💙ഗൗരിപാർവതി 💙: ഭാഗം 17

gauriparvathi

രചന: അപ്പു അച്ചു

 മഹി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. "ശെടാ... ഇത് എന്താ എന്നും ഇങ്ങനത്തെ സ്വപ്നം കാണുന്നെ.... കുറേനാളായി ആ കണ്ണുമാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ ആ അമ്പലത്തിൽ വെച്ചു കണ്ട ആ പെണ്ണിന്റെ മുഖവും " രാവിലത്തെ കാര്യങ്ങൾ ആലോചിച്ചു കിടന്നതുകൊണ്ടായിരിക്കും അത് കണ്ടത് എന്ന് ഓർത്ത് മഹി പിന്നെയും കിടന്നു. പിന്നെയും ആ സ്വപ്നത്തിന്റെ തുടർച്ചയായിരുന്നു . ആ ഗാഡ നിദ്രയിലും മഹിയുടെ ചുണ്ടി ഒരു പുഞ്ചിരി വിരിഞ്ഞു. അതുപോലെ തന്നെ നിദ്രയിൽ ആയിരുന്നു ഗൗരിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 അങ്ങനെ ദിവസങ്ങൾ കടന്നു പോയി. നമ്മുടെ അലനും മാളുവും ഗൗരിയും കട്ട ചങ്കുകളായി മാറി. മുന്നും ഒരേ സ്വഭാവമായതു കൊണ്ടും സർവോപരി മൂന്നിനും ബുദ്ധിയുടെയും ചളിയുടെയും കാര്യത്തിൽ ഒരു പോലെയത് കൊണ്ടും അവർ പെട്ടന്ന് കൂട്ടായി. 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 "അയ്യോ ടി ഇത് എന്നാപ്പറ്റി " രാവിലെ കോളേജിൽ വന്ന അലൻ കാണുന്നത് കൈയിൽ പ്ലാസ്റ്റർ ഇട്ട് ഇരിക്കുന്ന മാളുവിനെയാണ് കൂടെ ഗൗരിയുമുണ്ട്. "എടാ നമ്മുടെ മാളു ടൈൽസിന്‌ ഉറപ്പുണ്ടോ എന്ന് അറിയാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ ... അല്ലെടി മാളു.. " ഗൗരി.

അതിന് മാളു നല്ല അസൽ ചിരി കാഴ്ച വെച്ചു. "ഇരുന്ന് ഇളികാതെ എങ്ങനാ പറ്റിയത് എന്ന് പറ "അലൻ. അത് ഞാൻ ടിക് ടോകിൽ ഒരു ചേട്ടനുമായി ഡ്യൂയറ്റ് അടിച്ചതാ ( tik tok നിരോധിക്കുന്നത്തിന് മുമ്പ് ആണെന്ന് കരുതിക്കോ )..അതിൽ എന്നേ എടുത്ത് കറക്കുന്ന ഒരു സീൻ ഉണ്ട് ഞാൻ കറങ്ങിയതാ പക്ഷേ അയാൾ എന്നേ താഴെയിട്ടു.... താഴെ വീണപ്പോഴാ മനസിലായെ അത് സ്വപ്നം ആയിരുന്നു എന്നും ഞാൻ കട്ടിലിൽ നിന്നാ വീണേന്നും. ( ലെ ഞാൻ - കുടുംബക്കാർക്ക് മുഴുവൻ സ്വപനം കാണാലാലേ പണി. ചേട്ടൻ ഒരു പെണ്ണിനെ കാണുന്നു , അമ്മ അമ്പലം കാണുന്നു , ഇപ്പൊ അനിയത്തി ഒരു ടിക് ടോക്കിലെ ചേട്ടനെ കാണുന്നു. ). അത് കേട്ട് അലൻ ചിരിക്കാൻ തുടങ്ങി. "പിന്നെ കയ്യിൽ ഈ പ്ലാസ്റ്റർ. "ചിരിയുടെ ഇടയിൽ അവൻ ചോദിച്ചു. "വീണതിന്റെ ഇടയിൽ കൈകുത്തിയതാ.. ഏട്ടൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ചതവുണ്ട് കൈ അനക്കതെ ഈ കുന്തം ഇടാൻ പറഞ്ഞു. എനിക്കണേൽ ഇത് ഇട്ടിട്ട് ചൊറിഞ്ഞിട്ട് മേലാ.. " പ്ലാസ്റ്ററിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഗൗരിയും അലൻ ഇപ്പോഴും ചിരിക്കുവാണ്. "പിന്നെ നിങ്ങൾ എന്റെ ഏട്ടനെ കണ്ടിട്ടില്ലല്ലോ ഞാൻ കാണിച്ചു തരാം " മാളു ബാഗിൽ ഫോൺ തിരയാൻ തുടങ്ങി. "അല്ലേൽ വേണ്ടാ നേരിട്ട് കണ്ടാ മതി . പിന്നെ നിന്റെ ചേട്ടനെയും അനിയത്തിയെയും നിന്റെ അനിയത്തിയെയും കാണിച്ചില്ലല്ലോ " മാളു അലനോടും ഗൗരിയോടും ചോദിച്ചു. "ഞങ്ങൾടെയും നേരിട്ട് കണ്ടാമതി അല്ലേടി.. " അലൻ ഗൗരിയോട് ചോദിച്ചു . "അതേ.. അത് മതി " ഗൗരി അതിന് ശെരി വെച്ചു. "പിന്നെ ഒരു ഗുണം ഉണ്ടായി. " മാളു എന്തോ ഓർത്ത പോലെ പറഞ്ഞു. "എന്ത് " അലൻ ആൻഡ് ഗൗരി. "ഒരു അടാർ ഡോക്ടർ ആയിരുന്നു. എന്നാ ലുക്കാ കാണാൻ. ഹോ... " മാളു. "നമ്മൾ വിചാരിച്ച പോലെയല്ല ഇവൾ. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല നീ ഒരു കൊഴിയാണെന്ന്. " ഗൗരി. "എന്റെടി നീ അമേരിക്കേ പോയി കിടന്നിട്ട് ഒരു സായിപ്പിനെയും കിട്ടില്ലേ " അലൻ. "അയ്യേ സായിപ്പിനെയൊക്കെ ആർക്ക് വേണം. എനിക്ക് നമ്മുടെ ആറാൻതമ്പുരാനിലെ ജഗനാഥനെ പോലെ ഒരു മലയാളി പയ്യനെ മതി. മുണ്ടും മടക്കി കുത്തി നെറ്റിയിൽ ചന്ദനവും തൊട്ട ഒരു ചുള്ളൻ ചെക്കനെ . " മാളു. "നോക്കി ഇരുന്നോ ഇപ്പം വരും "

അലൻ ഒരു കളിയാക്കാൽ രൂപേണ പറഞ്ഞു. "പോടാ പോടാ " മാളു. "അതേ ക്ലാസ്സിൽ പോകേണ്ടേ ബാ... " ഗൗരി. "ഓ നമ്മുക്ക് ക്യാന്റിൽ പോകാം " അലൻ. "പിന്നെന്താ ബാ... " അത് കേൾക്കേണ്ട താമസം ഗൗരി ചാടി എഴുനേറ്റു. എല്ലാർക്കും അറിയാലോ ഗൗരിക്ക് ഫുഡിങ്ങിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് എന്ന് . 🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹 "ഈ ലോയൊക്കെ കണ്ടു പിടിച്ചവനെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ പപ്പടം പൊടിക്കുന്ന പോലെ ഇങ്ങനെ പൊടിക്കും . ഒരു ന്യൂട്ടണ്സ് തേർഡ് ലോ.. 😞 അങ്ങേർക്ക് വല്ല കാര്യവും ഉണ്ടോ ... ഓരോന്ന് കണ്ടുപിടിക്കുകയും ചെയ്യും അതും പോരാഞ്ഞിട്ട് ബാക്കിയുള്ളവർ അത് പഠിക്കും വേണം. ഹ്മ്.... എന്റെ തലയിലാ ആ ആപ്പിൾ വീണിരുന്നെങ്കിൽ അപ്പോഴേ ഞാൻ അത് വയറ്റിൽ ആക്കിയെന്നെ. ക്ലാസ്സിൽ സഹിക്കാൻ വയ്യ അതിന്റെ കൂടെ നീരു ചേച്ചീടെ ട്യൂഷനും എനിക്ക് വയ്യ " ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ദിനരോദനമാണ് നിങ്ങൾ ഇപ്പൊ കേട്ടത്. ആരാണെന്ന് മനസിലായില്ലേ നമ്മടെ ഗായത്രിയുടെ. എന്ത് ചെയ്യാനാ കുട്ടിക്ക് ഫിസിക്സ്‌ അങ്ങോട്ട് പിടുത്തമില്ല. അതിന്റെ കൂടെ നീരജ വീട്ടിലും ഫിസിക്സ്‌ ട്യൂഷൻ എടുക്കുന്നുണ്ട്.

ഇന്ന് ന്യൂട്ടന്റെ ലോ പഠിച്ചുകൊണ്ടു വരാൻ പറഞ്ഞതിന്റെയാണ് ഇപ്പോൾ കേട്ടത്. മുന്നും സ്കൂളിൽ നിന്ന് വരുന്ന വഴിയാണ്. "ഡാ.. ആദി ഒരു വഴി പറഞ്ഞു താടാ " ഗായു. "എന്റെ പൊന്ന് മോളെ ഞങ്ങൾ എന്ത് പറഞ്ഞു തന്നാലും നിന്റെ ചേച്ചി കൈയോടെ പോകും " മീനു. "അതുമല്ല ഒള്ള അടവെല്ലാം പരീക്ഷിച്ചതാ " ആദി. ഇപ്പോഴാണ് ഞാൻ എന്റെ ഗൗരിടെ വില മനസിലാക്കുന്നത്. ചേച്ചി ആയിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഈ ട്യൂഷനിൽ നിന്ന് ഒഴിയാമായിരുന്നു. അതിന്റെ തല മുഴുവൻ കുരുട്ടുബുദ്ധിയാ " ഗായു. "എന്തായാലും അത് പഠിക്കണം. നീ അങ്ങ് പഠിച്ചേരെ.... ബാ.. നമ്മുക്ക് മുട്ടായി വാങ്ങാം. നിനക്ക് എന്താ വേണ്ടേ... " ആദി. "എനിക്ക് ലോലി പോപ്പ് " ഗായു. "എനിക്ക് തേൻ മിട്ടായി. " മീനു. "അന്നാ എനിക്ക് സിപപ്പ് " ആദി. അങ്ങനെ മൂന്നു പേരും ആടി തൂങ്ങി വീട്ടിൽ എത്തി. മീനുന്റെയും ആദിടെയും വീട് അടുത്താണ്. ഗായു മാത്രമേ ഉള്ളൂ കുറച്ച് ദൂരെ. 🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹

രാവിലെ നല്ല ഇടവപാതി മഴയും നോക്കി കാപ്പി കുടിക്കുവാണ് നമ്മുടെ ഗൗരി. "ഗൗരി..... " വിച്ചു. "എന്താ ഏട്ടാ ". "നിനക്ക് ഇന്ന് കോളേജിൽ പോകേണ്ടേ സമയം പോയല്ലോ "വിച്ചു. "നല്ല മഴയും തണുപ്പും അതിന്റെ കൂടെ കാപ്പി... " ഗൗരി. "ജോൺസൺ മാഷിന്റെ വരിയും അല്ലേ " വിച്ചു. "അതേ.... " ഗൗരി " മോളെ ഗൗരി മഴയായത് കൊണ്ട് ഇവിടെ പുതച്ചു മൂടി കിടന്ന് ഉറങ്ങാനല്ലേ നിന്റെ ഉദ്ദേശം " വിച്ചു ഗൗരിടെ കഴുത്തിലൂടെ കൈയിട്ടു ചോദിച്ചു. "അതേ.. എങ്ങനെ മനസിലായി. " പറഞ്ഞു കഴിഞ്ഞാണ് താൻ എന്താ പറഞ്ഞെന്ന് ഗൗരി ഓർത്തെ. "ഈ.... 😆 " ഗൗരി നന്നായി ചിരിച്ചു കാണിച്ചു. "കോളേജിൽ പോകാൻ നോക്കടി പോത്തേ " വിച്ചു ഗൗരിടെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു. "ആ... പോത്ത് നിന്റെ കെട്ടിയോളാഡാ കോഴി😡 " ഗൗരി. "കോഴി നിന്റെ കെട്ടിയോനെ പോയി വിളിയടി " വിച്ചു. "ദേ... എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ "ഗൗരി. "പറഞ്ഞാൽ നീ എന്ത് ചെയ്യുവടി മത്തങ്ങക്കണ്ണി " വിച്ചു. ഗൗരിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമാണ് അവളെ മത്തങ്ങാക്കണ്ണി എന്ന് വിളിക്കുന്നത്. ഗൗരി വിച്ചുന്റെ കൈയിൽ കേറി കടിച്ചു.

"ആ.......ആ.. വിടടി പട്ടികുട്ടി അയ്യോ.. ഡാ.. രഞ്ജു. അമ്മു ഈ രാക്ഷസിയെ പിടിച്ച് മാറ്റ്. " വിച്ചു വിളിച്ചു കൂവാന് തുടങ്ങി. വിച്ചുന്റെ കൂവൽ കേട്ട് വന്ന രഞ്ജുവും അമ്മുവും ശാരദയും കാണുന്നത് വിച്ചുന്റെ കൈയിൽ കടിക്കുന്ന ഗൗരിയെ ആണ്. "ഗൗരി.. ടി.. വിടടി " രഞ്ജു. അമ്മുവും രഞ്ജുവും അവരെ പിടിച്ച് മാറ്റി. "ഡാ.. നീ എന്തിനാ വിച്ചു ഏട്ടനെ കേറി കടിച്ചെ " അമ്മു. "എന്റെ കെട്ടിയോനെ പറഞ്ഞാൽ ഞാൻ മിണ്ടാതിരിക്കണോ.. " ഗൗരി. "നീ എന്റെ കെട്ടിയോളെ പറഞ്ഞിട്ടല്ലേ ഞാനും പറഞ്ഞേ.. " വിച്ചു. ഇവര് എപ്പോ കെട്ടി എന്നാ ചിന്തയിൽ ആയിരുന്നു രഞ്ജുവും അമ്മുവും. "ഹലോ.. ഒരു ഡൌട്ട് നിങ്ങൾ എപ്പോഴാ കെട്ടിയെ " രഞ്ജു. "ഞാൻ എന്റെ ഭാവിയിലെ പറഞ്ഞതാ " വിച്ചു. " ഞാനും "ഗൗരി. "അല്ലാതെ ഇപ്പൊ ഇല്ലല്ലോ " "ഇല്ല " വിച്ചു, ഗൗരി. "പോയി ഒരുങ്ങിട്ട് വാടാ തെണ്ടി അവൻ ഭാവി കാര്യം പറഞ്ഞു കൊണ്ട് നിക്കുന്നു "😠. രഞ്ജു. വിച്ചു റൂമിൽ കേറി പോയി. "നീ എന്താ ഇവിടെ നിൽക്കുന്നെ കോളേജിൽ പോടീ. " രഞ്ജു ദേഷ്യത്തിൽ പറഞ്ഞു. "ഞാൻ പോകുവാ പിന്നെ മറ്റേ കാര്യം ഞാൻ വീട്ടിൽ പറഞ്ഞോളാം " ഗൗരി. "എന്ത് കാര്യം " രഞ്ജു മനസിലാവാതെ ചോദിച്ചു. "ഒന്നും അറിയത്തില്ലേ " ഗൗരി പിരികം ഉയർത്തി ചോദിച്ചു.

"പോന്നുമോളെ ചതിക്കരുത് " രഞ്ജു. "മ്മ്.. മ്മ്.. "ഗൗരി താഴേക്ക് ഇറങ്ങി ചെന്ന് ശാരദ ഉണ്ടാക്കി വെച്ച ദോശയും സാമ്പാറും കഴിക്കാൻ തുടങ്ങി. പുറകെ രഞ്ജുവും വന്നു. "മോളെ ഗൗരി..... " രഞ്ജു. "എന്താ ഏട്ടാ "ഗൗരി. "മോൾക്ക് എത്ര ചോക്കൊബാറാ വേണ്ടേ " രഞ്ജു. "ഞാൻ കുളിച്ച് ഏട്ടാ ഇനി സോപ്പ് ഇടേണ്ട " ഗൗരി കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു. "ഏതു നേരത്താണോ ഇതിനൊട് അത് പറയാൻ തോന്നിയെ " (രഞ്ജു ആത്മ ). "ഗൗരി ബാ... ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലേ ബാ പെട്ടന്ന് കഴിക്ക് " അമ്മു. "ഫ്രഷേഴ്‌സ് ഡേയോ " ഗൗരി. "ങാആ... " അമ്മു സ്കൂട്ടി എടുക്കാൻ പോയി. പുറകെ രഞ്ജുവും. "ടി അമ്മു ഇന്ന് അവൾ കിട്ടൊരു പണി കൊടുക്കാവോ " രഞ്ജു. "ങേ.. എനിക്കൊന്നും വയ്യാ.. വേണെങ്കിൽ തന്നെ കൊടുത്തോ . അവൾക്കിട്ട് കൊടുത്ത അതിന്റെ പലിശയടക്കം അവൾ എനിക്ക് തരും. എന്തിനാ വഴിയേ പോകുന്ന വയ്യവേലി ഫ്ലൈറ്റ് പിടിച്ച് വാങ്ങണേ ". അങ്ങനെ നമ്മുടെ അമ്മുന്റെ പുറകിൽ ഇരുന്ന് ഗൗരി കോളേജിൽ. എത്തി. ചെന്നപ്പോഴേ കണ്ടു ഗൗരിയെയും മാളുവിനെയും കാത്ത് നിൽക്കുന്ന നമ്മുടെ അലൻ. "എവിടെ പോയി കിടക്കുവായിരുന്നടി " അലൻ.

"സോറി ഡാ അലാ....വിച്ചു ഏട്ടൻ ചൊറിയാൻ വന്നപ്പോ ഞാൻ ഒന്ന് കേറി മാന്തിയതാ സമയം പോയി ". "അല്ലടി. മറ്റവൾ എന്തിയെ " അലൻ. "ങേ... അപ്പൊ അവള് വന്നില്ലേ " ഗൗരി. "അവള് വരുവായിരിക്കും നീ അവൾക്ക് മെസ്സേജ് ഇട് നമ്മൾ ഓഡിറ്റോറിയത്തിൽ ആണെന്ന് " അലൻ. "മ്മ്... " ഗൗരി. 🌹▪️🌹▪️🌹▪️🌹▪️🌹▪️🌹▪️🌹▪️🌹▪️🌹▪️🌹 "ഡാ.. ഏട്ടാ . ഒന്ന് എന്നെ കോളേജിൽ കൊണ്ടുപോ plzzzz" ഉറങ്ങി കിടക്കുന്ന മഹി കുത്തിപൊക്കാൻ നോക്കുവാണ് മാളു. "ഒന്ന് പോടീ " മഹി പിന്നെയും ചുരുണ്ടുകൂടി കിടന്നു. മാളു നമ്മടെ അവസാനഅടവ് അങ്ങ് പയറ്റി. 🎵🎵vaa vaa dear -u borther -u Paartha setharum sugar -u annan oruthan irunthaalae podhum athuvae thani power -u Enga annan Enga annan anba alli thelikirathil mannan Thanga paasathil avanathaan adichukka oorula aalae kidaiyaathae 🎵🎵 മാളു ഹൈ വോളിയത്തിൽ പാടാൻ തുടങ്ങി. "എന്റെ മാളു നീ ആ കാളരാഗം ഒന്ന് നിർത്ത്. നിനക്ക് എന്താ വേണ്ടേ കോളേജിൽ കൊണ്ട് പോയി വിടണം പോരെ 😠" മഹി ഉറക്കം കളഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞു. '"മതി " മാളു. എന്നോടാ കളി ഹ.. 😎 എന്റെ ആയുധമാണ് എന്റെ ഈ ശബ്‌ദവും പാട്ടും 😄 🔹🌹🔹🌹🔹🌹🔹🌹🔹🌹🔹🌹🔹🌹🔹🌹🌹🔹🌹

കോളേജിന് വെളിയിൽ ആരെയും തന്നെ മാളു കണ്ടില്ല . മെസ്സേജ് കണ്ടതുകൊണ്ട് എല്ലാരും ഓഡിറ്റോറിയത്തിൽ ആണെന്ന് മനസിലായി. മാളു മഹിയെ കണ്ണുരുട്ടി നോക്കി. "നോക്കി കണ്ണുരുട്ടത്തെ അങ്ങോട്ട് പോടീ.. "മഹി. "അല്ല ഏട്ടൻ പോകുന്നില്ലേ " മാളു. "ഞാൻ പോയിക്കൊള്ളാം . നീ ചെല്ല് " മഹി. ശേഖറും സുഭദ്രയും സുഭദ്രയുടെ ചേട്ടന്മാരെ പേടിച്ച് അമേരിക്കയിലേക്ക് പോയി. അവിടെ വെച്ചാണ് മഹി ഉണ്ടായത്. കൊച്ചുമോനെ കാണണമെന്ന് ശേഖറിന്റെ അച്ഛൻ പറഞ്ഞപ്പോൾ അവർ നാട്ടിൽ വന്നു. മഹിയുടെ അച്ഛന്റെ അമ്മയും അച്ഛനും മരിച്ചതോടെ നാട്ടിൽ അവർക്ക് പറയത്തക്ക ബന്ധുക്കൾ ഇല്ല. മഹിടെ അച്ഛൻ ഒറ്റമോനാണ്. മഹി പത്തിൽ പഠിക്കുമ്പോഴാണ് അവരെ ശേഖർ വീണ്ടും അമേരിക്കയിലേക്ക് കൊണ്ടുപോയി. മഹി പഠിത്തത്തിൽ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. അതുപോലെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ മഹിക്ക് ഒന്ന് രണ്ട് പേരെ ഉള്ളൂ. ഒരാള് ഒരു സായിപ്പാണ്‌. മറ്റേത് ഡൽഹിയിൽ ഉള്ള മാനവ് എന്നാ മനുവാണ്. മാനവ് ഒരു IPS കാരനാണ്. കോളേജ് കണ്ടപ്പോൾ അവന് അവന്റെ കോളജ് ലൈഫ് ഓർമ്മവന്നു . മാളു ചെന്നിരുന്നപ്പോൾ തന്നെ ഗൗരിയെ വിളിച്ചു. നീ പോയി പൊളിച്ചിട്ട് വാ മുത്തേ എന്ന് പറഞ്ഞു മാളുവും അലനും ഗൗരിയെ പറഞ്ഞു വിട്ടു. ഗൗരിക്ക് പാട്ട് പാടാനാണ് കിട്ടിയത്.ഗൗരി പാടാൻ തുടങ്ങി. 🎶🎶മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ ..

കനിവായി പൊഴിഞ്ഞു താ മണിപീലിയൊന്നു നീ അരികെ... എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയു എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണവും നീ അണിയൂ നീല രാവുകളുമീകുളിരും പകരം ഞാൻ നൽകും ആരൂമരുമറിയാതൊരുനാൾ ഹൃദയം നീ കവരും മയിലായി ഓ.... മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ ..🎶🎶 മഹിയെ ബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് മഹിയുടെ ഫെവറൈറ്റ് സോങ് ആണ്. "എവിടെയോ ഈ സൗണ്ട് ഞാൻ കേട്ടിട്ടുണ്ടാലോ "(മഹി ആത്മ ). അവിടെ ഉള്ളവരോട് ചോദിച്ചു മഹി ഓഡിറ്റോറിയത്തിലേക്ക് നടന്നു. നടക്കുന്നതിന്റെ ഇടയിൽ മഹി ആ പാട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. 🎶🎶മുകിലുകൾ മേയും, മാമഴക്കുന്നിൽ തളിരണിയും മയിൽപീലികാവിൽ കാതരമീ കളിവീണമീട്ടീ തേടിയലഞ്ഞു നിന്നെ ഞാൻ വരൂ വരൂ വരദേ തരുമോ ഒരു നിമിഷം മയിലായി പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ .. കനിവായി പൊഴിഞ്ഞു താ മണിപീലിയൊന്നു നീ അരികെ...

എഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയു എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണവും നീ അണിയൂ നീല രാവുകളുമീകുളിരും പകരം ഞാൻ നൽകും ആരൂമരുമറിയാതൊരുനാൾ ഹൃദയം നീ കവരും മയിലായി ഓ.... മയിലായി പറന്നു വാ തോൽക്കുമെന്നഴകേ ..🎶🎶 മഹി ഓടിഎത്തിയപ്പോഴേക്കും ഗൗരി സ്റ്റേജിൽ നിന്ന് ഇറങ്ങി. മഹിക്ക് ഗൗരിയെ കാണാൻ കഴിഞ്ഞില്ല. എന്നാൽ ഗൗരിയെ ആദ്യമായി കണ്ട രണ്ടു കാണുകളിൽ പ്രണയവും അതിലുപരി ഭയവും നിറഞ്ഞു. 🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀 ശാന്തമായിരുന്ന കാവിൽ കൊടുങ്കാറ്റ് പോലെ കാറ്റ് വീശാൻ തുടങ്ങി. ഏക്കറോളം പരന്നു കിടക്കുന്ന കാവിന്റെ അകത്തുള്ള കുളത്തിലെ വെള്ളം കലങ്ങി മറിഞ്ഞു കുമിളകൾ പൊങ്ങി വന്നു. 🍁അന്നവളുടെ കണ്ണുകളിൽ ഇല്ലായിമ്മയേ മറന്നുള്ള തിളക്കവും പുഞ്ചിരിയുമായിരുന്നു എന്നാൽ , ഇന്ന് അവളുടെ കണ്ണുകളിൽ പകയാണ്. ആ പക അവനുവേണ്ടി കാത്തിരിക്കുകയാണ്. അവന്റെ വരവിനായി. ഒരു നിമിഷം പലരുടെയും ജീവനും ജീവിതവും ഇല്ലാതാക്കിയ അവനുവേണ്ടി...... 🍁 .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story