ഗൗരിനന്ദനം: ഭാഗം 7

gaurinanthanam

രചന: വിജിലാൽ

ഡാ...... കണ്ണാ......ഇവൻ ഇതു എങ്ങോട്ടേക്കാ ഈ പോണത് അവൻ കുറച്ചു കഴിയുമ്പോൾ തിരിച്ചു വരു എവിടെ പോകാൻ ഡാ.... അളിയാ നോക്ക് കണ്ണന്റെ പുറകെ ആരാ വച്ചു പിടിക്കുന്നത് എന്ന് ഇവൾക്ക് എന്തിന്റെ കേടാണ് അവന്റെ കയ്യിൽ നിന്ന് കിട്ടിയത് ഒന്നും പോര എന്ന് തോന്നുന്നു അതടാ ഇങ്ങനെ പുറകെ പോകുന്നത് അവളുടെ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഗേറ്റിലേക്ക് നോക്കിയത് അവളെ കണ്ടപ്പോൾ എന്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം കൂടെ ആ നിബിയെ കണ്ടപ്പോൾ ഇല്ലാതെ ആയി അവനെ കണ്ടത്തിൽ അല്ല അവൻ അവളുടെ കൂടെ വണ്ടിയിൽ അതും എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു അവളുടെ ഷോള്ഡറിൽ അവന്റെ തടിവച്ചു

അവളോട്‌ സംസാരിക്കുന്നത് നിങ്ങൾ തന്നെ പറാ നമ്മള് സ്നേഹിക്കുന്ന ഒരു പെണ്കുട്ടിയെ വേറെ ഒരു പയ്യൻ കെട്ടിപിടിച്ചു ഇരുന്ന് യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുമോ ഇല്ല അതാ ഞാൻ അവിടെ നിന്നും കലിപ്പിൽ എഴുനേറ്റ് പോന്നത് എന്തോ ആ കാന്താരിയെ വേറെ ഒരു പയ്യന്റെ കൂടെ കാണുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ട്ടപെടുന്നില്ല അവൾ എപ്പോഴും എന്റെ കൂടെ മാത്രം ഉണ്ടാവണം എന്നോട് മാത്രം സംസാരിക്കണം... കണ്ണേട്ടാ.... കണ്ണേട്ടാ..... ഒന്ന്‌ അവിടെ നിന്നെ ഞാനും വരുന്നു... ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയാണ് ഞാൻ തിരിഞ്ഞു നോക്കിയത് നോക്കുമ്പോൾ ഉണ്ട് സംശയരോഗി അല്ല ശിഖ....

ആരാ ഇത് സംശയരോഗിയോ..... കണ്ണേട്ട കഷ്ട്ടം ഉണ്ട് എന്നെ ഇങ്ങനെ കളിയാക്കുന്നതിന് പിന്നെ എന്താ പെണ്ണേ ഞാൻ നിന്നെ വിളിക്കേണ്ടത് ഒന്നിലെങ്കിലും നീയും ഞാനും ഒരേ ക്ലാസ്സിൽ അല്ലെ പഠിക്കുന്നത്..... നിന്നെ പഠിപ്പിക്കുന്നതും എന്നെ പഠിപ്പിക്കുന്നതും ഒരേ സാറുമാരും എന്നിട്ടും നിനക്ക് മാത്രം സംശയം അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഇതിനും മാത്രം സംശയം നിനക്ക് എവിടെയാടി ഇരിക്കുന്നത്..... ഞങ്ങൾക്ക് ഒന്നും ഇല്ലല്ലോ...... ഞാൻ ഇനി കണ്ണേട്ടനോട് സംശയം ഒന്നും ചോദിക്കുന്നില്ല പോരെ....... അയ്യോ സംശയരോഗിക്ക് സങ്കടം അയ്യോ... അതൊക്കെ പോട്ടെ ഇപ്പോൾ എന്താണാവോ സംശയം......

ഇപ്പോൾ സംശയം ഒന്നും ഇല്ല കണ്ണേട്ടൻ ക്ലാസ്സിലേക്ക് അല്ലെ ഞാനും വരാം അതാ വിളിച്ചത്...... അതിന് ഞാൻ ക്ലാസ്സിലേക്ക് അല്ല പോകുന്നത് ലൈബ്രറിയിലേക്ക് ആണ് എന്നാലും സാരമില്ല ഉള്ളയിടത്തോളം ഞാനും വരാം ഒക്കെ..... ശെരി നടക്ക് നിന്റെ വാലുകൾ ഒക്കെ എന്തേ...... അറിയില്ല ഇത്രെയും നേരമായിട്ടും വന്നില്ല.... __________ ഗെയ്റ്റ് കടന്ന് ചെന്നപ്പോൾ തന്നെ കണ്ടു എന്റെ കുരങ്ങൻ ചേട്ടനും അവന്റെ ഫ്രണ്ട്സും മരച്ചുവട്ടിൽ ഇരിക്കുന്നത് അതുകൊണ്ട് വണ്ടി പാർക്ക് ചെയ്ത് അവരുടെ അടുത്തേക്ക് വെച്ച് പിടിച്ചു..... ഹലോ സീനിയേഴ്സ്...... ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ്...... നിങ്ങൾ എല്ലാവരും എന്ത് ചെയ്യാ.....

കണ്ടുടെ കണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ കുട്ടിക്ക്.... അറിയാം നിങ്ങൾ ഇവിടെ ഇരുന്ന് കോഴി പണി നടത്തുകയാണ് എന്ന് ഞാൻ ചുമ്മാ ചോദിച്ചു എന്ന് മാത്രം.....😁 ഡീ..... നീ എന്റെ ഈ ബാഗ് പിടിച്ചോ..... എന്നിട്ട് ക്ലാസ്സിലേക്ക് വിട്ടോ..... ചേട്ടന് കുറച്ചു പണി ഉണ്ട്..... അടുത്ത കോഴി.... ശെരി ഞാൻ പോവ..... ചേട്ടന്മാരെ ബൈ..... നീ ഞങ്ങളെ ആങ്ങളമാർ ആക്കിയ സ്ഥിതിക്ക് ഞങ്ങളുടെ പെങ്ങൾ ഞങ്ങൾക്ക് ഒരു സഹായം ചെയ്ത് താ എന്ത് സഹായം ആണ്.... പറ ഞാൻ ചെയ്തു തരാൻ തയ്യാർ ആണ്..... വേറെ ഒന്നും അല്ല ഈ ഇരിക്കുന്ന ബാഗ് മുഴുവനും നീ കൊണ്ടുപോയി ഞങ്ങളുടെ ക്ലാസ്സിൽ വെക്കണം.... അത്...... ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ.....

ഭാവിയിൽ ഇതിലും വലുത് ഒക്കെ എടുക്കേണ്ടത് അല്ലെ..... ഇപ്പോഴേ ശീലിച്ചാൽ അപ്പോൾ എളുപ്പം ആവും ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..... കട്ടി ഉണ്ടാവും എന്ന് കരുതിയാണ് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചത്..... പക്ഷേ ഓരോ ബാഗും ഞാൻ പൂ പറിക്കുന്ന ലാഘവത്തോടെയാണ് എടുത്തത്..... അതെല്ലാം കൊണ്ട് ഞാൻ ക്ലാസ്സ് റൂം ലക്ഷ്യമാക്കി പോയി...... ശിഖ...... നിലക്ക് ഞങ്ങളും വരുന്നു...... എടി രോഗി നിന്നെയാ വിളിച്ചത്......

ആ വന്നല്ലോ നിന്റെ പരിവരങ്ങൾ എന്നാ ശെരി ക്ലാസ്സിൽ വെച്ചു കാണാം..... ശിഖ..... വാടി..... നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം...... ഉം..... ശെരി വാ..... __________ ഒരുവിധം ഞാൻ അവരുടെ ബാഗുകൾ കൊണ്ടുവന്നു വെച്ചു.... അപ്പോൾ ആണ് ആ ജ്യോതിയുടെ ബാഗിൽ എന്താണ് ഉള്ളത് എന്ന് നോക്കാൻ ഒരു ആഗ്രഹം.... വേറെ ഒന്നും കൊണ്ടല്ല അവൻ വല്ല ബുക്കും കൊണ്ടു വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാ..... ഒന്നിലെങ്കിലും എന്റെ ചേട്ടൻ ആയിപോയില്ലേ അവന്റെ കാര്യങ്ങൾ നോക്കേണ്ടത് എന്റെ കടമയല്ലേ.... ലൈബ്രറിയിലേക്ക് പോകുമ്പോൾ ഉണ്ട് ഞങ്ങളുടെ ക്ലാസ്സിലേക്ക് ആ കാന്താരി കയറി പോകുന്നത് കണ്ടത്....

ഞാൻ വേഗം കയ്യിൽ ഇരുന്ന കർചിഫ് എടുത്ത് എന്റെ കണ്ണുകൾ കാണുന്ന രീതിയിൽ കെട്ടിയിട്ട് ക്ലാസ്സിലേക്ക് വിട്ടു..... അവിടെ ചെന്നപ്പോൾ ഉണ്ട് ആ കള്ളി കൊണ്ടുവന്ന ബാഗുകളിൽ ഒരു ബാഗ് തുറന്ന് നോക്കുന്നു.... ഞാൻ അവളുടെ പിന്നിൽ പോയി നിന്ന് അവൾ ചെയ്യുന്നത് നോക്കിയപ്പോൾ ഉണ്ട് ആ ബാഗുകൾ എന്റെയും എന്റെ ഫ്രണ്ട്സിന്റെയും ആണ് എന്ന് മനസ്സിലായി...... പെണ്ണ് എന്റെ മുഖത്തേക്ക് നോക്കാതെ അവളുടെ ഫ്രണ്ട് ആണെന്നു കരുതി എന്നോട് സംസാരിക്കാൻ തുടങ്ങി..... പുറകിൽ ആരുടെയോ കാൽ പെരുമറ്റം ഞാൻ കേട്ടു ഒന്നും മിണ്ടാതെ നിന്നപ്പോൾ ഞാൻ കരുതി നിബിയാണ് എന്ന്..... ഡാ......

നീ എന്റെ ഷോള്ഡറിൽ നിന്ന് എന്റെ ബാഗ് ഒന്ന് എടുത്തെ ഞാൻ ആ തെണ്ടിയുടെ ബാഗ് ഒന്ന് നോക്കട്ടെ..... എടാ.... ഇതിൽ ഒന്നും തന്നെ ഇല്ല തെണ്ടി.... വെറും കൈയോടെയാണ് സാർ കോളേജിലേക്ക് വരുന്നത്..... അവനോട് ഞാൻ ഈ കോളേജിൽ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആ തെണ്ടി എന്താ പറഞ്ഞത് ചേട്ടൻ ഒക്കെ വീട്ടിൽ ഇവിടെ വേണ്ട എന്ന് നീ എന്റെ അടുത്ത് തന്നെ വരു കോഴി.... നോക്കിക്കോ ഇത് ഒരു അനിയത്തിയുടെ ശാപം ആണ്..... ഈ കാന്താരി ജ്യോതിയുടെ അനിയത്തി ആയിരുന്നോ എന്നിട്ട് ആ തെണ്ടി എന്താ ഒന്നും പറയാതെ ഇരുന്നത്..... നിനക്ക് ഉള്ളത് ഞാൻ തരാം എന്റെ അളിയാ....😠

എടാ...... നിബി..... എടാ....... തെണ്ടി..... ഞാൻ എത്ര നേരമായി വിളിക്കുന്നു നിന്റെ ചെവി ആരെങ്കിലും തല്ലി പൊട്ടിച്ചോ അതും പറഞ്ഞു തിരിഞ്ഞതും മുന്നിൽ ഉള്ള ആളെ കണ്ടു ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.... എന്നെ കണ്ടതും പെണ്ണ് ആർക്കോ വേണ്ടി ചിരിക്കുന്നത് പോലെ ഒന്ന് ചിരിയും ചിരിച്ചു ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടുത്തം ഇട്ടു... അവിടെനിന്നു ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ ആണ് ആ മഹാൻ എന്റെ കയ്യിൽ പിടിത്തമിട്ടത് എങ്ങോട്ടേക്ക് ആടി കള്ളി ഓടിരക്ഷപെടാൻ നോക്കുന്നത് ആരും ഇല്ലാത്ത നേരത്തു ക്ലാസ്സിൽ കയറിവന്നു ഒരാളുടെ ബാഗ് ചെക്ക് ചെയുന്നോടി കള്ളി കള്ളി ഡോ......

ഞാൻ കള്ളി ഒന്നും അല്ല എന്നെ കല്ലിയെന്നു എങ്ങാനും വിളിച്ചാൽ ഉണ്ടല്ലോ താൻ ഞാൻ ആരാണ് എന്ന് അറിയും പ്രതേകിച്ചു ഇനി എന്ത് അറിയാൻ നീ ഒരു കള്ളിയാണ് എന്ന് നീ തന്നെ എനിക്ക് കാണിച്ചു തന്നു എനിക്ക് എന്റെ കണ്ണിനെ വിശ്വാസം ആണ് ഒരിക്കലും എന്റെ കണ്ണുകൾ എന്നെ ചതിക്കാറില്ല എന്നാ പിന്നെ താൻ പോയി ഒരു കേസു കൊടുക്ക് ഞാൻ കക്കാൻ വന്നു എന്നു പറഞ്ഞു അല്ല പിന്നെ താൻ പോടോ ഡി.... കാന്താരി..... നീ .....പോടാ.....

അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി അവിടെ എത്തിയപ്പോൾ ആണ് ഓർത്തത്‌ എന്റെ ബാഗ് അവന്റെ കയ്യിൽ ഞാൻ കൊടുത്ത കാര്യം അല്ല അവൻ ആരാണു എന്നു കരുതി ഞാൻ പോയി അന്വേഷിക്കും വേറെ ഒന്നും അല്ല അവൻ കർചിഫ് കൊണ്ടു മുഖം മൂടി കെട്ടിയിട്ടുണ്ടായിരുന്നു അപ്പോൾ ആണ് ആ കണ്ണുകൾ ഞാൻ എവിടെയോ കണ്ടതാണ് എന്ന് ഓർമ വന്നത് അന്ന് ജ്യോതിഷിന്റെ കൂടെ അതെ അവന്റെ ഫ്രണ്ട് ഞാൻ അവനെ ആനേഷിച്ചു ക്ലാസ്സിലേക്ക് പോയി അവിടെ അയാളുടെ പൊടി പോലും ഇല്ല ഞാൻ അവിടെയൊക്കെ ഒന്ന് നോക്കിയിട്ട് ക്ലാസ്സിലേക്ക് കയറി.....

അവിടെ മൊത്തം എന്റെ ബാഗ് തപ്പി ശശിയായി എന്ന് പറഞ്ഞാൽ മതി അവിടെ എങ്ങും ഞാൻ എന്റെ ബാഗ് കണ്ടില്ല പെട്ടെന്ന് ഡോർ ലോക്ക് ആയാ സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ആ മഹാൻ എന്റെ ബാഗും പിടിച്ച് നിൽക്കുന്നു... ആ കാന്താരി അത്രെയും പറഞ്ഞു അവൾ അവിടെ നിന്ന് ഓടി പോയപ്പോൾ ആണ് അവളുടെ ബാഗ് എന്റെ കയ്യിൽ ആണല്ലോ എന്ന് ഓർത്തത്...... അപ്പോൾ പിന്നെ ഒന്നും നോക്കിയില്ല അവൾ ചെയ്തത് ഞാൻ തിരിച്ചു ചെയ്തു....

ജ്യോതിയുടെ ബാഗ് അവൾ ഒരു അനിയത്തിയുടെ സ്ഥാനത്ത് നിന്നാണ് നോക്കിയത് എങ്കിൽ ഞാൻ ഒരു ഭർത്താവിന്റെ സ്ഥാനത്ത് നിന്ന് നോക്കി ബാഗിൽ ബുക്ക്സ് വെക്കുന്ന കള്ളിയുടെ സിബി തുറന്നതും അതിൽ ബുക്ക്സ് ഇരിക്കുന്നത് കണ്ടു...... അത് അടയ്ക്കാൻ നോക്കിയപ്പോൾ ഉണ്ട് ഒരു ഡ്രോയിംഗ് ബുക്ക് ഇരിക്കുന്നത് കണ്ടത് അത് നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആണ് അവളുടെ ഫോൺ റിംഗ് ചെയ്തത് അത് എടുത്ത് നോക്കിയപ്പോൾ അതിലെ പേര് കണ്ട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി.....😠 MY LOVE calling....... ഞാൻ ആ ദേഷ്യം കടിച്ചമർത്തി.... കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ഡിസ്കണക്റ്റ് ആയി...

ഭാഗ്യത്തിന് പെണ്ണ് ഫോണിൽ ലോക്ക് ഒന്നും തന്നെ ഇട്ടിട്ടില്ലയിരുന്നു..... ഞാൻ അവളുടെ ഫോണിൽ നിന്ന് എന്റെ ഫോണെലേക്ക് കോൾ ചെയ്തു എന്നിട്ട് അവളുടെ നമ്പർ കണ്ണന്റെ അമ്മു എന്നും പറഞ്ഞു സേവ് ചെയ്‌തു പിന്നീട് നോക്കിയത് അവളുടെ ഫോട്ടോസ് ആയിരുന്നു അവളുടെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോസ് മുഴുവൻ ഞാൻ എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു..... പെട്ടെന്ന് ആരോ വരുന്നത് പോലെ തോന്നി ഞാൻ വാതിലിന്റെ പുറകിൽ പോയി നിന്നു നോക്കുമ്പോൾ ഉണ്ട് എന്റെ അമ്മു..... പെണ്ണ് അവളുടെ ബാഗ് അവിടെ മുഴുവൻ നോക്കുന്നുണ്ട് പെട്ടെന്ന് ഞാൻ ഡോർ ലോക്ക് ചെയ്തു അതിന്റെ ശബ്ദം കേട്ട് അമ്മു തിരിഞ്ഞു ഒന്ന് നോക്കി എന്റെ ആ പ്രവർത്തി കണ്ട് പെണ്ണ് ചെറുതായി ഒന്ന് പേടിച്ചിട്ടുണ്ട്.....

പെട്ടെന്ന് ഉള്ള അവന്റെ ആ പ്രവർത്തി കണ്ട് ഞാൻ ചെറുതായി ഒന്ന് പേടിച്ചു..... പക്ഷെ ആ പേടി പുറത്ത് കാണിക്കാതെ ഞാൻ അവന്റെ അടുത്തേക്ക് പോയി...... ഡോ.... താൻ എന്ത് പണിയാണ് കാണിച്ചത് താൻ എന്തിനാ ഡോർ ലോക്ക് ചെയ്തത് മരിയതയ്ക്ക് വാതിൽ തുറക്കുന്നത് ആണ് തനിക്ക് നല്ലത്... ഇല്ലെങ്കിൽ ഞാൻ ഒച്ചയെടുത്തു ആളെ കൂട്ടും പറഞ്ഞില്ല എന്ന് വേണ്ടാ...... നീ ഒച്ചപ്പാട് ഉണ്ടാക്കി ആളെ കൂട്ടിയാൽ എന്നെക്കാളും കൂടുതൽ നാണം കേടാൻ പോകുന്നത് നീയാണ്.....

നീ കാക്കാൻ വന്ന കാര്യം ഞാൻ ആരോടും പറയില്ല പക്ഷെ നീ ഇപ്പോൾ നിൽക്കുന്നത് ഞങ്ങളുടെ ക്ലാസ്സിൽ ആണ് നീ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന ചോദ്യം വരും അപ്പോൾ എന്റെ അമ്മു എന്ത് പറയും എന്നും പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് പോയി ഞാൻ അടുക്കുന്നതിന് അനുസരിച്ച് പെണ്ണ് പിന്നിലേക്ക് പോകാൻ തുടങ്ങി.... അവൾ ബെഞ്ചിലേക്ക് തട്ടി വീഴാൻ പോയതും ഞാൻ ഓടിച്ചെന്ന് പെണ്ണിനെ എന്നിലേക്ക് ചേർത്ത് നിർത്തി.... അപ്പോഴെക്കും ആ പിശാച് എന്റെ കാലിന് ഇട്ട് ഒരു ചവിട്ട് തന്നതും ബാലൻസ് കിട്ടാതെ ഞാൻ അവളുടെ മുകളിലേക്ക് വീണു ആ വീഴ്ച്ചയിൽ അവൾ എന്റെ കർച്ചിഫിൽ പിടുത്തമിട്ടുതും അത് അഴിഞ്ഞു അവളുടെ കൈകളിൽ എത്തി.....

എന്റെ മുഖം കണ്ടതും പെണ്ണ് ഒന്ന് ഞെട്ടി ഞാൻ എന്റെ രണ്ടു കൈകൾ കൊണ്ട് അവളുടെ അപ്പുറത്തും ഇപ്പുറത്തും ബാലൻസ് ചെയ്തു...... അത്രെയും ഡയലോഗ് അടിച്ചിട്ട് അവന്റെ അടുത്തേക്ക് നടന്നപ്പോൾ ഉണ്ട് അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളികൾ എല്ലാം കൂടും കൂടുകയും എടുത്ത് സ്ഥലം വിട്ടു അത് കേട്ടിട്ട് കരയണം എന്ന് ഉണ്ട് പക്ഷേ കണ്ണീര് വരുന്നില്ല നോക്കുമ്പോൾ ഉണ്ട് അവൻ എന്റെ അടുത്തേക്ക് നടന്ന് വരുന്നു ഞാൻ അതിനനുസരിച്ച് പിറകോട്ട് നടന്നതും ബെഞ്ചിൽ തട്ടി വീഴാൻ പോയതും പെട്ടെന്ന് ആരോ എന്നെ തങ്ങി നിർത്തിയത് പോലെ തോന്നിയതും ഞാൻ കണ്ണ് തുറന്നു നോക്കി

അപ്പോൾ ഉണ്ട് ഞാൻ ആ മഹാന്റെ കയ്യിൽ സുരക്ഷിതമായി കിടന്നു.... അത് കണ്ടപ്പോൾ ഞാൻ അവന്റെ കാലിന് ഇട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു അപ്പോൾ ഞാൻ ബാലൻസ് പോയി ഞാൻ കയറി പിടിച്ചത് അവൻ മുഖം മറച്ചിരുന്ന കർച്ചിഫിൽ ആയിരുന്നു... അത് അഴിഞ്ഞു എന്റെ കയ്യിൽ വന്നതും അവന്റെ മുഖം കണ്ട് ഞാൻ ഞെട്ടി..... അപ്പഴേക്കും ഞാൻ താഴെയെത്തിയിരുന്നു...... അവൻ രണ്ടു സൈഡിലായി കൈകൽ കുത്തി നിൽക്കുകയായിരുന്നു അവൻ എന്നെ നോക്കി ചിരിച്ചതും ഞാൻ അവന്റെ കൈകൾ തട്ടി മാറ്റി ഞാൻ പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചതും പെണ്ണ് എന്റെ കൈകൾ തട്ടിമാറ്റി അതോടെ ഫുൾ ബാലൻസും പോയി എന്റെ ചുണ്ടുകൾ പോയി പതിഞ്ഞത് അവളുടെ ചുണ്ടുകളിൽ ആയിരുന്നു.................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story