💙ഗൗരിപാർവതി 💙: ഭാഗം 26

gauriparvathi

രചന: അപ്പു അച്ചു

"ഹ... ഹ.. ഹാച്ചി.... " അയ്യോ എനിക്ക് തൊണ്ട വേദനിക്കണെ... എനിക്ക് സഹിക്കാൻ വയ്യേ.... " റൂമിൽ നിന്ന് ഇറങ്ങി വന്ന മാളൂ സുഭദ്രയുടെ അടുത്തേക്ക് പറഞ്ഞോണ്ട് പോകുവാണ്. ഇന്നലത്തെ മഴയുടെ after effect. 😁 "ഹ.. ഹ.......... " മാളു. "ഹാച്ചി....." മഹി അവളെ കളിയാക്കുവാണ്. "അമ്മേ... ഹ... " മാളു. "ഹാച്ചി " മഹി പൂർത്തിയാക്കി. 😁 "എഴുനേറ്റ് പൊക്കോ അലേൽ എന്റെ കൈയിൽ ഏട്ടൻ വാങ്ങും😠" മാളു ദേഷ്യത്തിൽ മഹിയെ നോക്കി. " നിന്നോട് ആരേലും പറഞ്ഞോടി മഴ നനയാൻ.. ഹേ.. " മഹി വായിച്ചു കൊണ്ടിരിക്കുന്ന ന്യൂസ് പേപ്പറിൽ നോക്കി പറഞ്ഞു. " എനിക്ക് തൊണ്ട വേദനിക്കണെ.. " മാളു. "ഇവിടെ ഇരുന്നു അലറിയാൽ വേദന മാറില്ല... അമ്മയോട് ചെന്ന് പറ അല്ലേൽ ഹോസ്പിറ്റലിൽ പോകാം. " മഹി എഴുനേറ്റ് ന്യൂസ്‌ പേപ്പർ മടക്കി. " ഹോസ്പിറ്റലിൽ പോണോ .... വോ.. വേണ്ടാ അവരെങ്ങാനും ഇൻജക്ഷൻ എടുക്കാൻ പറഞ്ഞാൽ.. ഓ മൈ ഗോഡ് വേണ്ടാ..😯 " മാളു തടിക്ക് കൈയൂന്നി മേലേക്ക് നോക്കി ആലോചിച്ചു. " എന്താടി ചിന്തിക്കുന്നേ.. ചെല്ല് അമ്മയോട് പറയ്യ് " മഹി. "എന്താ മാളു നീ എന്തിനാ എന്നെ വിളിച്ചേ.. " അടുക്കളയിൽ നിന്ന് വന്ന ഭദ്ര മാളുനോട് ചോദിച്ചു. " അമ്മേ.. എനിക്ക് നല്ല തൊണ്ട വേദന.. തുമ്മലും.. ചുമയും.. എനിക്ക് ആകെ വയ്യാ " മാളു സുഭദ്രയുടെ മടിയിലേക്ക് കിടന്നു. " ചുമയും വരാൻ നീ മഴ നനഞ്ഞോ... ചെറിയ ചൂടും ഉണ്ട് ഹോസ്പിറ്റലിൽ പോകാം

"സുഭദ്ര മാളൂന്റെ നെറ്റിയിൽ തൊട്ട് നോക്കി. " ഇന്നലെ ഇവള് കോളേജിൽ വെച്ച് മഴ നനഞ്ഞതിന്റെയാ.. കൂടെയുള്ള ആ അലനെങ്കിലും കുറച്ച് വെളിവുണ്ടന്ന് ഞാൻ വിചാരിച്ചു . മറ്റേതിന്ന് അത് ഇല്ലാന്ന് നേരത്തെ അറിയാം " മഹി. "വേണ്ട... അമ്മ പനിടെ ഗുളിക തന്ന മതി. അത് കഴിച്ച മാറിക്കോളും. "മാളു. " വേണ്ട ഇപ്പോഴത്തെ പനിയാ... ടാ മഹി നീ ഇവളെ ഹോസ്പിറ്റലിൽ കൊണ്ടുപോ. " സുഭദ്ര മാളൂന്റെ തലയിൽ തലോടി. " നീ ഡ്രസ്സ്‌ മാറിയിട്ട് വാ ചെല്ല് " മഹി അവന്റെ റൂമിൽ പോയി കാറിന്റെ കീയും ഫോണും എടുത്തോണ്ട് വന്നു. മഹിയും മാളുവും ഹോസ്പിറ്റലിലേക്ക് തിരിച്ചു. 💝💛💝💛💝💛💝💛💝💛💝💛💝💛💝💛💝💛💝💛💝💛💝💛💝 " രഞ്ജു ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാണെ....dr.അരുൺ നിന്ന് ലീവാണ്. " വിച്ചു വാച്ചും കെട്ടി മൂടി ഒതുക്കി കാറിന്റെ കീയും കറക്കികൊണ്ട് പറഞ്ഞു. " എടാ.. ഞാൻ വരണോ " രഞ്ജു. " വേണ്ട.. ഗൗരിക്ക് ഇപ്പോ എങ്ങനെ ഉണ്ട്. പനി കുറഞ്ഞോ.. അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാം " വിച്ചു. " വേണ്ട അവൾക്ക് കുറഞ്ഞു " രഞ്ജു ചായ കുടിച്ചോണ്ട് പറഞ്ഞു. "എന്ന ഞാൻ ഇറങ്ങുവാ... എന്തേലും വാങ്ങണോന്ന് ശാരദാമ്മയോടു ചോദിക്ക് അമ്മു. "

വിച്ചു അമ്മുനെ നോക്കി പറഞ്ഞു. " വേണ്ട രാമേട്ടൻ എല്ലാം വാങ്ങിച്ചായിരുന്നു " അമ്മു. വിച്ചു ഹോസ്പിറ്റലിലേക്ക് പോയി. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഡോക്ടറിനെ കണ്ട മാളൂന്റെ മനസ്സിൽ അഞ്ചാറ്‌ലെടു ഒരുമിച്ചു പൊട്ടി 🤓. ഇന്ന് കാണാൻ പറ്റത്തില്ലല്ലോ എന്ന മാളൂന്റെ വിഷമം വിച്ചുനെ കണ്ടതോടെ മാറി. " ഈ കുരിശ് എന്താ ഇവിടെ " വിച്ചു (ആത്മ ) ( ലെ ഞാൻ - ഹോസ്പിറ്റലിൽ വരുന്നത് ബിരിയാണി കഴിക്കാനാണോ... മണ്ടൻ.) " എന്റെ കണ്ണാ നീ എന്റെ വിളികേട്ടു.... ഇയാൾ ഡോക്ടർ ആണെന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല " മാളു (ആത്മ ). " ഇവള് കാരണം വഴിയിൽ കൂടി പോകാൻ വയ്യാ അതിന്റെ കൂടെ ഇവിടെയും കണ്ടുപിടിച്ചു. " വിച്ചു (ആത്മ ) മാളു കോൾഗേറ്റിന്റെ ചിരിയും ചിരിച്ച് വിച്ചൂന്റെ മുമ്പിൽ കിടക്കുന്ന ചെയറിൽ ഇരുന്നു. അവന്റെ മുമ്പിൽ ഇരുന്ന നെയിം ബോർഡ്‌ അവൾ വായിച്ചു. "" വൈഷ്ണവ് വർമ്മ "" പേര് കൊള്ളാം.... 💜മാളവിക വൈഷ്ണവ് 💜 മ്മ്.. കൊള്ളാം.. ഒരു ഗുമൊക്കെ ഉണ്ട്. മാളൂന്റെ പുറകേ മഹിയും കേറി. അസുഖം എല്ലാം പറഞ്ഞു. മഹി ആദ്യം ഇറങ്ങി. " ഡോക്ടർ എന്നെ ഇതിന് മുമ്പ് കണ്ടിട്ടില്ലേ... " മാളു. " വഴിലൂടെ പോകുന്നവരെ നോക്കി നിൽക്കലല്ല എന്റെ പണി

"വിച്ചു താല്പര്യമില്ലാതെ പുച്ഛിച്ചു വിട്ടു. "ഞാൻ ഡോക്ടറെ കാണാറുണ്ട് " മാളു ഒരു ചമ്മലുമില്ലാതെ പറഞ്ഞു. " ഇപ്പോ മാളവികക്ക് എന്താ വേണ്ടെ " വിച്ചു സഹികെട്ടു. 😡. " എനിക്ക് വൈഷുവേട്ടനെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് " മാളു മുഖത്ത് നാണം ഫിറ്റ്‌ ചെയ്‌തു. " എന്തോന്ന്... " വിച്ചു എന്തോ പോയ അണ്ണാനെ പോലെ ചാടി എഴുനേറ്റു. " എനിക്ക് ഈ ഡോക്ടറിനെ ഇഷ്ടമാണെന്ന് " മാളു ഒരു കൂസലുമില്ലാതെ പറഞ്ഞു. "ഗെറ്റ് ഔട്ട്‌.😠 " വിച്ചു. അതൊരു അലർച്ചയായിരുന്നു. " അപ്പോ monday ബസ് സ്റ്റോപ്പിൽ കാണാം... ഒന്ന് ഇരുന്ന് ആലോചിച്ചിട്ട് അഭിപ്രായം പറഞ്ഞാമതി. " " ഇറങ്ങി പോടീ... 😠" " 😘😘😘" മാളു ഒരു ഫ്‌ലൈകിസ്സും കൊടുത്ത് അവിടുന്ന് ഇറങ്ങി. "ഇത് എവിടുന്ന് വരുന്നോ എന്തോ " വിച്ചു. " എല്ലായിടത്തും ആൺപിള്ളേരാ.. പെൺപിള്ളേര് പോകുന്നടുത്ത് നോക്കി നില്കുന്നത്. എന്നും കാണാം ആ ബസ് സ്റ്റോപ്പിൽ നില്കുന്നത്. കണ്ടിട്ടും മൈൻഡ് ചെയ്തിട്ടില്ല .. ഇതെന്തൊരു പെണ്ണാണോ എന്തോ... " വിച്ചു തന്റെ ജോലിയിലേക്ക് തിരിഞ്ഞു. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

മരുന്നു വാങ്ങി അവർ വീട്ടിലേക്ക് പോയി. തിരിച്ചു പോകുന്ന വഴിയിൽ മാളൂന്റെ ചിന്ത വിച്ചുനെ എങ്ങനെ വളക്കുമെന്നായിരുന്നു. " എന്താടി ഇത്ര ചിന്തിക്കാൻ അല്ലെങ്കിൽ ചീവീടിനെ പോലെ ചിലക്കുന്നതാണല്ലോ " മഹി ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ചോദിച്ചു. " അല്ലേട്ടാ.. ആ ഡോക്ടർ കൊള്ളാലെ.... ആ ഡോക്ടറെ ഏട്ടന്റെ അളിയൻ ആക്കിയാലോ എപ്പടി " മാളു പിരികം ഉയർത്തി. ( പിള്ള മനസ്സിൽ കള്ളമില്ലാന്ന് പറയുന്നപോലെയാ മാളൂന്റെ മനസ്സ്... അത്രക്കും ശുദ്ധ മനസ്സാ. 😁😁 ) " എന്തോ.. എങ്ങനെ... ഒന്നുകൂടി പറഞ്ഞേ... " മഹി ഒരു ട്യൂണിൽ മാളൂനെ തിരിഞ്ഞു നോക്കി. " അല്ല വേണമെങ്കിൽ അളിയൻ ആക്കാം "മാളു ചമ്മിയ രിതിയിൽ മഹിക്ക് ഉത്തരം നൽകി. "ഇപ്പൊ വേണ്ടങ്കിലോ... " മഹി " വേണ്ടങ്കിൽ വേണ്ട " മാളു മുഖം വീർപ്പിച്ചു തിരിഞ്ഞു. "ഏട്ടന് ഗൗരിയെ സ്നേഹിക്കാം... അവൾക്ക് തിരിച്ചും. എന്താ ആണുങ്ങൾക്ക് മാത്രമേ സ്നേഹിക്കാവു എന്നുടോ... പെൺപിള്ളേർക്കു പറ്റത്തില്ലേ.. ഇതെന്താ കുക്കുമ്പർ സിറ്റിയോ... കേസ് കൊടുക്കണം പിള്ളേച്ചാ... "മാളു. "നീ എന്താടി പിറുപിറുക്കുന്നേ.. ഹേ.. " മഹി. "ഞാൻ ഒന്നും പറഞ്ഞില്ല്യേ... " മാളു. മഹി അവളെ നോക്കി ചിരിച്ചു. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story