💙ഗൗരിപാർവതി 💙: ഭാഗം 22

gauriparvathi

രചന: അപ്പു അച്ചു

 💛"ദേവി.... നിന്നെ നിന്റെ അച്ഛൻ നിക്ക് തരുമോ.. ഒരു നംബൂതിരി പയ്യന് തബുരാട്ടി കുട്ടിയെ തരുമെന്ന് നിനക്ക്‌ തോന്നുണ്ടോ . " 🌿" നിക്ക് അറിയില്ല.. ഏട്ടൻ ഇല്ലാതെ നിക്ക് പറ്റത്തില്ല.. പക്ഷേ.. ഈ ദേവീടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടേൽ അത് ദേവേട്ടന്റെ മാത്രമായിരിക്കും. വേറെ ആരുടെ മുമ്പിലും ഞാൻ തല കുനിക്കില്ല്യാ . " അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു. കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. 💛 ""അയ്യേ.. ന്റെ ദേവികുട്ടി കരയ്യാ.. അതിന് ആര് എതിർത്താലും ന്റെ ദേവിനെ ഞാൻ ആർക്കും വിട്ടുകൊടുക്കത്തില്ല.. ഈ കടമ്പ് വൃക്ഷത്തെയും ചെമ്പകത്തെയും പാരിജാതത്തെയും ഈ കാവിനെയും സാക്ഷിയാക്കി ഞാൻ പറയുവാ ഏഴുജന്മങ്ങളിലും ഈ ദേവന്റെ പാതി ദേവിയായിരിക്കും. ഈ കടമ്പ് വൃക്ഷം പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്ന വൃക്ഷമാ.. ഈ മരം ഇനി തളിർക്കുന്നത് നമ്മുടെ സംഗമത്തിനായിരിക്കും................. "" അവരുടെ ദേഹത്തേക്ക് കടമ്പിന്റെ പൂക്കളും ചെമ്പകപ്പൂക്കളും വീണു. ഒരു ചെമ്പകപൂവെടുത്ത്‌ അവൻ അവളുടെ അരക്ക് താഴോട്ട് നീണ്ടുകിടക്കുന്ന മുടിയിൽ തിരുകി. 🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿

ഗൗരി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. ഞാൻ എന്താപ്പൊ ഇങ്ങനത്തെ സ്വപ്‌നങ്ങൾ കാണണേ... എന്റെ മഹാദേവരെ..... എന്താ ഇതൊക്കെ.. അയാൾ ആരാ മുഖം കണ്ടില്ലല്ലോ... ശോ മുഖം കാണാത്തതുകൊണ്ട് സമാധാനവും പോയി... കുറച്ചു നാളുകളായി ഈ സ്വപ്നം കാണല് തുടങ്ങിട്ട്... മഹിക്ക് ഗൗരിയുടെ മുഖം വെക്തമായെങ്കിലും ഗൗരിക്ക് ഇതുവരെ വ്യക്തമായിട്ടില്ല. അവൾ അവളുടെ തല മുടിയിൽ തൊട്ടുനോക്കി. അവൾ പോലുമറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ജനലിന്റെ ഇടയിലൂടെ വന്ന ആ കുളിർ കാറ്റിന് ചെമ്പകപ്പൂവിന്റെ മണമായിരുന്നു. താഴെ നിന്ന് വരുന്ന സംസാരങ്ങൾ കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. ഈ സ്വപ്നം കാണല് തുടങ്ങിയെ പിന്നെ എപ്പോഴും ആ ചിന്തയാ... ഒരു വയലറ്റ് നിറത്തിലെ പാട്ടുപാവാടെയും എടുത്ത് ഞാൻ കുളത്തിലെക്ക് നടന്നു. ഗായുനെ വിളിക്കണം എന്ന് ഉണ്ട് പക്ഷേ പോത്ത് പോലെ ഉറങ്ങുന്ന അവളെ വിളിച്ചാൽ എന്റെ നടുവിന് ചവിട്ട് കിട്ടും എന്നല്ലാതെ ഗുണമൊന്നുമില്ല. സൂര്യകിരണങ്ങൾ മരച്ചില്ലകൾ കിടയിലൂടെ ചെറുതായി വരുന്നതേ ഉള്ളൂ.

കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന പാലയുടെയും കുളത്തിന്റെ അരുകിൽ നിൽക്കുന്ന ഇലഞ്ഞിയുടെയും പൂക്കൾ കുളത്തിൽ പരന്നു കിടക്കുന്നുണ്ട്. കുളത്തിന്റെ ഒരു സൈഡിൽ നിറയെ വെള്ളയും റോസും നിറത്തിലെ ആമ്പലാണ് അത് പറിക്കണമെന്നുണ്ട് പക്ഷേ കുളത്തിന്റെ നടുക്ക് നല്ല ആഴമുണ്ടേ...അതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. പടിക്കെട്ടിൽ ഇടാനുള്ള തുണികൾ വെച്ചു . കാലുകൊണ്ട് ചെറുതായി വെള്ളം അനക്കി ഇറങ്ങി. എന്റീശോരാ.. എന്തൊരു തണുപ്പാ വെള്ളത്തിന്‌.. ഞാൻ ഏങ്ങനെ ഇതിൽ കുളിക്കും.. ബാത്‌റൂമിൽ കുളിച്ച മതിയായിരുന്നു. അതും പറഞ്ഞത് തിരിഞ്ഞതും പടവിൽ നിക്കുന്ന ആളെ കണ്ട് ഞാൻ അന്തിച്ചു പോയി. വേറെ ആരുമല്ല നമ്മുടെ ഗായു. കുട്ടി ആദ്യമായിട്ടാണ് എന്ന് തോന്നുന്നു ഈ സമയം കാണുന്നത്. ( നിങ്ങൾ വിചാരിച്ചു കാണും മഹിയാണെന്ന്. അവടെ നിൽക്കുന്ന ചെക്കൻ എങ്ങനെയാ ഇവിടെ വരുന്നേ 😁 ). " ടി.. ചേച്ചി നിനക്ക് അകത്ത്‌ കുളിച്ചാൽ എന്താ പറ്റണേ .. മനുഷ്യന്റെ ഉറക്കം കളയാനായിട്ട് കുളത്തിൽ വന്നേക്കണു. " ഗായു ഗൗരിയെ ദേഷ്യത്തിൽ നോക്കി പടിയിൽ ഇരുന്നു. "അതിന് ഞാൻ നിന്നോട് വരാൻ പറഞ്ഞോ ഇല്ലല്ലോ പിന്നെന്താ "

അവൾ പറഞ്ഞത് കേട്ടാ തോന്നും ഞാൻ അവളെ വിളിച്ചെന്ന്. "എന്നെ അമ്മയാ പറഞ്ഞു വിട്ടെ നീ ഇങ്ങോട്ട് പോന്നെന്ന്. കൂടെ ചെല്ലാൻ " ഗായു. ഞാൻ പതിയെ കുളത്തിലേക്ക് മുങ്ങി. അവള്ടെ ശബ്‌ദം കേൾകുന്നില്ലല്ലോ.. പോയോ.. നോക്കിയപ്പോ ദോ... അവിടെ ഭിത്തിയിൽ ചാരിയിരുന്നു ഉറങ്ങുന്നു. ഇവള് കുംഭകർണന്റെ കൊച്ചുമോളാണോ ഇപ്പോ സംസാരിച്ച പെണ്ണാ ഒന്ന് മുങ്ങി പൊങ്ങിയപ്പോ അവള് ഉറക്കം തുടങ്ങി. ( പിന്നെ പറയുന്ന ആള് രാവിലെ ഉണരുന്ന കുട്ടിയാണല്ലോ. പാവം വിച്ചുന് അറിയാം ഇവളെ എങ്ങനാ കുത്തിപ്പൊക്കുന്നതെന്ന് ) ചുമ്മാ ഒരു രസത്തിന് കൈയിൽ വെള്ളവുമെടുത്ത് പടികൾ കേറി അടുത്ത് വന്നിട്ട് പോലും ആ പൊട്ടി ഉണർന്നില്ല. കൈലുള്ള വെള്ളം അവളുടെ മുഖത്തേക്ക് ഒഴിച്ചു. "അയ്യോ പ്രണയം അല്ല പ്രളയം " ഗായു ഞെട്ടി എഴുനേറ്റു. അവള് നോക്കിയപ്പോ ഞാൻ കോൾഗേറ്റിന്റെ പരസ്യത്തിലെ പോലെ അങ്ങ് ചിരിച്ച് കാണിച്ച്. എന്റെ ബോഡി പഞ്ചറവാൻ സമയമായി നേരെ ഓടി യിൽ കേറി അലേൽ അവളെഞ്ഞേ കുളത്തിൽ തള്ളിയിടും. നീന്തൽ അറിയാം പക്ഷേ നടുക്ക് നല്ല ആഴമാണെ.. ബോധമില്ലാത്ത കുട്ടിയ... .

( ഗായുന് ഉറക്കത്തിൽ വെള്ളം ഒഴിക്കുന്നത് പ്രളയമാണേൽ ഗൗരിക്ക് സുനാമിയാണ്. ഹാ.. രണ്ടും ദുരന്തങ്ങളാ... ). ഗായു കേറി പോയിരുന്നു. വീടിലേക്ക് നടക്കുന്ന വഴിയിൽ കണ്ടു മാവിൽ കൊമ്പിൽ ഇരുന്നു തന്റെ ഇണയെ തേടി പാടുന്ന കുയിലിനെ... എന്തോ എഞ്ഞോട്‌ പറയുന്നത് പോലെ. ഞാനും കൂടെ കൂവി... എന്റെ കൂടെ അതും പിന്നെ. അങ്ങ് മുറുകി സ്പീഡിൽ ആയി ഞാനും അതേ സ്പീഡിൽ കൂവി. അവസാനം അത് എന്തോ അവിടെന്ന് കലപില പോലെ പറഞ്ഞു പറന്നു പോയി . എഞ്ഞേ ചീത്തവിളിച്ചതയിരിക്കും . വന്ന് വന്ന് ഒരു കുയിൽ വരെ എന്നെ പറയാൻ തുടങ്ങി . അതെങ്ങനാ അങ്ങേര്.... ആ മഹി സാറ് വന്നേൽ പിന്നെ എന്റെ സമയം ശെരിയല്ല. കൊടുക്കുന്നത് എല്ലാം തിരിച്ച് കിട്ടുവാ. "ഗൗരി........" "ദാ... വരണു മുത്തശ്ശി... " മുത്തശ്ശിടെ വിളിക്കാൻ തുടങ്ങി. കുറച്ചു നേരമായല്ലോ മാവിൻ ചോട്ടിൽ നിക്കാൻ തുടങ്ങിട്ട് ഗായു ചെന്ന് പറഞ്ഞു കാണും. 💞""""എന്നാൽ ഗൗരി അറിഞ്ഞില്ല മഹി തനിക്ക് ആരാണെന്നും ആരായിരുന്നെന്നും താൻ അവനുവേണ്ടി സ്വയം ജീവൻ തേജിച്ചവളാണെന്നും....... ""💞 റൂമിൽ ചെന്നപ്പോ കണ്ടു ബെഡിൽ കിടക്കുന്ന ഗായുനെ.

പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല. എന്തിനാ ഫ്ലൈറ്റ് പിടിച്ച് പോയി പണി വാങ്ങണേ... അല്ലാതെ പേടികൊണ്ടൊന്നുമല്ല ഞാൻ എന്തിനാ ഇവളെ പേടിക്കണേ.. ജസ്റ്റ്‌ ഒരു ഭയം. പൂജാമുറിയിൽ ചെന്ന് തൊഴുത്തിട്ട് മുത്തശ്ശിടെ അടുത്തേക്ക് പോയി. മുത്തശ്ശൻ കാവ് വൃത്തിയാക്കാൻ വന്നവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാണ്. "എന്താ മുത്തശ്ശി വിളിച്ചേ.. " " ഇങ് വാ.. ഇന്ന ഇത് പിടിക്ക്.. കുട്ട്യേ.. " മുത്തശ്ശി എന്റെ കൈയിൽ ഒരു ആമാടപ്പെട്ടി വെച്ചു തന്നു. "ഇതെന്തിനാ മുത്തശ്ശി എനിക്ക് " ഞാൻ സംശയത്തിൽ മുത്തശ്ശിയെ നോക്കി. "ഇത് നിനക്കുള്ളതാ ഗൗരി.. " മുത്തശ്ശി. "എനിക്കോ എനിക്ക് എന്തിനാ ഈ ആഭരണം. " "ഇന്ന് പൂജക്ക്‌ നീ ഇതിൽ നിന്ന് നിനക്ക് ഇഷ്ടമുള്ളത് ഇട്ടോ കുട്ടി "മുത്തശ്ശി. " ശെരി മുത്തശ്ശി " അപ്പോഴേക്കും മുത്തശ്ശനും മുറിയിലേക്ക് വന്നു. "മുത്തശ്ശന്റെ ഗൗരികുട്ടി എഴുന്നേറ്റോ" വാസുദേവൻ അവളെ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു "എഴുനേറ്റല്ലോ " "പിന്നെ ഗൗരി ഇന്ന് ഇത് ഇട്ടാൽ മതി. " മുത്തശ്ശി കട്ടിലിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് തന്നു പറഞ്ഞു. "അല്ല മുത്തശ്ശാ.. ഇത്രയും നാളും ആ കാവിൽ വിളക്ക് വെച്ചിട്ടില്ല.. പിന്നെ ഇപ്പോ എന്താ വെക്കുന്നെ... " എന്റെ സംശയം ചോദിച്ചു.

"ഇപ്പോഴാ അതിനുള്ള സമയം ആയെ.. ഓരോന്നിനും അതിന്റെതായ സമയമില്ല്യേ.. "മുത്തശ്ശൻ "പിന്നെ മുത്തശ്ശി ഞാൻ കുറച്ചു നാളായി കൊറേ സ്വപ്നം കാണാൻ തുടങ്ങിട്ട്... അമ്പലകുളവും ആ കാവും പിന്നെ ആ ആളുകളും പക്ഷേ അവരുടെ മുഖം വെക്ത്മായില്ലാ.... എന്നും ഇതുപോലത്തെ സ്വപ്നം കണ്ടാ ഞാൻ ഉണരുന്നത്.. " മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞു. ഇത് കേട്ടാ അവർ ഒന്ന് പതറി പരസ്പരം നോക്കി. "അത് സ്വപ്നം അല്ലേ മോളേ....." മുത്തശ്ശൻ. "പക്ഷേ എന്റെ മുഖവാ ആ പെൺകുട്ടിക്ക്... കൂടെ ഒരാളുണ്ട് പക്ഷെ മുഖം കാണുന്നില്ല... " ഞാൻ ആ സ്വപ്നം ഓർത്ത് പറഞ്ഞു. പിന്നെ ഗൗരി ഇന്ന് ഇത് ഇട്ടാൽ മതി. " മുത്തശ്ശി കട്ടിലിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് തന്നു പറഞ്ഞു. "മോള് അങ്ങോട്ട്‌ ചെല്ല്... " മുത്തശ്ശൻ പറഞ്ഞപ്പോ ഞാൻ അടുക്കളയിലേക്ക് പോയി. നിങ്ങൾ എന്നെ കുറിച്ച് എന്താ വിചാരിച്ചേ... കഴിക്കാൻ മാത്രമല്ല ഉണ്ടാക്കാനും എനിക്കറിയാം 😎.പക്ഷേ.. മൂഡ് വേണം അന്നാലേ ഉള്ളൂ. "ഹാ. ..ഗൗരികുട്ടി വന്നോ.. " പത്മ (വല്യമ്മ 2 ). "എഴുനേറ്റാല്ലോ വെല്യമ്മേ " ഞാൻ വല്യമ്മേടെ കവിളിൽ ഒരുമ്മ കൊടുത്തു . "നീരു ചേച്ചിയും അമ്മുചേച്ചിയും എന്ത്യേ.. കണ്ടില്ലല്ലോ " രാവിലെ ഇവിടെ കാണേണ്ടതാ..

"നീരു പിള്ളാക്ക് ട്യൂഷൻ എടുക്കുണ്ടാവും.. അമ്മു ഇറങ്ങി വന്നില്ല " പത്മ പച്ചക്കറി അരിഞ്ഞുകൊണ്ട് പറഞ്ഞു. "ഞാൻ പോയി നോക്കിട്ട് വരാവേ.. " ഞാൻ മുകളിലേക്ക് ഓടി. സ്റ്റെപ്പ് കേറാൻ തുടങ്ങിയപ്പോഴാണ് മുകളിലേക്ക് കേറി പോകുന്ന മുത്തശ്ശനെ കാണുന്നത് . കൊട്ടാരം കണ്ടാൽ നാലഞ്ചു നില തോന്നിക്കും പക്ഷേ നിലകളായിട്ടല്ല. ഒരു സ്റ്റെപ്പ് തന്നെയല്ല.. രണ്ടാമത്തെ നിലയിൽ ചെന്ന് വേറെ വഴിയിൽ കൂടി വേണം മൂന്നാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കേറാൻ. അങ്ങനെയാണ് ഓരോ നിലയിലേക്കും. രണ്ടാമത്തെ നിലവരെയേ എല്ലാരും പോകാറുള്ളൂ. പക്ഷേ മുത്തശ്ശൻ മൂന്നാമത്തെ നിലയിലേക്കാണ് പോയത്. "മുത്തശ്ശൻ എന്തിനാ അങ്ങോട്ട് പോയത്. ചെന്ന് നോക്കാം " മുത്തശ്ശന്റെ പുറകേ അറിയാതെ ചെന്നു. മുത്തശ്ശൻ ഒരു അടച്ചിട്ട മുറി പൂട്ട് തുറന്നു കേറി.. കുറച്ചു കഴിഞ്ഞ് അതിന്റെ അകത്തുനിന്ന് ചിലങ്കകിലുങ്ങുന്ന ശബ്‌ദം കേൾക്കുന്നുണ്ട്. 'ഈശ്വര... മണിച്ചിത്രത്താഴിലെ പോലെ വല്ല നാഗവല്ലിയും കാണുവോ ഈ മുറിക്കകത്ത്. അതാണോ മുത്തശ്ശൻ ആരുമറിയാതെ ഇവിടെ വന്നേ.... ന്റെ ദേവീ.... ഈ മുറീടെ താഴെയല്ലേ എന്റെ മുറി. എന്നാലും മുത്തശ്ശൻ എന്തിനാ അങ്ങോട്ട് പോയെ.. "

കുറച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശൻ ഇറങ്ങി. കണീര് തുടക്കുന്നുണ്ട്. എന്തോ ആ മുറിയിൽ ഉണ്ട് അല്ലെങ്കിൽ മുത്തശ്ശൻ എന്തിനാ കരഞ്ഞേ.... ഞാൻ അവിടെ മറഞ്ഞിരുന്നു. മുത്തശ്ശൻ ഇറങ്ങി പോയിക്കഴിഞ്ഞ് പതിയെ താഴോട്ട് പോയി. "അതിനെ കുറിച്ച് ആലോചിച്ചു വരുന്ന വഴി ഒരാളെ ഇടിച്ചു ഞാൻ താഴെ വീണു. കണ്ണുതുറന്നപ്പോ ആരെയും കാണുന്നില്ല. അയ്യോ 😲 ഇത് നാഗവല്ലി തന്നെ ... പ്രേതമാണോ എന്നെ തളിയിട്ടെ.. ഇത്രയും വർഷം ഞാൻ അറിഞ്ഞില്ലല്ലോ. " "ടി ടി നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ നാഗവല്ലിയോ.. " "ഇതെവിടുന്നാ ഈ ശബ്‌ദം "ദോ കടക്കുന്നു എന്റെ വരുണേട്ടൻ. "നോക്കി നില്കാതെ പിടിക്കടി." വരുൺ. വരുണേട്ടനെ പിടിച്ച് എഴുന്നേൽപ്പിച്ചു. "നീ എന്താലോചിച്ച നടക്കണെ.. പിന്നെ നാഗവല്ലി എന്ന് പറഞ്ഞത് എന്തിനാ.. വല്ല സ്വപ്നവും കണ്ടോ " വരുൺ. "അതേട്ടാ.. ഇവിടെ നാഗവല്ലി ഉണ്ട് " "ഉണ്ടല്ലോ നിനക്ക് അറിയത്തില്ലേ " വരുണേട്ടൻ ഒരു കൂസലുമില്ലാതെ പറഞ്ഞു. "ങേ... " "നീയല്ലേ ഇവിടുത്തെ നാഗവല്ലി രാവിലെ മുടിയും അഴിച്ചിട്ട് നടക്കുന്നത് കണ്ടില്ലേ... പോയി മുടി കെട്ടി വെക്കടി " വരുൺ "ഞാൻ നാഗവല്ലിയൊന്നുമല്ല 😠" ഞാൻ നാഗവല്ലി ആണ് പോലും ഹും.. "കണ്ടോ കണ്ടോ ഇപ്പൊ നാഗവല്ലി ആയത് കണ്ടില്ലേ.. " അത് പറഞ്ഞ് വരുണേട്ടൻ ഒരേ ചിരി. ഹ്മ്മ്.. ഞാൻ മുഖം തിരിച്ച് നടന്നു. "എന്താ എന്റെ ഗൗരികുട്ടി പിണങ്ങിയോ " വരുൺ. .......................

" ഓ അപ്പൊ ഇത് വേണ്ടായിരിക്കും "വരുൺ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് എടുത്ത് കാണിച്ചു. "ഏയ്യ് ഞാൻ പിണങ്ങുവോ ഏട്ടാ... " വരുണേട്ടന്റെ കൈയിൽ നിന്ന് അത് വാങ്ങി പൊട്ടിച്ചു ഒരു പീസ്സ് ഏട്ടനും കൊടുത്തു. "അല്ല എപ്പോ ലാന്റി.. കേസൊക്കെ കഴിഞ്ഞോ തൊറ്റുകാണും. " പുള്ളിക്കാരൻ വക്കിലാണെ.. "പോടീ... ഞാൻ ജയിച്ചു. " വരുൺ. വിച്ചുവേട്ടനെക്കാളും മറ്റ് ഏട്ടന്മാരെക്കാളും എനിക്ക് കൂടുതൽ ഇഷ്ട്ടം വരുണേട്ടനെയാ.. അന്നുവെച്ചു മറ്റുള്ളവരെ ഇഷ്ട്ടമല്ല എന്നല്ല ഇച്ചിരി കൂടുതൽ. എന്റെ എല്ലാ കൊഴപ്പത്തിനും കൂടെ നിൽക്കുന്ന എന്റെ ക്രൈം പാർട്ണർ. 💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 ഗൗരി ഇല്ലാത്തതുകൊണ്ട് അലനും മാളുനും ഒന്നിനും ഉഷാറില്ലായിരുന്നു. മാളൂന് വേറെ ഒരാളെ കാണാത്തതിനെ വിഷമം കൂടി ഉണ്ടായിരുന്നു.. അലനും മാളുവും കൂടി വാകചുവട്ടിൽ ഇരിക്കുമ്പോഴാണ് ജിത്തു അങ്ങോട്ട് വന്നത്. " Hi malavika... Hi alan... അല്ല ഗൗരി എന്ത്യേ കണ്ടില്ലല്ലോ "ജിത്തു. "അവള് വന്നില്ല " അലൻ. "ഓ.. എന്തുപറ്റി " ജിത്തു. "അവള് നാട്ടിൽ പോയിരിക്കുവാ " അലൻ. "ക്ലാസ്സ്‌ തുടങ്ങിയത് അല്ലേ ഉള്ളൂ പിന്നെ നാട്ടിൽ പോയത് എന്തിനാ " ജിത്തു. (ഓ..... ഇങ്ങേർക്ക് എന്തൊക്കെ അറിയണം. മാളു ആത്മ ). "എന്തോ പൂജ ഉണ്ടെന്ന് " മാളു. "മ്മ്... ok... " ജിത്തു അവിടുന്നു പോയി.

" എടി മാളു... ജിത്തു ചേട്ടന് നമ്മടെ ഗൗരിയോട് എന്തോ ഉണ്ടല്ലോ " അലൻ നെറ്റിചുളിച്ചു. "ഒന്ന് പോടാ കാണാത്തോട് ചോദിച്ചതായിരിക്കും.. ഇത് അവളോട് ചെന്ന് പറഞ്ഞേക്കല്ലേ " മാളു. " ഇനി ഉണ്ടായാലും കൊഴപ്പമില്ല.. കാണാൻ ലുക്കാണ്. ടീച്ചറിന്റെ മോൻ . കോളേജ് ചെയർമാൻ. അതിലുമുപരി അവര് ഫാമിലി ഫ്രണ്ട്സുമാണ്. " അലൻ. " ഇനി നീ പറഞ്ഞാൽ... " മാളു കലിപ്പിൽ ക്ലാസ്സിലേക്ക് പോയി. "ഇവൾക്ക് ഇത് എന്നാപ്പറ്റി... എന്നാത്തിനാ വെളിച്ചപ്പാടിന്റെ പോലെ കടന്ന് തുള്ളുന്നെ.. " അലൻ മാളൂന്റെ പോക്ക് കണ്ട് മനസ്സിൽ പറഞ്ഞു. 💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 വൈകിട്ട് പൂജക്ക്‌ എല്ലാരും ഒരുങ്ങി.

ഗൗരി കടും നീലയിൽ ഗോൾഡൻ വർക്കുള്ള ബ്ലൗസും ഗോൾഡിൽ നീലവർക്കുള്ള കസവിന്റെ ധാവണിയാണ് ഇട്ടത്. മുടി രണ്ടുസൈഡിൽ നിന്നും എടുത്ത് ക്ലിപ്പിട്ടു. കണ്ണിൽ കണ്ണ്മഷികൊണ്ട് വാലിട്ടെഴുതി. നീല നിറത്തിലെ കുഞ്ഞി വട്ടപ്പൊട്ടും തൊട്ടു. മുത്തശ്ശി കൊടുത്ത ആമാടപെട്ടിയിൽ നിന്ന് അവൾക്കിഷ്ട്ടപെട്ട നീലകല്ല് പിടിപ്പിച്ച മുല്ലമൊട്ടുമാലയും ജിമിക്കിയും ഇട്ടു.ഒരു കൈയിൽ നീല കുപ്പിവളയിട്ടു മറ്റേകൈയിൽ സ്വർണവളയും ഇട്ടു. സ്റ്റെപ്പികൂടെ ഇറങ്ങി വരുന്ന ഗൗരി കണ്ട് എല്ലാരുടെയും കണ്ണുകൾ വിടർന്നു. വാസുദേവന് തന്റെ മുന്നിൽ നിൽക്കുന്നത് ദേവിയാണെന്ന് തോന്നി. "ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ " ഗൗരിയെ കണ്ട് വിച്ചു പറഞ്ഞു. "പോ ഏട്ടാ... കളിയാകാതെ " ഗൗരി. "അല്ലടി മോളേ സുന്ദരിയായിട്ടുണ്ട് " വസുന്ധര ( വല്യമ്മ 1 ) കണ്ണിൽ നിന്ന് കരിയെടുത്ത് ഗൗരീടെ ചെവിക്ക് പുറകിൽ തേച്ചു. വാസുദേവൻ നിറഞ്ഞുവന്ന കണ്ണ് ആരും കാണാതെ തുടച്ചു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story