💙ഗൗരിപാർവതി 💙: ഭാഗം 36

gauriparvathi

രചന: അപ്പു അച്ചു

അനക്കമൊന്നും കേൾക്കാതെ തിരിഞ്ഞു നോക്കിയ ഗൗരിയും മഹിയും വിച്ചുവും കാണുന്നത് വെട്ടിയിട്ട ചക്ക പോലെ താഴെ കിടക്കുന്ന മാളൂനെയാണ്. " ടി മാളു... മാളു... " മഹി ആൻഡ് ഗൗരി. മാളു എഴുന്നേറ്റിരുന്നു എല്ലാരേയും നോക്കി ചിരിച്ചു . "ങ്ങാഹാ... എല്ലാരും ഉണ്ടല്ലോ.... സുഖമല്ലേ.. "😇 പിന്നെയും ബോധം പോയി വീണു. ലോട്ടറി അടിച്ചപ്പോൾ ഇന്നസെന്റ് വീണപോലെ 😁😁... " ടി മാളു എഴുനേക്കടി.... മോളേ..ടി മതിയടി നിന്റെ അഭിനയം.. " മഹി മാളൂന്റെ കവിളിൽ തട്ടിക്കൊടിരുന്നു. " ബാ ഇവളെ നമ്മുക്ക് അവിടെ കിടത്താം " ഗൗരി കുളത്തിന്റെ അടുത്തുള്ള ആൽതറയിലേക്ക് ചൂണ്ടി. മഹിയും വിച്ചുവും അവളെ അവിടെ കിടത്തി. അപ്പോഴേക്കും ഗൗരി കുളത്തിൽ നിന്ന് വെള്ളം എടുത്തുകൊണ്ട് വന്നു. ശക്തിയായി അവളുടെ മുഖത്തേക്ക് ഒഴിച്ചു. " അയ്യോ.. സുനാമി.... " മാളു ചാടി എണിറ്റു. " സുനാമിയല്ല മോളേ.. പ്രളയം " മഹി. " നീ എന്താടി ഈ കാണിച്ചേ.. രണ്ടുമണിക്കൂർ കണ്ണാടിടെ മുമ്പിൽ നിന്ന് ഞാൻ കഷ്ടപ്പെട്ട് അടിച്ച പുട്ടിയെല്ലാം നീ ഒഴുകി കളഞ്ഞില്ലേ...."മാളു മുഖം തുടച്ചു. " ഗൗരി നിനക്ക് എങ്ങനെ ഇവളെ അറിയാം "

പെട്ടന്ന് ഓർമ്മ വന്ന വിച്ചു ഗൗരിയെ സംശയത്തിൽ നോക്കി. " ഇവളാ ഏട്ടാ ഞങ്ങൾടെ മാളു.... " ഗൗരി. """"എടി... ഗൗരി..... ....... മോളേ """" മാളു ഭരണി പാട്ട് തുടങ്ങി. ഗൗരിയുടെയും മഹിയുടെയും വിച്ചുവിന്റേയും കാതുകളിൽ "" ക്ലീ..... "' എന്ന ശബ്‌ദം മാത്രമേ ഉണ്ടായിരുന്നുള്ളു. മാളു ചാടി തുള്ളി അവിടുന്ന് പോയി അപ്പോഴും മൂന്നുപേർ എന്തൊപോയ അണ്ണനിനെ പോലെ മാളു പോകുന്നതും നോക്കി കണ്ണും മിഴിച്ചു നിന്നു. വിച്ചുവിന്റേയും ഗൗരിയുടെയും അടുത്ത് നിൽക്കുന്ന മഹിയെ കണ്ട് വരുണിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. വരുണിനെ കണ്ട മഹി ഗൂഡമായി ചിരിച്ചു. വരുൺ അവിടെ നിന്നും ദേഷ്യത്തിൽ രഞ്ജുന്റെ അടുത്തേക്ക് പോയി. രഞ്ജു അമ്മുന്റെ പുറകേ നടക്കുവാണ്.. " ഓ.. ഇവൻ ഒക്കെ..."

വരുൺ അതുംപറഞ്ഞ് പെണ്ണ്കുട്ടികളുടെ ഇടയിലേക്ക് നോക്കി മാറി നിൽക്കുന്ന അർജുന്റെ അടുത്തേക്ക് ചെന്നു. " ട അളിയാ... " വരുൺ അവന്റെ തോളിൽ കൂടി കൈയിട്ടു. " ഓ വക്കിലോ.. എപ്പോ വന്നു " അജു. " എന്താണ് മോനെ അങ്ങോട്ട് നോക്കി നിൽക്കുന്നത്. " വരുൺ അജുനെ നോക്കി ആക്കി ചിരിച്ചു. " ഏയ്യ് ചുമ്മാ " അജു ഒരു കണ്ണീറുക്കി കാണിച്ചു. മുതിർന്നവർ തമ്മിലുള്ള സ്വരചേർച്ച ഒന്നും കുട്ടികൾ തമ്മിലില്ല. വാസുദേവന് ചെമ്പകശ്ശേരിയിലെ സദാശിവനോടും ശിവശങ്കരനോടും ഉള്ള ദേഷ്യം എന്തിനാണെന്ന് ആർക്കും ഇതുവരെ അറിയില്ല. പിന്നെ ഗൗരിക്കും മഹിക്കും ഒന്നിച്ചു നടക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. വിച്ചുവിന്റെ അലനും അറിയാമെന്ന് അറിഞ്ഞത്തോടെ മാളു കുറച്ചു നേരം ആരോടും മിണ്ടിയില്ല. പിന്നെ അവർ എല്ലാവരും കൂടി അവളെ ശെരിയാക്കി എടുത്തു. കൂടുതൽ സമയമൊന്നും മാളൂന് പിണങ്ങിനടക്കാൻ കഴിയില്ല. അമ്പലത്തിൽ ഉത്സവം കോടിയേറി.

അതുപോലെ പലകാര്യങ്ങളുടെയും തുടക്കമായിരുന്നു അത്. " മനു... ". ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന മാനവിന്റെ അടുത്തേക്ക് മഹി ചെന്നു. അവൻ മാനവിനെ ഹഗ് ചെയ്‌തു. "നിന്റെ ഐഷുവും കുഞ്ഞും എന്ത്യേ " മഹി അവന്റെ തോളിൽ കൂടി കൈയിട്ടു. " അവരുടെ കൂടെ കാണും . and do you like this place " മനു. " യാ.. യെസ് . അമ്മ പറഞ്ഞു തന്ന കഥകളിൽ കേട്ട മനയും അമ്പലവുമൊക്കെ കാണാൻ കഴിഞ്ഞതിൽ I am really happy. But., " മഹി അമ്പലത്തിലെ കാവിലേക്ക് നോക്കി പറഞ്ഞു നിർത്തി. " എന്താടാ " മനു. മഹി മുണ്ട് ഒതുക്കി ആൽതറയിൽ കേറി ഇരുന്നു കൂടെ മനുവും. " ഇവിടം കാണുമ്പോൾ I feel like ഞാൻ ഇവിടെ നേരത്തെ വന്നിട്ടുണ്ടെന്ന് . ചില സ്ഥലങ്ങൾ കാണുമ്പോൾ തലേൽ മിന്നൽ കേറുന്നപോലെയാ.. എന്തോ അവ്യക്തമായ ചിത്രങ്ങൾ.. " മഹി ദൂരേക്ക് നോക്കി ഇരുന്നു. " നിനക്ക് തോന്നുന്നതായിരിക്കും " മനു അവന്റെ പുറത്ത് തട്ടി. " മ്മ്.. " മഹി മൂളുക മാത്രമെ ചെയ്യ്തുള്ളൂ. " പിന്നെ മറ്റെ കാര്യം എന്തായി.

അവൻമാര് വന്നോ " മഹി മനുന് നേരെ തിരിഞ്ഞു. " അഭി ഇല്ല അവൻ വന്നാൽ സീനാണ് . അവനെ ഇവിടെ ഉള്ളവർ തിരിച്ചറിയും. അവൻ സമയമാകുമ്പോൾ വന്നോളും. ജോയൽ എത്തി കാണും. " മനു ഗൗരവത്തോടെ പറഞ്ഞു. " അവന്മാരെ പൂട്ടാൻ ഇതിലും നല്ല ചാൻസ് ഇനി കിട്ടി. ഓരോ നീക്കവും ശ്രദ്ധിച്ചു വേണം. അഭിയേയും ജോയലിനെയും അവർക്ക് സംശയം വെല്ലതും.. " മഹിയും ഗൗരവത്തിൽ തന്നെ ആയിരുന്നു. "ഹേയ്.. No ഇതുവരെ ഇല്ല.. " "ഈ ഐസ് ക്രീം എനിക്ക് വേണം. വേണമെങ്കിൽ നീ ഇത് എടുത്തോ " അവരുടെ അടുത്തേക്ക് വന്ന അലൻ അനുനോട്‌ പറഞ്ഞു. "എനിക്ക് ഇത് തന്നെ മതി താട ചേട്ടായി.. " അനു അത് തട്ടിപറിക്കാൻ തുടങ്ങിപ്പൊ തന്നെ ഗൗരി അത് തട്ടിപറിച്ചു. " രണ്ടുപേരും ഇത് കഴിക്കേണ്ട ഞാൻ കഴിച്ചോളാം. " ഗൗരി ഐസ് വായിലാക്കി.

അലന്റെയും അനുന്റെയും നിൽപ്പ് കണ്ട് കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും ചിരി വന്നു. "ഇതാണ് ഞങ്ങളുടെ സാറ് മഹാദേവ് അതുമല്ല ഈ നിൽക്കുന്ന മാളൂന്റെ ചേട്ടൻ കൂടിയാണ്. " ഗൗരി കൂടെ ഉള്ള കസിൻസിനെല്ലാം മഹിയെ പരിചയപെടുത്തി. അമ്മുവും മാളുവും കാത്തുവും അലനും അവളെ ആക്കി ചിരിച്ചു. ഗൗരിയുടെ കണ്ണുരുട്ടലിൽ എല്ലാരുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു. " മനുവേട്ടന് എങ്ങനെ മഹി സാറിനെ അറിയാം " ഗൗരി സംശയത്തോടെ രണ്ടുപേരെയും നോക്കി. " ഇവിടെ വെച്ച് പരിചയപെട്ടത ഗൗരികുട്ടി. " മനു അവളുടെ തലയിൽ ചെറുതായി കൊട്ടി. ഐശ്വര്യ മഹിയോട് പരിചയഭാവം കാണിച്ചില്ല. അവൾ അവരെ രണ്ടുപേരെയും നോക്കി ചിരിച്ചു. " ഞങ്ങൾ വീട്ടിലേക്ക് പോകുവാ.. നിങ്ങൾ വന്നേരെ... " മനുനെ നോക്കി ഐഷു പറഞ്ഞു. ഈശ്വരമഠത്തിൽ ഉള്ളവർ പോയതോടെ മാളു ഭൂമിയുടെയും രാധുന്റെയും അടുത്തേക്ക് പോയി. ഗൗരി കണ്ണുകൾ കൊണ്ട് മഹിയോട് യാത്ര പറഞ്ഞു.

എല്ലാരുടെയും പുറകേ ഒരു സംരക്ഷകനെ പോലെ ഗൗരിയുടെ കൂടെ നിഴലായി നടക്കുന്ന അലനെകണ്ട് മഹിയും മനുവും ചിരിച്ചു. അലൻ തിരിഞ്ഞ് മഹിയെയും മനുനേയും നോക്കി ചിരിച്ചിട്ട് അവരുടെ കൂടെ നടന്നു. "എന്താ മോനെ മഹി ഒരു ചുറ്റി കളി "മനു സംശയ ദൃഷ്ടിയോടെ താടി ഉഴിഞ്ഞു നോക്കി. "എന്ത് ചുറ്റി കളി.. " മഹി മനസിലായിട്ടും മനസിലാകാത്ത പോലെ ചോദിച്ചു. " നീ എന്നോട് കള്ളത്തരം പറയേണ്ട... ഇതൊക്കെ കണ്ടാൽ മനസിലാകാത്തവനല്ല ഞാൻ. " മനു വിടാൻ ഉദ്ദേശമില്ല. "നീ ഇത് എന്തൊക്കെയാ പറയുന്നേ " മഹി. " ഞാൻ കണ്ടു കണ്ണുകൊണ്ടുള്ള യാത്ര പറച്ചിൽ. " മനു തലയാട്ടി ചിരിച്ചു. മഹി അവനെ നോക്കി നല്ലതുപോലെ ചിരിച്ചു കാണിച്ചു. " എന്റെ മഹി ഇത്രയും വർഷമായിട്ടു നിന്നെ ഈ ഭാവത്തിൽ ഞാൻ കണ്ടിട്ടില്ല. " മനു മഹിയുടെ മുഖഭാവം കണ്ട് വയറുപൊത്തി ചിരിക്കാൻ തുടങ്ങി. " നിർത്ത ടാ തെണ്ടി " മഹി കലിപ്പിൽ ആയതും മനു ചിരി നിർത്തി. " ടാ വാ നമ്മുക്ക് ഈശ്വരമഠത്തിലേക്ക് പോകാം.

നീ അവിടെ വന്നിട്ടില്ലല്ലോ കൂടെ മാളുനേയും വിളിച്ചോ.. " മനു ഫോണിൽ നോക്കിയിട്ട് പോക്കറ്റിൽ ഇട്ടു. " ഏയ്യ് വേണ്ടാ പിന്നെ ഒരു ദിവസം ആകാം. പിന്നെ ഞാൻ വന്നാൽ നിന്റെ മുത്തശ്ശന് ഇഷ്ട്ടമായില്ലെങ്കിലോ " മഹി എന്തോ ഓർത്ത് പറഞ്ഞു. " ടാ... മഹി നിന്റെയും എന്റെയും മുത്തശ്ശൻ മാർ തമ്മിലെന്തൊ പ്രശ്നം ഉണ്ട് അത് അവർ തമ്മിലെ ഉള്ളു . അല്ലാതെ അവിടെ ഉള്ള എല്ലാവരുമായി ഇല്ല. അജു ഇവിടെ വരാറുണ്ട്. ഞങ്ങൾ സെയിം ഏജ് കാരെല്ലാം കമ്പനിയാണ്. വാടാ " മനു. "എന്നാ ok " മഹി. "മാളു..... " ഭൂമിടെ കൂടെ നിൽക്കുന്ന മാളൂനെ മഹി വിളിച്ചു. ഭൂമി അവനെ നോക്കി ചിരിച്ചു. അവനും തിരികെ ഒന്ന് ചിരിച്ചു. അവളുടെ മുഖം വിടർന്നു. പരിസരം മറന്ന് അവൾ അവനെ നോക്കി നിന്നു പക്ഷെ മഹി അത് കണ്ടില്ല. എന്നാൽ മാളു അത് വെടിപ്പായി കണ്ടു. മാളൂന്റെ cctv കണ്ണുകളെ കുറിച്ച് പാവം ഭൂമി അറിഞ്ഞിരുന്നില്ല.... 😁 മാളു ഭൂമിയെ സംശയത്തോടെ നോക്കിയിട്ട് മഹിയുടെ അടുത്തേക്ക് ചെന്നു.

എല്ലാവരോടും പറഞ്ഞിട്ട് മഹിയും മാളുവും ഈശ്വരമഠത്തിലേക്ക് മനുനൊപ്പം നടന്നു. " എട്ടോയ്... ഭൂമി ചേച്ചിയെ ഒന്ന് സുക്ഷിചേര് അലേൽ ഗൗരിക്ക് അത് ഒരു പാരയാകും. " നടക്കുന്നതിന്റെ ഇടയിൽ മഹിയുടെ കൈയിൽ തൂങ്ങി മാളു പറഞ്ഞു. " നീ എന്തൊക്കെയാ പറയുന്നേ.. അവൾ എന്താ ചെയ്തേ.. "മഹി. " ഏട്ടനെ ഇത്രയും നേരം ഭൂമി ചേച്ചി സ്കാൻ ചെയ്യുവായിരുന്നു. ഏട്ടൻ അറിഞ്ഞോ " മാളു. "നിനക്ക് തോന്നിയതായിരിക്കും... ചുമ്മാതെ ഒന്നും പറയരുത് മാളു നിനക്ക് എന്റെ കൈയിൽ നിന്ന് കിട്ടും " മഹി "ഹാം... അറിയാത്തപിള്ള ചൊറിയുമ്പോ അറിയും മനുവേട്ടോയ് " മഹിയോട് അത് പറഞ്ഞ് മാളു മനുവിന്റെ അടുത്തേക്ക് ചെന്നു. മനുവിനെ മാളൂന് നേരത്തെ അറിയാം. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕 എല്ലാരും അമ്പലത്തിൽ ആയിരുന്ന സമയം ഒരു കാർ ഈശ്വരമഠത്തിന്റെ മുറ്റത് വന്നു നിന്നു. അതിൽ നിന്ന് ഇറങ്ങുന്ന ആളിനെ കണ്ട് അവളുടെ കണ്ണുകളിൽ പകയെരിഞ്ഞു. കാവിലെ നാഗയക്ഷിയുടെ മുഖം വലിഞ്ഞു മുറുകി. അയാളുടെയും കുടുംബത്തിന്റെയും ലഗേജുകൾ സെർവെന്റ്‌സ് എടുത്തുകൊണ്ട് റൂമിൽ വെച്ചു. അമ്പലത്തിൽ നിന്ന് വന്നപ്പോൾ ഈശ്വരമഠത്തിൽ വാസുദേവന്റെ രണ്ട് അനിയൻമാരും ഫാമിലിയും ജയരാജനും ജിത്തുവും ദീപയും ഉണ്ടായിരുന്നു.

" ടീച്ചറമ്മേ.... " ദീപയെ കണ്ട ഗൗരി അവരെ ചെന്ന് കെട്ടിപിടിച്ചു. അവർ ചിരിയോടെ അവളെ ചേർത്തുപിടിച്ച് തലയിൽ തലോടി. ജിത്തൂവിന്റെ കണ്ണുകൾ ഗൗരിയെ കണ്ട് വിടർന്നു. പ്രണയത്തോടെ അവൻ തൂണിൽ ചാരി ഗൗരിയെ നോക്കി നിന്നു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿 """"" നീ വരാൻ സമയമായി ദേവാ.... സത്യങ്ങളുടെ ചുരുൾ അഴിയാൻ സമയമായി. എന്റെ ജ്ഞാന ദൃഷ്ടിയിൽ നിന്ന് മറച്ചു വെച്ചിരിക്കുന്ന പല സത്യങ്ങളും കണ്ടുപിടിക്കാൻ നിനക്കേ സാദ്ധ്യമാകൂ. """" പൂജമുറിയിലെ ഓട്ടുരുളിൽ എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ബ്രഹ്മദത്തൻ പറഞ്ഞു. അയാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. മഹിയുടെ കാലുകൾ ഈശ്വരമഠത്തിന്റെ മണ്ണിൽ പതിഞ്ഞതും ഭൂമി മാറി. എന്തിന്റെയോ വരവറിയിച്ച് മാനത്ത് കാർമേഘം നിറഞ്ഞു. ചെറുതായി മഴ ചാറി. കാവിലെ കുളത്തിന് സമീപത്ത് നിന്ന പാല മരം ശക്തമായി ആടാൻ തുടങ്ങി.

പാല പൂക്കൾ സുഗന്ധത്തോടെ താഴേക്ക് ചിതറി. കുളത്തിൽ നിന്ന് കുമിളകൾ പൊങ്ങി. ഭൂമിയുടെ മാറ്റം കണ്ട് കിളികൾ ഭീതിയോടെ ചിലച്ചു. പാലയിൽ ഇരുന്ന വവ്വാലുകൾ കൂട്ടമായി പറന്നകന്നു. ആ മരത്തിൽ നിന്ന് ഒരു ആണി ശക്തിയോടെ പുറത്തേക്ക് തെറിച്ചു അത് കറങ്ങി കറങ്ങി ഭൂമിയിൽ പതിച്ചു. ആണി തറഞ്ഞ സ്ഥലത്ത് നിന്ന് ചോര ഒലിച്ചിറങ്ങി. വലിയ ഒരു ശബ്‌ദത്തോടെ ആ മരം രണ്ടായി പിളർന്നു വീണു. """ആരുമറിയാതെ എന്നെ മ്പന്ധിച്ചാൽ ഒരിക്കൽ ഞാൻ ആ മ്പന്ധനം കടക്കുമെന്ന് നീ അറിഞ്ഞില്ല. ഇതിനുവേണ്ടിയാണ് ഞാൻ വർഷങ്ങളായി കാത്തിരുന്നത്. നീ സന്തോഷിക്ക്..... അണയാൻ പോകുന്ന തിരിയുടെ ആളികത്തലാണ് അത് ... നിന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും.... """""" ഒരു പുകപോലെ അവൾ അവിടെ നിന്നും മാഞ്ഞു. മഹിയുടെ വരവറിഞ്ഞ ചെമ്പകത്തിൽ പുതിയ മൊട്ടുകൾ വിരിഞ്ഞു. കാവിന്റെ അകത്തെ ഒരു വലിയ വൃക്ഷത്തിന്റെ പൊത്തിൽ ഇരുന്ന ആ മോതിരത്തിൽ ഇതുവരെ ഇല്ലായിരുന്നു തിളക്കം വന്നു ചേർന്നു. വർഷങ്ങൾക്ക് ശേഷം ആ ഇന്ദ്രനീലകല്ല് മോതിരം തിളങ്ങാൻ തുടങ്ങി............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story