💙ഗൗരിപാർവതി 💙: ഭാഗം 24

gauriparvathi

രചന: അപ്പു അച്ചു

പൂർണ്ണചന്ദ്രന്റെ നിലവിൽ ചെമ്പകത്തിൽ എഴുതിയ ആ പേര് തിളങ്ങി 💙 ദേവൻ 💙. ചെമ്പകച്ചോട്ടിൽ ഇരുന്ന നാഗയക്ഷിക്ക് നാഗരൂപമല്ലായിരുന്നു. അതി സുന്ദരിയായ കന്യകയായിരുന്നു. താൻ മകളെ പോലെ കണ്ടവളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമായിരുന്നു അവളുടെ കണ്ണുകളിൽ.. ഒപ്പം അവളെ തന്നിൽ നിന്നു അകറ്റിയവനെ ഓർത്ത് പകയും.... കാവിൽ വിളക്ക് വെച്ചതോടെ ഗൗരിയുടെ ഉള്ളിൽ ഉള്ള ദേവി ഉണർന്നു. (ദേവി ഭഗവതി അല്ലേ.. സ്വപ്നത്തിലെ ദേവി ) 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 ചെമ്പകചോട്ടിലെ തടിയിൽ ഒരു യുവാവിന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ് അവൾ. പൂർണ്ണചന്ദ്രന്റെ നിലാവിൽ അവളുടെ വെള്ളക്കല് മൂക്കുത്തിയും . അവളുടെ കൈയിൽ കോർത്തു പിടിച്ചിരിക്കുന്ന അവന്റെ കൈയിലെ ഇന്ദ്രനീലകല്ലിന്റെ മോതിരവും തിളങ്ങി. അവരുടെ മീതെ ചെമ്പകപൂക്കൾ പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഉറക്കമുണർന്ന ഗൗരിയുടെ മനസ്സിൽ ഈ ചിത്രമായിരുന്നു.

അവൾ തന്റെ ചായങ്ങൾ എടുത്ത് തന്റെ ക്യാൻവാസിൽ ആ മനോഹര ചിത്രം വരച്ചു. ( എല്ലാരും ഒന്ന് ആ ചിത്രം മനസ്സിൽ കണ്ടേ... ദൂരേന്ന് കാണുന്നപോലെ.. കണ്ടോ.. ). അവൾ മതിവരുവോളം അതിൽ നോക്കി നിന്നു. മനസിലേക്ക് ആ സ്വപനത്തിലെ യുവാവിന്റെയും പെൺകുട്ടിയുടെയും മുഖം ഓർത്തെടുത്തു. അതിന് മഹിയുടെയും ഗൗരിയുടെയും മുഖമായിരുന്നു മഹിയെ കണ്ടപ്പോൾ തൊട്ട് അവസാനം കണ്ടത് വരെ അവളുടെ മനസ്സിൽ മിന്നിമാഞ്ഞു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. "💙മഹാദേവൻ 💙" അവൾ പതിയെ നാവിൽ മന്ത്രിച്ചു. 💖 വേണ്ടാട്ടോ ദേവേട്ടാ.. നിക്ക് വേദനിക്കും... 🌿 ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ ഇതിന്. 💖 ദേവേട്ടാ... നിക്ക് വേദനിക്കണു... ആ... 🌿 ഇല്ല്യന്റെ പെണ്ണെ.... ദാ.. കഴിഞ്ഞു. ഗൗരി തന്റെ ചുറ്റിനും നോക്കി. "തോന്നലായിരുന്നോ " അവൾ തലയിൽ കൊട്ടി. "എനിക്ക് എന്താ പറ്റിയേ.. ഞാൻ എന്തിനാ മഹി സാറിനെ ഓർക്കണേ.. " മഹിയെ ഓർക്കുമ്പോൾ തന്റെ മനസ്സിൽ പേരില്ലാത്ത ഒരു അനുഭൂതി നിറയുന്നത് ഗൗരി അറിഞ്ഞു. ഗൗരി കിളിവാതിലിലൂടെ മാനത്തേക്ക് നോക്കി. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ.

തലയിൽ കാച്ചിയ എണ്ണയും തേച്ച് മുടി പൊക്കി അമ്മക്കെട്ടും കെട്ടി. ദാവണി തുമ്പ് ഇടുപ്പിൽ കുത്തി കുളത്തിലേക്ക് നടന്നു. എന്നത്തേയും പോലെ മാവിൻ കൊമ്പിലിരുന്നു കുയില് പാടുന്നുണ്ടായിരുന്നു. അവൾ നിലത്തുനിന്ന് ഒരു പഴുത്ത മാവിലയും എടുത്ത് കീറി കുളത്തിലേക്ക് നടന്നു . കുളികഴിഞ്ഞവൾ ഒരു മഞ്ഞയും മുന്തിരി നിറത്തിലെയും ദാവണി അണിഞ്ഞു. ശിവ ക്ഷേത്രത്തിലേക്ക് നടന്നു. വഴിയിൽ കാണുന്നവരോട് സംസാരിക്കുന്നുമുണ്ട്. കേറി ചെല്ലുന്നത് കൊടിമരത്തിന് മുമ്പിൽ ആണ്. ഗൗരി കൊടിമരത്തെ വലത്ത് വെച്ച് തൊഴുതു ഉള്ളിലേക്ക് കേറി. മഹാദേവനെ കണ്ണടച്ച് തൊഴുതു. "എന്റെ മഹാദേവരെ..... എന്താ എനിക്ക് പറ്റിയെ... കണ്ണടക്കുമ്പോൾ മഹി സാറിന്റെ മുഖമാ മനസ്സിൽ തെളിയുന്നത്. ആർക്കും ഒരാപത്തും വരുത്തല്ലേ... "അവളുടെ പ്രാർത്ഥ നീണ്ടു. തിരുമേനി കൊടുത്ത പ്രസാദം നെറ്റിയിലും കഴുത്തിലും തൊട്ട് വീട്ടിലേക്ക് നടന്നു. അപ്പോഴാണ് ശിവ ക്ഷേത്രത്തിന്റെ അടുത്ത് ഒരു ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇല്ലം ഗൗരി കണ്ടത്. അവളുടെ കാലുകൾ അവളറിയാതെ അങ്ങോട്ട് നീങ്ങി. "മോളേ.. അങ്ങോട്ട് പോകണ്ടാ... മുഴുവൻ ഇടിഞ്ഞു പൊളിഞ്ഞാ കിടക്കുന്നെ..

വെല്ല ഇഴജന്തുക്കളും കാണും അതുമല്ല ദുർമരണങ്ങൾ നടന്ന ഇല്ലമാ അത്. " വഴിയിൽ കൂടി വന്ന ഒരു മുത്തശ്ശി അവളോട് പറഞ്ഞു. "ദുർമരണമോ " ഗൗരി. "അവിടെ താമസിച്ച തിരുമേനിയും മകനും മരിച്ചതാ കുട്ടീ . അങ്ങോട്ട്‌ ആരും പോകാറില്ല " മുത്തശ്ശി. മകൻ മരിച്ചു എന്ന് കേട്ടപ്പോൾ ഗൗരിയുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി. കണ്ണുകൾ നിറഞ്ഞു. അവൾ അവരെ നോക്കി ചിരിച്ചിട്ട് തിരിഞ്ഞു വീട്ടിലെക്ക് നടന്നു. ഗൗരി തിരിച്ചു വന്നപ്പോൾ രഞ്ജുവും അമ്മുവും വിച്ചുവും ഒരുങ്ങി നിൽക്കുവായിരുന്നു. ഗൗരി പെട്ടന്ന് ഡ്രസ്സ്‌ മാറി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. നേരെ കോളേജിലേക്കാണ് അവർ പോയത്. അമ്മുനേയും ഗൗരിനേയും ഇറക്കിട്ട് വിച്ചുവും രഞ്ജുവും ഹോസ്പിറ്റലിലേക്ക് പോയി. അമ്മു ഗൗരിയോട് പറഞ്ഞു ക്ലാസിലേക്ക് പോയി. ആരും തന്നെ വെളിയിൽ ഇല്ലായിരുന്നു. അവൾ ക്ലാസ്സിലേക്ക് നടക്കുന്നതിന്റെ ഇടയിലാണ് എതിരെ വരുന്ന ആളെ അവൾ കണ്ടത്. അവൾ ഒന്ന് പുഞ്ചിരി. "ഹാ... ഗൗരി വന്നോ... " ജിത്തു അവളെ നോക്കി ചിരിച്ചു. "വന്നു ജിത്തുവേട്ടാ.. "ഗൗരി. "എവിടെയായിരുന്നു " ജിത്തു. "വീട്ടിൽ പോയതാ.. ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ "

ഗൗരി ക്ലാസ്സിലേക്ക് നടന്നു. ജിത്തു അവളെ നോക്കി ചിരിച്ചിട്ട് അവിടന്ന് പോയി. ക്ലാസ്സിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ഗൗരി സ്റ്റാഫ്‌ റൂമിലേക്ക് നോക്കി അറിയാതെ അവളുടെ കണ്ണുകൾ മഹിയെ പരതി. ഗൗരി ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ നല്ല ബഹളമായിരുന്നു. അപ്പോഴേ അവൾക്ക് മനസിലായി ക്ലാസ്സിൽ ടീച്ചേർസ് ഇല്ലാന്ന്. "ഗൗരീ...... " അലനും മാളുവും ഓടി അവളുടെ അടുത്തേക്ക് വന്നു. "നീ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ ഇന്ന് വരുന്നെന്ന് " മാളു. "അത് രഞ്ജുവേട്ടന് ഹോസ്പിറ്റലിൽ വരണമായിരുന്നു. ഇങ് പൊന്നു. ഇപ്പൊ നമ്മുടെ അസുരന്റെ അല്ലേ.. എന്നിട്ട് വന്നില്ലേ.. " ഗൗരി അലനോടും മാളുനോടും ചോദിച്ചു. "ഇല്ല വന്നില്ല.. " അലൻ. "നിനക്ക് അറിയത്തില്ലേ.. എന്താ വരാത്തതെന്ന് " ഗൗരി മാളൂനെ നോക്കി. "ഓ... എന്നോട് ഒന്നും പറയത്തിലാടി.. രാവിലെ എവിടെയോ പോന്നത് കണ്ടു. " മാളു ഡെസ്കിലേക്ക് കൈവെച്ചു പറഞ്ഞു. "അമ്മയോടും പറയത്തില്ലേ... അല്ലെങ്കിൽ നിന്നെ വെച്ച് സാറിന്റെ നീക്കങ്ങൾ അറിയായിരുന്നു. " അലൻ നിരാശയോടെ ഇരുന്നു. "എന്ത് നീക്കങ്ങൾ " ഗൗരി ചോദ്യഭാവത്തിൽ അവനെ നോക്കി. "അല്ല വെല്ല ടെസ്റ്റും നടത്തുമ്പോഴും...

വരത്തില്ലെങ്കിലും അറിയായിരുന്നു. " അലൻ. "അമ്മയോട് ചെറുതായി അവിടെയും ഇവിടെയും തൊട്ട് പറയത്തെ ഉള്ളൂ ... ഒരു പോക്ക് പോയാൽ പോയ വഴിയാ എന്റെ ഏട്ടന്.. ഒരു വർഷത്തോളം വീട്ടിൽ നിന്ന് മാറിനിന്നിട്ടുണ്ട്.. എവിടെ പോകുവാണോ എന്തോ... അങ്ങനെ പോകുമ്പോൾ ഞാൻ ചോദിക്കും കാശിക്കാണോ പോകുന്നെന്ന്.. പിന്നെ പുള്ളി ശിവഭക്തനാണെ.. " മാളു. "അപ്പൊ നീയോ " അലൻ. "ഞാൻ ഒരു കൃഷ്ണ ഭക്തയാ " മാളു നിവർന്നിരുന്നു. 😆. "അത് കണ്ടപ്പോഴേ മനസിലായി 😊" അലൻ. 💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 അങ്ങനെ ക്ലാസ്സ്‌ വിടാൻ ഇനി ഒരു പീരിയഡ് കുടിയുള്ളു ആ അവർ മഹിടെ ആണ്. "ഗൗരി നീ നല്ലോണം പാടത്തില്ലേ.. ഒരു പാട്ട് പാട്‌ " നിഖിൽ ( ക്ലാസ്സിലെ ഒരാൾ ) "അതേ... ഗൗരി നല്ലതുപോലെ പാടും.. അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് ഗൗരി പാടിയായിരുന്നു. " ലയ ( ക്ലാസ്സിലെ ഒരാൾ ) " അയ്യോ ഇപ്പൊ വേണ്ടാ.. മഹി സാറിന്റെ ക്ലാസ്സാ " ഗൗരി. "മഹി സാർ വന്നില്ലല്ലോ. ഇനി വരത്തില്ല " സ്‌മൃതി.( ക്ലാസ്സിലെ ഒരാൾ ). "പാടേടി.. ".അലൻ. "ഗൗരി ഒന്ന് പാട്‌ " മാളു. എല്ലാരും പറഞ്ഞത് കാരണം ഗൗരി പാടാൻ സമ്മതിച്ചു. സുര്യനെ മറച്ചുകൊണ്ട് മഴമേഘം ഇരുണ്ട്കൂടി. * * * * * * * * * * * * * * * *

മഹി വൈകിയാണ് കോളേജിൽ എത്തിയത്.ലാസ്റ്റ് പീരിയഡ് ആയതുകൊണ്ട് പഠിപ്പിക്കേണ്ട ചുമ്മ ക്ലാസിലേക്ക് ഒന്ന് പോയേക്കാം എന്ന് വെച്ച് അവൻ ക്ലാസ്സിലേക്ക് നടന്നു. * * * * * * * * * * * * * * * * അവളുടെ മനസ്സിലേക്ക് മാഹിയുടെ മുഖം ഓടിയെത്തി. ഗൗരി കണ്ണടച്ചു പാടാൻ തുടങ്ങി. 🎶🎶ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ ആരും കാണാതെ.. കാറ്റും കേൾക്കാതെ.. എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ... നീയിതു കാണാതെ പോകയോ... നീയിതു ചൂടാതെ പോകയോ ... 🎵നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ... നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ... ആ.. ആ.. ആ.. * * * * * * * * * * * * * * * * * * * * * * * * * ക്ലാസ്സിലേക്ക് വന്ന മഹിയുടെ കാതുകളിൽ ഗൗരിയുടെ ശബ്‌ദം പതിഞ്ഞു. ഗൗരിയുടെ സ്വരമാധുര്യത്തിൽ ലയിച്ചിരുന്നതിനാൽ മഹി വന്നത് ആരുമറിഞ്ഞില്ല. അവൻ ക്ലാസ്സിലേക്ക് കേറാതെ വാതിക്കൽ തന്നെ നിന്നു. മയിലായി പാടി തന്റെ ഹൃദയത്തെ കിഴടക്കിയ ആ സ്വരം ഗൗരിയുടെ ആണെന്ന് അറിഞ്ഞു മഹിക്ക് അതിയായ സന്തോഷമുണ്ടായി. അവനും ആഗ്രഹിച്ചിരുന്നു ആ സ്വരം ഒന്നുടെ കേൾക്കാൻ. എന്നോ നഷ്ട്ടപെട്ട...

തനിക്ക് വേണ്ടി പാടിയ സ്വരമായിരുന്നു അതെന്ന് അവന് തോന്നി. * * * * * * * * * * * * * * * * * * * * * * * * * * * * 🎵മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് 💗 പാടി 💗 (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി . ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം. 💕വിണ്ണിൽ നിന്നും വന്ന ഒരു കുഞ്ഞു വെള്ളത്തുള്ളി തന്റെ പ്രണയത്തിന്റെ ആരംഭമായി ഭൂമിയെ ചുംബിച്ചു.... ഇളം കുളിർ കാറ്റിന്റെ കൂടെ ആ പ്രണയമഴ കുരണിയിച്ചു കൊണ്ട് ഭൂമിയിൽ അലിഞ്ഞുചേർന്നു. ആ പ്രണയത്തിന്റെ അവശേഷിപ്പായി മരവും പെയ്യുന്നുണ്ടായിരുന്നു . അവന്റെ ഉള്ളിലെ പ്രണയമഴ പെയ്തുതീരാതെ അവളിലേക്ക് എത്താൻ അവന്റെ ഹൃദയം വെമ്പി. എന്നാൽ ആ പ്രണയമഴ തനിക്ക് വേണ്ടിയാണ് 💗പാടുന്നതെന്ന് 💗 അവളറിയാതെ പോയി......... 💕 .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story