💙ഗൗരിപാർവതി 💙: ഭാഗം 1

gauriparvathi

രചന: അപ്പു അച്ചു

 ഇത് ഈശ്വരപുരം എന്ന ഗ്രാമം.... തേക്ക് നിരന്നു നിൽക്കുന്ന സഹ്യഗിരി മലനിരകൾക്കും വടക്ക് കുന്തിപുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വിശാലമായ ഗ്രാമം. പേര് പോലെ തന്നെ ഈശ്വരന്റെ ഐശ്വര്യവും സമൃദ്ധിയും ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്നു..😊 എന്നാൽ !!! ഇപ്പോൾ കാലങ്ങളായി ഈ ദേശത്ത് ദാരിദ്ര്യവും അനിഷ്ടങ്ങളുമാണ് നിറഞ്ഞു നിൽക്കുന്നത്. ഒരു നെൽ കതിരു പോലും വിളയുന്നില്ല😔 . ഗ്രാമത്തിന്റെ ഹരിതഭംഗി നഷ്ട്ടപെട്ടിരിക്കുന്നു.. ഗ്രാമത്തിന്റെ നാശത്തിനു കാരണം ദേവകോപമാണ് എന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഇത് ഈശ്വരമഠം കോവിലകം ,, രാജവംശം... പ്രൗഢിലും പാരമ്പര്യത്തിലും ഉയർന്നു നിൽക്കുന്നവർ. ഒരു കാലത്ത് ഈ നാട് ഭരിച്ചിരുന്ന രാജകുടുംബം. രാജഭരണം നിലച്ചെങ്കിലും കൊട്ടാരത്തിന്റെ പ്രൗഢിയിൽ ഒരു കുറവും വന്നിട്ടില്ല. ▪️▪️▪️▪️▪️▪️▪️▪️▪️ ( ഇപ്പോൾ നിങ്ങൾക്ക് ദേശത്തെയും കൊട്ടാരത്തിനെയും അവിടത്തെ സ്ഥിതിയും മനസിലായില്ലേ ....... ഇനി പതിയെ എല്ലാം മനസിലാകും) ▪️▪️▪️▪️▪️▪️▪️▪️ "" ശ്രീ ചിത്തിര തിരുനാൾ വാസുദേവ വർമ്മ "" കോവിലകത്തെ വലിയ തബുരാൻ. ഭാര്യ ""ദേവകി തബുരാട്ടി ". തബുരാന്റെ മകൻ, "" ശ്രീ അനിഴം തിരുനാൾ വിഷ്ണുനാരായണ വർമ്മ "" ഭാര്യ ""ലക്ഷ്മി തബുരാട്ടി "". ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഗ്രാമവാസികൾ എല്ലാരും ചേർന്ന് തബുരാനായ വാസുദേവ വർമ്മയോട് ഗ്രാമത്തിന്റെ അവസ്ഥ ബോധിപ്പിച്ചു. (ഗ്രാമവാസി ) - ""തബുരാനെ ഗ്രാമത്തിൽ അനിഷ്ടങ്ങളും ദാരിദ്രവും വർധിച്ചുവരുകയാണ് . ഗ്രാമവാസികൾ പറയുന്നത് ഗ്രാമത്തിന്റെ ഈ അവസ്ഥക്ക് കാരണം ദേവകോപമാണ് എന്നാണ് . കാലങ്ങളായി പൂജ മുടങ്ങി കിടക്കുന്ന ഗ്രാമത്തിന്റെ ശിവ ക്ഷേത്രം പുനരുധികാരികണമെന്നാണ്. "" (തബുരാൻ ) - "" ഞാൻ ഒന്ന് ആലോചിക്കട്ടെ "" ""തെക്കേടത്തെ ശങ്കര നബൂതിരിയോട് ഞാൻ വരാൻ പറഞ്ഞു എന്ന് പറയുക. അദ്ദേഹം നോക്കട്ടെ... "" ( ഗ്രാമവാസി ) - " എന്ന ഞങ്ങളങ്ങോട്ട് '" ( തബുരാൻ ) - "" മം.. പൊയ്ക്കോളൂ " ( ദേവകി ) - "" അവര് എന്തിനാ വന്നേ " ( തബുരാൻ ) -""

ശിവ ക്ഷേത്രം പുനരുധികരിക്കുന്ന കാര്യം പറയാനാണ് "" (ദേവകി ) - "" കാലങ്ങളായി ആ ക്ഷേത്രം അങ്ങനെ പൂജയില്ലാതെ കിടക്കാൻ തുടങ്ങിട്ട് , ന്റെ മനസു പറയുന്നു അവർ പറയുന്ന പോലെ ദേവകോപമായിരിക്കും ഈ ഗ്രാമം മുടിയാൻ കാരണം. "" (തബുരാൻ ) - "" ഗ്രാമം മുടിയൻ കാരണം ദേവകോപമല്ല ദേവകി... ദേവയാനിയുടെ ശാപമാണ് കാലങ്ങളായി ഗ്രാമത്തിലുള്ളവർ അനുഭവിക്കുന്നത്. അവളുടെ കണ്ണുനീർ വീണ മണ്ണാണിത്. കണ്ണീര് വീണ മണ്ണ് മുടിയും. "" ( തുടരും )

Share this story