💙ഗൗരിപാർവതി 💙: ഭാഗം 34

gauriparvathi

രചന: അപ്പു അച്ചു

 " ടാ.. അച്ചായാ നിനക്ക് കൊട്ടാരം കാണേണ്ടേ... വാ.. " ഗൗരി അലനോട് ചോദിച്ചു. "പിന്നേ വാ കാണാം... ഞാൻ അവരെ കൂടി വിളിക്കട്ടെ.. "അലൻ കാത്തുനേയും കീർത്തിയെയും അനുനേയും വിളിച്ചുകൊണ്ടു വന്നു അവരുടെ കൂടെ ഗായുവും കൂടി. അവർ എല്ലാം നോക്കി കാണുവായിരുന്നു. ചുവർ ചിത്രങ്ങൾ..., കൊത്തുപണികൾ.., ശിൽപ്പങ്ങൾ... മാളികകൾ..., അലനും കൂട്ടർക്കും ഒരു പ്രത്യേക ഫീൽ അവിടം കണ്ടപ്പോൾ തോന്നി. "എന്നാ രസവാടി ഇവിടെ കാണാൻ " അലൻ ചുവർ ചിത്രത്തിൽ തോട്ടുകൊണ്ട് പറഞ്ഞു. "അതേ.. " അനു. "എടി.. ഈ നാഗവല്ലി വല്ലതും കാണുവോ ഇവിടെ.. " അലൻ. " ഇവിടുത്തെ നാഗവല്ലി അല്ലേ കൂടെ നടക്കുന്നേ... ".ഗൗരിയെ നോക്കി ഗായു പറഞ്ഞു. 😁😁😁😁 ഗൗരി അവളെ കൂർപ്പിച്ചു നോക്കി. " ടാ.. ബാ... " ഗൗരി മുന്നേ നടന്നു. ഗൗരി അവരെ കിളിവാതിലുടെ പുറത്തേക്ക് കാണിച്ചു.

കിളിവാതിക്കൂടെ നോക്കിയാൽ കാണുന്നത് ഏക്കറോളം പരന്നു കിടന്നു വയലാണ്. അനു ആദ്യം പോയി അതിലുടെ നോക്കി. " ഗൗരിയേച്ചി.. ആ കാണുന്ന ഏതാ " വയലിന്റെ അങ്ങേ അറ്റം ഒരു പൊട്ടുപോലെ കാണുന്ന വീടിനെ ചൂണ്ടി അനു ചോദിച്ചു. "അത് മനയാ... " ഗൗരി. "ഏത് മന " കാത്തു. " ചെമ്പകശ്ശേരി മന.. അവിടവുമായിട്ട് ഇവിടെ ഉള്ളവർ വലിയ അടുപ്പമില്ല " ഗൗരി. "അതെന്താ... " കീർത്തി. " അതെനിക്കറിയില്ലടാ... " ഗൗരി. അവർ നേരെ പോയത് നവരാത്രി മണ്ഡപത്തിൽ ആയിരുന്നു. അതിന്റെ എല്ലാം ചിത്രങ്ങൾ അലൻ തന്റെ ക്യാമറയിൽ പകർത്തി. സൂര്യൻ പതിയെ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു. ഭൂമിയുടെ ഇരുളിമയിലേക്ക് നിലാവെളിച്ചം പരന്നു. പെൺകുട്ടികൾ എല്ലാവരും കൂടി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു . " എന്താ കുട്ട്യോളെ എല്ലാരും കൂടി... " സന്ധ്യാനാമം ചൊല്ലി എഴുന്നേറ്റ ദേവകി അവരോട് തിരക്കി. " മുത്തശ്ശി ഞങ്ങൾക്ക് കഥ പറഞ്ഞു തരുവോ... " അനു. " കഥയോ.... അല്ല എന്ത് കഥയാ നിങ്ങൾക്ക് കേൾക്കേണ്ടേ.. " ദേവകി ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് ഇരുന്നു. " അത് മുത്തശ്ശി.. " ഗായു. " മുത്തശ്ശി ഞങ്ങൾക്ക് ആ കാവിനെ കുറിച്ച് പറഞ്ഞു തന്നാ മതി.

എന്താ ഇത്രയും നാള് അവിടെ ആരും പോകാനേ " ഗൗരി പെട്ടന്ന് ഇടയിൽ കേറി പറഞ്ഞു. ഗൗരിയുടെ ചോദ്യം കേട്ട ദേവകി ഒന്ന് വിളറി. " അത് കുട്ടി.. കുറച്ച് ദോഷങ്ങൾ ഉണ്ടായിരുന്നു.. ഇത്രയും നാളും അതാ പോകാഞ്ഞത്.. തിരിതെളിയിച്ചതോടെ അത് മാറി " ദേവകി ഉത്തരം ചുരുക്കി പറഞ്ഞു. ഗൗരിയുടെ മുഖഭാവാത്തിൽ നിന്ന് അവൾക്ക് അതിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടന്ന് ദേവകിക്ക് മനസിലായി. " അന്നാ മുത്തശ്ശി വേറെ പറഞ്ഞാമതി.. കാവിനെകുറിച്ചും പുരാണവും അങ്ങനത്തെയൊക്കെ ഇല്ലേ... എനിക്ക് അങ്ങനത്തെ കഥകൾ വല്ല്യ ഇഷ്ട്ടമാ "കീർത്തി. എല്ലാവരും കഥ കേൾക്കാൻ ഇരുന്നു. മുത്തശ്ശി പറയാൻ തുടങ്ങി. " വൈക്കം ദേശത്ത് ഒരു മനയുണ്ടായിരുന്നു. അവിടെ അവസാനകണ്ണിയായി ഒരമ്മയെ ഉണ്ടായിരുന്നുള്ളു . തന്റെ കാലശേഷം ആ മന അന്യം നില്കുവല്ലോ എന്ന് ആ അമ്മക്ക് നല്ല സങ്കടമുണ്ടായിരുന്നു. അങ്ങനെ ആ അമ്മ വൈക്കത്തപ്പനെ കഠിനമായി പ്രാർത്ഥിച്ചു. ഒരു ദിവസം രാത്രി ആ അമ്മ ഒരു സ്വപനം കണ്ടത്ര... " ദേവകി എല്ലാരേയും നോക്കി. " സ്വപ്നവോ... എന്ത് സ്വപ്നവാ മുത്തശ്ശി ആ അമ്മ കണ്ടേ... " അമ്മു ആകാംഷയോടെ ദേവകിയെ നോക്കി .

" നാളെ ഇല്ലാതെ അറപ്പടിയിൽ ഒരു ഉണ്ണി ഉണ്ടാകുമെന്നും അതിനെ വളർത്തി വിവാഹം കഴിപ്പിക്കണമെന്നും അങ്ങനെ ഇല്ലം അന്യം നിന്ന് പോകില്ലെന്നും പറഞ്ഞു." ദേവകി " എന്നിട്ട് അവിടെ ഉണ്ണി ഉണ്ടായിരുന്നോ " നീരു. " പറയട്ടെ... " ദേവകി തുടർന്ന് പറയാൻ തുടങ്ങി. അവിടെ ഒരു ഉണ്ണി ഉണ്ടായിരുന്നു. ആ ഉണ്ണിയെ ആ അമ്മ വളർത്തി പഠിപ്പിക്കുകയും ഒക്കെ ചെയ്‌തു. അങ്ങനെ ആ ഉണ്ണി വിവാഹം കഴിച്ചു. ആ അമ്മയുടെ ദുഃഖം മാറി. അങ്ങനെ കാലങ്ങൾ കടന്നു പോയി. എന്നും ആ ഉണ്ണി തേവാരത്തിന് മനയിലെ നിലവറയിൽ പോകും. എന്നും നിലവറയിൽ പോകുന്ന ഉണ്ണിയോട് അദ്ദേഹത്തിന്റെ ഭാര്യക്ക് സംശയം തോന്നി അദ്ദേഹതോട് ചോദിച്ചു. ആദ്യം ഒഴിഞ്ഞു മാറി തേവാരത്തിനാണ് പോകുന്നതെന്ന് പറഞ്ഞു. എന്നാൽ അന്തർജനത്തിന് അറിയണമെന്ന് വാശിപിടിച്ചു. അവസാനം അദ്ദേഹം പറഞ്ഞു. ഞാൻ നിലവറയിൽ പോകുമ്പോൾ നീ നിലവാരയുടെ ഒരു ദ്വാരത്തിലൂടെ ഒരു കണ്ണ് പൊത്തി നോക്കിക്കോളാൻ പറഞ്ഞു. ആ അമ്മ കണ്ണുപൊത്തി നോക്കിയപ്പോൾ കണ്ടത് " ദേവകി.

" എന്താ മുത്തശ്ശി കണ്ടേ.. " ഗായു. " നാഗരാജാവ് അനന്തൻ തന്റെ പരിവാരങ്ങളോട് കൂടി ഇരിക്കുന്നതാണ് കണ്ടത്.. കണ്ട മാത്രയിൽ ആ അമ്മയുടെ കണ്ണിന് അസുഖാണ് വരുകയും ചെയ്‌തു. അവിടെ തന്റെ ചൈതന്യം ഉണ്ടെന്നും താൻ വൈക്കത്തോട്ട് തിരികെ പോകുവണെന്നും ഒരു അശരീരി കേട്ടു. ആ അമ്മ നാഗയക്ഷിയായി മാറി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുകയും ചെയ്‌തു. " ദേവകി പറഞ്ഞു നിർത്തി. " സത്യമായിട്ടും ഇങ്ങനെ ഉണ്ടോ മുത്തശ്ശി " അനു. " അറിയില്ല്യ കുട്ട്യേ... പണ്ടുള്ളവർ പറയുന്നതല്ലേ..കാണും. " ദേവകി നാഗയക്ഷി എന്ന് കേട്ടപ്പോൾ ഗൗരിയുടെ മനസ്സിൽ ഒരു രൂപം മിന്നി മാഞ്ഞു. അവൾ തന്റെ റൂമിലേക്ക് പോയി. ഗൗരി ജനൽ തുറന്നിട്ടു. ചെമ്പകപ്പൂവിന്റെ ഗന്ധം അവളുടെ മുറിയാകെ നിറഞ്ഞു. നാഗയക്ഷിയുടെ മാണിക്യകല്ലിൽ തീർത്ത മൂക്കുത്തിയുടെ പ്രകാശം കാവിൽ നിന്ന് ഗൗരിയുടെ മുറിയിലേക്ക് കടന്നു. മൂക്കുത്തിയുടെ വെളിച്ചം ഗൗരിയുടെ വൈര്യകല്ല് മൂക്കുത്തിയിൽ തട്ടി ഒന്നിച്ചു പ്രകാശിച്ചു വേറെ ഒരു ദിശയിലേക്ക് കടന്നു. ഗൗരിയുടെ മുഖത്തേക്ക് എവിടെ നിന്നോ ചെമ്പകപൂക്കൾ വന്നു വീണു. ഗൗരി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

അപ്പോഴും അവളുടെ മുറിയിൽ ചെമ്പകപൂവിന്റെ ഗന്ധത്തിനൊപ്പം നാഗയക്ഷിയും ഉണ്ടായിരുന്നു. """"" *നിനക്ക് ഞാൻ പറഞ്ഞു തരാം ഗൗരി... എന്തുകൊണ്ടാണ് ഇത്രയും നാള് കാവിൽ ആരും പ്രവേശിക്കാഞ്ഞത് എന്ന്.... പക്ഷേ ആ ചിത്രം നിന്റെ മനസ്സിൽ പതിയത്തതെ ഉള്ളൂ. നിന്റെ ബുദ്ധിയിൽ അതിലെ സത്യങ്ങൾ പതിയില്ല. നീ സ്വയം അതിന്റെ ഉത്തരം മനസിലാക്കണം. * """"" നാഗയക്ഷി ഗൗരിയുടെ തലയിൽ തലോടി. 🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼 മഹിക്ക് ഗൗരിയെ വിളിക്കണമെന്നുണ്ടങ്കിലും അവളെ വിളിച്ചാൽ തനിക്ക് കാണാൻ തോന്നും അതുമല്ല അവൾ ഉത്സവമായതുകൊണ്ട് തിരക്കിലായിരിക്കും എന്ന് ചിന്തിച്ചത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. തനിക്ക് ഇവിടെ വന്നപ്പോൾ തൊട്ട് തോന്നുന്ന ഒരു പ്രത്യേക ഫീൽ എന്താണെന്ന് അവന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. അവൻ നിലാവിനെ നോക്കി നിന്നു. അവന് നിലാവിൽ ഗൗരിയുടെ പുഞ്ചിരിക്കുന്ന മുഖം മനസിലേക്ക് വന്നു. പെട്ടന്ന് ഒരു വെളിച്ചം അവന്റെ നെറ്റിയിലേക്ക് വന്നു പതിച്ചു. ചെമ്പകപ്പൂക്കൾ അവന്റെ മുഖത്തേക്ക് വീണു. 🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼 🌼🌼🌼🌼🌼........

. 💙 🍂അതി സുന്ദരിയായ ഒരു പെൺകുട്ടി അവൾ കാവിലേക്ക് നോക്കി കണ്ണുനീർ പൊഴിച്ചു. അവളുടെ മുടികൾ അലസമായി കാറ്റിനൊപ്പം പറന്നു. അവളുടെ രൂപം ഗൗരിയുടെ രൂപമായി സാമ്യം ഉണ്ടായിരുന്നു. അവളുടെ കണ്ണുകളുടെ തിളക്കവും കണ്ണിൽ ഒളിപ്പിക്കുന്ന കുസൃതിയും ഇല്ലാതെ പെയ്യത് തോരാതെ നിൽക്കുന്ന ആകാശം പോലെ മൂടികെട്ടിയ കാർമേഘം പോലെയായിരുന്നു അവളുടെ മുഖം. മുഖത്തിന്റെ കാന്തി നഷ്ട്ടപെട്ടു.. എന്നാലും പ്രതീക്ഷയുടെ ഒരു മങ്ങിയ വെളിച്ചം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു...... *🍂 🍂 അവളുടെ കണ്ണുകളിൽ ഭയമോ ദുഃഖമോ ആയിരുന്നില്ല.. ആരെയും ചുട്ട് ചാമ്പലാക്കാൻ പാകത്തിനുള്ള ക്രോധാഗ്നി ആയിരുന്നു. അവളുടെ കണ്ണുകൾ തീജ്വാലകളെ പോലെ കനത്തു. അവളുടെ കണ്ണിൽ നിന്നു വന്ന ഒരു നിർത്തുള്ളി ഭൂമിയിൽ പതിച്ചു. ആ നിമിഷം കണ്ണീര് വീണ ആ പുൽനാമ്പ് കരിഞ്ഞുണങ്ങി. ഒരു ഭ്രാന്തിയെ പോലെ " ദേവേട്ടാ " ന്ന് വിളിച്ച് അവൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇന്ദ്രന്റെ അടുത്തേക്ക് ഓടി...... *🍂 🌼🌼🌼🌼🌼...............💙

"""ദേവേട്ടാ....... """ ""'ഗൗരി.......... """ ഉറക്കത്തിൽ ആയിരുന്ന മഹിയും ഗൗരിയും ഞെട്ടി ഉണർന്നു. രണ്ടുപേരുടെയും ശരീരം വെട്ടിവിയർത്തു. മഹിയുടെയും ഗൗരിയുടെയും കാതുകളിൽ ദേവേട്ടാ.. എന്നുള്ള വിളി മുഴങ്ങികൊണ്ടിരുന്നു. എന്തിനോ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു നിറച്ചാലുകളായി കവിളിലൂടെ ഒഴുകിയിറങ്ങി. ഗൗരിയുടെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപെട്ടു. കിടന്നിട്ട് ഉറക്കം വരാതെ മഹിയും ഗൗരിയും ജനൽ പണികൾ തുറന്ന് ആ പൂനിലാവിനെ നോക്കി നിന്നു. അവളുടെ മുടിയിലൂടെ തഴുകി പോയ കുളിരുള്ള മന്ദമാരുതനും പൂനിലാവ് പൊഴിച്ചു നിൽക്കുന്ന ചന്ദ്രബിംബവും.., അവളുടെ നാസികയിലേക്ക് ഇരച്ചു കേറിയ ഇലഞ്ഞിയുടെയും ചെമ്പകത്തിന്റെയും പാരിജാതത്തിന്റെയും സുഗന്ധവും അവളെ പലതും ഓർമ്മിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതവൾ അറിഞ്ഞില്ല........................തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story