💙ഗൗരിപാർവതി 💙: ഭാഗം 32

gauriparvathi

രചന: അപ്പു അച്ചു

രാവിലെ തന്നെ അവർ സുഭദ്രയുടെ നാട്ടിലേക്ക് തിരിച്ചു. മാളു കലപില പറയുന്നുണ്ട്. അതിന് ഉത്തരം ശേഖറും സുഭദ്രയും നൽകുന്നുണ്ട്.. പക്ഷേ.. മഹി മാത്രം മൗനമായി ഇരുന്നു. അവന്റെ ഹൃദയം വല്ലതെ ഇടിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ നാട്ടിൽ തന്നെ കാത്തിരിക്കുന്ന സത്യങ്ങളെ കുറിച്ച് മഹി അറിഞ്ഞില്ല.......... മഹിയുടെ കാറ് ഇശ്വരപുരം ഗ്രാമത്തിലേക്ക് കടന്നതും ശക്തമായി കാറ്റുവീശി.... അവന്റെ ഹൃദയമിടിപ്പ് ഉയർന്നു.... ആദ്യമായാണ് വരുന്നതെങ്കിലും അവന് അവിടമെല്ലാം പരിചിതമായി തോന്നി. അവന്റെ മനസ്സിൽ പല ചിത്രങ്ങൾ കടന്നു വന്നു. അവന് വല്ലാത്ത അസ്വസ്ഥത തോന്നി. പുറകിലിരുന്നു മാളു സ്ഥലങ്ങക്കെല്ലാം നോക്കി കാണുവായിരുന്നു.. ഇടയിൽ സുഭദ്രയോട് സംശയം ചോദിക്കുന്നുമുണ്ട്... "ഹായ് താമര.. ഏട്ടാ വണ്ടി നിർത്ത്... നിർത്താൻ.. " മാളു മഹിയുടെ തോളിൽ അടിച്ചു. "എന്റെ മാളു നിർത്താം... ഇങ്ങനെ അടിക്കാതെ.. " മഹി റോഡ് സൈഡിൽ വണ്ടി നിർത്തി. മാളു ചാടി ഇറങ്ങി. " Wow!!!! എന്ത് ഭംഗിയാ കാണാൻ.. അമേസിങ്... " മാളൂന്റെ കണ്ണുകൾ വിടർന്നു. കൊച്ചുകുട്ടികളെ പോലെ അവൾ അതെല്ലാം നോക്കി കണ്ടു.

"എന്റെ മാളു അതിൽ ഇറങ്ങേണ്ട തെന്നും വഴുക്കൽ കാണും.. " തോട്ടിൽ ഇറങ്ങാൻ പോകുന്ന മാളൂനെ ശാസനയോടെ സുഭദ്ര വിളിച്ചു. മഹി ഇറങ്ങാതെ സീറ്റിൽ ചാരിയിരുന്ന് മളൂനെ ഒരു പുഞ്ചിരിയോടെ നോക്കി. അവന്റെ തലയിൽ എന്തോ മിന്നൽ കേറുന്നപോലെ വന്നു. അവൻ പെട്ടന്ന് കണ്ണുകൾ ഇറുക്കെ അടച്ചു. 🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵 ഒരു പൊടിമീശക്കാരന്റെ കൈയിൽ തൂങ്ങിവരുന്ന പാട്ടുപാവാട ഇട്ട പെൺകുട്ടി... അവൾ വയലിന്റെ അരികിൽ കൂടി ഒഴുകുന്ന തോട്ടിൽ ഇറങ്ങി. 🔵 🔵"വേണ്ട... മോളേ അതിൽ ഇറങ്ങേണ്ട... വഴുതി വീഴുട്ടോ കുട്ട്യേ..." 🌻🌻 😁😁 അവൾ ചിരിച്ചു... അവളുടെ കുപ്പിവളകളുടെ കിലുക്കം അവിടമാകെ മുഴങ്ങി. 🔵🔵 "പറഞ്ഞാൽ കേൾക്കില്ല്യേ നീ..," അവൻ അവിടെ കിടന്ന കമ്പെടുത്തു. അവൾക്ക് നേരെ ഓങ്ങി.. 🌻🌻 😢😢 അവളുടെ കണ്ണുകൾ നിറഞ്ഞു. 🔵🔵 "അപ്പോഴേക്കും കണ്ണുനിറച്ചോ നിയ്യ്... നിക്ക് അറിഞ്ഞുടെ ന്റെ കുട്ടി ന്നോട് മാത്രമേ ഈ കുറുമ്പ് കാണിക്ക്യൂന്ന്.. " 🌻🌻 😊😊 അവൾ അവനെ നോക്കി ചിരിച്ചു. 🔵🔵 " ഏട്ടന് കാണേണ്ടതും ഇത് തന്ന.... ദേ നിന്റെ കൂട്ടുകാരി വന്നു പൊയ്ക്കോ.. " 🌻🌻 😊😊

അവൾ അവനെ നോക്കി ചിരിച്ചിട്ട് നടന്നു വരുന്ന അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി . 🔵🔵 " കൂട്ടുകൂടുന്നത് കൊള്ളാം അവള്ടെ സ്വഭാവമൊന്നും പഠിച്ചേക്കരുത്.. കേട്ടോ.. "അവൻ അവളുടെ കൂട്ടുകാരിയെ ഒളികണ്ണിട്ട് നോക്കി വിളിച്ചു പറഞ്ഞു. 🌺🌺 " ന്റെ സ്വഭാവത്തിന് ന്ത പ്പൊ കുഴപ്പം " അവളുടെ കൂട്ടുകാരി ദേഷ്യത്തിൽ അവനെ നോക്കി. 🌻🌻 😁😁😁 🌺🌺 "നീ ചിരിക്കേണ്ട... നിന്റെ ഏട്ടന് ഞേ കാണുമ്പോൾ ന്ത പ്രശ്നം " 🌻🌻 😐😐😐 അവളുടെ ചിരി നിന്നു. 🔵🔵" പ്രശ്നോന്നോ.. പ്രശ്നമല്ലേ ഉള്ളൂ നിനക്ക്.. യക്ഷിയെ പോലെ നീണ്ട മുടിയും.. വല്യഉണ്ട കണ്ണും എപ്പോഴും ദേഷ്യവും.. നീ ഒരു പെണ്ണാണൊടി...പെണ്കുട്ട്യോളായൽ അടുക്കവും ഒതുക്കവും വേണം.. അതെങ്ങന്യാ ചേട്ടന്മാർ തലയിൽ കൊണ്ടുനടക്കുവല്ല്യേ " അവൻ അവളെ ദേഷ്യം പിടിപ്പിച്ചു. 🌺🌺 😡😡 അവൾ ദേഷ്യത്തിൽ അവനെ നോക്കി. കരച്ചിൽ ഇപ്പൊ പൊട്ടും എന്ന പോലെ അവൾ നിന്നു. " നീ വരുന്നുണ്ടോ... " 🌻🌻 🙁🙁 അവൾ അവനെ ദയനീമായി നോക്കി. അവൻ അവളെ കണ്ണു ചിമ്മികാണിച്ചു. 🔵🔵"ചുമ്മാ ". അവൻ അവളെ കണ്ണു ചിമ്മികാണിച്ചു. അവൻ ചുണ്ടനക്കികാണിച്ചിട്ട് അവിടുന്നു പോയി. 🌺🌺 😡😡😡 🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵

വീട്ടിൽ ചെന്നുകേറിയ ഗൗരി എല്ലാരോടും സംസാരിച്ചിട്ട് അവളുടെ റൂമിലേക്ക് പോയി. "ഇവിടുത്തെ ഈ തണുപ്പും സുഖവുമൊന്നും അവിടെ കിട്ടില്ല " അവൾ സ്വയം പറഞ്ഞുകൊണ്ട് ജനൽ തുറന്നിട്ടു. ജനലിലൂടെ വന്നു ഇളം കാറ്റിന് ചെമ്പകപൂവിന്റെ സുഗന്ധമായിരുന്നു... ഗൗരി മണം വന്ന ഭാഗത്തേക്ക് നോക്കി. കാവിൽ ഇല കാണതത്തുപോലെ പൂത്തുനിൽക്കുന്ന ചെമ്പകമരത്തെയാണ് ഗൗരി കാണുന്നത്. അതിനപ്പുറത്ത് ഇതുപോലെ തന്നെ പൂത്തുനിൽക്കുന്ന ഇലഞ്ഞിയും മറ്റ് വൃക്ഷങ്ങളും. ചെമ്പകമരത്തിന്റെ ചോട്ടിൽ എന്തോ തിളങ്ങുന്നത് ഗൗരി കണ്ടു. "ങഹേ... ഞാൻ പോയപ്പോ ഇതിൽ കുറച്ച് പൂവല്ലേ ഉണ്ടായിരുന്നുള്ളു അതുമല്ല ഇത് പൂക്കേണ്ട സമയം ആയില്ലല്ലോ... ".ഗൗരി ചെമ്പകത്തെ നോക്കി ചിന്തിച്ചു. 🌼🌼ചെമ്പകചോട്ടിൽ ഇരുന്ന നാഗയക്ഷി ഗൗരിയുടെയും മഹിയുടെയും വരവ് അറിഞ്ഞു. നാഗയക്ഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

നാഗയക്ഷിയുടെ മാണിക്യത്തിന്റെ മൂക്കുത്തിയുടെ പ്രകാശം കാവിൽ പരന്നു. അവളെ വാരി പുണരാൻ അ അമ്മ മനം കൊതിച്ചു. 🌼🌼 അവിടേക്ക് നോക്കി നിന്നപ്പോൾ ഗൗരിയുടെ മനസ്സിൽ മഹിയുടെ മുഖം ഓർമ്മ വന്നു. പെട്ടന്ന് അവളുടെ മുഖം മങ്ങി. "ദുഷ്ട്ടൻ ഇതുവരെ എന്നെ വിളിച്ചില്ല " ഗൗരി ടേബിളിൽ ഇരിക്കുന്ന ഫോൺ കൈലെടുത്തു. മഹിയുടെ നമ്പർ എടുത്തു വിളിക്കാൻ തുടങ്ങിയപ്പോഴാണ് രഞ്ജു അവളെ വിളിച്ചത്. "ഗൗരീ..... ". "ദാ.. വരാണു ഏട്ടാ... " ഗൗരി ഫോൺ അവിടെ വെച്ചിട്ട് ഗോവണി ഇറങ്ങി ചെന്നു. "ഇന്ന അലനാ... നീ എന്റെ നമ്പർ കൊടുത്തായിരുന്നോ " രഞ്ജു ഫോൺ കൊടുക്കുന്നതിന്റെ ഇടയിൽ ചോദിച്ചു. "ആ.. വിച്ചു ഏട്ടന്റെ ഫോൺ പൊട്ടിയില്ലേ.. അതുകൊണ്ട് ഞാൻ ഏട്ടന്റെയ കൊടുത്തേ.. " ഗൗരി " മ്മ്.. നീ സംസാരിക്ക് " രഞ്ജു അവന്റെ റൂമിൽ പോയി. "ഹലോ..അച്ചായാ.. " ഗൗരി. "______ " അലൻ. " നിങ്ങൾ സ്റ്റേഷനിൽ എത്തുമ്പോ എന്നെ വിളി " ഗൗരി. "______" അലൻ. "വേണ്ട ഞാൻ ഏട്ടനെ വിടാം ".ഗൗരി. "________"

അലൻ. "എന്നാ ശരി ടാ ബൈ വിളിക്കണേ "ഗൗരി. ഇശ്വരപുരത്തെ ഉത്സവം കൂടാൻ അലനും അവന്റെ അനിയത്തി അനീറ്റയും കാത്തുവും അവള്ടെ അനിയത്തി കീത്തനയും വരുന്നുണ്ട്. ഗൗരി ഫോൺ വെച്ച് റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറ്റത് ഒരു കാറ് വന്നു നിന്നത്. അതിൽ നിന്ന് കുറച്ച് പ്രായം തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രിയും ഇറങ്ങി. പുറകേ രണ്ട് ലൂക്കൻ പയ്യന്മാരും. "കിച്ചേട്ടാ... കാളിയേട്ടാ.. " ഗൗരി ഓടിപോയി രണ്ടുപേരും കെട്ടിപിടിച്ചു. കാളി അവളെ നോക്കി കണ്ണുരുട്ടി. "ഈ 😆😆 ചൊറി ദാസേട്ടാ " ഗൗരി അവനെ ഇളിച്ചു കാണിച്ചു. " മ്മ്.. " കാളി ഒന്ന് മൂളി. വാസുദേവന്റെയും ദേവകിയുടെയും നാലാമത്തെ മകൾ ശ്രീവിദ്യയുടെയും അനന്തന്റെയും മക്കളാണ് കിച്ചുവെന്ന കാർത്തികേയനും കാളിദാസ് എന്ന എല്ലാരുടെയും ദാസും ഗൗരിയുടെ കാളിയും. ഇവർ അമേരിക്കയിൽ ആയിരുന്നു. കാർത്തികേയൻ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളു. ബാങ്ക് മാനേജർ ആയിരുന്നു.

അവിടുത്തെ ബിസിനെസ്സ് കാര്യങ്ങൾ നോക്കാൻ അനന്തൻ അവനെ അങ്ങോട്ട് വിളിച്ചു. മുറ്റത്ത് കാറുവന്നു നിൽക്കുന്ന ശബ്‌ദം കേട്ട് അകത്തുള്ളവർ ഇറങ്ങി വന്നു. എല്ലാരുടെയും സ്നേഹപ്രകടനത്തിന്റെ ഇടയിലാണ് വേറെ ഒരു കാർ വന്നത്. അതിൽ നിന്ന് ഐശ്വര്യയും മാനവും ഇറങ്ങി. വസുന്ധര ഐശ്വര്യയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ കണ്ട ഗൗരി അവരുടെ അടുത്തേക്ക് ഓടി. "ഹായ്.. വാവേ... " ഗൗരി കുഞ്ഞിന്റെ കവിളിൽ തൊട്ടുനോക്കി. "വാവാച്ചി ചിറ്റെ അറിയാവോട.. " ഗൗരി കുഞ്ഞിന്റെ വിരലിൽ പിടിച്ചു. "നിന്നെ അതിന് കണ്ടിട്ടുണ്ടോ ഗൗരി.. അതുവല്ല അതിന് പറയാൻ പറ്റുന്ന പ്രായമാണോ... ആറുമാസമല്ലേ ആയുള്ളൂ. " അവളുടെ അടുത്തേക്ക് വന്ന ദാസ് കളിയാക്കി പറഞ്ഞു. "ദേ.. കാളിയ.. വന്ന ഉടനെ വഴക്കിന് വരരുത്. " ഗൗരി അവനെ കണ്ണുകൂർപ്പിച്ചു നോക്കി. " ടി.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് കാളിയാന്ന് വിളിക്കരുതെന്ന് " ദാസ് ഗൗരിയുടെ ചെവിയിൽ പിടിച്ചു. "ആ.. അമ്മേ..എന്റെ ചെവിന്ന് വിടടാ " ഗൗരി. "വന്നു കേറിയില്ല അപ്പോഴേ തുടങ്ങിയോ രണ്ടും. വിളിക്കുമ്പോഴും രണ്ടും വഴക്ക് കണ്ടാലും അങ്ങനെ... ടാ.. കൊച്ചിന്റെ ചെവിന്ന് വിടടാ " ശ്രീവിദ്യ.

"അമ്മ പറഞ്ഞുകൊണ്ട് ഞാൻ വിട്ടു " ദാസ് ഗൗരവത്തിൽ പറഞ്ഞു. "അല്ലാതെ അപ്പയെ പേടിച്ചിട്ടല്ലലേ... " ഗൗരി അവനെ കളിയാക്കി ചിരിച്ചു. "മുറ്റത്ത് നില്കാതെ അകത്തോട്ടു കേറ്... പത്മേ.... " മുത്തശ്ശി. "ദാ.. വരാണു അമ്മേ " പത്മ മുത്തശ്ശിക്ക് പുറകേ അകത്തോട്ട് പോയി. എല്ലാരും അങ്ങോട്ട് കേറി. ഗൗരി മാത്രം അവിടെ തന്നെ നിന്നു. "രഞ്ജുവേട്ടാ അവർ സ്റ്റേഷനിൽ വന്നിട്ടുണ്ട്.. ഒന്ന് പോകാമോ ".ഗൗരി അലന്റെ കോൾ കണ്ടു പറഞ്ഞു. "ആ.. പോകാടാ ".രഞ്ജു കാറുമായി റെയിൽവേ സ്റ്റേഷനിൽ പോയി. അവളുടെ മനസ്സിൽ സന്തോഷം വന്നു നിറയുന്നത് അവൾ അറിഞ്ഞു.. പക്ഷേ എന്തിനാണ് തന്റെ ഉള്ളം തുടിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല. കുറേ നേരം ആ കാവിലേക്ക് അവൾ നോക്കി നിന്നു. ആരോ തന്നെ വിളിക്കുന്നു എന്ന് തോന്നിയ ഗൗരി കാവിലേക്ക് നടന്നു. രഞ്ജുന്റെ കാറിന്റെ ശബ്‌ദം കേട്ട് പിന്നെ പൊകാമെന്ന് അവൾ തീരുമാനിച്ചു. "നീ ഇപ്പോഴല്ല ദേവി വരേണ്ടത്... നിന്റെ കൂടെ ദേവനും വേണം.. എന്നാലേ പൂർണമാകു. നിനക്കല്ല നിങ്ങൾക്കേ ഈ ചെമ്പകം പൊഴിയൂ.... നിങ്ങൾക്കേ ഈ മുല്ല സുഗന്ധം പരത്തൂ......... " കാവിലിരുന്ന നാഗയക്ഷി പുഞ്ചിരിയോടെ പറഞ്ഞു. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿

"ഏട്ടാ... ഏട്ടാ... എന്താ പറ്റിയെ തലവേദനിക്കുന്നുണ്ടോ ". തലയിൽ കൈവെച്ചിരിക്കുന്ന മഹിയെ മാളു വിളിച്ചു. "ഏയ്യ് ഇല്ലടി " മഹി. "എന്താടാ എന്തെത്തിലും കുഴപ്പമുണ്ടോ " ശേഖർ. "ഇല്ല. അച്ഛാ " മഹി കാർ സ്റ്റാർട്ട്‌ ചെയ്‌തു. മഹിയുടെ കാറ് ഈശ്വരപുരം ശിവക്ഷേത്രത്തിന്റെ മുമ്പിൽ എത്തി. ശേഖർ സുഭദ്രയെ ഒന്ന് നോക്കി. സുഭദ്ര ശേഖറിനെ നോക്കി ചിരിച്ചു. അവരുടെ മനസ്സിൽ ഇരുപത്തിഏഴു വർഷം മുമ്പുള്ള കാര്യങ്ങൾ കടന്നു വന്നു. " ഏട്ടാ.. വണ്ടി വിട്.. ഓൾഡ് റൊമാൻസ് കാണാൻ എനിക്ക് താല്പര്യം ഇല്ല... വണ്ടി എടുക്ക്. " സുഭദ്രയേയും ശേഖറിനെയും നോക്കി മാളു ഗൗരവത്തിൽ പറഞ്ഞു. അത് കേട്ട് അവർ മൂന്നുപേരും പൊട്ടി ചിരിച്ചു. രണ്ടാൾ പൊക്കത്തിൽ കെട്ടിയ മതിലിനുമുമ്പിൽ അ കാറ് വന്നു നിന്നു. മതിലിൽ വലിപ്പത്തിൽ എഴുതിയ പേര് മാളു വായിച്ചു. """ചെമ്പകശ്ശേരി മന "" "അയ്യോ.... ഇത് എന്താ പ്രേതാലയവോ... കണ്ടിട്ട് തന്നെ പേടിയാകുന്നു... ഇവിടെയാണൊ അമ്മ താമസിച്ചേ.. " മാളു ചുറ്റും നോക്കികൊണ്ട് പറഞ്ഞു. ശാന്തമായ അന്തരീഷം.. ചുറ്റും മരങ്ങൾ തിങ്ങി വളർന്നു നിൽക്കുന്നു. മൂന്നുനാല് ഏക്കറോളം പരന്നു കിടക്കുന്ന മന. " എന്റെ പൊന്നു കുഞ്ഞേ നിന്റെ പൊട്ടതരമൊന്നും ഇവിടെ വിളംബല്ലേ.. പ്ലീസ്.. ". ശേഖർ.

"ആ നോക്കാം " മാളു മുഖം തിരിച്ചു. മഹി ഒന്നും മിണ്ടിയില്ല... ഈ നാട്ടിൽ വന്നപ്പോതൊട്ട് തനിക്ക് വരുന്ന മാറ്റങ്ങളെ കുറിച്ച് ആലോചിക്കുവായിരുന്നു മഹി. ഇവിടമെല്ലാം എന്നോ കണ്ടു മറന്നപോലെ അവൻ തോന്നി. തുറന്നു കടന്ന ഗേറ്റിലൂടെ മഹിയുടെ കാറ് അകത്തോട്ട് കടന്നു. ചുറ്റും പച്ചപ്പ്.. മാളൂന് അവിടം വല്ലാതെ ഇഷ്ട്ടമായി. ഉള്ളിലേക്ക് കാറ് വരുന്നത് കണ്ട ചാരുകസേരയിൽ ഇരുന്ന ശിവശങ്കരൻ എഴുനേറ്റു. തന്റെ മകളെ കണ്ട സന്തോഷം അയാളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. "പത്മിനി.... " അയാൾ അകത്തോട്ടു നോക്കി വിളിച്ചു. മഹി കാറിൽ നിന്ന് ഇറങ്ങി. മഹിയുടെ കാലുകൾ ഈശ്വരപുരത്തിന്റെ മണ്ണിൽ പതിഞ്ഞതും പ്രകൃതി മാറി. ചെമ്പകശ്ശേരി മനയുടെ മുമ്പിൽ പടർന്നു നിൽക്കുന്ന രണ്ടു ചെമ്പകമരം അവനുമീതെ പൂക്കൾ പൊഴിച്ചു സ്വാഗതം ചെയ്‌തു. കാവിൽ കാറ്റ് ആഞ്ഞു വീശി പാലമരം ആടിയുലഞ്ഞു. കടമ്പ് മരത്തിൽ ഉണങ്ങിയ ചില്ല തളിർക്കാൻ തുടങ്ങി. ചെറുതായി മഴ ചാറി.

നിലവറയിലെ ദേവീ വിഗ്രഹത്തിന്റെയും ശിവ ക്ഷേത്രത്തിലെ മഹേശ്വരന്റെയും മുമ്പിൽ ഇരുന്ന നിലവിളക്ക് ആളിക്കത്തി . കാവിൽ കുടിയിരുന്ന നാഗങ്ങൾ വെളിയിൽ വന്നു. നാഗരാജാവിന്റെ വിഗ്രഹത്തിൽ നിന്നുവന്ന മണിനാഗം പത്തി വിടർത്തി ഇരുന്നു . സർപ്പഗന്ധി പൂക്കൾ പൊഴിഞ്ഞു . കാവിന്റെ ഉള്ളിലുള്ള കുളം തിളച്ചു മറിഞ്ഞു കുമിളകൾ വന്നു. പാലമരത്തിന്റെ ചുവട്ടിൽ ഇരുന്നവളുടെ കണ്ണുകളിലൂടെ കണ്ണുനിർ ഒലിച്ചിങ്ങി. സന്തോഷത്തിന്റെ കണ്ണുനീർ. ഇത്രയും കാലം കാണാൻ കാത്തിരുന്ന മുഖം. മുറ്റത്ത്‌ മാവിൻ കൊമ്പിൽ ഇരുന്ന കുയിലുകൾ പാടാൻ തുടങ്ങി. അങ്ങ് ദൂരെ മലമുകളിൽ വേഴാമ്പലുകൾ ചിറകടിച്ചു പറന്നുയർന്നു. അവരുടെ അടുത്തേക്ക് തിരിഞ്ഞ ശിവശങ്കരൻ കണ്ടത് കാറിൽ നിന്ന് ഇറങ്ങുന്ന മഹിയെയാണ്. അയാൾ ഞെട്ടി... ഒരടി ചലിക്കാൻ കഴിയാതെ തരിച്ചു നിന്നു. *ഇന്ദ്രൻ * അയാൾ നാവ് ചലിപ്പിച്ചു..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story