💙ഗൗരിപാർവതി 💙: ഭാഗം 16

gauriparvathi

രചന: അപ്പു അച്ചു

"Hello " ആരാണ് എന്ന് അറിയാൻ ഗൗരി തിരിഞ്ഞു നോക്കി. "Hii I am alan .., അലൻ മാത്യു മേടയിൽ '". "Hii ഗൗരീപാർവതി " ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "താൻ ഏതാ ബാച്ച് " അലൻ. "ഫസ്റ്റ് ഇയർ bba " ഗൗരി. "ഓ ഞാനും അത് തന്നെയാ " അലൻ. "ഫ്രണ്ട്‌സ് " അവൻ അവൾക്ക് നേരെ കൈ നീട്ടി. അവൾക്ക് അത് വേണ്ടന്ന് വെക്കാൻ തോന്നിയില്ല. അവളും കൈ കൊടുത്തു. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാകമരത്തിന്റെ താഴെ ഒരു കൂട്ടം കണ്ടത്. അതിലോരാൾ അവർ ചുണ്ടുവിരൽ കൊണ്ട് വരാൻ പറഞ്ഞു. "എടോ.. തനിക്ക് പേടിയുണ്ടോ "അലൻ. "എന്തിന് "ഗൗരി "അല്ല റാഗിംഗ് " അലൻ "തനിക്ക് പേടിയുണ്ടോ "ഗൗരി " ഏയ്‌.. എനിക്കോ.. എനിക്ക് പേടിയൊന്നുമില്ല തന്നോട് ചോദിച്ചെന്നെ ഉള്ളൂ. " അലൻ. ഗൗരിയും അലനും അവരുടെ അടുത്തേക്ക് നടന്നു. അവരുടെ അടുത്ത് അല്പം മോഡേൺ എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. തിരിഞ്ഞു നില്കുന്നത് കൊണ്ട് മുഖം കാണാൻ കഴിയുന്നില്ല. "എന്താ നിങ്ങളുടെ പേര് " അതിലൊരുവൻ ചോദിച്ചു. "അലൻ " "ഗൗരീപാർവതി " "രണ്ടിനും തലയും വാലുമൊന്നുമില്ലേ.. " വേറെ ഒരാൾ കുറച്ച് ഗൗരവത്തിൽ ചോദിച്ചു. "അലൻ മാത്യു മേടയിൽ " അലൻ പേടിച്ചു നില്കുവാണ് . ഗൗരി അവനെ അയ്യേ എന്ന മട്ടിൽ നോക്കി. "നിന്റെയോ " ഗൗരിയോട് അയാൾ ചോദിച്ചു. "ഗൗരീപാർവതി വർമ്മ "

"ഗൗരീ........ " "ഹേ... ടീച്ചറമ്മേ.... " ഗൗരി ഓടി പോയി അവരെ കെട്ടിപിടിച്ചു. "ലക്ഷ്മി പറഞ്ഞായിരുന്നു ഇവിടാ വരുന്നതെന്ന്. " "ടീച്ചറമ്മ ഇവിടെയാണോ പഠിപ്പിക്കണെ.. " ഗൗരി ആഛര്യത്തോടെ ചോദിച്ചു.. "അതേലോ.. " അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. അവർ ഗൗരിയുമായി അലന്റെയും മറ്റുള്ളവരുടെയും അടുത്തേക്ക് വന്നു. "മിസ്സിന് ഈ കുട്ടിയെ എങ്ങനെ അറിയാം " ഒരാൾ. "എന്റെ കുട്ടുകാരിടെ മോളാണ് , പിന്നെ എനിക്ക് ഗൗരിയെ കുഞ്ഞിലേ അറിയാം " അവർ. "അല്ല മിസ്സേ അവൻ ഇന്ന് വന്നില്ലേ.. കണ്ടില്ല " ഒരാൾ. "ഇല്ല അവൻ ഒരാഴ്ച കഴിയും വരാൻ " അവർ. "എന്നാ ശെരി മോളെ പിന്നെ കാണാം " അവർ അവളെ നോക്കി പുഞ്ചിരിച്ചിട്ട് അവിടുന്ന് നടന്നു. "നിങ്ങൾ പൊയ്ക്കോ " അവരെ മൂന്നു പേരെയും നോക്കി ഒരാൾ പറഞ്ഞു. ഗൗരിയും അലനും മുന്നിൽ നടന്നു. "Hey.. 1 sec " മോഡേൺ എന്ന് തോന്നിക്കുന്ന പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു. "Hii I am malavika ,... മാളവിക ശേഖർദാസ് " അവൾ പുഞ്ചിരിച്ചു കൊണ്ട് കൈകൊടുത്തു. അവരും തിരിച്ചു പുഞ്ചിരിച്ചു. "നിങ്ങൾ നേരത്തെ ഫ്രണ്ട്സ് ആയിരുന്നോ . " മാളു "അല്ല .. ഒരു അഞ്ചു മിനിറ്റ് മുമ്പ് . " അലൻ. "അല്ല താൻ എന്തിനാ അവരോട് പേര് പറഞ്ഞപ്പോ നിന്ന് വിറച്ചേ.. "

ഗൗരി നെറ്റി ചുളിച്ചു അലനോട് ചോദിച്ചു. "ഞാനോ . ഞാൻ വിറച്ചൊന്നുമില്ല... " അലൻ. "മ്മ്.. മ്മ്... മനസിലായി " ഗൗരി. "ഈ... 😆 കണ്ടല്ലേ... " അലൻ. "മ്മ്... കണ്ടു .. കഷ്ട്ടം "ഗൗരി 😁. അവൻ അതിന് സൈക്കിളിൽ നിന്ന് വീണ ഒരു ചിരി ചിരിച്ചു. "തനിക്ക് ഇവിടുത്തെ മിസ്സിനെയൊക്കെ അറിയാല്ലേ.. " തന്റെ ചമ്മൽ മാറ്റാനായി അലൻ ഗൗരിയോട് ചോദിച്ചു. മ്മ്.. അറിയാം.. എന്റെ അച്ഛനും ജയരാജ്‌ ആംഗിളും എന്റെ അമ്മയും ടീച്ചറമ്മയും ഫ്രണ്ട്സാ.. ടീച്ചറമ്മേടെ പേര് ദീപ ജയരാജ്‌. രണ്ടു മക്കൾ ശ്രീജിത്ത്‌, വിശ്വജിത്ത്‌. ശ്രീയേട്ടനെ വൈഫും ബാംഗ്ലൂര് ആണ്. രണ്ടാമത്തെ ആളെ എനിക്ക് അറിയില്ല കണ്ടിട്ടില്ല. മാളുവും ആ ക്ലാസ്സിൽ തന്നെയായിരുന്നു. അലൻ ഒരു എ ക്ലാസ്സ്‌ കാഞ്ഞിരപ്പള്ളികാരൻ അച്ചായൻ . അവന്റെ പപ്പക്ക് ബിസിനെസ്സ് . അമ്മച്ചി ഗൃഹഭരണം ഒരനിയത്തി അനീറ്റ. (മാളൂനെ പിന്നെ നിങ്ങൾക്ക് അറിഞ്ഞുടെ മഹിയുടെ അനിയത്തി ) അവിടുന്നു തുടങ്ങുകയായിരുന്നു അവരുടെ സൗഹൃദം. അന്ന് ഉച്ചവരെയെ ഉണ്ടായിരുന്നുള്ളു. ഗൗരിയെ രഞ്ജു വിളിക്കാൻ വന്നു. മാളു അവളുടെ സ്കൂട്ടിയിൽ പോയി . അലൻ അവിടെ ഒരു ഹോസ്റ്റലിൽ ആണ് നില്കുന്നത്. 💛💝💛💝💛💝💛💝💛💝💛💝💛💝💛

അമ്പലത്തിൽ നിന്ന് വന്ന മഹി രാവിലത്തെ കാര്യങ്ങൾ ആലോചിക്കുവായിരുന്നു. ആ കണ്ണ് അത് ഞാൻ സ്വപ്നത്തിൽ കാണുന്ന അവളുടെ കണ്ണുകൾ അല്ലേ.... അവളെ എവിടെയോ കണ്ടുമറന്നപോലെ പക്ഷേ എവിടെ വെച്ചനാണെന്നു ഓർമ്മകിട്ടുന്നില്ലല്ലോ.. "ടാ മഹി.... ടാ... ഈ ചേർക്കന് എന്ത് പറ്റി മഹി...." സുഭദ്ര. "ങേ.. ഹാ... എന്താ അമ്മേ " സുഭദ്രയുടെ വിളിയാണ് മഹിയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. "നിനക്ക് എന്താപറ്റിയെ വന്നപ്പതൊട്ട് ഞാൻ ശ്രദ്ധിക്കുവാ ഒരേ ഇരുപ്പ്. എന്താ ഇത്ര ചിന്തിക്കാൻ ഹേ... " സുഭദ്ര. "ഒന്നുമില്ലെന്റെ അമ്മകുട്ടീ.. " മഹി സുഭദ്രയുടെ കവിളിൽ നുള്ളി. "ഹാ.. ചെറുക്കാ വേദനിക്കുന്നു.. " സുഭദ്ര. "അച്ഛൻ എന്ന വരുന്നേ അമ്മേ.. " മഹി. "Monday വരൂന്നാ പറഞ്ഞേ... ടാ നീ ഈ വീട്ടിൽ കുത്തിയിരിക്കാനാണോ ഉദ്ദേശം . മോന് ജോലി ഒന്നും വേണ്ടേ.. .. " സുഭദ്ര. "മ്മ്... വേണം അച്ഛൻ വരുന്നതിനുമുമ്പ് ഒരു ജോലി ഒപ്പിക്കും " മഹി. "മഹി നിനക്ക് അച്ഛനോടൊപ്പം ഓഫീസിൽ പോയിക്കൂടെ.. " സുഭദ്ര. "ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് എനിക്ക് അതിലോട്ട് താല്പര്യം ഇല്ലാന്ന് " മഹി അതും പറഞ്ഞ് അവന്റെ മുറിയിലേക്ക് പോയി. "മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ .. കനിവായി പൊഴിഞ്ഞു താ മണിപീലിയൊന്നു നീ അരികെ...

എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ " "ഹലോ " മഹി റൂമിൽ വന്നപ്പോഴാണ് ഫോൺ ബെല്ലടികുന്നത് കേട്ടെ. "................" "ഇനി ആറുമാസമല്ലേ ഉള്ളൂ " "......................" "ഞാൻ തീരുമാനിച്ചിട്ടുണ്ട് " "................" "അതൊക്കെ ഉണ്ട് " "..............." "തിരക്കണോ.. അന്നാ ശെരി ടാ പിന്നെ വിളികാം " മഹി കട്ടിലിലേക്ക് കിടന്നു. 🍀🍁🍀🍁🍀🍁🍀🍁🍀🍁🍀🍁🍀🍁🍀🍁🍀 "ടാ.. എന്തിനാ നീ അവളെ വാശികേറ്റണെ " "ഒരു രമല്ലെടാ... " "അതേതെ.. നിനക്ക് രസം നിനക്കും കൂടിയുള്ളത് നിക്ക കിട്ടണേ '' 😊😊😊😊😊 "ചിരിക്കല്ലേ.... " "ന്നാ.. ശെരി ഞാൻ പോകുവാ അവള് തന്നെയുള്ളൂ . അച്ഛൻ വരാൻ വൈകുന്നാ പറഞ്ഞേക്കണേ " അവൻ കാവിന്റെ അടുത്തുടെ പോകുവായിരുന്നു. പെട്ടന്ന് കുറച്ച് മഞ്ചാടികുരു അവന്റെ മേലേക്ക് വീണു. നേരം ഇരുട്ടിയതിനാൽ ആരെയും കാണാൻ കഴിയുന്നില്ല. പെട്ടന്നാണ് കുപ്പിവളയുടെ കൂട്ടിയടി ശബ്‌ദവും കൊലുസിന്റെ കിലുക്കവും കേട്ടത്.... ശ്രദ്ധിച്ചു നോക്കിയപ്പോൾ ഓടി അകലുന്ന അവളെ കണ്ടു. 😁😁😁😁 "ഇത് പെറകിയതിനല്ലേ താൻ ന്നേ.. കളിയാക്കിയേ... "വിളിച്ചു പറഞ്ഞവൾ ഓടി. ടി............ 😡 മഹി ഉറക്കത്തിൽ ഞെട്ടി ഉണർന്നു. കാവിൽ ഇളം കാറ്റുവീശി.. പാരിജാതം പൂക്കൾ പൊഴിച്ചുകൊണ്ടിരുന്നു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story