💙ഗൗരിപാർവതി 💙: ഭാഗം 30

gauriparvathi

രചന: അപ്പു അച്ചു

ഗൗരിയെ കണ്ട ആ കരിനീല കണ്ണുകൾ വിടർന്നു. ഗൗരിയേയും മഹിയെയും നോക്കിയിരുന്ന മറ്റു രണ്ടുകണ്ണുകളിൽ പകയും ഇഷ്ടക്കേടും വെക്തമായി. "ഗൗരികുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ.. " ദീപ അവളുടെ കവിളിൽ തലോടി. ഗൗരി അവരെ നോക്കി പുഞ്ചിരിച്ചു. "മോള് എന്നാ വീട്ടിൽ പോകുന്നേ " ദീപ. "അത് നാളെ പോകും " "ഉത്സവത്തിന് ടീച്ചറമ്മ വരത്തില്ലേ... " ഗൗരി. "പിന്നെ വരാതിരിക്കുവോ " ദീപ. "മോൾക്ക് ഈ വേഷം ചേരുന്നുണ്ട് " ദീപ. ഗൗരി ചിരിച്ചതെ ഉള്ളൂ. ഗൗരി ഇടക്ക് മഹിയെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. അവൻ നോക്കുമ്പോ അവൾ നോട്ടം മാറ്റും. മഹി അവളെ ആദ്യമായിട്ടാണ് ഈ വേഷത്തിൽ കാണുന്നത് . അവന്റെ നോട്ടത്തിൽ അവൾ പതറി. "അതേ... ഇത് കോളേജ് ആണ്.. ആ ബോധം ഏട്ടന് വേണം. ചുമ്മാ ഓരോന്ന് പറയിപ്പിച്ച് എന്റെ ഭാവികളയരുത്. " മാളു ഗൗരവത്തിൽ അവനോട് പറഞ്ഞു. " എനിക്ക് നിന്നെയാ പേടി... ഏതെങ്കിലും ഒരുത്തന്റെ കൂടെ ഇറങ്ങി പോകുവൊന്ന്. നിന്റെ സ്വഭാവമായതു കൊണ്ട് പറയാനും പറ്റില്ല... " മഹി അവളെ കളിയാക്കി. " ഏട്ടൻ പറഞ്ഞത് പോലെ ഇറങ്ങി പോയാലും ഞാൻ പറഞ്ഞിട്ടേ പൊകൂ... എന്നാലല്ലേ ത്രില്ല് ഉണ്ടാകൂ..

ഏട്ടൻ പിടിക്കാൻ വരുന്നു., നാടുവിടുന്നു.., ഒളിച്ചു താമസിക്കുന്നു .., പോലീസ്.. കേസ്.., ഹാ.. ഐവാ പൊളിച്ചു. ഒരു ആക്ഷൻ ത്രില്ലെർ സ്റ്റോറി പോലെയായിരിക്കും " മാളു. " പിന്നെ പോയാൽ പോയവഴി... എനിക്കെന്നും വയ്യ ഇതിന്റെ പുറകേ നടക്കാൻ... " മഹി മാളൂന്റെ അടുത്ത് നിന്നു നടന്നു. "പിന്നെ പോകാനങ്ങാനും ഉദ്ദേശം ഉണ്ടെങ്കിൽ മുട്ടുകൾ തല്ലിയൊടിക്കും പറഞ്ഞേക്കാം " മഹി ഒന്ന് നിന്നിട്ട് മാളൂനെ നോക്കി പറഞ്ഞു. " ഓ.... ഇല്ലേ.... " മാളു അവനെ തൊഴുകാട്ടി. " ഒളിച്ചോടാൻ ആ ഡോക്ടർ ഒന്ന് സമ്മതിക്കേണ്ടേ.. അയാള് ഒന്ന് ചിരിക്കുന്നു പോലുമില്ല... ആരോട് പറയാൻ ആര് കേൾക്കാൻ.... താൻ നോക്കികോ ഡോ.. ഡോക്ടറെ തന്നെ എന്റെ പുറകേ നടത്തും....നടത്തിയില്ലെങ്കിൽ എന്റെ പേര് പട്ടികിട്ടോ അലേൽ വേണ്ടാ പൂച്ചക്ക് മതി. " മാളു സ്വയം പറഞ്ഞു. "നീ എന്നതാടി ഒറ്റക്ക് നിന്ന്‌ പറയുന്നേ.. " അലൻ. "ഓ.. ഒന്നുമില്ല " മാളു. "അല്ല ഗൗരിയെ കണ്ടോ... " അലൻ. " ദോ.. അങ്ങോട്ട് നോക്ക് അവര്.. കണ്ണും കണ്ണും.. തമ്മിൽ തമ്മിൽ... കഥകൾ കൈമാറുവാ.... " മാളു ഗൗരി മഹിയെ നോക്കുന്നതും മഹി ഗൗരിയെ നോക്കുന്നതും അലന് കാണിച്ചു കൊടുത്തു.

" ഇനിയും താമസിച്ചാൽ എല്ലാം കൈയിൽ നിന്നു പോകും.... വർഷങ്ങളായി ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരും.... ഇല്ല മഹാദേവാ.. നിനക്ക് ഗൗരിയെ കിട്ടില്ല... . " അയാൾ മനസ്സിൽ തീരുമാനങ്ങൾ എടുത്തു. ക്ലാസ്സിൽ പൂക്കളം ഇടാൻ ദീപയും അവരെ സഹായിച്ചു. ദീപയെ അനേഷിച്ചാണ് ജയരാജ്‌ അങ്ങോട്ട് വന്നത്. " ദീപേ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "അയാൾ ഗൗരവത്തിൽ പറഞ്ഞു. " ഞാൻ അങ്ങോട്ട്‌ പോകുവാണ്... ബാക്കി നിങ്ങൾ ചെയ്തോ " ദീപ കുട്ടികളെ നോക്കി പറഞ്ഞിട്ട് അയാളുടെ പുറകേ പോയി.മഹി അവർ പോകുന്നതും നോക്കി നിന്നു. കോളേജിൽ ആയതുകൊണ്ട് മഹിക്ക് ഗൗരിയുടെ അടുത്തേക്ക് ചെല്ലാൻ പറ്റിയില്ല പക്ഷേ.... അവർ കണ്ണുകളിലൂടെ സംസാരിക്കുകയായിരുന്നു. ഉച്ചക്ക് സദ്യയുണ്ട് കഴിഞ്ഞ് മത്സരങ്ങൾ ആയിരുന്നു. ഇതിന്റെ ഇടയിൽ ജിത്തു ഗൗരിയോട് സംസാരിക്കാൻ വന്നായിരുന്നു. ഗൗരി അവനെ കണ്ടില്ല.. അവളുടെ കണ്ണിൽ അവളുടെ ദേവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗൗരി മഹിയെ സ്നേഹിക്കുന്ന കാര്യം ജിത്തു അറിഞ്ഞില്ല. ഗൗരി അവനെ നോക്കാത്തതിൽ എല്ലാരുടെയും മുന്നിൽ ശാന്തനായിരുന്ന ജിത്തുവിന്റെ ഉള്ളിൽ പകയും പ്രതികാരവുമുള്ളവൻ ഉണർന്നു.

അവന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്ന പോലെ അവൻ ഗൗരിയുടെ അടുത്തേക്ക് നടന്നടുത്തു.... " ടാ.. ജിത്തു.... " അനീഷ്‌ അവന്റെ അടുത്തേക്ക് വന്നു. അനീഷിന്റെ വിളിയിലാണ് താൻ എന്താണ് ചെയ്യാൻ പോയതെന്ന് അവന് ബോധം ഉണ്ടായത്. " ടാ.. നിന്നെ ജയരാജ്‌ സാറ് വിളിക്കുന്നു " അനീഷ്‌ അതുപറഞ്ഞു അവിടുന്നു പോയി. ജിത്തു ഗൗരിയെ ഒന്ന് നോക്കി അവൾ വേറെ ഏതോ ലോകത്താണെന്ന് അവന് മനസിലായി. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ആരും അടുത്തില്ലന്ന് മനസിലായ മഹി ഗൗരിയുടെ അടുത്തേക്ക് നടന്നു. അവളുടെ കൂടെ കാത്തുവും മാളുവും അലനും ഉണ്ട്. " ഗൗരി.... " മഹി അവളെ വിളിച്ചു. " ദോ.. നിന്നെ വിളിക്കുന്നു " മാളു. ഗൗരി മഹിയെ നോക്കിട്ട്.. അവരെ ഒന്ന് നോക്കി. " മ്മ്.. മ്മ്.... പോയിട്ട് വാ.. ചെല്ല്.. നിനക്കെങ്കിലും അതിന് ഭാഗ്യം ഉണ്ടല്ലോ " അവസാനം വേറെ എങ്ങോ നോക്കിയാണ് മാളു പറഞ്ഞത്. " ഈ....😆😆 " ഗൗരി ഇളിച്ചു കാണിച്ചു. "പോ... പോ.... " അലൻ.

ഗൗരി മഹിടെ അടുത്തേക്ക് നടന്നു. " സാരമില്ലടി.... പോട്ടെ.. നമ്മുക്ക് ആ ഡോക്ടറിനെ സെറ്റാക്കാം..അതിനല്ലേ.. മുത്തേ.. ഈ അലൻ ഇവിടെ നിൽകുന്നെ.. "അലൻ മാളൂന്റെ തോളിൽ കൂടി കൈയിട്ടു. കാത്തു ഇത് കണ്ടു ചിരിച്ചു. " സെന്റി അടിക്കുമ്പോഴെങ്കിൽ ഈ ഓഞ്ഞ കോമഡി നിർത്തുവോ... ആദ്യം നീ പോയി നിനക്ക് സെറ്റാക്ക്.. " മാളു. "നിന്നെ സമാധാനിപ്പിക്കാൻ വന്ന ഞാൻ ആരായി..☹️ " അലൻ. " ശശീടെ അളിയൻ സോമൻ " കാത്തു. " എടി.... കാത്തമ്മേ... നീയും എന്നെ പറയാൻ തുടങ്ങിയോ..... ആദ്യം വന്നപ്പോൾ മിണ്ടാപ്പൂച്ചയായ പെണ്ണാ... പുരോഗമനം ഉണ്ട്. " അലൻ കാത്തൂന്റെ നേരെ തിരഞ്ഞു. " നിങ്ങള്ടെ കൂടെയല്ലേ.. നടപ്പ് അപ്പൊ പുരോഗമനം കാണാതിരിക്കുവോ " അവരുടെ അടുത്തൂടെ പോയാ ക്ലാസ്സിലെ രണ്ടുപേർ പറഞ്ഞു. " പിന്നെ ഞാൻ സിംഗിൾ പാസങ്കേ പാടിനടന്നോളാം... ആവിശ്യത്തിൽ കൂടുതൽ ഒന്നിനുപകരം മൂന്ന് യക്ഷികൾ കൂടെ ഉണ്ട്... അപ്പോഴാ.. അടുത്തത് " അലൻ. " നീ ഡോക്ടറെ സെറ്റാകാമെന്നല്ലേ പറഞ്ഞേ..

അന്നാ എന്റെ കൂടെ ഹോസ്പിറ്റലിൽ വാ... ".മാളു അലന്റെ തോളിൽ കൂടി കൈയിട്ടു. "നീ ഇങ്ങനെ ഡോക്ടർ.. ഡോക്ടർ പറയാതെ പേര് വെല്ലതും പറ... " കാത്തു. " പുള്ളിക്കാരന്റെ പേര് വൈഷ്ണവ് എന്നല്ലേ... അപ്പൊ " അലൻ ചിന്തിക്കുന്ന പോലെ മുകളിലേക്ക് നോക്കി. "എന്താ കിട്ടിയോ " കാത്തു. "എന്ത്...? " അലൻ "അല്ല പേര് " കാത്തു. "അവളോട് പറ... അവള്ടെ അല്ലേ.. അവൾക്ക് തോന്നുന്നത് വിളിക്കട്ടെ " അലൻ. "പിന്നെ നീ എന്തിനാടാ... മുകളിലേക്ക് നോക്കി നിന്നത് " കാത്തു. " മുകളിൽ കൂടി ഒരു പ്ലെയിൻ പോയി അത് നോക്കിയതാ " അലൻ. "ഓ.. കഷ്ട്ടം.. ഇതിലും ഭേതം ആ മാത്യു അങ്കിൾന് വാഴ വെച്ചാമതിയായിരുന്നു. " കാത്തു. "വാഴ അല്ലേടി.. റബ്ബറ് " അലൻ. "റബ്ബറോ... വാഴയല്ലേ " കാത്തു. " എന്റെ അപ്പന് റബ്ബറാ ഇഷ്ട്ടം.. എന്നെ വളർത്തിയതിന് പകരം പത്ത് റബ്ബറ് വെച്ചിരുന്നെങ്കിൽ വയസാം കാലത്ത് പത്ത് ഷീറ്റ് കിട്ടിയെനേ ന്നാ.. പുള്ളി പറയുന്നേ...." അലൻ. ""വിച്ചേട്ടൻ..... """ ഇത്രയും നേരം ചിന്തിച്ചിരുന്ന മാളു പറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 (മഹി ) " ആ.. മനു... " മഹി. "______ "മനു. " നമ്മുടെ സംശയം ശെരിയായിരുന്നു.. .... ഞാൻ വിചാരിച്ചപോലെ അവർ അല്ല.....

അവരുടെ മറവിൽ നിന്നാണ് അവന്മാർ കളിക്കുന്നത്. ഇവിടെ വന്നപ്പോതൊട്ട് ഞാൻ വാച്ച് ചെയ്യുന്നുണ്ട് പക്ഷേ അവരല്ല..... " മഹി. "_____?_" മനു "അത് ഞാൻ ഡീറ്റൈലായിട്ട് പറയാം " മഹി. " ________" മനു. " ഞാൻ അങ്ങോട്ട് തന്നെയാണ് പോകുന്നത്.... ഇനി അവർ എന്റെ കൈയിൽ നിന്ന്‌ രക്ഷപ്പെടില്ല.. " "_____" മനു. " പിന്നെ ലീവിന് അമ്മേടെ വീട്ടിൽ പോകും..... ആ ഒരാളെ കിട്ടിയാൽ എനിക്ക് ഈ കോളേജിൽ നിന്നു പോകാം " മഹി. "______" മനു. "Ok ടാ. "മഹി. ഫോൺ വെച്ചു തിരിഞ്ഞ മഹിയുടെ അടുത്തേക്ക് ഗൗരി ചെന്നു. മഹി ഗൗരവത്തോടെയുള്ള അവന്റെ മുഖം ശാന്തമാക്കി ഒന്ന് പുഞ്ചിരിച്ചു. " എന്താ ദേവേട്ടാ വരാൻ പറഞ്ഞത് " ഗൗരി ചോദ്യഭാവത്തിൽ അവനെ നോക്കി. "പാറു.. നമ്മുക്ക് ഒരിടം വരെ പോകാം.. നീ പാർക്കിംഗ് ഏരിയയിൽ വാ.. ഞാൻ അവിടെ കാണും... " "എവിടേക്ക്.... "ഗൗരി. " എവിടെക്കാൻ അറിഞ്ഞാലേ നീ വരൂ.. " മഹി പിരികം ഉയർത്തി ചോദിച്ചു. "അല്ല ഏട്ടനോട് ചോദിച്ചിട്ട്... " ഗൗരി നിന്നു പരുങ്ങി. " കുറച്ച് നേരം... കോളേജ് വിടുന്ന സമയം തിരിച്ചു വരാം... ഇനി വരാവോ " മഹി കൈകെട്ടി നിന്നു. "ചെല്ല് അവരോട് പറഞ്ഞിട്ട് വാ.. " മഹി. "മ്മ്... " ഗൗരി മൂളി. അവരുടെ അടുത്തേക്ക് നടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 (മാളു )

" ടാ... ബാ.. എനിക്ക് വിച്ചേട്ടനെ കാണണം " മാളു അലനെയും വലിച്ചുകൊണ്ടു നടന്നു. "യ്യോ എനിക്കൊന്നും വയ്യാ " അലൻ അവളുടെ കൈവിടിച്ചു. "കാത്തു നീ വീട്ടിൽ പൊക്കോ.. " മാളു അലനെ വലിച്ചു കൊണ്ട് നടക്കാൻ തുടങ്ങി. "എടി കാത്തമ്മേ.. എന്നെ ഈ യക്ഷിടെ കൈയിൽ നിന്നു രക്ഷിക്കടി " പോകുന്ന വഴിക്ക് അലൻ കത്തുനോട് വിളിച്ചു പറഞ്ഞു. കാത്തു അത് കേട്ട് ചിരിച്ചു. "നീയല്ലടാ പറഞ്ഞേ എല്ലാം ശെരിയാക്കാമെന്ന്.. ". മാളു. "അത് ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ... നീയത് സീരിയസ് ആക്കിയോ.. ". അലൻ ഒരു വളിച്ച ചിരിച്ചിരിച്ചു. "ദേ.. മര്യാദക്ക് വന്നോണം " മാളൂന്റെ ഒറ്റ ഭീഷണിയിൽ അലൻ സൈലന്റായി. മാളൂന്റെ സ്കൂട്ടിടെ പുറകിൽ അവൻ കേറി. "എന്താവോ എന്തോ " അലൻ മേളിലേക്ക് നോക്കി സ്വയം പറഞ്ഞു. 🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿 മഹിയുടെ കാർ ഒരു വനത്തിന്റെ ഉള്ളിലേക്ക് കടന്നു. "ദേ.. ദേവേട്ടാ.. ഇത് എങ്ങോട്ടാ പോകുന്നേ.. " വഴി മനസ്സിലാകാതെ ഗൗരി മഹിയോട് ചോദിച്ചു. "നിന്നെ കൊല്ലാൻ ".മഹി ഗൗരി മുഖം വീർപ്പിച്ചു തിരിഞ്ഞു. പിന്നെ ഗൗരി ഒന്നും ചോദിക്കാൻ നിന്നില്ല. മഹി ഒരു റോഡ് സൈഡിൽ നിർത്തി. "ബാ... ഇറങ്ങ് ".ഗൗരി.

"ഇവിടെയോ.. ഇവിടെ എന്താ... " ഗൗരി സംശയത്തിൽ അവനെ നോക്കി. "ഒന്ന് ഇറങ്ങ് തമ്പുരാട്ടി "മഹി. ഗൗരി ചിരിച്ചുകൊണ്ട് കാറിൽ നിന്നു ഇറങ്ങി. മഹി മുമ്പിൽ നടന്നു . പുറകേ ഗൗരി. ഗൗരിയുടെ വലതുകൈ മഹിയുടെ കൈയിൽ ഭദ്രമായിരുന്നു. ഇലകളെ വകഞ്ഞുമാറ്റി അവർ നടന്നു. നടന്നു ചെന്നു നിന്നിടം കണ്ട് ഗൗരിയുടെ കണ്ണുകൾ മിഴിഞ്ഞു. " Wow !!!!!! " ഗൗരി. " ഇഷ്ട്ടപെട്ടോ.. " മഹി. "ഒരുപാട് " ഗൗരി സന്തോഷത്തിൽ അവനെ കെട്ടിപിടിച്ചു. കാട്ടിലൂടെ ഒഴുകി വരുന്ന അരുവി വെള്ളച്ചാട്ടമായി മാറുന്നിടത്താണ് അവർ വന്നത്. രണ്ടുസൈഡിലായി പൂക്കൾ പലതരം കാട്ടുപ്പൂക്കൾ. അതിൽ നിന്നു തേൻ നുകരാൻ വട്ടമിട്ടു പറക്കുന്ന പല വർണ്ണമുള്ള ചിത്രശലഭങ്ങൾ. കിളികളുടെ നാദം. എല്ലാംകൊണ്ടും ഗൗരിക്ക് അവിടം ഒരുപാട് ഇഷ്ട്ടമായി. അവർ ഒരു പാറപുറത്ത് ഇരുന്നു. ഗൗരി അവന്റെ നെഞ്ചിൽ ചാരിയിരുന്നു. മഹി അവളെ തോളിലൂടെ കൈയിട്ടു അവനോട് അടുപ്പിച്ചു. കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. "പാറു....

" മഹി ആർദ്രമായി വിളിച്ചു. "മ്മ്.... " ഗൗരി അവന്റെ നെഞ്ചിൽ തലവെച്ചു തന്നെ മൂളി. മഹി ഒന്നും പറയാത്തതുകൊണ്ട് ഗൗരി തലപൊക്കി നോക്കി. മഹി അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. ഗൗരി നാണത്തോടെ തലകുനിച്ചു. ഗൗരി വെള്ളത്തിൽ കാലിട്ടു ആട്ടി.... അവന്റെ നെഞ്ചിൽ തലവെച്ചിരുന്നു. മഹി കണ്ണുകൾ അവളുടെ കാലിൽ വെള്ളത്തുള്ളികൾ പറ്റിയിരിക്കുന്ന നിറയെ മണികൾ ഉള്ള വെള്ളികൊലുസിൽ പതിഞ്ഞു. ഗൗരിയുടെ കൊലുസിന്റെ ശബ്‌ദം അവിടെ മുഴങ്ങി. മഹിയുടെ മനസ്സിൽ ഒരു ചിത്രം കണക്കെ പലതും മിന്നിമാഞ്ഞു. 🍁🍁 ഒരു പൊടി മീശക്കാരൻ ഒരു പെൺകുട്ടിയുടെ കാലിൽ ചിലങ്ക അണിഞ്ഞു. അവളുടെ വെണ്ണപോലത്തെ കാലിൽ അവൻ പ്രണയത്തോടെ ചുംബിച്ചു. അവൾ നാണത്തോടെ അവനെ തള്ളിമാറ്റിയോടി...അവളുടെ കാലിൽ അണിഞ്ഞ ചിലങ്കയുടെ നാദം ആ ചുവരുകളിൽ മുഴങ്ങികൊണ്ടിരുന്നു. ""ദേവി........ "

പാവാട പൊക്കിയോടുന്ന അവളെ അവൻ പുഞ്ചിരിയോടെ നോക്കി നിന്നു. 🍁🍁 "ദേവേട്ടാ...ദേവേട്ടാ..... " ഗൗരിയുടെ ശബ്‌ദമാണ് അവനെ ബോധത്തിലേക്ക് കൊണ്ടുവന്നത്. തന്നിൽ നിന്നു ഓടിപോയവൾ ഗൗരിയാണെന്ന് മഹി മനസിലാക്കി. മഹി ഗൗരിയെ പ്രണയത്തോടെ നോക്കി. "എ... എന്താ.. എ.. എന്താ ഇങ്ങനെ നോക്കണേ... " മഹിയുടെ നോട്ടത്തിൽ ഗൗരി പതറി. പ്രകൃതിയുടെ വരദാനമായ വനത്തെ സാക്ഷിയാക്കി..... ജലത്തെ സാക്ഷിയാക്കി.... പൂവിൽ നിന്നു തേൻ നുകരുന്ന ചിത്രശലഭങ്ങളെ സാക്ഷിയാക്കി. മഹി ആദ്യമായി ഗൗരിയുടെ അധരത്തിലെ തേൻ നുകർന്നു. അവർക്കുമീതെ കാട്ടുപൂക്കൾ പുഷ്പ്പമഴ പെയ്തു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story