💙ഗൗരിപാർവതി 💙: ഭാഗം 23

gauriparvathi

രചന: അപ്പു അച്ചു

 "ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ " ഗൗരിയെ കണ്ട് വിച്ചു പറഞ്ഞു. "പോ ഏട്ടാ... കളിയാകാതെ " ഗൗരി. "അല്ലടി മോളേ സുന്ദരിയായിട്ടുണ്ട് " വസുന്ധര ( വല്യമ്മ 1 ) കണ്ണിൽ നിന്ന് കരിയെടുത്ത് ഗൗരീടെ ചെവിക്ക് പുറകിൽ തേച്ചു. വാസുദേവൻ നിറഞ്ഞുവന്ന കണ്ണ് ആരും കാണാതെ തുടച്ചു. " ബാ പൂജ തുടങ്ങാൻ സമയമായി. ഗൗരി ന്റെ കൂടെ വാ..... നിങ്ങൾ അങ്ങോട്ട് നടന്നോ... " മുത്തശ്ശൻ. അവർ ഒരു തൂക്കുവിളക്കുമായി നടന്നു. വാസുദേവനും ദേവകിയും പൂജാമുറിയിൽ നിന്ന് ഒരു മുറിയിലേക്ക് കടന്നു. താഴോട്ട് തടികൊണ്ടുള്ള പടികൾ ഇറങ്ങി വേറെ ഒരു മുറിയിൽ വന്നു. അവിടെന്ന് വല്യപൂട്ടൊടെ ഉള്ള വാതിൽ തുറന്ന് വാസുദേവൻ അകത്തേക്ക് കേറി. അവിടെ ദേവി വിഗ്രഹത്തിന്റെ മുമ്പിൽ കത്തികൊണ്ടിരിക്കുന്ന കെടാവിളക്കിൽ നിന്ന് തിരിയിലേക്ക് ദീപം പകർന്നു. ദേവകിയാണ് കെടാവിളക്ക് തെളിയിക്കുന്നത് . വന്നവഴിയിൽ കൂടി തിരിച്ചുവന്ന് അവർ കാവിലേക്ക്‌ നടന്നു. ഏക്കറുകളായി പരന്നു കിടക്കുന്ന കാവിന്റെ ഉള്ളിലേക്ക് അന്നും ഇന്നും ആരും കടക്കാറില്ല രണ്ടുപേർ ഒഴിച്ച്. കാവിൽ നാഗരാജാവ് ആദിശേഷനായ അനന്തനും നാഗയക്ഷിയും സർപ്പരാജാവ് വാസുകിയുമാണ് പ്രതിഷ്ട. കേറി ചെല്ലുന്നത് നാഗരാവിന്റെ അടുത്താണ്.

അവിടുന്നു കുറച്ചുമാറി സർപ്പരാജാവും. കാവിൽ പന്തൽ ഇട്ടിട്ടുണ്ടായിരിന്നു. അതിൽ പാലകൊമ്പും കുളവാഴയും കൊണ്ട് അലങ്കരിച്ചു. കുരുത്തോല കവിനുചുറ്റും തൂക്കി. അരിപ്പൊടിയും മഞ്ഞൾപൊടിയും കരിപൊടിയും വാകപ്പൊടിയും കൊണ്ട് കളമെഴുതി . അതിൽ കരികൊണ്ട് പിണഞ്ഞുകിടക്കുന്ന നാഗത്തിന്റെ രൂപം വരച്ചിരുന്നു. കാവിലേക്ക് നടന്നു വരുന്ന ഗൗരിയിലാരുന്നു എല്ലാരുടെയും കണ്ണ്. നാട്ടുകാരിൽ പ്രായമായ ചിലർക്ക് നടന്നു വരുന്നത് ദേവിയാണെന്ന് തോന്നി. ഗൗരി കാവിലെ മണ്ണിൽ ചവിട്ടിയതും ഒരു തുളസി കതിരിന്റെ മണമുള്ള കാറ്റ് അവളെ തഴുകി പോയി. ചെറുതായി മഴ ചാറി. പാല മരം ആടിയുലഞ്ഞു. കുളത്തിലെ വെള്ളം തിളച്ചു മറിഞ്ഞു കുമിളകൾ വന്നു. ഗൗരി ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഒരു കരിമൂർഖൻ അവളുടെ മുന്നിൽ തടസമായി വന്നു . അത് പത്തി വിടർത്തി അവളുടെ മുന്നിൽ നിന്നു . ഗൗരി ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അതിനെ നോക്കി ഗൗരിയുടെ കണ്ണിലേക്കു നോക്കിയാ അത് പത്തി താഴ്ത്തി കാവിന്റെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി.

ഗൗരിയുടെ മനസ്സിൽ പല ചിത്രങ്ങൾ മിന്നിമാഞ്ഞു കൂടെ മഹിയുടെ മുഖവും. ഗൗരി നാഗത്തറയിൽ വിളക്ക് വെച്ചു കണ്ണുകൾ അടച്ചു തൊഴുതു. അവളുടെ മനസ്സിൽ താൻ കണ്ട സ്വപ്‌നങ്ങൾ ഓർമ്മവന്നു. അതിൽ തന്റെ കൂടെയുള്ള യുവാവ് മഹിയുടെ മുഖച്ഛായ ആണെന്ന് ഗൗരി മനസിലാക്കി. ഗൗരിയുടെ മേലേക്ക് സർപ്പഗന്ധി പൂക്കളും ചെമ്പക പൂക്കളും വീണു. സർപ്പ പുറ്റിൽ നിന്ന് ഇഴഞ്ഞു വന്ന ശേഷനാഗം പത്തി വിടർത്തി ഇരുന്നു അതിന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു. കാണാൻ കാത്തിരുന്ന ആളെ കണ്ടപോലെ. അപ്പോഴും സർപ്പഗന്ധിപൂക്കൾ പൊഴിയുന്നുണ്ടായിരുന്നു. കണ്ണടച്ച് നിന്നതിനാൽ ഗൗരി നാഗത്തെ കണ്ടില്ല മറ്റുള്ളവരും. പന്തലിന്റെ കന്നി മൂലയിൽ ഗണപതി ഹോമം ബ്രഹ്മദത്തൻ ചെയ്‌തു. നാഗത്തിന്റെ ശിൽപ്പത്തിൽ ബ്രഹ്മദത്തൻ നൂറും പാലും പാൽപ്പായസവും മഞ്ഞളും നേദിച്ചു. ഗൗരി വിളക്ക് കത്തിച്ചതോടെ കാവിലെ കൽവിളക്കുകളിൽ ഓരോരുത്തരായി കത്തിച്ചു. പുള്ളുവൻ പാട്ട് ആരംഭിച്ചതോടെ കളത്തിന്റെ അടുത്ത് നിന്ന ഒരാൺകുട്ടിയും പെൺകുട്ടിയും കൈയിൽ കവുങ്ങിന്റെ പൂക്കുലമായി കളത്തിൽ ഇരുന്നു. പാട്ടിനൊപ്പം അവർ തുള്ളി.

എല്ലാപൂജയും കഴിഞ്ഞ് അവർ ഇശ്വരമഠത്തിലേക്ക് നടന്നു. "ഞാൻ ഇവിടെ നേരത്തെ വന്നിട്ടില്ലല്ലോ പിന്നെ എങ്ങനാ ഇവിടം..... നല്ല കണ്ടു പരിയം"". ഗൗരി കാവിന്റെ അകം കണ്ട് ചിന്തിക്കുവാണ്. എന്നും തന്നെ ഉണർത്തുന്ന ഒരുമിച്ചു നിൽക്കുന്ന ചെമ്പകമരത്തിന്റെയും പരിജാതത്തിന്റെയും ഇലഞ്ഞിയുടെയും അടുത്തേക്ക് ഗൗരി നടന്നു. അതിന്റെ നടുക്കായി ഇരിക്കാൻ പാകത്തിന് ഒരു താടിയും ഉണ്ട്. അവൾ പതിയെ മരത്തിൽ തൊട്ടു. അതിന് ഉത്തരമെന്നോണം അവ പൂക്കൾ പൊഴിച്ചു. അതിനെ തലോടുന്നതിന്റെ ഇടയിൽ എന്തോ എഴുതിയതിൽ അവളുടെ കൈപതിഞ്ഞു. ഇരുട്ടിയതിനാൽ അവൾക്ക് അത് കാണാൻ കഴിഞ്ഞില്ല. അവൾ കുറച്ചു നേരം ആ മരങ്ങളുടെ ഇടയിൽ അതിന്റെ സുഗന്ധവും ആസ്വദിച്ചു കണ്ണുകൾ അടച്ചു നിന്നു. "ഗൗരി.... " ഗൗരിയെ തിരക്കി വന്ന ലക്ഷ്മി കാണുന്നത് മരത്തിന്റെ അടുത്ത് നിൽക്കുന്ന ഗൗരിയെയാണ്. " ഇവിടെ നിൽക്കുവാണോ.... രാത്രിയായി ...

ഇതിന്റെ ചോട്ടിൽ വല്ല ഇഴജന്തുക്കളും കാണും.. വാ.. ഇങ്ങോട്ട് .... " അവർ ഗൗരിയെ കൈയിൽ പിടിച്ചു നടന്നു. ഗൗരി ഒന്നും കൂടി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ലക്ഷ്മിയോടൊപ്പം നടന്നു. അവളുടെ തലയിൽ ഒരു ചെമ്പകപ്പൂ സ്ഥാനം പിടിച്ചിരുന്നു. 💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿 ഇതേ സമയം ആകാശത്തിൽ പൂർണ്ണചന്ദ്രനെയും നോക്കി മനസ്സിൽ ഗൗരിയെ ഓർത്തിരിക്കുവായിരുന്നു മഹി. " തന്നെ ആകർഷിക്കുന്ന ആ കണ്ണുകളെയാണ്‌ താൻ ആദ്യം കാണാൻ തുടങ്ങിയത് അതും സ്വപ്നത്തിൽ. അവളുടെ ദേഷ്യവും കുറുമ്പും തനിക്ക് പ്രിയമായിരുന്നു എന്ന് ആരോ ഹൃദയത്തിൽ ഇരുന്ന് പറയുന്നപോലെ... അതുകൊണ്ടാണ് അവളോട് ചുമ്മ ദേഷ്യപെടുന്നത്. " അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താണു മോനെ മാഹിക്കുട്ടാ.. നിലാവ് നോക്കി പുഞ്ചിരിക്കുന്നത്. " ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന മാഹിയെ കണ്ട് മാളു ഒരാക്കൽ മട്ടിൽ ചോദിച്ചു. ഒരു ചെമ്പകത്തിന്റെ മണമുള്ള ഇളം കാറ്റ് അവരെ തഴുകി പോയി. "ഏട്ടാ... ഇവിടെ ചെമ്പകം ഇല്ലല്ലോ പിന്നെ ഈ മണം വന്നതെങ്ങനാ... "

മാളു താടിയിൽ വിരൽ ഊന്നി പറഞ്ഞു. മഹി അവളെ നോക്കി ചിരിച്ചു. "എന്നെ കാണാൻ വല്ല ഗന്ധർവ്വനും വന്നതായിരിക്കും ... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് രാത്രിയിൽ പെൺകുട്ടികളെ കാണാൻ ഗന്ധർവ്വൻ വരുമെന്ന് " മാളു സന്തോഷത്തിൽ പറഞ്ഞു. "പിന്നെ..... ഗന്ധർവ്വൻ.... ഹ് മ്... " മഹി മാളൂനെ നോക്കി പുച്ഛിച്ചു. "എന്താ... എനിക്കൊരു കുറവ്... " മാളു കണ്ണുകൂർപ്പിച്ചു മഹിയെ നോക്കി. "കുറവേ.... ഉള്ളൂ... " മഹി. "ഏട്ടാ...... 😠" മാളു. " പിന്നെ... ഈ വടയക്ഷിയെ കാണാനാ ഗന്ധർവ്വൻ വരുന്നേ.. വെല്ലോം പോയിരുന്നു പടിക്കെടി ..... അവളുടെ ഒരു ഗന്ധർവ്വൻ... "മഹി അവളുടെ തലയിൽ കൊട്ടി. "ഓ... ഗൗരി വന്നതോടെ നമ്മളെ ഒന്നും കണ്ണിൽ പിടിക്കതില്ലല്ലോ " മാളു കൈ രണ്ടു പുറകിലേക്ക് വെച്ച് ആകാശത്തേക്ക് നോക്കി പറഞ്ഞു. മഹി അവളെ നോക്കി ചിരിച്ചു. "കൂടുതൽ ചിരിക്കേണ്ട... ഞാൻ ഒരു കാര്യം കാണിക്കാൻ വന്നതാ അപ്പൊ ജാട.. " മാളു. " എന്ത് കാണിക്കാൻ 🤨? " മഹി ചോദ്യഭാവത്തിൽ അവളെ നോക്കി. "ഒരു ഫോട്ടോ... " മാളു. "ആരുടെ ഫോട്ടോ.. " മഹി. "ഗൗരീടെ... " മാളു. "എവിടെ കാണിക്ക് " മഹി ആവേശത്തോടെ പറഞ്ഞു. "എന്താ... ഒരു ശുഷ്‌കാന്തി... ഇപ്പൊ മോൻ ഇത് കാണേണ്ട.. അല്ല പിന്നെ "

മാളു അതും പറഞ്ഞു കേറി പോയി. "മണ്ടിപെണ്ണ് " മാളു പോകുന്നതും നോക്കി മഹി പതിയെ പറഞ്ഞു. മഹി പിന്നെയും ആകാശത്തേക്ക് നോക്കി സെറ്റിയിൽ ഇരുന്നു. അപ്പോഴും അവനെ ചുറ്റിപറ്റി ചെമ്പകത്തിന്റെയും പാരിജാതത്തിന്റെയും മണം ഉണ്ടായിരുന്നു. 🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿 ഇതേ സമയം തന്നെ ജിത്തുവും ഗൗരിയെ ഓർത്ത് കിടക്കുവായിരുന്നു. "രാത്രിയിലെ സ്വപ്നങ്ങളിൽ എന്നെ രൗദ്രത്തിൽ നോക്കുന്ന കണ്ണുകളെ പേടിയോടെ ആയിരുന്നു ഓർക്കുന്നത് ...... പിന്നെ എപ്പോഴാ ഞാൻ നിന്നെ സ്നേഹിച്ചതെന്ന് അറിയില്ല . നിന്നെ കണ്ടപ്പോൾ ഒരു ഭയമായിരുന്നു. നിന്നെ പരിചപ്പെട്ടപ്പോൾ മനസിലായി നീ ഒരു പാവമാണെന്ന്.... " . ജിത്തു ഗൗരിയുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു. പതിയെ അവനും ഉറക്കത്തിലേക്ക് കടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പൂർണ്ണചന്ദ്രന്റെ നിലവിൽ ചെമ്പകത്തിൽ എഴുതിയ ആ പേര് തിളങ്ങി 💙 ദേവൻ 💙. ചെമ്പകച്ചോട്ടിൽ ഇരുന്ന നാഗയക്ഷിക്ക് നാഗരൂപമല്ലായിരുന്നു. അതി സുന്ദരിയായ കന്യകയായിരുന്നു. താൻ മകളെ പോലെ കണ്ടവളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമായിരുന്നു അവളുടെ കണ്ണുകളിൽ.. ഒപ്പം അവളെ തന്നിൽ നിന്നു അകറ്റിയവനെ ഓർത്ത് പകയും..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story