💙ഗൗരിപാർവതി 💙: ഭാഗം 10

gauriparvathi

രചന: അപ്പു അച്ചു

മഹിക്ക് ചായയുമായി വന്ന മാളു കാണുന്നത് എന്തോ ആലോചിച്ചു ഇരിക്കുന്ന മഹിയെയാണ്. "ഏട്ടാ.... ഇന്ന് എന്താ നേരെത്തെ എഴുന്നെറ്റോ " മാളു മഹിയുടെ അടുത്ത് വന്നിരുന്നു. "മ്മ്..... " മഹി ഒരു മൂളലിൽ ഒതുക്കി. "ഇന്നും ആ സ്വപ്നം കണ്ടു പേടിച്ചോ? എന്താ കണ്ടത്?" കഴിഞ്ഞ പ്രാവിശം വഴക്ക് അല്ലായിരുന്നോ . ഇന്ന് എന്താ.... മുഖം കണ്ടോ " മാളു ശ്വാസം വിടാതെ മഹിയോട് ചോദിച്ചു. " ഇല്ല , ഒന്നും വ്യക്തമായി കണ്ടില്ല പക്ഷേ ആ കണ്ണ് , അത് എവിടെയോ കണ്ടപോലെ , ആരുടെതാ... എനിക്ക് ഒന്നും മനസിലാകൂന്നില്ല മാളുട്ടി. " മഹി തലയിൽ കൈവെച്ചു തലയണയിലേക്ക് ചാരിയിരുന്നു. "ഇനി വെല്ല പ്രേതവും മറ്റുവാണോ " മാളു . 😖മഹി അവളെ നോക്കി കണ്ണുരുട്ടി. "അല്ലെട്ടാ നീളം ഉള്ള മുടി , വാലിട്ടെഴുതിയ ഉണ്ടകണ്ണ് , അപ്പൊ പ്രേതം ആകാനാണ് സാധ്യത. "മാളു എന്തോ കണ്ടുപിടിച്ചപോലെ പറഞ്ഞ്. "എഴുനേറ്റ് പോടീ... 😡 അവളുടെ ഒരു പ്രേതം ... പ്രേതത്തെ സ്വപ്നം കണ്ട് പേടിക്കാൻ ഞാൻ എന്താ കുഞ്ഞുകുഞ്ഞാണോ " മഹി അവളെ തലയണ എടുത്തെറിഞ്ഞു. "ഞാൻ പറഞ്ഞന്നേ ഉള്ളൂ..." അതും പറഞ്ഞ് മാളു എഴുനേറ്റുപോയി. മഹീടെ ചിന്ത അപ്പോഴും ആ കണ്ണ് ആരുടെതാണ് എന്നായിരുന്നു. കുറച്ചു നാളായി ഈ സ്വപ്നം കാണാൻ തുടങ്ങിട്ട് .. കൃത്യമായി പറഞ്ഞാൽ നാട്ടിൽ വന്നു കഴിഞ്ഞ്. ചിന്തകൾ കാടുകയറിയപ്പോ മഹി എഴുനേറ്റു താഴേക്ക്‌ പോയി. 🌿🌿🌿🌿🌿🌿🌿🌿

ഇനി നമുക്ക് ഈശ്വരമഠത്തിലെ ആളുകളെ പരിചയപെടാം. ഈശ്വരമഠത്തിൽ ഇപ്പൊ ആരൊക്കെ ഉണ്ടെന്നു പറഞ്ഞില്ലാല്ലോ. ഈശ്വരമഠത്തിൽ വാസുദേവനും ദേവകിക്കും അഞ്ചുമക്കളാണ് . മൂന്നാണും രണ്ടുപെണ്ണും. 1. മൂത്തത്, ഹരിനാരായണൻ ഭാര്യ വസുന്ധര . ഇവർക്ക് ഒരു മോളാണ് പേര് ഐശ്വര്യ മാനവ്. ചേച്ചി ഹസ്ബന്റിനൊപ്പം ഡൽഹിയിലാണ്. 2.സൂര്യനാരായണൻ ഭാര്യ പത്മജാദേവി. മക്കൾ , വരുൺ , അരുണിമ . വരുൺ വക്കിലാണ്. അരുണിമ പിജി ചെയ്യുന്നു. 3. ശ്രീജയ ഭർത്താവ് സഹദേവൻ. രണ്ടുമക്കൾ , നിരഞ്ജൻ , നീരജ . രഞ്ജുവെട്ടാനും ഡോക്ടറാണ്. വിച്ചുവെട്ടനും രഞ്ജുവെട്ടാനും ഒരുമിച്ചാണ് പഠിച്ചത്. നീരജ ടീച്ചറാണ്. 4.ശ്രീവിദ്യ ഭർത്താവ് അനന്തൻ. മക്കൾ കാർത്തികേയൻ , കാളിദാസ്. കാർത്തിക്കേട്ടൻ ബാങ്ക് മാനേജരാണ്. കാളിദാസ് ഇശ്വരമഠത്തിലെ ബിസിനെസ്സ് കാര്യങ്ങൾ നോക്കുന്നു 5. വിഷ്ണുനാരായണൻ ഭാര്യ ലക്ഷ്മി. മക്കൾ വൈഷ്ണവ് , ഗൗരീപാർവതി ഗായത്രിവേദ. കുടുംബത്തിലെ മൂന്ന് ആൺമക്കളും ഒരുമിച്ചാണ് താമസിക്കുന്നത്. രണ്ടുപെൺമക്കൾ ഈശ്വരമഠത്തിനു അടുത്തായിയാണ് വീട്. 🌿🌿🌿🌿🌿🌿🌿🌿🌿🌿

ഗൗരി വന്നപ്പോ അമ്മയും വല്യമ്മമാരും തിരക്കുപിടിച്ച പണിയിലാണ്. "അമ്മേ... അച്ഛൻ ഇന്ന് വരുവോ... " ഗൗരി. "ആങാ... വെല്യമ്മേടെ ഗൗരികുട്ടി എഴുന്നേറ്റോ..." പത്മ. " മ്മ്... അച്ഛനും വല്യച്ചനും ഇന്ന് വരും ഗായു എഴുന്നേറ്റില്ലേ " ലക്ഷ്മി. "ഇല്ലമ്മേ.... അമ്മു ചേച്ചി എന്ത്യേ.... " ഗൗരി. "അവൾ അവിടെങ്ങാനും കാണും " "മ്മ്...... " ഗൗരി പത്മ കൊടുത്ത ചായയുമായി മുറ്റത്തേക്ക് ഇറങ്ങി. പൂന്തോട്ടത്തിലെ താടിയും കൊണ്ടു ഉണ്ടാക്കിയ കസാരയിൽ എന്തോ ചിന്തിച്ചിരിക്കുവായിരുന്നു ഗൗരി. "ഗൗരി..... " "എന്ത്യേ നീരു ചേച്ചി " ഗൗരി. "നീ എന്ത് ചിന്തിച്ചിരിക്കുവാ ഗൗരി " നീരു ( നീരജ ) "അല്ല ചേച്ചി ആ കാവിൽ എന്താ ആരും പോകാത്തത് ഞാൻ ഇതുവരെ ആരും അങ്ങോട്ട് പോകുന്നത് കണ്ടിട്ടില്ല , ഞാൻ പോകാൻ തുടങ്ങുമ്പോൾ ആരെങ്കിലും വഴക്ക് പറയും. " ഗൗരി. "എനിക്ക് എന്താണെന്ന് ശെരിക്കറിയില്ല , അമ്മയും മുത്തശ്ശിയും പറയുന്നത് കേട്ടിട്ടുണ്ട്... അത് മോളെ ആ കാവിവെച്ച് ഇവിടുത്തെ ആരോ മരിച്ചു . പിന്നെ അവിടെ കേറാൻ നോക്കുന്നവരെ എല്ലാം സർപ്പദശനം ഏക്കും.

" നീരു. "ചേച്ചി നമ്മുക്ക് ഒന്ന് പോയാലോ.." ഗൗരി. "വേണ്ടാ ടാ... ആരെങ്കിലും അറിഞ്ഞാൽ പ്രേശ്നമാ... അതുമല്ല കേട്ടത് വെച്ച് നോക്കുമ്പോ പോകാതിരിക്കുന്നതാ നല്ലത്. " നീരു . "പ്ലീസ് ചേച്ചി ആരും അറിയത്തില്ല്യ ഒന്ന് പോയിട്ടു വരാം " ഗൗരി. ഗൗരിയും നീരുവും കാവ് ലക്ഷ്യമാക്കി നടന്നു. "ചേച്ചി............ " "ഓ.. ഗായുന് വരാൻ കണ്ടസമയം". ഗൗരി "നിങ്ങൾ എവിടെ പോകുവാ " ഗായു "ചുമ്മാ ഇവിടെക്കെ " നീരു. "ചേച്ചിയെ അമ്മ വിളിക്കുന്നു. " ഗൗരിയെ നോക്കി ഗായു പറഞ്ഞു. "ആം വരാം നീ പൊക്കോ " ഗൗരി. ഗൗരി ഒന്നും കൂടെ കാവിലോട്ട് നോക്കിട്ട് നീരുവിനും ഗായുനും ഒപ്പം വീട്ടിലേക്കു പോന്നു. ഇളം തെന്നൽ കാവിലെ ചെമ്പകമരത്തെ തഴുകിപോയി. പൂക്കൾ ഓരോന്നായി കൊഴിഞ്ഞു വീണു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story