💙ഗൗരിപാർവതി 💙: ഭാഗം 14

gauriparvathi

രചന: അപ്പു അച്ചു

 ( ഗൗരി ) എല്ലാരും ഒന്ന് ഉറങ്ങി എഴുനേറ്റ് ചായ കുടിച്ച് ഇരിക്കുമ്പോഴാണ് അമ്മു ചേച്ചി ബീച്ചിൽ പൊകാമെന്ന് പറഞ്ഞത്. ഞാൻ രണ്ടുമൂന്നു പ്രാവിശ്യം മാത്രമേ ബീച്ചിൽ പോയിട്ടുള്ളൂ. കാരണം ഞങ്ങടെ ജില്ലയിൽ കടൽ ഇല്ല. ആവിശ്യത്തിൽ ഏറെ പുഴകളും അരുവികളും ഉണ്ട്. മഴ കഴിഞ്ഞ് പാറകളിൽ നിന്ന് ഊറി വരുന്ന അരുവിയിലെ വെള്ളം കുടിക്കണം നല്ല തണുത്ത ശുദ്ധജലം. ഏട്ടന്മാർ പോകാമെന്നു സമ്മതിച്ചു. എന്റെ മനസുവായിച്ച പോലെയാണ് ചേച്ചി ചോദിച്ചത്. പിന്നെ റെഡിയായി ഇറങ്ങി. ഞാനും ചേച്ചിയും കടല് കണ്ടപ്പോഴേ അങ്ങോട്ട് ഓടി. ഏട്ടന്മാർ ഇറങ്ങിയില്ല. മനസ്സ് പട പടന്ന് ഇടിക്കാൻ തുടങ്ങി. ആരോ എന്നേ നോക്കുന്ന പോലെ തോന്നി. ഗൗരി........ . ബാ... കേറ് മതി കളിച്ചത്. രഞ്ജു. ബാ...ടാ.. നമ്മുക്ക് പോകാം അമ്മു ചേച്ചി എന്റെ കൈപിടിച്ച് പറഞ്ഞു. ഞാൻ ചേച്ചീടെ കൂടെ പോയി. ഞങ്ങൾ വെളിയിൽനിന്ന് കഴിച്ചിട്ടാണ് വന്നത് . ഞങ്ങൾ ഒന്ന് ഫ്രഷായിൽ കേറി കിടന്നു. എല്ലാർക്കും നല്ല ക്ഷിണമുണ്ട്. "ഗൗരി എന്താ നിന്റെ മുഖം വാടിയിരിക്കുന്നേ " അമ്മു. "ഒന്നുമില്ല ചേച്ചി " ഗൗരി അലസമായി പറഞ്ഞു. "ഒന്നുമില്ലേ... " അമ്മു പുരികം ഉയർത്തി ചോദിച്ചു. "അത്... അത് ചേച്ചി എനിക്ക് എന്തോ ഒരു വിഷമം " ഗൗരി.

"എന്തിന്.... എന്തിനാ വിഷമിക്കുന്നെ " അമ്മു. "അറിയില്ല " ഗൗരി. "അറിയില്ലേ..🤨" "ആ.. അത് വിട് എനിക്ക് ഉറക്കം വരുന്നു. "ഗൗരി അമ്മുനെ ഒന്നുംകൂടി കെട്ടിപ്പിടിച്ച് കിടന്നു. നല്ല ക്ഷിണം ഉള്ളതിനാൽ ഗൗരി വേഗം ഉറങ്ങി. "മാറി നില്ക്കു നിക്ക് പോണം " "ഇപ്പൊ മാറിയില്ല്യേ തമ്പുരാട്ടികുട്ടി എന്ത് ചെയ്യും.. മ്മ്.. ". "നിക്ക് ഇപ്പോ സംസാരിക്കാൻ സമയമില്ല്യ " "നിനക്ക് എന്തിനാ എന്നോട് ദേഷ്യം ". "നിക്ക് ആരോടും ദേശ്യമില്ല്യ. ". "ഇല്ല്യേ.. ". "ഇല്ല " "അന്നാ പൊയ്യ്ക്കോ " "പോടാ കൊരങ്ങാ .. നിന്നെയാ പാടത്തുകൊണ്ട് വെക്കേണ്ടത്... " അതും പറഞ്ഞവൾ ഓടി. "ടി .....ടി നീർക്കോലി നിന്നെ എന്റേൽ കിട്ടും..." അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവളിലും... ഗൗരി ഞെട്ടി ഉണർന്നു. അവൾ സമയം നോക്കി. നാലുമണി ആയാതെ ഉള്ളൂ. ഇനി കിടന്നാൽ ഉറക്കം വരില്ല. അവൾ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു. മുറ്റത്തെ മാവിൻ ചുവട്ടിൽ നിൽക്കുന്ന മുല്ലവള്ളി നിറയെ പൂത്തിരിക്കുന്നത് നിലാവിൽ അവൾ കണ്ടു. മുല്ല പൂവിന്റെ സുഗന്ധമുള്ള ഇളം കാറ്റ് അവളെ തഴുകിപോയി.

ഞാൻ എന്താ ഇപ്പോ ഇങ്ങനത്തെ സ്വപ്നം കാണുന്നെ... മുഖം മാത്രം കാണുന്നില്ല... ഗൗരി താൻ കണ്ട സ്വപ്നം ഓർക്കുകയായിരുന്നു. അങ്ങനെ ഒരാഴ്ച കടന്നു പോയി. ഇന്നാണ് ഗൗരി കോളേജിൽ പോകുന്നത്. ഇശ്വരമഠത്തിന്റെ കോളേജ് തന്നെയാണ്. "ഗൗരീ.... " "ദാ..... വരുന്നു ചേച്ചി " "നട അടക്കുന്നതിനുമുമ്പ് പോണം വാ... " അമ്മു. "ദേ.. കഴിഞ്ഞു. " കടും നീലയിൽ കസവുള്ള പാട്ടുപാവാടയായിരുന്നു ഗൗരി ഇട്ടത്. കാതിൽ നീല കല്ലുകൾ പിടിപ്പിച്ച ജിമിക്കിയും കഴുത്തിൽ എന്നും ഇടാറുള്ള ഒരു സ്വർണ മാലയും കൈയിൽ ഒരു സിമ്പിൾ ചെയ്‌നുമാണ് ഗൗരി അണിഞ്ഞത്. മുഖത്ത്‌ ചായങ്ങൾ ഒന്നുമില്ലാതെ കണ്ണ് വാലിട്ടെഴുതി നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും തൊട്ടും. ഇടതൂർന്ന നീളൻ മുടി രണ്ടു സൈഡിൽ നിന്നും കുറച്ച് എടുത്ത് ക്ലിപ്പിട്ട് മുടിയിടെ അറ്റം കെട്ടിയിട്ടു. സ്റ്റെപ്പിൽ നിന്ന് ഇറങ്ങിവരുന്ന ഗൗരിയെ അമ്മു നോക്കി നിന്നു. "എന്ത്യേ ചേച്ചി.. എന്തിനാ ഇങ്ങനെ നോക്കണേ.. " ഗൗരി തന്നെയൊന്നുനോക്കി . എന്റെ ചുന്ദരിക്ക് കണ്ണ്കിട്ടാതെ എന്ന് പറഞ്ഞ് അമ്മു കണ്ണിൽനിന്ന് കരിയെടുത്തു ഗൗരിടെ ചെവിടെ പുറകിൽ തൊട്ടു. "കോളേജിലേക്കാ പോകുന്നെ ഏതെങ്കിലും കള്ളൻ വന്നെന്റെ ചുന്ദരിവാവേനെ കട്ടോണ്ട് പോകുവോ.. "

അമ്മു ഗൗരിയെ കളിയാക്കി പറഞ്ഞു. "ഒന്ന് പോയേച്ചി.. ബാ. നടയടക്കും. "ഗൗരി അമ്മുനേയും വലിച്ചു കൊണ്ട് പോയി. വിച്ചുവും രഞ്ജുവും എഴുന്നേറ്റിട്ടില്ല. അമ്മുന്റെ സ്‌ക്യൂട്ടിയിലാണ് പോയത്. കുറച്ച് പോയാൽ മതി. ശിവനും പാർവതിയുമാണ് പ്രതിഷ്ട്ട. തൊഴുത് ഇറങ്ങിയപ്പോഴാണ് അമ്പലക്കുളം കാണുന്നത്. "ചേച്ചി നമ്മുക്ക് കുളം ഒന്ന് കണ്ടിട്ട് വരാം അതിൽ നിറയെ ആമ്പലുമുണ്ട്. " ഗൗരി കുളത്തിലേക്ക് നോക്കി പറഞ്ഞു. "വേണ്ടടാ.. സമയം പോയി " അമ്മു "പ്ലിച്.. വാ... " ഗൗരി അമ്മുന്റെ കൈയിൽ തൂങ്ങി. "ഈ പെണ്ണ്.. മ്മ്.. പോ.. " ഗൗരി കുളപ്പടവുകൾ ചാടിയിറങ്ങി . "ദേവി.. പതുക്കെ പോ കുട്ടി... ദേവി.. "പടവുകൾ ഇറങ്ങുമ്പോൾ കാതിൽ മുഴങ്ങുന്നതായി ഗൗരിക്ക് തോന്നി. ആമ്പൽ.. ഹായ്.. ഗൗരിയുടെ കണ്ണുകൾ വിടർന്നു. ആമ്പലുകൾ ഓരോന്നായി പറിച് തിരിഞ്ഞു നട കേറാൻ തുങ്ങിയപ്പോഴാണ്. ഒരാൾ എന്നേ വന്നിടിച്ചത്. ഞാനും അയാളും കുളത്തിലേക്ക് വീണു........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story