ഗൗരിനന്ദനം: ഭാഗം 8

gaurinanthanam

രചന: വിജിലാൽ

ആ കർചിഫ് അഴിഞ്ഞു എന്റെ കയ്യിൽ വന്നപ്പോൾ ആണ് ആ തിരുമുഖം ഞാൻ കണ്ടത് അതോടെ എന്റെ ഉള്ള ബോധം മൊത്തം പോയി വേലപ്പൻ...... കരയണോ ചിരിക്കണോ എന്ന് അറിയാതെ നിക്കുമ്പോൾ ആണ് ആ തെണ്ടി വേലപ്പൻ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത് അപ്പോൾ ഉള്ള ദേഷ്യത്തിന് അവന്റെ കൈകൾ തട്ടി മാറ്റിയത് മാറ്റിയതും ഞാൻ പോലും പ്രീതിഷിക്കാതെ വേലപ്പന്റെ ചൂണ്ടുകൾ എന്റെ ചൂണ്ടിനോട് ചേർന്നു പെട്ടെന്ന് അങ്ങനെ ഒരു അറ്റാക്ക് ഉണ്ടാവും എന്നുഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവനെ തട്ടി മാറ്റി വേഗം അവിടെനിന്നു എന്റെ ബാഗും എടുത്തു ക്ലാസ് റൂമിലേക്ക് പോയി ഒട്ടും പ്രീതിക്കിക്കാതെ എന്റെ ചൂണ്ടുകൾ അവളുടെ ചൂണ്ടിനോട് ചേർന്നതും പെണ്ണിന്റെ കണ്ണുകൾ രണ്ടും പുറത്തു വരും എന്ന് അവസ്‌ഥയിൽ ആയി ഞാൻ അതും അസോദിച്ചു നിക്കുമ്പോൾ ആണ് ആ കുട്ടിപിശാശ് എന്നെ അവളുടെ മുകളിൽ നിന്നു തള്ളി താഴെയിട്ടു അവളുടെ ബാഗും എടുത്തു പുറത്തേക്ക് ഓടിപോയത് കുറച്ചു മുൻപ് നടന്നു

ഒക്കെ ആലോചിച്ചു അവിടെ കിടക്കുമ്പോൾ ആണ് എന്റെ അളിയൻ എന്റെ ഫോണിലേക്ക് വിളിച്ചത് അവനോട് സംസാരിച്ചു അവിടെ നിന്നും നേരെ അവന്മാരുടെ അടുത്തേക്ക് പോയി....... അവിടെ ചെന്നപ്പോൾ ഉണ്ട് എല്ലാവരും ഒരുമാതിരി നോട്ടം എന്നെ നോക്കുന്നുണ്ട്... എന്താടാ പറ്റിയത് ഇങ്ങനെ നോക്കാൻ മാത്രം..... എടാ...... അത്‌..... ആ ജിതിൻ വന്നിട്ടുണ്ട് അവന്റെ സസ്‌പെൻഷൻ തീർന്നു എന്ന് തോന്നുന്നു..... അതിന് നീയൊക്കെ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത് നമ്മൾ ആയിട്ട് ഒരു പ്രേശ്നത്തിനും പോകാതെ ഇരുന്നാൽ മതി..... പിന്നെ അവന്മാര് വന്ന് ചൊറിയാൻ ആണ് തീരുമാനം എങ്കിൽ അവന്മാര് വാങ്ങിയിട്ടെ പോകും അതോർത് നിങ്ങൾ ആരും വിഷമിക്കേണ്ട.....

കണ്ണാ..... അവൻ മാത്രം അല്ല അവന്റെ അനിയത്തിയും വന്നിട്ടുണ്ട് ആ നന്ദിനി..... ചേട്ടനെ കടത്തി വെട്ടുന്ന അയ്റ്റം ആണ് മോനെ നീ സൂക്ഷിച്ചാൽ കൊള്ളാം...... (വിച്ചു) അല്ല കണ്ണാ ഈ കോളേജിലെ എത്രെയോ പെണ്കുട്ടികൾ നിന്റെ പുറകെ നടക്കുന്നുണ്ട്..... നിനക്ക് ആരോടും ഒരു തരത്തിലും ഉള്ള ഫീലിംഗ്‌സ് ഒന്നും തോന്നിയിട്ടില്ലേ....... (സിദ്ധു) അപ്പോൾ നിനക്ക് ഒക്കെ ആരോട് എങ്കിലും തോന്നിയോ...... (കണ്ണൻ) അത്..... നമ്മുടെ ഫസ്റ്റ് ഇയറിലെ നിബിയില്ലേ....... അവന്റെ കുറച്ചു ഫ്രണ്ട്സ് ഉണ്ടല്ലോ..... അതിൽ ഒരാളോട്...... (സിദ്ധു) ആരാ....... ശ്രുതി....... എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി..... ഇനി എങ്ങനെയെങ്കിലും ഒന്ന് സെറ്റ് ആകണം...

. (സിദ്ധു) ആരാ പറഞ്ഞത് എനിക്ക് പ്രണയം ഇല്ല എന്ന് എനിക്കും ഇഷ്ട്ടമാണ്...... ഈ കോളേജിലെ ഒരു കാന്താരിയെ ഈ കണ്ണന്റെ മാത്രം അമ്മുവിനെ...... അമ്മു..... ഇങ്ങനെ ഒരു പേര് ഞങ്ങൾ ഇതുവരെ കെട്ടിട്ടില്ലല്ലോ...... സത്യം പറയാടാ തെണ്ടി ഏതാടാ ആ പെണ്ണ്...... അതൊക്കെ ഞാൻ പറഞ്ഞു തരാം അതിന് മുൻപ് മോനെ ജ്യോതി നീ ഇങ്ങോട്ട് വന്നേ ചേട്ടൻ ഒരു കാര്യം ചോദിക്കട്ടെ...... അതെന്താ കണ്ണാ നിനക്ക് അവനോട് മാത്രമായി ചോദിക്കാൻ ഉള്ളത്..... (വിച്ചു) അതൊക്കെ ഉണ്ട് മകളെ മുത്ത് വാ...... പിന്നെ അങ്ങോട്ട് നടന്നത് തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടിയത് പോലെയായിരുന്നു...... കൂടെയുള്ള വാലുകൾക്ക് സംഭവം എന്താണ് എന്ന് പിടികിട്ടാതെ എന്നെ വന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്........

കണ്ണാ മതിയെടാ..... അവനെ തല്ലിയത് ഇനിയും നീ തല്ലിയാൽഅവൻ ചത്തുപോകും....... അത് ഉറപ്പാ..... (സിദ്ധു) എടാ തെണ്ടി മതിയെടാ എനിക്ക് വേദന എടുക്കുന്നു....... നീ തല്ലുന്നതിന് അല്ല നീ എത്ര തല്ലിയാലും നിന്ന് കൊള്ളാൻ ഞാൻ തയ്യാറാണ്....... കാര്യം പറഞ്ഞിട്ട് നീ പഞ്ഞിക്ക് ഇട്ടോ...... പ്ലീസ്..... അളിയാ..... (ജ്യോതി) കാരണം എന്താണ് എന്ന് അല്ലെ...... നിങ്ങൾക്ക് അറിയേണ്ടത് എടാ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ ഒരു ദിവസം ട്രാഫിക്കിൽ വെച്ച് ഒരു പെണ്കുട്ടിയെ കണ്ട കാര്യം...... എന്നിട്ട് അവൾ അല്ലെ നിന്നെ ചീത്ത പറഞ്ഞുകൊണ്ട് പോയത്.... (വിച്ചു) എടാ തെണ്ടി അതും എനിക്ക് കിട്ടിയ ഈ അടിയും തമ്മിൽ എന്താടാ ബന്ധം ഉള്ളത്....

അവള് പറഞ്ഞ ചീത്തയ്ക്ക് അവളെയാണ് തല്ലേണ്ടത് അല്ലാതെ എന്നെ അല്ല അവൾ ചീത്ത പറഞ്ഞപ്പോൾ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചു കൊണ്ട് നിന്നു.... (ജ്യോതി) കണ്ണാ..... ഇത് നീ ചെയ്തത് ശെരിയായില്ല... അവള് നിന്നെ ചീത്ത പറഞ്ഞതിന് നീ ഈ പാവത്തിനെ തല്ലേണ്ടയിരുന്നു..... (വിച്ചു) പാവം അതും ഇവൻ........ എന്നെ ചീത്ത പറഞ്ഞ ആ കുരിപ്പിനെ എന്നെക്കാളും നന്നായി അറിയാവുന്നത് ഇവന് ആണ്.... എനിക്കോ..... (ജ്യോതി) അതേ നിനക്ക് തന്നെ അത് നിങ്ങൾ നോക്കിക്കോ ഇവൻ പറയും ഇപ്പോൾ അല്ല ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ.... ___________ ക്ലാസ്സിലേക്ക് വന്ന് കുറച്ചു നേരം ബെഞ്ചിൽ തലവെച്ചു കിടന്നു ആ വേലപ്പന് എന്ത് ധൈര്യം ഉണ്ടായിട്ടാണ് എന്നെ കേറി കിസ്സ് അടിച്ചത്........😠😠😠😠

എനിക്ക് എന്റെ ശരീരത്തിൽ ആരെങ്കിലും അനുവാദനം കൂടെത്തെ കൈ വെച്ചാൽ അവന്റെ മുഖം അടച്ച് ഒന്ന് കൊടുക്കാറാണ് പതിവ്...... പക്ഷെ അവൻ എന്റെ അടുത്തേക്ക് വന്നപ്പോൾ എന്റെ കൈകൾക്ക് എന്തോ സംഭവിച്ചത് പോലെ ഉയർത്തണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബോഡി അതിനോട് തളരുന്നത് പോലെ..... ഹൃദയതാളം പോലും വല്ലാതെ കൂടുന്നു...... പറഞ്ഞ് അറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ മാറ്റങ്ങൾ എന്നിൽ ഉണ്ടാവുന്നത് പോലെ..... നീ എന്തൊക്കെയാണ് ഈ ഇരുന്ന് ചിന്തിക്കുന്നത് അങ്ങനെ ഒന്നും ഇല്ല നിന്റെ ജീവിതത്തിൽ പ്രണയം വിവാഹം അങ്ങനെയുള്ള ഒന്നിനും തന്നെ ഒരു പ്രധാന്യവും ഇല്ല......

ആ നിറമുള്ള സ്വപ്നങ്ങൾ എല്ലാം തന്നിൽ നിന്ന് അകന്നത് ആ നശിച്ച രാത്രിയിൽ ആണ് ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ആ ദിവസം....... പിന്നെ നിനക്ക് ഉള്ളത് അത് ഞാൻ വെച്ചിട്ടുണ്ട് പട്ടി....... തെണ്ടി....... അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് എന്റെ വാലുകൾ ക്ലാസ്സിലേക്ക് കയറി വന്നത്..... ഗൗരി...... എന്തുപറ്റി നീ എന്താ ഇങ്ങനെ കിടക്കുന്നത്....... (ശ്രുതി) ഒന്നും ഇല്ല നല്ല തലവേദന അതാ..... കുറച്ചു നേരം കിടന്നാൽ ശെരിയാക്കും..... നിനക്ക് വീട്ടിൽ പോണോ...... (സൗമ്യ) വേണ്ട കുറച്ചു നേരം കിടന്നാൽ മതി വേറെ ഒന്നും വേണ്ട..... അവര് എന്തോക്കെയോ പറയുന്നുണ്ടായിരുന്നു ഞാൻ അതൊന്നും കാണിക്കാൻ മനസുകാണിച്ചില്ല....

കുറച്ചു നേരം കണ്ണ് അടച്ചു കിടന്നു...... കുറച്ചു കഴിഞ്ഞു അവര് വിളിച്ചപ്പോൾ ആണ് കണ്ണു തുറന്നത് നോക്കുമ്പോൾ ഉണ്ട് ആ തെണ്ടി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നു..... ഇവൻ എന്താ ഇവിടെ എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അവൻ പറഞ്ഞ കാര്യം കേട്ടതും സന്തോഷം ആയി ഗോപിയേട്ടാ സന്തോഷമായി...... നാളെയാണ് ഈ കോളേജിൽ നമ്മൾ എല്ലാവരും ഫ്രഷ്‌ഴ്‌സ് ഡേ ആഘോഷിക്കാൻ പോകുന്നത്..... അതുകൊണ്ട് തന്നെ കിട്ടുന്ന പണികൾ പേടിച്ചു ആരെങ്കിലും നാളെ വരാതെ ഇരുന്നാൽ അതു കഴിഞ്ഞു വരുന്ന ദിവസം അതിലും വലിയ പണികൾ തരുന്നതായിരിക്കും...... ഇത് പറഞ്ഞില്ല എന്ന് വേണ്ട......

എടി.... ശ്രുതി അവസാനം പറഞ്ഞത് എന്നെ നോക്കിയിട്ട് അല്ലെടി.... അത് നീ ആ ചേട്ടനെ തന്നെ നോക്കി നിൽക്കുന്നത് കൊണ്ട് നിനക്ക് തോന്നുന്നത് ആണ്.... ആ ചേട്ടൻ എല്ലാവരെയും നോക്കിയ പറഞ്ഞത് അല്ലാതെ നിന്നെ മാത്രം ഉദ്ദേശിച്ചു അല്ല...... എന്തേ നാളെ വരാതെ ഇരിക്കാം എന്ന് വല്ല ഉദ്ദേശവും ഉണ്ടോ നിനക്ക്..... ഏയ്.... എനിക്ക് അങ്ങനെയുള്ള ഉദ്ദേശ്യം ഒന്നും ഇല്ല ഞാൻ നാളെ വരും നീ നോക്കിക്കോ...... അതും പറഞ്ഞു അവര് അവരുടെ പാടും നോക്കി പോയി.... പിന്നീട് ഉള്ള പിരീഡ് ഒക്കെ ആരൊക്കെയോ വന്നു എന്തൊക്കെയോ പഠിപ്പിച്ചു അപ്പോഴെല്ലാം എന്റെ ചിന്ത നാളെ എനിക്ക് ആ വേലപ്പൻ തരാൻ പോകുന്ന പണിയെ കുറിച്ചായിരുന്നു......

ഡി..... ഗൗരി ബെൽ അടിച്ചു നീ ആരെ സ്വാപ്നം കണ്ടുകൊണ്ട് ഇരിക്കാ വീട്ടിൽ പോകാം എഴുന്നേക്ക്.... (ശ്രുതി) രാവിലെ വന്നപ്പോൾ എന്നെ നല്ലത് പോലെ താങ്ങിയായിരുന്നു മേഡത്തിന്റെ വരവ്.... സീനിയർ ചേട്ടന്മാരുടെ ബാഗ് വെച്ച് വന്നതിന് ശേഷമാണ് ഇവൾ ഇങ്ങനെയായത്..... (നിബി) എനിക്ക് ഒരു പ്രശ്നവും ഇല്ല നീയൊക്കെ വരുന്നുണ്ടെങ്കിൽ വരാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും പറഞ്ഞില്ല എന്ന് വേണ്ട അതും പറഞ്ഞു ഞാൻ പാർക്കിങ് ഏരിയായിലേക്ക് ചെന്നപ്പോൾ ഉണ്ട് ആ വേലപ്പൻ എന്റെ കാന്താരിയുടെ മുകളിൽ കയറിയിരുക്കുന്നു ഡോ.... തന്നോട് ആരാ എന്റെ കാന്താരിയുടെ മുകളിൽ കയറി ഇരിക്കാൻ പറഞ്ഞത്😠

എന്റെ അമ്മുട്ടി നീ എന്തിനാ ചൂട് ആവുന്നത് നീ ഇങ്ങനെ ചൂടാവുന്നത് കാണാൻ എന്ത് രസാപെണ്ണേ.... നീ ചൂട് ആവുമ്പോൾ നിന്റെ മുഖം ആപ്പിൾ പോലെ ചുവന്ന് വരുന്നു..... രാവിലെ തന്നതിന്റെ ബാലൻസ് വാങ്ങിക്കാൻ വേണ്ടിയാണോ ഇങ്ങനെ വന്ന് ചൂട് ആവുന്നത്.... ഞാൻ വന്ന കാര്യം പറയാം നാളെ നല്ല കുട്ടിയായി എന്റെ അമ്മുട്ടി ഇവിടെ വരണം നീ വന്നില്ല എങ്കിൽ എന്നെ പേടിച്ചിട്ടാണ് അമ്മുട്ടി വരാത്തത് എന്ന് ഞാൻ ആരോടും പറയില്ല ഞാൻ നാളെ വരും ആരൊക്കെ വന്നാലും വന്നില്ലെങ്കിലും ഞാൻ ഉണ്ടാവും നാളെ അവിടെ അത് നിന്നെ പേടിച്ചിട്ട് അല്ല.....നിന്നെയൊക്കെ എന്റെ പട്ടി പേടിക്കും....

ഇറങ്ങി പോടാ എന്റെ വണ്ടിയുടെ മുകളിൽ നിന്ന്...... അവനെ ഓടിച്ചു വണ്ടിയും എടുത്തു ചെന്ന് നിന്നത് അവന്റെ വാല് ഫ്രണ്ട്സിന്റെ മുമ്പിൽ അവിടെയാണ് എങ്കിൽ ആ തെണ്ടി നിബി അവരോട് കത്തി വെച്ചുകൊണ്ട് ഇരിക്കുന്നു..... ഡാ..... നീ വരുന്നുണ്ടോ അതോ ഞാൻ ഒറ്റയ്ക്ക് പോണോ..... അത് കേക്കണ്ടേ താമസം ചെക്കൻ ചാടി കയറി എന്റെ വണ്ടിയിൽ ഇരുന്നു..... അവൻ ഇരുന്നതും ഞാൻ വണ്ടി വിട്ടു.... ഗൗരിയമ്മേ.... ഒരു കാര്യം ചോദിക്കട്ടെ എന്തായിരുന്നു അവിടെ സീനിയറും ആയിട്ട് അതോ അവന്റെ കുഞ്ഞമ്മയുടെ ഇരുവത്തിയേട്ട് അതിനു വിളിച്ചതാ എന്തേ പോകുന്നുണ്ടോ..... അല്ല പിന്നെ.... കണ്ണാ എന്തായിരുന്നു അവിടെ ഗൗരിയുമായി ഒരു സംഭാഷണം.......

കണ്ണാ അത് നീ വിചാരിക്കുന്നത് പോലത്തെ ഒരു സാധനം അല്ല..... അത് വിത്തു വേറെയാണ്..... (ജ്യോതി) അത് നിനക്ക് എങ്ങനെ അറിയാം (സിദ്ധു) അത് ഞാൻ പറയാം രാവിലെ ഞാൻ ഇവനെ പഞ്ഞിക്ക് ഇട്ടില്ലേ അതിനുള്ള ഉത്തരം ആണ് ആ പോയത്. കണ്ണാ.......നീ എന്താ പറഞ്ഞു വരുന്നത് നിനക്ക് അവളെ അതേ അളിയാ എനിക്ക് നിന്റെ പെങ്ങളെ ഇഷ്ട്ടാണ് എന്ന് എന്താ ഗൗരി.. ജ്യോതി അവൾ നിന്റെ അനിയത്തി ആണോ(സിദ്ധു) അത് അങ്ങനെ സംഭവിച്ചു പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല അത് വിട് എന്തായാലും കണ്ണാ എനിക്ക് ഒന്നും പറയാൻ ഇല്ല എല്ലാം നിന്റെ വിധി ആ തെണ്ടിയെ വീട്ടിലാക്കി

ഞാൻ എന്റെ വീട്ടിലേക്ക് പോയി ചെന്നു കയറിയതും നല്ല പഴംപൊരിയുടെ മണം എന്നെ അടുക്കളയിലേക്ക് മാടി വിളിച്ചു അവിടെ ചെന്നപ്പോൾ മൈ ഡിയർ മമ്മി ഇന്ന് നേരത്തെ വന്നു എന്ന് മനസ്സിലായി ഒരു പഴംപൊരിയും എടുത്ത് അവിടെ ഇരുന്ന് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ സേട്ടൻ വന്ന് കോളജിലെ കാര്യങ്ങൾ ചോദിച്ചത് എല്ലാം ഞാൻ തത്ത പറയുന്നത് പോലെ പറഞ്ഞു കൊടുത്തു അത് കേട്ടതും രണ്ടും നിന്ന് ചിരിക്കാൻ തുടങ്ങി അല്ല ഗൗരി നിന്നെ കിസ്സടിച്ച ആ മഹാന്റെ പേരെന്താ? എന്തിനാ😠 അല്ല ഭാവി അളിയൻ അല്ലെ ചുമ്മാ ഒന്ന് അറിഞ്ഞിരിക്കാം എന്ന് കരുതി നീ പോടാ തെണ്ടി അവിടുന്ന് അത്രെയും പറഞ്ഞു ഞാൻ റൂമിൽ പോയി ഒറ്റക്കിടപ്പായിരുന്നു ...........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story