ഗൗരിനന്ദനം: ഭാഗം 9

gaurinanthanam

രചന: വിജിലാൽ

കിരൺ ഹോസ്പിറ്റലിലെ തിരക്ക് കാരണം എനിക്ക് ഗൗരിയെ ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല അതുകൊണ്ടു ഇന്ന് ഷിഫ്റ്റ് കഴിഞ്ഞു ഞാൻ അങ്കിളിന്റെ കൂടെ അവളെ കാണാൻ ഗൗരിനിലയത്തിലേക്ക് പോയി അവിടെ ചെന്നതും എന്റെ അളിയൻ പുറത്ത് തന്നെ എന്തോ നിരിഷണത്തിനായി ആകാശത്തിലേക്ക് കണ്ണും നട്ട് നിക്കുന്നത് ആണ് കണ്ടത് അളിയാ എന്താ ഇത്രയ്ക്കും കാര്യമായി നോക്കുന്നത് നാസ വിട്ട ഉപഗ്രഹം അവിടെ എത്തിയോ എന്ന് നോക്കുകയാണോ ആ കിച്ചു അതൊന്നും അല്ല നമ്മുടെ ചട്ടമ്പി സാധരണ കോളേജ് കഴിഞ്ഞ് വന്നാൽ വിട് തിരിച്ചു വയ്ക്കുന്നതാണ്

പക്ഷേ ഇന്ന് ഞാൻ അവളുടെ മുറിയിൽ ചെന്ന് അവളോട്‌ എന്തെങ്കിലും ചോദിക്കാൻ വാ തുറന്നതും എന്നെ റൂമിൽ നിന്നും പുറത്താക്കി അവൾ ആരോടും ഒരു വാക്ക് പോലും മിണ്ടാതെ റൂമിൽ ഇരിക്കുന്നുണ്ട് ഇനി അതു ഒരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണോ എന്ന എന്റെ സംശയം അതാ ഞാൻ കൊടുങ്കാറ്റ് വരുന്നുണ്ടോ എന്ന് നോക്കിയത് നീ ഇവിടെയിരുന്നു കൊടുങ്കാറ്റ് നോക്കിയിരുന്നോ ഞാൻ പോയി ഗൗരിയെ ഒന്ന് കണ്ടിട്ട് വരട്ടെ അപ്പോൾ ബൈ കിച്ചു പറഞ്ഞ കേക്ക് ഇപ്പോൾ നീ അവളുടെ അടുത്തേക്ക് പോകാതെ ഇരിക്കുന്നതാണ് നിന്റെ ശരീരത്തിന് നല്ലത്.

ചിലക്കാതെ മോൻ ഞാൻ വന്നപ്പോ ചെയ്ത പണി അങ്ങു കൃത്യമായി ചെയ്തോ എന്ന പോയി വാങ്ങിക്ക് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല എന്ന് പറയരുത് അപ്പോൾ ബൈ അല്ല പറയേണ്ടത് ഓൾ ദി ബെസ്റ്റ് ആണ് ഇനി വിധി ഉണ്ടെങ്കിൽ പോയത് പോലെ തന്നെ തിരിച്ചു വന്നാൽ കാണാം ___________ ഗൗരി കോളജിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി വിച്ചു എന്റെ കൂടെ നിന്ന് നാളെ ആ തെണ്ടി കണ്ണനോട് ചോദിക്കാൻ വരും എന്ന് പക്ഷെ അവിടെ ഞാൻ ശശി ആയ അവസ്ഥയായി അപ്പോൾ അവന് എന്നെ കേറി കിസ്സടിച്ചവന്റെ ജാതകം മൊത്തം അറിയണം പോലും എന്നിട്ട് അവസാനം അവന്റെ ഒരു കോപ്പിലത്തെ ഡയലോഗ് അവന്റെ ഭാവി അളിയൻ ആണ് പോലും😏

അത് കെട്ടത്തോട് കൂടെ ഒന്നും പറയാൻ തോന്നിയില്ല അതാ അവിടെ നിന്ന് നേരെ റൂമിലേക്ക് പോന്നത് കോളേജിൽ വെച്ച് അവൻ എന്നെ കിസ്സടിച്ചത് ആലോചിച് ഇരിക്കുമ്പോഴായിരുന്നു വിച്ചു ചേട്ടൻ റൂമിലേക്ക് വന്നത്. എടി നിന്റെ കോളേജിൽ എന്റെ കോളേജിൽ ഉണ്ട നിർത്തിക്കൊ നീ വന്നപ്പോ തുടങ്ങിയതാ നിന്നോട് ഇന്ന് കോളേജിലെ കാര്യം പറഞ്ഞത് കൊണ്ടല്ലേ അതും പറഞ്ഞു കളിയാക്കുന്നത്😠 എടി ഞാൻ🙄 ഇറങ്ങി പോടാ പട്ടി എന്റെ റൂമിൽ നിന്ന് _________ വിച്ചു അവൻ എന്താടാ പറ്റിയത് അവന്റെ തലയിൽ വേല്ല തേങ്ങയും വീണോ അത് പിന്നെ അച്ഛാ.....ഇത് ആരാ drകിരൺ എന്ന കിച്ചു അറിയോ നീ ഈ വഴി ഒക്കെ അതെന്താ മോനെ വിച്ചു നീ അങ്ങനെ ചോദിച്ചത്

അല്ല നിന്നെ ഈ വഴിക്ക് ഒന്നും കാണാത്തത് കൊണ്ട് ചോദിച്ചതാ അതേ ഞാൻ ഒരു dr ആണ് എനിക് അതിന്റെതായ തിരക്കുകൾ ഉണ്ട് അതാണ് ഞാൻ ഈ വഴി വരാതെ ഇരുന്നത് ഭയങ്കര തിരക്കുള്ള ഒരു dr വന്നേക്കുന്നു😏 അതേ ഞാൻ നിന്നെ പോലെ വെറുതെ ഇരിക്കുന്ന ഒരാൾ അല്ല അതേ എന്നെ പോലെ അല്ല സയൻസിന് ഒന്നും രണ്ടും മാർക് വാങ്ങിയിരുന്ന നീ എങ്ങനെ ഡോക്ടർ ആയി അമ്മാവന്റെ കയ്യിലുള്ള പണം കൊണ്ട് വാങ്ങിയതല്ലേ നിന്റെ ഈ തിരക്ക് പിടിച്ച ഡോക്ടർ ജീവിതം എടാ നമ്മൾ ഒരു ദിവസം ന്യൂസിൽ കണ്ടായിരുന്നു ഏതോ ഒരു ഡോക്ടർ മരുന്ന് മാറി കൊടുത്ത കാര്യം ഞാൻ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു ചോദിച്ചയിരുന്നു അത് നീ ആണോ എന്ന്😜

ഓ....എന്ന പഠിച്ചു പാസ് ആയ സർ എന്നാണാവോ ഹോസ്പിറ്റലിൽ വന്ന് ജോയിൻ ചെയ്യുന്നത് ഞാൻ അടുത്ത ആഴ്ച വന്ന് ജോയിൻ ചെയ്യാം എന്നാണ് തീരുമാനിച്ചത് അല്ലെ വിച്ചു പിന്നെ..... അതേ നിന്നോട് തൽപിടിക്കാൻ എനിക്ക് ഇപ്പോൾ സമയം ഇല്ല ഞാൻ പോയി ഗൗരിയെ ഒന്നു കണ്ടിട്ട് വരാം പോടാ പോ...പോയി വയറു നിറച്ച് വാങ്ങിയിട്ട് വാ ഞാൻ ഇവിടെ താഴെത്തന്നെ ഉണ്ടാവും ഞാൻ അവളെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ കിച്ചു താഴെ നിന്ന് വിളിച്ചു പറഞ്ഞതാണ് നിങ്ങൾ ഇപ്പോൾ കേട്ടത് നിങ്ങൾക്ക് ഞാനും അവളും തമ്മിലുള്ള ചെറിയ വഴക്കുണ്ട് അതിന്റെ കാരണംവേറെ ഒന്നും അല്ല

എനിക്ക് രണ്ടു മുറപ്പെണ്ണുണ്ട് ഒന്ന് ലക്ഷ്മിയും മറ്റൊന്ന് ഈ ഗൗരിയും പണ്ട് മുതലേ എന്റെ തലക്ക് പിടിച്ച പേര് ഈ കുട്ടിപിശാശിനെ ആണ് അത് ഒരു ദിവസം ഞാൻ അവളോട്‌ പറയുകയും ചെയ്തു അവളുടെ ബിർത്ഡേയുടെ അന്ന് അന്ന് മുതൽ തുടങ്ങിയതാണ് എന്നെ കാണുമ്പോൾ പെണ്ണിന് ചെകുത്താനെ കുരിശ് കണ്ട പോലെ ഞാൻ അടുത്തേക്ക് ചെന്നാൽ അപ്പോൾ അവൾ ചാടികടിക്കും അതിനെയാണ് അന്ന് നിങ്ങളുടെ ഹോസ്പിറ്റലിൽ കണ്ടത് റൂമിൽ ചെന്നപ്പോൾ ഉണ്ട് അവൾ എന്തോ നല്ല കാര്യമായ ചിന്തയിൽ ആണ് കിച്ചു പറഞ്ഞത് പോലെ എന്തെങ്കിലും ചെയ്യാൻ ഉള്ളത് ആലോചിക്കുകയാണോ എന്ന് അറിയില്ല

ഞാൻ പതിയെ അവളുടെ അടുത്തേക്ക് പോയി ഞാൻ വന്നത് പോലും അറിഞ്ഞില്ല എങ്കിൽ അത് ഉറപ്പിച്ചോ ആർക്കോ ഒരു പണി മണക്കുന്നുണ്ട്...... ഗൗരി...... ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് പുറകിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നിയത് നോക്കുമ്പോൾ ഉണ്ട് കിരൺ നല്ല ക്ലോസപ്പിന്റെ പരസ്യം കാണിച്ചു നിൽക്കുന്നു..... നീ ആരോട് ചോദിച്ചിട്ട എന്റെ മുറിയിൽ വന്നത് മരിയതയ്ക്ക് എന്റെ മുറിയിൽ നിന്ന് പുറത്തു പോകുന്നതാണ് നിനക്ക് നല്ലതാണ് ഇല്ലെങ്കിൽ ഞാൻ ഒച്ചയുണ്ടാക്കി ആളെ കൂട്ടും...... അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ ഗൗരി.....

എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞതിനാണോ നീ എന്നിട് ഇങ്ങനെ ബിഹേവ് ചെയ്യുന്നത് നീ എന്നെ സ്നേഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല പക്ഷെ ആ സ്‌നേഹ തിരിച്ചു വേണം എന്ന് നീ ആഗ്രഹിക്കുന്നത് ആണ് തെറ്റ്..... എനിക്ക് ഒരിക്കലും നിന്നെ അങ്ങനെ കാണാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞു അത് എന്താ കിരാ നിനക്ക് മനസിലാവതത്..... എനിക്ക് ഉറപ്പുണ്ട് എപ്പോഴെങ്കിലും നീ എന്റെ സ്നേഹം മനസിലാക്കും അന്ന് ഞാൻ നിന്നെ എന്റെ മാത്രമായി നിന്നെ സ്വാന്തമാക്കും ആരൊക്കെ എതിർത്താലും ശെരി...... ഒരിക്കലും നടക്കാത്ത കാര്യമാണ് നീ ഇപ്പോൾ ഇവിടെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത് നടക്കുമോ ഇല്ലയോ എന്ന് നമുക്ക് കണ്ട് അറിയാം......

വാ...... താഴെ എല്ലാവരും ഉണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം എനിക്ക് നല്ല വിശപ്പ് നിനക്ക് വിശക്കുന്നേണ്ടങ്കിൽ നീയാണ് പോയി കഴിക്കേണ്ടത് അല്ലാതെ ഞാൻ അല്ലാതെ ഞാൻ അല്ല..... നിന്റെ മനസിൽ എന്നെ സ്വീകാരിക്കാൻ തയാറാവുന്നത് വരെ നമ്മുക്ക് പഴയ നമ്മൾ ആയിക്കൂടെ അതുകൊണ്ട് നല്ല കുട്ടിയായിട്ട് നടക്ക്..... അതും പറഞ്ഞു കിരൺ എന്നെ പുറകിൽ നിന്ന് തളിക്കൊണ്ട് നടക്കാൻ തുടങ്ങി.... ഞങ്ങളുടെ വരവ് കണ്ടിട്ടാണ് എന്ന് തോന്നുന്നു കിച്ചു ചേട്ടൻ എന്തോ പോയ അണ്ണനെ പോലെ നിൽക്കുന്നുണ്ട് കാരണം വേറെ ഒന്നും അല്ല ആ സംഭവത്തിന് ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു സ്ഥലത്ത് നിൽക്കാറില്ല രണ്ടുപേരും എന്ന് പറയുന്നതിനേകളും നല്ലത് ഞാൻ അവൻ ഉള്ള വശത്തേക്ക് നോക്കാറില്ല എന്ന് പറയുന്നതാവും കുറച്ചു കൂടി ശെരി......

ഡാ..... വിച്ചു ആരൊക്കെയാണ് ആ വരുന്നത് എന്ന് നോക്കിയേ.... ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള കിടിച്ചേരൽ ഇനി അതൊക്കെ എന്തിന്റെ ഒകെ പരിണാമം ആണെന്ന് കണ്ടറിയേണ്ടി വരും..... താഴെ എത്തിയപ്പോൾ ആണ് ഞാൻ എന്റെ ഇരട്ട സഹോദരന്മാരെ കാണുന്നത് എന്താടി ഉണ്ടാക്കണ്ണി ഇങ്ങനെ നോക്കുന്നത് ഞാൻ കുറച്ചു മുൻപ് നിന്റെ റൂമിൽ വന്നപ്പോൾ എന്റെ നേരെ കുറച്ചു ചാടുന്നുണ്ടായിരുന്നല്ലോ.... അത് പറഞ്ഞപ്പോൾ ഞാൻ അവനെ കലിപ്പിൽ ഒന്ന് നോക്കി..😠 അപ്പോൾ ആണ് എനിക്ക് കാര്യം പിടികിട്ടിയത് ഞാൻ വിച്ചു ആണെന്ന് കരുതി ചീത്ത പറഞ്ഞത് ഈ മന്ദബുദ്ധിയെയാണ്... ഞാൻ അതൊന്നും കാര്യമാക്കാതെ ഭക്ഷണം കഴിക്കാൻ പോയി ഇരുന്നു....

ഭക്ഷണം കഴിക്കാൻ താൽപ്പര്യം ഉള്ളവർ വന്ന് ഇരിക്കാൻ നോക്ക് ഞാൻ വിളമ്പാൻ പോവ (അമ്മ) അത് കേൾക്കേണ്ട താമസം എല്ലാവരും വന്നിരുന്നു ഒരുമാതിരി ഭക്ഷണം കണ്ടിട്ട് ദിവസങ്ങൾ ആയത് പോലെയായിരുന്നു അവന്മാരുടെ തീറ്റ.... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി കഴിച്ചുകൊണ്ടു ഇരിക്കുമ്പോൾ ആണ് ആ തെണ്ടി കിരണിന്റെ ഒടുക്കത്തെ ചോദ്യം...... നിന്റെ കോളേജ് ഒക്കെ എങ്ങനെയുണ്ട്.....

അത് കേട്ടതും കഴിച്ചത് തെരുപയിൽ കയറി ഞാൻ തലയിൽ കോട്ടൻ തുടങ്ങി.....വിച്ചുവും അമ്മയും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ട് അച്ഛനും പിന്നെ രണ്ടു കിച്ചുമാർക്കും ഒന്നും മനസിലാകാത്ത പോലെ അമ്മയെയും വിച്ചുവിനെയും നോക്കിക്കൊണ്ടിരിക്കുന്നുണ്ട് ഇങ്ങനെ ചിരിക്കാൻ മാത്രം എന്താ അവളുടെ കോളേജിൽ ഉണ്ടായത് ഞങ്ങളോട് കൂടെ പറ ഞങ്ങളും ചിരിക്കാം അച്ഛൻ അങ്ങനെ പറഞ്ഞതും വിച്ചു എന്നെ നോക്കിയിട്ട് പറയട്ടെ എന്ന് പിരികം പൊക്കിയും താഴ്ത്തിയും ചോദിച്ചു........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story