💙ഗൗരിപാർവതി 💙: ഭാഗം 19

gauriparvathi

രചന: അപ്പു അച്ചു

 "Halo good morning .... ഇതെങ്ങോട്ടാ രാവിലെ ഒരുങ്ങി പോകുന്നെ... മോൻ ഓഫീസിൽ പോകാൻ തീരുമാനിച്ചോ.. അതിന് വഴിയില്ലല്ലോ... " മാളു താടിയിൽ വിരൽ വെച്ച് മുകളിലോട്ട് നോക്കി പറഞ്ഞു. കോളേജിൽ പോകാൻ ഇറങ്ങിയ മാളു കാണുന്നത് വൈറ്റ് ഷർട്ടും ബ്ലു ജീൻസും ഇട്ട് മുടിയെല്ലാം വെട്ടിയൊതുക്കി നിൽക്കുന്ന മഹിയെയാണ്. "ഓഫീസിലേക്കല്ല വേറൊരു സ്ഥലത്തേക്കാ " മഹി കഴിച്ച് കഴിഞ്ഞ് കൈകഴുകാൻ പോകുന്നതിന്റെ ഇടയിൽ പറഞ്ഞു. "അമ്മേ ഞാൻ പോയിട്ടുവരാം "മഹി സുഭദ്രയെ നോക്കി പറഞ്ഞു. " പോയിട്ടുവാ.. " സുഭദ്ര അവരുടെ കൂടെ പുറത്തെക്ക് ഇറങ്ങി. "എന്താ ആ സ്ഥലത്തിന് പേരില്ലെ " മാളു അവന്റെ പുറകേ ചെന്നു. "സമയം കളയാതെ കോളേജിൽ പോടീ " മഹി തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്‌തുകൊണ്ട് പറഞ്ഞു. "എന്തായാലും പോകുവല്ലേ എന്നേ കോളേജിൽ ആക്കിയേക്ക് "മാളു. "വേണ്ടാ നീ നിന്റെ സ്കൂട്ടിയിൽ പോയാൽ മതി " അതും പറഞ്ഞ് മഹി ഗേറ്റ് കടന്നു പോയി.

"ദുഷ്ട്ടൻ .. വരട്ടെ മോനുള്ള പണി തരാം " മാളു മനസ്സിൽ പറഞ്ഞ് അവളുടെ സ്കൂട്ടിയിൽ കോളേജിലേക്ക് തിരിച്ചു. ❣️🍀❣️🍀❣️🍀❣️🍀❣️🍀❣️🍀❣️🍀❣️ "ഗൗരി എഴുന്നേറ്റെ ദേ.. സമയം പോയി ഇനിയും ഇവിടെ കിടന്നാൽ ഞാൻ പോകും പറഞ്ഞേക്കാം " രാവിലെ ഗൗരിയെ ഉണർത്തുവാൻ ശ്രമിക്കുവാണ് വിച്ചു. "പ്ലീസ്.. ഏട്ടാ.. 6 മണിയല്ലേ ആയുള്ളൂ. " ഗൗരി ഒന്നും കൂടെ പുതച്ചു കൊണ്ട് പറഞ്ഞു. "ആറുമണി ഇനി വൈയിട്ട് . 9 മണിയായി എഴുനേൽക്കാൻ " അവിടെ ഇരുന്ന ജെഗ്ഗിലെ വെള്ളം മുഴുവൻ ഗൗരിടെ മുഖത്തോട്ട് വിച്ചു ഒഴിച്ചു. "അയ്യോ സുനാമി " ഗൗരി ചാടി എണിറ്റു. 😄😄 "തലയിൽ കൂടി വെള്ളം ഒഴിച്ചിട്ട് നിന്ന് കിണിക്കുന്നോ " ഗൗരി. "പിന്നെ എത്ര നേരമായി നിന്നെ വിളിക്കാൻ നോക്കുന്നു. " വിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞതും. തലയിൽ ഏതോ വീണു. " ങേ വെള്ളം " തിരിഞ്ഞപ്പോ താ ബക്കറ്റുമായി നിൽക്കുന്നു നമ്മുടെ ഗൗരി. ടി.... 😠" "ഞാൻ ഒരുങ്ങുന്നത് വരെ ഏട്ടൻ ചുമ്മാ നിൽക്കണ്ട ഏട്ടനും പോയി ഡ്രസ്സ്‌ മാറ്.. ചെല്ല്.. " അത് പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു ബാത്രൂമിലേക്ക് . പിന്നെ അരമണിക്കൂറ്‍ കൊണ്ട് ഒരുങ്ങി ശാരദാമ്മ ഉണ്ടാക്കിയ പൂട്ടും കടലയും കഴിച്ച് വിച്ചൂന്റെ കൂടെ കോളേജിലേക്ക് വിട്ടു. ❣️🍀❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️

"ടി.. നീ വെല്ലതും പഠിക്കുന്നുണ്ടോ " വിച്ചു ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ചോദിച്ചു. "മ്മ്... എന്ത്യേ ... എന്താ അങ്ങനെ ചോദിച്ചേ " ഗൗരി. "ചുമ്മാ "വിച്ചു. "ഞാൻ പഠിക്കുന്നൊക്കെ ഉണ്ട് കേട്ടോ " ഗൗരി. അവളെ കോളേജിൽ ഇറക്കി വിച്ചു തിരിച്ചു പോയി. പോകുന്നതിന്റെ ഇടയിൽ മാളുവും അലനും അവിടെ നിൽക്കുന്നത് വിച്ചു കണ്ടു അവരും. പക്ഷേ ഗൗരിടെ ഫ്രണ്ട്സാണെന്ന് വിച്ചുന് അറിയില്ല . അതുപോലെ വിച്ചു ഗൗരിടെ ചേട്ടനാണെന്ന് അവർക്കും. "നീ എന്നാ താമസിച്ചേ " അലൻ. "സോറി ഉറങ്ങിപ്പോയി " ഗൗരി. " മ്മ്... " അലൻ. "ഇവൾക്ക് ഇത് എന്നാപറ്റി " മാളൂനെ നോക്കി അലൻ ചോദിച്ചു. അപ്പോഴാണ് ഗൗരിയും അവളെ ശ്രദ്ധിച്ചത്. "ടി.. മാളു. " ഗൗരി. "ങേ.. "വേറെന്തോ ചിന്തയിലായിരുന്ന മാളു ഗൗരിയുടെ വിളിയിലാണ് ഉണർന്നത്. "നിനക്ക് എന്ത് പറ്റി " ഗൗരി. "എനിക്ക് എന്ത് പറ്റാൻ വാ.. ഇങ്ങോട്ട് " അലനെയും ഗൗരിയേയും വലിച്ചു കൊണ്ട് മാളു നടക്കുന്നതിന്റെ ഇടയിൽ ദീപയെ (ടീച്ചറമ്മ ) കണ്ടത്. " ഗൗരി... " ദീപ. "ഹ ടീച്ചറമ്മേ.. " ഗൗരി ദീപയുടെ അടുത്തേക്ക് ഓടി. "നീ എന്റെ രണ്ടാമത്തെ മോനെ കണ്ടിട്ടില്ലല്ലോ "ദീപ. "ഇല്ല " ❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️☘️❣️

ടീച്ചറമ്മയുടെ (ദീപ ) മോനായ വിശ്വജിത്തും അവന്റെ കൂട്ടുകാരായ അനീഷ്‌ എന്ന അനിയും ആൽബർട്ട് എന്ന അഭിയും അവരുടെ സ്ഥിരം സ്ഥലമായ വാകയുടെ താഴെ ഇരിക്കുവായിരുന്നു. അപ്പോഴാണ് ഗൗരി പോകുന്നത് കണ്ടത്. "ഡാ.. അതാ ഞാൻ പറഞ്ഞ എന്താ അവള്ടെ പേര്.. 🤔 ങാ.. ഗൗരി അവളാ അന്ന് പാടിയത് " അനി ഗൗരിയെ ജിത്തൂന്ന് ( വിശ്വജിത് ) കാണിച്ചു കൊടുത്തു. അനി പറഞ്ഞത് കേട്ട നോക്കിയാ ജിത്തു കാണുന്നത് അലന്റെയും മാളൂന്റെയും അടുത്തേക്ക് പോകുന്ന ഗൗരിയെയാണ്. അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. തന്റെ ഉറക്കത്തിൽ പേടിസ്വപനമായി വരുന്നവളുടെ രൂപം.അതിലുമുപരി ആ സ്വപ്നത്തിലും താൻ അറിയാതെ പ്രണയിച്ചവൾ. "എന്താടാ നീ അവളെ ഇങ്ങനെ നോക്കുന്നെ " അബി. "ഏയ്യ്.. " ജിത്തു. ഗൗരീടെ അടുത്ത് നിന്ന ദീപ വാകച്ചുവട്ടിൽ ഇരിക്കുന്ന ജിത്തൂനെ അവരുടെ അടുത്തേക്ക് വിളിച്ചു. "ദേ.. ഡാ നിന്നെ വിളിക്കുന്നു " അനി. "ഞാൻ ഇപ്പൊ വരാം നിങ്ങൾ ഇവിടെ നിൽക്ക് " ജിത്തു. "മ്മ്. മ്മ്.. പോയിട്ടു വാ " അബി ഒരു ആക്കൽ മട്ടിൽ പറഞ്ഞു. "ഇതാ മോളേ എന്റെ രണ്ടാമത്തെ മോൻ വിശ്വജിത് " ദീപ ഗൗരിയോടായി പറഞ്ഞു. 😊

ഗൗരി അവനെ നോക്കി പുഞ്ചിരിച്ചു. അവനും തിരിച്ച് ഒന്ന് ചിരിച്ചു കാണിച്ചു. "ഇവൻ ഇവിടെ ഡിഗ്രി ഫൈനൽ ഇയറാണ്. മോൾക്ക് എന്ത് ആവിശ്യം വന്നാലും ഇവനോട് പറഞ്ഞാൽ മതി കേട്ടോ. " ദീപ. "ഡാ.. ഇതാ ഞാൻ പറയുന്ന ഗൗരിയെന്ന ഗൗരീപാർവതി. വിഷ്ണുന്റെ മോള്. " ദീപ ജിത്തുന് ഗൗരിയെ പരിചയപ്പെടുത്തി കൊടുത്തു. "ഓ... വിഷ്ണു അങ്കിൾന്റെ മോള്. ങാആ.. ഞാൻ വൈഷ്ണവിനെയെ കണ്ടിട്ടുള്ളു. " ജിത്തു ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ ക്ലാസ്സിലോട്ട് പോകുവാ ടീച്ചർ. " ഗൗരീ. "മ്മ്... പൊയ്ക്കൊ " ദീപ. ഗൗരിയും അലനും മാളുവും ക്ലാസ്സിലേക്ക് പോയി. "അതാണോ അമ്മ പറഞ്ഞ ഗൗരി " ഗൗരി നടന്നു പോകുന്നത് നോക്കി അവൻ ദീപയോട് ചോദിച്ചു. "മ്മ്... അതേ... എന്താടാ " ദീപ. "ഏയ്യ് ഒന്നുമില്ല ചോദിച്ചെന്നെ ഉള്ളു "അവൻ അതും പറഞ്ഞ് അബിടെയും അനിടെയും അടുത്തേക്ക് നടന്നു. ☘️🌻☘️🌻☘️🌻☘️🌻☘️🌻☘️🌻☘️🌻☘️🌻☘️🌻☘️🌻☘️ അവർ ക്ലാസ്സിൽ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഒരു സാറ് വന്നു പഠിപ്പിച്ചു പോയി. "അടുത്തത് മറ്റേ മിസ്സാ മിണ്ടാതെ ഇരുന്നോണം "

അലനെ നോക്കി മാളു പറഞ്ഞു.. "ഗുഡ്.... മോർണിംഗ്....മിസ്സ്‌...." കോറസ് . " ഗുഡ് മോർണിംഗ്.. സിറ്റ് ഡൌൺ " ടീച്ചർ. ഞാൻ ഒരു കാര്യം പറയാൻ വന്നതാണ് ഞാൻ ഈ കോളേജിൽ നിന്ന് പോവുകയാണ്. അത് പറയാഞ്ഞാണ് ഞാൻ വന്നത് എല്ലാരും നല്ലതുപോലെ പഠിക്കണം. പിന്നെ നിങ്ങളെ എന്റെ സബ്ജെക്ട് പഠിപ്പിക്കാൻ ഒരു സാറ് വന്നിട്ടുണ്ട്. സാറ് ഇപ്പൊ വരും. ഒരുവട്ടം കൂടി പറയുവാണ് എല്ലാരും നല്ലതുപോലെ പഠിക്കണം ഒഴപ്പിനടക്കരുത്.ഓക്കേ ബൈ ഡിയർ സ്റ്റുഡന്റസ്. അതും പറഞ്ഞ് ആ ടീച്ചർ പോയി. "എടി ഇനി ആ സാർ എങ്ങനത്തെ അണോ ആവോ "അലൻ. "ആ.. നോക്കാം... ചെറുപ്പകാരൻ അയാൽ മതിയായിരുന്നു " മാളു. "അതെന്നാ പ്രായം ഉണ്ടേൽ കുഴപ്പം. " അലൻ സംശയത്തോടെ മാളുനോട്‌ ചോദിച്ചു. "എടാ.. നീ കഥകളിലും സിനിമയിലും കണ്ടിട്ടില്ലേ... കോളേജിൽ പഠിപ്പിക്കാൻ വരുന്ന സാറിനെ പ്രേമിക്കുന്നു.. അതുപോലെ വഴിയിൽ നിന്ന് വഴക്കിടുന്നു " മാളു അലൻ പറഞ്ഞു കൊടുത്തു. "ഓ.. അതാണല്ലേ മോള് അന്ന് റോഡിൽ കാണിച്ചത് " അലൻ. "ഈ... 😆😆" "അങ്ങനെ പണ ഇപ്പൊ അല്ലേ കാര്യം കത്തിയെ.... ഇത്രയും ദിവസം കൂടെ നടന്നത് ഒരു കോഴിയാണെന്ന് ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല "

അലൻ. "ഡാ.. ഡാ.. നീ എന്നെ അങ്ങനെ കോഴിയാക്കല്ലേ... " മാളു. "അല്ല ഇവൾക്ക് ഇത് എന്നാപ്പറ്റി. ചിന്താവിശ്ട്ടയായ സീതയെ പോലെ ഇരിക്കുന്നെ " ഗൗരി ഇരിക്കുന്നത് ജനലിന്റെ അടുത്താണ് . പുറത്തേക്ക് നോക്കിയിരിക്കുന്ന ഗൗരിയെ നോക്കി അലൻ പറഞ്ഞു. ഗൗരിയപ്പോൾ സ്വപ്‌നത്തിൽ കണ്ട കാര്യങ്ങൾ ഓർക്കുവായിരുന്നു. . "ടി.. അടാർ ലുക്കൻ സാറാ... നമ്മുടെ പുതിയ ഗസ്റ്റ്‌ ലെക്ച്ചർ " ഗൗരിയോട് ചോദിക്കുന്ന ഇടയിലാണ് ക്ലാസിലെ പഠിപ്പി നിഷ ഓടി വന്നു പറഞ്ഞു. . അപ്പോഴേക്കും ഒരാള് ക്ലാസ്സിലേക്ക് കേറിവന്നു. വന്നയാളെ കണ്ട നമ്മുടെ ത്രിമൂർത്തികൾ ഞെട്ടി. (സൂര്യ കിരീടം വീണുടഞ്ഞു feel the bgm )മാളൂന്റെ ഹൃദയം. നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന മട്ടിൽ അലൻ മാളൂനെ നോക്കി. "ഗുഡ് മോർണിംഗ് സാറ് കോറസ് " "വെരി ഗുഡ് മോർണിംഗ് സിറ്റ് ഡൌൺ " സർ "ആദ്യം തന്നെ എന്നെ പരിചയപ്പെടുത്തം. ഐ ആം മഹാദേവ് ശേഖർദാസ് .. നിങ്ങൾക്ക് ഞാൻ ഏത് സബ്ജെക്ട് ആണ് എടുക്കുന്നതെന്ന് അറിയാലോ " അറിയാം കോറസ്. ബാക്ക് ബെഞ്ചിലെ ആ മുന്ന് പേർ ഇപ്പോഴും ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല. അതിലും കഷ്ട്ടം മാളൂന്റെയാണ്.

അവള്ടെ ചേട്ടനാണ് മാഹിയെന്ന് ബാക്കി രണ്ടുപേർക്കും അറിയില്ല. "രാവിലെകൂടെ ചോദിച്ചതാ ദുഷ്ടൻ " മാളു ആത്മ. "ഇന്ന് എന്തായാലും ഞാൻ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല ആദ്യം എല്ലാരേയും പരിചയപെടാം. ഓക്കേ അപ്പൊ ഫാസ്റ്റ് ബെഞ്ചിൽ നിന്ന് തുടങ്ങിക്കോ " മഹി എല്ലാരേയും പരിചയപെട്ടു ലാസ്റ്റ് ബെഞ്ചിൽ എത്തി. "അലൻ മാത്യു " അലൻ അവന്റെ പേര് പറഞ്ഞു. "മാളവിക "മാളു അവനെ കണ്ണുകൂർപ്പിച്ചു നോക്കി. അവൻ അത് മൈൻഡ് ചെയ്തില്ല. അടുത്തത് ഗൗരിയുടെ ഊഴമായിരുന്നു. "ഗൗരീപാർവതി " "കേട്ടില്ല ഒന്നും കൂടെ " മഹി ഗൗരിയെ വട്ട് കലിപ്പിക്കാനായി പറഞ്ഞു. "ഇങ്ങേരുടെ ചെവിയിൽ പഞ്ഞി തിരുകി വെച്ചേക്കുവാണോ... ക്ലാസ്സ്‌ മുഴുവൻ കേട്ടു ഇയാൾക്ക് മാത്രം എന്താ കുഴപ്പം " ( ഗൗരി ആത്മ ) "ഗൗരീപാർവതി..... " ഗൗരി കുറച്ച് ഉറക്കെ പറഞ്ഞു. "മ്മ്... " മഹി തിരിഞ്ഞു നടന്നു. കുറച്ചു നേരം ഓരോന്ന് പറഞ്ഞ് ബെല്ലടിച്ചപ്പോൾ മഹി ക്ലാസ്സിൽ നിന്ന് പോയി. "എന്നാലും എന്നോട് പറഞ്ഞില്ലല്ലോ "മാളു തടിക്ക് കൈകുത്തി ബെഞ്ചിലേക്ക് ഊന്നി ഇരുന്ന് പറഞ്ഞു. "എന്നത് " അലൻ. "ഏട്ടനോട് രാവിലെകൂടി ഞാൻ ചോദിച്ചതാ എങ്ങോട്ടാ പോന്നതെന്ന് ദുഷ്ടൻ പറഞ്ഞില്ല " മാളു.

"ദേവൻ സാർ നിന്റെ ആരാ "ഗൗരി. "ദേവൻ സാറോ "അലൻ. "മഹാദേവൻ എന്നല്ലെ അതാ ഞാൻ ദേവൻ സാർ എന്ന് പറഞ്ഞത്. അത് വിട് നിന്റെ ആരാ ദേവൻ സാർ. " ഗൗരി.. "അതാണ് എന്റെ ഒരേയൊരു ആങ്ങള മഹാദേവൻ എന്ന എന്റെ മഹിയേട്ടൻ " മാളു. "എടി പട്ടി തെണ്ടി ചെറ്റേ നീ ഒരു വട്ടം പറഞ്ഞോടി നിന്റെ ചേട്ടനാണെന്ന് " ഗൗരി. അലനും മാളുവും ഒരടി പിന്നില്ലേക്ക് നീങ്ങി ഇരുന്നു. "എടി ഒന്ന് ഷെമീ... ഞാൻ അറിഞ്ഞോ ഇങ്ങോട്ടാ വരുന്നെന്ന് " അങ്ങനെ ഓരോന്ന് പറഞ്ഞ് ഗൗരിയെ ശാന്തമാക്കി. അങ്ങനെ ആ ദിവസം കടന്നു പോയി. " ഒന്ന് അവിടെ നിന്നെ " വീട്ടിലേക്ക് വന്ന മഹിയെ ചോദ്യം ചെയ്യാൻ തുടങ്ങുവാണ് മാളു. "മ്മ്.. എന്താ " മഹി പിരികം ഉയർത്തി ചോദിച്ചു. "രാവിലെ ഞാൻ ചോദിച്ചപ്പോ എന്താ ഏട്ടൻ കോളേജിലേക്ക വരുന്നതെന്ന് പറഞ്ഞേ മ്മ്... " മാളു cbi പോലെ ചോദ്യം ചെയ്യാൻ തുടങ്ങി. "അതോ അതെന്റെ മാളൂട്ടന് ഏട്ടൻ ഒരു സർപ്രൈസ് തന്നതല്ലേ " മഹി മാളൂന്റെ തോളിൽ കൂടി കൈയിട്ട് പറഞ്ഞു. "ആണോ നല്ല സർപ്രൈസ് ആയിരുന്നു " മാളു. "എന്നാലും ഏട്ടാ നീ എന്തിനാ എന്റെ കോളേജിൽ തന്നെ വന്നേ..... " മാളു. "അതെന്താ നിന്റെ കോളേജിൽ വന്നാൽ ഹേ.. "മഹി. "ഓ ഒന്നുമില്ല "

ഒന്നാലോജിച്ചിട്ട് മാളു തുടർന്നു. "ഏട്ടൻ എന്തിനാ ഗൗരി പേര് പറഞ്ഞിട്ട് കേൾക്കാത്തെ പോലെ നിന്നെ " മാളു മഹിയുടെ പുറകേ ചെന്ന് ചോദിച്ചു. "ചുമ്മ " മഹി ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്താ മോനെ ഒരു ചിരി ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ " മാളു ആക്കൽ മട്ടിൽ ചോദിച്ചു. "ഫസ്റ്റ് സൈറ്റ് അല്ല മാളുട്ടാ അവളെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട് നേരിട്ട് കാണുന്നതിന് മുമ്പ് " മഹി . "നേരത്തെയോ എപ്പോ " മാളു. "സ്വപ്നത്തിൽ ഒരു പെണ്ണിനെ കണ്ടെന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ അത് അവളാ ഗൗരി. " മഹി. "ഗൗരിയോ.... ആ പ്രേതം അവളാണോ " മാളു അത്ഭുതത്തോടെ ചോദിച്ചു. "അവള് പ്രേതം ഒന്നുമല്ല.. ഇപ്പോഴത്തെ പോലെയല്ല ഒരു പണ്ടത്തെ ലുക്ക്‌. ആദ്യമൊന്നും മുഖം വെക്തമല്ലായിരുന്നു എന്നാൽ അവളെ അമ്പലത്തിൽ വെച്ച് കണ്ട അന്ന് മുതൽ അവള്ടെ മുഖം വ്യക്തമാകാൻ തുടങ്ങി. "മഹി. "ങേ..... " സ്വപ്നത്തിൽ ഗൗരിയെ കണ്ടെന്ന് അറിഞ്ഞ നമ്മുടെ മാളൂന്റെ കിളികൾ അവളുടെ പരിസരത്ത് പോലുമില്ല. മഹി അവളുടെ തലയിൽ ഒന്ന് കോട്ടിട്ട് റൂമിൽ കേറി പോയി.

🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🌺 "വസു ആ കാവിൽ പൂജ തുടങ്ങാൻ സമയമായി. ദേവിയായി മുടങ്ങിയ പൂജ ഗൗരിയിലൂടെ തുടങ്ങണം. " ബ്രഹ്മദത്തനും വാസുദേവനും കൂടി പൂജ മുടങ്ങി കിടക്കുന്ന കാവിനെകുറിച്ച് പറയുകയായിരുന്നു. " ദത്താ... അതിന് ഗൗരി ഇവിടെ വേണ്ടേ... " വാസു. "അതിന് എന്താ കുട്ടിയോട് വരാൻ പറഞ്ഞാ പോരേ.. ഗൗരി വേണം കാവിൽ ആദ്യ തിരി തെളിയിക്കാൻ പിന്നെ കുംബത്തിലെ ആരെങ്കിലും ചെയ്താൽ മതി. എത്രയും വേഗമെങ്കിൽ അത്രയും നന്ന് " അത്രയും പറഞ്ഞ് ബ്രഹ്മദത്തൻ ഇശ്വരമഠത്തിൽ നിന്ന് ഇറങ്ങി. എന്തുകൊണ്ടോ മഹിയെ ഗൗരി കണ്ട് മുട്ടിയ കാര്യം ദത്തന് വാസുവിനോട് പറയാൻ തോന്നിയില്ല.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story