💙ഗൗരിപാർവതി 💙: ഭാഗം 13

gauriparvathi

രചന: അപ്പു അച്ചു

 രാവിലെ അവർ വീട്ടിൽ ഇറങ്ങി . ഈശ്വരപുരത്തുനിന്ന് രണ്ടുമണിക്കൂർ യാത്ര ഉണ്ട് കോളേജിലേക്ക്. കോളേജിന് അടുത്ത് സൂര്യൻ ഒരു വീട് വാങ്ങി ഇട്ടിട്ടുണ്ട് . സിറ്റിയിൽ എന്തെങ്കിലും ആവിശ്യത്തിന് വരുമ്പോൾ തങ്ങാൻ. ഗൗരി നല്ല കരച്ചിലാണ്. ആദ്യമായിട്ടാണ് അവൾ വീട്ടിൽ നിന്ന് മാറിനിൽകുന്നത്. "ഓ... ഇവള്ടെ കരച്ചില് കണ്ടാൽ തോന്നും ഇവളെ കൊല്ലാൻ കൊണ്ടുപോകുവാണെന്ന് , 😡 "രഞ്ജു ദേഷ്യത്തോടെ പറഞ്ഞു . 😭😭😭😭 "ടാ ഇവൾക്ക് കഴിക്കാൻ വെല്ലതും വാങ്ങി കൊടുക്കാം അപ്പോഴെങ്കിലും മോങ്ങൽ നിർത്തിക്കോളും " വിച്ചു സഹികെട്ട് പറഞ്ഞു. അവൻ ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുമ്പിൽ കാറ് നിർത്തി. "മോള്ക്ക് എന്താ വേണ്ടേ " രഞ്ജു. ഗൗരി ഫുഡിന്റെ കാര്യം കേട്ടപ്പൊത്തന്നെ കരച്ചില് നിർത്തി ചിരിച്ചോണ്ട് പറഞ്ഞു. "ഒരു മസാലദോശ, രണ്ടു ഉഴുന്നുവട, രണ്ടു ചായ ഒന്ന് സ്ട്രോങ് ഒന്ന് ലൈറ്റ്. " "അല്ല ഗൗരി ഈ ചായ എന്തിനാ രണ്ട്, സ്‌ട്രോങും ലൈറ്റും " അമ്മു തന്റെ സംശയം ചോദിച്ചു. "സ്‌ട്രോങ് റ്റി കഴിക്കുന്നതിന് മുമ്പ് കുടിക്കാൻ എന്നാലേ കഴിക്കാൻ ഒരു എനർജി കിട്ടു ,

ലൈറ്റ് കഴിക്കുന്നതിന് കൂടെ കുടിക്കാൻ " ഗൗരി. പറഞ്ഞു തീരുന്നതിന് മുമ്പേ ഓഡർ ചെയ്ത വിഭവങ്ങൾ മുന്നിൽ വന്നു. അമ്മുവും മസാലദോശയാണ് വാങ്ങിയത്. വിച്ചുവും രഞ്ജുവും ദോശയും ചട്നിയും . ഗൗരി കണ്ട ഉടനെ ദോശയെ ആക്രമിക്കാൻ തുടങ്ങി. വിച്ചു ഗൗരീടെ കഴിപ്പ് കണ്ട് എന്തോന്നടെ 😏 എന്ന് നോക്കി കഴിക്കാൻ തുടങ്ങി. "എന്റെ ഗൗരി നിന്റെ പാത്രത്തിൽ നിന്ന് ആരും അത് എടുത്ത് കൊണ്ട് പോകത്തില്ല , നിനക്ക് തന്നെ ഉള്ളതാ " അമ്മു. "ഈ ചക്കക്കൂട്ടാൻ കണ്ട വെകിളി പിടിച്ച പിള്ളാരെ പോലെ, കഷ്ട്ടം " രഞ്ജു ഗൗരീടെ കഴിപ്പ് കണ്ട് പറഞ്ഞു. ഗൗരി പറക്കും തളികയിലെ ബാസന്ധിടെ 😆ചിരിച്ചിരിച്ചു. "ആ ഉഴുന്നുവടക്ക് ജീവൻ ഉണ്ടായിരുന്നേൽ കരണക്കുറ്റിനോക്കി ഒന്ന് കൊടുത്തേനെ..... ഇങ്ങനെയും ഉപദ്രവിക്കരുത്. " വിച്ചു. "Stop it....😡 എന്റെ കോൺസെൻട്രേഷൻ കളയരുത്. നിങ്ങൾ എല്ലാരും കുടെ കണ്ണുവെച്ച് എനിക്ക് നേരെചൊവ്വേ കഴിക്കാൻ കൂടി വയ്യ. " ഗൗരി . "അയ്യോ ഞങ്ങൾ ഒന്നും പറയുന്നില്ലേ ". മൂന്നുപേരും തൊഴുതുകൊണ്ട് പറഞ്ഞു.

ഗൗരി അനുഗ്രഹിക്കുന്ന പോലെ കാണിച്ചു. കുറച്ചു സമയത്തിനു ശേഷം ഒരു ഇരുനില വീടിനുമുമ്പിൽ കാറ് നിന്നു. ഗൗരിയും അമ്മുവും ഉറക്കമുണർന്നു. ഒരാൾ വന്നു ഗേറ്റ് തുറന്നുകൊടുത്തു . രണ്ടു സൈഡിലും പൂക്കൾ വെച്ച് പിടിപ്പിച്ച് മനോഹരമാക്കിട്ടുണ്ട്. "ചേട്ടന്റെ പേര് എന്താ? "വിച്ചു ലഗേജ് എടുക്കുന്ന ആളോട് ചോദിച്ചു. "രാമൻ " "എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി " അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ശാരദേ..... അയാൾ അകത്തോട്ടു നോക്കി ഉറക്കെ വിളിച്ചു. അകത്തുന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. നീ കുട്ടികൾക്ക് കുടിക്കാൻ എടുക്ക് അവർ അവരെ നോക്കി ചിരിച്ചിട്ട് അകത്തോട്ടു പോയി. "നിങ്ങൾക്ക് എന്ത് വേണമെങ്കിലും ശാരദയോട് പറഞ്ഞാൽ മതി. ഹരി സാർ പറഞ്ഞായിരുന്നു നിങ്ങൾ വരുന്ന കാര്യം. ഇതാണല്ലേ വിഷ്ണു സാറിന്റെ മോള് ഗൗരി . " അയാൾ ഗൗരിയെ നോക്കി ചോദിച്ചു. അതേന്ന് ഗൗരി തലകുലുക്കി. "മോളെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പോഴാ കാണുന്നെ..ഇവരെ എനിക്ക് നേരത്തെ അറിയാം " രാമൻ. ഗൗരി പുഞ്ചിരിച്ചു 😊.

അവർ അകത്തോട്ട് കേറി എല്ലാം ഒന്ന് ചുറ്റി കണ്ടു. ആഹാരവും കഴിച്ച് നാലുപേരും കിടന്ന് ഒന്ന് മയങ്ങി. 🔷🔶🔷🔶🔷🔶🔷🔶 "എനിക്ക് ന്റെ ചേച്ചീനെ കാണണം " ഗായു. "ഗായു നീ കരച്ചില് നിർത്ത്‌ കുഞ്ഞുപിള്ളാരെ പോലെ കരയാതെ " ദേവകി ഗായുനെ ആശ്വസിപ്പിച്ചു. "അവൾ ശനിയാഴ്ച വരൂലോ " 😢 "മോള് ചെന്ന് മുഖം കഴുക്‌ ചെല്ല്..... " ഗായത്രി ഗൗരിയോട് വഴക്കിട്ടാലും പാരവെപ്പുണ്ടെങ്കിലും അവൾക്ക് ഗൗരി ജീവനാണ്. ഒരു രാത്രിപോലും മാറിനിന്നിട്ടില്ല. * * * * * * * * * * * * * * * "ടി ഗായു..... " "ടി.... " "എന്താടാ... " "നിനക്ക് എന്ത് പറ്റി ഒരു ഉഷാറില്ലല്ലോ... " "ഒന്നുമില്ല " "ഗൗരി ചേച്ചി പോയതിന്റെ സങ്കടമാടാ... " ഗായു പാടത്തിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടിൽ കാലിട്ടിരിക്കുവാണ്. കൂടെ അവളുടെ വലുകളായ ആദി എന്ന ആദിത്യനും മീനു എന്ന മീനാക്ഷിയും ഉണ്ട്. "സാരമില്ല ചേച്ചി പഠിക്കാനല്ലേ പോയെ.. അത് കഴിയുമ്പോ ഇങ്ങ് വരുവല്ലോ ....." മീനു. "ടി.. വാ .. ഗോപാലേട്ടന്റെ പറമ്പിൽ നല്ല ആകം ചുവന്ന പേരക്ക കിടപ്പുണ്ട്. അയാള് വരുന്നതിന് മുമ്പ് പോകാം വാ... "

ആദി. "ആണോ.. അന്നാ വാ... " ഗായു. ആഹാരത്തിന്റെ കാര്യത്തിൽ ഗായു ഗൗരിടെ അനിയത്തി തന്നെ. 🌿🌺🌿🌺🌿🌺🌿🌺🌿 മാളൂട്ടി.... മഹി എന്താ ഏട്ടാ... "നീ കോളേജിൽ ചേർന്നോ " "മ്മ്... ചേർന്നു "മാളു മുഖം വീർപ്പിച്ചു പറഞ്ഞു. മഹി ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്നു. മാളൂന് അഡ്മിഷൻ എടുക്കാൻ മഹി ചെല്ലാമെന്നു പറഞ്ഞിരുന്നു. പക്ഷേ പറ്റിയില്ല അതിന്റെയാണ് ഈ പിണക്കം. "പിണക്കം മാറിയില്ലേ എന്റെ മാളുട്ടന്റെ ... " മഹി അവളെ തിരിച്ച് ഇരുത്തി ചോദിച്ചു. "ഇല്ല 😐" "അന്നാ ബാ നമുക്ക് ഒന്ന് കറങ്ങിട്ടു വരാം എന്താ വരുന്നോ " മഹി. "ഇപ്പൊ വരാം ഏട്ടാ... "മാളു തുള്ളി ചാടി മുകളിലോട്ടു പോയി. മഹി അത് കണ്ടു ചിരിച്ചു. മഹിയും മാളുവും ബീച്ചിലാണ് പോയത്. മാളു തിരയിൽ കളിക്കുവാണ്. അതുനോക്കി നിൽക്കുമ്പോഴാണ് മഹി കുറച്ചു മാറി അപ്പുറത്ത് ഒരു നീളൻ മുടിയുള്ള പെൺകുട്ടി തിരയിൽ കളിക്കുന്നത് കാണുന്നത്. കൂടെ ഒരു പെണ്ണുമുണ്ട്. തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല. മാഹിടെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ട്. അറിയാതെ മാഹിയുടെ കാലുകൾ അവൾക്ക് അരികിലേക്ക് ചലിച്ചു .. ഏട്ടാ.... മാളു. മഹി തിരിഞ്ഞുനോക്കി. "ബാ പോകാം " മാളു മാഹിയുടെ കൈയിൽ തുങ്ങി പറഞ്ഞു. പിന്നെ നോക്കിട്ട് അവളെ കണ്ടില്ല...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story