💙ഗൗരിപാർവതി 💙: ഭാഗം 3

gauriparvathi

രചന: അപ്പു അച്ചു

 അങ്ങനെ മാസങ്ങൾ കൊഴിഞ്ഞു പോയി....... 🍁🍁 ശിവ ക്ഷേത്രത്തിന്റെ പുനരുദ്ധരണ ക്രിയയെല്ലാം ഒരുങ്ങി. ദേശവാസികൾ സന്തോഷത്തിലാണ്. കാരണം , ക്ഷേത്രത്തിൽ പൂജ തുടങ്ങിയാൽ ഗ്രാമത്തിന്റെ ദോഷം മാറുമെന്നാണ് അവരുടെ വിശ്വാസം.... ▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇന്നാണ് ആ ദിനം.. തബുരാൻ നിലവറയിൽ ഇരുന്ന താളിയോലകൾ മറിച്ചു നോക്കി. വർഷങ്ങൾക്ക് മുമ്പ് മരിച്ച പതിനെട്ടു വയസുകാരി ഉത്രം തിരുനാൾ ദേവസേനൻ രാജാവിന്റെ മകൾ "" മകം തിരുനാൾ ദേവയാനി തബുരാട്ടിടെ ജന്മദിനം. തന്റെ അനിയത്തി കുട്ടീടെ ജന്മദിനം. തമ്പുരാന്റെ കണ്ണിൽ നിന്നുവന്ന ഒരു തുള്ളി കണ്ണുനീർ താളിയോലയെ നനയിച്ചു. ലക്ഷ്മിക്ക് വയ്യഞ്ഞിട്ടും ക്ഷേത്രത്തിൽ വരണമെന്ന വാശിയിൽ എല്ലാരും സമ്മതം മൂളി. അവർ ക്ഷേത്രത്തിലേക്ക് തിരിച്ചു. അമ്പലത്തിൽ രാജകുടുംബം വന്ന ഉടനെ ഗ്രാമവാസികൾ വഴി മാറി കൊടുത്തു. വലിയ തബുരാനും വിഷ്ണുവും പൂജയിൽ ശ്രദ്ധ കേന്ദ്രികരിച്ചു .

ക്ഷേത്രം ആർഭാടമായി അലങ്കരിച്ചിരുന്നു. പൂജകൾ തുടങ്ങി. ദേശാതിപത്തി ദേവനായ ശ്രീ മഹാദേവനെ ആവാഹിച്ച് ശ്രീകോവിലിൽ കയറ്റി തിരുമേനി വാതിൽ അടച്ചു. പൂജയുടെ മണിയടി ശബ്ദം അവിടെമാകെ മുഴങ്ങി നിന്നു. എല്ലാരും ഭക്തി നിർഭരായി തൊഴുതുനിന്നു. ലക്ഷ്മിക്ക് പെട്ടന്നു വേദന അനുഭവപ്പെട്ടു. കൊടുങ്കറ്റ് പോലെ കാറ്റു വിശാൻ തുടങ്ങി , ഭക്തരുടെ ഉള്ളിൽ ഭയം നിറയാനും. കാർമേഘം ചന്ദ്രനെ മറച്ചു പെയ്യാൻ വെമ്പുന്ന പോലെ നിന്നു. ആലിൽ തൂക്കിയിട്ട മണികൾ കാറ്റിൽ അടിയുലഞ്ഞു ശബ്ദമുണ്ടക്കാൻ തുടങ്ങി. ലക്ഷ്മിയെ Hospital ലിൽ കൊണ്ടുപോകാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. സ്ത്രീകൾ എല്ലാരും ലക്ഷ്മിയെ ആലിൻ തറയിൽ ഇരുത്തി. പ്രകൃതി ക്ഷുഭിതയാകുകയാണ് എന്ന് തബുരാന് മനസിലായി. തബുരാന്റെ ഉള്ളിൽ പല ചിന്തകളും മിന്നിമാഞ്ഞു. 'അതെ ആ സമയം തന്നെ , താളിഓലയിൽ പറഞ്ഞ ആ സമയം'. "

സൂര്യൻ അസ്തമിച്ച്‌ രണ്ടു നാഴിക കഴിഞ്ഞാണ് ദേവയാനി ജനിച്ചത് " ( തബുരാൻ - ആത്മ ) ️ പ്രകൃതി എപ്പോഴും മാറിയിട്ടില്ല . എല്ലാവരും ഭൂമി ദേവിയെ മനസ്സിൽ ധ്യാനീച്ചു മന്ത്രങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. തിരുമേനി ഇപ്പോഴും ശ്രീകോവിലിൽ ആണ് . പോടുന്നനെ കാറ്റിന്റെ വേഗത കുറഞ്ഞു. എല്ലാവരും നിശബ്ദതരായി , ലക്ഷ്മിടെ അടുത്തുനിന്ന് ഒരു കുഞ്ഞിന്റെ തേങ്ങൽ നിശബ്ദതയെ കീറിമുറിച്ച് തബുരാന്റെ കാതിൽ മുഴങ്ങി. ഇരുണ്ടുമുടിയാ കാർമേഘങ്ങൾ മാറി തുടങ്ങി. ശ്രീകോവിലിൽ നിന്ന് മണിയുടെ ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടു . സർവ്വാഭരണവിഭൂക്ഷിതനായി ശ്രീ മഹാദേവൻ . ഭഗവാന്റെ ചുണ്ടിൽ ചെറുപുഞ്ചിരിയുണ്ടായിരുന്നോ. .

അതോ വേറെ എന്തെങ്കിലും ഭാവമായിരുന്നോ.. കാർമേഘം മാറി പൂർണ്ണചന്ദ്രൻ തെളിഞ്ഞു . ഇളം ചാറ്റൽ മഴ കുഞ്ഞിനെ ശുദ്ധിയാക്കി ഭുമിയിലേക്ക് സ്വികരിച്ചു. പൂർണ്ണചന്ദ്രൻ നിറമനസ്സോടെ പൂനിലാവ് പൊഴിച്ചു കുഞ്ഞിനെ വരവേറ്റു. ചെമ്പകവും പാരിജാതവും സന്തോഷത്താൽ പുഷ്പ്പമഴ പെയ്തു. ഇളം ചാറ്റൽ മഴ മണ്ണിനെ കുളിരണിയിച്ചു . ചെറു പുൽനാമ്പുകൾ മണ്ണിൽ നിന്ന് പൊട്ടി മുളച്ചു. പൂർണ്ണചന്ദ്രന്റെ പ്രഭയിൽ ക്ഷേത്രവും കുഞ്ഞും ഒരുപോലെ തിളങ്ങി. വാസുദേവൻ കുഞ്ഞിനെ എടുത്ത അവളുടെ വിരിഞ്ഞ നെറ്റിയിൽ മുത്തമിട്ടു. അവൾ അയാളെ നോക്കി ചെറുപുഞ്ചിരി സമ്മാനിച്ചു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story