💙ഗൗരിപാർവതി 💙: ഭാഗം 12

gauriparvathi

രചന: അപ്പു അച്ചു

 മഹി കാശിക്ക് പോകുന്നു എന്ന് പറഞ്ഞത് ഇറങ്ങിയത് അവിടേക്ക് മാത്രമല്ല വേറൊരു ഉദ്ദേശം കൂടിയുണ്ട് അതുകൊണ്ടാണ് ബിസിനെസ്സിൽ താല്പര്യമില്ലാത്തത്. പിന്നെ തന്റെ അറിവ് മറ്റുള്ളവർക്ക്‌ ഉപകാരപെടുമെങ്കിൽ അത് നല്ലതാണ് എന്നാ ചിന്താഗതികാരനായ മഹിക്ക് അധ്യാപനം ഇഷ്ട്ടമാണ്. മഹി യാത്ര നന്നായി ആസ്വദിച്ചു . അവസാനം എത്തേണ്ടടത്ത്‌ എത്തി. മഹിടെ സുഹൃത്തായ മാനവ് അവനെകാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. "ഹായ് മനു ".. മഹി. "ഹായ് ടാ.. യാത്ര സുഖമായിരുന്നോ " മനു. "പിന്നെ... റിയലി എൻജോയ്‌ഡ്‌ ദിസ്‌ ട്രിപ്പ് " മഹി. "മനസിലായി ബാ... ഫ്ലാറ്റിലേക്ക് പോകാം ... " മനു. "പിന്നെ നിന്റെ വൈഫ്‌ എന്ത് പറയുന്നു. " മഹി. "ഹോ.. ഫൈൻ. ബെസ്റ്റ് ഫ്രണ്ടായിട്ട് മാര്യേജിനു പോലും നീ വന്നില്ലല്ലോ " മനു.

"ഹേയ് മാൻ അതിനും കൂടി ഇന്ന് നമ്മുക്ക് പൊളിക്കാം മ്മ്.. പോരെ.. " മഹി മനുന്റെ തോളിൽ കൂടി കൈയിട്ടു പറഞ്ഞു. "മതി മതി അവള് നോക്കി ഇരിപ്പുണ്ട് " മനു ചിരിച്ചുകൊണ്ട് പറഞ്ഞു. മഹിയും മനുവും മനുവിന്റെ ഫ്ലാറ്റിലേക്ക് പോയി. 🌿🌸🌿🌸🌿🌸🌿🌸🌿🌸🌿 (ഗൗരി ) "ഏട്ടന്റെ അനിയത്തികുട്ടി പിണങ്ങിയോ മ്മ്.... " "വേണ്ടാ ഞനോട് മിണ്ടണ്ടാ " കുളപ്പടവിൽ ഇരുന്ന് അവൾ അവനോടു പറഞ്ഞു. "അയ്യേ അവൻ ചുമ്മാ പറയണതല്ല്യേ , നിന്നെ ദേഷ്യം പിടിപ്പിക്കാൻ... ". "ഇയാള് " "ദേവീ.. "അവളെ നോക്കി അവൻ കണ്ണുരുട്ടി . "ഇല്ല്യ ഇനി അങ്ങനെ പറയില്ല്യ.. ഏട്ടാന് വിളിച്ചോളാം " അവൾ ചെവിൽ പിടിച്ച് അവനോട് പറഞ്ഞു. അവൻ അവളെ നോക്കി ചിരിച്ചു കൂടെ അവളും 😊. "ഈ ഏട്ടൻ പറഞ്ഞില്ല്യേ എന്നേ പാടത്തുവെക്കാൻ കൊള്ളാവുന്ന കോലം പോലെന്ന് "

"അവൻ തമാശ പറഞ്ഞതല്ല്യേ , ന്റെ ദേവി സാക്ഷാൽ ദേവിയെ പോലെ തന്ന്യാ.. ചെല്ല് അവള് നിന്നെ നോക്കി നിൽകുവാ ചെല്ല് " "മ്മ്.. ശെരിയേട്ടാ... " അവൾ കുളപടവിൽ നിന്ന് എഴുനേറ്റു.. പോകുന്ന വഴിക്ക് അവരുടെ അടുത്തുന്ന് മാറി നിൽക്കുന്ന അവനെ നോക്കി കണ്ണുരുട്ടാനും അവൾ മറന്നില്ല. "അവൾക്ക് എങ്ങനെയാണോ ഇതുപോലത്തെ ചേട്ടൻ ഉണ്ടായ്യേ.. " അവൾ പടവുകൾ കേറുന്നതിന്റെ ഇടയിൽ പറഞ്ഞു. അവന്റെ മിഴികൾ അവളിൽ തന്നെയായിരുന്നു. ആ കരിനീല കണ്ണുകളിലെ തിളക്കം അവൾ കണ്ടായിരുന്നു. "ഹ്മ്മ് 😡" അവൾ മുഖം തിരിച്ചു നടന്നു. അതുകണ്ട് ദേവിടെ ചേട്ടനും മാറിനിന്ന അയാളും ചിരിച്ചു. 😁😁 "അവൾ പാവമാ കുറച്ചു കുസൃതി ഉണ്ടെന്നേ ഉള്ളൂ. ആകെ ഒരു പെണ്ണ്തരി അവളെ ഉള്ളൂ എല്ലാരും കൊഞ്ചിച്ചു വെച്ചേക്കുന്നതാ... നീ ഒന്നും വിചാരിക്കരുത് " "ഏയ്യ് " അവർ അവളുടെ പുറകെ പടികൾ കേറി. അപ്പോഴും അവന്റെ കണ്ണ് അവളിൽ ആയിരുന്നു. "ദേവി... പതുക്കെ പോ കുട്ടി ദേവി........ "

ഗൗരി ഞെട്ടി ഉണർന്നു. ദേവി എന്ന പേര് കാതിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. "ദേവി.. ആരാ ദേവി. ആ കരിനീല കണ്ണ്.. എവിടെയോ കണ്ടപോലെ " "ഗൗരീ........" "ആ വരണു വെല്യമ്മേ " ഗൗരി വസുന്ധരയുടെ അടുത്ത് ചെന്നു. "എന്താ വെല്യമ്മേ " ഗൗരി. "മോളെ കൊണ്ടുപോകാൻ ഉള്ളത് എടുത്ത് വെച്ചോ " "ങാ.. എടുത്ത് വെച്ചു വെല്യമ്മേ " പിന്നെ അമ്മു നിങ്ങടെ കൂടെ വരുന്നുണ്ട് നിങ്ങൾ ഒരു കോളേജിൽ അല്ലേ ഇനി അവൾ ഹോസ്റ്റലിൽ നിൽകണ്ടാലോ " "ആണോ വെല്യമ്മേ അമ്മു ചേച്ചി ഉണ്ടോ 😃എന്നോട് ചേച്ചി പറഞ്ഞില്ലല്ലോ " "ആണോ അവൾ പറഞ്ഞില്ലേ , മോള് ചെന്ന് ചോദിക്ക് " വസുന്ധര ഗൗരിടെ കവിളിൽ തട്ടി പറഞ്ഞു. ഗൗരി അമ്മുന്റെ അടുത്തേക്ക് ഓടി ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story