💙ഗൗരിപാർവതി 💙: ഭാഗം 21

gauriparvathi

രചന: അപ്പു അച്ചു

🌺 "നിക്ക് അറിയാം ന്റെ വാസുവേട്ടനെ നിനക്ക് ഇഷ്ടമാണെന്ന് " 🌻 😯 🌺 "നീ ഇല്ല്യാന്ന് ന്നോട് കള്ളം പറയേണ്ടാ... കേട്ടോടി വാണി.. " 🌻 "😡" 🌺 "ഇല്ല്യേ... ഇനി വിളിക്കില്യ.. ഇതിന് നീ പിണങ്ങേണ്ടാ... " 🌻 "😊" 🌺 "ഞാൻ നിങ്ങള്ടെ കണ്ണുകൊണ്ടുള്ള കളി കണ്ടിരുന്നു. നിന്റെ ഏട്ടൻ ന്നോടു വഴക്കിടുമ്പോൾ നിങ്ങൾ നിന്ന് ചിരിക്കല്യായിരുന്നോ.. " 🌻"☺️" 🌺 "ബാ.. പോകാം. നിനക്ക് ഞാനൊരു കൂട്ടം തരാം. കാവിലെ ചെമ്പകമരത്തിന്റെ താഴെ വെച്ചിട്ടുണ്ട് ബാ... " 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀 കാവിലെ ചെമ്പകമരം വല്ലാതെ ആടിയുലഞ്ഞു. ചെമ്പകപ്പൂവിന്റെ സുഗന്ധം അവിടമാകെ പരന്നു. വെള്ളനിറത്തിലെ ചെമ്പക പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു കൊണ്ടിരുന്നു. ഗൗരി ഉറക്കത്തിൽ നിന്ന് ഉണർന്നു. അവൾ ആരാ ..ഞാൻ അവളെ എവിടെയോ കണ്ടിട്ടുണ്ട്. ഒന്ന് ഞാനാ അപ്പൊ അവളോ... പക്ഷേ അവളെ വീട്ടിലൊന്നും വെച്ച് കണ്ടിട്ടില്ല... ആ കുളം.. ശിവ ക്ഷേത്രത്തിലെ കുളം. കാവ്.. ചെമ്പകമരം... വാണി... അവള്ടെ പേര് വാണിയെന്നാണോ.. എന്നോട് ഒന്നും മിണ്ടിയില്ലല്ലോ.... ഗൗരി സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഓർത്തെടുത്തു. സമയം നോക്കിയപ്പോ 4 മണി.

ഗൗരി ബാൽക്കണിയിലെ ഊഞ്ഞാലിൽ പോയി ഇരുന്നു. ഒരു തുളസിക്കതിരിന്റെ സുഗന്ധമുള്ള ഇളം തെന്നൽ അവളെ തഴുകി പോയി. അന്നും ഇന്നും എല്ലാത്തിനും സാക്ഷിയായ ആ പൂർണ ചന്ദ്രൻ അവളെ നോക്കി പുഞ്ചിരിച്ചു. നക്ഷത്രങ്ങൾ അവളെ നോക്കി കണ്ണ് ചിമ്മി . 🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻🌺🌻 "ടാ... ഞാൻ രണ്ടു ദിവസം വരത്തില്ല.. അച്ഛൻ വിളിച്ചിരുന്നു വീട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞ് " ഗൗരി ക്ലാസ്സിൽ ഇരുന്ന് അതും മഹിയുടെ ക്ലാസ്സിൽ ഇരുന്നാണ് പറയുന്നത്. 'അതെന്നാ ക്ലാസ്സ്‌ തുടങ്ങിട്ടല്ലേ ഉള്ളു " അലൻ. "അത് ഞാൻ ക്യാന്റീനിൽ ചെന്നിട്ട് പറയാം " ഗൗരി. "അന്നാപിന്നെ നിനക്ക് അപ്പൊ പറഞ്ഞാൽ പോരായിരുന്നോ ദോ.. മഹി സാറ് നോക്കുന്നുണ്ട്. " അലൻ മഹി നോക്കുന്നത് കണ്ട് പറഞ്ഞു. "എന്താ പാർവതി അവിടെ.. എന്താ അവിടെ ഒരു ഡിസ്കഷൻ " മഹി അവരുടെ അടുത്തേക്ക് ചെന്നു. മഹിക്ക് ഗൗരി 💙പാർവതി 💙 യാണ്. അതുപോലെ തന്നെ ഗൗരിക്ക് മഹി 💙ദേവനും 💙. "നത്തിങ് സാറ് " ഗൗരി എഴുനേറ്റു പറഞ്ഞു. അലനും കൂടെ എഴുനേറ്റു. നോക്കിയപ്പോ ദോ ഒരുത്തി ഒന്നും അറിയാത്തപോലെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നു. വേറെയാരാ മാളു.

"നിങ്ങൾ പഠിക്കാൻ തന്നെയാണോ രാവിലെ ഒരുങ്ങികെട്ടി വരുന്നേ .. ഞാൻ ക്ലാസ്സ്‌ തുടങ്ങിയപ്പോഴേ പറഞ്ഞതാ എനിക്ക് പഠിപ്പിക്കുമ്പോ ശ്രദ്ധിക്കാതെ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് 😠" മഹി ഗൗരിയെ നോക്കി പറഞ്ഞു. ഗൗരി തല താഴ്ത്തി നിന്നു അലൻ പേനേടെ ക്യാപ് വളച്ചു വളച്ചു കൈയിൽ നിന്ന് തെറിച്ചു പോയി അത് നേരെ മാളൂന്റെ തലയിൽ വീണു. " ആ... " മാളു തല ഉഴിഞ്ഞു പറഞ്ഞു. 'എന്താ മാളവിക " മഹി മാളൂന്റെ നേരെ തിരിഞ്ഞു. "ഒന്നുമില്ല സാർ " മാളു തോളനക്കി. നീ മാത്രം അങ്ങനെ ഇരിക്കേണ്ട.. ഗൗരി മാളൂന്റെ കാലിൽ ചവിട്ടി. "ആ.. ആ... " മാളു. അത് കണ്ട് ഗൗരിയും അലനും ചിരിക്കാൻ തുടങ്ങി. "Get out you three from my class " മഹി പറഞ്ഞതും മുന്നും ഇങ് ഇറങ്ങി പോന്നു. "ഇനി എന്നാത്തിനാ ഇവിടെ നിൽകുന്നെ " അലൻ. "ബാ ക്യാന്റീനിലേക്ക് പോകാം " ഗൗരി. "നീ എന്തിനാടി എന്നെ ചവിട്ടിയെ " മാളു ക്യാന്റീനിലേക്ക് നടക്കുന്നത്തിന്റെ ഇടയിൽ പറഞ്ഞു. "അങ്ങനെ നീ മാത്രം അവിടെ ഇരിക്കേണ്ടാ.. കണ്ണ് തുറന്നു വെച്ചാ ഇവള് ഉറങ്ങുന്നത് നിന്നെ സമ്മതിച്ചടി" ഗൗരി. "നിനക്ക് എന്തിന്റെ കേടാ എന്നെ രാത്രിയിൽ പഠിക്കാന്നെന്ന് പറഞ്ഞ് ഉറങ്ങാൻ സമ്മതിക്കത്തില്ല അല്ലാതെ പഠിക്കാനുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല.

"മാളു. "സാരമില്ല.. നീ ഇല്ലാതെ ഞങ്ങൾ എങ്ങനാടി വെളിയിൽ നിൽകുന്നെ നീ ഞങ്ങൾടെ ചങ്കലേഡി..." അലൻ. "അതേതെ.... " മാളു. "ചേട്ടാ നാല് ചായയും നാല് പപ്സും "ഗൗരി വിളിച്ചു പറഞ്ഞു. "നാലോ നമ്മൾ മൂന്നല്ലെ ഉള്ളൂ " മാളു. "രണ്ടെണ്ണം എനിക്കാ അങ്ങേരുടെ വായിൽ ഇരിക്കുന്നത് കേട്ട് എന്റെ എനർജി മുഴുവൻ പോയി " ഗൗരി. "അല്ലേടി..നീ ക്ലാസ്സിൽ ഇരുന്ന് പറഞ്ഞില്ലേ വീട്ടിൽ പോകുവാന്ന് എന്നാത്തിനാ പോകുന്നെ " അലൻ. "അതോ.. നിങ്ങൾക്ക് എന്റെ വീടിനെ കുറിച്ച് അറിയാലോ.. ഞാൻ പറഞ്ഞിട്ടില്ലേ ഒരു കാവുണ്ടെന്ന്. ഞാൻ ഇതുവരെ ആരും അങ്ങോട്ട് പോകുന്നത് കണ്ടിട്ടില്ല. അങ്ങോട്ട് മുത്തശ്ശൻ ആരെയും വിടത്തില്ല. എന്താന്ന് ചോദിച്ചാൽ പറയത്തുമില്ല. ആ കാവിൽ പൂജകൾ തുടങ്ങാൻ പോകുവാ അതിനാ എന്നെ വിളിച്ചേ " ഗൗരി. "എന്റെ അമ്മയുടെ വീടും ഇതുപോലൊക്കെ തന്നെയാ. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് എന്ത് ചെയ്യാനാ ഇതുവരെ ഞാൻ അമ്മ വീട്ടുകാരെ കണ്ടിട്ടില്ല. " മാളു തടിക്ക് കൈയൂന്നി പറഞ്ഞു.

"മ്മ്.... നിന്റെ മുത്തശ്ശൻ വിളിക്കും നിന്റെ ഗൗരിയല്ലേ പറയുന്നേ " " ഹാമ്മ്.. " മാളു. "എപ്പോഴാ ഗൗരി പോകുന്നെ "അലൻ. " ഏട്ടന്മാർക്ക് ഡ്യൂട്ടി ഉണ്ട് അത് കഴിഞ്ഞ് ഇറങ്ങുമ്പോ വിളിക്കും. ഇനി എന്തായാലും ക്ലാസ്സിൽ കേറുന്നില്ല . ഏട്ടൻ വിളിക്കാൻ വരും " ഗൗരി. അവർ വാകമരത്തിന്റെ ചോട്ടിൽ ഇരുന്നു. "എടി.. ദേ.. അതാണോ നിന്റെ ഏട്ടൻ . " അലൻ. "ഹാ.. അതേടാ "ഗൗരി രഞ്ജുവാണ് വിളിക്കാൻ വന്നത്. അപ്പോഴേക്കും അമ്മുവും വന്നു. ഗൗരി ബ്യാക്കിൽ കേറി അമ്മു ഫ്രണ്ടിലും. "ഞാൻ വിളിക്കാം ബൈ " ഗൗരി. ഗൗരി അലനെയും മാളൂനെയും കൈവീശി കാണിച്ചു. കാറ് കോളേജ് കോംപൗണ്ടിന് വെളിയിലേക്ക് ഇറങ്ങി. ഗൗരിയെ വിട്ട് തിരിഞ്ഞപ്പോഴാണ് ഇവരെ നോക്കി നിൽക്കുന്ന മഹിയെ മാളു കാണുന്നത്. "ടാ.. അലാ ഞാൻ ഇപ്പൊ വരാം " മാളു. "മ്മ്.. " അലൻ മാളു മഹിയുടെ അടുത്തേക്ക് ചെന്നു. "എന്താ സാറെ നോക്കി നിൽകുന്നെ " മാളു. മഹി അതിനൊന്നും പറയാതെ തിരിഞ്ഞു നടന്നു.

"അതേ.. അവളുടെ ബ്രദറാ.. കേട്ടോ അതിന് ഇനി സംശയം വേണ്ടാ " മാളു അത് പറഞ്ഞതും മഹി ഒന്ന് ചിരിച്ചു. "എന്തിനാ ഏട്ടൻ അവളെ കാണുമ്പോ ദേഷ്യപെടുന്നെ.. ദേഷ്യപെടാൻ മാത്രം ഒന്നുമില്ലല്ലോ " മാളു. "ചുമ്മാ " മഹി. "മ്മ്.. ചുമ്മ.. ഇഷ്ട്ടമാണെങ്കിൽ അവളോട് പറഞ്ഞൂടെ... ആരേലും കൊത്തികൊണ്ട് പോയിട്ട് മാനസ മൈന പാടിട്ട് കാര്യമില്ല " മാളു. "പറയാം സമയമാവട്ടെ " മഹി. "അതാ പറഞ്ഞേ സമയം നോക്കി ഇരുന്നാൽ മാനസ മൈന പാടെണ്ടി വരും " മാളു. "നീ കരിനാക്ക് എടുത്ത് വളക്കാതടി മാക്രി " മഹി മാളൂന്റെ തലയിൽ കൊട്ടി. "ആ.. എന്റെ കരിനാക്ക് അല്ല " മാളു മുഖം വീർപ്പിച്ചു പറഞ്ഞു. "നീ അങ്ങോട്ട് പൊയ്ക്കോ ഞാൻ ഓഫീസിൽ പോയിട്ട് വരാം " മഹി. "മ്മ്.. " മാളു അലന്റെ അടുത്തേക്ക് നടന്നു. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 അവർ ഈശ്വരമഠത്തേക്ക് തിരിച്ചു. രണ്ടുമണിക്കൂർ കൊണ്ട് അവർ വീട്ടിൽ എത്തി. 'ചേച്ചി..... " ചെന്ന് കേറിയപ്പോഴേ ഗായു ഓടി വന്ന് ഗൗരിയെ കെട്ടിപിടിച്ചു. "ന്റെ അമ്മച്ചി ഈ പെണ്ണെനെ കൊല്ലുവോ ആരെങ്കിക്കും ഒന്ന് പിടിച്ചു മാറ്റ് " ഗൗരി ഗായുന്റെ പിടിത്തതിൽ ശ്വാസം മുട്ടി പറഞ്ഞു. "ഈ... സോറി 😆" ഗായു.

"അവള്ടെ ചോറി ഞാൻ ഇപ്പൊ പടമായേനെ "ഗൗരി. "വന്ന് കേറിയില്ല അതിനുമുമ്പേ തൊടങ്ങിയോ രണ്ടും " വസുന്ധര ( വല്യമ്മ 1). "ഞങ്ങൾ അതിന് വഴക്കിട്ടില്ലല്ലോ വല്യമ്മേ.. അല്ലേടി " ഗൗരി ഗായുനോട്‌. "അതേ ഞങ്ങൾ വഴക്കിട്ടതല്ല " ഗായു. "ഓ അപ്പൊ നിങ്ങൾ ഒന്നായി ഞങ്ങൾ വെളിയിൽ അല്ലേ "ഇത് കേട്ടോണ്ട് വന്ന പത്മ( വല്യമ്മ 2 ) പറഞ്ഞു. "അതല്ലെങ്കിലും അവർ ഒന്നാ അതുകൊണ്ടാ ഞാൻ ഒന്നും മിണ്ടാത്തെ " ലക്ഷ്മി ( ഗൗരീടെ അമ്മ ). "ചെല്ല് പിള്ളാരെ പോയി കുളിച്ചിട്ട് വാ... എന്നിട്ട് കഴിക്കാൻ എടുക്കാം " മുത്തശ്ശി. ". പിന്നെ കുളിക്കാം.. നല്ല വിശപ്പ് അമ്മ കഴിക്കാൻ എടുക്ക് "വിച്ചു. "അതേ നല്ല വിശപ്പ് " ഗൗരി ഏറ്റു പിടിച്ചു. "ഇതുങ്ങൾ തന്നെയല്ലേ വരുന്ന വഴിയിൽ വെച്ച് മൂന്ന് പഴംപൊരിയും രണ്ട് ചായയും അടിച്ചു കേറ്റിയത്😲 " (രഞ്ജു ആൻഡ് അമ്മു ആത്മ ). "വൃത്തിയായി വന്നിട്ട് മതി കഴിക്കല് ചെല്ല്. ഗൗരി ചെല്ല് കുട്ടി " മുത്തശ്ശി അവരോട് പറഞ്ഞു. ഇനി ഇവിടെ നിന്നാൽ ഗുണമില്ലാന്ന് അറിയാവുന്നത് കൊണ്ട് ഗൗരി മുകളിൽ അവള്ടെ റൂമിൽ കേറി പോയി. ( ഹലോ ഹലോ ഞാനൊന്ന് പറയട്ടെ ഈ ഞാൻ ആരാണെന്ന് ചോദിച്ചാൽ നിങ്ങള്ടെ അപ്പു.. ഇപ്പൊ മനസ്സിലായോ ഹോ ഞാൻ മടുത്തു

ഇനി ഗൗരി പറയട്ടെ. അവള്ടെ കഥയല്ലേ അപ്പൊ അവളല്ലേ പറയേണ്ടേ. ഞാൻ അങ്ങനെ അങ്ങ് പോത്തില്ല കുറച്ച് നേരത്തെന്ന് മാത്രം. ) (ഗൗരി ) ഞാൻ ചെന്ന് ഒരു കുളി അങ്ങ് പാസാക്കി. എന്റെ റൂമിലെ വസ്തുക്കൾ പോയത് പോലെ തന്നെ ഉണ്ടോന്ന് ഒന്ന് പരിശോധിച്ചു വേറെ ഒന്നുമല്ല ഗായുന്റെ സ്വഭാവം കൊണ്ടാണേ... പിന്നെ ജനലെല്ലാം തുറന്നിട്ടു.. ഉള്ളിലേക്ക് ചെമ്പകത്തിന്റ ഇലഞ്ഞിപ്പൂവിന്റെ മണം അടിച്ചു കേറി. എന്താണോ ഞാൻ പോയപ്പോ ഇലഞ്ഞിപൂത്തില്ലായിരുന്നു അതുപോലെ ചെമ്പകവും. ഈ മുറി എന്റെ അല്ലായിരുന്നു വരുണേട്ടന്റെ ആയിരുന്നു . വരുണേട്ടൻ ആരാന്ന് മനസിലായില്ലേ അമ്മു എന്ന അരുണിമയുടെ ചേട്ടൻ അതായത് രമണാ.. എന്റെ രണ്ടാമത്തെ വല്യച്ഛൻ സൂര്യനാരായണന്റെയും പത്മയുടെയും മകൻ മറ്റേ വക്കിലെ.... പിന്നെ കൊറേ സോപിട്ടിട്ട ഈ മുറി തന്നെ. നിങ്ങൾ വിചാരിക്കും ഈ മുറിക്ക് എന്താ പ്രേത്യേകത. ഈ ജനലിൽ കൂടി നോക്കിയാൽ ദൂരെ ആ കാവ് കാണാൻ പറ്റും. കവിലാണ് ഈ ചെമ്പകവും പാരിജാതവും ഇലഞ്ഞിയും പാലയും പിന്നെ കുറേ മരങ്ങൾ ഉണ്ട് അതിന്റെ സുഗന്ധം കാറ്റ് വീശുന്ന ദിശയിൽ ഈ മുറിയിലേക്കാണ് വരുന്നത്.

കൊറേവട്ടം ആ കാവിൽ പോകാൻ തുടങ്ങിയതാ ആരും സമ്മതിച്ചില്ല. ഇത്ര നാളും തിരിതെളിക്കാത്ത അങ്ങോട്ട് പോകാൻ തന്നെ പേടിയായിരുന്ന കാവിൽ പെട്ടന്നൊരു പൂജ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഇനി ഇവിടെ ആലോചിച്ചു നിന്നാൽ എന്റെ കൊടൽ കരിയും ഞാൻ വെല്ലതും പോയി ഫുടട്ടേ.... ഉണ്ണിയേട്ടൻ ഫസ്റ്റ്.. ഞാൻ ആദ്യമേ പോയി ഇരുന്നു. പുറകേ എല്ലാരും വന്നിരുന്നു. എന്റെ ഫേവറിറ്റ് മാമ്പഴ പുളിശ്ശേരിയും പയർ മെഴുക്കുവരട്ടിയും നല്ല കടുമാങ്ങ അച്ചാറും പുറകേ മറ്റു കറികളും അമ്മ വിളമ്പി പിന്നെ അങ്ങോട്ട് ഒരു യുദ്ധമായിരുന്നു. കഴിപ്പെല്ലാം കഴിഞ്ഞ് കുറച്ച് നേരം എല്ലാരോടും സംസാരിച്ചിരുന്നു പിന്നെയാ ഓർത്തെ എന്റെ ചങ്കിനെയും കരളിനെയും വിളിച്ചില്ലല്ലോന്ന് പിന്നെ അവരെയും വിളിച്ച് ഞാൻ നിദ്രദേവിയെ കുട്ടുവിളിച്ചു അങ്ങ് കിടന്നു. നാളെ വൈകിട്ടാണ് പൂജയൊക്കെ. നാളെ രാത്രി ഉറങ്ങാൻ പറ്റാത്തെന്റെ ഇന്ന് അങ്ങ് തീർത്തേക്കാം. 🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛. 💛

"ദേവി.... നിന്നെ നിന്റെ അച്ഛൻ നിക്ക് തരുമോ.. ഒരു നംബൂതിരി പയ്യന് തബുരാട്ടി കുട്ടിയെ തരുമെന്ന് നിനക്ക്‌ തോന്നുണ്ടോ . " 🌿" നിക്ക് അറിയില്ല.. ഏട്ടൻ ഇല്ലാതെ നിക്ക് പറ്റത്തില്ല.. പക്ഷേ.. ഈ ദേവീടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടേൽ അത് ദേവേട്ടന്റെ മാത്രമായിരിക്കും. വേറെ ആരുടെ മുമ്പിലും ഞാൻ തല കുനിക്കില്ല്യാ . " അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു. കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. 💛 ""അയ്യേ.. ന്റെ ദേവികുട്ടി കരയ്യാ.. അതിന് ആര് എതിർത്താലും ന്റെ ദേവിനെ ഞാൻ ആർക്കും വിട്ടുകൊടുക്കത്തില്ല.. ഈ കടമ്പ് വൃക്ഷത്തെയും ചെമ്പകത്തെയും പാരിജാതത്തെയും ഈ കാവിനെയും സാക്ഷിയാക്കി ഞാൻ പറയുവാ ഏഴുജന്മങ്ങളിലും ഈ ദേവന്റെ പാതി ദേവിയായിരിക്കും. ഈ കടമ്പ് വൃക്ഷം പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്ന വൃക്ഷമാ.. ഈ മരം ഇനി തളിർക്കുന്നത് നമ്മുടെ സംഗമത്തിനായിരിക്കും................. "" അവരുടെ ദേഹത്തേക്ക് കടമ്പിന്റെ പൂക്കളും ചെമ്പകപ്പൂക്കളും വീണു. ഒരു ചെമ്പകപൂവെടുത്ത്‌ അവൻ അവളുടെ അരക്ക് താഴോട്ട് നീണ്ടുകിടക്കുന്ന മുടിയിൽ തിരുകി......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story