💙ഗൗരിപാർവതി 💙: ഭാഗം 31

gauriparvathi

രചന: അപ്പു അച്ചു

മാളു അലനുമായി ഹോസ്പിറ്റലിൽ വന്നു. "ഞാൻ ഇവിടെ ഇരുന്നാൽ പോരേ അങ്ങോട്ട് വരണോ." അലൻ. 'മ്മ് മതി " മാളു അലനെ നോക്കിട്ട് വിച്ചൂന്റെ അടുത്തേക്ക് പോയി. അവൾ വിച്ചൂന്റെ ക്യാബിനിൽ കേറി. അവന്റെ ചെയറി ഇരുന്നു. "ഹാ നല്ല രസം.. " മാളു ചെയറിൽ കറങ്ങികൊണ്ടിരുന്നു. " നീ എന്താ ഇവിടെ... " ക്യാബിനിലേക്ക് കേറിവന്ന വിച്ചു കാണുന്നത് ചെയറിൽ ഇരിക്കുന്ന മാളൂനെയാണ്. " ഞാൻ എന്താ ഇവിടേന്ന് വിച്ചേട്ടന് അറിയില്ലേ... " മാളു. "പുല്ല് ആവിശ്യം ഉള്ളപ്പോ വരുന്നും ഇല്ലല്ലോ " (മാളു ആത്മ ) മാളു ഇല്ലാത്ത നാണം മുഖത്ത് വരുത്താൻ ശ്രമിച്ചു. " നിനക്ക് എന്തെങ്കിലും അസുഖം ഉണ്ടോ....എല്ലാരും ഹോസ്പിറ്റലിൽ വരുന്നത് അതിനാണ് " വിച്ചു കെട്ടി നിന്നു. " ഉണ്ട് അതല്ലേ പറഞ്ഞത്... അത് വിച്ചേട്ടന് മാത്രമേ മാറ്റാൻ കഴിയൂ " മാളു. " ഞാൻ ഇതിനുള്ള ഉത്തരം പറഞ്ഞതാണ്. " വിച്ചു ദേഷ്യത്തിൽ മാളൂനെ നോക്കി. മാളു വിച്ചൂന്റെ അടുത്തേക്ക് നടന്നു. അവന്റെ തൊട്ട് അടുത്ത് വന്നു നിന്നു. മാളു സ്റ്റെതസ്കോപെടുത്ത് അവന്റെ നെഞ്ചിൽ വെച്ചു. "കൂൾ.. മാൻ കൂൾ.. " മാളു അവന്റെ അടുത്ത് നിന്നു മാറി നിന്നു. " ഇറങ്ങി പോകുന്നോ.. അതോ സെക്യൂരിറ്റിയെ വിളിക്കണോ.. " വിച്ചു.

" അയ്യേ.. മോശം.. ഒരു പെണ്ണിനെ ഇറക്കി വിടാൻ തനിക്ക് സെക്യൂരിറ്റി വേണോ " മാളു അവനെ നോക്കി ചിരിച്ചു. അവൻ കൈചുരുട്ടി പിടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്‌തു. അവളെ നോക്കാതെ മുഖം തിരിച്ചു. "ഇനി കുറച്ചു ദിവസം കഴിയേണ്ടേ നിങ്ങളെ കാണാൻ. അതുകൊണ്ട് ഇങ് പോന്നതാ അല്ലാതെ വിച്ചേട്ടൻ ഇങ്ങനെ ദേഷ്യപെടെണ്ടാ.. "മാളു. "ആരാടി.. നിന്റെ വിച്ചേട്ടൻ " വിച്ചു. "പിന്നെ നിങ്ങനെ വൈഷ്‌ണവേട്ടാന് നീട്ടി വിളിക്കണോ.. " മാളു. അവൻ അവളെ എറിയാൻ ചുറ്റും നോക്കി. അത് മനസിലാക്കിയ മാളു അവന്റെ ഫോൺ എടുത്ത് എറിയുന്ന പോലെ നിന്നു. " നിങ്ങൾ എന്നെ എന്തേലും ചെയ്താൽ ഈ ഫോൺ ഞാൻ എറിയും. " മാളു. "ഡീ... " വിച്ചു. "അലറേണ്ട.... ഇനി ഞാൻ വരുമ്പോൾ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ.. " മാളു. "ഭീഷണി ആണോ.. " വിച്ചു. "ആണെന്ന് കൂട്ടിക്കോ " മാളു. "ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ നീ എന്ത് ചെയ്യും.. " വിച്ചു പിരികം ചുളിച്ചു. " ഞാൻ നിങ്ങടെ അർജുൻ റെഡിയെ പോലെ ഇരിക്കുന്ന ഈ മോന്തയിൽ ആസിഡ് ഒഴിക്കും...

അല്ലേൽ നിങ്ങൾക്ക് കുടിക്കാൻ തരുന്ന ജ്യൂസിലോ ചായയിലോ സൈനെയ്‌ഡ്‌ ചേർക്കും... അലേൽ ഒരു വിഷ പാമ്പിനെ ഇങ്ങോട്ട് കേറ്റിവിടും.. that's all. " മാളു സിംപിളായി പറഞ്ഞു നിർത്തി അവനെ നോക്കി. വിച്ചു അവൾ പറഞ്ഞത് കേട്ട് വാ പൊളിച്ചു പോയി. "ഈശ്വര വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പെണ്ണാ.. പറഞ്ഞാൽ അതുപോലെ ചെയ്യൂ. " (വിച്ചു ആത്മ ). "വാ അടച്ചുവെയ്യ് വിച്ചേട്ടാ... ഈച്ച കേറും " മാളു ചിരി കടിച്ചുപിടിച്ച് പറഞ്ഞു. "അപ്പൊ ഞാൻ അങ്ങ് പോകട്ടെ ഡോക്കിട്ടരെ... പിന്നെ കാണാം " മാളു അവന്റെ കവിളിൽ അമർത്തി മുത്തി. " I'm still in love with you " അവന്റെ കാതിൽ പറഞ്ഞിട്ട് അവൾ ഓടി. അവളുടെ പ്രതീക്ഷിക്കാത്ത നീക്കത്തിൽ അവൻ ഞെട്ടി. അവൻ കവിളിൽ കൈവെച്ച് ഓടിപോകുന്ന അവളെ നോക്കി നിന്നു... അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഓടി വരുന്ന വഴിയിൽ മാളു അലനുള്ള കാര്യം മറന്നുപോയി. പെട്ടന്ന് അലനില്ലല്ലോന്ന് ഓർത്ത മാളു തിരഞ്ഞു നടക്കുമ്പോഴാണ്. അവളുടെ പുറകേ ഓടി വരുന്ന അലനെ അവൾ കണ്ടത്.

"നീ എവിടെ പോയതാടാ " മാളു. " നിന്റെ പുറകേ വന്നായിരുന്നു.. ".അലൻ. " അപ്പൊ എല്ലാം കാണുകയും കേൾക്കുകയും ചെയ്തല്ലോലെ " മാളു. " മ്മ്. " അവൻ അമർത്തി മൂളി. "ഈ.. 😆😆" മാളു അവനെ ഇളിച്ചു കാണിച്ചു. " എന്തൊക്കെയാടി നീ വിളിച്ചു പറഞ്ഞത്... സൈനേഡ്.. ആസിഡ്.. പാമ്പ്.. ഇതൊക്കെ എവിടുന്ന് കിട്ടുനടി " അലൻ. " മോനെ.. ജോളി ചേച്ചിയും സുരജേട്ടനും ഉള്ളപ്പോ നമ്മൾ എന്തിന് വേറെ ടിപ്സ് അന്വേഷിച്ചു പോകണം.. നീ കേട്ടിട്ടില്ലേ വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ നാട്ടിൽ കേറി നടപ്പൂ..... പിന്നെ ആസിഡ്... അത് സർവ്വ സാധാരണമല്ലേ... ഇഷ്ടമല്ലെന്ന് പറയുന്ന അവളുടെ വീട്ടിൽ കേറി അച്ഛന്റെയും അമ്മയുടെയും മുമ്പിൽ നിന്ന് ഒഴിക്കുന്നു.. വെല്ലപ്പോഴെങ്ങിലും പത്രം വായിക്കണം.. " മാളു ഒരു കൂസലുമില്ലാതെ പറഞ്ഞ് അവനെ നോക്കി. " അപ്പൊ നീ ഡോക്ടറെ കൊല്ലുവോ " അലൻ. "ഒന്ന് പോടാ അയാളെ ഒന്ന് പേടിപ്പിച്ചതാ.. അയാളെ കൊല്ലാൻ ആണെങ്കിൽ ഞാൻ എന്തിനാ അയാളുടെ പുറകേ നടന്നത് അച്ചായാ..

" മാളു അവന്റെ തോളിൽകൂടി കൈയിട്ടു നടന്നു. " എന്റെ കർത്താവെ ആ ഡോക്ടറിനെ ഇവള്ടെ കൈയിൽ നിന്ന് രക്ഷിചേക്കണേ.. " അലൻ സ്വയം പറഞ്ഞു. അലനെ ഹോസ്റ്റലിൽ ഇറക്കിയിട്ട് മാളു വീട്ടിലേക്ക് പോയി. 🌿💙🌿💙🌿💙🌿💙🌿💙🌿💙🌿🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙 "പാറു...... "മഹി ഗൗരിയുടെ കാതിൽ വിളിച്ചു. "മ്മ്... " അവൾ മൂളിയതെ ഉള്ളൂ. "നമ്മുക്ക് പോകേണ്ടേ " മഹി അവളെ ഒന്നുകൂടി തന്റെയടുത്തേക്ക് അടുപ്പിച്ചു. " മ്മ്ഹ്.. ഇച്ചിരി നേരം കൂടെ... " അവൾ ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ പൂഴ്ത്തി. " കോളേജ് വിടുന്നതിനുമുമ്പ് ചെല്ലേണ്ടേ.. "മഹി അവളുടെ മുഖം ചുണ്ട് വിരൽകൊണ്ട് ഉയർത്തി. "എന്തിനാ കരയുന്നെ ".അവളുടെ നിറഞ്ഞകണ്ണുകൾ കണ്ട് അവൻ ആധിയോടെ ചോദിച്ചു. "മ്മ്ഹ്... " ഗൗരി തല രണ്ടു സൈഡിലേക്കും ചലിപ്പിച്ചു. " പറയെന്റെ പാറുട്ടീ... " മഹി. " ഇനി എന്നാ എനിക്ക് ദേവേട്ടനെ കാണാൻ കഴിയ്യ.. ".ഗൗരി വിഷമത്തോടെ അവനെ നോക്കി. "നിനക്ക് കാണാൻ തോന്നുമ്പോ ഒന്ന് വിളിച്ചാ പോരേ " അവൻ അവളുടെ മുടിയിൽ തഴുകി നെറ്റിയിൽ മുത്തി. "ബാ.. പോകാം " അവൻ എഴുനേറ്റുകൊണ്ട് അവൾക്ക് നേരെ കൈനീട്ടി. ഗൗരി അവന്റെ കൈയിൽ പിടിച്ച് എഴുനേറ്റു.

"എനിക്ക് ഇവിടുന്ന് പോകാൻ തോന്നുന്നില്ല ദേവേട്ടാ.. നമ്മൾ ഇതിന് മുമ്പ് ഇവിടെ വന്നിട്ടുണ്ടോ.. എനിക്ക് ഇവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. " ഗൗരി വെള്ളച്ചാട്ടത്തെ നോക്കി പറഞ്ഞു. മഹി അതിന് ഒന്ന് പുഞ്ചിരിച്ചു. തിരിച്ചുള്ള യാത്രയിൽ മുഴുവൻ ഗൗരി ഇന്നത്തെ കാര്യങ്ങൾ ചിന്തിക്കുവായിരുന്നു. ഇടക്ക് ഇടക്ക് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. കവിളുകളിൽ ചെറിയ ചുമപ്പും. "എന്താണ് എന്റെ പാറുട്ടി തന്നെയിരുന്നു ചിരിക്കുന്നത് ഹേ.. "മഹി ഒരു ചിരിയോടെ അവളോട് ചോദിച്ചു. "മ്മ്ഹ്... " അവൾ തോളനക്കി കാണിച്ചു. മഹി തലയാട്ടി ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. അവനറിയാം എന്താ കാര്യമെന്ന്. തിരിച്ച് കോളേജിൽ വന്നപ്പോൾ എല്ലാരും പോകാൻ തുടങ്ങുന്നതേ ഉള്ളൂ. കാറിൽനിന്ന് ഇറങ്ങാൻ തുടങ്ങിയ ഗൗരിയുടെ കവിളിൽ അവൻ മുത്തി. ചിരിച്ചുകൊണ്ട് അവൻ പോയിക്കോളാൻ പറഞ്ഞു. ഗൗരി ഒരു ചിരിയോടെ അമ്മുന്റെ അടുത്തേക്ക് ചെന്നു. പോകുന്ന വഴിയിൽ അമ്മു എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്...

പക്ഷേ ഗൗരി അതൊന്നും കേട്ടില്ല.. അവളുടെ മനസ്സ് മഹിയുടെ അടുത്തായിരുന്നു. വീട്ടിൽ ചെന്നിട്ട് ഒന്നും പറയാതെ പുഞ്ചിരിച്ചു കൊണ്ട് സ്റ്റെപ്പ് കേറി പോകുന്ന ഗൗരിയെ രഞ്ജുവും വിച്ചുവും അമ്മുവും നോക്കി നിന്നു. " എന്താടി അവൾക്ക് പറ്റിയെ ". വിച്ചു. " ആ എനിക്ക് അറിയില്ല.. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.. " അമ്മു കൈമലർത്തി അവളുടെ റൂമിൽ പോയി. " അളിയോ.. അവൾക്ക് എന്താടാ പറ്റിയെ ".രഞ്ജു വിച്ചു തോളിൽ കൂടി കൈയിട്ടു. "എനിക്കറിയാവോ.. നീ ചെന്നു ചോദിക്ക്... ഒന്നാതെ മനുഷ്യൻ സ്വസ്ഥതയില്ല.. "വിച്ചു ദേഷ്യപെട്ടുകൊണ്ട് അവന്റെ റൂമിൽ പോയി. "ഇവന് ഇത് എന്ത് പറ്റി... മോളേ അമ്മുട്ടീ... "രഞ്ജു അമ്മുന്റെ റൂമിലേക്ക് നടന്നു. അമ്മു പെട്ടന്ന് ഡോറടച്ചു. 😔 രഞ്ജു തിരിച്ചു അവന്റെ റൂമിലേക്കു തന്നെ പോയി. 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 അമ്മു റൂമിലേക്ക് ചെല്ലുമ്പോൾ ഗൗരി ബാൽക്കണിയിൽ നിലാവിനെ നോക്കി നിൽക്കുകയായിരുന്നു. "ഗൗരി.... " അമ്മു. " ടി പെണ്ണെ " അമ്മു അവളുടെ തോളിൽ പിടിച്ചു കുലുക്കി. " ഞാൻ കോളേജിൽ വെച്ച് നിന്നെ ശ്രദ്ധിക്കുവാ.. നിനക്ക് എന്താ പറ്റിയെ ങേ.. " അമ്മു കുറച്ച് ഗൗരവത്തിൽ ഗൗരിയെ നോക്കി. " എനിക്ക് എന്ത് പറ്റാൻ " ഗൗരി അമ്മുനെ നോക്കാതെ പറഞ്ഞു.

"നീ ഇന്ന് എവിടെയെങ്കിക്കും പോയിരുന്നോ.. " അമ്മു ഗൗരിയെ തനിക്ക് നേരെ പിടിച്ച് നിർത്തി ചോദ്യഭാവത്തിൽ ഗൗരിയെ നോക്കി. " ഇ.. " ഗൗരി. "ഇല്ലാന്ന് പറയണ്ട.. " അമ്മു ഇടക്ക് കേറി പറഞ്ഞു. "അത്.. ".ഗൗരിയുടെ തല കുനിഞ്ഞു. " അത് ? "അമ്മു ദേഷ്യത്തിൽ ചോദിച്ചു. "അത്... ഞാ.. ഞാൻ മ.. മ.. മഹി സാറ് വിളിച്ചപ്പോ " ഗൗരി വാക്കുകൾക്ക് വേണ്ടി പരതി. "ഞാൻ കണ്ടായിരുന്നു " ദേഷ്യത്തിൽ നിന്ന അമ്മുന്റെ മുഖം ചിരിയിലേക്ക് വന്നു. ഗൗരി തലയുയർത്തി അവളെ നോക്കി. "ഞാൻ കണ്ടായിരുന്നു നിങ്ങൾ പോകുന്നതും കണ്ടുകൊണ്ടുള്ള കളികളും.. ഒക്കെ.. പിന്നെ ചോദിച്ചില്ലാന്ന് മാത്രം " അമ്മു. എങ്ങനെയെന്ന് ഗൗരി നോക്കി. " ഞാനെ നിന്റെ ചേച്ചിയാ നിന്റെ മാറ്റമൊക്കെ എനിക്ക് മനസിലാകും.. കലപിലപോലെ ചിലച്ചുകൊണ്ടിരുന്ന നീ ഇപ്പൊ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇടക്ക് ചുമ്മാ ഓർത്ത് ചിരിക്കുന്നു. " അമ്മു പറഞ്ഞു നിർത്തി. ഗൗരി അവളെ കെട്ടിപിടിച്ചു. അമ്മു അവളുടെ തലയിൽ തലോടി. " ചേച്ചി ചേട്ടന്മാര് അറിഞ്ഞാൽ.. "ഗൗരി ടെന്ഷനോടെ അമ്മുനോട്‌ ചോദിച്ചു. " അതൊക്കെ നമ്മുക്ക് ശെരിയാക്കാം...

ഇപ്പോ ചെന്നു കിടന്ന് ഉറങ്ങാൻ നോക്ക്.. നാളെ പുലർച്ചെ പോകാൻ ഉള്ളതാ " അമ്മു അവളുടെ കവിളിൽ തഴുകിട്ടു പോയി. 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 " നാളെ രാവിലെ പുറപ്പെടണം കേട്ടോ മഹി " ശേഖർ മഹിയെ നോക്കി പറഞ്ഞു. " അങ്ങനെ കാണാൻ കാത്തിരുന്ന അമ്മയുടെ നാടും വിടും കാണാൻ പോകുന്നു ഹയ്യ്.. " മാളു സന്തോഷത്തിൽ പറഞ്ഞു. " അവിടെ ചെന്ന് നിന്റെ ഇ സ്വഭാവം എടുത്തേക്കരുത് മാളു " സുഭദ്ര മാളുനോട്‌ ശാസനയോടെ പറഞ്ഞു. "ഓ എന്റെ അമ്മേ... ഞാൻ അങ്ങോട്ട്‌ പോകുന്നതിനെ ത്രില്ലിലാ... " മാളു. എല്ലാരുടെയും മുഖത്ത് ആ സന്തോഷം ഉണ്ടായിരുന്നു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * രാവിലെതന്നെ വിച്ചുവും അമ്മുവും ഗൗരിയും രഞ്ജുവും ഈശ്വരപുരത്തേക്ക് യാത്രതിരിച്ചു. * * * * * * * * * * * * * * * * * * * ** * * * * * * * * * * * രാവിലെ തന്നെ അവർ സുഭദ്രയുടെ നാട്ടിലേക്ക് തിരിച്ചു. മാളു കലപില പറയുന്നുണ്ട്. അതിന് ഉത്തരം ശേഖറും സുഭദ്രയും നൽകുന്നുണ്ട്.. പക്ഷേ.. മഹി മാത്രം മൗനമായി ഇരുന്നു. അവന്റെ ഹൃദയം വല്ലതെ ഇടിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ നാട്ടിൽ തന്നെ കാത്തിരിക്കുന്ന സത്യങ്ങളെ കുറിച്ച് മഹി അറിഞ്ഞില്ല.............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story