💙ഗൗരിപാർവതി 💙: ഭാഗം 33

gauriparvathi

രചന: അപ്പു അച്ചു

"സംഭവിച്ചത് എല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് "" അലൻ അതും പറഞ്ഞ് നടന്നു. " ഇവന് ഇത് എന്ത് പറ്റി ". കഞ്ചാവടിച്ചവരെ പോലെ പോകുന്ന അലനെ നോക്കി അവൾ നിന്നു. " ടാ അച്ചായാ അവിടെ നീ എങ്ങോട്ടാ ഈ പോന്നേ... " വഴിയറിയാതെ എങ്ങോട്ടോ പോകുന്ന അലന്റെ പുറകേ ഗൗരി ചെന്നു. അലന്റെ കിളികൾ ഇവിടെ എങ്ങും ഇല്ല. 😁 അലൻ പോകുന്ന വഴിക്ക് എതിരെ വന്ന ഗായുനേ ഇടിച്ചിട്ടു. "ആ.. " ഗായു. "അയ്യോ ഗായു... അലാ...എഴുനേൽക്ക് " ഗൗരി അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു. "എന്തെങ്കിലും പറ്റിയോ രണ്ടുപേർക്കും " ഗൗരി. " ഇല്ല.. അല്ല ഇതാര " ഗായു തല തിരുമി അലനെ നോക്കികൊണ്ട് ഗൗരിയോട് ചോദിച്ചു. " ഇതാണ് കാഞ്ഞിരപ്പള്ളികാരൻ അച്ചായൻ... അലൻ " ഗൗരി നോക്കി ചിരിച്ചു. "അച്ചായാ ഇതാണ് എന്റെ ഗായു.. ' ഗൗരി ഗായുന്റെ തോളിൽകൂടി കൈയിട്ടു. " ഓ ഇതാണോ അച്ചായൻ... " ഗായു. " Welcome to ഊട്ടി.. nice to meet you " ഗായു അലന് നേരെ കൈനീട്ടി.

" ശേ തെറ്റി.. welcome to ഇശ്വരപുരം.. nice to meet you " ഗായു പല്ല് മുഴുവൻ കാട്ടി ചിരിച്ചു. ഗൗരിയുടെ അനിയത്തി ആയതുകൊണ്ട് അലൻ ഇത് പ്രതീക്ഷിച്ചിരുന്നു. അവർ മൂന്നു പേരും ചിരിച്ചു. " ടാ ഗായു വേറെ മൂന്നുപേരും വന്നിട്ടുണ്ട് വാ എന്റെ റൂമിൽ ഉണ്ട്. " ഗൗരി ഗായുന്റെ കൈപിടിച്ച് നടന്നു. " ടാ അച്ചായാ നോക്കി നില്കാതെ വാടാ... " പോകുന്ന വഴിക്ക് അവൾ വിളിച്ചു പറഞ്ഞു. അവർ റൂമിൽ ചെന്നപ്പോൾ അനുവും കീർത്തിയും സംസാരിക്കുവായിരുന്നു. കാത്തു ജനലിലൂടെ പരിസരം മുഴുവൻ നോക്കുവായിരുന്നു. ഗായുനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. അനുവും ഗായുവും ഒരേ പ്രായമാണ്. കീർത്തി അവരെക്കാൾ ഒരു വയസ് മൂപ്പേ ഉള്ളൂ. ഗായുവമായി അനുവും കീർത്തിയും പെട്ടന്ന് കൂട്ടായി. അവരുടെ പുറകേ അലനും കേറി വന്നു. " ടാ ഫ്രഷായിട്ട് വാ വെല്ലതും കഴിക്കേണ്ടേ... " ഗൗരി. " ആ.. " അലൻ " കാത്തും കീർത്തിയും ഒരു റൂമിൽ കിടന്നോ.. അനു ഗായുന്റെ കൂടെ കിടക്കാലോ... അലാ നിന്റർ റൂം ഗായുന്റെ റൂമിന്റെ അപ്പുറത്തെ ആണേ... " ഗൗരി എല്ലാവരെയും നോക്കി പറഞ്ഞു. " ഏയ്യ് എന്നെകൊണ്ട് ഒറ്റക്ക് കിടക്കാൻ പറ്റത്തില്ല..ഒന്നാതെ കൊട്ടാരവും.. " അലൻ.

"അയ്യേ മോശം ".ഗായു മൂക്കത്ത് വിരൽ വെച്ചു കളിയാക്കി. " അന്നേ നീ കാളി ഏട്ടന്റെ കൂടെ കൂടിക്കോ രണ്ടും ഒരേ പോലെയാ.. " ഗൗരി. " who is കാളി " അലൻ. "ബാ.. ചെന്ന് ചോദിക്കാം.. " നിങ്ങൾ ഫ്രഷാവ്.. ഗായു നീ അനുനേ കൂട്ടിക്കോ " അവരോട് പറഞ്ഞിട്ട് ഗൗരി അലനെ കൊണ്ട് കാളീടെ അടുത്തേക്ക് നടന്നു. "കാളിയോ... ' ഗൗരി ഒരു പ്രേത്യേക ഈണത്തിൽ വിളിച്ചുകൊണ്ട് കതകിൽ കൊട്ടി. "ആരാടി നിന്റെ കാളിയൻ.. " കാളി ദേഷ്യത്തോടെ പെട്ടന്ന് വാതിൽ തുറന്നു വന്നു. മുമ്പിൽ നിൽക്കുന്ന അലനെ കണ്ട് അവൻ ഒരു വളിച്ച ചിരിച്ചിരിച്ചു. "എന്ത ഗൗരി മോളേ വിളിച്ചേ... " കാളി ഭവ്യതയോടെ ചോദിച്ചു. കാളീടെ ഭാവ മാറ്റം കണ്ട് ഗൗരി ഊറി ചിരിച്ചു. " ദാസേട്ടാ..ഇവനെ ഇവിടെ കിടത്താവോ.. " ഗൗരി. "പിന്നെന്താ... കമോൺ ബ്രോ.. " നീ പൊയ്ക്കോ.. " അലനെ പിടിച്ച് റൂമിൽ കേറ്റിട്ട് ഗൗരി പോകാൻ പറഞ്ഞു. ഗൗരി താഴേക്ക് പോയി. " let me introduce myself ... I am kalidas.. you call me കാളി.. ച്ചേ.. ദാസ് " അലനോട് അവൻ സ്വയം പരിചയപെട്ടു. അലനും കാളിയും ഒരേ സ്വഭാവമായതുകൊണ്ട് പെട്ടന്ന് കൂട്ടായി.. കാളി അതിന്റെ ഇടക്ക് കീർത്തിയെ കുറിച്ച് ചോദിക്കുന്നു ഉണ്ട്.

" ബാ.. ടാ അച്ചായാ .. താഴേക്ക് പോകാം " കാളി അലന്റെ തോളിൽകൂടി കൈയിട്ടു നടന്നു. മുറിയിൽ നിന്നു ഇറങ്ങുന്ന ഗൗരിയും ഗായുവും കൂട്ടരും കാണുന്നത് ഒരമ്മ പെറ്റ അളിയന്മാരെ പോലെ തങ്ങളെ മൈന്റ് ചെയ്യാതെ പോകുന്ന കാളിയെയും അലനെയുമാണ്. " ഇതൊക്കെ എപ്പോ.. " അനു അലൻ പോകുന്നത് നോക്കി നിന്നു. " നമ്മൾ പെൺപിള്ളാരെ പോലെയല്ല ആണ്പിള്ളേര്.. അവര് പെട്ടന്ന് കൂട്ടാവും " ഗൗരി. " അത് ശെരിയാ ട്രെയിനിൽ കേറിയിട്ട് ഇവള് എന്നോട് മിണ്ടിയില്ലല്ലോ... " കീർത്തി അനു നോക്കി പറഞ്ഞു. "അത് നീ എന്നോട് മിണ്ടാൻ വരാതിരുന്നത് കൊണ്ടല്ലേ " അനു " നീ എന്നോട് മിണ്ടാത്തത് കൊണ്ട ഞാനും മിണ്ടാഞേ.. " കീർത്തി. " ബാ.. പിള്ളാരെ വെല്ലതും പോയി കഴിക്കാം.. വയറ്റിൽ സയറൻ മുഴങ്ങാൻ തുടങ്ങി. " ഗൗരി അവരെയും കൊണ്ട് താഴേക്ക് നടന്നു. ഫോൺ വിളിച്ചിട്ട് വന്ന കാർത്തി കാണുന്നത് അവര് പറയുന്നതിന് ചെറുതായി പുഞ്ചിരിച്ചു കൂടെ നടന്നു പോകുന്ന കാത്തുനെയാണ്. ""കാർത്തിക..

"" മിണ്ടാപൂച്ചയാണല്ലോ.... മോളേ കാത്തമ്മേ നിനക്ക് വേണ്ടി ഞാൻ മനസ്സിൽ താജ്മഹൽ മാത്രമല്ല കുത്തബ്മിനാറും പണിയും " കാർത്തി സ്വയം പറഞ്ഞു ചിരിച്ചു. " എന്താണ് മോനെ കാർത്തികേയാ സ്വയം പറഞ്ഞ് ചിരിക്കുന്നത് ഹേ... " വരുൺ കാർത്തിടെ തോളിൽ തട്ടി. " എന്ത് പറഞ്ഞെന്ന്.. " കാർത്തി ഒന്നുമറിയാത്ത പോലെ വരുൺന്റെ നേരെ തിരഞ്ഞു. " ഒന്നും പറഞ്ഞില്ലേ... " വരുൺ. " ഏയ്യ് ഇല്ല ഏട്ടന് തോന്നിയതാകും " കാർത്തി. " ആ ശെരിയാ എനിക്ക് തോന്നിയതാ... എനിക്ക് ആ പോകുന്ന കൊച്ചിനെ അങ്ങ് ഇഷ്ട്ടായി.. ഞാൻ ചെന്നു പറയട്ടെ " വരുൺ കാത്തൂനെ ചൂണ്ടി പറഞ്ഞു. " ഇത്ര പെട്ടന്നോ... " കാർത്തി. " അതിന് പ്രേമം തോന്നാൻ ഒരു സെക്കന്റ്‌ മതിയടാ " വരുൺ. " അന്നാ അതിനോട് തോന്നേണ്ട.. അതിനെ ഞാൻ നോക്കി വെച്ചേക്കുന്നതാ " കാർത്തി. " എനിക്ക് മനസിലായി " വരുൺ അവനെ ആക്കി ചിരിച്ചു. " എങ്ങനെ " കാർത്തി. " ഒരു വക്കിലാണ് ഞാൻ.. എനിക്ക് ഒരു നോട്ടം മതി ഇതൊക്കെ മനസിലായകാൻ. " വരുൺ ഗമയോടെ പറഞ്ഞു. " ഇപ്പോ കേസൊക്കെ ഉണ്ടോ വക്കിലേ... " കാർത്തി വരുണിനെ കളിയാക്കി. " പോട പോടാ... കേസൊക്കെ വരും " അതും പറഞ്ഞ് വരുൺ അവിടുന്നു മുങ്ങി. 😁😁 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿

മഹി ഇലഞ്ഞിപൂവിന്റെ മാസ്മരിക ഗന്ധം ആസ്വദിച്ച് കല്പടവിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെന്ന് മനയിലേക്ക് നടന്നു. ഉച്ചക്ക് ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു. കഴിക്കാനായി ഇരുന്നപോഴാണ് ഭൂമി കേറി വന്നത്. ആരെയും മനസിലാകാതെ നിൽക്കുന്ന ഭൂമിക്ക് പത്മിനി പറഞ്ഞ് കൊടുത്തു. " ഇതാ മോളേ നിന്റെ അപ്പച്ചി.. . സുഭദ്ര.. " അവൾ സന്തോഷത്തോടെ എല്ലാരേയും നോക്കി ചിരിച്ചു. അവസാനം മഹിയിൽ എത്തി നിന്നു. അവനും അവളെ നോക്കി ചിരിച്ചു. ഭൂമി എല്ലാരോടും സംസാരിച്ചിട്ട് മുറിയിലേക്ക് പോയി. " ഭൂമി അങ്ങനാണ്.. വലിയ മിണ്ടാട്ടം ഇല്ല.. ഒരു ഒതുങ്ങിയ സ്വഭാവം " വിനീത. എല്ലാരും ഭക്ഷണം കഴിച്ചിട്ട് എഴുനേറ്റു പോയി. മാളുവും സച്ചുവും സാന്ദ്രയും മാത്രമായി. " ചേച്ചിക്ക് മാമ്പഴം വേണോ... " സച്ചുക്കുട്ടൻ. " വേണം " മാളു. "നമ്മുക്ക് പറിക്കാം .. ഞങ്ങൾടെ കൂടെ വന്നാമതി "..സാന്ദ്ര. മാളൂന്റെ സ്വഭാവം എല്ലാർക്കും ഇഷ്ട്ടമായി. ഉച്ചകഴിഞ്ഞു വെയിൽ താന്ന സമയം. മഹി യാത്ര ക്ഷിണത്തിൽ മയങ്ങാൻ കിടന്നു .

മഹിടെ മുറിയുടെ ബാല്കണിയിലേക്ക് ചെമ്പകത്തിന്റെ ചില്ലതാണുകിടപ്പുണ്ട്. ചെമ്പകപ്പൂവിന്റെ ഗന്ധമാണ് അവനെ മയക്കത്തിൽ നിന്നു ഉണർത്തിയത്. അവൻ സ്വപാനത്തിൽ ഇരുന്നുകൊണ്ട് ആ ചെമ്പകമരത്തെ നോക്കി. സൂര്യരശ്മികൾ മരത്തിലെ ചില്ലകളുടെ ഇടയിലൂടെ അവന്റെ മുഖത്ത് പതിച്ചു. ചെമ്പകപ്പൂക്കളെ തഴുകി വന്ന പടിഞ്ഞാറൻ കാറ്റ് അവന്റെ മേലേക്ക് ചെമ്പകപ്പൂക്കളെ വർഷിച്ചു. അവൻ ഒരു പൂവെടുത്തു മണപ്പിച്ചു.ആ പൂക്കളുടെ സുഗന്ധം ഗൗരിയെയാണ് അവനെ ഓർമിപ്പിച്ചത്. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. 🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺 സ്വപാനത്തിന്റെ തൂണിൽ ചാരി ഗൗരി മുട്ടുമടക്കി ഇരുന്നു. നീണ്ട മുടിയിഴകൾ അവൾ മുമ്പിലേക്ക് ഇട്ടു. വെയിലാറിയ സമയം മുറ്റത്തെ മാവിൽ കൊമ്പിലിരുന്ന കുയിലിന്റെ നാദം അവിടെ മുഴങ്ങി. വീശുന്ന പടിഞ്ഞാറൻ കാറ്റിൽ ഇലകളുടെ ശബ്‌ദം അതിന് ഇമ്പമേകി. മുമ്പിലേക്ക് വന്നു വീഴുന്ന മുടികളെ അവൾ മാടിയൊതുക്കി..

അവളുടെ കൈയിലേക്ക് ഒരു വെള്ളരിപ്രാവ് പറന്നു വന്നിരുന്നൂ. 🎶🎶കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ അവളുടെ മിഴിയിൽ കരിമഷിയാലെ കനവുകളെഴുതിയതാരേ നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ വരമഞ്ഞളാടിയ രാവിൻറെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങീ നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരെ ദല മർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ അവളുടെ കവിളിൽ തുടുവിരലാലെ കവിതകളെഴുതിയതാരേ മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരെ....❤️🎶🎶 അവൾ ദൂരേക്ക് നോക്കി പാടി. ഗൗരിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. അവൾ ആ പ്രാവിനെ തലോടി എന്തോ അതിന്റെ കാതിൽ പറഞ്ഞിട്ട് അതിന്റെ തലയിൽ മുത്തമിട്ടു പറത്തി വിട്ടു. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 മഹിയുടെ അടുത്തേക്ക് ആ പ്രാവ് പറന്നു ചെന്നു. ഗൗരി ചുംബിച്ച അതിന്റെ തലയിൽ മഹിയും മുത്തമേകി. ശരീരം കൊണ്ട് അകലെയാണെങ്കിലും ഹൃദയംകൊണ്ട് അവർ പ്രണയം കൈമാറുവായിരുന്നു ആ സമയം............ ❣️ .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story