💙ഗൗരിപാർവതി 💙: ഭാഗം 29

gauriparvathi

രചന: അപ്പു അച്ചു

ദിവസങ്ങൾ കൊഴിഞ്ഞു വീണു. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസമായി. ഗൗരിയും മഹിയും ആരുമറിയാതെ കണ്ണുകളിലൂടെ പ്രണയിച്ചു. ആരുമറിഞ്ഞില്ലെങ്കിലും മാളു ഇത് എല്ലാം മനസിലാക്കി. കോളേജിൽ കലിപ്പാനായ മഹി സാറ്. രാത്രിയിലെ ഫോൺ വിളിയിൽ ഗൗരിയുടെ അടുത്ത് ഒരു പൂച്ച കുട്ടിയായി മാറും. മാളു എന്നും കണികാണാൻ ബസ് സ്റ്റോപ്പിൽ നിന്ന്‌ വിച്ചൂനെ വെറുപ്പിക്കും. ആദ്യം ദേഷ്യപ്പെട്ട വിച്ചു പിന്നെ പുച്ഛിക്കലായി ഇപ്പൊ ഒരു ഭാവവുമില്ല. അവനറിയാം പറഞ്ഞിട്ട് കാര്യമില്ലെന്ന് 😁😁😁. അതിന്റെ ഇടയിൽ ഒരു പുതിയ ആളുംകൂടെ ത്രിമൂർത്തികളുടെ ഇടയിൽ വന്നു "കാർത്തിക സുരേഷ് " കാർത്തികയുടെ വീട് കോളേജിന്റെ അടുത്ത് തന്നെയാണ്. അച്ഛൻ സുരേഷ് വില്ലേജ് ഓഫീസർ ആണ് അമ്മ ഗീത ജോലിയൊന്നുമില്ല ഒരനിയത്തി കീർത്തന അവൾ +1 പഠിക്കുന്നു. നമ്മുടെ ത്രിമൂർത്തികളെ വെച്ച് നോക്കുമ്പോൾ കാർത്തിക നേരെ ഓപ്പോസിറ്റാണ്. ഒരു പഞ്ചപാവം.... പഠിപ്പിസ്റ്റ്....

ആരെങ്കിലും വഴക്ക് പറഞ്ഞാൽ കേട്ടുകൊണ്ട് നിന്ന്‌ കരയും. ആ ഒരു റ്റൈപ്പ് ആണ് കാർത്തു. അവളെ സീനിയസിന്റെ കൈയിൽ നിന്ന്‌ രക്ഷിച്ചത് ത്രിമൂർത്തികളാണ്. അങ്ങനെ കാർത്തുവിനെ അവരുടെ കൂടെ കൂട്ടി. 🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿 " ഹലോ...... " മഹിയുടെ ശബ്‌ദം ഗൗരിയുടെ കാതുകളിൽ പതിഞ്ഞു. ഗൗരി എന്ത് പറയണം എന്നറിയാതെ ഇരുന്നു. "ഹലോ... പാറു.. കേൾക്കുന്നുണ്ടോ " മഹി ഗൗരീടെ അനക്കം കേൾക്കാഞ്ഞിട്ട് ചോദിച്ചു. " മ്മ്.... " ഗൗരി മൂളി. " എന്ത്യേ ഇപ്പൊ വിളിച്ചേ... " മഹി ഒരു പുഞ്ചിരിയോടെ ബാല്കണിയിലേക്ക് നടന്നു. "ചുമ്മ " ഗൗരി നിഷ്കളങ്കമായി പറഞ്ഞു. "ഉറങ്ങാറായിലെ... " മഹി. "ഇല്ല... ഉറക്കം വരുന്നില്ല " ഗൗരി തലയണ മടിയിൽ വെച്ച് പറഞ്ഞു. " കണ്ണടച്ചു കിടന്നാൽ ഉറക്കം വരും. " മഹി. " മ്മ്ഹ്.... കണ്ണടച്ചാൽ സാറിന്റെ മുഖമാ മനസ്സിൽ വരുന്നേ... " ഗൗരി. " എന്താ വിളിച്ചേ... "മഹി കുറച്ച് ഗൗരവത്തിൽ ചോദിച്ചു. "സ്... സോറി ദേവേട്ടൻ ".ഗൗരി തലയിൽ കൊട്ടി ഒരു കണ്ണടച്ചു. 😊😊 മഹി ചിരിച്ചു. "ഞാൻ നാട്ടിൽ പോയാൽ ദേവേട്ടൻ എന്നെ എങ്ങനെ കാണും. ദേവേട്ടന് ഒരു വിഷമവുമില്ലേ... " ഗൗരി കൊച്ചുകുഞ്ഞുങ്ങളെ പോലെ പിണങ്ങി.

" ഇല്ല.... ഞാൻ എന്തിനാ വിഷമിക്കുന്നെ " മഹി ഗൗരിയെ ദേഷ്യം പിടിപ്പിച്ചു. " ഓഹോ.. അപ്പൊ നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലേ.... നിങ്ങൾക്ക് സ്‌മൃതിയും കൃതിയും മതിയല്ലോ... ഞാൻ വെക്കുവാ... " ഗൗരി മഹി പറയുന്നതിന് മുമ്പേ ഫോൺ വെച്ചു. "നിങ്ങൾ ദേവൻ അല്ല അസുരനാ... അസുരൻ. " ഗൗരി പറഞ്ഞുകൊണ്ട് പില്ലോയിൽ മുഖം അമർത്തി. 🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿💛🌿💖🌿 " എന്റെ പെണ്ണെ... ഞാൻ നിന്നെ ദേഷ്യം കേറ്റാൻ പറഞ്ഞതല്ലേ.. അതിനിങ്ങനെ പിണങ്ങിയല്ലോ.. മ്മ്.... "'"മഹാദേവന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത് പാർവതി ആയിരിക്കും """ " മഹി ഗൗരിയുടെ ഫോട്ടോയിൽ നോക്കി ബെഡിലേക്ക് മറിഞ്ഞു. ഫോട്ടോയിലേക്ക് നോക്കി അവൻ കിടന്നു. "ഏട്ടാ.... മഹിയേട്ടാ.... " മാളു ഡോറിൽ മുട്ടി. " എന്താ... " മഹി ഡോർ തുറന്നു. " അച്ഛൻ വിളിക്കുന്നു താഴേക്ക് വരാൻ പറഞ്ഞു. " മാളു താഴേക്ക് ഓടി. മഹി താഴെ ചെന്നപ്പോൾ അവർ മൂന്നുപേരും ഉണ്ടായിരുന്നു. സുഭദ്രയുടെ മുഖം സന്തോഷത്തിലാണ്.

" എന്താ അച്ഛാ... "മഹി ചോദ്യഭാവത്തിൽ ശേഖർനെ നോക്കി. "ഇവള്ടെ ആങ്ങള രാമൻ വിളിച്ചിരുന്നു.... ഇവള്ടെ അച്ഛന് ഇവളെ കാണാണമെന്ന് " ശേഖർ സന്തോഷത്തിൽ പറഞ്ഞു. " really !! " മാളു ചാടി എഴുനേറ്റു. " I can't believe it .... !!! " മാളു തുള്ളി ചാടാൻ തുടങ്ങി. "എപ്പോഴാ അച്ഛാ വിളിച്ചേ... " മഹി ചിരിച്ചു കൊണ്ട് ശേഖറിനെ നോക്കി. "കുറച്ച് നേരം മുമ്പ് ". ശേഖർ. "അമ്മക്ക് ഇപ്പൊ സന്തോഷമായോ " മഹി സുഭദ്രയെ നോക്കി ചോദിച്ചു. സുഭദ്ര പുഞ്ചിരിച്ചു. " അവിടെ ക്ഷേത്രത്തിലെ ഉല്സവത്തിന് എല്ലാരും ചെല്ലണമെന്ന് പറഞ്ഞു. " ശേഖർ. ശേഖർ പറഞ്ഞതിന് മഹി ഉത്തരമായി തലയാട്ടുകയും മൂളുകയും ചെയ്‌തു. " ചെല്ല് പോയി കിടന്നോ... "മഹിയെയും മാളൂനെയും നോക്കി ശേഖർ പറഞ്ഞു. ❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣️ രാത്രിയിൽ മാളൂന്റെ കരച്ചിൽ കേട്ടാണ് മഹി ഉണർന്നത്. മഹി ഓടി മാളൂന്റെ റൂമിൽ ചെന്നു. ശേഖറും സുഭദ്രയും അവിടെയെത്തിയിരുന്നു. " എന്താ മോനെ അവൾ എന്തിനാ കരയുന്നെ " സുഭദ്ര.

"അറിയില്ല ഞാനും ഇപ്പോഴാ വന്നേ.. " മഹി. അവർ റൂമിൽ കേറിയപ്പോൾ ഫോണിൽ നോക്കി കരയുന്ന മാളൂനെയാണ് കാണുന്നത്. "എന്താടി... എന്തിനാ കരയുന്നെ " മഹി. "എന്റെ എല്ലാം പോയേട്ടാ... " മാളു മൂക്കുചിറ്റി മഹിടെ ടീഷർട്ടിൽ തേച്ചു. " എന്ത് പോയെന്ന് " മഹി അന്ധം വിട്ട് അവളെ നോക്കി. " എന്റെ എല്ലാം പോയമ്മേ... ഞാൻ ഇനി എന്ത് ചെയ്യും.... " മാളു പദം പറഞ്ഞ് കരയാൻ തുടങ്ങി. മാളൂന്റെ കരച്ചിൽ കണ്ട് സുഭദ്രയുടെയും കണ്ണുകൾ എന്തിനാണ് എന്ന് പോലുമറിയാതെ നിറഞ്ഞു. " എന്റെ കഴിവെല്ലാം ഞാൻ എങ്ങനെ ഇനി പുറത്തെടുക്കും " മാളു. "വാ.. തുറന്ന് പറയടി പുല്ലേ... " മഹി ദേഷ്യത്തിൽ മാളൂനെ നോക്കി. "എന്റെ രണ്ട് കിഡ്നി ഇല്ലാതെയായെട്ടാ..... " മാളു. " കിഡ്‌നിയോ.... "😨😨😨 " എന്റെ Tik tok ക്കും... youcam മും നിരോധിച്ചേട്ടാ...... " മാളു കരയുവാണ്. "ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ.... അവള്ടെ ഒരു tik tok ക്ക്... " മഹി കൈമടക്കി അവള്ടെ അടുത്തേക്ക് ചെന്നു. "അച്ഛാ.. " മാളു ശേഖർനെ മഹിയുടെ അടിയിൽ നിന്ന്‌ രക്ഷിക്കാൻ വിളിച്ചു.

"ടാ.. മഹി വേണ്ടാ.. " ശേഖർ ചിരിച്ചു. എല്ലാരും ഒന്ന് ശാന്തമായെന്ന് മനസ്സിലാക്കിയ മാളു ഫോണെടുത്തു ഗൗരിയെ വിളിക്കാൻ ഒരുങ്ങി. " നീ ആരെയാ ഈ രാത്രി വിളിക്കാൻ പോകുന്നത് " മഹി പിരികം ചുളിച്ചു. " ഗൗരിയേയും കാത്തുനെയും അലനെയും... " മാളു നിഷ്കളങ്കമായി പറഞ്ഞു. " ഇനി അവരുടെ ഉറക്കവും കളയണമായിരിക്കും... ഇതൊക്കെ ഏത് സമയത്ത് ഉള്ളതാണോ " മഹി ശേഖറിനെ നോക്കി പറഞ്ഞു. ശേഖർ അവനെ നോക്കി ചിരിച്ചു. "അപ്പൊ ഞാൻ വിളിക്കണ്ടേ... " മാളു. "വേണ്ടാ.. വെച്ചിട്ട് കടന്ന് ഉറങ്ങഡീ.. " മഹി ഒച്ച വെച്ചതും മാളു പുതപ്പ് തലവഴി മൂടി. അത് കണ്ട് അവർ മൂന്നുപേരും ചിരിച്ചു. 🌿❣️🌿❣️🌿❣️🌿❣️🌿❣️🌿❣🌿❣️🌿❣️️🌿❣️🌿❣️🌿❣️🌿❣️ " ഡീ... പെട്ടന്ന് വാ ഏട്ടന് നമ്മളെ പോകുന്ന വഴിക്ക് ഇറക്കാമെന്ന് പറഞ്ഞു വാ..... " ക്ലാസ്സ്‌ കഴിഞ്ഞ് ഗൗരിയേയും കൂട്ടരെയും വലിച്ചു കൊണ്ട് പോകുവാണ് മാളു. അടുത്ത ദിവസം ഓണം സെലബ്രേഷനാണ്. അതിന് ഒരേപോലത്തെ ഡ്രസ്സ്‌ വാങ്ങാനാണ് അവർ തീരുമാനിച്ചത്.

റോയൽ ബ്ലു കളർ ബ്ലൗസും അതേ കരയുള്ള സെറ്റ് സാരിയുമാണ് ഗൗരിയും കാത്തുവും മാളുവും എടുത്തത്. അലൻ അതേ നിറത്തിലെ ഷർട്ടും മുണ്ടും വാങ്ങി. അതിന് വേണ്ടാ ഫാൻസി ഐറ്റംസും അവർ വാങ്ങി. അവരവരുടെ വീട്ടിലേക്ക് മടങ്ങി. 🌿💛💖💛💖💛💖💛💖💛💖💛💖💛💖💛💖💛💖💛💖💛💖💖🌿 രാവിലെ സെറ്റ് സാരിയൂടുത്തു വരുന്ന ഗൗരിയിലായിരുന്നു എല്ലാരുടെയും കണ്ണ്. അമ്മു അവളുടെ കണ്ണിൽ നിന്ന് കരിയെടുത്ത് ഗൗരിയുടെ ചെവിക്ക് പുറകിൽ തേച്ചിട്ട് ക്ലാസ്സിലേക്ക് പോയി. അവൾ ചുറ്റിനും നോക്കി പക്ഷേ കാണാൻ ആഗ്രഹിച്ച ആളെ കണ്ടില്ല. അവളുടെ മുഖം മങ്ങി. പെട്ടന്ന് അവളുടെ ഫോൺ മെസ്സേജ് വന്നു. "ഞാൻ ക്ലാസ്സിലുണ്ട് വാ..... " മഹി ". അത് വായിച്ചതും അവളുടെ മുഖം പ്രകാശിച്ചു. അവൾ ക്ലാസ്സിലേക്ക് ഓടി.. പോകുന്നവഴി ജിത്തു ഗൗരിയുടെ സൗന്ദര്യം കണ്ട് എഴുനേറ്റു പോയി.

"ഹേയ്.. ഗൗരി " ജിത്തു അവളെ കൈകാണിച്ചു വിളിച്ചു. " ഹാ... പിന്നെ കാണാം ജിത്തുവേട്ടാ.. " ഗൗരി അവനെ ജെസ്റ്റ് ഒന്ന് നോക്കി . ഗൗരി കൈകൊണ്ട് പിന്നെയെന്ന് കാണിച്ചിട്ട് പോയി. തന്നെ മൈൻഡ് ചെയ്യാതെ പോയ ഗൗരിയെ ജിത്തുന് ദേഷ്യം തോന്നി. അവൻ ദേഷ്യത്തിൽ അനീഷിന്റെയും ആൽബർട്ടിന്റെയും അടുത്തേക്ക് നടന്നു. ക്ലാസ്സിലേക്ക് ഓടി വന്ന ഗൗരി കാണുന്നത് പൂക്കളം ഇടാൻ സഹായിക്കുന്ന മഹിയെയാണ്. റോയൽ ബ്ലു കളർ കുർത്തയും മുണ്ടുമാണ് വേഷം. നെറ്റിയിൽ ചന്ദനവും കരിപ്രസാദവും. ഗൗരിയെ കണ്ട ആ കരിനീല കണ്ണുകൾ വിടർന്നു. ഗൗരിയേയും മഹിയെയും നോക്കിയിരുന്ന ആ കണ്ണുകളിൽ പകയും ഇഷ്ടക്കേടും വെക്തമായി....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story