💙ഗൗരിപാർവതി 💙: ഭാഗം 15

gauriparvathi

രചന: അപ്പു അച്ചു

 അതേ.. ഞാൻ ഈ പാർട്ട്‌ ഇട്ടത് ആരും എന്നേ മറക്കാതിരിക്കാനാണ്. ആരും എന്നെയും എന്റെ കഥയും മറക്കല്ലേ... ഓർമ്മയില്ലെങ്കിൽ മുമ്പത്തെ പാർട്ട്‌ ലാസ്റ്റ് ഒന്ന് വായിച്ചു നോക്ക് കേട്ടോ..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 💙ഗൗരീപാർവതി 💙 Part 15 ആമ്പലുകൾ ഓരോന്നായി പറിച്ചു തിരിഞ്ഞു നട കേറാൻ തുടങ്ങിയപ്പോഴാണ് ഒരാൾ വന്നേനെ ഇടിച്ചത് ഞാനും അയാളും കുളത്തിലേക്കു വീണു. വീണു കഴിഞ്ഞാണ് എന്താണ് സംഭവിച്ചെന്ന് എനിക്ക് മനസിലായെ. തന്റെ സ്വപനങ്ങളിൽ തന്നെ തേടി വരുന്ന ആ കണ്ണുകൾ തന്റെ മുമ്പിൽ... മാഹിയുടെ മനസ്സിൽ താൻ സ്വപ്നം ഓർമ്മവന്നു. രണ്ടുപേരും ഞെട്ടി . ഗൗരി സ്വയം മറന്ന് മാഹിയുടെ കണ്ണുകളിൽ ലയിച്ചു നിന്നു . ഗൗരിയുടെ ഹൃദയം ക്രമാതിതമായി ഉയർന്നു. ഇതുതന്നെയായിരുന്നു മഹിയുടെ അവസ്ഥ. അമ്പലത്തിലെ മണിയടി ശബ്‌ദമാണ് രണ്ടുപേരെയും ബോധത്തിലേക്ക് കൊണ്ടുവന്നത്. " നിങ്ങൾ എന്തിനാ എന്നേ തളിയിട്ടെ ആകെ നനഞ്ഞു ശേ..."

അവൾ അവളെ തന്നെ ഒന്ന് നോക്കി പറഞ്ഞു. " അത്... ഞാൻ ആരെയും തളിയിട്ടതല്ല.. ആമ്പ.." "പിന്നെ ഞാൻ എങ്ങനാടോ വീണേ " താൻ എന്തിനാ എന്റെ പുറകിൽ വന്ന് നിന്നത് 😡" മഹിയെ സംസാരിക്കാൻ അനുവദിക്കാതെ ഗൗരി പറഞ്ഞു. "നിർത്തടി വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ നീ എവിടാ പറഞ്ഞു പോകുന്നെ.😠" മഹിക്ക് ദേഷ്യം വരാൻ തുടങ്ങി. "ഞാനും പൂ പറിക്കാൻ വന്നതാ ഞാൻ അറിഞ്ഞില്ല നീ തിരിയുമെന്ന് " മഹി ടി .. യോ.. ടിയും നീയും വീട്ടിൽ പോയി വിളിയാടോ.. തന്റെ മടിയിൽ ഇട്ടാണോ എനിക്ക് പേരിട്ടത് 😡. "ഗൗരീ.. ബാ.. സമയം പോയി... " ഗൗരി വഴക്കിടാൻ തുടങ്ങിയാൽ നിർത്തത്തില്ല എന്ന് അറിയാവുന്ന അമ്മു ഇടക്ക് കേറി പറഞ്ഞു. താ.. വരുന്നു ചേച്ചി.. "രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ " മഹിയെ കൂർപ്പിച്ചു നോക്കി ഗൗരി പടികൾ കേറികൊണ്ട് പറഞ്ഞു. "😄😄😄😄😄" "എന്തിനാ ചിരിക്കണെ " ഗൗരിയെ നോക്കി ചിരിക്കുന്ന അമ്മുവിനെ കണ്ട് ഗൗരിക്ക് ദേഷ്യം വന്നു.

"എന്നാലും എന്റെ മോളെ എങ്ങനെ നല്ലോണം വന്നതാ ആയേൽ വിരിച്ചാൽ ഇപ്പൊ ഉണങ്ങി കിട്ടും 😄😄" അമ്മു വയറ്റിൽ കൈവെച്ചു ചിരിക്കാൻ തുടങ്ങി. "ദേ.. എന്നേ ദേഷ്യം പിടിപ്പിക്കരുത്. ഞാൻ ആ കുളത്തിൽ കൊണ്ട് മുക്കും " ഗൗരി . എന്നിട്ടും അമ്മുന്റെ ചിരിനിന്നില്ല 😁😁. "ചേച്ചി..... ഞാൻ മറ്റേ കാര്യം വീട്ടിൽ പറയും. പറയണോ... " ഗൗരി. "വേണ്ട.വേണ്ടാ... " അമ്മുന്റെ ചിരി പൊടുന്നനെ മാറി. "അന്ത ഭയം വേണം " ഗൗരി. രണ്ടുപേരും വീട്ടിലേക്കു പോയി. ................................................... മനസുകൊണ്ട് എല്ലാം ഗ്രഹിക്കാൻ കഴിയുന്ന ബ്രഹ്മദത്തന് തന്റെ അകക്കണ്ണാൽ ഇതും കാണാൻ കഴിഞ്ഞു. അവരുടെ കണ്ടുമുട്ടൽ ഇങ്ങനെയേ സംഭവിക്കൂ .. സംഭവിക്കാവൂ ... അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അദ്ദേഹം ചാരുകസേരയിൽ ചാരിയിരുന്നു പണ്ടത്തെ ഓർമ്മകളിലേക്ക് കടന്നു. ................................................... ചായ കുടിച്ചു കൊണ്ട് ഇറങ്ങി വരുവായിരുന്നു വിച്ചു. " ഇവളെന്താ അമ്പലത്തിൽ കുളിക്കാൻ പോയതാണോ 😄" വിച്ചു

"കൂടുതൽ കിണിക്കല്ലേ 😡" ഗൗരി. ഗൗരി വിച്ചുനോട് ദേഷ്യപ്പെട്ടു റൂമിൽ പോയി. "എന്താ പറ്റിയെ അമ്മു " വിച്ചു. "അവള് ആമ്പൽ പറിച്ച് കേറിയതാ ഒരാള് വന്നിടിച്ചു. രണ്ടുംകൂടെ കുളത്തിൽ വീണു. അയാളോട് വഴക്കിട്ടിട്ടാ വന്നേക്കുന്നെ. എങ്ങനെ ഒരുങ്ങി വന്ന ഗൗരിയാ. എല്ലാം വെള്ളത്തിൽ പോയി 😃" അമ്മു. " ചേച്ചി ഇങ്ങോട്ട് വരുന്നുണ്ടോ എന്തിനാ അവിടെ നിൽക്കണെ . 😠" ഗൗരി. "ആ താ വരുന്നു ഗൗരി " അമ്മു ഗൗരിയുടെ അടുത്ത് പോയി. മഞ്ഞയിൽ മയിൽപ്പീലി ഡിസൈൻ ചെയ്ത ടോപ്പും പച്ച പാന്റ് പച്ച സ്കാഫ് ഇട്ടത്. കാതിൽ മഴത്തുള്ളി പച്ച കല്ലിന്റെ കമ്മലും കയ്യിൽ പച്ച കുപ്പി വള ഇട്ടു മുടി രണ്ടു സൈഡിൽ നിന്നും എടുത്തു കെട്ടി വെച്ചു. 💜💜💜💜💜💜💜💜💜💜 വിച്ചുവാണ് രണ്ടുപേരെയും കോളേജിൽ കൊണ്ടുവിട്ടത്. മോളെ ഗൗരി ഇവിടെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.. ഇത് നിന്റെ ആ സ്കൂൾ അല്ല കേട്ടോ .. വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കി വെക്കരുത് മനസ്സിലായോ.. "ആ.. മനസിലായി.... "

കാറിൽ കേറിയപ്പോ തൊട്ട് ഗൗരിയെ ഉപദേശിക്കുവാണ് മൂന്നുപേരും. അവരെ കോളേജിനു മുമ്പിൽ ഇറക്കി വിച്ചുവും രഞ്ജുവും പോയി.. "ചേച്ചി നല്ല കോളേജ് അല്ലേ " ഗൗരി കോളേജിലേക്ക് കേറുന്ന വഴിക്ക് രണ്ടുസൈഡിലും ആകാശം മുട്ടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വാക മരങ്ങളെ നോക്കി പറഞ്ഞു. " മ്മ്.... "അമ്മു ഒന്ന് മൂളി. 'ടാ.. ഞാൻ ക്ലാസ്സിൽ പോകുവാ. നിന്റെ ക്ലാസ്സ്‌ ആ ബിൽഡിംഗ്‌ മൂന്നാമത്തെ നിലയിൽ രണ്ടാമത്തെ ക്ലാസ്സാണ്. " അമ്മു കൈചൂണ്ടി ഗൗരിക്ക് ക്ലാസ്സ്‌ പറഞ്ഞ് കവിളിൽ തട്ടി അമ്മു പോയി. ഗൗരി കുറച്ച് നേരം എല്ലാടവും ഒന്ന് വീക്ഷിച്ചു. " Hello " ആരാന്ന് അറിയാൻ ഗൗരി തിരിഞ്ഞു നോക്കി........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story