💙ഗൗരിപാർവതി 💙: ഭാഗം 33

gauriparvathi

രചന: അപ്പു അച്ചു

അവരുടെ അടുത്തേക്ക് തിരിഞ്ഞ ശിവശങ്കരൻ കണ്ടത് കാറിൽ നിന്ന് ഇറങ്ങുന്ന മഹിയെയാണ്. അയാൾ ഞെട്ടി... ഒരടി ചലിക്കാൻ കഴിയാതെ തരിച്ചു നിന്നു. *ഇന്ദ്രൻ * അയാൾ നാവ് ചലിപ്പിച്ചു. അകത്തുനിന്ന് ഇറങ്ങി വന്ന പത്മിനിയുടെയും ശിവശങ്കരന്റെ അനിയൻ സദാശിവനും ഇതേ അവസ്ഥയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന പല കാര്യങ്ങളും അവരുടെ മനസിലേക്ക് ഓടിയെത്തി. സുഭദ്ര നിറകണ്ണുകളോടെ അവരെ നോക്കി. വർഷങ്ങളായി കാണാതിരുന്ന് കണ്ടതിന്റെ എല്ലാ സന്തോഷം അവരിൽ ഉണ്ടായിരുന്നു. സുഭദ്ര പത്മിനിയെ ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞു. അവരും ചേർത്ത് പിടിച്ചു കരയുകയായിരുന്നു. ശിവശങ്കരൻ ഒരു പുഞ്ചിരിയോടെ അവരെ നോക്കി. അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു. ശേഖറിന് എന്തോ അവരുടെ മുഖത്തേക്ക് നോക്കാൻ ഒരു പ്രയാസം തോന്നി. അത് ശിവശങ്കരന് മനസിലാക്കുകയും ചെയ്‌തു. ആദേശം അവനെ കൈകാട്ടി വിളിച്ചു.

സുഭദ്രക്ക് ശേഖറിനോട് അച്ഛന് ദേഷ്യമില്ലെന്ന് അറിഞ്ഞു സന്തോഷമായി. മഹിയും ശേഖറും അവരുടെ സ്നേഹം കണ്ടു സന്തോഷമായി. എന്നാൽ മാളു കുറച്ച് നേരം ഇത് നോക്കിട്ട് വാനനിരീക്ഷണത്തിന് പോയിരിക്കുവാണ്. മനസിലായില്ല.. അല്ലേ... 😄 " രണ്ട് മാവ്..., ഒരു പ്ലാവ്...., മൂന്ന് പേര..., അത് എന്ത് മരമാ... ആ.. ഏട്ടനോട് ചോദിക്കാം.... എനിക്ക് വേണ്ടതൊക്കെ ഇവിടെ ഉണ്ട്.. " മാളൂന്റെ കണ്ണുകൾ അവിടെ ചുറ്റും ഓടി നടന്നു. മഹി നോക്കുമ്പോൾ വടക്ക്നോക്കി യന്ത്രം പോലെ തിരിഞ്ഞുകൊണ്ടിരിക്കുന്ന മാളൂന്റെ തലയാണ് കണ്ടത്. "നീ എന്താ അവിടെ നോക്കുന്നത്.. " മഹി സംശയത്തോടെ മാളൂന് കേൾക്കാൻ പാകത്തിന് ചോദിച്ചു. " ഏട്ടാ.. ഇവിടെ മുഴുവൻ ഫ്രൂട്ട്സിന്റെ മരങ്ങളാ.. "മാളു എന്തോ കണ്ടുപിടിച്ചപോലെ മഹിയോട് പറഞ്ഞു. " തീറ്റിപ്രാന്തി.... എന്റെ പൊന്ന് കുഞ്ഞേ നാറ്റിക്കരുത്.. " മഹി " ഏട്ടന് ഈ അനിയത്തിയെ ഓർത്ത അഭിമാനിക്കുകയല്ലേ വേണ്ടത്. വന്ന ഉണ്ടനെ ഇതെല്ലാം കണ്ടുപിടിച്ചില്ലേ... ഞാൻ ". മാളു. " അഭിമാനം.. അതും നിന്നെ ഓർത്ത്.. തുഫ്... ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല...... ഹ്മ്മ്... " മഹി ദിർക്ക ശ്വാസമെടുത്ത് മൂളി. "എന്താ കുട്ട്യോളെ അവിടെ തന്നെ നിൽക്കണത് ഇങ് വരിക.... "

മഹിയെയും മാളൂനെയും നോക്കി പത്മിനി സന്തോഷത്തോടെ പറഞ്ഞു. മഹിയും മാളുവും അവരുടെ അടുത്തേക്ക് ചെന്നു. പത്മിനി മാളൂന്റെയും മഹിയുടെയും കവിളിലും തലയിലും തഴുകി. മഹിയെ തൊടാൻ കൈപൊക്കിയപ്പൊ അവരുടെ കൈകൾ വിറച്ചു. ശിവശങ്കരൻ മഹിയെ നോക്കികാണുവായിരുന്നു. ... രൂപം... നോട്ടം.. ചിരി... എല്ലാം ഇന്ദ്രനെ പോലെത്തന്നെ അല്ല ഇന്ദ്രൻ തന്നെ..... അന്ന് പ്രായത്തിന്റെ എടുത്തുചട്ടത്തിൽ അവനോട് പറഞ്ഞ ഓരോ വാക്കും ഓർത്ത് അദ്ദേഹത്തിന് കുറ്റബോധം തോന്നി. താൻ പരിഹസിച്ചിട്ടും ഒരു പുഞ്ചിരിയോടെ കേട്ടുനിന്നവൻ നിന്ന് തന്റെ കൊച്ചുമോന്റെ രൂപത്തിൽ വന്നിരിക്കുന്നു. മഹിയും മാളുവും ശിവശങ്കരന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. അയാൾ മഹിയെ ചേർത്തു പിടിച്ചുകൊണ്ടിരുന്നു. അവരെ അകത്തോട്ടു കൊണ്ടുപോയി. ""ചെമ്പകശ്ശേരി മന... '" പ്രൗഢിയിലും പാരമ്പര്യത്തിലും ഒരു കുറവും വരാതെ ഉയർന്നു നിൽക്കുന്ന മൂന്ന് നാല് ഏക്കറോളം പരന്നു കിടക്കുന്ന മന. ചെമ്പകശ്ശേരിയിൽ ശിവശങ്കര വർമ്മ.

ഭാര്യ പത്മിനി. മൂന്ന് മക്കൾ... 1 രാമഭദ്രൻ വർമ്മ ഭാര്യ സുമിത്ര. മൂന്ന് മക്കൾ.. ഭൂമിക.., രാധിക.., അർജുൻ. ഭൂമി ഡിഗ്രി 2nd ഇയർ ആണ്. അർജുൻ ചെമ്പകശ്ശേരി മനയുടെ ബിസിനെസ്സ് കാര്യങ്ങൾ നോക്കുന്നു. രാധിക.. ടീച്ചറാണ് . 2 വീരഭദ്രൻ വർമ്മ ഭാര്യ വിനീത. രണ്ട് മക്കൾ.. സാന്ദ്ര.. സാരംഗ്. സാന്ദ്ര.. എട്ടിലും.. സാരംഗ് മൂന്നിലും പഠിക്കുന്നു. മൂന്നാമത്തെ ആളാണ് സുഭദ്ര. ശിവശങ്കരന്റെ സഹോദരൻ സദാശിവൻ വിവാഹം കഴിച്ചിട്ടില്ല. ഇവർ അകത്തോട്ടു കേറുമ്പോഴാണ് രാമൻ അങ്ങോട്ട് വന്നത്. "രാ.. രാമേട്ടാ... " സുഭദ്ര ഇടറിയ ശബ്ദത്തോടെ വിളിച്ചു. രാമനും സുഭദ്രയും കരയുകയായിരുന്നു. രാമന് ഭദ്ര അനിയത്തി അല്ലായിരുന്നു മകളായിരുന്നു. തന്നോട് എല്ലാം പറയുന്ന സുഭദ്ര ശേഖറിന്റെ കാര്യം മാത്രം മറച്ചു വെച്ചതായിരുന്നു രാമൻ അവരെ എതിർക്കാൻ കാരണം. വീരനും രാമനെ പോലെയാണ്. രാമന് പുറകേ സുമിത്രയും വീരനും വിനീതയും വന്നു. എല്ലാരും സുഭദ്രയുടെ വരവ് ആഘോഷമാക്കി. "ഏട്ടാ.. കുട്ടികൾ " സുഭദ്ര കുട്ടികളെ ആരെയും കാണാത്തതുകൊണ്ട് വിരുനോട് ചോദിച്ചു.

" സാന്ദ്രയും സച്ചുവും ( സാരംഗ് ) തൊടിയിൽ കളിക്കുവായിരിക്കും. രാധുന് സ്കൂളിൽ വരെ പോകണമായിരുന്നു. അവളെ വിളിക്കാൻ അജുപോയിരിക്കുവാ.. ഭൂമി അവള്ടെ ഫ്രണ്ടിന്റെ വീട്ടിൽ പോയി ഇപ്പൊ വരും. " വീരൻ. "ഭൂമിയോ.... " മാളു സ്വയം പറഞ്ഞു. "ഏട്ടാ... " മാളു മഹിയെ തോണ്ടി. "എന്താ.. " മഹി പിരികം ഉയർത്തി. "അതേ അപ്പൊ ഇവിടെ ചൊവ്വയും ഉണ്ടോ.. ഭുമിയുണ്ടല്ലോ " മാളു. മഹി അവളെ നോക്കി പല്ലുകടിച്ചു. 😠 "ഈ.. ചൊറി.. ചൊറി 😆".മാളു വളിച്ച ചിരി ചിരിച്ചു. "കുളിച്ചു വൃത്തിയായി വാ കുട്ടികളെ... ഭക്ഷണം എടുക്കാം " പത്മിനി. മാളുവും മഹിയും എല്ലാരേയും ചിരിച്ചു കാണിച്ചു. അവർ അവർക്കായി കൊടുത്ത റൂമിൽ പോയി. " ഞാൻ സിനിമയിൽ മാത്രമെ ഇതുപോലത്തെ മന കണ്ടിട്ടുള്ളു. എന്ത് രസമാല്ലേ ഏട്ടാ കാണാൻ " മാളു കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു. "രസമല്ല സാമ്പാർ... അവള്ടെ ഓരോ സംശയങ്ങള്.. 😡"മഹി. " നീ ഫ്രഷാവ് ഞാൻ കുളത്തിൽ പോയിട്ടുവരാം... " മഹി ഇടാൻ ഉള്ള ഡ്രെസ്സും എടുത്തോണ്ട് പോയി. " കുളവോ.. ഞാനും വരാം " മാളു മഹിയുടെ പുറകേ ഓടി. "എങ്ങോട്ടാ... " മഹി മാളൂനെ തിരിഞ്ഞു നോക്കി. "കുളത്തിലേക്ക്... എനിക്ക് കാണണം " മാളു. "

വേണ്ടാ നീ പോയെ.. പിന്നെ കാണാം " മഹി. "എനിക്ക് കാണണം " മാളു. മഹി അവളെ സൂക്ഷിച്ചു നോക്കി. മഹിടെ ഒരു നോട്ടം മതി.. മാളു കണ്ടം വഴി ഓടി. 😄😄. " ആ കുട്ടിക്ക് ഇവിടം അറിയില്ലല്ലോ.. പിന്നെ എങ്ങനാ ആരോടും ചോദിക്കാതെ കുളത്തിലേക്കുള്ള വഴി അറിയാ " മഹി കുളത്തിലേക്ക് പോകുന്നത് നോക്കി സുമിത്ര വിനീതയോട് പറഞ്ഞു. അത് കേട്ടു നിൽക്കുവായിരുന്നു പത്മിനി. എപ്പോഴും ശിവക്ഷേത്രത്തിന്റെ കുളക്കടവിൽ ഇരിക്കുന്ന ഇന്ദ്രനെ അവർക്ക് ഓർമ്മ വന്നു. മാഹിക്ക്‌ തന്നെ അദ്ഭുതമായിരുന്നു ഇവിടം കണ്ടിട്ടില്ലാത്ത തനിക്ക് എല്ലാസ്ഥലവും അറിയാമെന്നുള്ളത്. അവൻ കുളത്തിൽ നീന്തി തുടിച്ചു. കുളത്തിലെ വെള്ളത്തിന്റെ തണുപ്പ് അവന്റെ ശരീരത്തിന് കുളിരേകി. അവന്റെ മനസിലേക്ക് ഓടി വന്ന ഗൗരിയുടെ മുഖം അവന്റെ മനസിനും കുളിരേകി. മഹി കാറ്റത്ത് കുളത്തിലേക്ക് വീഴുന്ന ഇലഞ്ഞിപൂവിനെ നോക്കി നിന്നു. 🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿

രഞ്ജുവിന്റെ കാറിൽ നിന്ന് അലനും അനുവും ( അനീറ്റ ) കാത്തുവും കീർത്തിയും ( കീർത്തന) ഇറങ്ങി. "ചേട്ടായി.. എന്നാ പൊളിയാ ഇവിടെ കാണാൻ.... " അനു കൊട്ടാരം കണ്ട് വാപൊളിച്ചു പോയി. "ആ.... സൂപ്പർ.. " കീർത്തി. " വാ.. വാ... അകത്തോട്ടു വാ... " ഗൗരി. " ഇപ്പോഴാടി നീ ഒരു തബുരാട്ടി കുട്ടി ആയെ... " ഗൗരിയുടെ വേഷം കണ്ട് കാത്തു പറഞ്ഞു. ഗൗരി ദാവണി ഉടുത്ത് അവർ കണ്ടില്ല. ഗൗരി അവരെ ചിരിച്ചു കാണിച്ചു. "ദേ.. ഇതാണ് എന്റെ ചങ്കുകൾ " അലനെയും കാത്തുനേയും കാണിച്ചുകൊണ്ട് ഗൗരി എല്ലാരോടുമായി പറഞ്ഞു. "ഇവർ ഇവരുടെ അനിയത്തിമാർ. " അനുവിനെയും കീർത്തിയെയും നോക്കി പറഞ്ഞു. "അപ്പോ ഒരു മോള് കൂടി ഉണ്ടായിരുന്നല്ലോ.... എന്താ അതിന്റെ പേര് " മുത്തശ്ശി. " മാളു... മാളവിക " അലൻ. "ആ.. അത് വന്നില്ലേ... " മുത്തശ്ശി. " ഇല്ല മുത്തശ്ശി.. അവള്ടെ അമ്മ വീട്ടിലും ഉത്സവമാ " ഗൗരി. " ആണോ.. ഇനി വരുമ്പോൾ അതിനെ കൊണ്ടുവരണം ".മുത്തശ്ശി. " ഗൗരി ഇവരെ മുറിയിൽ കൊണ്ടുപോ.. ഫ്രഷായി വാ... " ലക്ഷ്മി. " അല്ല നീരു ചേച്ചി എന്ത്യേ വെല്യമ്മേ... " ഗൗരി വസുന്ധരയോട് ചോദിച്ചു. "അവൾ സ്കൂളിൽ വരെ പോയി.. ഇപ്പൊ വരും. " വസുന്ധര. " സ്കൂൾ അടച്ചിട്ടും ടീച്ചർ പഠിപ്പിച്ചു കഴിഞ്ഞില്ലേ..

" ഗൗരി. എല്ലാരും അത് കേട്ട് ചിരിച്ചു. അപ്പോഴാണ് വാതിലിൽ തന്നെ നോക്കി നിൽക്കുന്ന നീരജയെ അവൾ കാണുന്നത്. "ശുഭം... എന്നാ ഞാൻ അങ്ങോട്ട് " ഗൗരി ഒറ്റ ഓട്ടമായിരുന്നു. "അവിടെ നില്കാതെ കേറി വാ... " ഗോവണി കേറുന്നതിന്റെ ഇടയിൽ ഗൗരി വിളിച്ചു പറഞ്ഞു. കാത്തും അനുവും കീർത്തിയും മുന്നേ പോയി.. പുറകിലായി അലനും. കാത്തുനേയും കീർത്തയെയും കണ്ട കിച്ചുവിന്റെയും കാളിയുടെയും മനസിൽ കോഴികുഞ്ഞുങ്ങൾ വിരിഞ്ഞു. 🐣🐣 അലൻ റൂമിലേക്ക് പോകുമ്പോഴാണ് വിച്ചു ഇറങ്ങി വന്നത്. "ങേ.. ഇത് ആ ഡോക്ടർ അല്ലേ... അതേ.. അത് തന്നെ "( വിച്ചു ആത്മ. ). വിച്ചൂന്റെ ഇപ്പൊ അവസ്ഥ 🐦🐦കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ ഒരുമലർനുള്ളാൻ പോകും അഴകിൻ അഴകേ..,🐦🐦🐦 വിച്ചു അവനെ നോക്കി ചിരിച്ചു. അവനും തിരിച്ച് ചിരിച്ചു കാണിച്ചു. അല്ലാതെ അവൻ എന്നാ ചെയ്യാനാ.. അന്ന് ഹോസ്പിറ്റ വെച്ച് മാളൂന്റെ കൂടെ അലനെ വിച്ചു കണ്ടില്ലായിരുന്നു. ഗൗരിയുടെ ചേട്ടനാണ് വൈഷ്‌ണവ്. " വിച്ചു ചിരിച്ചുകൊണ്ട് അലനുനേരെ കൈനീട്ടി. "ങേ... ഗൗരീടെ ചേട്ടനാണോ... " അലൻ അന്ധം വിട്ട് നിൽക്കുവാണ് 😨😨. "എന്താ... അവൾ പറഞ്ഞിട്ടില്ലേ " വിച്ചു. ...............

" Hallo...".അനങ്ങാതെ നിൽക്കുന്ന അലന്റെ മുഖത്ത് വിച്ചു കൈവീശി നോക്കി. " ങേ... എന്നാ ചോദിച്ചേ... " അലൻ ഞെട്ടലിൽ നിന്ന് മാറി. "ഓ.. ഒന്നുമില്ല.. താൻ താഴോട്ട് വാ... " വിച്ചു അതുംപറഞ്ഞ് താഴേക്ക് ചെന്നു. " അവള്ടെ കൂടെയല്ലേ നടക്കുന്നെ.. ഇങ്ങനെയേ വരൂ.. ".( വിച്ചു ആത്മ ). " എന്റെ കർത്താവെ... ഞാൻ എന്നാ ഈ കാണുന്നേ... മാളൂന്റെ വിച്ചേട്ടൻ ഗൗരിയുടെ വിച്ചുവേട്ടൻ ആയിരുന്നോ... ആ തലക്ക് വെളിവ് ഇല്ലാത്ത പെണ്ണ് ഇനി എന്നാഒക്കെ കാണിക്കുവോ എന്തോ... " " അയ്യോ ഗൗരി..... മാളു ഇത് അറിഞ്ഞാൽ ഗൗരിയെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും... " അലൻ തലയിൽ കൈവെച്ച് ആലോചിച്ചു. " ടാ അച്ചായാ നീ അവിടെ എന്ത് എടുക്കുവാ ഇങ് വാ... " ഗൗരി അലനെ കാണാതെ തിരക്കി വന്നപ്പോഴാണ് തന്നെ നിന്ന് പറയുന്ന അലനെ കാണുന്നത്. """സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് "" അലൻ അതും പറഞ്ഞ് നടന്നു. " ഇവന് ഇത് എന്ത് പറ്റി ". ഗൗരി കഞ്ചാവടിച്ചവരെ പോലെ നടന്നു പോകുന്ന അലനെ നോക്കി നിന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story