💙ഗൗരിപാർവതി 💙: ഭാഗം 27

gauriparvathi

രചന: അപ്പു അച്ചു

"ഏട്ടന് ഗൗരിയെ സ്നേഹിക്കാം... അവൾക്ക് തിരിച്ചും. എന്താ ആണുങ്ങൾക്ക് മാത്രമേ സ്നേഹിക്കാവു എന്നുടോ... പെൺപിള്ളേർക്കു പറ്റത്തില്ലേ.. ഇതെന്താ കുക്കുമ്പർ സിറ്റിയോ... കേസ് കൊടുക്കണം പിള്ളേച്ചാ... "മാളു. "നീ എന്താടി പിറുപിറുക്കുന്നേ.. ഹേ.. " മഹി. "ഞാൻ ഒന്നും പറഞ്ഞില്ല്യേ... " മാളു. മഹി അവളെ നോക്കി ചിരിച്ചു. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. മഹിയുടെ കാർ ഗെറ്റ് കടന്നപ്പോൾ കണ്ടു മുറ്റത്തു കിടക്കുന്ന വേറെ ഒരു കാർ. " ഇതാര ഇപ്പൊ വരാൻ "( മാളു ആത്മ ) "അമ്മേ..... " സുഭദ്രേ വിളിച്ചുകൊണ്ടു വന്ന മാളു ഹാളിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി. 😲 "അച്ഛേ.......... " മാളു ശേഖറിനെ ഓടിച്ചെന്നു കെട്ടിപിടിച്ചു. "എന്റെ മാളൂട്ടി നീ പതിയെ പിടി ശ്വാസം മുട്ടിക്കാതെ " ശേഖർ മാളൂന്റെ തലയിൽ തലോടി. " പോ എന്നോട് മിണ്ടണ്ടാ... ഇന്നലെ വിളിച്ചപ്പോ പോലും അച്ഛൻ എന്നോട് പറഞ്ഞില്ലല്ലോ വരുന്ന കാര്യം. ഇനിയും എന്തൊക്കെയോ ഉണ്ടെന്ന് പറഞ്ഞിട്ട്... " മാളു മുഖം തിരിച്ചു. മഹിയും സുഭദ്രയും അത് കണ്ട് ചിരിച്ചു. " അച്ഛൻ എന്റെ മാളൂട്ടന്ന് ഒരു സർപ്രൈസ് തന്നതല്ലേ ... അതുകൊണ്ടല്ലേ എന്റെ മാളൂന്റെ സന്തോഷം കാണാൻ കഴിഞ്ഞേ... " ശേഖർ അവളുടെ തോളിൽ കൂടി കൈയിട്ടു. " എന്നാലും ഞാൻ പിണക്ക " മാളു. " പിണ്ണാക്കോ.. " മഹി. മാളു അവനെ നോക്കി കണ്ണുരുട്ടി. മഹി അത് കണ്ടു ചിരിച്ചു. "

പിണക്കം മാറാൻ അച്ഛൻ ഒരു സാധനം തരട്ടെ " ശേഖർ. "എനിക്ക് ഒന്നും വേണ്ടാ " മാളു ശേഖറിന്റെ നെഞ്ചിൽ മുഖം വെച്ച് കെട്ടിപിടിച്ചു. " അപ്പൊ ഇത് വേണ്ടേ... " ശേഖർ ഒരു ചോക്ലേറ്റിന്റെ ഒരു ബോക്സ്‌ അവൾക്ക് നേരെ നീട്ടി... "എനിക്ക് വേണം.. ഞാൻ ചുമ്മ അച്ഛേ പറ്റിച്ചതല്ലേ.. 😁." " ആണോ " ശേഖർ. " ആണെന്നെ " മാളു. " എടി കള്ളി.... ചോക്ലേറ്റ് കണ്ടപ്പോ അവള്ടെ പെണക്കമൊക്കെ പോയോ " മഹി. " ങാ.. പോയി..... പിണക്കമാണെന്ന് വെച്ച് ഞാൻ ചോക്ലേറ്റ് വേണ്ടന്ന് പറയാഞ്ഞോ... No never. " മാളു. മാളു അതിരുന്ന് കഴിക്കാൻ തുടങ്ങി. " പതുക്കെ കഴിക്കടി...നിന്റെ ഞങ്ങൾക്ക് വേണ്ടാ... "മഹി. മാളു ബാസന്തിടെ ചിരിച്ചിരിച്ചു 😆. അത് കണ്ട് അവർ മൂന്നുപേരും ചിരിച്ചു. രാത്രിയിൽ എല്ലാരും ആഹാരം കഴിക്കുവാണ്. " ടാ... മഹി നിനക്ക് ഒരു ജോലി ആയില്ലേ.... ഇനി ഒരു കല്യാണത്തെ കുറിച്ച് ചിന്തിച്ചൂടെ.. " ചപ്പാത്തി വായിലേക്ക് വെച്ചുകൊണ്ട് ശേഖരൻ ചോദിച്ചു. വെള്ളം കുടിച്ചുകൊണ്ടിരുന്ന മഹി വിക്കി... "പതുക്കെ കുടിക്കട " സുഭദ്ര മഹിയുടെ തലയിൽ കൊട്ടി. " അതേ... പതുകെ കുടികേട്ടാ... " മാളു മഹിയെ ഒന്ന് ആക്കി ചിരിച്ചു. " എനിക്ക് ഇപ്പൊ കല്യാണമൊന്നും വേണ്ടാ...

ഈ ജോലി സ്ഥിരം അല്ലല്ലോ.... " മഹി. " നിനക്ക് അച്ഛന്റെ കൂടെ ബിസിനെസ്സ് നോക്കി നടത്തിക്കൂടേ.. ... ടാ.. " സുഭദ്ര. മഹി സുഭദ്രയെ ഒന്ന് നോക്കി. " ഞാൻ ഒന്നും പറയുന്നില്ല... എന്താന്ന് വെച്ച ചെയ്യ് " സുഭദ്ര കിച്ചണിലേക്ക് കേറി പോയി. മഹിടെയും സുഭദ്രയുടെയും മുഖഭാവം കണ്ട ശേഖറും മാളു ഇരുന്നു ചിരിച്ചു. 🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜🌿💜 വിച്ചൂനെ ബസ് സ്റ്റോപ്പിൽ കാത്തുനിൽകുവാണ് മാളു. ദൂരെന്ന് വിച്ചൂന്റെ കാറ് വരുന്നത് കണ്ടതും മാളൂന്റെ കണ്ണുകൾ വിടർന്നു. വിച്ചുവും കണ്ടു മാളു അവിടെ നില്കുന്നത്. 'ഓ... ഇന്നും ഉണ്ടോ... " വിച്ചു കാറിന്റെ സ്പീഡ് കൂട്ടി. 😡 മാളു ആരാ മോള്... വിച്ചു മനസ്സിൽ കണ്ടാൽ അവള് മാനത്തു കാണും 😎. " അങ്ങനെ ഇപ്പൊ എന്നെ വെട്ടിച്ചു പോകേണ്ട... " അവൾ കാറിനെ തടഞ്ഞുകൊണ്ട് റോഡിന്റെ നടുക്ക് കേറി നിന്നു. "ഈശ്വര വേറെ വണ്ടിയൊന്നും വരല്ലേ... വന്നാൽ ഞാൻ പടമാകും... ഇങ്ങേരെ വളക്കാൻ ഞാൻ എന്തൊക്കെ ചെയ്യണം എന്റെ കൃഷ്ണാ... "മാളു കാറിന്റെ മുമ്പിൽ കൈകെട്ടി നിന്നു. " നീ എന്താടി ചാവാൻ പോകുവാണോ... ചാവണേൽ വേറെ വണ്ടീടെ മുമ്പിൽ പോയി ചാട്.. മനുഷ്യനെ മെനക്കെടുത്താൻ രാവിലെ ഇറങ്ങിക്കോളും... "

വിച്ചു ദേഷ്യത്തിൽ കാറിൽ നിന്ന് ഇറങ്ങി ഡോർ വലിച്ചടച്ചു. 😠 "തീർന്നോ... " മാളു കൈകെട്ടി നിന്നു തന്നെ ചോദിച്ചു. " എന്ത്... " വിച്ചു. " അല്ല പറഞ്ഞു കഴിഞ്ഞൊന്ന്... " മാളു. " വഴിയിൽ നിന്ന് മാറടി " വിച്ചു തിരഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു " ഞാൻ പറയുന്നത് കേട്ടിട്ട് പോകോ " മാളു അവന്റെ പുറകേ ചെന്നു. " നിനക്ക് എന്താ പറയാനുള്ളേ.. " വിച്ചു. " ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ച് പറഞ്ഞില്ലായിരുന്നോ.... monday പറഞ്ഞാൽ മതീന്ന്.. ആലോചിച്ചോ... " മാളു ആകാംഷയോടെ അവനെ നോക്കി. " എന്ത് ആലോചിക്കാൻ എനിക്ക് നിന്നെ ഇഷ്ട്ടമല്ല " വിച്ചു. "അതെന്താ ഇഷ്ടമല്ലാതെ... എനിക്കെന്താ കുറവ് "😡. മാളു. മാളു കൊച്ചുകുഞ്ഞിങ്ങളെ പോലെ പറയുന്നത് കേട്ടിട്ട് വിച്ചുന് ചിരിവന്നു. അതവൻ അവൾ കാണാതെ ഒളിപ്പിച്ചു. " നിനക്ക് കുറവേ ഉള്ളൂ.. " വിച്ചു. "എന്താ എന്നെ കാണാൻ കൊള്ളത്തില്ലേ... " മാളു. " ഇനി എന്റെ പുറകേ നടക്കരുത്.. മനസ്സിലായോ " വിച്ചു. " ഇല്ല മനസിലായില്ല... എനിക്ക് ഡോക്ടറെ ഇഷ്ട്ടാ... ഡോക്ടർ എന്നെ ഇഷ്ടമാണെന്ന് പറയുന്നവരെ ഞാൻ ഡോക്ടറിന്റെ പുറകേ കാണും . " മാളു അവന്റെ അതേ ഭാവത്തിൽ അവനോട് പറഞ്ഞു. (ലെ ഞാൻ - ഇഷ്ടമാണെന്ന് പറഞ്ഞാലോ.. )

( മാളു - എന്റെ പുറകേ നടത്തും ). "ഇത് വെല്ല്യ ശല്യമായല്ലോ " അവൻ കൈ തലയിൽ വെച്ച് സ്വയം പറഞ്ഞു. " എന്നാ നീ കേട്ടോ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടാ.. ഇനി നീ നടക്കുവോ.. ഓടുവോ.. ചാടുവോ... എന്താന്നുവെച്ച ചെയ്യ് " വിച്ചു ദേഷ്യത്തിൽ അവളെ നോക്കി കാറെടുത്ത് പോയി. കണ്ണിൽ നിന്നു കാറ് മറയുന്നത് വരെ മാളു അവിടെ തന്നെ നിന്നു. അവൻ എത്ര വഴക്കുപറഞ്ഞാലും കുഴപ്പമില്ല.. പക്ഷേ.. വേറൊരു പെണ്ണിനെ ഇഷ്ടമാണെന്ന് പറഞ്ഞത് അവൾക്ക് സഹിച്ചില്ല.. അവളുടെ കണ്ണിൽ നിന്ന് കണ്ണുനിര് ഒലിച്ചിറങ്ങി. എല്ലാരുടെ മുമ്പിലും തുള്ളിചാടി നടക്കുമെങ്കിലും പെട്ടന്ന് സങ്കടം വരുന്ന കുട്ടത്തിലാണ് മാളു. അതുപോലെ പെട്ടന്ന് അതുമാറുകയും ചെയ്യും. കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട് അവൾ സ്കൂട്ടിയുമെടുത്ത് കോളേജിലേക്ക് വിട്ടു. 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 മഹിയുടെ ക്ലാസ്സിൽ ആയിരുന്നിട്ട് കൂടി മാളു ക്ലാസ്സിൽ ശ്രദ്ധിച്ചില്ല. മഹി അത് ശ്രദ്ധിച്ചിരുന്നു. " എന്നാ നീ കേട്ടോ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടാ.. ഇനി നീ നടക്കുവോ.. ഓടുവോ.. ചാടുവോ... എന്താന്നുവെച്ച ചെയ്യ് " മാളൂന്റെ മനസ്സിൽ വിച്ചു പറഞ്ഞ വാക്കുകൾ ആയിരുന്നു.

" മാളുവേ.... എന്നാപറ്റിയടി.. നീ എന്നാത്തിനാ വിഷമിച്ചിരിക്കുന്നേ... " മഹി ക്ലാസ്സിൽ നിന്ന്‌ ഇറങ്ങിയതും അലൻ ചോദ്യങ്ങളുമായി വന്നു. വന്നാൽ ഉടനെ കലപില കൂട്ടുന്ന മാളു ഇന്ന് സൈലന്റാണ്. " അതാ.. ഞാനും ചോദിക്കാൻ വന്നേ.. മാളു എന്താടാ പറ്റിയത് " ഗൗരി മാളൂന് നേരെ തിരിഞ്ഞു. " അത്... എനിക്ക് ഒരാളെ ഇഷ്ട്ടമായിരുന്നു.... പക്ഷേ അയാൾക്ക് എന്നെ ഇഷ്ട്ടമല്ലന്ന്... വേറെ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്. "മാളു. " പ്രേമമോ.... നിനക്കൊ 😨 " ഗൗരി ആൻഡ് അലൻ . " അതെന്താ എനിക്ക് അത് പറ്റത്തില്ലേ.. " മാളു നെറ്റി ചുളിച്ചു. " അല്ല... നീ ഒരു കോഴികുഞ്ഞാണെന്ന് അറിയാമായിരുന്നു... പക്ഷേ സീരിയസായിട്ടു ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ... " ഗൗരി പറഞ്ഞു നിർത്തി. " എനിക്ക് ഇഷ്ട്ടമായി..ഞാൻ ചെന്നു പറഞ്ഞു അല്ലാതെ ചിലരെ പോലെ കണ്ണടച്ചു പാലുകുടിക്കുന്ന സ്വഭാവമല്ല എന്റെ.. " മാളു ഗൗരിയെ ഇടം കണ്ണിട്ട് നോക്കി. എന്നെ എന്തിനാ നോക്കണേ എന്ന മട്ടി ഗൗരി മാളൂനെ നോക്കി. " അല്ല ആരാ കക്ഷി " അലൻ. " അത് ഒരു ഡോക്ടറാ " മാളു. " ഡോക്ടറോ... പേര് എന്താ " അലൻ. " വൈഷ്ണവ് " മാളു. " വൈഷ്ണവോ.... !! " ഗൗരി സംശയത്തിൽ മാളൂനെ നോക്കി.

" മ്മ്... " മാളു മൂളി. " എന്റെ വിച്ചുവേട്ടൻ എങ്ങാനം ആണോ ഏയ്യ് പുള്ളി എന്നോടല്ലാതെ വേറെ ഒരാളോട് അങ്ങനെ ദേഷ്യപ്പെടാറില്ല..... പിന്നെ എത്ര വൈഷ്ണവ് മാരുണ്ട് "( ഗൗരി ആത്മ. ). " നീ എന്നാടി ചിന്തിക്കുന്നേ " അലൻ. "ഏയ്യ് ഒന്നുമില്ലെടാ അച്ചായാ " ഗൗരി. അലനെ ക്ലാസ്സിലെ ഒരാൾ വന്നു വിളിച്ചുകൊണ്ടുപോയി. " മാളു.. നീ വെളിയിലേക്ക് വരുന്നോ. " ഗൗരി. " ഇല്ലടാ നീ പൊയ്ക്കോ " മാളു ഉഷാറില്ലാതെ പറഞ്ഞു. " നിനക്ക് വിഷമമുണ്ടോ... സാരമില്ലടാ പോട്ടെ... " ഗൗരി. "ആർക്ക് വിഷമം.....ഞാൻ രാവിലെ അയാളെ കാണാൻ ഉള്ള തിടുക്കത്തിൽ അമ്മ ഉണ്ടാക്കി വെച്ച അപ്പവും മുട്ടക്കറിയും കഴിച്ചില്ല.... ഇനി വീട്ടിൽ ചെല്ലുമ്പോ കാണുവോ എന്തോ "മാളു. ഇത്രയും നേരം വിഷമിച്ചിരുന്നവളാണോ ഇത്. ഗൗരി കണ്ണുമിഴിച്ചവളെ നോക്കി. " അപ്പൊ നിനക്ക് ഒരു വിഷമവും ഇല്ലേ " ഗൗരി. " അവൻ പോയാ അവന്റെ ചേട്ടൻ... പിന്നല്ല 😎 പിന്നെ ഒരു പെണ്ണിനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഒരു വിഷമമുണ്ടായിരുന്നു. അന്നുവെച്ച് ഞാൻ അവന്റെ അടുത്ത് പോകാതിരിക്കില്ല.. എന്നെ ഒഴുവാക്കാൻ പറഞ്ഞതായി കൂടെ... ഈ മാളവിക ആരാണെന്ന് വൈഷ്ണവ് കാണാൻ ഇരികുന്നതേ ഉള്ളൂ. " മാളു പറഞ്ഞു നിർത്തി. " നീ ഇവിടെയിരുന്ന് ആലോചിക്ക് ഞാൻ ഇപ്പൊ വരാം " ഗൗരി ക്ലാസ്സിന് വെളിയിലേക്ക് ഇറങ്ങി. 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 ഗൗരി മഹിയെ കാണാനാണ് ക്ലാസ്സിനു വെളിയിൽ ഇറങ്ങിയത്. പക്ഷേ കാണാൻ കഴിഞ്ഞില്ല. അവൾ തൂണിൽ ചാരി നിന്ന്‌ കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർത്തു. മഹി ക്ലാസ്സിലേക്ക് വന്നപ്പോൾ ഗൗരിയുടെ കണ്ണുകൾ വിടർന്നു. അവളെ കണ്ട ആ കരിനീല കണ്ണുകൾ തിളങ്ങി.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story