💙ഗൗരിപാർവതി 💙: ഭാഗം 20

gauriparvathi

രചന: അപ്പു അച്ചു

പിറ്റേ ദിവസം എന്നത്തേയും പോലെ ഗൗരിയെ ഉണർത്താൻ ചെന്ന വിച്ചുന് ഗൗരി പണി കൊടുത്തു കൊണ്ടിരിന്നു. "ഇന്ന് നീ അമ്മുന്റെ കൂടെ പോയാൽ മതി. അവളുടെ സ്കൂട്ടി ശെരിയായി. " പോകാൻ നേരം വിച്ചു ഗൗരിയോട് പറഞ്ഞു. നിങ്ങൾ ആലോചിക്കുന്നുണ്ടാവും അമ്മുനെ വിച്ചൂന്റെയും ഗൗരിയുടെയും കൂടെ കാണാത്തത് എന്തുകൊണ്ടാണെന്ന്.. അമ്മു നമ്മടെ രെഞ്ചുന്റെ കൂടെയാണ് പോകുന്നത്.. അവര് രണ്ടുപേരും അണ്ടർഗ്രൗണ്ടിൽ കൂടി ലൈൻ വലിക്കുന്നവരാണ്. വീട്ടിൽ ആർക്കും ഇത് അറിഞ്ഞുകൂടാ.. അത് നമ്മടെ ഗൗരികുട്ടി അറിഞ്ഞു അന്ന് മുതൽ അമ്മുനേയും രെഞ്ചുനേയും ഇട്ട് വട്ട് കളിപ്പിക്കുവാണ്.. അതാണ് അവരോട് " ഞാൻ പറഞ്ഞ് കൊടുക്കും "എന്ന് പറയുന്നത്. അമ്മുന്റെ കൂടെ ഗൗരി കോളേജിൽ ചെന്നു. അവളെ കാത്ത് മാളുവും അലനും അവരുടെ സ്ഥിരം സ്ഥലമായ വാകയുടെ ചോട്ടിൽ ഉണ്ടായിരുന്നു. മുന്നും കൂടെ കാന്റീനിലെക്ക് വെച്ച് പിടിച്ചു. "ചേട്ടാ മൂന്നു ചായ "അലൻ വിളിച്ചു പറഞ്ഞു. "എടി ... നിന്റെ ഏട്ടന്റെ സ്വഭാവം എങ്ങനെയാ.. ഒന്ന് അറിഞ്ഞിരിക്കാം " അലൻ. "ഏട്ടൻ പാവമൊക്കെയാ പക്ഷേ ദേഷ്യം കേറിയാൽ എന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല. "

മാളു തന്റെ പുറത്തിന് കിട്ടിയ ആ ഏറ് ഓർത്ത് ഒരു ദീർക്ക ശ്വാസമെടുത്ത് പറഞ്ഞു. "എന്താ മോളേ മാളു നല്ലതുപോലെ കിട്ടിട്ടൊണ്ടെന്നു തോന്നുന്നു " ഗൗരി. "ഒണ്ടോന്നോ "മാളു. "അന്നാ പറ ക്ലാസ്സ്‌ തുടങ്ങാൻ ഇനിയും സമയം ഉണ്ട് " അലൻ . "പറയണോ "😆 മാളു ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു. "ആമ്.. പറയണം " ഗൗരിയും അലനും അവള് പറയുന്നത് കേൾക്കാൻ ഇരുന്നു. "Once upon a time...!. " മാളു പറഞ്ഞു തുടങ്ങി. "ടി ടി മര്യാദക്ക് പറ "ഗൗരി. "ഒരു ദിവസം വെറൈറ്റിക്ക് ഒരു ചായ ഉണ്ടാക്കിയതാ എന്റെ ആദ്യത്തെയും അവസാനത്തെയും ചായ.. ഇപ്പോഴും ഞാൻ കൊടുക്കുന്ന ചായ ഏട്ടൻ കുടിക്കില്ല... " "നീ എന്നതാ ആ ചായയിൽ ഇട്ടേ " കൊറച്ചു ദിവസമേ ആയുള്ളൂവെങ്കിലും മാളൂന്റെയും ഗൗരിയുടെയും സ്വഭാവം അലന് നല്ലതുപോലെ അറിയാം.. പിന്നെ മാളൂന്റെ ഓരോ വെറൈറ്റികളും. 😁 "ഒരു വെറൈറ്റിക്ക് ഞാൻ ചായയിൽ മസാല പൊടി ചേർത്തു. എനിക്ക് എരുവ് ഇച്ചിരി കൂടുതൽ വേണം അതുകൊണ്ട് 4 സ്പൂൺ ഇട്ടു.. "മാളു. "നാലു സ്പൂണോ " ഗൗരി ആൻഡ് അലൻ 😱. "മ്മ്... "മാളു. "പിന്നെ രണ്ട് കഷ്ണം ഇഞ്ചിയുമിട്ടു "മാളു. "സബാഷ് " അലൻ. "ഏട്ടന് കൊടുത്തു..

ഏട്ടൻ അഭിപ്രായം പറഞ്ഞിട്ട് ഞാൻ കുടിച്ചോളാമെന്ന് പറഞ്ഞു. മഹിയേട്ടൻ അത് കുടിച്ചതും ഒറ്റ തുപ്പായിരുന്നു എന്റെ മെത്തേക്ക്.. ബ്ലാ.. രംഗം പന്തിയല്ലെന്ന് അറിഞ്ഞു ഓടിയതാ ആ ഗ്ലാസ്സുകൊണ്ട് ന്റെ പുറം നോക്കി എറിഞ്ഞു "മാളു "വേദനിച്ചോടി " അലൻ. "ഏയ്യ് നല്ല സുഖമായിരിന്നു.. പിന്നെ ഏറ് കിട്ടിയ വേദനയല്ലാതെ... 😠 " മാളു. "ആ ചായ ഞാൻ കുടിച്ചു നോക്കിയപ്പോഴാ മനസിലായെ തേയിലക്കു പകരം കാപ്പി പൊടിയ ഇട്ടത് പിന്നെ എരുവ് എന്റെ കണ്ണെല്ലാം ചുമ്മന് ഹോ... അൺസഹിക്കബിൾ 😲" മാളു പറഞ്ഞു നിർത്തി. അലനും ഗൗരിയും പൂര ചിരി. 😄😄😄. "മതി ചിരിച്ചത് " മാളു വിത്ത്‌ കലിപ്പ്. "ബോധം ഇല്ലാത്ത കുട്ടിയ ഇനിയും ചിരിച്ചാൽ ഈ ചായ എടുത്ത് എന്റെ തലയിൽ കമിഴ്ത്തും " ഗൗരി ആത്മ. "എടി... എന്റെ ഏട്ടൻ ആയതുകൊണ്ട് പറയുവല്ല മുരടൻ സ്വഭാവമാ തനി കൂതറ " "അത് ശെരിയാ അങ്ങേരെ പോലെഒരു കാട്ടുപോത്തിനെ ഞാൻ കണ്ടിട്ടില്ല.. അങ്ങേര് ദേവൻ അല്ല അസുരനാ " "എടി മാളു ഇവള് അന്നത്തെ സംഭവം വെച്ചാ പറയുന്നേ നീയോ.. നിന്റെ സ്വന്തം ചേട്ടൻ അല്ലേടി... കൂതറയെന്ന് പറയാവോ. " അലൻ മാളൂന്റെയും ഗൗരിയുടെയും പറച്ചില് കേട്ട് പറഞ്ഞു

. "അന്നാ നീ കൊണ്ടുപോയിക്കോ മഹി ഏട്ടനെ "മാളു. "യ്യോ വേണ്ടാ വേണ്ടാത്തോണ്ടാ... അന്നത്തോടെ നീ ഏട്ടന്റെ കലിപ്പ് മനസിലായി " അലൻ ചെറുതായി തല ഒന്ന് തിരിച്ചതും അതാ മുറ്റത്തൊരു മൈന ശേ മഹി. എന്നാൽ ഇതൊന്നുമറിയാതെ ഗൗരിക്ക് മഹിയുടെ കുറ്റങ്ങൾ പറഞ്ഞു കൊടുക്കുവാണ് മാളു. ഇതുപോലെ പാര പണിയുന്ന അനിയത്തിയെ മഷിയിട്ടു നോക്കിയാൽ കിട്ടുവോ കാരണം മഹിക്ക് ഗൗരിയെ ഇഷ്ടമാണെന്ന് മാളൂന് അറിയാം അതിന് ഇപ്പോഴേ പണിയുവാണ് മാളു. "ആരാ മാളു മുരടൻ " മഹി മാളൂന്റെ പുറകിൽ വന്നു നിന്ന് ചോദിച്ചു. മാളുവും ഗൗരിയും തിരിഞ്ഞാണ് ഇരിക്കുന്നത് അതുകൊണ്ട് കണ്ടില്ല എന്നാൽ അവരുടെ ഓപ്പോസിറ്റ് ഇരിക്കുന്ന അലൻ കണ്ടായിരുന്നു അവൻ കണ്ണുകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട് എവിടുന്ന് അവളുമാർക്ക് ഒരനക്കവുമില്ല. "വേറെ ആര് എന്റെ ഏട്ടൻ മഹാദേവൻ " ഉടനെ മാളൂന്റെ ഉത്തരവും വന്നു. "എവിടെയോ പരിചയമുള്ള സൗണ്ട് " ആത്മ മാളു. താ മുമ്പിൽ മഹി. !പുരുഷു എന്നെ അനുഗ്രഹിക്കണം.. !"ഹേ... ഏട്ടനോ.. ഏട്ടൻ എപ്പോ വന്നു. " മാളു ജിഞ്ചർ കടിച്ച കുരങ്ങനെ പോലെ നിന്നു. "ഞാൻ വന്നിട്ട് പത്തിരുപത്തിയെട്ടു വർഷമായി

" മഹി. "ങാഹ.... അന്നാ ശെരി ഞാൻ അങ്ങോട്ട്.. " "എങ്ങോട്ട്... " മഹി പിരികം ഉയർത്തി ചോദിച്ചു. "ക്ലാസ്സിലോട്ട് " മാളു "ആരാ മോളേ കൂതറ " മഹി "അതോ അത് ഞാ... ഞാൻ ഗൗരിയോട് പറയുവായിരുന്നു " മാളു "എന്ത് " മഹി "ഏട്ടന് പാവമാണെന്നും നല്ല സ്വഭാവമാണെന്നും പറയുവായിരുന്നു" മാളു "ആണോ " മഹി. " മ്മ്..." മാളു തലയാട്ടി. മാളൂന്റെ ഭാവം കണ്ട്‌ അലനും ഗൗരിയും ചിരി വന്നിട്ട് വയ്യ പക്ഷേ മഹി നിന്നത് കൊണ്ട് ചിരി പിടിച്ചുവച്ചു. മാളു അവരെ രണ്ടുപേരെയും വലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് ഓടി. മഹിടെ കണ്ണുകൾ മാളൂന്റെ കൂടെ പോകുന്ന ഗൗരിയിലായിരുന്നു. തന്നെയാരോ നോക്കുന്നെന്ന് തോന്നിയ ഗൗരി തിരിഞ്ഞു നോക്കി അപ്പോഴേക്കും മഹി തിരിഞ്ഞു നടന്നു. ആരുമില്ലെന്ന് അറിഞ്ഞ ഗൗരി തിരിഞ്ഞപ്പോ കണ്ടത് അവളെ നോക്കി നിൽക്കുന്ന ജിത്തൂനെയാണ്. അവൾ അവനെ നോക്കി ചിരിച്ചു അവനും. "Hi gouri... " ജിത്തു. "Hi ജിത്തു ചേട്ടാ.. ചേട്ടന് ക്ലാസ്സില്ലേ.. " ഗൗരി. "ഉണ്ട് പോകുവായിരുന്നു " ജിത്തു. "ശെരി ഞാൻ ക്ലാസ്സിലേക്ക് പോകുവാ " ഗൗരി

"മ്മ്.. പൊയ്ക്കോ " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ജിത്തു ഗൗരിയെ നോക്കി തൂണിൽ ചാരി നിന്നു. ഇടക്ക് ആരും അറിയാതെ തിരിഞ്ഞു നോക്കിയാൽ മാളു കാണുന്നത് ഗൗരിയെ നോക്കി നിൽക്കുന്ന ജിത്തൂനെയാണ്. " മോനെ മഹി... ഏട്ടൻ പറഞ്ഞില്ലേൽ മോന്റെ പെണ്ണിനെ അവൻ കൊണ്ടുപോകും " മാളു ആത്മ. എന്നാൽ ക്യാന്റീനിൽ നിന്നു വന്ന മഹി ഇതെല്ലാം കണ്ടിരുന്നു... അവർ നേരെ ക്ലാസ്സിലേക്ക് പോയി. പുറകേ മഹിയും ക്ലാസ്സിലേക്ക് വന്നു. "ഗുഡ് മോർണിംഗ് സാ.....ർ " കോറസ്. " ഇപ്പോഴും ഇവരെല്ലാം lkg യിൽ തന്നെ ആണോ.. " അലൻ. ഗൗരിയും മാളുവും 😁😁😁. "ഗുഡ് മോർണിംഗ് ഓൾ ഓഫ് യു സിദ്‌ടൗൺ " മഹി. "ക്ലാസ്സ്‌ തുടങ്ങുന്നതിന് മുമ്പേ ഞാൻ പറയുവാണ്. ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ വേറെ പണിക്കുപോവാനാണെങ്കിൽ ക്ലാസ്സിൽ ഇരിക്കേണ്ടാ.. ഞാൻ തമാശയൊക്കെ തന്നെയാണ്.. പക്ഷേ അതിനൊക്കെ ഒരു സമയം തരും. ഓക്കേ അല്ലേ " മഹി "Yes sir " കോറസ്. മഹി പഠിപ്പിക്കാൻ തുടങ്ങി മുന്നും നല്ല കുട്ടികളായി ഇരുന്നു. മഹിയുടെ കണ്ണുകൾ ഗൗരിയെ തേടി പോകുന്നുണ്ടായിരുന്നു. പക്ഷേ നമ്മടെ ഗൗരി ഇതൊന്നും അറിയാതെ ബുക്കിലേക്ക് നോക്കിയിരുന്നു.

എന്നാൽ നമ്മുടെ cctv യായ മാളൂന്റെ ക്യാമറ കണ്ണുകൾ ഇതെല്ലാം ഒപ്പിയെടുത്തു. മാളു അവനെ നോക്കി ആക്കി ചിരിച്ചു. എവിടുന്ന് മഹി അത് ശ്രദ്ധിക്കാൻ പോയില്ല. മഹിക്ക് അറിയാം മാളൂനെ പേടിച്ചാൽ അവൾ തന്റെ തലയിൽ കേറി ഡിസ്കോ കളിക്കൂന്ന്. മഹി ക്ലാസ്സിൽ നിന്നു പോയപോഴാ മൂന്നിനും ശ്വാസം നേരെ വീണത്. 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺 ഈശ്വരമഠത്തിൽ എല്ലാരും കൂടി കാവിന്റെ കാര്യം ചർച്ച ചെയ്യുകയാണ്. "അച്ഛാ... ഇവിടുള്ള ആരെങ്കിലും അവിടെ തിരിതെളിയിച്ച പോരേ. ഗൗരി തന്നെ വേണോ അവൾ പോയിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ. " ഹരി. (വല്യച്ഛൻ 1.) "പോരാ.. ഗൗരിയാണ് അവിടെ തിരിതെളിയികേണ്ടത് എന്റെ ദേ.. "മുത്തശ്ശൻ പെട്ടന്ന് നിർത്തി. "പിന്നെ സൂര്യ കാവ് വൃത്തിയാക്കാൻ ആളെ നിർത്തണം. "മുത്തശ്ശൻ. "അച്ഛാ.. അത് അങ്ങോട്ട് പോകാൻ " വിഷ്ണു. "പേടിക്കേണ്ട കുഴപ്പം ഒന്നും ഉണ്ടാവില്ല , പിന്നെ പൂജക്ക്‌ വേണ്ടാ കാര്യങ്ങൾ ചെയ്യണം " മുത്തശ്ശൻ. " വിഷ്ണു നീ അവരെ വിളിച്ചു വരാൻ പറ. " മുത്തശ്ശൻ. "ശെരി അച്ഛാ വിളിക്കാം "വിഷ്ണു. സ്ത്രീകൾ അവരുടെ തീരുമാനങ്ങൾ കേട്ടു നിന്നു. 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺

വീട്ടിൽ tv യുടെ മുമ്പിൽ ഇരിക്കുവാണ് വിച്ചുവും രഞ്ജുവും അമ്മുവും ഗൗരിയും ശാരദയോട് ഓരോന്ന് പറഞ്ഞിരിക്കുവാണ്. വിച്ചൂന്റെ ഫോൺ ബെല്ലടിച്ചു. "ഹ.. അച്ഛാ.. " വിച്ചു ............................... "മ്മ്.. വരാം " വിച്ചു ......................... 'എന്ത് പൂജയാ " വിച്ചു ......................... "മ്മ്.... ശെരി ഗുഡ് നൈറ്റ് " വിച്ചു. "എന്താ ടാ എന്തിനാ ചെറിയച്ഛൻ വിളിച്ചേ... " രഞ്ജു. "അത് ആ കാവ് ഇല്ലേ അവിടെ എന്തോ പൂജ " വിച്ചു. അപ്പോഴേക്കും അമ്മുവും ഗൗരിയും വന്നു അവരോട് ഈ കാര്യം പറഞ്ഞു. "ഗൗരി നീയും അമ്മുവും കോളേജിൽ രണ്ടു ദിവസം ലീവ് എടുക്കണം.." രഞ്ജു. "മ്മ്... പോയി കിടന്നോ " വിച്ചു. "ഗുഡ് നൈറ്റ് ഏട്ടാ " ഗൗരി അവളുടെ റൂമിലേക്ക് പോയി. 🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺 🌺"നിക്ക് അറിയാം ന്റെ വസുവേട്ടനെ നിനക്ക് ഇഷ്ടമാണെന്ന് " 🌻😦 🌺

"നീ ഇല്ല്യാന്ന് ഞൊടു കള്ളം പറയേണ്ടാ... കേട്ടോടി വാണി " 🌻😡 🌺 "ഇല്ല്യയേ.. വിളിക്കില്ല്യ നീ ഇതിന് പിണങ്ങേണ്ട 😁". 🌻😊😊 🌺 "ഞാൻ നിങ്ങളുടെ കണ്ണുകൾ കൊണ്ടുള്ള കളി കണ്ടിരുന്നു. നിന്റെ ഏട്ടൻ ഞൊടു വഴക്കിടുമ്പോൾ നിങ്ങൾ നിന്നു ചിരിക്യാല്യായിരുന്നോ ". 🌻 😊 🌺 ബാ പോകാം... ഞാൻ നിനക്ക് ഒരു കൂട്ടം തരാം കാവിലെ ചെമ്പകമരത്തിന്റെ താഴെ വെച്ചിട്ടുണ്ട് ബാ.. 🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺 കാവിലെ ചെമ്പക മരം വല്ലതെ ആടിയുലഞ്ഞു. ചെമ്പക പൂവിന്റെ സുഗന്ധം അവിടെമാകെ പരന്നു. വെള്ളനിറത്തിലെ ചെമ്പക പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു കൊണ്ടിരുന്നു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story