💙ഗൗരിപാർവതി 💙: ഭാഗം 18

gauriparvathi

രചന: അപ്പു അച്ചു

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു. ക്ലാസ്സിലെ ബാക്ക് ബെഞ്ചിലാണ് നമ്മുടെ ത്രിമൂർത്തികൾ ഇരിക്കുന്നത്. "ടി.. നമുക്ക് ബിൻഗോ കളിക്കാം " ക്ലാസ്സിൽ ഒരു പ്രായമുള്ള ടീച്ചറാണ് പഠിപ്പിക്കുന്നത്. മുന്നും കിറുങ്ങി ഇരിക്കുവാണ്. അതിന്റെ ഇടയിൽ ഉറക്കം തുങ്ങിയിരുന്ന അലൻ ഗൗരിയോടും മാളുനോടും പറഞ്ഞു. "മ്മ്.. കളിക്കാം.. നീ പേപ്പർ എടുക്ക്. " ഗൗരി പതുക്കെ പറഞ്ഞു. "ബിൻഗോയോ അത് എന്ത് കളിയാ " ഒന്നും മനസിലാവാതെ മാളു ചോദിച്ചു. "അയ്യേ.. ബിൻഗോ അറിയില്ലേ അതാണ് നമ്മുടെ ദേശിയ കളി. സില്ലി ഗേൾ. 😁 ഞാനും ഇവളും കാണിച്ചു തരാം നീ കണ്ട് പഠിച്ചോ.. ". അലൻ. ഗൗരിയും അലനും കളിച്ചു കാണിച്ചു കൊടുത്തു. അതിന്റെ ഇടയിൽ അലൻ മാളൂന് അതിനെ വല്ലകാര്യമായി വിവരിച്ചു കൊടുക്കുന്നുമുണ്ട്. അങ്ങനെ നമ്മുടെ മാളു കളി പഠിച്ചു. മുന്നും തകർത്ത് കളിക്കുവാണ്. ആവേശം മൂത്ത്‌ നമ്മുടെ അലൻ ഫസ്റ്റെന്ന് പറഞ്ഞു ചാടി എണിറ്റു. നിശബ്ദതമായിരുന്ന ക്ലാസ്സിൽ അലന്റെ ശബ്‌ദം മുഴങ്ങി.

എല്ലാരുടെയും ശ്രദ്ധ ലാസ്റ്റ് ബെഞ്ചിലേക്കായി. "പെട്ട് .... എല്ലാരും ഇങ്ങോട്ടാ നോക്കുന്നത്. " ഗൗരി മാളുനോട്‌ പറഞ്ഞു. ഗൗരി അലനെ കണ്ണുകൂർപ്പിച്ചു നോക്കി. What's there? എന്താ അലൻ. "അത് മാം.. മാളവിക ഒരു ഡൌട്ട് ചോദിച്ചതാ " അലൻ. മാളു എപ്പോ എന്ന മട്ടിൽ അലനെ നോക്കി. 😳 അതിന് അവൻ ചിരിച്ചു കാണിച്ചു 😆. "ഏതാ മാളവിക തനിക്ക് സംശയം. ചോദിച്ചോളൂ. " ടീച്ചർ. മാളു ഒരു പേജ് കാണിച്ചു. ടീച്ചർ അതിനെ കുറിച്ച് പറഞ്ഞു കൊടുത്തു . " മനസ്സിലായോ.. തനിക്ക് ഇനിയും സംശയം ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിൽ വന്നാൽ മതി. "മനസിലായി മാം. " മാളു. ടീച്ചർ അലനെ ഒന്ന് നോക്കിട്ട് പഠിപ്പിക്കാൻ തുടങ്ങി. മാളു അലനെ നോക്കി കണ്ണുരുട്ടി. കർത്താവെ രണ്ടുസൈഡിലും രണ്ട് യക്ഷികൾ ആണല്ലോ... എന്നേ രക്ഷിചേക്കണേ " അലൻ നന്നായി പ്രാർത്ഥിച്ചു. ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞ് ടീച്ചർ പോയി. "ഡാ.. തെണ്ടി നിന്നോട് എന്ത് സംശയമാടാ ഞാൻ ചോദിച്ചത്. മര്യാദയ്ക്ക് ഉറങ്ങിയ ഞാനാ... ആ ടീച്ചർ എക്സ്പ്ലെയിൻ ചെയ്യാൻ തുടങ്ങിട്ട് നിർത്തുന്നുണ്ടോ..

അവസാനം മനസിലായി എന്ന് പറഞ്ഞിട്ടാ പോയത്. " "സോറി " അലൻ "അവന്റെ ഒരു ചോറി " മാളു. അലൻ ഗൗരിയെ ഒന്ന് പറയടി എന്നമട്ടിൽ നോക്കി. "മാളു ഉച്ചകഴിഞ്ഞ് ക്ലാസ്സ്‌ ഇല്ല. നമുക്ക് ഒന്ന് കറങ്ങാൻ പോകാം. ഫുൾ ചെലവ് ഇവന്റെ വക പോരേ... " ഗൗരി മാളുനോട്‌ പറഞ്ഞു. വേണ്ടായിരുന്നു എന്നമട്ടിൽ അലൻ ഗൗരിയെ നോക്കി. "എന്നെകൊണ്ട് ഇത്രയെക്കേ പറ്റൂ അലാ " ഗൗരി. "ഞാൻ വിച്ചു ഏട്ടനോട് ചോദിച്ചു. പോകുന്നത് കൊള്ളാം 5 മണിക്ക് മുമ്പ് വീട്ടിൽ കേറിയേക്കണമെന്ന് പറഞ്ഞു. " ഗൗരി ഫോണുമായി അവരുടെ അടുത്തേക്ക് വന്നു. "വിളിച്ചപ്പോഴേ സമ്മതിച്ചോ " മാളു. "ആദ്യം സമ്മതിച്ചില്ല പിന്നെയും പറഞ്ഞപ്പോൾ സമ്മതിച്ചു. " ഗൗരി. "ബാ.. പോകാം. " മാളു. "നിനക്ക് ആരോടും ചോദിക്കേണ്ടേ " പോകാം ധൃതി കുട്ടുന്ന മാളുനോട്‌ അലൻ ചോദിച്ചു. "മ്മ്... അമ്മയോട് പറഞ്ഞു. ഏട്ടൻ വീട്ടിൽ ഇല്ല. " മാളു. അങ്ങനെ മൂന്നുപേരുംകുടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കോളേജിൽ നിന്ന് കുറച്ച് നടക്കണം ബസ് സ്റ്റോപ്പിലേക്ക്. അലൻ മുമ്പേ നടന്നു.

പുറകിലായി ഗൗരിയും മാളുവും. പാഞ്ഞു വന്ന ഒരു ബുള്ളറ്റ് മാളൂന്റെ ഡ്രെസ്സിലേക്ക് ചെളി തെറിപ്പിച്ചു. "ചെളി തെറിപ്പിക്കുന്നു, വഴക്കിടുന്നു , ദേഷ്യപെടുന്നു, അവസാനം സെറ്റാവുന്നു ആഹ.... ഇത്രയും കാലം വായിച്ച കഥകളിലെ നായികനായകന്മാരേ.... എന്നെ അനുഗ്രഹിക്കണം " സെക്കന്റുകൾക്കുള്ളിൽ മാളു ചിന്തിച്ചുകൂട്ടി. എവിടെ നോക്കിയാടാ തെണ്ടി വണ്ടി ഓടിക്കുന്നേ .. തനിക്ക് നടന്നു പോകുന്നവരെ കണ്ണിൽ പിടികത്തില്ലേ.... താൻ എന്താടോ ഒന്നും പറയാതെ വെല്ലോം പറഞ്ഞ മുത്ത് പൊഴിയുവോ .... ഇഡിയറ്റ്. 😠. മാളു നിന്ന് കലിതുളുവാണ് പിന്നെയും ഓരോന്ന് അയാളെ പറയുന്നുണ്ട്. . "എടി നമ്മൾ വിചാരിച്ചതിനേക്കാൾ അതുക്കും മേലെയാണ് ഇവൾ. " അലൻ ഗൗരിയോട് പറഞ്ഞു. "ആ.... ഇവൾ അമേരിക്കയിൽ നിന്നാണോ വന്നേ അതോ കൊടുങ്ങല്ലൂരുന്നോ " ഗൗരി. (നമ്മുക്ക് എല്ലേ അറിയൂ കുട്ടീടെ ഉദ്ദേശം ) . മാളു പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അയാൾ തലയിൽ നിന്ന് ഹെൽമറ്റ് മാറ്റിയത്. ഞെട്ടി ഞെട്ടി മാളു ഞെട്ടി ഒരു പടി പുറകോട്ട് നീങ്ങി അലന്റെ പുറകിൽ നിന്നു. എന്നാൽ അയാളെ കണ്ട ഗൗരിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. "ഏട്ടൻ " മാളു പതിയെ പറഞ്ഞു.

മാളു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു. "ഓ ഇയാളായിരുന്നോ.. തനിക്ക് ഇതേ ഉള്ളോ പണി.... എവിടെ നോക്കിയാലും താൻ ഉണ്ടല്ലോ.. "ഗൗരി. "മോളേ... ഗൗരി.. വേണ്ടാടി എന്തിനാ ഒരു പ്രശ്നം നമ്മുക്ക് പോകാം ബാ...ട അല അവളോട് വരാൻ പറ " മാളുന്റെ മുഖത്ത് പല നവരസങ്ങളും വന്നു പോയി. "നീ നിർത്തിക്കെ ഇയാളോട് രണ്ട് പറഞ്ഞില്ലേൽ ശെരിയാകാത്തില്ല.. പെൺപിള്ളേരെ കാണുമ്പോൾ ഇയാൾക്ക് ഇച്ചിരി ഇളക്കം കൂടുതലാ ... "ഗൗരി തുടർന്നു. "ഹേ.. എപ്പോ എന്റെ ന്റെ ഏട്ടനോ.. പെണ്ണുങ്ങടെ മുഖത്ത് നോക്കാത്ത എന്റെ ഏട്ടനെ കുറിച്ചാണോ നീ പറയുന്നേ.. എത്ര എണ്ണം പുറകേ നടന്നതാ ഹ്മ്... " (മാളു ആത്മ. ). "കുളത്തിലേക്ക് തള്ളിയിടുക, വഴിയിലൂടെ പോകുന്നവരുടെ ദേഹത്ത് ചെളി തെറിപ്പി.. " "ച്ചി .. നിർത്തടി.. ഇത്രയും കേട്ട് നിന്നത് നീ എവിടെ വരെ പോകുമെന്നറിയാനാ... നിന്റെ ദേഹത്ത് അല്ലല്ലോ വീണത് ഇവള്ടെ അല്ലേ അവൾക്ക് കുഴപ്പം ഉണ്ടോന്ന് ചോദിക്ക്.... " മഹിക്ക് നല്ലതുപോലെ ദേഷ്യം വന്നു. നിനക്ക് കുഴപ്പമുണ്ടോ." മഹി മാളുനോട്‌ ചോദിച്ചു. "മ്മ്ഹ് " മാളു തലയനക്കി പറഞ്ഞു. "പിന്നെ അന്ന് നിന്നെ ഞാൻ കുളത്തിൽ തള്ളിയിട്ടതല്ല അത് ഞാൻ അന്നേ പറഞ്ഞതാ..

ഇനി നീ അത് പറഞ്ഞാൽ നിനക്ക് എന്നേ അറിയത്തില്ല കേട്ടോടി "മഹി "കുളവോ.. വീണെന്നോ.. എപ്പോ.. എങ്ങനെ... " മഹിയുടെയും ഗൗരിയുടെ വർത്താനം കേട്ട് കിളിപോയി നിൽക്കുവാണ് അലനും മാളുവും. "അതുപോലെ ഞാനും പറഞ്ഞതാ എന്നേ കേറി എടി പോടീ വിളിക്കരുതെന്ന്.. താൻ ആരാടോ എന്റെ .. താൻ എന്ത് അതികാരത്തില്ല എന്നേ അങ്ങനെ വിളിക്കുന്നെ " ഗൗരി. "ങാആ... അധികാരം ഉണ്ടെന്ന് കൂട്ടിക്കോ ..." അവൻ പോലുമറിയത്തെയാണ് അവന്റെ നാവിൽ അത് വന്നത്. " കറങ്ങിനില്കാതെ വീട്ടിൽ പോടീ "അവസാനം മാളൂനെ നോക്കിയാണ് മഹി പറഞ്ഞു. പിന്നെയും അവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയ അലനും മാളുവും ഗൗരിയെ പിടിച്ചുവലിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിയിൽ എനിക്ക് അധികാരം ഉണ്ടെന്ന് എന്തിനാ ഗൗരിയോട് പറഞ്ഞേ എന്നാ ചിന്തയിൽ ആയിരുന്നു മഹി. മൂന്നുപേരും മാളിലും ബീച്ചിലും പോയി.

അലന്റെ പോക്കറ്റ് കാലിയാക്കിട്ടാണ് തിരിച്ചു വന്നത്. വന്നിട്ട് ക്ഷിണം ഉള്ളതിനാൽ ഗൗരി നേരത്തെ കഴിച്ചു പോയി കിടന്നു.. 💚💕💚💕💚💕💚💕💚💕💚💕💚💕💚💕💚💕 വീട്ടിൽ വന്ന മാളു എങ്ങനെ മഹിടെ കൈയിൽ നിന്ന് രക്ഷപെടാം എന്ന് ആലോചിക്കുവായിരുന്നു. "ആവിശ്യം വരുമ്പോ ഒന്നും തലയിൽ വരുത്തുമില്ല.. ന്റെ കൃഷ്ണ ഒരു വഴി കാണിച്ചു താ.." ( മാളു ആത്മ ). മുറ്റത് ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും മാളു ഓടി മുറിയിൽ കയറി പുതച്ചു മൂടി കിടന്നു. "മോളേ മാളുട്ടാ... ഇങ് വന്നേ ഏട്ടൻ ഒരു കാര്യം ചോദിക്കട്ടെ " മഹി മാളു ഓടി പോകുന്നത് കണ്ട് അവളുടെ മുറിയിൽ വന്നു. എന്നാൽ മാളു അനങ്ങിയില്ല. മഹി അവളുടെ പുതപ്പ് എടുത്ത് മാറ്റി. മാളു കള്ളം പിടിച്ച പോലെ അവനെ നോക്കി. "എപ്പോഴാ നീ ഭരണി പാട്ട് പഠിക്കാൻ പോയെ ഞാൻ അറിഞ്ഞില്ലല്ലോ " മഹി പിരികം ഉയർത്തി ചോദിച്ചു. "ഭരണി പാട്ടോ " മാളു സംശയത്തോടെ അവനോട് ചോദിച്ചു. "സോറി ഏട്ടാ... ഞാൻ ഏട്ടൻ ആണെന്ന് അറിഞ്ഞില്ല പ്ലീസ്.. സോറി.

. "മാളു അവനോട് കൊഞ്ചിക്കൊണ്ട് പറഞ്ഞു. "മ്.. സാരമില്ല .. അല്ല കൂടെയുള്ള അവർ ആരാ " മഹി സംശയത്തോടെ ചോദിച്ചു. "അതോ.. അതാണെന്റെ ഗൗരി എന്ന ഗൗരീപാർവതി, പിന്നെ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ അലൻ മാത്യു " മാളു. 💙ഗൗരീപാർവതി 💙 മഹിയുടെ ചെവിയിൽ ആ പേര് അലയടിച്ചു കൊണ്ടിരുന്നു. "ശെരി നീ കിടന്നോ " മഹി മാളൂന്റെ അടുത്തു നിന്ന് പോകാൻ ഒരുങ്ങി. "അല്ല ഏട്ടാ.. ഏട്ടന് എങ്ങനെ ഗൗരിയെ അറിയാം "മാളു. അന്ന് അമ്പലത്തിൽ നടന്നത് മാളൂന് മഹി പറഞ്ഞു കൊടുത്തു. മാളൂന്റെ ചോദ്യങ്ങൾ കേൾക്കാതെ മഹി അവന്റെ റൂമിൽ വന്നു കിടന്നു പതിയെ മയക്കത്തിലേക്ക് വീണു. കൂട്ടിന് അവന്റെ സ്വപ്നങ്ങളും . അവനും ആ സ്വപ്‌നങ്ങളെ ഇഷ്ട്ടപെട്ടു തുടങ്ങി.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story