💙ഗൗരിപാർവതി 💙: ഭാഗം 25

gauriparvathi

രചന: അപ്പു അച്ചു

💕വിണ്ണിൽ നിന്നും വന്ന ഒരു കുഞ്ഞു വെള്ളത്തുള്ളി തന്റെ പ്രണയത്തിന്റെ ആരംഭമായി ഭൂമിയെ ചുംബിച്ചു.... ഇളം കുളിർ കാറ്റിന്റെ കൂടെ ആ പ്രണയമഴ കുരണിയിച്ചു കൊണ്ട് ഭൂമിയിൽ അലിഞ്ഞുചേർന്നു. ആ പ്രണയത്തിന്റെ അവശേഷിപ്പായി മരവും പെയ്യുന്നുണ്ടായിരുന്നു . അവന്റെ ഉള്ളിലെ പ്രണയമഴ പെയ്തുതീരാതെ അവളിലേക്ക് എത്താൻ അവന്റെ ഹൃദയം വെമ്പി. എന്നാൽ ആ പ്രണയമഴ തനിക്ക് വേണ്ടിയാണ് 💗പാടുന്നതെന്ന് 💗 അവളറിയാതെ പോയി......... 💕 എല്ലാരുടെയും കൈയടി കേട്ടാണ് ഗൗരി അടച്ചുപിടിച്ച കണ്ണുകൾ തുറന്നത്. മഹിക്കും അപ്പോഴാണ് പരിസരബോധം ഉണ്ടായത്. എല്ലാരും മഹിയെ കണ്ടപ്പോൾ എഴുനേറ്റു വിഷ് ചെയ്തു. മഹിയെ കണ്ട ഗൗരിയുടെ കണ്ണുകൾ വിടർന്നു. "എടി..ഇത് എവിടുന്നാ പൊട്ടിമുളച്ചേ.. " പെട്ടന്ന് കേറിവന്ന മഹിയെ കണ്ട് അലൻ മാളുനോട്‌. "ആ എനിക്ക് അറിയാവോ ഞാനും ഇപ്പഴല്ലേ കണ്ടേ.... " മാളു. ഗൗരിയൊന്നും മിണ്ടിയില്ല മഹിയെ തന്നെ നോക്കി നിൽക്കുവായിരുന്നു. "എന്തെങ്കിലും എഴുതാൻ ഉണ്ടെങ്കിൽ എഴുതിക്കോ " മഹി എല്ലാവരോടും പറഞ്ഞിട്ട് ചെയറിൽ ഇരുന്നു. എല്ലാവരും ഇരുന്നിട്ടും അനങ്ങാതെ നിൽക്കുന്ന ഗൗരിയെ മാളു പിടിച്ച് ഇരുത്തി.

"ഇവൾക്കിത് എന്നാപറ്റി ... ടി ഗൗരി "അലൻ. "ങേ.. എന്താ " ഗൗരി അവനിൽ നിന്നും നോട്ടം മാറ്റി. " പോയി വന്നപ്പോഴേക്കും ഇവള്ടെ റിലേ മുഴുവൻ പോയാ " മാളു ഗൗരീടെ തലയിൽ തൊട്ട് നോക്കി. "എനിക്ക് ഒന്നും പറ്റിയില്ല " ഗൗരി കണ്ണുകൂർപ്പിച്ചു പറഞ്ഞു. ഗൗരിയുടെ കണ്ണുകൾ അറിയാതെ മഹിയിലേക്ക് നീളുന്നുണ്ടായിരുന്നു. മഹി ഗൗരി നോക്കുന്നത് കണ്ടിട്ടും അറിയാത്ത പോലെ ഒരു ചെറു പുഞ്ചിരിയോടെ ടെസ്റ്റില്ലേക്ക് നോക്കി ഇരുന്നു. ഇടക്ക് മഹി ഗൗരിയെ നോക്കിയപ്പോ അവളൊന്ന് പതറി നോട്ടം മാറ്റി. പിന്നെയും ഇത് തന്നെ ആവർത്തിച്ചു. മഹി പിരികം പൊക്കി എന്താന്ന് ചോദിച്ചു 🤨. "മ്മ്ഹ്. " ഗൗരി ചുമൽ കൂച്ചി. പിന്നെ അവൾ മഹിയെ നോക്കാൻ പോയില്ല. മഹി അവളറിയാതെ അവളെ നോക്കുന്നുണ്ടായിരുന്നു. മാളുവും അലനും എന്തെക്കെയോ പറയുന്നുണ്ട് അതൊന്നും ശ്രദ്ധിക്കാതെ പെയ്യ്തുകൊണ്ടിരിക്കുന്ന മഴയെ നോക്കി എന്തോ ആലോചിക്കുവാണ് ഗൗരി. ഇടക്ക് അവളുടെ മുഖത്തേക്ക് വീഴുന്ന കുഞ്ഞു വെള്ളത്തുള്ളികളെയും ഇളം കാറ്റിൽ അവളുടെ മുഖത്തേക്ക് വരുന്ന കുഞ്ഞു മുടി ഇഴകളെയും അവൻ കൗതകത്തോടെ നോക്കി കണ്ടു.

പെട്ടന്ന് തിരിഞ്ഞ ഗൗരി കാണുന്നത് തന്നെ നോക്കിയിരിക്കുന്ന മഹിയെയാണ്. അവൾ അവൻ ചോദിച്ചത് പോലെ പിരികം പൊക്കി എന്താന്ന് കണ്ണുകൂർപ്പിച്ചു ചോദിച്ചു. അവൻ തല രണ്ടു സൈഡിലേക്കും ചലിപ്പിച്ചു പുഞ്ചിരിച്ചുകൊണ്ട് പിന്നെയും ടെസ്റ്റിലേക്ക് ശ്രദ്ധതിരിച്ചു. " ഇങ്ങേർക്ക് ഇത് എന്താ പറ്റിയെ... ചുമ്മാ ഇരുന്ന് ചിരിക്കുന്നു " ഗൗരി അവനെ അന്ധം വിട്ട് നോക്കി. രണ്ടുപേരും കാണിക്കുന്നത് മാളു കാണുന്നുണ്ടായിരുന്നു. " എടി... മഹി സാറിനെ കാണാൻ എന്ത് ഭംഗിയാണല്ലേ.. നോക്കി ഇരിക്കാൻ തോന്നുവാ.. "ലയ. " അതേടി.... ഞാൻ പറയാൻ പോകുവാ എനിക്ക് സാറിനെ ഇഷ്ടമാണെന്ന്... ആ കരിനീലക്കണ്ണും ഹോ... " സ്‌മൃതി. അവർ പറയുന്നത് കേട്ട ഗൗരിയുടെ ഉള്ളിലെ വാശിക്കാരി ഉണർന്നു. അവൾ ബുക്കെടുത്ത് സ്‌മൃതിടെ തലയിൽ കൊട്ടി. "ആ.. " സ്‌മൃതി. ചെയ്‌തു കഴിഞ്ഞ താൻ എന്താ ചെയ്‌തെന്ന് ഗൗരിക്ക് മനസിലായെ. " അ.. അ... അത്... നിന്റെ തലയിൽ ഒരു ചിലന്തി. അതിനെ തട്ടി കളഞ്ഞതാ.. " ഗൗരി. " ങേ.... ചിലന്തിയോ.. "

മാളു എഴുനേൽക്കാൻ തുടങ്ങി. "അവിടെ ഇരിക്കടി " ഗൗരി അവളെ പിടിച്ച് ഇരുത്തി. മഹി ഗൗരി കാണിച്ചതും ലയയും സ്‌മൃതിയും പറഞ്ഞതും എല്ലാം കാണുന്നുണ്ടായിരുന്നു. "നീ തന്നെ എന്നോട് പറയും പാറു... നിന്റെ ഓരോ നോട്ടത്തിലും എന്നോടുള്ള പ്രണയമാണെന്ന് എനിക്ക് അറിയാം .... നീ തന്നെ ഒരു ദിവസം എന്നോട് അത് പറയും. " മഹി മനസ്സിൽ പറഞ്ഞു. * * * * * * * * * * * * * * * * * * * * * * * * * * * * * * ഇതേസമയം പൂജാമുറിയിലെ ഓട്ടുഉരളിയിൽ മഹിയെയും ഗൗരിയേയും കണ്ടുകൊണ്ടിരിക്കുന്ന ബ്രഹ്മദത്തൻ പുഞ്ചിരിച്ചു. ഇല്ല.. ദേവാ... നിനക്ക് അവൾ പിടിതരില്ല... ഉള്ളിൽ സ്നേഹം വെച്ചുകൊണ്ട് ദേഷ്യത്തിന്റെ മുഖം മൂടി അണിയും അവൾ. കാരണം നിന്റെ നാവിൽ നിന്നു കേൾക്കാൻ. അന്നും ഇന്നും അവൾ വാശികാരിയാണ്. അവളുടെ വാശിക്കുമുമ്പിൽ നീ തോൽക്കും. അന്നും ഇന്നും അങ്ങനെ തന്നെയാണ്. ബ്രഹ്മദത്തൻ പണ്ടത്തെ കാര്യങ്ങൾ ഓർത്ത് പറഞ്ഞു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * ലോങ്ങ്‌ ബെൽ അടിച്ചതോടെ എല്ലാവരും ക്ലാസ്സിന് വെളിയിൽ ഇറങ്ങി. പുറത്ത് മഴ ശക്തി പ്രാപിച്ചായിരുന്നു. " എടി നല്ല മഴയാ.. തോർന്നിട്ട് പോകാം

" അലൻ. "മഴ നനഞ്ഞാലോ !!!! " ഗൗരി മാളുനോടും അലനോടും മഴയെ നോക്കി ചോദിച്ചു. " എനിക്ക് അറിയാമേലാത്തോണ്ട് ചോദിക്കുവാ.. നിനക്ക് ഇവള്ടെ.. ഈ മാളൂന്റെ വട്ട് കേറിയോ " അലൻ. ഗൗരി അവരെ നോക്കി ചിരിച്ചു. മാളു അവനെ ദേഷ്യത്തിൽ നോക്കി.. "ആർക്കാടാ വട്ട്.. " "ഇനി നിങ്ങൾ വഴക്കിടാൻ നിൽകേണ്ടാ... ഞാൻ പോകുവാ നിങ്ങൾ വരുന്നെങ്കിൽ വാ " അതും പറഞ്ഞ് ഗൗരി മഴയിലേക്കിറങ്ങി... അവൾ ആകാശത്തെക്ക് നോക്കി. ഓരോ മഴ തുള്ളികളും അവളുടെ മുഖത്തുവീണ് ചിന്നിച്ചിതറി. ഗൗരി ഇറങ്ങിയത് കണ്ട് മാളുനും ഒരു കൊതി. മഹി അവിടെ ഉണ്ടോന്ന് നോക്കിട്ട് അവളും മഴയിലേക്ക് ഇറങ്ങി. "ഞാൻ ഇവിടെ എന്തിനാ നിൽകുന്നെ ഞാനും വരാം " അലനും അവരുടെ പുറകേ ഓടി. ഗൗരി വാകമരത്തിന്റെ ചോട്ടിലേക്ക് ഓടികേറി. നീണ്ട മുടിയിലെ വെള്ളം അവൾ പിഴിഞ്ഞു കളഞ്ഞു. ആരുമൊന്നും മിണ്ടുന്നില്ലാത്തൊണ്ടും ചോദിക്കാൻ പറ്റിയ അവസരം ഇതാണെന്ന് തോന്നിയതുകൊണ്ടും മാളു ഗൗരിയോട് ചോദിക്കാൻ തീരുമാനിച്ചു.

"ഗൗരി...... " മാളു പതിയെ അവളെ വിളിച്ചു. "മ്മ്.. " മാളൂന്റെ മുഖത്ത് നോക്കാതെ അവൾ മൂളി. ഗൗരി വാകപ്പൂവിന്റെ ഭംഗി നോക്കി കാണുവായിരുന്നു. " നിനക്ക് ആരോടെങ്കിലും പ്രണയം തോന്നിട്ടുണ്ടോ " മാളു ഗൗരീടെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്ന് അറിയാൻ ചോദിച്ചു. ഗൗരിക്ക് ആദ്യം മനസ്സിലേക്ക് വന്നത് മഹിയുടെ മുഖമായിരുന്നു. പിന്നെ താൻ കണ്ട സ്വപ്നങ്ങളും. " " പ്രണയം..!!!! ❤️ എനിക്ക് മഹി സാറിനോട് പ്രണയമാണോ.. !! അതോ വെറും അട്രാക്ഷൻ ആണോ.... !" അതിനുള്ള ഉത്തരം കിട്ടിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ വാകപ്പൂവിനെ നോക്കി ചിരിച്ചു. " നീ എന്നതാ.. ചിന്തിക്കുന്നേ.. ഒന്ന് പറയടി " അലൻ. "എന്താ ഗൗരി ചുണ്ടിൽ ഒരു പുഞ്ചിരി " മാളു. പ്രണയം... !!!!❤️ പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റക്കും പൂവിനോട് പ്രണയമാണ് . ചുട്ടുപൊള്ളുന്ന വേനലിൽ തന്റെ പച്ചപ്പ്‌ നഷ്ട്ടപ്പെട്ട പൂവാക വേനലിനോടുള്ള തന്റെ പ്രണയം പ്രകടമാകുന്നത് ചുവന്ന പട്ടുപാവാട അണിഞ്ഞാണ്. ❤️ അവൾ വാക പൂവിനെ നോക്കി പറഞ്ഞു. കരയെ നിരന്തരം മുത്തമിടുന്ന തിരക്കും പറയാൻ കാണും ഒരു പ്രണയഗീതം.

സൂര്യകാന്തിപൂക്കൾ പ്രണയിച്ചത് ജ്വലിച്ചു നിൽക്കുന്ന സുര്യനെ ആണെങ്കിൽ, ആമ്പൽ പൂക്കൾ പ്രണയിച്ചത് പൂനിലാവ് പൊഴിക്കുന്ന പൂർണചന്ദ്രനെയാണ്. ❤️ ️എന്നാൽ ഞാൻ പ്രണയിക്കുന്നത് ഭൂമിയെ പ്രണയിച്ച ഈ മഴയെയാണ്❤️ ️ഒരിക്കലും ഒന്നിക്കില്ലാന്ന് അറിഞ്ഞിട്ടും ഭൂമിയെ അഗാധമായി പ്രണയിച്ച ആകാശത്തിന്റെ കണ്ണുനീരായ ഈ തെളിനീരിനെയാണ് ഞാൻ പ്രണയിച്ചത് ❤️ മരച്ചില്ലകളിലൂടെ ഒഴുകി വീഴുന്ന മഴത്തുള്ളികളെ കൈനീട്ടി തട്ടിതെറിപ്പിച്ചുകൊണ്ട് ഗൗരി പറഞ്ഞു നിർത്തി. മാളുവും ചിന്തിക്കുവായിരുന്നു. എന്നും കാണാറുണ്ട്... നോക്കി നിൽക്കാറുണ്ട്.. ഒന്ന് തന്നെ നോക്കിയിട്ടുപോലുമില്ല... തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടില്ല... ആരോടും പറയാതെ.. തനിക്ക് മാത്രം അറിയാവുന്ന തന്റെ പ്രണയം.... "അല്ലാതെ നിനക്ക് ഇതുവരെ ഒരാളോടും പ്രേമം തോന്നിട്ടില്ലേ..? " അലന്റെ ചോദ്യമാണ് മാളൂനെയും ഗൗരിയേയും ചിന്തകളിൽ നിന്ന് ഉണർത്തിയത്. "മ്മ്ഹ്.. " ഗൗരി ഇല്ലാന്ന് തലകുലുക്കി. "അപ്പോ ഒരു ഒഴിവ് ഉണ്ടല്ലേ... " അലൻ. "നീ ഒഴിവ് നികത്താൻ നോക്കണ്ടാ... എന്റെ ആള് വരണ്ട സമയം ആകുമ്പോ ഇങ് വന്നോളും....കേട്ടോ " അതുപറയുമ്പോഴും ഗൗരിയുടെ മനസ്സിൽ മഹിയായിരുന്നു.

"അയ്യോ.. ഞാൻ ഇല്ലേ.... നിങ്ങൾ എന്റെ ചങ്ക് അല്ലേടി.. " അലൻ ഗൗരീടെയും മാളൂന്റെയും തോളിൽ കൂടി കൈയിട്ടു പറഞ്ഞു. തൂണിൽ ചാരി നിന്ന് മഴ നനയുന്ന ഗൗരിയെ മഹി കാണുന്നുണ്ടായിരുന്നു..അവൻ കുറച്ചു നേരം അവിടെ നിന്നിട്ട് സ്റ്റാഫ്‌ റൂമിലേക്ക് കേറി പോയി. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿🌿💖🌿💖🌿💖🌿💖🌿💖🌿 " എന്താ.. ഗൗരി നിന്നോട് പറഞ്ഞാ കേൾക്കില്ലേ... മഴ നനയരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ... പിന്നെ എന്തിനാ മഴയത് ഇറങ്ങിയത്.. ങേ... എന്താടി മത്തങ്ങാക്കണ്ണി മിണ്ടാത്തത് " രാത്രിയിൽ പനി പിടിച്ചു കിടക്കുന്ന ഗൗരിയെ വഴക്ക് പറയുവാണ് വിച്ചു. " ദേ... എന്നെ മത്തങ്ങാക്കണ്ണിന്ന് വിളിക്കല്ലന്ന് ഞാൻ പറഞ്ഞിട്ടുള്ളതാ... " ഗൗരി മുഖം വീർപ്പിച്ചു വിച്ചുനോട് പറഞ്ഞു. "മത്തങ്ങാക്കണ്ണി.....മത്തങ്ങാക്കണ്ണി.......ഇനിയും വിളിക്കും... ങാഹാ.. നീ എന്നെ എന്താ ചെയ്യുന്നെന്ന് എനിക്കൊന്നു കാണണം " വിച്ചു വാശിയോടെ പറഞ്ഞു. "ടാ.... നീ പോടാ.. മരപ്പട്ടി...... "ന്ന് പറഞ്ഞ് ഗൗരി അടുത്ത് ഇരുന്ന പൗഡറിന്റെ കുപ്പി എടുത്ത് എറിഞ്ഞു. " ആ... ഞാൻ നിനക്ക് കാണിച്ച് തരാടി " വിച്ചു പുറം ഉഴിഞ്ഞു പറഞ്ഞു. 'ഞ... ഞ... ഞ.. " ഗൗരി അവനെ നോക്കി കൊഞ്ഞണംകൊതി കാണിച്ചു.

"എന്റെ പൊന്ന് വിച്ചു നീ ആ കൊച്ചിനോട്‌ വഴക്ക് പിടിക്കാതെ റൂമിൽ പോ... ചെല്ല്.. " ഇവരുടെ വഴക്ക് കണ്ടുകൊണ്ടിരുന്ന രഞ്ജു പറഞ്ഞു. വിച്ചു ഗൗരിയെ കണ്ണുരുട്ടി കാണിച്ചിട്ട് റൂമിലേക്ക് പോയി. " അമ്മു നീ ഈ മരുന്ന് ഇവൾക്ക് കൊടുക്ക് ഇന്ന " രഞ്ജു ഗൗരീനേ പരിശോധിച്ചിട്ട് അമ്മുന്റെ കൈയിൽ മരുന്നു കൊടുത്തു. അമ്മു ഗൗരിക്ക് മരുന്ന് കൊടുത്തു. "ചേച്ചി ഇവിടെ കിടക്കാട്ടോ.. മോളേ.. " അമ്മു ഗ്ലാസ് വെച്ചു കൊണ്ട് പറഞ്ഞു. "വേണ്ടാ അമ്മുവേച്ചി.. ഞാൻ തന്നെ കിടന്നോളാം... ചെറിയ പനിയല്ലേ.... " ഗൗരി പുതപ്പ് ഒന്നുകൂടി പുതച്ചുകൊണ്ട് പറഞ്ഞു. " എന്നാലും.. " അമ്മു. " ഒരെന്നാലുമില്ല ... പോയെ.. ചെല്ല്.. പോയി കിടക്ക്.. " ഗൗരി. അമ്മു ഡോറ് ചാരിയിട്ട് പോയി.. ഗൗരി ജനലിന്റെ ഇടയിലൂടെ അരിച്ചെത്തുന്ന നിലാവിനെ നോക്കി കിടന്നു. ആ പനി ചൂടിലും അവളുടെ മനസ്സിൽ മഹിയുടെ പുഞ്ചിരിക്കുന്ന മുഖം കുളിർമഴയായി പെയ്തിറങ്ങി. പതിയെ അവൾ നിദ്രയിലേക്ക് വഴുതി വീണു. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿 💖കാവിലെ വള്ളിപ്പടർപ്പിൽ പടർന്നു കേറിയ ആ ഉണങ്ങിയ മുല്ല വള്ളിയിൽ തളിരില വിടർന്നു. മുല്ലപ്പൂക്കൾ മൊട്ടിട്ടു. 🌼ആ മുല്ല വള്ളി കാത്തിരിക്കുന്നത് അവർക്കു വേണ്ടിയാണ്.... അവരുടെ പ്രണയവസന്തത്തിനുവേണ്ടി. 💖......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story