞിനെ കൊടുക്കാനുള്ള എല്ല ചാൻസും കാണുന്നുണ്ട് എന്റെ കാണ്ഡ്രോൾ കളായനുള്ള എല്ലാ പണിയും പെണ്ണു ഇപ്പോൾ കാണിക്കുന്നുണ്ട് അവളുടെ ഓരോ കാട്ടിക്കൂട്ടൽ എല്ലാം കണ്ടപ്പോൾ എനിക്ക് അതെല്ലാം വീഡിയോ എടുക്കാനാണ് തോന്നിയത് അപ്പോൾ തന്നെ ഞാൻ എന്റെ ഫോണിൽ അതെല്ലാം നല്ല അന്തസായി അങ്ങു വിഡിയോ എടുത്തു ഞാൻ ഇനിയും ഇവിടെ നിന്നാൽ എന്റെ അമ്മായി അപ്പൻ എന്നെ പഞ്ഞിക്ക് ഇടാൻ ഉള്ള എല്ലാ ചാൻസും ഞാൻ ആയിട്ട് അങ്ങേർക്കു കൊടുക്കുന്നത് പോലെയിരിക്കും ഇവൾ ആണെങ്കിൽ എന്നെ വിടുന്നു ഇല്ല.....

പെട്ടെന്ന് ആണ് എന്റെ കണ്ണിൽ അവിടെ ഇരുന്ന മായിൽപ്പിലി ഉടക്കിയത് വേഗം അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഞാൻ മെല്ലെ അവളുടെ മുഖത്ത് ഒന്ന് ഇക്കിളിയാക്കി വിട്ടു..... പെട്ടെന്ന് തന്നെ പെണ്ണ് തിരിഞ്ഞു കിടന്നു പോകാൻ നേരം ഞാൻ പെണ്ണിന് ഒരു ഉമ്മയും കൊടുത്തു.... അപ്പോൾ ആണ് ഓർത്തത് ഒരാളെ ഡ്രെസ്സിങ് റൂമിൽ പൂട്ടിയിട്ട കാര്യം..... നേരെ അവിടേക്ക് ചെന്ന് അവനെ കെട്ടിയിട്ട കയർ അങ്ങു അഴിച്ചു കൊടുത്തു എന്നിട്ട് എന്റെ പെണ്ണിനെ ഒന്ന് നോക്കി എന്നിട്ട് വന്ന വഴി തന്നെ ഞാൻ തിരിച്ചു ഇറങ്ങിയപ്പോൾ ആണ് അവിടെ ആ നിബിയുടെ ബൈക്ക് ഇരിക്കുന്നത് കണ്ടത്..... ശാന്തമായ എന്റെ മനസ് അത് കണ്ടതും അവൻ അവിടെ വന്നതും ഞാൻ അവനെ തല്ലിയതും എല്ലാം മനസിലേക്ക് വന്നു

വീണ്ടും ചെന്ന് തല്ലാൻ എന്റെ മനസ് ആഗ്രഹിച്ചതാ.... പിന്നെ അത് വേണ്ട എന്ന് വെച്ചു നേരെ അവന്റെ ബൈക്ക് ലക്ഷ്യമാക്കി ഞാൻ നടന്നു...... അവന്റെ ഒരു ബൈയ്ക്ക് അവനോട് ഉള്ള ബാക്കി ദേഷ്യം😠😠 ഞാൻ അവന്റെ ബെക്കിനോട് തീർത്തു എന്നിട്ട് ഞാൻ നേരെ വിട്ടിലേക് വിട്ടു...... പാറു അറിയാതെ അകത്തു കയറാൻ നോക്കിയ ഞാൻ പെട്ടു എന്ന് തന്നെ പറയാം...... ഞാൻ കൃത്യമായി ചെന്ന് പെട്ടത് പാറുവിനെ മുന്നിൽ...... എവിടെയായിരുന്നു എന്റെ മോൻ ഇത്രയും നേരം....... അത് പിന്നെ പാറു ഞാൻ ചുമ്മാ പുറത്ത്..... കാറ്റ് കൊള്ളാൻ വേണ്ടി പോയതാ😜😜..... എന്താടാ നിന്റെ മുറിയിലെ ac വർക്ക് ആവുന്നില്ലേ....

ഞങ്ങൾക്ക് ഒന്നും ഒരു പ്രോബ്ലെം ഇല്ലല്ലോ.... നിനക്ക് മാത്രം എന്താടാ ഇത്രയ്ക്ക് ചൂട് എടുക്കാൻ..... രാത്രി വല്ല പെണ്ണുകുട്ടികളുടെയും വീടിന്റെ മതിൽ ചാടി അകത്തു കയറാൻ നിനക്ക് നാണം ഇല്ലേ...... നാട്ടുകരെകൊണ്ടു ഓരോന്ന് പറയിപ്പിക്കാൻ നിൽക്കാതെ ആ കൊച്ചിനെ ഇങ്ങോട്ട് കെട്ടികൊണ്ടു വന്നേക്ക്...... നീ ഈ ചാടി പോകുന്നത് നിനക്ക് ഒരു പ്രശ്നം ആയി തോന്നില്ല...... പക്ഷെ അവൾ ഒരു പെണ്കുട്ടിയാണ് എന്ന് നീ ഓർത്താൽ കൊള്ളാം...... എന്റെ പാറു സമയം ആകട്ടെ ഞാൻ അവളെ എന്റെ പെണ്ണായി എന്റെ പാറുവിന്റെ മരുമകൾ ആയി ഞാൻ കൊണ്ടു വരും അവളെ ഇങ്ങോട്ടേക്ക് പിന്നെ എന്തിനാ പേടിക്കുന്നത്.......

ഞാൻ പറയാൻ ഉള്ളത് പറഞ്ഞു അത്ര തന്നെ പോയി കിടന്ന് ഉറങ്ങാൻ നോക്ക് എന്റെ കണ്ണാ ഇപ്പോൾ തന്നെ സമയം എന്തായി എന്ന് വല്ല വിചാരവും ഉണ്ടോ കുറച്ചു സമയം എങ്കിലും പോയി കിടന്ന് ഉറങ്ങാൻ നോക്ക്...... __________ രാവിലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്റെ കൂടെ ആരും ഇല്ലായിരുന്നു അപ്പോൾ നിബി വന്നത് ഞാൻ സ്വാപ്നം കണ്ടത് ആയിരുന്നോ🤔....... ഏയ് ഇല്ല ഇന്നലെ വന്നതാണ് എന്നിട്ട് അല്ലെ ആ തെണ്ടി പറഞ്ഞത് അവനെ ആ അമൃത തേച്ചു ഭിത്തിയിൽ ഒട്ടിച്ച കാര്യം..... അവൻ എന്നോട് പറഞ്ഞതാണ്..... പിന്നെ ആ തെണ്ടി ഇന്നലെ നല്ലത് പോലെ കുടിച്ചിട്ടാണ് വന്നത് അതുകൊണ്ട് അവൻ ഇവിടെ നിന്ന് പോകാൻ ചാൻസ് കുറവാണ് അത് വേറെ ഒന്നും കൊണ്ടല്ല ആ അവസ്‌ഥയിൽ അവനെ മമ്മി കണ്ടാൽ അവന്റെ മുട്ടുകാൽ തല്ലി ഓടിക്കും

ഒരു തവണ അവനെ വീടിന് ചുറ്റും ഇട്ട് ഓടിച്ചതാ..... അതിനു ശേഷം അവൻ കുടിച്ചിട്ട് വിട്ടിലേക് പോകില്ല..... ഇവിടെയും കുടിച്ചു കഴിഞ്ഞാൽ അവൻ നേരായ വഴിയിലൂടെ വരില്ല വന്നാൽ ഡോക്ടർ അവന്റെ ചെവിക്ക് പിടിക്കും എന്ന് അറിയാവുന്നത് കൊണ്ട് കുടിച്ചു കഴിഞ്ഞാൽ ബാൽക്കണി വഴി എന്റെ മുറിയിലേക്ക് വരും..... പിന്നെ ആ കാര്യം ഞങ്ങളുടെ രണ്ടു വീട്ടുകാർക്കും അറിയാവുന്നത് കൊണ്ട് ആരും ഒന്നും പറയാറില്ല..... എന്നാലും അവൻ ഇത് എവിടെ പോയി എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല..... ആ എന്തെങ്കിലും ആവട്ടെ അവനെ കോളേജിൽ വെച്ച് കാണുമ്പോൾ ചോദിക്കാം അതാ നല്ലത്.....

ചായ കുടിക്കാനായി താഴെ ചെന്നപ്പോൾ ഡോക്ടർ രാവിലത്തെ ചാട്ടവും ഓട്ടവും കഴിഞ്ഞു വന്ന് ചായ കുടിക്കുന്നു..... ഗൗരിയമ്മേ ഗുഡ് മോർണിംഗ്..... ഗുഡ് മോർണിംഗ് ഡോക്ടറെ..... അവൻ എന്തേ നിബി ഇതുവരെ എഴുനെറ്റില്ലേ..... അവന്റെ ബൈക്ക് പുറത്ത് ഇരിക്കുന്നത് കണ്ടു അവനോട് വന്ന് ചായ കുടിക്കാൻ പറ...... അതിന് അവൻ റൂമിൽ ഇല്ല..... അവൻ വന്നിരുന്നു എന്നത് ഞാൻ സ്വാപ്നം കണ്ടത് അല്ലല്ലേ..... ഞാൻ കരുതി അത് സ്വാപ്നം ആയിരുന്നു എന്ന്..... എന്നാ ഞാൻ പോയി റെഡി ആവട്ടെ... കുളിച്ചു വന്ന് റെഡിയക്കാൻ ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ നിബി അവിടെ കിടക്കുന്നു... ഡാ........ നിബി.......... നിബി........ എടാ തെണ്ടി......

ഞാൻ അവിടെ ഇരുന്ന വെള്ളം എടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ചു..... അയ്യോ.... സുലൈമാനി അല്ല സുനാമി.....🙄 അല്ലഡാ വെള്ളപ്പൊക്കം.... എഴുനേറ്റു പോടാ തെണ്ടി അതും പറഞ്ഞു ഞാൻ അവന് ഒരു ചവിട്ടും വച്ചുകൊടുത്തിട്ടു ഡ്രെസ്സ് മാറാൻ പോയി തിരിച്ചു വന്നപ്പോൾ ഉണ്ട് സർ എന്തോ കാര്യമായി ആലോചനയിൽ ആണ് എന്താടാ തെണ്ടി നിനക്ക് ഇതുവരെ ഇവിടെനിന്ന് എഴുന്നേറ്റു പോകാൻ ആയില്ലേ എന്റെ കൂടെ വരുന്നുണ്ട് എങ്കിൽ വേഗം പോയി റെഡിയായി വരാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ അങ്ങു പോകും പറഞ്ഞില്ല എന്ന് വേണ്ട പിന്നെ കുളിക്കാതെ സ്പ്രേ അടിച്ചുകൊണ്ടു എങ്ങാനും വരാൻ വെല്ല ഉദ്ദേശ്യം ഉണ്ടെങ്കിൽ അതും വേണ്ട......

അതും പറഞ്ഞു ഞാൻ താഴേക്ക് പോയി സുനാമി വരുന്നത് സ്വാപ്നം കണ്ടു കിടന്നപ്പോൾ ആണ് മുഖത്ത് വെള്ളം വന്ന് വീണത് നോക്കുമ്പോൾ ഉണ്ട് ഗൗരി കയ്യിൽ കുടിക്കാൻ വെള്ളം എടുത്ത് വെക്കുന്ന ജെഗും ആയി നിക്കുന്നു അപ്പോൾ തന്നെ കാര്യം കത്തി ഇത് ഈ ഊള്ളയുടെ പണിയാണ് എന്ന് എന്നെ കുളിപ്പിച്ചിട്ട് അവൾ ഡ്രെസ്സ് മാറാൻ പോയി അല്ലഎന്നാലും ഞാൻ എങ്ങനെ ഇവിടെ എത്തി ഞാൻ ഇന്നലെ രാത്രി വന്നിട്ട് അവളുടെ കൂടെയല്ലേ കിടന്നത് പിന്നെ എങ്ങനെ ആ എന്തായാലും ഇനി കുളിക്കണ്ട ആവശ്യം ഇല്ല പല്ല് മാത്രം തേച്ചാൽ മതി എന്ന് ചിന്തിക്കുമ്പോൾ ആണ് ആ കുരിപ്പ് ഡ്രെസ്സും മാറി ഇറങ്ങി വന്നത്....

പിന്നെ നടന്നത് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ നിങ്ങൾ കേട്ടില്ലേ..... പിന്നെ നല്ല കുട്ടിയായി കുളിക്കാൻ തീരുമാനിച്ചു..... വേറെ ഒന്നും കൊണ്ടല്ല അവൾ കൊണ്ടുപോവില്ല എന്ന് കരുതി പേടിച്ചിട്ട് ഒന്നും അല്ല മൂന്ന് ദിവസം ആയി കുളിച്ചിട്ട് 😜....... എനിക്ക് വെള്ളം ദേഹത്ത് വീണാൽ തണുക്കും അതുകൊണ്ട് കുളി ഞാൻ ആഴ്ചയിൽ ഒരു ദിവസം ആയി കുറച്ചു...... നിങ്ങളോട് സംസാരിച്ചു നിൽക്കാതെ ഞാൻ പോയി കുളിക്കാൻ നോക്കട്ടെ ഇല്ലെങ്കിൽ ആ പൊട്ടത്തി എന്നെ കൊണ്ടുപോവില്ല..... ഡോക്ടറെ ബൈക്ക് മാത്രമല്ല അതിന്റെ ഓണറിനെയും കിട്ടിയിട്ടുണ്ട്.... പാവം കുഞ്ഞ് ഡ്രെസ്സിങ് റൂമിൽ കിടന്ന് ഉറങ്ങായിരുന്നു......

ഡീ..... പെണ്ണേ അവിടെ നിന്ന് കഥാപ്രസംഗം നടത്താതെ വന്ന് ഇരുന്ന് കഴിക്കാൻ നോക്ക് ഞാൻ ദോശ ഉണ്ടാക്കിയിട്ടുണ്ട് വേണം എങ്കിൽ വന്ന് ഇരുന്ന് കഴിക്ക് അല്ല പിന്നെ.... എന്തുപറ്റി ഡോക്ടറെ ഇവിടുത്തെ ഹോം മിനിസ്റ്റർ ഭയങ്കര കലിപ്പിൽ ആണല്ലോ..... ആ......... എനിക്ക് അറിയില്ല...... വാ... പോയി ഇരിക്കാം ഇല്ലെങ്കിൽ അത് കൂടി കിട്ടി എന്ന് വരില്ല..... അതും പറഞ്ഞു ഞാനും ഡോക്ടറും കഴിക്കാൻ ഇരുന്നു ഞാൻ എനിക്കും ഡോക്റ്റർക്കും വേണ്ടത് വിളമ്പി കഴിക്കാൻ തുടങ്ങി..... അപ്പോൾ ഉണ്ട് ഒരുത്തൻ മുകളിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്...... നിബി..... വാടാ ഇരിക്ക് നമുക്ക് കഴിക്കാം.....

അത് കേട്ടതും ചെക്കൻ എന്റെ അടുത്ത് ഇരുന്ന കസേര വലിച്ചിട്ട് അവിടെ ഇരുന്നു..... എന്താടി...... സ്‌പെഷ്യൽ..... ഉം..... ഉം..... ഇഡിലി ഗർഭാ.......... ദോശ ഗർഭാ........ വടാ ഗർഭാ........ എന്നൊന്നും പറയുന്നില്ല ഓൺലി ദോശ ഗർഭാ....... വേണം എന്ന് ഉണ്ടെങ്കിൽ നീ ആ ദോശ എടുത്ത് ചമന്തിയിലോ സാമ്പറിലോ മുക്കി കഴിച്ചോ... എനിക്ക് ഒന്നും വേണ്ട ഈ ദോശ.... ഈ വീട്ടിൽ വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ലേ.... കഴിച്ചു കഴിച്ചു മടുത്തു...😏😏 നിനക്ക് വേണ്ടെങ്കിൽ നീ കഴിക്കണ്ട പ്രശ്നം തീർന്നില്ലേ..... അല്ല നിബി നീ ഇന്ന് കുളിച്ചോ അല്ലെങ്കിൽ എന്നത്തേയും പോലെ ഇന്നും സ്പ്രേ ആണോ....... ഇല്ല ഡോക്റ്ററെ ഇന്ന് നല്ല കുട്ടിയായി അവൻ കുളിച്ചിട്ട് എന്റെ ഡവ് സോപ്പിന്റെ മണം അടിക്കുന്നുണ്ട്......

നീ പൊടി........ നീ വരുന്നുണ്ടോ എനിക്ക് പോണം...... എടാ ഇതു തിർത്തിട്ട് വരാം.... ഒന്ന് വെയിറ്റ് ചെയ്തുടെ....... ഞാൻ പോവ......... ഞാൻ ഒരു ദോശയും ചുരുട്ടി പിടിച്ചു അവന്റെ പുറകെ ഓടി....... ഡാ...... നിക്ക് ഞാനും വരുന്നുണ്ട്...... അവന്റെ അടുത്തേക്ക് എത്തിയപ്പോൾ ഉണ്ട് ചെക്കൻ അവന്റെ ബൈക്കും നോക്കി വിഷമിച്ചു നിൽക്കുന്നു..... ഞാൻ നോക്കിയപ്പോൾ ഉണ്ട് അവന്റെ ബൈക്കിന്റെ ടയർ രണ്ടും പഞ്ചർ........ അതുകണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ചിരിയാണ് വന്നത്...... ഹി........ ഹി.......... ഹി.......... നിനക്ക് ഇതുതന്നെ വേണം എന്നെ കൂടാതെ പോകാൻ നോക്കിയത്തിനുദൈവം നിനക്ക് തന്ന ശിക്ഷയാണ് വേണം.......

അവളോട് തല്ല് പിടിച്ചു വന്ന് നോക്കിയപ്പോൾ ഉണ്ട് എന്റെ ബൈക്കിന്റെ ടയർ രണ്ടും പഞ്ചർ അതും നോക്കി സങ്കടപ്പെട്ടു നിൽക്കുമ്പോൾ ആണ് അവളുടെ ഓലകേമലേ ഡയലോഗ്....😠 നീ ഇങ്ങനെ നോക്കല്ലേ വാ.... നമുക്ക് എന്റെ കാന്താരിയിൽ പോകാം...... അങ്ങനെ ഒരു വിധം അവനെ സമധാനിപ്പിച്ചു ഒരു വിധം അവനെയും കൊണ്ട് കോളേജിലേക്ക് പോയി...... __________ രാവിലെ അവളുടെ അടുത്തു നിന്ന് വന്നു കിടന്നിട്ട് എഴുനേക്കാൻ ലെയിറ്റായി പാറു വന്ന് വിളിച്ചത് കൊണ്ട് മാത്രം എഴുനേറ്റു.... വേഗം തന്നെ കുളിച്ചു കോളേജിലേക്ക് പോകാൻ റെഡിയായി താഴേക്ക് ചെന്നു..... പാറു..... ഞാൻ പോവ..... ബൈ....

എടാ ചെക്കാ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് പോ...... വേണ്ട ഞാൻ കാന്റീനിൽ നിന്ന് കഴിച്ചോള്ളാം...... അതും പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി അവിടെ ചെന്നതും നമ്മുടെ ചെക്കന്മാർ സ്ഥിരം ഇരിക്കാറുള്ള ഇടത് ഹാജർ ആയിട്ടുണ്ട്... ഞാൻ എന്റെ ബുള്ളറ്റ് കൊണ്ടുപോയി പാർക്ക് ചെയ്ത് അവന്മാരുടെ അടുത്തേക്ക് പോയിരുന്നു..... അവിടെ ഇരിക്കുമ്പോൾ എന്റെ നോട്ടം മുഴുവനും ഗെയ്റ്റ് കടന്ന് വരുന്ന ഓരോരുത്തരുടെയും അടുത്തേക്ക് ആയിരുന്നു..... ഡാ......നീ കുറെ നേരം ആയല്ലോ അങ്ങോട്ട് കണ്ണും നട്ട് ഇരിക്കാൻ തുടങ്ങിയിട്ട്.... നിന്റെ ആരെങ്കിലും വരാൻ ഉണ്ടോ...... ഏയ്.... അങ്ങനെ ഒന്നും ഇല്ല ഞാൻ ചുമ്മാ അത് പറഞ്ഞതും അവളുടെ സ്‌കൂട്ടി ഗെയ്റ്റ് കടന്ന് വന്നതും ഒരുമിച്ച് ആയിരുന്നു..... ഞാൻ വേഗം തന്നെ അങ്ങോട്ട് നോക്കി അവളുടെ വരവ് കണ്ടതും ഞാൻ കലിപ്പിൽ അവിടുന്ന് എഴുനേറ്റ് പോയി............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story